പന്തക്കലിലെ മോഷണം : ഹോം നേഴ്സിൻ്റെ ഭർത്താവിൻ്റെ സഹോദരൻ അറസ്റ്റിൽ

പന്തക്കലിലെ മോഷണം : ഹോം നേഴ്സിൻ്റെ ഭർത്താവിൻ്റെ സഹോദരൻ അറസ്റ്റിൽ
പന്തക്കലിലെ മോഷണം : ഹോം നേഴ്സിൻ്റെ ഭർത്താവിൻ്റെ സഹോദരൻ അറസ്റ്റിൽ
Share  
2025 Jul 29, 11:26 PM
mannan

പന്തക്കലിലെ മോഷണം :

 ഹോം നേഴ്സിൻ്റെ ഭർത്താവിൻ്റെ സഹോദരൻ അറസ്റ്റിൽ


മാഹി: കഴിഞ്ഞ 26 ന് ശനിയാഴ്ച്ച 25 പവൻ സ്വർണ്ണം കവർന്ന കേസിൽ വീട്ടിൽ ജോലിക്ക് നിന്ന ഹോം നേഴ്സിൻ്റെ ഭർത്താവിൻ്റെ സഹോദരനായ ആറളം സ്വദേശിയെ മാഹി സി.ഐ. പി. എ.അനിൽ കുമാറും സംഘവും അടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റ് ചെയ്തു - ആറളം വെള്ളിമാനം കോളനിയിലെ പനച്ചിക്കൽ ഹൗസിലെ അനിയൻ ബാവ എന്ന പി.ദിനേഷ് (23) നെയാണ് ആറളത്ത് വെച്ച് തിങ്കളാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന് രണ്ട് ദിവസത്തിനുള്ളിലാണ് ഒരു പ്രതിയെ പിടികൂടിയത്

 പന്തക്കൽ ഊരോത്തുമ്മൽ ക്ഷേത്രത്തിന് സമീപം സപ്രമയ കോട്ടേഴ്സിലെ താഴത്തെ നിലയിൽ താമസിക്കുന്ന രമ്യയുടെ വീട്ടിൽ സൂക്ഷിച്ച സ്വർണ്ണമാണ് കളവ് പോയത്. രമ്യ കോടിയേരി മലബാർ കാൻസർ സെൻ്ററിലെ നേഴ്സ് ആണ്. ഇവർ ആലപ്പുഴ സ്വദേശിനിയാണ്.ഇവർക്ക് രണ്ട് ചെറിയ കുട്ടികളുണ്ട്. ജോലിക്ക് പോകുമ്പോൾ കുട്ടികളെ പരിപാലിക്കാൻ ഹോം നേഴ്‌സിനെ ആവശുമായി വന്നു ' തലശ്ശേരി മിത്രം ഏജൻസിയെ സമീപിച്ച് ഹോം നേഴ്‌സിനെ ഏർപ്പാടാക്കി.ആറളം സ്വദേശിനി ഷൈനി (29) ജോലിക്കായി രമ്യയുടെ വീട്ടിലെത്തി.ദിവസങ്ങൾക്കുള്ളിൽ തന്നെ ഷൈനിയുടെ പെരുമാറ്റം പിടിക്കാത്തതിനാൽ വീണ്ടും ഏജൻസിയെ സമീപിച്ച് കുറച്ച് പ്രായം ചെന്ന ഹോം നേഴ്സിനെ ഏർപ്പാടാക്കി തരുവാൻ ആവശ്യപ്പെട്ടു - രമ്യയുടെ ഭർത്താവ് ഷിബുകുമാർ കൊല്ലത്താണ് ജോലി ചെയ്യുന്നത്.രണ്ട് ചെറിയ കുട്ടികളുമായിട്ടാണ് രമ്യ വാടക വീട്ടിൽ താമസിക്കുന്നത്.

  ഇതിനിടെ ജോലിക്ക് വന്ന ഷൈനി ജോലി മതിയാക്കി ആറളത്തേക്ക് തിരിച്ചു - വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുന്നെ ഷൈനി തന്ത്രപൂർവ്വം വീട്ടിൻ്റെ താക്കോൽ കൈക്കലാക്കിയിരുന്നു. മറ്റൊരു താക്കോൽ കുടി ഉള്ളതിനാൽ അത്ര കാര്യമാക്കിയില്ല.

  ശനിയാഴ്‌ച്ച ഇവർ കാൻസർ സെൻ്ററിലേക്ക് ഡ്യൂട്ടിക്ക് പോയി ' കുട്ടികളെ അടുത്ത വീട്ടിലാക്കി.അന്ന് രാത്രിയാണ് മോഷണം നടന്നത്. ഹോം നേഴ്സിൻ്റെ കൂട്ടാളികളായ പിടിയിലായ ദിനേഷ് എന്ന അനിയൻ ബാവയും, ചേട്ടൻ ബാവ ദിലിപ് എന്നിവരും ഷൈനി നൽകിയ താക്കോൽ ഉപയോഗിച്ച് സ്വർണ്ണാഭരങ്ങൾ കവരുകയായിരുന്നു.കിടപ്പു മുറിയിലെ അലമാരയിൽ സൂക്ഷിച്ച 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന ശേഷം വാതിൽ പൂട്ടി താക്കോൽ ജനവാതിലിലൂടെ അകത്തേക്ക് ഇട്ടു എന്നും മാഹി സി.ഐ.അനിൽ കുമാർ പറഞ്ഞു

   രമ്യയുടെ പരാതിയിൽ മാഹി പൊലീസ് മൂന്ന് സ്ക്വാഡായി ഹോം നേഴ്സിനെ ചുറ്റിപ്പറ്റി അന്വേഷണം വ്യാപിപ്പിച്ചു.ആറളത്തെ അന്വേഷണത്തിൽ പ്രതികളിലൊരാളായ ദിനേഷിനെ സി.ഐ.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി - ഷൈനിയുടെ വീടിൻ്റെ പിൻവശത്ത് കുഴിയെടുത്ത് 15 പവൻ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കുഴിയെടുത്ത സ്ഥലം കാണാതിരിക്കാൻ ഇതിന് മേലെ ബക്കറ്റ് കമിഴ്ത്തി വെച്ചിരുന്നു.

  മറ്റു രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും സി.ഐ. പറഞ്ഞു. ബാക്കി 10 പവൻ സ്വർണ്ണാഭരണങ്ങളും കണ്ടെത്തേണ്ടതുണ്ട് പൊലീസ് എത്തുമ്പോൾ ഷൈനിയും, ദിലീപും വീട് പൂട്ടി സ്ഥലം വിട്ടിരുന്നു - ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് ഇവരെ അന്വേഷണ സംഘം പിന്തുടരുന്നുണ്ട്.

   മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ.അനിൽ കുമാറിൻ്റെ അന്വേഷണ സംഘത്തിൽ പള്ളുർ എസ്.ഐ.വി.പി.സുരേഷ് ബാബു, ക്രൈം എസ്.ഐ മാരായ.വി.സുരേഷ്, സുരേന്ദ്രൻ, എ.എസ്.ഐ.മാരായ വിനീഷ്, ശ്രീജേഷ്, സുജിത്ത്, വിനീത് എന്നിവരാണ് ഉണ്ടായിരുന്നത്.

  അനിയൻ ബാവയുടെ പേരിൽ 16 ഓളം കേസുകൾ കേരളാ പൊലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്.അടിപിടി, മോഷണം എന്നീ കേസുകളാണ്.2023 മുതൽ 24 വരെ കാപ്പ ചുമത്തി തൃശൂർ വിയ്യൂർ ജയിലിലടച്ചിരുന്നു. മോഷണ സംഘത്തിലെ ഈ സഹോദരങ്ങൾ കോപ്പാലത്ത് ബാറിൽ മദ്യപിക്കുവാൻ സ്ഥിരമായി എത്താറുള്ളതായി പൊലീസ് പറഞ്ഞു. അനിയൻ ബാവ മദ്യത്തിനടിമയാണെന്നും മദ്യം കിട്ടാതാകുമ്പോൾ ആക്രമ സ്വഭാവം കാട്ടുന്നയാളുമാണ്. അറസ്റ്റിലായ ദിനേഷ് എന്ന അനിയൻ ബാവയെ മാഹി കോടതിയിൽ ഹാജരാക്കി - കോടതി പ്രതിയെ റിമാൻഡ് ചെയ്തു.ഇരുവരും സഞ്ചരിച്ച പൾസർ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

qq

 പുതുച്ചേരി മുഖ്യമന്ത്രി

എൻ.രംഗസാമിക്ക്

നിവേദനം നൽകി


മാഹി വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ജോ.പി.ടി.എ പ്രസിഡണ്ട് കെ.വി.സന്ദീവ് പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമിക്ക് നിവേദനം നൽകി.

മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ പി.ടി.എ നിരോധിച്ച നടപടി പിൻവലിക്കുക, അദ്ധ്യാപക ക്ഷാമം പരിഹരിക്കുക, താത്ക്കാലിക അടിസ്ഥാനത്തിൽ അഞ്ചു വർഷത്തോളമായി ജോലി ചെയ്തിരുന്ന എട്ടോളം ഗസ്റ്റ് അദ്ധ്യാപകർക്ക് തുടർ നിയമനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.

പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സ്കൂളുകളിൽ പി.ടി.എ പുന:സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

whatsapp-image-2025-07-29-at-22.40.45_a9733b5d

കെ.രവീന്ദ്രൻ  നിര്യാതനായി

ചൊക്ലി: കാഞ്ഞിരത്തിൻ കീഴിൽ "സുപ്രഭാത്"ൽ (പുത്തൻ മഠത്തിൽ) രവീന്ദ്രൻ (80 ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുപറമ്പിൽ നടക്കും.

ഭാര്യ: രതി രവീന്ദ്രൻ, മക്കൾ: ഡോ. സ്വീറ്റി, പ്രിറ്റി (ജർമ്മനി), റയാൻ (കുവൈത്ത്). മരുമക്കൾ: നിധീഷ് (ന്യൂപോർട്ട്), ആഷിഷ് (ജർമ്മനി), ശ്രീജില (കടവത്തൂർ).

സഹോദരങ്ങൾ: കോയ്യോത്തി ശ്രീനിവാസൻ (പാലത്തായി), സുരേന്ദ്രൻ, ഹരിദാസൻ, ശകുന്തള , ശൈലജ, പരേതരായ കമലാക്ഷി, ശിവദാസൻ.


asasas

ന്യൂ മാഹിയിൽ കുടുംബശ്രീ കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു

ന്യൂ മാഹി കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ഇയ്യത്തുങ്കാട് ശ്രീനാരായണ മഠം ഹാളിൽ കർക്കിടക ഫെസ്റ്റും ചക്ക ഫെസ്റ്റും സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മാണിക്കോത്ത് മഗേഷ്, എം.കെ. ലത, കെ.എസ്. ഷർമിള, മെമ്പർമാരായ ടി.എ. ഷർമിരാജ്, കെ. വത്സല, കെ. ഷീബ, സിഡിഎസ് ചെയർപേഴ്സൺ കെ.പി. ലീല സംസാരിച്ചു. ചടങ്ങിൽ വച്ച് കർക്കിടകത്തിലെ ആരോഗ്യം എന്ന വിഷയത്തെ കുറിച്ച് ഡോ. ലക്ഷ്മിത രാജ് ക്ലാസ് എടുത്തു. കമ്മ്യൂണിറ്റി കൗൺസിലർ പി. ഷെജി വിജിലൻ്റ് ഗ്രൂപ്പിനെ കുറിച്ച് ക്ലാസ്സ് എടുത്തു. തുടർന്ന് വിവിധ കർക്കിടക മരുന്നുകളുടെ പ്രദർശനവും വിപണനവും ഫുഡ് ഫെസ്റ്റിവലും നടന്നു


whatsapp-image-2025-07-29-at-22.42.04_469b0b4e

വി.വിജയൻ നിര്യാതനായി


മാഹി:നിടുമ്പ്രം സാംസ്കാരിക നിലയത്തിന് സമീപം, പയരോളി താഴെ കുനിയിൽ വി.വിജയൻ (കുയ്യാലിൽ മാടപ്പീടിക) (80) നിര്യാതനായി. ഭാര്യ: മഹിള. മക്കൾ: ബിന്ദു (ബാംഗ്ലൂർ), വിജിഷ (മുക്കാളി), വിജേഷ് (ട്രാവൽ ഏജൻസി, തിരുവനന്തപുരം). മരുമക്കൾ: രവീന്ദ്രൻ (ബാംഗ്ലൂർ), രാജേഷ് '(ഗൾഫ്), മിനില (കോഴിക്കോട്). സഹോദരങ്ങൾ: കൗസു, വനജ, രമ, ശശി, പരേതനായ ഭാസ്കരൻ. സംസ്കാരം ഇന്ന് (ബുധൻ) ഉച്ചയ്ക്ക് 12 മണിക്ക് നിടുമ്പ്രത്തെ വീട്ടുവളപ്പിൽ.


whatsapp-image-2025-07-29-at-22.45.35_2dc25a56

തലശ്ശേരി നഗരസഭയിലെ ഇലക്ട്രോണിക് മാലിന്യം ശേഖരിക്കാനുള്ള ക്യാംപെയ്ൻ തുടങ്ങി


തലശ്ശേരി : തലശ്ശേരി നഗരസഭ പരിധിയിലെ വീടുകളിലും സ്‌ഥാപനങ്ങളിലുമുള്ള ഇലക്ട്രോണി ക് മാലിന്യം ഹരിതകർമ സേനാം ഗങ്ങൾ വഴി ശേഖരിക്കാനുള്ള ക്യാംപെയ്ൻ തുടങ്ങി. ചെയർപേഴ്സൺ ശ്രീമതി കെ എം ജമുനാറാണി ടീച്ചർ ഉദ്ഘാടനം ചെയ്തു.


ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീമതി സാഹിറ ടി കെ ,ക്ഷേമകാര്യ സ്ഥിരം, സമിതി അദ്ധ്യക്ഷൻ ശ്രീ ടി സി അബ്ദുൽ ഖിലാബ് , സെക്രട്ടറി ശ്രീ സുരേഷ് കുമാർ എൻ, ക്ലീൻ സിറ്റി മാനേജർ സുരേഷ് കുമാർ സി വാർഡ് കൗൺസിലർമാർ ,ഹരിതകർമ്മ സേനാ പ്രവർത്തകർ ,ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു


ഹരിതകർമ സേന വാർഡുകളിൽ നിശ്ചിത സ്ഥലത്തു ഇതിനായി പ്രത്യേക ക്യാംപ് സംഘടിപ്പിക്കും. റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന ഇ മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി നിശ്ചയിച്ച വില നൽകിയാണ് ശേഖരിക്കുന്നത് .ഇ മാലിന്യത്തിന്റെ ശാസ്ത്രീയ നിർമാർജനം ഉറപ്പാക്കുകയാണ് ഉദ്ദേശ്യം. സിആർടി ടെലിവിഷൻ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൈക്രോവേവ് ഓവൻ, മിക്സർ ഗ്രൈൻഡർ, ഫാൻ, ലാപ്ടോപ്, സിപിയു, സിആർടി മോണിറ്റർ, മൗസ്, കീ ബോർഡ്, എൽസിഡി : മോണിറ്റർ, എൽസിഡി/എൽഇ ഡി ടെലിവിഷൻ, പ്രിൻറർ, ഫോ ട്ടോസ്‌റ്റാറ്റ് മെഷീൻ, അയേൺ ബോക്സ്, മോട്ടർ, സെൽ ഫോൺ, ടെലിഫോൺ, റേഡി യോ, മോഡം, എയർ കണ്ടിഷ : നർ, ബാറ്ററി, ഇൻവെർട്ടർ, യുപി എസ്, സ്റ്റെബിലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂളർ, ഇൻഡക് ഷൻ കുക്കർ, എസ് എംപിഎസ്, ഹാർഡ് ഡിസ്ക്, സി ഡി ഡ്രൈവ്, പിസിബി ബോർഡു കൾ, സ്പീക്കർ, ഹെഡ്ഫോണു കൾ, സ്വിച്ച് ബോർഡുകൾ, എമർജൻസി ലാമ്പ് തുടങ്ങിയവ ഇതിൽപ്പെടുന്നു. ട്യൂബ് ലൈറ്റ്, സിഎഫ്എൽ തുടങ്ങിയ അപകടകരമായ മാലിന്യങ്ങൾ ( പണം നൽകാതെ) ശേഖരിക്കുന്നുണ്ട്.


തലശ്ശേരി നഗരസഭയെ മാലിന്യ മുക്തമാകുവാനുള്ള വിവിധ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പിലാക്കി വരുന്നുണ്ട് .ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിജയിപ്പിക്കുവാൻ നഗരസഭയിലെ മുഴുവൻ ആളുകളുടെയും സഹകരണം ആവശ്യമാണെന്ന് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി കെ എം ജെമുനാറാണി ടീച്ചർ അറിയിച്ചു.


പന്തക്കൽ ഐ.കെ.കെ ഹയർ സെക്കൻഡറി മികച്ച പി.എം ശ്രീ .സ്കൂൾ പട്ടികയിൽ


മാഹി:രാജ്യത്തെ മികച്ച പിഎംശ്രീസ്കൂളുകളുടെ പട്ടികയിൽ   പന്തക്കൽ ഐ.കെ കുമാരൻ ഗവ.ഹയർ സെക്കൻ്ററി സ്കൂളും  തിരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രദാൻ ആണ് പ്രഖ്യാപനം നടത്തിയത്.

വികസിത ഭാരതം @ 2047 ൻ്റെ ഭാഗമായാണ് മികച്ച പിഎംശ്രി സ്കൂളുകൾ തിരഞ്ഞെടുക്കുന്നത്. ന്യൂഡൽഹിയിലെ ഭാരത മണ്ഡപത്തിൽ നടന്ന അഖില ഭാരതീയ ശിക്ഷാ സംഗമത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രദാൻ ആണ് പ്രഖ്യാപനം നടത്തിയത്. സ്കൂളിൽ ഒരുക്കിയ വീഡിയൊ കോൺഫറൻസിന് സാക്ഷികളാകാൻ രമേശ് പറമ്പത്ത് എംഎൽഎ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ, പി.എം.ശ്രി നോഡൽ ഓഫീസർ വൈസ് പ്രിൻസിപ്പൽ കെ. ഷീബ, മാഹി മുൻ നഗരസഭാഗം കെ.വി മോഹനൻ, സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. ശിലാഫലകവും സ്ഥാപിച്ചു.


വൈദ്യുതി മുടങ്ങും 

മാഹി: ചെറുകല്ലായി ഫ്രഞ്ച് പെട്ടിപ്പാലം റെയിൽവെ ലൈൻ ഭാഗങ്ങളിൽ മരങ്ങൾ മുറിക്കുന്ന പ്രവൃത്തിനടക്കുന്നതിനാൽ 31 ന് വ്യാഴാഴ്ച കാലത്ത് 9 മണി മുതൽ 3 മണി വരെ മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായി, മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.


manna-new-advt-shibin
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan