മൊസ്യ കയനാടത്ത്: ഫ്രഞ്ച് ഭാഷയുടെ സംസ്ഥാനത്തെ അവസാനവാക്ക്.. :ചാലക്കര പുരുഷു

മൊസ്യ കയനാടത്ത്: ഫ്രഞ്ച് ഭാഷയുടെ സംസ്ഥാനത്തെ അവസാനവാക്ക്.. :ചാലക്കര പുരുഷു
മൊസ്യ കയനാടത്ത്: ഫ്രഞ്ച് ഭാഷയുടെ സംസ്ഥാനത്തെ അവസാനവാക്ക്.. :ചാലക്കര പുരുഷു
Share  
2025 Aug 05, 10:58 PM
mannan

മൊസ്യ കയനാടത്ത്: ഫ്രഞ്ച് ഭാഷയുടെ സംസ്ഥാനത്തെ അവസാനവാക്ക്..

:ചാലക്കര പുരുഷു

ഫ്രഞ്ച് ഭാഷയുടേയും, സാഹിത്യത്തിന്റേയും മഹത്വം സ്വന്തം ജീവരക്തത്തിൽ അലിഞ്ഞുചേർന്ന ഒരു മനുഷ്യൻ മയ്യഴിയിലുണ്ട്.

ഫ്രഞ്ച് വിദ്യാലയത്തിൽ പഠിച്ച്, ഫ്രഞ്ച് ഭരണകാലത്തും, സ്വതന്ത്ര മയ്യഴിയിലും സർക്കാർ അദ്ധ്യാപകനായിരുന്ന കയനാടത്ത് രാഘവൻ മാസ്റ്റർ . ദേശീയ വാദികൾക്കൊപ്പം,ഫ്രഞ്ച് വാഴ്‌ചക്കെതിരെ വീറോടെ ശബ്ദമുയർത്തിയപ്പോഴും കയനാടത്ത് രാഘവൻ മാസ്റ്റർ ഫ്രഞ്ച് ഭാഷയും സംസ്ക്കാരവും കൈവിട്ടതേയില്ല. ഇന്നിപ്പോൾ തൊണ്ണൂറ്റി എട്ടാം വയസ്സിലേക്ക് കടക്കുമ്പോഴും , ആ അഭിനിവേശം മനസ്സിൽ കെടാതെയുണ്ട്. കൊച്ചുകുട്ടികൾക്ക് ജീവിതനിയോഗം കണക്കെ ആ മാതൃകാദ്ധ്യാപകൻഏഴ് പതിറ്റാണ്ട് കാലമാണ്ഫ്രഞ്ച്ഭാഷയുടെ തേൻകനി പകർന്നേകിയത്.

ചെറുപ്പത്തിൽ ഈ മയ്യഴിക്കാരൻ പുതുച്ചേരി വരെ എത്തിയത് ഫ്രഞ്ച്ഭാഷ പഠിക്കാൻ തന്നെ. തുടർന്ന് ഫ്രഞ്ച് വിദ്യാലയത്തിൽ അദ്ധ്യാപകനായി. പിന്നീട് പ്രധാനാദ്ധ്യാപകനായും ഉയർന്നു.

whatsapp-image-2025-08-05-at-22.28.42_9922f663

ഫ്രഞ്ച് വാഴ്ചയ്ക്ക് തിരശ്ശീല വീണതോടെ മറ്റ് പലരും ഫ്രഞ്ച് പൗരൻമാരായി ഫ്രാൻസിലും മറ്റ് കോളനി പ്രദേശങ്ങളിലും ഉയർന്ന ശമ്പളത്തിൽ എത്തിപ്പെട്ടപ്പോൾ, പിറന്ന മണ്ണിനോടുള്ള ആത്മബന്ധം ഉപേക്ഷിക്കാനാ

വാതെ ഇവിടെ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു അദ്ദേഹം.

സർവ്വീസിൽ നിന്ന് വിരമിച്ച ശേഷവും ഫ്രഞ്ച് ഭാഷാപഠന കേന്ദ്രമായ അലിയാൻസ് ഫ്രാൻസേസിലൂടെ നൂറ് കണക്കിന് പഠിതാക്കൾക്ക് ഈ ലോകഭാഷയുടെ മഹത്വം പകർന്നു കൊടുത്ത രാഘവൻ മാസ്റ്റർ ഇന്ന് പുതുച്ചേരി സംസ്ഥാനത്ത് തന്നെ ഫ്രഞ്ച്ഭാഷയുടെയും സാഹിത്യത്തി

ൻ്റെയും അവസാനവാക്കാണ്. ഫ്രഞ്ച് ഭാഷയുടെ താക്കോൽ സൂക്ഷിപ്പു

കാരനാണ്. അത്ര മേൽ ഭാഷാജ്ഞാനമുണ്ട് ഈ ഗുരുനാഥന് . പദസഞ്ചയങ്ങളുടെ നിഘണ്ടുവാണ് ആ മനസ്സ്. വാർദ്ധക്യ സഹജമായ കേൾവിക്കുറവ് മാറ്റി നിർത്തിയാൽ മറ്റ് വൈഷമ്യങ്ങളൊന്നുമില്ല.

ഫ്രഞ്ച് ഭരണകാലത്ത് 1951 ൽ എക്കോൽദ് സംത്രാലിൽ അദ്ധ്യാ പകനായ രാഘവൻ 1954 ജൂലായ് 16 മുതൽ മൂന്നരമാസക്കാലം ഐ.കെ. കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സ്വതന്ത്രഭരണത്തിലും , പിന്നീട് 1987 ജൂലായ് 31 വരെ പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും ജോലിയിലിരുന്നു. മയ്യഴിപ്പള്ളിക്ക് മുന്നിലുണ്ടായിരുന്ന എക്കോൽ സംത്രാൽദ് ഗർസോം

എന്ന ഫ്രഞ്ച് മീഡിയം പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് പുതുച്ചേരി കൽവേ കോളേജിലും ലിസെ ഫ്രാൻസെയിലും പഠനം പൂർത്തിയാക്കി. മാഹിയിൽ ഫ്രഞ്ച്‌സർവ്വീസിൻ്റെ തുടക്കത്തിൽ തന്നെ പന്തക്കൽ എക്കോൽ മിക്‌സ് ദ് വിദ്യാലയത്തിൽ (ഇന്നത്തെ ഐ. കെ.കുമാരൻ ഗവ ഹയർ സെക്കൻഡറി സ്‌കൂൾ) പ്രധാനാദ്ധ്യാപകനായി, അന്ന് എട്ട് കിലോമീറ്റർ അകലെ പന്തക്കലിൽ എത്തിച്ചേരാൻ വാഹന സൗകര്യമൊന്നുമുണ്ടായിരുന്നില്ല.

ഒന്നരമണിക്കൂർ വേണം സ്‌കൂളിലെത്താൻ. 117 രൂപയായിരുന്നു ശമ്പളം. അക്കാലത്ത് കേരളത്തിലെ കോളേജ് ലക്ചറർമാർക്ക് പോലും അത്രയും ശമ്പളം ലഭിച്ചിരുന്നില്ല. ഫ്രഞ്ച് വിരുദ്ധസമരം കരുത്താർജ്ജിച്ചുവന്നകാ ലത്താണ് രാഘവൻ ഫ്രഞ്ച് അദ്ധ്യാപകനാവുന്നത്. വിമോചനസമരത്തിന് അനുകൂലമായിരുന്നു മാസ്റ്ററുടെ കുടുംബം. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു വന്ന ഹിന്ദി ക്ലാസ്, ഖാദി നൂൽനൂൽപ്പ് എന്നിവയിലും മറ്റും സജീവാംഗമായിരുന്ന അടിയേരി ജാനകി ഇദ്ദേഹത്തിൻ്റെ ഇളയമ്മയാണ്.

അവരോടൊപ്പം യോഗങ്ങളിലും മറ്റും പങ്കെടുക്കുക പതിവായിരുന്നു. മഹാത്മാഗാന്ധി മാഹിയിൽ വന്നപ്പോൾ നേരിട്ട് കാണാനും ഭാഗ്യമുണ്ടായി. 1942 ൽ വ്യക്തി സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിക്കാൻ പുറപ്പെട്ട മാഹിയിൽ നിന്നുള്ള ഏക പോരാളി ഈരായി ശ്രീധരനെ റെയിൽവേ സ്റ്റേഷൻ വരെ രാഘവൻ അനുഗമിച്ചിരുന്നു.

മൂപ്പൻ സായ്പിന്റെ ബംഗ്ലാവിലേക്കുള്ള വിമോചന മാർച്ച് 1954 ജൂലായ് 14 ന് ഫ്രഞ്ച് റിപ്പബ്ലിക് ദിവസം തന്നെയായിരുന്നു. ആ ജനമുന്നേറ്റം കാണാൻ രാഘവനും എത്തിയിരുന്നു.

ഫ്രാൻസെ കിത്തേലാന്ത് (ഫ്രഞ്ചുകാർ ഇന്ത്യവിടുക) എന്ന മുദ്രാവാക്യം അലറിവിളിച്ച് അലകടൽപോലെ എത്തിയ ആ മാർച്ചിനെ പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്‌തമായി മൂപ്പൻ സായ്പ് മൊസ്യ ദെഷാം പുഞ്ചിരിയോടെ വരവേൽക്കുകയായിരുന്നു.

നേതാക്കളെ ഹസ്തദാനം ചെയ്ത് മൂപ്പൻ സായ് പ് ബംഗ്ലാവിനകത്തേക്ക് കൂട്ടികൊണ്ട്പോയി ചേംബറിലിരുത്തി.

ലെയ്‌സൺ ഓഫീസറായിരുന്ന കനോത്ത് ഗോപാലൻ്റെ സാന്നിധ്യത്തിൽ സംഭാഷണം നടന്നു. അതോടെ മയ്യഴി വിമോചനവുമായി. 1954 നവംബർ ഒന്നിന് ഇന്ത്യൻ യൂണിയനിൽ ലയിക്കും വരെ വിമോചനസമര നേതാവ് 'മയ്യഴി ഗാന്ധി' ഐ.കെ.കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സ്വതന്ത്രകൗൺസിലാണ് താൽക്കാലികമായി ഭരണം നടത്തിയിരുന്നത്.

അലിയാൻസ് ഫ്രാൻസേസ് എന്ന ഫ്രഞ്ച് പഠന കേന്ദ്രത്തിൽ ദീർഘകാലം അദ്ധ്യാപകനായിസേവനമനുഷ്ടിച്ചിട്ടുണ്ട്.

വർഷങ്ങളായി മാഹിയിലെ ഫ്രഞ്ച് ഹൈസ്‌കൂളിൽ 'ബ്രവെ പൊതുപരീക്ഷയിൽ നൂറ് ശതമാനം വിജയമുണ്ടെങ്കിലും, ഒഴിഞ്ഞുകിടക്കുന്ന ഫ്രഞ്ച് അദ്ധ്യാപക തസ്‌തികകളിൽ നിയമനം നടത്താതെ സർക്കാർ ഈ വിദ്യാലയത്തെ അവഗണിക്കുകയാണെന്ന് രാഘവൻ മാസ്റ്റർ വേദനയോടെ പറയുന്നു.

ദില്ലിയിലെഫ്രഞ്ച് എംബസി ഉദ്യോഗസ്ഥനായിരുന്ന പ്രശസ്ത നോവലിസ്റ്റ് എം. രാഘവൻ മാസ്റ്റരുടെ ആത്മ മാത്രമാണ്. അയൽക്കാർ കൂടിയായ ഇവർ ഫ്രഞ്ച് ഭാഷയിൽ മാത്രമാണ് സംസാരിക്കുക. ഫ്രഞ്ച് സാഹിത്യവും, ഫ്രാൻസിലെ രാഷ്ട്രിയവും കലയുമെല്ലാം ഇവരുടെ സംഭാഷണങ്ങളിൽ ഇടം പിടിക്കും. ഇത് കേട്ടിരിക്കാൻ തന്നെ രസകരമായിരിക്കും.

 ലോകോത്തരമായ ഫ്രഞ്ച് ഭാഷയേയും സംസ്ക്കാരത്തേയും കുറിച്ച് പറയുമ്പോൾ മാഷിന് ആയിരം നാക്കാണ്.


ചിത്രവിവരണം: കയനാടത്ത് രാഘവനും ഭാര്യയും


കയനാടത്ത് രാഘവന്റെ ഴാന്താർക്ക് എന്ന ഗ്രന്ഥം.


whatsapp-image-2025-08-05-at-22.29.18_558f4ac0

ആക്ടീവ ക്ക് തീപ്പടിച്ചു കത്തിനശിച്ചു. ഡ്രൈവർ രക്ഷപ്പെട്ടു


മാഹി:ഓടികൊണ്ടിരിക്കുന്ന ആക്ടീവ സ്കൂട്ടറിന് തീപ്പടിച്ചു. ഡ്രൈവർ രക്ഷപ്പെട്ടു തലശ്ശേരി - മാഹി ബൈപാസിൽ പള്ളൂർ സബ് സ്റ്റേഷന് സമീപം സർവീസ് റോഡിൽ ഇന്നലെ വൈകീട്ടാണ് സംഭവം. പെട്രോൾ പമ്പിൽ നിന്നും ഇന്ധന മടിച്ച് പോവുകയായിരുന്ന കുഞ്ഞി പള്ളിയിലെ മുഹമ്മദ് ഷബീലിന്റെ കെ.എൽ. 18.വൈ. 6491സ്കൂട്ടറിനാണ് തീ പിടിച്ചത്. വാഹനം പൂർണ്ണമായും കത്തിനശിച്ചു. മാഹി ഫയർ സർവ്വീസ് തീയണച്ചു.


ചിത്രവിവരണം: സ്കൂട്ടറിന് തീ പിടിച്ചപ്പോൾ


മാഹിയിലും സ്‌കൂളുകൾക്ക് ഇന്ന് അവധി

മാഹി..കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ലയിലും മാഹിയിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി ആയിരിക്കും. സ്‌കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്


ശ്രീ നാരായണ വായനശാല

& ഗ്രന്ഥാലയം 75ാം വയസ്സിലേക്ക്.


തലശ്ശേരി എസ്.എൻ പുരം ശ്രീ നാരായണ വായനശാല & ഗ്രന്ഥാലയം 2025 നവംമ്പർ ഒന്നോടെ എഴുപതാം വയസ്സിലേക്ക് കടക്കുന്നു. വശ്യമനോ'ഹരമായ പ്രകൃതിയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ അക്ഷര സൗധം കേരളത്തിലെ ഏറ്റവും മികച്ച ലൈബ്രറികളായ എ.പ്ലസ് ഗ്രേഡ് ലൈബ്രറികളിലൊന്നാണ്.

സപ്തതിയാഘോഷം ഒരു വർഷം നീണ്ടു നില്ക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ കോങ്കി രവീന്ദ്രൻ സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. എഴുപതാം വാർഷികാഘോഷ പരിപാടികളുടെ രൂപരേഖ മുകുന്ദൻ മoത്തിൽ അവതരിപ്പിച്ചു. വായനശാല പ്രസിഡണ്ട് പനോളി ആണ്ടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ: എം.കെ അശോകൻ ആശംസ നേർന്നു. സ്പീക്കർ എ.എൻ.ഷംസീർ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ. വസന്തകുമാർ ഡോ: അശ്വിൻ മുകുന്ദൻ അഡ്വ:

എം.കെ.അശോകൻ അഡ്വ: എം എസ് നിഷാദ് എന്നിവരെ രക്ഷാധികാരികളായി തെരെഞ്ഞെടുത്തു.

സംഘാടക സമിതി ചെയർമാൻ മുകുന്ദൻ മഠത്തിൽ വൈസ് ..ചെയർമാൻമാർ പനോളി ആണ്ടി പി.ഷിംജിത്ത്

ജനറൽ കൺവീനർ രമേശൻ പനോളി

ജോ. കൺവീനർമാർ ടി.കെ.ദിനേശൻ വി - സഹദേവൻ എന്നിവരെ തെരെഞ്ഞെടുത്തു. വിവിധ സബ്‌ കമ്മിറ്റികൾ രൂപീകരിച്ചു.

വായനശാല ഓഡിറ്റോറിയത്തിലേക്ക് ആവശ്യമായ കസേരകൾ ചെള്ളത്ത് നാരായണൻ്റെ സ്മരണയ്ക്ക് ഭാര്യ വെളുത്താൻ ലക്ഷമി സംഭാവനയായി നൽകിയ കസേരയും എസ്.എൻ.പുരം യുവജന കൂട്ടായ്മ സംഭാവന നൽകിയ വാട്ടർ കൂളറും ചടങ്ങിൽ വെച്ച് സ്വീകരിച്ചു.

വായനശാല സെക്രട്ടറി രമേശൻ പനോളി സ്വാഗതവും ജോ. സെക്രട്ടറി ടി. മനോഹരൻ നന്ദിയും പറഞ്ഞു.


പുരാണേതിഹാസങ്ങളിലൂ ടെ പ്രശ്നോത്തരി സംഘടിപ്പിച്ചു


 ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി നടത്തിവരുന്ന രാമായണം മഹാഭാരതം എന്നീ മഹത്ഗ്രന്ഥങ്ങളെ ആസ്പദമാക്കി  പുരാണേതിഹാസങ്ങളിലൂടെ പ്രശ്നോത്തരി സംഘടിപ്പിച്ചു.

 ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി ചോദ്യകർത്താവായി.

 വ്യത്യസ്തവും വൈവിധ്യവുംമായ ചോദ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ അമൽ വിനോദ്,കവിത ഹരീന്ദ്രൻ,ഷീന സജീവ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നാം സ്ഥാനം നേടി.

സദസ്സിനോടുള്ള ചോദ്യങ്ങള്‍ക്ക് ടി ഹരീഷ് ബാബു സമ്മാനാർഹനായി.

വിജയികൾക്ക് ക്യാഷ് അവാർഡും പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.


മിനിമം വേതനം ലഭ്യമാക്കണം


തലശേരി :കച്ചവട സ്ഥാപനത്തിലെ മുഴുവൻ തൊഴിലാളികൾക്കും മിനിമം വേതനം നൽകണമെന്നും ക്ഷേമനിധിയിൽ ചേർക്കണമെന്നും 20 ശതമാനം ബോണസ് നൽകണമെന്നും തലശേരി താലൂക്ക് നേഷണൻ ഷോപ്പ് ആൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് ലേബർ യൂണിയൻ (ഐ.എൻ.ടി.യു.സി) യോഗം ആവശ്യപ്പെട്ടു. ഈക്കാര്യത്തിൽ ഉപേക്ഷ കാണിക്കുന്ന സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് പി.ജനാർദ്ദനൻ അദ്ധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസൻ '' കെ.ജയശങ്കർ -എം.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.


സെൻ്റാക്ക്: യുജി നോൺനീറ്റ്

പ്രത്യേക സംവരണം

മാഹി:2025-26 അക്കാദമിക് വർഷം മുതൽ പോണ്ടിച്ചേരിയിലെ സർക്കാർ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച വിദ്യാർത്ഥികൾക്ക് യു.ജി. നോൺ-നീറ്റ് കോഴ്സുകളിലേക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തി. യുജി നോൺനീറ്റ് കോഴ്സുകളായ (വെറ്ററിനറി, അഗ്രികൾച്ചർ ആൻഡ് ഹോർട്ടികൾച്ചർ, നഴ്സിംഗ്, ബയോളജി അധിഷ്ഠിത പാരാമെഡിക്കൽ ബിരുദം, ഡിപ്ലോമ കോഴ്സുകൾ, ഫാർമസി, എഞ്ചിനീയറിംഗ്, നിയമം, ആർട്സ്, സയൻസ് കൊമേഴ്‌സ്) എന്നിവയിലേക്കുള്ള പ്രവേശനത്തിനാണ് സർക്കാർ 10% സംവരണം ഏർപ്പെടുഞ്ഞി ഉത്തരവ് പുറപ്പെടുവിച്ചത്.


whatsapp-image-2025-08-05-at-22.30.52_8ada70c2

വസന്ത് നിര്യാതനായി


തലശ്ശേരി:കിഴക്കേ പാലയാട് കുരുക്ഷേത്ര നഗറിന് സമീപം അമൃതത്തിൽ പരേതനായ കടുമ്പേരി ഗൗതമൻ മാസ്റ്ററുടേയും, പരിമളയുടേയും മകൻ കടുമ്പേരി വസന്ത് ( 51) നിര്യാതനായി. ഭാര്യ: നിഷിത മക്കൾ: അമയ, അമൃത സഹോദരങ്ങൾ: ഹേമന്ത് , ധന്യ (അദ്ധ്യാപിക ഈസ്റ്റ് പാലയാട് ജൂണിയർ ബേസിക് സ്ക്കൂൾ) സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പന്തക്കപ്പാറ ശ്മശാനത്തിൽ


whatsapp-image-2025-08-05-at-22.31.13_30eff95b

തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും:

കെ കെ രാഗേഷ്


മാഹി: : തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടി സി പി എം ൻ്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു.

പുതുച്ചേരി സർക്കാർ മാഹിയോട് തുടരുന്ന അവഗണനക്കെതിരെ സിപി എം നേതൃത്വത്തിൽ മാഹി സിവിൽസ് സ്റ്റേഷനിലേക്ക് നടന്ന ബഹുജന 

മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ പി നൗഷാദ് അധ്യക്ഷത വഹിച്ചു.

സി കെ രമേശൻ, മുഹമ്മദ് അഫ്സൽ, വി ജനാർദ്ദനൻ, അഡ്വ : ടി അശോക് കുമാർ, കെ ജയപ്രകാശൻ, വി എം സുകുമാരൻ സംസാരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് ഉടൻ നടത്തുക, റേഷൻ സംവിധാനം പുന:സ്ഥാപിക്കുക,

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുക, ഒഴിവുള്ള മുഴുവൻ തസ്തികയിലും നിയമനം നടത്തുക, ബൈപ്പാസ് അപ്രോച്ച് റോഡ് പണി പൂർത്തിയാക്കുക, 

മാഹി സ്‌പിന്നിങ് മിൽ തുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്ന യിച്ചാണ് സമരം.


ചിത്രവിവരണം: കെ.കെ.രാഗേഷ് ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-08-05-at-22.31.24_0c386c60

നിത്യ നിര്യാതയായി

മാഹി: മാഹി സർവ്വിസ് സഹകരണ ബേങ്കിന്റെചാലക്കര ശാഖക്ക് സമീപം തേജസ്സിൽ നിത്യ ( 32 ) നിര്യാതയായി. മാഹി സഹകരണ പ്രസ്സ് മുൻ മാനേജർ ഇ.വിജയൻ്റെ മകൻ ജിതിൻ കുമാറിന്റെ ഭാര്യയാണ്.മക്കളില്ല.

മാതാപിതാക്കൾ: പരേതരായ അനന്ത പത്മനാഭൻ-ഉഷ (ട്രിച്ചി).സഹോദരി ദിവ്യ സംസ്ക്കാരം പിന്നീട്.


whatsapp-image-2025-08-05-at-22.31.38_4b9bc23d

പി കെ വി മൈമൂനത്ത് നിര്യാതയായി..

 

ന്യൂമാഹി:പെരിങ്ങാടിസ്പിന്നിംഗ് മിൽ റോഡിൽ ഇന്ത്യൻ പബ്ലിക്ക് സ്കൂളിന് സമീപമുള്ള ഷമിയാസിൽ താമസിക്കുന്ന ന്യൂമാഹിയിലെ കൊറുമ്പന്റെവിട പികെവി മൈമൂനത്ത്(73) നിര്യാതയായി..

പരേതരായ മുണ്ടോക്കിൽ അബ്ദുൽ ഖാദറിന്റെ യും കൊറുമ്പന്റെവിട ആമിനയുടേയും മകളാണ്

ഭർത്താവ്: പരേതനായ വലിയ മുണ്ടോക്കിൽ ഷാഫി അഹമ്മദ്.

മക്കൾ: ഷനാസ് അഹമ്മദ്(ഉഗാണ്ട), ഷസീർ അഹമ്മദ്(ദുബായ്), ഷബ്ന, ഷമിയ.

മരുമക്കൾ: സുനീറ നടുവത്ത് വളപ്പിൽ(തലശ്ശേ രി), ജറിയ മയലക്കര(ചാലക്കര), ഇഎം ഇർഷാദ് (ദുബായ്), ഇഖ്ലാസ് (ദുബായ്).

സഹോദരങ്ങൾ: പരേതരായ മഹറൂഫ്, ഉമ്മർ കുട്ടി, ഖദീശു രത്നഗിരി(പെരിങ്ങാടി).


സെൻ്റാക്ക്: യുജി നോൺനീറ്റ് പ്രത്യേക സംവരണം


മാഹി:2025-26 അക്കാദമിക് വർഷം മുതൽ പോണ്ടിച്ചേരിയിലെ സർക്കാർ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച വിദ്യാർത്ഥികൾക്ക് യു.ജി. നോൺ-നീറ്റ് കോഴ്സുകളിലേക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തി. യുജി നോൺനീറ്റ് കോഴ്സുകളായ (വെറ്ററിനറി, അഗ്രികൾച്ചർ ആൻഡ് ഹോർട്ടികൾച്ചർ, നഴ്സിംഗ്, ബയോളജി അധിഷ്ഠിത പാരാമെഡിക്കൽ ബിരുദം, ഡിപ്ലോമ കോഴ്സുകൾ, ഫാർമസി, എഞ്ചിനീയറിംഗ്, നിയമം, ആർട്സ്, സയൻസ് കൊമേഴ്‌സ്) എന്നിവയിലേക്കുള്ള പ്രവേശനത്തിനാണ് സർക്കാർ 10% സംവരണം ഏർപ്പെടുഞ്ഞി ഉത്തരവ് പുറപ്പെടുവിച്ചത്.


കുഞ്ഞലുമ്മ നിര്യാതയായി.

ന്യൂമാഹി: കൊമ്മൽ വയൽ പയ്യനാടൻ ജംഷീന മൻസിൽ കുഞ്ഞലുമ്മ ( 95)നിര്യാതയായി.

ഭർത്താവ് : പരേതനായ ഉസ്മാൻ

മക്കൾ: മറിയു പരേതരായ നബീസു, അലി, അബുബക്കർ , കുഞ്ഞാമി 

മരുമക്കൾ: ഇസ്മയിൽ , സുഹറ, ഹാജിറ പരേതനായ റസാഖ് .


whatsapp-image-2025-08-05-at-22.34.32_17415996

ജയതിലകൻ നിര്യാതനായി

തലശ്ശേരി:വയലളം ഉക്കണ്ടൻ പീടിക പി.പി.അനന്തൻ റോഡിൽ എം.കെ.ജയതിലകൻ (65) നിര്യാതനായി.ഭാര്യ: മണ്ടോത്തും കണ്ടി രതി, മക്കൾ: സിംന, സിൽന മരുമക്കൾ: രാജേഷ് (മാഹി), രമിത്ത് (ഇല്ലത്ത് താഴെ ), സഹോദരങ്ങൾ: രവീന്ദ്രൻ, രത്നാകരൻ, ജ്യോസ്ന, ബീന


samudra---copy
whatsapp-image-2025-08-05-at-16.41.25_1e7dafef
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan