തെരുവ് നായകളിൽ നിന്നും സംരക്ഷണമാവശ്യപ്പെട്ട് പ്രകടനവും പൊതുയോഗവും

തെരുവ് നായകളിൽ നിന്നും സംരക്ഷണമാവശ്യപ്പെട്ട് പ്രകടനവും പൊതുയോഗവും
തെരുവ് നായകളിൽ നിന്നും സംരക്ഷണമാവശ്യപ്പെട്ട് പ്രകടനവും പൊതുയോഗവും
Share  
2025 Aug 07, 11:57 PM
mannan

തെരുവ് നായകളിൽ നിന്നും സംരക്ഷണമാവശ്യപ്പെട്ട് പ്രകടനവും പൊതുയോഗവും


മാഹി : തെരുവ് നായകൾ പെറ്റ് പെരുകി ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായിരിക്കുകയാണെന്നും തെരുവ് നായകളിൽ നിന്നും സംരക്ഷണം നൽകാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് മുണ്ടോക്ക് റസിഡൻ്റ്സ് അസോസിയേഷൻ നടത്തിയ ധർണ്ണ അഡ്വ . എം. സിജിത്ത് ഉദ്ഘാടനം ചെയ്തു.

 മുണ്ടോക്ക് പഴയ പോസ്റ്റോഫീസ് കവലയിൽ നിന്ന് പുറപ്പെട്ട പ്രതിഷേധപ്രകടനം മാഹി അഡ്മിനിസ്ട്രേറ്റരുടെ ഓഫീസിന് മുന്നിലെത്തി പ്രതിഷേധം അറിയിച്ച ശേഷം മുണ്ടോക്കിൽ സമാപിച്ചു'. തുടർന്ന് പള്ള്യൻ പ്രമോദിൻ്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണയിൽ 

 ജെ.എഫ്.ആർ.എ. പ്രസിഡണ്ട് ഷാജി പിണക്കാട്ട്, വസന്ത് മങ്ങാട്ട്, രാജേഷ് പനങ്ങാട്ടിൽ.അഹമ്മദ് ടി.പി, ജസീമ മുസ്തഫസംസാരിച്ചു.

കെ ഈ മമ്മു, , നിഖിലേഷ് കെ. സി., സൈനബ, അജിതപവിത്രൻ സംസാരിച്ചു അബ്ദുൽ ഗഫൂർ സ്വാഗതവും, ഹാരിസ് വിഎം നന്ദിയും പറഞ്ഞു


ചിത്രവിവരണം: ധർണ്ണ അഡ്വ . എം. സിജിത്ത് ഉദ്ഘാടനം ചെയ്യുന്നു

വിധവയുടെ സ്വർണ്ണമാല കവർച്ച നടത്തിയ സംഭവം. പ്രതി സമാനമായ മറെറാരു കേസിലും പ്രതി

തലശ്ശേരി:നട്ടുച്ചക്ക് റോഡിൽ കൂടി നടന്ന് പോവുകയായിരുന്ന വിധവയുടെ കഴുത്തിലെ സ്വർണ്ണ മാല കവർച്ച നടത്തിയ സംഭവത്തിൽ പ്രതിയെ കുറിച്ച് സൂചന. പ്രതി മറ്റൊരു കേസിലും പ്രതിയായതായി പോലീസിന് സൂചന ലഭിച്ചു.

കഴിഞ്ഞ ദിവസം ന്യൂ മാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ കോടിയേരി ഓ ണിയൻ സ്കൂളിനടുത്തുള്ള ബാലവാടിക്ക് സമീപം വെച്ച് റോഡിൽ കൂടി നടന്ന് സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്ന കവിയൂരിലെ കുട്ടിയിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ഭാർഗ്ഗവിയുടെ കഴുത്തിലെ മൂന്ന് പവൻ ചെയിൻ എതിർ ദിശയിൽ നിന്നും ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന പ്രതി പൊട്ടിച്ചെടുത്ത് കടന്ന് കളഞ്ഞതായി പരിതി. ഏകദേശം പകൽ പന്ത്രണ്ട് മണിയോടെയാണ് പരാതിക്കാധാരമായ സംഭവം.

ആഭാഗങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നാദാപുരം പോലീസ് പരിധിയിൽ സമാനമായ കേസിലും പ്രതിയാണെന്നുമാണ് സൂചന.

കഴിഞ്ഞ ദിവസം രാവിലെ തലായി ഗോപാല പേട്ടയിലെ സ്കൂളിലെ പാചക തൊഴിലാളിയായ കതിരൂർ നാലാം മൈലിലെ ശശികലയുടെ കഴുത്തിൽ നിന്നും സ്വർണ്ണ ചെയിൻ പിടിച്ച് പറിച്ച്കൊണ്ട് പോയതും അതേ ദിവസംകൂത്ത് പറമ്പിൽ നിന്നും സ്ത്രീയുടെ ചെയിൻ അപഹരിച്ചതും പ്രതിയാണെന്നാണു മത്രെ സൂചന. പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്


whatsapp-image-2025-08-07-at-17.33.53_0e245f65

തൊണ്ണൂറാംകുന്നിൽ ഇനിയും മുളങ്കാടുകൾ സംഗീതം പൊഴിക്കും

:ചാലക്കര പുരുഷു

ന്യൂമാഹി: തൊണ്ണൂറാം കുന്നിൽ നൂറ്റാണ്ടുകൾക്കു മുമ്പുണ്ടായിരുന്ന നിബിഢമായ മുളങ്കാടുകൾ വീണ്ടും പുനരാവിഷ്കരിക്കപ്പെടുന്നു. ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവണ്മെന്റ് കോളേജിന്റെ കുന്നിൻ മുകളിൽ 100 മീറ്ററോളം നീളവും 20 മീറ്ററോളം ഉയരവുമുള്ള ചെങ്കുത്തായ മലയുടെ എല്ലാ ഭാഗങ്ങളിലും നൂറുകണക്കിന് മുളം തൈകൾ മുളങ്കാടിനായി നട്ടുപിടിപ്പിച്ചു. ക്രെയിനുകളുടെ സഹായത്തോടെ അതിസാഹസികമായി കേരളത്തിൽ ആദ്യമായാണ് ഇങ്ങനെ മുളങ്കാടിനായി മുളന്തയ്കൾ വെച്ചുപിടിപ്പിക്കുന്നത്. മുളപ്രചാരകൻ ഈ സുനിൽകുമാറിന്റെ എഴുപത്തിയഞ്ചാമത്തെ സൗജന്യ മുള വൽക്കരണമാണ് ഈ കുന്നിൻ ചെരുവിൽ പ്രാവർത്തികമാകുന്നത്. . ഓട, സിട്രസ്, ബുദ്ധ, വൈറ്റ് ലീഫ്, ജിഞ്ചർ ബാബു, യെല്ലോ ബാംബൂ,ലാത്തി മുള, വാക്കിംഗ് ബാംബൂ, ഇല്ലിമുള, ഗാർഡൻ ബാംബൂ,ബിലാത്തി,വള്ളി മുള തുടങ്ങിയ ഇനത്തിൽപ്പെട്ട മുളന്തയ്കളാണ് ഇവിടെ വച്ചു പിടിപ്പിച്ചത്. തികച്ചും സൗജന്യമായാണ് സുനിൽകുമാർ ഇത് ചെയ്യുന്നത്. സുനിൽകുമാർ ഒരു ജീവിതനിയോഗം പോലെ തുടങ്ങിവെച്ച മുളവൽക്കരണം മെഡിക്കൽ കോളേജ്, സെൻട്രൽ ജയിൽ,വിവിധ പൊലീസ് സ്റ്റേഷനുകൾ, പാർക്കുകൾ, കോളേജുകൾ, സ്കൂളുകൾ, നടപ്പാതകൾ, കുന്നിൻ ചെരുവുകൾ, പുഴയോരങ്ങൾ,കടൽത്തീരങ്ങൾ,മയ്യഴിപ്പുഴയോരത്തെ മുകുന്ദൻ പാർക്ക് ,.

ചെറുകല്ലായി കുന്നിൻ മുകളിലുള്ള കാർഷിക നഴ്സറി കോമ്പൗണ്ട്,  

തുടങ്ങിയ പൊതുസ്ഥലങ്ങളിലായി ആറായിരത്തിൽപരം തൈകൾ ഇതിനോടകം വച്ചു പിടിപ്പിച്ചിട്ടുണ്ട്.



whatsapp-image-2025-08-07-at-17.38.26_5b1ccd37

വർഷംതോറും

 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സുനിൽകുമാറിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ മുളങ്കാടി നായുള്ള മുളന്തൈകൾ വച്ചുപിടിപ്പിക്കുന്നത് ജീവിതചര്യയായി ഇതിനകം മാറിയിട്ടുണ്ട്.

 ഹിമാലയത്തിൽ അടക്കം രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി വന യാത്ര നടത്തിയ സുനിൽകുമാർ വിവിധ ഭാഗങ്ങളിൽ നിന്നും കാടുകളിൽ നിന്നും ശേഖരിച്ച 52ല്‍പരം ഇനങ്ങളിൽപ്പെട്ട മുളകൾ സുനിൽകുമാറിന്റെ വീട്ടിൽ ഉണ്ട്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വള്ളി മുളകൾ വരെ ഈ കൂട്ടത്തിലുണ്ട്. നിരവധി ഗവേഷണ വിദ്യാർത്ഥികൾ അവരുടെ പഠനാർത്ഥം സുനിൽകുമാറിന്റെ വീട്ടിലെ മുളങ്കാട് സന്ദർശിക്കാറുണ്ട്.


ചിത്രവിവരണം: ചെങ്കുത്തായ തൊണ്ണൂറാംകുന്നിൽ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ക്രെയിനിൽ മുളന്തൈകൾ നടുന്നു.


whatsapp-image-2025-08-07-at-17.55.51_a7a9b62b

സ്വർണ്ണ മാല, തട്ടിപ്പറിച്ചു മോഷ്ടാവിന് കിട്ടിയത് മുക്ക് പണ്ടം


തലശ്ശേരി: സ്വർണ്ണ മാലയെന്ന് കരുതി സ്ത്രീയുടെ കഴുത്തിൽ നിന്നും കറുത്ത ഇരു ചക്ര വാഹനത്തിൽ എത്തിയ യുവാവ് പിടിച്ച് പറിച്ച് കൊണ്ട് പോയത് മുക്ക് പണ്ടം. ഇത് സംബന്ധിച്ച് പാചക തൊഴിലാളിയായ കതിരൂർ നാലാംമൈലിലെ സായൂജ്യത്തിൽ ശശികല തലശ്ശേരി പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പതര മണിയോടെ സ്കൂട്ടറിൽ എത്തിയ യുവാവ് വഴി ചോദിക്കാനുണ്ടെന്ന് പറഞ്ഞ് ശശികലയുടെ അടുത്ത് വണ്ടി നിർത്തി പെട്ടെന്ന് കഴുത്തിൽ കിടക്കുന്ന മാല പിടിച്ച് പറിച്ച് കൊണ്ട് പോവുകയായിരുന്നു. പിടിവലിയിൽ ശശികല നിലത്ത് വീഴുകയും, ചെയ്തതായിട്ടാണ് പരാതി. 350 രൂപ വില വരുന്നതാണ് മുക്ക് പണ്ടം. തലശ്ശേരിപോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നുണ്ട്. സ്വർണ്ണത്തിന് വില വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ളവരെ കരുതിയിരിക്കണമെന്നാണ് പൊലീസ് നൽകുന്ന സൂചനകൾ


whatsapp-image-2025-08-07-at-17.58.02_d4862734

ചങ്ങാതിക്ക് ഒരു തൈ പദ്ധതിക്ക് തുടക്കമായി


ന്യൂമാഹി..ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ സഹകരണത്തിലൂടെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ചങ്ങാതിക്ക് ഒരു തൈ പദ്ധതിക്ക് ന്യൂമാഹി പഞ്ചായത്തിൽ തുടക്കമായി.

 പെരിങ്ങാടി എം എം എൽ പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എം കെ സെയ്‌തു ഉദ്ഘാടനം ചെയ്തു. 

 വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർഥികളും തൈകൾ പരസ്പരം കൈമാറി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു.

ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ‌് പേർസൺ ലത കാണി പദ്ധതി വിശദീകരണം ചെയ്തു.

വാർഡ് മെമ്പർ കെ ഷീബ സംസാരിച്ചു.

 പ്രധാന അധ്യാപിക ദിൽഫിയ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ നന്ദിയും പറഞ്ഞു.


whatsapp-image-2025-08-07-at-17.58.34_bb38c73a

സമ്പൂർണ സാമൂഹിക ക്ഷേമ യജ്ഞ ക്യാമ്പ് സംഘടിപ്പിച്ചു


ന്യൂ മാഹി:സർക്കാരിൻ്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ മുഴുവൻ ജനങ്ങളിലേക്കും എത്തിക്കുന്നതിൻ്റെ ഭാഗമായി റിസർവ് ബാങ്കിന്ടെ നിർദേശ പ്രകാരം ബാങ്ക് ഓഫ് ബറോഡ, കേരള ഗ്രാമീണ ബാങ്ക്, യൂണിയൻ ബാങ്ക്, എസ് ബി ഐ, എന്നീ പ്രമുഖ ബാങ്കുകളും ന്യൂ മാഹി ഗ്രാമ പഞ്ചായത്തും സംയുക്തമായി സമ്പൂർണ സാമൂഹിക ക്ഷേമയജ്ഞകാമ്പയിനിൻ സംഘടിപ്പിച്ചു 

ന്യൂ മാഹി ഗ്രാമപഞ്ചായത്ത്ഹാളിൽ നടന്ന ചടങ്ങ് പ്രസിഡണ്ട് എം.കെ സൈത്തു ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷീബ അധ്യക്ഷത വഹിച്ചു തലശ്ശേരി എഫ് എൽ കൗൺസിലർ എം സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ ,വാർഡ് മെമ്പർ സെമി രാജ് സി ഡിഎസ് ചെയർപേഴ്സൺ ലീല പഞ്ചായത്ത് സെക്രട്ടറി കെ ലസിത എന്നിവർ ആശംസ പ്രസംഗം നടത്തി.. ബാങ്ക് ഓഫ് ബറോഡ മാനേജർ ചാർലി അഗസ്റ്റിൻ സ്വാഗതവും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മാനേജർ ബിനീഷ് നന്ദിയും പറഞ്ഞു


ചിത്രവിവരണം:ഗ്രാമപഞ്ചായത്ത്ഹാളിൽ നടന്ന ചടങ്ങ് പ്രസിഡണ്ട് എം.കെ സൈത്തു ഉത്ഘാടനം ചെയ്യുന്നു


aaaas

കുന്നിക്കൽ നാരായണി നിര്യാതയായി

മാഹി:പന്തക്കൽ പന്തോകൂലോത്തിനടുത്ത ചൈത്രം വീട്ടിൽ അരക്കൻ നാരായണി (കുന്നിക്കൽ നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നിക്കൽ നാരായണൻ. മക്കൾ: രഞ്ജിനി, പരേതരായ അശോകൻ, ദിവാകരൻ. മരുമക്കൾ: ചന്ദ്രൻ, സുന്ദരി, നളിനി. സഹോദരങ്ങൾ: പരേതരായ നാരായണൻ, കേളു.


അബ്ദുല്ല നിര്യാതനായി


തലശ്ശേരി: തിരുവങ്ങാട് ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം 'സഫ'യിൽ എം.പി. അബ്ദുല്ല പുത്തൻവീട് (91) നിര്യാതനായി. ഭാര്യ: നീലോത്ത് നഫീസ. മക്കൾ: സഫീറ, സബിത, ആമിർ, ഷമറുന്നിസ. മരുമക്കൾ: അമീൻ കൈതാല്‍, നസീർ കരിയാടൻ, പരേതനായ നിസാർ കരിയാടൻ. സഹോദരങ്ങൾ: കുഞ്ഞി മമ്മു (എൻജിനീയർ), ഡോ.അബ്ദുൽ റഷീദ്, പരേതരായ സഫിയ, ആയിഷ.


whatsapp-image-2025-08-07-at-18.01.10_9cdf54f2

മാഹി മഹിളാ മോർച്ച നിവേദനം നൽകി


മാഹി:പോണ്ടിച്ചേരി സർക്കാർ നടപ്പിലാക്കിയ റേഷൻ കാർഡ് അംഗങ്ങളുമായി ആധാർ കാർഡ് ബന്ധിപ്പിക്കാൻ മാഹിയിലും ആരംഭിച്ചിരിക്കുകയാണ്.

 പ്രായമായവരും , ആരോഗ്യസ്ഥിതി മോശമായ കാർഡ് ഉടമകൾക്കും അപ്ഡേഷന് ബന്ധപ്പെട്ട ഓഫീസിൽ ചെല്ലാൻ സാധിക്കാത്തതിനാൽ അത്തരം ആൾക്കാരെ വീടുകളിൽ കയറി കെവൈ സി അപ്ഡേഷൻ നടത്തണമെന്ന് മാഹി മഹിളാമോർച്ച  റീജിനൽ അഡ്മിനിസ്ട്രറ്റാർക്ക് നിവേദനം നൽകി. 

ഈ കാര്യം ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്താം എന്നും അത്തരം ആൾക്കാർക്ക് മൊബൈൽ ആപ്പ് വഴി ഓഫീസസ് വീട്ടിൽ എത്തി അപ്ഡേഷൻ നിർദ്ദേശം നൽകാമെന്ന് ഉറപ്പുനൽകി. മഹിളാമോർച്ച മാഹിമണ്ഡലം പ്രസിഡന്റ് രജിത കെ എം, ജനറൽ സെക്രട്ടറി ബിന്ദു വിമൽ, അർച്ചന അശോക്, ഷനില ബേബി, നീഷ്മ മാഹി,അംബിക മാഹി എന്നിവരാണ് നിവേദനം നൽകിയത്.


ചിത്രവിവരണം: മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകുന്നു


whatsapp-image-2025-08-07-at-18.32.33_5bbd8ee2

വടവതി വാസുവിനെ അനുസ്മരിച്ചു


തലശ്ശേരി:സിപി എം സംസ്ഥാന കൺട്രോൾ കമീഷനംഗമായിരുന്ന വടവതി വാസുവിന്റെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി തലശേരിയിൽ വടവതി വാസു പഠന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. സി എച്ച് കണാരൻ സ്മാരക ഹാളിൽ സിപി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ദിനേശൻ "മതനിരപേക്ഷ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി ഏറിയ സെക്രട്ടറി സി കെ രമേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കാരായി രാജൻ, ജില്ലാ കമ്മിറ്റിയംഗം എം സി പവിത്രൻ, എ രമേശ് ബാബു സംസാരിച്ചു


ചിത്രവിവരണം:സിപി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-08-07-at-18.58.25_35a33a0b

 കോളേജ് വക ഉപഹാരം വൈസ് ചാൻസലർ നൽകി.


പോണ്ടിച്ചേരി സർവ്വകലാശാല 2025 ൽ നടത്തിയ ബിരുദ പരീക്ഷകളിൽ മാഹി കമ്മ്യൂണിറ്റി കോളേജിൽ നിന്നും ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ച ബി. വോക് ഓഫീസ് അഡ്മിനിസ്ട്രേഷൻ & സെക്രട്ടേറിയൽ കോഴ്സ് വിദ്യാർത്ഥി ജേഴ്സൺ ജോസ്, 

ജേണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ 

 കെ. ലിയാനക്കും കോളേജ് വക ഉപഹാരം വൈസ് ചാൻസലർ നൽകി. ചടങ്ങിൽ സെൻറർ ഹെഡ് പ്രൊഫ. എം.പി. രാജൻ അദ്ധ്യക്ഷം വഹിച്ചു. അസിസ്റ്റൻ്റ് പ്രൊഫസർ ഫർഹാന ദാവൂദ് സ്വാഗതം പറഞ്ഞു. സർവ്വകലാശാലയിലെ വിവിധ വകുപ്പ് ഡീൻമാരും കമ്മ്യൂണിറ്റി കോളേജ് അസിസ്റ്റൻറ് പ്രൊഫസർമാരായ എൻ. പി. ഗ്രീഷ്മ, സനോഫർ ഖാൻ, അലീന ആൻ ജെയിംസ്, ആർ. എൻ. ഐറിൻ, പി. സനൽ, സായ് ഗായത്രി തുടങ്ങിയവർ പങ്കെടുത്തു.

ബി വോക്ക് കോഴ്സുകൾ പാസ്സാകുന്ന വിദ്യാർത്ഥികൾക്ക് നിരവധി തൊഴിലവസരങ്ങളാണുള്ളതെന്നും ബി. വോക്ക് ഓഫീസ് അഡ്മിനിസ്ട്രേഷൻ കൂടുതൽ മേഖലകളിൽ തൊഴിൽ പ്രാവീണ്യം നൽകുന്നതിനാൽ ഏറ്റവും കൂടുതൽ ജോലി സാധ്യതകൾ ഇന്ത്യയിലും വിദേശത്തുമായി ലഭിക്കുമെന്ന് പ്രൊഫ. നടരാജൻ - ഡീൻ സ്കൂൾ ഓഫ് മാനേജ്മെൻ്റ്, പ്രൊഫ. ശ്രീകല ഡീൻ സ്കൂൾ ഓഫ് എജുക്കേഷൻ എന്നിവർ വ്യക്തമാക്കി.

കോളേജ് വക ഉപഹാരം വൈസ് ചാൻസലർ നൽകി.

തലശ്ശേരി:കോടിയേരി തൃക്കൈയ്ക്കൽ. ശിവക്ഷേത്രം രാമായണ മാസാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 10 ന് ഞായറാഴ്ച രാവിലെ 10ന് രാമായണ കഥയെ ആസ്പദമാക്കി യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തിലെ കുട്ടികൾക്കായി ചിത്രരചന മത്സരം (ജലച്ചായം ) നടത്തുന്നു മത്സരാർത്ഥികൾ സ്കൂളും അവരുടെ ക്ലാസ് തെളിയിക്കുന്ന സാക്ഷ്യപത്രത്തോടൊപ്പം രാവിലെ 9 30ന് മുൻപ് ക്ഷേത്രത്തിൽ എത്തിച്ചേരേണ്ടതാണ്. പേപ്പർ ഒഴികെയുള്ള ഉപകരണങ്ങൾ കൊണ്ടുവരണം.

ഫോൺ: 9495614324, 9495414591.

whatsapp-image-2025-08-07-at-22.25.36_dad55937

വിജയ റാണി നിര്യാതയായി

തലശ്ശേരി:ധർമ്മടം ഗവ: ബ്രണ്ണൻ കോളേജിന് സമീപം ജാനകി മന്ദിരത്തിൽ കരുവാത്ത് കിനാത്തി വിജയറാണി (74) നിര്യാതയായി.അച്ഛൻ: പരേതനായ അനന്തൻ. അമ്മ: പരേതയായ കാരായി കരുവാത്ത് കുമാരി. സഹോദരങ്ങൾ: ഹൈമാവതി, സേതുലക്ഷി പരേതയായ വസന്തകുമാരി (മലേഷ്യ ) സംസ്ക്കാരം : വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ


whatsapp-image-2025-08-07-at-22.29.01_8d41b6ee

രാമവിലാസത്തിലെ എൻ സി സി കേഡറ്റുകൾക്ക് റാങ്ക് നൽകി 


ചൊക്ലി :വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ കീഴിൽ ഉള്ള രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ സി സി കേഡറ്റുകൾക്ക് വിവിധ റാങ്കുകൾ നൽകി .

സർജന്റ് മേജർ ,കോർട്ടർ മാസ്റ്റർ സർജന്റ് ,സർജന്റ് ,കോർപറൽ എന്നി റാങ്കുകൾ ആണ് അമുത ലക്ഷ്മി ,നിവിൻ ,നിയ മനോജ് ,തേജലക്ഷ്മി ,ഷിയൊൺ ,റിഷാൽ ഈഷാനി എന്നി കേഡറ്റുകൾക്കാണ് റാങ്ക് നൽകിയത് .

കേഡറ്റുകൾക്കുള്ള റാങ്ക് വിതരണം വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ പി ഐ സ്റ്റാഫ് ഹവിൽദാർ ജയരാമൻ നിർവഹിച്ചു .ചടങ്ങിൽ സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി എൻ സ്മിത ,എൻ സി സി ഓഫീസർ ശ്രീ ടി .പി രവിദ് ,ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ ഉദയകുമാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .പരിപാടിയിൽ 50 കേഡറ്റുകൾ പങ്കെടുത്തു .


ഗർണിക്കയെ പുന:സൃഷ്ടിച്ച് രാമവിലാസത്തിലെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും

ചൊക്ലി :ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും യൂണിറ്റി ക്യാൻവാസിൽ ചിത്രങ്ങൾ തീർത്തു.യുദ്ധവിരുദ്ധ സന്ദേശമുയർത്തിക്കൊണ്ട് പ്രശസ്ത ചിത്രകാരനായ പാബ്ലോ പിക്കാസോയുടെ ഗർണിക്കയെ ഇവർ പുന:സൃഷ്ടിച്ചത് ഏറെ ശ്രദ്ധ നേടി.ചടങ്ങിന്റെ ഉദ്ഘാടനം ചിത്രകല അധ്യാപകൻ ടി പി ശ്രീധരൻ നിർവഹിച്ചു.പൂർവ്വ വിദ്യാർത്ഥികളായ അഷിക ദിലീപ്, കെ കെ ബീന എന്നിവർ ചിത്രങ്ങൾ ഒരുക്കാൻ വിശിഷ്ടാതിഥികളായി വിദ്യാലയത്തിലെത്തി.പ്രഥമാധ്യാപിക എൻ സ്മിത അധ്യക്ഷത വഹിച്ചു.സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ എസ് അഭിലാഷ് സ്വാഗതം പറഞ്ഞു.വി നിഖിൽ, കിരൺ രമേശ് ,ആർ അജേഷ് എന്നിവരും യുദ്ധവിരുദ്ധ ചിത്രങ്ങൾ തീർത്തു.മാനേജർ കെ പ്രസീത് കുമാർ, ഉപപ്രഥമാധ്യാപകൻ കെ ഉദയകുമാർ ,സ്റ്റാഫ് സെക്രട്ടറി ടി പി ഗിരീഷ് കുമാർ , സി .അസിത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.സി കെ അനീഷ് , ഇ ഗ്രീസി ,കെ നൈജി ,എം ഷീന, ദീപ മരിയ ഉതുപ്പ്, ഇ.ആശ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.


whatsapp-image-2025-08-07-at-22.33.03_811d8920

വി.പി.പ്രദീപൻ നിര്യാതനായി

മുഴപ്പിലങ്ങാട് :കോൺഗ്രസ് കടവ് വാർഡ് മുൻ പ്രസിഡണ്ട് കണ്ണൻ വയലിനു സമീപം തട്ടാങ്കണ്ടി വീട്ടിൽ വി.പി. പ്രദീപൻ (60) നിര്യാതനായി  പരേതനായ ഗോവിന്ദൻ്റെയും  ശാരദയുടെയും മകനാണ്.

 ഭാര്യ: ശ്രീവിദ്യ 

മക്കൾ: അശ്വന്ത്, അശ്വിൻ.  

സഹോദരങ്ങൾ: ഉഷ, ഗീത, പ്രേമ പരേതയായ രതി.  

സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.

whatsapp-image-2025-08-07-at-22.33.35_a72bb317

 എം.കെ.രമണി (86) അന്തരിച്ചു.


മുഴപ്പിലങ്ങാട്:ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം സ്മിത വീട്ടിൽ പരേതനായ സി.സി.ഭാസ്ക്കരൻ്റെ ഭാര്യ എം.കെ.രമണി (86) അന്തരിച്ചു.

മക്കൾ: രാജീവൻ, സജീവൻ, പരേതരായ സ്മിത, ഷാജി.

മരുമക്കൾ: ഒ.പി.ബിന്ദു, പ്രതിഭ

സഹോദരങ്ങൾ: മുകുന്ദൻ, വേണുഗോപാൽ, സുകുമാരൻ, ബാൽരാജ്, ശ്രീലേഖ, പരേതരായ കമല, വിമല

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan