
പെരിങ്ങാടിയിൽ റെയിൽവേ
മേൽപ്പാലം വേണം
മാഹി ..അതിരൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്ന മേഖലയായി
ചൊക്ലി - മാഹി പി.ഡബ്ല്യു.ഡി റോഡിലെപെരിങ്ങാടി റെയി ൽവേ ഗേറ്റ് മാറ്റിയിട്ടുണ്ട്
അപ്രധാന റോഡുകൾക്ക് പോലും മേൽപ്പാലം കിട്ടുമ്പോൾ മുറവിളികൾ ഏറെ ഉയർന്നിട്ടുംപെരിങ്ങാടിക്കാർക്ക് മാത്രം
ഇത് അനുവദിക്കപ്പെടുന്നില്ല
നൂറു കണക്കിന് വാഹനങ്ങളാണ് ഓരോ ഘട്ടത്തിലും ഗേറ്റ് അടക്കുമ്പോൾ ഇവിടെ പെട്ടു പോകുന്നത്അടിയന്തിര പ്രാധാന്യത്തോടെ
പെരിങ്ങാടി റെയിൽവേ ഗെയിറ്റിന് മേൽപ്പാലം അനുവദിച്ച് കിട്ടാൻ വേണ്ട പ്രവർത്തനം എറ്റെടുക്കണമെന്നും എല്ലാവരുടെയും കൂട്ടായ ഇടപെടൽ ഉണ്ടാവണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
റോഡിൽ പാമോയിൽ
തലശ്ശേരി: മാടപ്പീടിക രാജു റോഡ് സർവീസ റോഡിൽ പാമോയിൽ ലോറി ലീക്കായി വൻ അപകടത്തിനുള്ള സാധ്യതയുണ്ട് അതുവഴി സഞ്ചരിക്കുന്ന ആളുകൾ ശ്രദ്ധിക്കുക ബൈക്ക് യാത്രികർ നിരവധി പേർ അപകടത്തിൽ പെട്ടിട്ടുണ്ട്

സ്പീക്കർ അഡ്വ.എ.എൻ ഷംസീറിൻ്റെ സാന്നിദ്ധ്യത്തിൽ നടന്ന ഉന്നത തല യോഗം

യു കെ സലീം രക്തസാക്ഷി ദിനം ആചരിച്ചു
ന്യൂമാഹി : എൻ ഡി എഫ് കാർ കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ യുകെ സലീമിന്റെ 17-ാം രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു.സലിം കുത്തേറ്റ് വീണ
ഉസ്സൻമൊട്ടയിൽ പ്രഭാതഭേരിയും പുഷ്പ്പാർച്ചനയും അനുസ്മരണവും നടന്നു സിപി എം തലശ്ശേരി ഏറിയ സെക്രട്ടറി സി കെ രമേശൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു. കെ. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. പി പി രഞ്ചിത്ത്, അർജുൻ പവിത്രൻ, ഫിദ പ്രദീപ്, പി കെ അബ്ദുൾ ഷിനോഫ്, സി വി ഹേമന്ത് എന്നിവർ സംസാരിച്ചു.
വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് ബഹജന പ്രകടനവും പൊതുയോഗവും ഒഴിവാക്കി
2008 ജൂലായ് 23 നാണ്
ഉസ്സൻമൊട്ടയിൽ വെച്ച് ഡി വൈ എഫ് ഐ വില്ലേജ് സമ്മേളനത്തിൻ്റെ പോസ്റ്റർ പതിക്കുമ്പോൾ മത തീവ്രവാദികളയായ എൻ ഡി എഫ് കാർ യു കെ സലീം കുത്തി കൊലപ്പെടുത്തിയത്
ചിത്രവിവരണം:.സി.കെ.രമേശൻ ഉദ്ഘാടനം ചെയ്യുന്നു
മോഷ്ടാക്കൾ പിടിയിലായി.
തലശ്ശേരി: നഗരത്തിലെ വിവിധ ഭാഗങ്ങളിലായി അടുത്തകാലത്തായി കവർച്ച നടത്തിയതും, കവർച്ചാശ്രമം നടത്തിയതുമായസംഘത്തിൽ പെട്ട ആറ് പേരെ തലശ്ശേരി ?? പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ആഴ്ച തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ കിഴക്കേടം ശിവ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് ആറായിരത്തിൽ പരം രൂപ കവർച്ച നടത്തിയ കേസിൽ ഒരു പ്രതിയേയും,രണ്ടാം റെയിൽവേ ഗേറ്റിനടുത്തുള്ള ഡോ.പ്രസന്നാഭായിയുടെ വീട് കുത്തി തുറന്ന് കവർച്ചക്ക് ശ്രമിച്ച കേസിൽ രണ്ട് പ്രതികളും, ലോഗൻസ് റോഡിലെഹൈടെക് സ്റ്റുഡിയോവിൽ കവർച്ച നടത്തി 9300 രൂപയും, ഇരുപതിനായിരം രൂപയുടെ മൊബൈൽ ഫോണും കവർച്ച നടത്തിയ കേസിലും ബൈക്ക് മോഷണം നടത്തിയ കേസിലും ഉൾപ്പെട്ട പ്രതികളാണ് തലശ്ശേരി പൊലീസിന്റെ കസ്റ്റഡിയിലായത്. പ്രതികളെ സി.സി.ടി.വി. കളുടെ നിരീക്ഷണത്തിലും മറ്റുമായുളള അന്വേഷണത്തിലും മറ്റ് ജില്ലകളിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനകൾ.പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയുമാണ്

മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ ജയിലിടച്ചതിൽ പ്രതിഷേധിച്ച് തലശ്ശേരി ടൗണിൽ എൽ.ഡി എഫ്. നടത്തിയ റാലി.

ലഹരിക്കെതിരെ താക്കീതുമായി
തെരുവ് നാടകം
മാഹി: ഗവണ്മെന്റ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിക്കെതിരെ നടത്തിയ തെരുവ് നാടകം ശ്രദ്ധേയമായി. പുകവലിയോ മദ്യപാനമോ മയക്കുമരുന്നോ അല്ല ജീവിതം തന്നെയാണ് ലഹരി എന്ന് കലാകാരന്മാർ മാഹി മുനിസിപ്പൽ മൈതാനത്ത് അവതരിപ്പിച്ച തെരുവുനാടകത്തിലൂടെ വ്യക്തമാക്കി.
അഷ്‌റഫ് എ സി എച്ച് മാസ്റ്റർ സംവിധാനം ചെയ്ത തെരുവ് നാടകത്തിൽ ശ്രദ്ധ, മിഥുന, ആദിദേവ്, ജോഹാൻ, അദർവ്, ഹൈസ, ഹൈഫ, വേദിക, ആഷ്‌ലി, മായ, പ്രേം ചന്ദ്ര, ആരാധ്യ, ശ്രീബാല എന്നീ കുട്ടികളാണ് അഭിനയിച്ചത്.
ലഹരിക്കെതിരെ പോസ്റ്റർ രചന, കവിതാരചന, റാലി എന്നിവയും സംഘടിപ്പിച്ചു
പ്രധാനാധ്യാപകൻ അജിത് പ്രസാദ്, അധ്യാപകരായ മിനി, മായ, സ്വപ്ന, രവിശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി
ചിത്രവിവരണം: വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവ് നാടകത്തിൽ നിന്ന്

റോഡുകൾ പാടേ തകർന്നു
ന്യൂമാഹി: പഞ്ചായത്തിലെ ഏഴാം വാർഡിൽ പൂർണമായും തകർന്നുകിടക്കുകയാണ് ഗ്രാമീണ റോഡുകൾ. വേലായുധൻ മൊട്ട - പുളിയുള്ളതിൽ പിടിക, വേലായുധൻമൊട്ട - പള്ളിപ്രം, മങ്ങാട് രയരോത്തുംകണ്ടി–- വേലായുധൻമൊട്ട മിനാർപള്ളി റോഡുകൾ തകർന്നിട്ട് ആഴ്ചകളായി. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുഴിയെടുത്തതിന്റെ ഭാഗമായാണ് കാൽനടയാത്രപോലും അസാധ്യമായ രീതിയിൽ റോഡ് തകർന്നിരിക്കുന്നത്. നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രസ്‌തുത റോഡുകൾ ഗതാഗതയോഗ്യമാക്കാൻ അധികാരികൾ അടിയന്തിരപ്രധാന്യത്തോടെ ഇടപെടണം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ അവശേഷിക്കുന്ന റോഡ് പൂർണമായും ഒലിച്ചുപോയി. പ്രായമായവർ, ഗർഭിണികൾ, വിദ്യാർഥികൾ എല്ലാം ആശ്രയിക്കുന്ന പാതയെ വാഹനങ്ങൾ കൈയ്യൊഴിഞ്ഞിട്ട് ആഴ്‌ചകളായി. ജനത്തിന്റെ ക്ഷമ പരിശോധിക്കുന്ന അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണ്. മഴക്കാലം ശക്തമാകുന്നതോടെ ജനത്തെ കൂടുതൽ ദുരിരത്തിലാക്കുന്ന നിലപാട് അധികൃതർ തിരുത്തണം. റോഡിലൂടെ നടന്നുപോകാനുള്ള സാഹചര്യമെങ്കിലും ഉണ്ടാക്കിയെ മതിയാവുകയുള്ളൂ. ലക്ഷ്യബോധമില്ലാത്ത കോൺട്രാക്‌ടർമാർ പ്രവൃത്തിയെടുത്തതിന്റെ ഫലമാണ് ഈ റോഡിന്റെ സമീപത്ത് താമസിക്കുന്നവർ ഇന്നനുഭവിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരം ബന്ധപ്പെട്ടവർ അടിയന്തരപ്രാധാന്യത്തോടെ കണ്ടേ മതിയാവൂ.

കുനിയിൽ ശശിധരൻ
മാഹി: അഴിയൂരിലെ കരുവയൽ കളാണ്ടി താഴെ കുനിയിൽ ശശിധരൻ (66) നിര്യാതനായി. ഭാര്യ: പരേതയായ പ്രീത. മക്കൾ: ശരണ്യ, ശിശിര, ഹരിഷ്മ. മരുമക്കൾ: അനുജിത്ത്, അവിനാഷ്. സഹോദരങ്ങൾ: നാരായണൻ, ബാലകൃഷ്ണൻ, സജീവൻ, മാലതി, സാവിത്രി, ലീല. സംസ്ക്കാരം നാളെ (1/8/25 വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group