
അഴിയൂരിൽ മണ്ണിൻ്റെ മക്കൾ വാദത്തിന് തിരികൊളുത്തുന്നു
: ചാലക്കര പുരുഷു
മാഹി :കേരളക്കരയിലെ അഴിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാഹിറെയിൽവേ സ്റ്റേഷനിലെ ബസ് പാർക്കിങ്ങ് പ്രശ്നം അന്തർ സംസ്ഥാന പ്രശ്നമായി മാറുന്നു.
മാഹിയിലെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങൾക്ക് വളരെ ഉപകാര പ്രദമായ പൊതു യാത്രാ സംവിധാനമാണ് മാഹി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഓടുന്ന പി.ആർ.ടി.സിയുടെയും മാഹി ട്രാൻസ്പോർട്ട് കോ ഓപ്: സൊസൈറ്റിയുടേയും ബസ്സുകൾ. ആകെ എട്ടു ബസ്സുകളാണ് ഇവിടെ നിന്ന് സർവ്വീസ് നടത്തുന്നത്. സ്വകാര്യ ബസ്സ് സർവ്വീസുകളില്ല' പി.ആർ.ടി.സി യുടെ ബസ്സ് സർവ്വീസ് ആരംഭിച്ച് 30 വർഷത്തോളമായി. സഹകരണ ബസ്സുകൾ പ്രവർത്തനമാരംഭിച്ച് 20 വർഷങ്ങൾ പിന്നിടുന്നു. കുറഞ്ഞ യാത്രാ നിരക്കും കൃത്യമായ സർവ്വീസും കാരണം റെയിൽവേ യാത്രക്കാരും സർക്കാർ ഉദ്യോഗസ്ഥരും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സാധാരണക്കാരും ഈ ബസ്സുകളെയാണ് ആശ്രയിക്കുന്നത്.
പരാധീനതകളാൽ വീർപ്പുമുട്ടിയിരുന്ന മാഹി റെയിൽവേ സ്റ്റേഷൻ കേന്ദ്ര സർക്കാരിൻ്റെ അമ്യത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കോടി കണക്കിന് രൂപ ചിലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തി രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്തിരുന്നു. ഇതോടെ റെയിൽവേ സ്റ്റേഷൻ്റെയും പരിസരത്തേയും മുഖഛായ തന്നെ മാറി. പുതുച്ചേരി സംസ്ഥാനത്തിൻ്റെ ഭാഗമായ മാഹിയുടെ സാമിപ്യമാണ് അഴിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു റെയിൽവേ സ്റ്റേഷന് പ്രത്യേക പ്രാധാന്യം നൽകി വികസിപ്പിക്കാൻ കാരണമായത്. ഉദ്ഘാടന ദിവസം റെയിൽവേ നൽകിയ പത്ര പരസ്യങ്ങളിൽ പോലും കേരളത്തിൻ്റെ കണക്കിൽ മാഹി റെയിൽവേ സ്റ്റേഷനെ ഉൾപ്പെടുത്തിയിരുന്നില്ല. മാഹിയുടെ ഭാഗമാണ് മാഹി റെയിൽവേ സ്റ്റേഷനും എന്ന ധാരണയിലാണ് , വടകരയും ചിറയിൻകീഴും പരസ്യത്തിൽ ഇടം പിടിച്ചപ്പോൾ', മാഹി റെയിൽവേ സ്റ്റേഷൻ പരസ്യത്തിൽ നിന്ന് ഒഴിവാക്കിയത്.
റെയിൽവേ സ്റ്റേഷൻ വികസനം സാധ്യമായതോടെയാണ് മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓട്ടോ ഡ്രൈവർമാരുടെ നിലപാടും മാറിയത്.
വർഷങ്ങളായി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന പി.ആർ. ടി.സിയുടേയും ട്രാൻസ്പോർട്ട് സൊസൈറ്റിയുടെയും ബസ്സുകൾ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് പുറപ്പെടുന്നതു കാരണം തങ്ങളുടെ ജോലി സാധ്യത നഷ്ടപെടുന്നു എന്ന വാദമുയർത്തിയാണ് ഇവർ ബസ്സുകൾക്കെതിരെ രംഗത്തു വന്നത്. ഓട്ടോ ഡ്രൈവർമാരുടെ പരാതി പ്രകാരം വടകര ആർ.ടി.ഒ സ്ഥലം സന്ദർശിച്ച് ബസ്സുകളുടെ രേഖകൾ പരിശോധിച്ച് പി.ആർ.ടി.സി. ബസ്സുകൾ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് യാത്ര തുടങ്ങരുതെന്ന് നിർദ്ദേശിച്ചു. അടുത്ത ദിവസം പി.ആർ.ടി.സി അധികൃതർ പെർമിറ്റും മറ്റ് രേഖകളുംസമർപ്പിച്ചതിന് ശേഷം ആർ.ടി. ഓ മുൻ നിലപാടിൽ നിന്ന് പിൻമാറി പി.ആർ.ടി.സി ബസ്സുകൾക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്യാൻ അനുവാദം നൽകിയിരുന്നു. പിന്നീട് ചോമ്പാൽ പൊലീസ് പ്രശ്നത്തിൽ ഇടപെട്ട് പി.ആർ.ടി. സി യുടെയും ട്രാൻസ്പോർട് സൊസൈറ്റിയുടെയും രണ്ട് വീതം ബസ്സുകൾ മാത്രം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ചാൽ മതി എന്ന് നിർദ്ദേശം മുന്നോട്ടു വെച്ചു. ഓട്ടോ തൊഴിലാളികളെ സന്തോഷിപ്പിക്കാൻ ചോമ്പാൽ പൊലീസ് നൽകിയ നിർദേശമാണ് ഇപ്പോൾ വിവാദമാകുന്നതും ഒരു അന്തർ സംസ്ഥാന തർക്കത്തിലേക്ക് നീങ്ങുന്നതും.
മാഹി നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകളിലോടുന്ന ഓട്ടോറിക്ഷകളിൽ തൊണ്ണൂറ്റശതമാനവും കണ്ണൂർ കോഴിക്കോട് ജില്ലകളിൽ രജിസ്റ്റർ ചെയ്തവയാണ്. അവയുടെ റിക്കാർഡുകളിൽ പറഞ്ഞിട്ടുള്ള ഓട്ടോ സ്റ്റാൻഡുകൾ അഴിയൂർ , ഒഞ്ചിയം , ന്യുമാഹി, ചൊക്ലി പഞ്ചായത്തുകളോ, തലശ്ശേരി, പാനൂർ, വടകര നഗരസഭകളോ ആയിരിക്കും. മാഹിയിൽ രജിസ്റ്റർ ചെയ്ത ഓട്ടോകൾ വിരലിലെണ്ണാവുന്നത് മാത്രമാണ്. എന്നാൽ മാഹി നഗരത്തിൽ മാത്രം എട്ടോളം ഓട്ടോ സ്റ്റാൻ്റുകൾ ഉണ്ട്. പള്ളൂർ, പന്തക്കൽ പ്രദേശത്തുള്ളത് വേറെയും.
മാഹിയിലെ ബസ്സുകളെ മാഹി റെയിൽവേ സ്റ്റേഷനിൽ പാർക്കു ചെയ്യാൻ അനുവദിക്കാത്ത സാഹചര്യത്തിൽ മാഹിയിലെ ഓട്ടോ സ്റ്റാൻ്റുകളിൽ അന്യ സംസ്ഥാനത്തെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് മാഹിയിലെ അധികൃതർ. ആദ്യ ദിവസങ്ങളിൽ അനധികൃത പാർക്കിങ്ങിനെതിരെ താക്കീത് നൽകാനും പിന്നീട് പിഴഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കാനും കഴിഞ്ഞ ദിവസം ഗവൺമെൻ്റ് ഹൗസിൽ ചേർന്ന ബന്ധപ്പെട്ടഉദ്യോഗസ്ഥരുടെ യോഗം തീരുമാനമെടുത്തതായി അറിയുന്നു. ഏതാനും ഓട്ടോ ഡ്രൈവർമാരുടെ സ്വാർത്ഥതയിൽ നിന്ന് രൂപം കൊണ്ട വിവാദം നൂറുകണക്കിന് തൊഴിലാളികളുടെ അന്നം മുട്ടിക്കുന്ന തരത്തിലുള്ള നിയമ നടപടികളിലേക്കും, ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിലേക്കും വഴി മാറുകയാണ്. ബന്ധപ്പെട്ടവർ കാര്യഗൗരവത്തോടെ പ്രശ്നം കൈകാര്യം ചെയ്തില്ലെങ്കിൽ മാഹിയിലെയും പരിസര പ്രദേശങ്ങളിലേയും യാത്രാ പ്രശ്നം രൂക്ഷമാകുന്നഘട്ടത്തിലേക്ക്പ്രശ്നംസങ്കീർണമാകാൻ ഇടയുണ്ട്. ഇതിനിടയിൽ രാത്രി 9 മണിക്ക് ശേഷം മാഹി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് ഓട്ടോറിക്ഷകൾക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടുന്ന അവസ്ഥയുമാണ്. സന്ധ്യമയങ്ങിയാൽ ഓട്ടോ റിക്ഷകൾ ഓട്ടം നിർത്തുന്നതാണ് ഈ ദുരവസ്ഥക്ക് കാരണം. ഈ പ്രശ്നം കാരണമാണ് രാത്രിയിൽ ഓടുന്ന ദീർഘ ദൂര ട്രെയിനുകൾക്ക് മാഹിയിൽ സ്റ്റോപ്പ് അനുവദിച്ച് കിട്ടാത്തത്. അസമയത്ത് ട്രെയനിറങ്ങുന്നവർ പുലരുവോളം റെയിൽവേ സ്റ്റേഷനിൽ കഴിച്ചു കൂട്ടേണ്ടി വരും. ഏതാനും വർഷം മുമ്പ് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് പരീക്ഷണാർത്ഥത്തിൽ മാഹിയിൽ സ്റ്റോപ് അനുവദിച്ചിരുന്നുവെങ്കിലും ടെയിനിറങ്ങിയാൽ ഓട്ടോയും ടാക്സിയും ലഭ്യമല്ലാത്തതിനാൽ യാത്രക്കാർ വലയുകയും ക്രമേണ സ്റ്റോപ് നിർത്തലാക്കുകയുമാണ് ഉണ്ടായത്.മാഹിയിലെ വാതക ശ്മശാനത്തിലെ സൗകര്യങ്ങൾ ഉപയോഗിക്കാൻ അഴിയൂർ പഞ്ചായത്തിലെ ജനങ്ങളെ അനുവദിച്ചു കൊണ്ട് മാഹി നഗരസഭാ കമ്മീഷണർ കഴിഞ്ഞ ദിവസമാണ് തീരുമാനമെടുത്തത്. ഇതിനിടയിലാണ് മാഹി പ്രദേശത്തെ യാത്രാ പ്രശ്നം രൂക്ഷമാക്കുന്ന രീതിയിൽ ചിലർ മണ്ണിൻ്റെ മക്കൾ വാദം ഉയർത്തി പ്രശ്നം വഷളാക്കുന്നത്.
മാഹിയിലെ സർക്കാർ ആശുപത്രികൾ, വിദ്യാലയങ്ങൾ, തൊഴിലിടങ്ങൾ തുടങ്ങിയവയിൽ വലിയൊരു വിഭാഗം മാഹിക്ക് പുറത്തുള്ളവരാണെന്ന് മണ്ണിൻ്റെ മക്കൾ വാദക്കാർ മറന്ന് പോകുന്നു '
മാഹിക്കാർക്കും കേരളീയർക്കും പ്രത്യേകിച്ച് സാധാരണക്കാർക്ക് ഒരു പോലെ പ്രയോജനപ്പെടുന്ന ദശകങ്ങൾ പഴക്കമുള്ള ബസ്സ് പാർക്കിങ്ങ് പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ജനശബ്ദം മാഹി ജനറൽ സെക്രട്ടരി ഇ.കെ.റഫീഖ് മുന്നറിയിപ്പ് നൽകി.

മയ്യഴിയുടെ ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടം: എം എൽ എ
മാഹി :മാഹി ആരോഗ്യമേഖല മാതൃകാപരമായ മുന്നേറ്റമാണ് കൈവരിച്ചതെന്നും, ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സംവിധാനമാണ് മയ്യഴി കൈവരിച്ചതെന്നും രമേശ് പറമ്പത്ത് എംഎൽഎ അഭിപ്രായപ്പെട്ടു.
മാഹി സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കെ ഇ മൊയ്തു സാഹിബിന്റെ സ്മരണാർത്ഥം നൽകുന്ന വീൽ ചെയറുകളുടെ കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,,
500 ഓളം ഔട്ട് പേഷ്യന്റ് വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ ആയിരത്തി ഇരുന്നൂറോളം ഔട്ട് പേഷന്റുകളാണ് ആശുപത്രി സന്ദർശിച്ചു കൊണ്ടിരിക്കുന്നത്,,
ജനബാഹുല്യത്തിന് അനുസരിച്ച് രോഗികളുടെ അപേക്ഷപ്രകാരം മാഹി ആശുപത്രിയുടെ സംവിധാനങ്ങൾ കൂട്ടിക്കൊണ്ടിരിക്കുകയാണ്,,
അതിന് മുഖ്യമന്ത്രി രംഗസ്വാമിയുടെയും,, മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: ഇസ്ഹാഖിൻ്റേയും പിന്തുണ എംഎൽഎ എടുത്തു പറഞ്ഞു,,
മാഹി സി എച്ച് സെന്ററിന്റെ കാരുണ്യ പ്രവർത്തനങ്ങൾ മാഹിയിലെയും,, പരിസരപ്രദേശങ്ങളിലെയും ആരോഗ്യ മേഖലയിലും അല്ലാതെയും വളരെയധികം സഹായകരമായി കൊണ്ടിരിക്കുന്ന കാര്യവും അതിൽ സി എച്ച് സെന്റർ വഹിക്കുന്ന പങ്കും അദ്ദേഹം എടുത്തു പറഞ്ഞു.
എ വി യൂസുഫിന്റെ അധ്യക്ഷതയിൽ ഡോ: എ.പി .ഇസ്ഹാക്ക്,, ആർ.എം.ഒ. ഡോ ശ്രീജിത്ത്,,ബഷീർ കൈതാങ്ങ് പെരിങ്ങാടി,,
റഷീദ് മാഹി ചാരിറ്റി ബഹ്റൈൻ,,വി സി മാമു,,ടി കെ വസീം..എ.വി സിദ്ധീഖ് ഹാജി,,ശംസുദ്ധീൻ മഞ്ചക്കൽ,,കെ ഇ മജ്റൂഹ്സംസാരിച്ചു..
എ.വി അൻസാർ സ്വാഗതവും,,ഇ കെ മുഹമ്മദലി നന്ദിയും പറഞ്ഞു..
മുഹമ്മദ് താഹ,,റിഷാദ് കൂടാളി,,സക്കീർ,മുഹമ്മദ് റംസാൻ നേതൃത്വം നൽകി.
രമേശ് പറമ്പത്ത് എംഎൽഎ വിൽ ചെയർകൈമാറുന്നു

അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്
തലശ്ശേരി : അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മുസ്ലീം യൂത്ത് ലീഗ് തലശ്ശേരി മുൻസിപ്പൽ സമ്മേളനവും സംസ്ഥാനതല ഉദ്ഘാടനവും സേവന വണ്ടി സമർപ്പണവും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് നിർവ്വഹിച്ചു. സംസ്ഥാന ട്രഷറർ ഇസ്മയിൽ പി വയനാട് മുഖ്യ പ്രഭാഷണം നടത്തി.അഷറഫ് എടനീർ, സി.കെ.മുഹമ്മദലി,
അഡ്വ കെ എ ലത്തീഫ്, നെസീർ നല്ലൂർ, പി. സി നെസീർ,
എ കെ ആ ബൂട്ടി ഹാജി, ഷാനിദ് മേക്കുന്ന്, എൻ മഹമൂദ്, ബഷീർ ചെറിയാണ്ടി,റഷീദ് തലായ്, തഫ്ലിം മാണിയാട്ട്, ഫൈസൽ പുനത്തിൽ, സി കെ പി മമ്മു,
തസ്ലിം ചേറ്റം കുന്ന്,
കെ. കെ ഷിനോജ്, അലി മംഗം, ഷെബീർ എടയന്നൂർ, അഷ്കർ കണ്ണാടിപ്പറമ്പ്, ഷാക്കിർ ആഡൂർ, എൻ മൂസ, ഖാലിദ് മാസ്റ്റർ, റഷീദ് കരിയാടൻ, പാലക്കൽ സാഹിർ, സുലൈമാൻ പെരിങ്ങാടി, ഷഹബാസ് കായ്യത്ത്, കെ. സി ഷബീർ ,മജീദ് മട്ടാമ്പ്രം, ദിൽഷാദ്, എ കെ ഷുഹൈബ്, എ കെ അഫ്സൽ, അസറുദ്ദീൻ കണ്ണോത്ത് പള്ളി, സെഹീർ ചക്യത്ത് മുക്ക്, ഷംസീർ കൈവട്ടം, എൻ കെ മുനീർ, മിർനാൻ, കെ സി ഷബീർ എന്നിവർ സംസാരിച്ചു. ഇന്ദിരാപാർക്കിൽ നിന്നും ആരംഭിച്ച യുവജന റാലിക്ക് അഫ്സൽ മട്ടാമ്പ്രം, ഖാലിദ് കൈ വട്ടം, തഷ് രിഫ് , മുഹമ്മദ് സാഹിദ്, കെ സി തൻസി, റാഷിദ ടീച്ചർ, റുബ്സീന എന്നിവർ നേതൃത്വം നൽകി.
ചിത്രവിവരണം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം നിർവ്വഹിക്കുന്നു

രാമായണ പ്രശ്നോത്തരി യും ,പരായണവും 9ന്
ന്യൂ മാഹി: പെരിങ്ങാടി മങ്ങാട് ശ്രീവാണു കണ്ട കോവിലകം രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ആഗസ്ത് 9ന് വൈ: 3 മണിക്ക് രാമായണം പ്രശ്നോത്തരിയും രാമായണ പാരായണ മത്സരവും നടക്കും
എൽ.പി. മുതൽ ഹൈസ്ക്കൂൾ വരെയുള്ള വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കുമായി വിഭാഗങ്ങളിലായി മത്സരം നടക്കും.

പ്രകൃതി സൗഹൃദ കളിപ്പാട്ട നിർമ്മാണ ശില്പ ശാല നടത്തി
മാഹി : അവറോത്ത് ഗവ. മിഡിൽ സ്കൂളിൽ പ്രകൃതി സൗഹൃദ കളിപ്പാട്ട നിർമ്മാണ ശില്പ ശാല സംഘടിപ്പിച്ചു. പ്രധാന അധ്യാപിക പി സീതാലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജയിംസ് സി ജോസഫ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. തെങ്ങോല ,പ്ലാവില, വെള്ളയ്ക്ക,പേപ്പർ,കാർബോർഡ് എന്നിവ ഉപയോഗിച്ച് നിരവധി കളിപ്പാട്ടങ്ങളാണ് വിദ്യാർഥികൾ ശില്പശാലയിൽനിർമ്മിച്ചത്.
ചിത്രവിവരണം: അവറാേത്ത് ഗവ. മിഡിൽ സ്കൂളിൽ നടന്ന പ്രകൃതി സൗഹൃദ കളിപ്പാട്ട നിർമ്മാണ ശില്പ ശാല
ഇന്ന് വൈദ്യൂതി മുടങ്ങും
മാഹി: ശനിഴായ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കോയോട്ട് തെരു,പാറാൽ, ചെമ്പ്രാ, അയ്യപ്പൻ കാവ്, പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുനേരം 3 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
വർക്ക്ഷോപ്പ് ഓൺ ഫ്ലാഗ്ഷിപ്പ് സ്കീംസ് ഇന്ന്
മാഹി:മൈ ഭാരത്, അരബിന്ദോ കൾച്ചർ ആൻഡ് യൂത്ത് സെന്റർ എന്നീ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ മാഹിയിലെ 'പോണ്ടിച്ചേരിയൂണിവേഴ്സിറ്റി സെന്ററിൽ വെച്ച് കേന്ദ്രസർക്കാറിന്റെ ജനക്ഷേമ പദ്ധതികളെ പരിചയപ്പെടുത്തുന്ന പരിപാടി " വർക്ക്ഷോപ്പ് ഓൺ ഫ്ലാഗ്ഷിപ്പ് സ്കീംസ് ഇന്ന് കാലത്ത് യൂണിവേഴ്സിറ്റി സെന്റർ പ്രിൻസിപ്പാൾ ഡോ. രാജൻ ഉദ്ഘാടനം ചെയ്യും. അജിത്ത് മീനോത്ത്,
ബേബി സുനഗർ എന്നിവർ പദ്ധതികളെക്കുറിച്ച് ക്ലാസ് എടുക്കും. മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ സി. സനൂപ് അധ്യക്ഷത വഹിക്കും.

ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
തലശ്ശേരി :ഉപേക്ഷിക്കപ്പെട്ട നിലയിൽ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി.
റെയിൽവേ പ്ലാറ്റഫോമിൽ നിന്നുമാണ് ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെടുത്തത്.
2 .7 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് കണ്ടെടുത്തത് -
ഇതിന് വിപണിയിൽ 1,37,500 വില വരുമെന്ന് അധികൃതർ പറഞ്ഞു
തലശ്ശേരി ആർ പി എഫും കുത്തുപറമ്പ് റേഞ്ച് എക്സ്സൈസ് വിഭാഗവും നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കഞ്ചാവ് കണ്ടെടുത്തത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും. എക്‌സൈസ് ഇൻസ്‌പെക്ടർ എ. കെ. വിജേഷ്,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ യു. ഷാജി,സി പി ഒ മാരായ സി. പി ഷാജി, കെ. ബിജു, എ സി വിഷ്ണു,ആർ പി എഫ് എസ് ഐ കെ. വി. മനോജ് കുമാർ,ആർ പി എഫ് ഉദ്യോഗസ്ഥനായ ഇ. ടി. കെ പവിത്രൻ, തലശ്ശേരി ട്രാഫിക് പോലീസിലെ അഖിലേഷ്, നിപുൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരിന്നു പരിശോധന.

സി.പി.എം.വാഹന പ്രചാരണ ജാഥ നടത്തി
മാഹി:പുതുച്ചേരി സർക്കാരിന്റെ മാഹിയോടുള്ള അവഗണനക്കെതിരെ ആഗസ്ത് 5ന് സിപിഎം നേതൃത്വത്തിൽ നടത്തുന്ന മാഹി സിവിൽ സ്റ്റേഷൻ മാർച്ചിന്റെ പ്രചരണാർത്ഥം വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചു. സിപി എം ജില്ലാ കമ്മിറ്റിയംഗം എം സി പവിത്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം വി എം സുകുമാരൻ, കെ പി നൗഷാദ്, വി . വിജയബാലു, ഹാരിസ് പരന്തിരാട്ട്, കെ പി വിനേഷ്, കെ ദാമോദരൻ, റോഷിത്ത്, അഭിഷേക് പന്തക്കൽ, യു ടി സതീശൻ, വിനയൻ പുത്തലം, വി രഞ്ജിന സി ടി വിജീഷ് സംസാരിച്ചു. മൂലക്കടവിൽ നിന്നും ആരംഭിച്ച ജാഥ വളവിൽ കടലോരത്ത് സമാപിച്ചു.
ചിത്രവിവരണം:സിപി എം മാഹി സിവിൽ സ്റ്റേഷൻ മാർച്ചിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ സിപി എം ജില്ലാ കമ്മിറ്റിയംഗം എം സി പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു

സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം മലബാർ കാൻസർ സെന്ററിലും
തലശ്ശേരി : കേന്ദ്ര സർക്കാർ ജീവനക്കാർക്കും വിരമിച്ച ജീവനക്കാർക്കും അവരുടെ ആശ്രിതർക്കുമായുള്ള ചികിത്സാ സഹായ പദ്ധതിയായ സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം (സിജിഎച്ച്എസ്) ആഗസ്ത് ഒന്നു മുതൽ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ആരംഭിച്ചു. ഇതിനായുള്ള ധാരണാപത്രം കഴിഞ്ഞ ദിവസം എം. സി സി ഡയറക്ടർ ഡോ: സതീശൻ ബി യും സി ജി എച്ച് എസ് അഡീഷണൽ ഡയറക്ടർ ഡോ: എം. നിതിനും ചേർന്ന് ഒപ്പുവച്ചു. "പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും ക്യാഷ്-ലെസ് സ്കീം അനുസരിച്ചും, നിലവിൽ സേവനത്തിലുള്ള ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും റീയിമ്പേഴ്സ്മെന്റ് വ്യവസ്ഥയിലും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.
ചിത്രവിവരണം: ധാരണാപത്രം കൈമാറിയപ്പോൾ

അശോകൻ നിര്യാതനായി
മാഹി:ചാലക്കര എം എൽ എ റോഡ് കുഞ്ഞിപ്പറമ്പത്ത് അശോകൻ (61) നിര്യാതനായി.ന്യൂ മാഹി സ്റ്റാൻഡ് ഗുഡ്സ് ഡ്രൈവറാണ് .
പരേതരായ കുമാരൻ - മാധവി ദമ്പതികളുടെ മകനാണ്.
ഭാര്യ: ബേബി മകൻ :അശ്വന്ത് (അബുദാബി)
സഹോദരങ്ങൾ: ശ്രീധരൻ, സുരേന്ദ്രൻ, ഗീത, അജിത, ലളിത
സംസ്ക്കാരം: ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
ഇന്ന് വൈദ്യൂതി മുടങ്ങും
മാഹി: ശനിഴായ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കോയോട്ട് തെരു,പാറാൽ, ചെമ്പ്രാ, അയ്യപ്പൻ കാവ്, പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുനേരം 3 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

എൻ.കെ.ശ്രീധരൻ നിര്യാതനായി
ന്യൂമാഹി: പെരുമുണ്ടേരിയിലെ കണ്ണാട്ടിൽ താഴെ പുതിയപുരയിൽ എൻ.കെ. ശ്രീധരൻ (71) നിര്യാതനായി.. കോൺഗ്രസ് പ്രവർത്തകനും ന്യൂമാഹി യൂത്ത് കോൺഗ്രസ് ക്ലബ്ബ് ഭാരവാഹിയുമായിരുന്നു.
അച്ഛൻ: പരേതനായ നടുക്കുനിയിൽ കേളു. അമ്മ: പരേതയായ പാലിക്കണ്ടി താല. സഹോദരങ്ങൾ: ജനാർദനൻ, സീത, ശൈലജ, സവിത, പരേതരായ കാർത്ത്യായനി, ശ്രീനിവാസൻ.
റോഡിൽ പാമോയിൽ
തലശ്ശേരി: മാടപ്പീടിക രാജു റോഡ് സർവീസ റോഡിൽ പാമോയിൽ ലോറി ലീക്കായി വൻ അപകടത്തിനുള്ള സാധ്യതയുണ്ട് അതുവഴി സഞ്ചരിക്കുന്ന ആളുകൾ ശ്രദ്ധിക്കുക ബൈക്ക് യാത്രികർ നിരവധി പേർ അപകടത്തിൽ പെട്ടിട്ടുണ്ട്

തിളച്ചുമറിയുന്ന വെളിച്ചെണ്ണവിലയിൽ നിന്നും സാധാരണക്കാർക്ക് ആശ്വാസവും ആത്മവിശ്വാസവും
മാഹി :നാളികേര വിലകുത്തനെ കുതിച്ചുകയറുമ്പോൾ തിളച്ചുമറിയുന്ന വെളിച്ചെണ്ണവിലയിൽ നിന്നും സാധാരണക്കാർക്ക് ആശ്വാസവും ആത്മവിശ്വാസവുമാകുകയാണ് അശേഷം മായം കലരാത്ത “മന്നൻ അഗ്‌മാർക്ക് വെളിച്ചെണ്ണ .
ഓണസദ്യയ്ക്ക് മാറ്റുകൂട്ടാൻ ശുദ്ധമായ വെളിച്ചെണ്ണ ലാഭശതമാനം വെട്ടിക്കുറച്ചുകൊണ്ട് ഗണ്യമായ വിലക്കുറവിൽ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപയോക്താക്കളിലേക്കെത്തിക്കുന്ന കർമ്മപദ്ധതിയുമായാണ് പള്ളൂരിലെ റോജ ഓയിൽ മിൽ രംഗത്തെത്തിയത് .
അശേഷം മായം കലരാതെ ശുദ്ധവും സുരക്ഷിതവുമായ രീതിയിൽ പ്രകൃതി ദത്തമായ വെളിച്ചെണ്ണയുടെ നിർമ്മാണ നിർവ്വഹണം നടത്തി സുരക്ഷിത ഭക്ഷ്യഉൽപ്പന്നങ്ങൾക്കായുള്ള അന്താരാഷട്ര അംഗീകാരവും ഗുണമേന്മയിൽ ഭാരത സർക്കാരിൻറെ അഗ് മാർക്ക് അംഗീകാരവും തുടർച്ചയായി നേടിയതിന് പുറമെ BSS ദേശീയപുരസ്‌കാരവും ലഭിച്ച ഉൽപ്പന്നമാണ് മന്നൻ അഗ് മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ .
ഓണം സ്‌പെഷ്യൽ എന്നനിലയിൽ മാഹി, പള്ളൂർ , പന്തക്കൽ ,ചൊക്ളി ,പാനൂർ ,ചമ്പാട് ,പെരിങ്ങത്തുർ, തലശ്ശേരി തുടങ്ങിയ സമീപപ്രദേശങ്ങളിലുള്ള ആവശ്യക്കാർക്കായിരിക്കും ഈ ഓണം സ്‌പെഷ്യൽ ആനുകൂല്യം ലഭിക്കുക .
ആവശ്യക്കാർ വിളിക്കുക. ഫ്രീ ഡെലിവെറിയായി മന്നൻ വെളിച്ചെണ്ണ നിങ്ങളുടെ വീട്ടിലേക്കെത്തും. കസ്റ്റമർ കെയർ നമ്പർ :+7034354058 , 9567833959
advt





വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group