മാഹി കോളേജിലെ പ്രീഡിഗ്രി 88-90 ബാച്ചിലെ കൂട്ടായ്മ "അകമലർ 88" പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്തവർ....

മാഹി കോളേജിലെ പ്രീഡിഗ്രി 88-90 ബാച്ചിലെ കൂട്ടായ്മ
മാഹി കോളേജിലെ പ്രീഡിഗ്രി 88-90 ബാച്ചിലെ കൂട്ടായ്മ "അകമലർ 88" പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്തവർ....
Share  
2025 Aug 02, 10:29 PM
mannan

മാഹി കോളേജിലെ പ്രീഡിഗ്രി 88-90 ബാച്ചിലെ കൂട്ടായ്മ "അകമലർ 88" പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്തവർ....

അകമലർ -88 കൂട്ടായ്മ സംഘടിപ്പിച്ചു


മാഹി :മഹത്മാഗാന്ധി ഗവണ്മെന്റ് ആർട്സ് കോളേജ് 88-90 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അകമലർ 88 പൂർവ്വ വിദ്യാർത്ഥി സംഗമം മാഹി കോപ്പറേറ്റീവ്. ബി.എസ്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. വിവിധ പരീക്ഷകളിൽ വിജയിച്ച കുട്ടികളെ ആദരിച്ചു.. കലാ കായിക വിനോദ പരിപാടികൾ ഉണ്ടായി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തിൽ ചെയർമാൻ ഷീബ ബാലൻ അദ്ധ്യക്ഷം വഹിച്ചു. ലിലാർ പറമ്പത്ത് ഉൽഘാടനം ചെയ്തു. സന്ധ്യ ദാമോദരൻ സ്വാഗതം പറഞ്ഞു. ബീന. കെ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കെ. എം. രാധാകൃഷ്ണൻ, ബാസിത്, അനൂപ്കുമാർ. കെ. പി, രാമചന്ദ്രൻ എ, പ്രസാദ് വളവിൽ, ഷുഹൈബ് മാളിയേക്കൽ, സജിത്ത് നാരായണൻ, സുജോയ് പി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിയ എ കെ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ ആയി അനൂപ് കുമാർ കെ. പി ചെയർമാൻ, കെ. എം. രാധാകൃഷ്ണൻ, പ്രിയ. എ. കെ വൈസ് ചെയർമാൻ, പ്രസീദ് കുമാർ ഇ, ബീന. ഖജാൻജി. പി ആർ.ഒ. ആയി രാമചന്ദ്രൻ എ, സിഗി ൻ, കോ ഓർഡിനേറ്റർ ആയി റെനിൽ നെയും തിരഞ്ഞെടുത്തു.


പോക്സോ കേസ് പ്രതി പിടിയിൽ


തലശ്ശേരി: 'ചിക്ക് നൗ' എന്ന ചിക്കൻ സ്ഥാപനത്തിലെ തൊഴിലാളികൾ താമസിക്കുന്ന റൂമിൽ വെച്ച് കടയിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന കാസർകോഡ് സ്വദേശി ഇർഷാദ്  പെൺകുട്ടിയെ കൂട്ടി വന്ന് റൂമിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അതിജീവിതയുടെ ബന്ധുക്കൾ പരാതി പറഞ്ഞത് പ്രകാരം ക്രൈം നമ്പർ 789/25 U/S 75(1),75(2)BNS and Sec 9(m) r/w 10 of POCSO Act ആയി കേസ് രജിസ്റ്റർ ചെയ്തു.പ്രതിയെ അറസ്റ്റ് ചെയ്ത്.

 പ്രതി പരാതിക്കാരിയുടെ വീട്ടിൽ ഭക്ഷണം ഡെലിവറി ചെയ്ത് അത് വഴി കുട്ടിയുമായി മാതാവിന്റെ ഫോണിൽ ചാറ്റ് ചെയ്ത ശേഷം,  പെൺകുട്ടിയോട് തലശ്ശേരി പുതിയ ബസ്റ്റാൻ്റിൽ വരാൻ പറയുകയും അവിടെ നിന്നും ഒരു ഓട്ടോയിൽ ഇയാൾ താമസിക്കുന്ന വാടക വീട്ടിൽ എത്തിച്ചാണ് ലൈംഗിക അതിക്രമം നടത്തിയതെന്നുമാണ് പരാതി.

തലശ്ശേരി പൊലീസാണ് പോക്സോ കേസ് ചാർജ് ചെയ്ത് കണ്ണൂരിൽ വെച്ച് പ്രതിയെ പിടികൂടിയത്


ബസ്സ് കണ്ടക്ടറെ ബസ്സിൽ കയറി മർദ്ദിച്ച സംഭവം. തലശ്ശേരിയിൽ ഇന്നലെയും ബസ്സ് ഓടിയില്ല.


തലശ്ശേരി: ബസ്സ്പാസ് ഇല്ലാത്തതിനാൽ പെൺകുട്ടിയോട് ബസ്സ് കണ്ടക്ടർ ഫുൾ ചാർജ് വാങ്ങി എന്നാരോപിച്ച് ബസ്സ് കണ്ടക്ടറെ ബസ്സിൽ അതിക്രമിച്ച് കടന്ന് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബസ്സ് ജീവനക്കാരുടെ ആഹ്വാന പ്രകാരം തലശ്ശേരിയിൽ ഇന്നും ബസ്സ് ഓടിയില്ല. ബസ്സ് സമരം തീർന്നു എന്ന പ്രചാരണം നടന്നതിനാൽ പല ഭാഗങ്ങളിലും ബസ്സ് കാത്തിരുന്നവർ മണിക്കൂറുകളളാളം പെരുവഴിയിലുമായി. പീന്നീട് ഓട്ടോറിക്ഷകളിലും മറ്റുമായി പോവേണ്ടി വന്നു. തലശ്ശേരി ബസ്സ് സ്റ്റാന്റിൽ നിന്ന് കണ്ണൂർ, പെരിങ്ങത്തൂർ, മമ്പറം, മേലൂർ, പാനൂർ, കൂത്ത് പറമ്പ് ഭാഗങ്ങളിലേക്ക് പോവേണ്ട ബസ്സുകൾ ആണ് ഓടാതിരുന്നത്. 

കണ്ടക്ടറ അക്രമിച്ച പ്രതികളെ പിടികൂടുന്നത് വരെ സമരം തുടരുമെന്നാണ് ബസ്സ് ജീവനക്കാർ പറയുന്നതും. എന്ത് കൊണ്ടാണ് പോലീസ് അതിന് തയ്യാറാവാത്ത തെന്നുമാണ് ആരോപിക്കുന്നതും. തലശ്ശേരി തൊട്ടിൽ പാലം റൂട്ടിൽ ഓടുന്ന ജഗന്നാഥ് ബസ്സിലെ കണ്ടക്ടർ വിഷ്ണുവിനാണ് ബസ്സിൽ വെച്ച് മർദ്ദനമേറ്റത്.

ഇന്നലെ എ.എസ്.പി.യുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ബസ്സുകൾ ഇന്ന് മുതൽ ഓടാൻ തീരുമാനിച്ചിരുന്നുവെങ്കിലും ബസ്സ് ജീവനക്കാർ യഥാർത്ഥപ്രതികളെ പിടികൂടിയാലെ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നും തീരുമാനിച്ചതായിട്ടാണ് സൂചനകൾ


ബസ്സ് കണ്ടക്ടറെ ബസ്സിൽ കയറി മർദ്ദിച്ച സംഭവം. തലശ്ശേരിയിൽ ഇന്നലെയും ബസ്സ് ഓടിയില്ല.


തലശ്ശേരി: ബസ്സ്പാസ് ഇല്ലാത്തതിനാൽ പെൺകുട്ടിയോട് ബസ്സ് കണ്ടക്ടർ ഫുൾ ചാർജ് വാങ്ങി എന്നാരോപിച്ച് ബസ്സ് കണ്ടക്ടറെ ബസ്സിൽ അതിക്രമിച്ച് കടന്ന് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബസ്സ് ജീവനക്കാരുടെ ആഹ്വാന പ്രകാരം തലശ്ശേരിയിൽ ഇന്നും ബസ്സ് ഓടിയില്ല. ബസ്സ് സമരം തീർന്നു എന്ന പ്രചാരണം നടന്നതിനാൽ പല ഭാഗങ്ങളിലും ബസ്സ് കാത്തിരുന്നവർ മണിക്കൂറുകളളാളം പെരുവഴിയിലുമായി. പീന്നീട് ഓട്ടോറിക്ഷകളിലും മറ്റുമായി പോവേണ്ടി വന്നു. തലശ്ശേരി ബസ്സ് സ്റ്റാന്റിൽ നിന്ന് കണ്ണൂർ, പെരിങ്ങത്തൂർ, മമ്പറം, മേലൂർ, പാനൂർ, കൂത്ത് പറമ്പ് ഭാഗങ്ങളിലേക്ക് പോവേണ്ട ബസ്സുകൾ ആണ് ഓടാതിരുന്നത്. 

കണ്ടക്ടറ അക്രമിച്ച പ്രതികളെ പിടികൂടുന്നത് വരെ സമരം തുടരുമെന്നാണ് ബസ്സ് ജീവനക്കാർ പറയുന്നതും. എന്ത് കൊണ്ടാണ് പോലീസ് അതിന് തയ്യാറാവാത്ത തെന്നുമാണ് ആരോപിക്കുന്നതും. തലശ്ശേരി തൊട്ടിൽ പാലം റൂട്ടിൽ ഓടുന്ന ജഗന്നാഥ് ബസ്സിലെ കണ്ടക്ടർ വിഷ്ണുവിനാണ് ബസ്സിൽ വെച്ച് മർദ്ദനമേറ്റത്.

ഇന്നലെ എ.എസ്.പി.യുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ബസ്സുകൾ ഇന്ന് മുതൽ ഓടാൻ തീരുമാനിച്ചിരുന്നുവെങ്കിലും ബസ്സ് ജീവനക്കാർ യഥാർത്ഥപ്രതികളെ പിടികൂടിയാലെ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നും തീരുമാനിച്ചതായിട്ടാണ് സൂചനകൾ


whatsapp-image-2025-08-02-at-20.31.17_eff1a469

കോൺഗ്രസ്സ് പ്രതിഷേധ കൂട്ടായ്മ


തലശ്ശേരി:ഛത്തീസ്ഗഡിൽ അകാരണമായി കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാടപ്പീടികയിൽ

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു ഡിസിസി അംഗം വി സി പ്രസാദ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡണ്ട് കെ ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു അഡ്വ സി ജി അരുൺ,ടി പി പ്രേമനാഥൻ മാസ്റ്റർ, സി പി പ്രസീൽ ബാബു,സന്ദീപ് കോടിയേരി, പി കെ രാജേന്ദ്രൻ, വി കെ സുചിത്ര, ദീപാ സുരേന്ദ്രൻ, കെ പി കുശലകുമാരി, ടി പി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു 

 കെ പി ഭാർഗവൻ മാസ്റ്റർ,പി ദിനേശൻ, എം ഉദയൻ, എം പി പ്രമോദ്, ടി എം പവിത്രൻ, വി കെ അനീഷ് ബാബു, സി ഗംഗാധരൻ, പി ചന്ദ്രൻ, എം മഹേഷ് കുമാർ, എം ഷീബ, പി രാജൻ, കെ അജിത് കുമാർ, നേതൃത്വം നൽകി.


പേർനൽകിയജാമ്യഹരജി കോടതി തള്ളി


തലശ്ശേരി: പിണറായി പോലീസ് സ്റ്റേഷൻ പരിധിയിൽ പറമ്പായിയിൽ ആൾകൂട്ട വിചാരണയിൽ യുവതിയുടെ ആത്മഹത്യയും, ഇതുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടി കൊണ്ട് പോയി എന്ന കേസിലും പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള മൂന്ന് പേർ നൽകിയ ജാമ്യഹരജി ജില്ലാ സെഷൻസ് ജഡ്ജ് കെ ടി. നിസ്സാർ അഹമ്മദ് തള്ളി.

മരിച്ച യുവതിയും ആൺസു ഹൃത്തുംകൂടി സംസാരിച്ച് നിൽക്കുന്ന സംഭവത്തിൽ ആൾ കൂട്ട വിചാരണ നടത്തിയതിലുള്ള മനോവിഷമം കാരണമാണ് കെ. റസീന എന്ന യുവതി ആത്മഹത്യ ചെയ്തതെന്നും, സംസാരിച്ച് നിന്ന യുവാവിനെ തട്ടി കൊണ്ട് പോയി ചോദ്യം ചെയ്തശേഷം വിട്ടയച്ചതുമായ സംഭവം ഏറെ വിവാദമായി തീർന്നിരുന്നു.

2025 ജൂൺ 16 നാണ് പരാതിക്കാധാരമായ സംഭവം.     പിറെറ ദിവസമാണ് റസീന ആത്മഹത്യ ചെയ്തതും. ഇതുമായി ബന്ധപ്പെട്ട് പി.കെ. റയീസിനെയാണ് പ്രതികൾ തട്ടി കൊണ്ട് പോയതായി പരാതി.

രണ്ട് കേസുകളിലും പ്രതിയായിട്ടുള്ള കൂടത്തിൽ കണ്ടി സി.കെ. റഫ്നാസ് (24),എം.സി മൻസിലിൽ വി.പി.മുബഷീർ ( 28 ), വളപ്പിൽ വീട്ടിൽ കെ.എ.ഫൈസൽ (34) എന്നിവരാണ് ജാമ്യ ഹരജി സമർപ്പിച്ചിട്ടുള്ളത്.

ഇത് സംബന്ധിച്ച് മരണപ്പെട്ട റസീനയുടെ മാതാവ് സി.കെ. ഫാത്തിമ തലശ്ശേരി എ.എസ്.പി.ക്ക് പരാതിയും നൽകിയിരുന്നു.

പ്രതികൾക്ക് ജാമ്യം നൽകരുതെന്നും, സംഭവ സമയത്ത് പറയാത്ത കാര്യങ്ങളാണ് പിന്നീട് പറയുന്നു എന്നതിനാൽ ഇതൊന്നും മുഖവിലക്കെടുക്കാൻ കഴിയില്ലെന്നും പ്രതികൾക്ക് ജാമ്യം നൽകിയാൽ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന തോടൊപ്പം സമൂഹത്തിന് നൽകുന്നതെറ്റായ സന്ദേശമായി തീരുമെന്നുമാണ്പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.അജിത്ത് കുമാർ കോടതി മുമ്പാകെ വാദിച്ചത്.


whatsapp-image-2025-08-02-at-20.31.59_9db7e1e2

കേരള എൻ.ജി.ഒ.യൂണിയൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പി.കെ.ദാമോദരൻ നമ്പ്യാർ അനുസ്മരണ സമ്മേളനം തലശ്ശേരിയിൽ റബ്കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്യുന്നു.


കണ്ണൂർ സെൻട്രൽ ജയിലിൽ നടക്കുന്നത് ലോകമറിയാത്ത മനുഷ്യാവകാശ ലംഘനം: ബി ഡി ജേ എസ്.


തലശ്ശേരി:ജയിലുകൾ പുനരധിവാസത്തിന്റെയും ജീവിതമാറ്റത്തിന്റെയും കേന്ദ്രങ്ങളായി പ്രവർത്തിക്കണമെന്നിരിക്കെ, കണ്ണൂർ സെൻട്രൽ ജയിൽ നടക്കുന്ന മാനുഷിക പീഢനങ്ങൾ ഞെട്ടിക്കുന്നതാണന്നും സർക്കാർ കണ്ണുതുറക്കണമെന്നും ബിഡിജെഎസ് തുപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി രൂപീകരണ കൺവെൻഷൻ ആവശ്യപ്പെട്ടു.

മയക്കുമരുന്നും ,മദ്യവും ജയിലുകളിൽ യഥേഷ്ടം ലഭ്യമാണ്.ഇക്കാര്യം കഴിഞ്ഞ ദിവസം ജയിൽ ചാടി പിടിക്കപ്പെട്ട ഗോവിന്ദച്ചാമി തന്നെ മൊഴി നൽകിയതാണ്. അതീവ സുരക്ഷ ജയിലിൽ എങ്ങിനെയാണ് രാസലഹരിയും മദ്യവുമെത്തുന്നത്.ഇതിലൂടെ തടവുകാർ വീണ്ടും ക്രിമിനൽ സ്വഭാവമുള്ളവരായി മാറുകയാണ് ചെയ്യുന്നത്.

ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ജയിൽ സന്ദർശിച്ചില്ല എന്നതും ഗൗരവതരമായി കാണേണ്ടുന്ന യാഥാർത്ഥ്യമാണെന്ന് കൺവെൻഷൻ ചൂണ്ടിക്കാട്ടി.. സംസ്ഥാന സെക്രട്ടറി ഇ മനീഷ് ഉദ്ഘാടനം ചെയ്തു.

 കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് വിനേഷ് ബാബു കാക്കോത്ത് അധ്യക്ഷതവഹിച്ചു. എം കെ രാജീവൻ , സി കെ വത്സരാജൻ, ടി കെ ബിന്ദു, കെ പി രാജൻ, പി വി വാസു, കെ പി കുമാരൻ , കെ ദിനേശൻ , വി പി പവിത്രൻ , പ്രഷിജ ചിത്രൻ , കല്ലിൽ ശശി സംസാരിച്ചു.

 ഭാരവാഹികൾ: പ്രസിഡണ്ട് കെ പി രാജൻ, ജനറൽ സെക്രട്ടറി കെ ദിനേശൻ , കല്ലിൽ ശശി ട്രഷറർ


ചിത്രവിവരണം: ഇ.മനീഷ് ഉദ്ഘാടനം ചെയ്യുന്നു


കന്യാസ്ത്രീകളെ ജയിലിടച്ച സംഭവം: മാഹിയിൽ പ്രതിഷേധ റാലി 3 ന് ഞായറാഴ്ച


മാഹി: കന്യാസ്ത്രീകളെ അകാരണമായി ജയിലിലടച്ച കേസ് പൂർണ്ണമായും റദ്ദാക്കണമെന്നും ആൾക്കൂട്ട വിചാരണ നടത്തിയവരെ നിയമപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട്

മാഹി ബസിലിക്കക്ക് സമീപത്ത് പ്രതിഷേധറാലി നടത്തും.

മാഹി സെയ്ൻ്റ് തെരേസാ ബസിലിക്കയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം.

ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമുള്ള മതസ്വാതന്ത്ര്യം സംരക്ഷിക്കുക, ക്രൈസ്തവർക്കെതിരെയുള്ള ബോധപൂർവ്വമായ ആക്രമണങ്ങൾ തടയുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് റാലി നടത്തുന്നത്. 3ന് ഞായറാഴ്ച രാവിലെ ബസിലിക്കയിൽ നടക്കുന്ന 9.15ന്റെ കുർബാനയ്ക്കു ശേഷമാണ് പ്രതിഷേധ റാലി നടക്കുകയെന്ന് ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് അറിയിച്ചു.


whatsapp-image-2025-08-02-at-20.33.01_acfbeb8a

സൈനബ ടീച്ചറെ ആദരിച്ചു.


മാഹി: ജെ.എൻ ജി.എച്ച്.എസ്.എസ്.1985–90 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ അവരുടെ പ്രിയപ്പെട്ട അധ്യാപികയായ സൈനബ ടീച്ചറെ ഏറാമലയിലെ വീട്ടിൽ സന്ദർശിച്ചു. പലരുടെയും ബാല്യകാലം അലങ്കരിച്ച, മാതൃസ്നേഹത്തോടെയും ശാസനയോടെയും നയിച്ച ഈ അധ്യാപികയെ വീണ്ടും കാണുന്നത്, എല്ലാവർക്കും ഒരു സാന്ത്വന സാന്ദ്രതയായിരുന്നു.

ഒരു മൊമെന്റോ സമർപ്പിച്ച്, പൊന്നാട അണിയിച്ച് ടീച്ചറെ ആദരിക്കുകയും, സ്‌നേഹപൂർവമായ സ്വീകരണം നേടിയെടുക്കുകയും ചെയ്ത സന്ദർശനം ഹൃദയാർദ്രമായി.

വിദ്യാർത്ഥികളെ കണ്ടപ്പോഴുള്ള ടീച്ചറുടെ മുഖത്തെ ആ തെളിച്ചവും ഓർമകളുടെ താളവുമെല്ലാം ഒരിക്കലും മറക്കാനാവാത്തതായിരുന്നു.

കാലം മാറിയാലും, ഗുരുശിഷ്യബന്ധം അതിന്റെ മഹത്വത്തിൽ ഇപ്പോഴും അത്ര തന്നെ ശക്തമാണ് എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു സന്ദർശനം.

ശിഷ്യരെ സൽക്കരിച്ചാണ് ടീച്ചർ യാത്രയയച്ചത്.

ഫിനോജ് മുസ്തഫ, സക്കീർ പികേവി, സലീം വിപി, ഫസീം കറുപ്പയിൽ, പള്ളിയൻ പ്രമോദ്, താഹ എൽപി, ഫൈസൽ പിഎ, ലത്തീഫ് മാളിയേക്കൽ എന്നിവരാണ് പൂർവ്വ വിദ്യാർത്ഥി സംഘത്തിൽ ഉണ്ടായിരുന്നത്.


whatsapp-image-2025-08-02-at-10.53.48_55a54345

കെ. പി. മാഞ്ഞു

ന്യൂ മാഹി:പെരിങ്ങാടി പോസ്റ്റ് ഓഫീസിന്റെ മുൻ വശം കോട്ടുപുറത്ത് താമസിക്കുന്ന കെ. പി. മാഞ്ഞു (77) നിര്യാതയായി.

പരേതരായ കോട്ടുപുറത്ത് അദവിയുടേയും പഞ്ചാരന്റെവിട മമ്മൂട്ടിയുടേയും മകളാണ്.

ഭർത്താവ്: പരേതനായ കുറുംമ്പത്ത് ബംഗ്ലയിൽ ഉമ്മർ (തലശ്ശേരി).

മക്കൾ: നബീസ്സ, മഹമ്മൂദ്, റഹമ്മത്ത്, മനാഫ്.

മരുമക്കൾ: സാദിഖ് (ചൊക്ലി), ഫൗസിയ (കല്ലിത്താഴെ), അമീൻ (ഗ്രാമത്തി-ചൊക്ലി), സഫീറ (മമ്പറം).

സഹോദരങ്ങൾ: ഖദീജ, റസാഖ്.


ജ്ഞാനോദയം - 2025

സ്കിൽ ഗെയിംസ്


തലശ്ശേരി: ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജ്ഞാനോദയം - 2025 മത്സര പരിപാടികൾ നടത്തുന്നു.

ആഗസ്ത് 9,10 തിയ്യതികളിൽ രാവിലെ 9 മണി മുതൽ ശ്രീ ജഗന്നാഥ ക്ഷേത്രം അങ്കണത്തിൽ സ്കിൽ ഗെയിംസ് നടക്കും.പ്രീ-പ്രൈമറി, എൽപി, യു.പി, എച്ച്.എസ്, കോളജ്, സാങ്കേതിക സ്ഥാപനം , വനിതാ വിഭാഗം എന്നിവയിലാണ് മത്സരങ്ങൾ .. തലശ്ശേരി, മാഹി നഗരസഭ, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ' എന്നിവിടങ്ങളിലെ താമസക്കാർക്ക് പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 

9‌495908020, 9496141986.

ഭാരതീയവിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം ഇന്ന് മാഹിയിൽ


മാഹി:ഭാരതീയവിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം ആഗസ്റ്റ് 3 ന് ഞായറാഴ്ച മാഹിയിൽ നടക്കും.  കേരളത്തിൻ്റെ സാംസ്ക‌ാരിക ബൗദ്ധിക മണ്ഡലത്തിൽ ദേശീയമായ കാഴ്‌ചപ്പാട് പ്രദാനം ചെയ്യുന്നതിന് പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണ് ഇത്.

കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളിൽ നിന്നായി 400 പ്രതിനിധികൾ പങ്കെടുക്കുന്ന സംസ്ഥാന പഠനശിബിരം മാഹി മുൻസിപ്പാൽ ടൗൺ ഹാളിൽ രാവിലെ 9.30 ന് തുടങ്ങും

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡണ്ട് സി.വി. ജയമണി അദ്ധ്യക്ഷത വഹിക്കും. വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ ആമുഖഭാഷണം നടത്തും. 

ജെ. നന്ദകുമാർ ദീപ പ്രോജ്വലനം നടത്തും.

സ്വാഗത സംഘം ചെയർമാൻ ഡോ.ഭാസ്ക്കരൻ കാരായി സംസാരിക്കും.

പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജനകൻ ജെ. നന്ദകുമാർ വിശാല ഭാരതം -പവിത്ര ഭാരതം എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കും. 

രണ്ടാമത്തെ സഭയിൽ ബി എം എസ് മുൻ ദേശീയ പ്രസിഡണ്ട് അഡ്വ. സി.കെ. സജിനാരായണൻ ഭാരത ദേശീയത - രാജനൈതിക സാംസ്ക്കാരിക പരിപ്രേക്ഷ്യം എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. എൻ. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.

ഉച്ചയ്ക്ക് 230 ന് മൂന്നാമത്തെ സഭയിൽ കോട്ടയം വാഴൂർ എൻ എൻ എസ് കോളെജിലെ (റിട്ട) പ്രൊഫസർ ബി.വിജയകുമാർ ഏകാത്മമാനവദർശനം - അടിസ്ഥാന സങ്കൽപങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സിക്രട്ടറി ഡോ. സി. എ.ഗീത അദ്ധ്യക്ഷത വഹിക്കും.

ഉച്ചയ്ക്ക് ശേഷം 3,45 ന് നടക്കുന്ന സമാപന സഭയിൽ പാനൽ ചർച്ച നടക്കും. ഏകാത്മമാനവദർശനത്തിൻ്റെ സാദ്ധ്യതകൾ എന്ന വിഷയത്തിൽ ഡോ. എം. മോഹൻദാസ്, ഡോ. എസ്. ഉമാദേവി, ഡോ. സി.വി.ജയമണി, ഡോ. കെ.പി.സോമരാജൻ എന്നിവർ പങ്കെടുക്കും. സാഗത സംഘം ജനറൽ കൺവീനർ അഡ്വ.കെ.അശോകൻ നന്ദി പറയും.


kkn-achuthan

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan