
മാഹി സി.എച്ച്.സെൻ്ററിന് ടി.ബി. മുക്ത് അഭിയാൻ്റ അംഗീകാരപത്രം
മാഹി പ്രധാൻമന്ത്രി ടി.ബി. മുക്ത് അഭിയാൻ്റ നിക്ഷയ് മിത്ര് അപ്രിസിയേഷൻ സർട്ടിഫിക്കറ്റിന് മാഹി സി.എച്ച് സെൻ്റർ അർഹമായി.
മാഹിമേഖലയിൽ ആരോഗ്യ രംഗത്ത് നിസ്വാർത്ഥ സേവനം നടത്തി വരുന്ന മാഹി സി എച്ച് സെന്ററിന് പുതുച്ചേരി സംസ്ഥാന ഹെൽത്ത് ഡിപ്പാർട്ട്മെന്റ്അധികൃതർ ബഹുമതിപത്രംസമ്മാനിച്ചു.'പള്ളൂർ ഗവ: ഹോസ്പിറ്റൽ സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ മാഹി എം എൽ എ രമേശ് പറമ്പത്തിൽ നിന്നും സി എച്ച് സെന്റർ ചെയർമാൻ എ.വി യൂസുഫ് ഏറ്റു വാങ്ങി ' റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ,
ഡോ:വെങ്കിടേഷ്,പുതുച്ചേരിസംസ്ഥാനടിബിഓഫീസർ,\ഡോ:സൂര്യകുമാർ,ഡോ: കവിപ്രിയ,,മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: എ.പി. ഇസ്ഹാഖ്,ആർ.എം.ഒ.ഡോ ബിജുഡോ: ടി.വി.ആദിൽ വാഫി
ഡോ:സതീശൻ,,ഡോ:രാജേഷ്,സംസാരിച്ചു..
ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ സി.എച്ച് സെൻ്റർ ചെയർമാൻ എ.വി.യൂസഫിന് അംഗീകാരപത്രിക സമ്മാനിക്കുന്നു.

ഇലക്ട്രോണിക് വീൽ
ചെയർ വിതരണം ചെയ്തു
ന്യൂ മാഹി: ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുലക്ഷം രൂപ ചെലവിട്ട് വാങ്ങിയ ഇലക്ട്രോണിക് വീൽ ചെയർ വിതരണം ചെയ്തു. ഇരു കാലുകളും നഷ്ടപ്പെട്ട് വർഷങ്ങളായി വീൽചെയറിൽ കഴിയുന്ന പതിമൂന്നാം വാർഡിലെ മഹറൂഫിനാണ് ഇലക്ട്രോണിക് വീൽചെയർ നൽകിയത്. അദ്ദേഹത്തിൻ്റെ വീട്ടിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.കെ. ലത, മാണിക്കോത്ത് മഗേഷ്, പഞ്ചായത്ത് മെമ്പർ ടി.എ. ഷർമിരാജ്, മറ്റ് ഉദ്യോഗസ്ഥർ സംബന്ധിച്ചു. പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി എം അനിൽകുമാർ സ്വാഗതവും, ഐസിഡിഎസ് സൂപ്പർവൈസർ നെജി നന്ദിയും പറഞ്ഞു.
ചിത്രവിവരണം:മഹറൂഫിന് ഇലക്ട്രോണിക് വീൽചെയർ നൽകിയപ്പോൾ

ചക്കപ്പുഴുക്കിലൂടെ നാട്
ഗതകാല രുചിയറിഞ്ഞു
തലശ്ശേരി:മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ചക്ക വിഭവങ്ങളുടെ അനന്ത സാദ്ധ്യതകളിലേക്ക് നാടിനെ ഗൃഹാതുരത്വ നാടൻ രുചിക്കൂട്ടിലേക്ക് ആനയിച്ച മെഗാപാചകക്കളരി നവ്യാനുഭവമായി.
ചക്ക വിഭവങ്ങൾ പലതുണ്ടെങ്കിലും ചക്കക്കാലം കഴിയുന്ന ഈ കർക്കിടക മാസത്തിൽ വ്യത്യസ്ത ചേരുവകളിലും രുചിയിലുമാണ് ചക്ക പുഴുക്ക് ഉണ്ടാക്കിയിട്ടുള്ളത്. മൂന്ന് തലമുറകളിൽപ്പെട്ട
ഒരു ഗ്രാമത്തിലെ മുഴുവൻ പേരുംഒത്തുചേർന്നതോടെ അത് ഒരു നാട്ടുത്സവത്തിൻ്റെ പ്രതീതിയുണർത്തി. കൂടെ ചിക്കൻ കറിയുമായപ്പോൾ ബഹുജോറായി. വടക്കുമ്പാട്ടെ ഗ്രാമവാസികൾ ഒന്നടങ്കം ഒത്തുചേർന്നാണ് ഈ മെഗാ ചക്ക പുഴുക്ക് പാചകമൊരുക്കിയത്. യുവാക്കളും സ്ത്രീകളും വൃദ്ധൻമാരും ഒത്ത് 'ചേർന്നതോടെ അടിപൊളി ചക്ക പുഴുക്ക് റെഡി. ഇതോടൊപ്പം കഴിക്കാൻകൂടെ ചിക്കൻ കറിയും, കട്ടൻ ചായയും.എസ്.എൻ.പുരം ശ്രീനാരായണ വായനശാല പരിസരത്താണ് ഈ ഒത്തൊരുമ. നാട്ടുക്കാർക്ക് മുഴുവനും ഇത് നല്കി. വരും ദിവസങ്ങളിലും ഗത കാല ഓർമ്മകൾ പുതു തലമുറകളിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് എസ്.എൻ പുരം ദേശവാസികൾ.
ചിത്രവിവരണം: മെഗാചക്ക പുഴുക്ക് പാചകത്തിൻ്റെ തയ്യാറെടുപ്പ്

കെ.കെ.മനോജിനെ അനുസ്മരിച്ചു
മാഹി: ബ്ബോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തക സമിതി അംഗവും ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റി ജന:സിക്രട്ടറിയുമായിരുന്ന ഈസ്റ്റ് പള്ളൂരിലെ കെ.കെ.മനോജിൻ്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ സ്വവസതിയിലെ സ്മൃതി കുടീരത്തിൻ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ യോഗം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.വിനോദ്, കെ.ഹരീന്ദ്രൻ, പി.ടി.സി.ശോഭ, പി.പി.ആശാലത, പി.ശ്യാംജിത്ത്, പി.കെ.സതീഷ് കുമാർ, കെ.ദാമോധരൻ, പത്മനാഭൻ പത്മാലയം,
കെ.വി.ഹരീന്രൻ സംസാരിച്ചു.

പ്രവേശനോത്സവം നടത്തി
മാഹി :കോപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ& ടെക്നോളജി ഒന്നാംവർഷ വിദ്യാർഥികളുടെ പ്രവേശനോത്സവം
ഇഗ്നൈറ്റ് ഇൻഡക്ഷൻ പ്രോഗ്രാം കോളജ് ഓഡിറ്റോറിയത്തിൽ മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു
ചെയർമാൻ ഇ വത്സരാജ് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് സജിത്ത് നാരായണൻ മുഖ്യ ഭാഷണം നടത്തി.
വൈസ് പ്രസിഡണ്ട് എം.കെ. ശ്രീജേഷ്, ഡയറക്ടർമാരായ ആശാ ലത, കെ.ശ്രീധരൻ ,ടി എം സുധാകരൻ, ടി.പി.ഷാജേഷ് , കോളേജ് അഡ്മിനിസ്ട്രെർ പി കെ സുരേഷ് ബാബു സംസാരിച്ചു
കോളേജ് പ്രിൻസിപ്പൽ ഡോ: ലക്ഷ്മി ദേവി സിജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടിവി രാജേഷ് നന്ദിയും പറഞ്ഞു
ചിത്രവിവരണം: പ്രവേശനോത്സവം മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി ലോഗൻസ് റോഡിൻ്റെ പ്രവൃത്തി യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തികരിക്കണം
തലശ്ശേരി: തലശ്ശേരി ലോഗൻസ് റോഡിൻ്റെ പ്രവൃത്തി യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തികരിക്കണമെന്ന്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മുനിസിപ്പൽ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംഗമംഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻ്റ് വി.കെ. ജവാദ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു ജനകീയ പൊലീസ് ഇൻസ്പെക്ടർ ബിജു പ്രകാശ്, കണ്ടൽ കാട് സംരക്ഷകൻ സുരേന്ദ്രൻ ധർമ്മടം , മോർച്ചറി പരിപാലകൻ പി.പി. മൊയ്തു ,ബാഡ് മാൻ്റിൻ ചാമ്പ്യൻഷിപ്പ് നേടിയ എലിസഡ്രോണ എന്നീ വ്യക്തിത്വങ്ങളെ ബി അബ്ദു നാസർ ഐ.എ.എസ് ആദരിച്ചു ജില്ല ജനറൽ സെക്രട്ടറി പി.ബാഷിത്ത് മുഖ്യപ്രഭാഷണം നടത്തി ആശ്രയ പദ്ധതി സഹായം ജില്ല വൈസ് പ്രസിഡണ്ട് സി. കെ. രാജൻ നിർവ്വഹിച്ചു പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും കെ.എൻ. പ്രസാദ് , പി.കെ. നിസാർ എന്നിവർ അവതരിപ്പിച്ചു എ.കെ സക്കറിയ, പി.വി നൂറുദ്ധീൻ , കെ. അച്ചുതൻ,ജസ്സി രാഗേഷ് സംസാരിച്ചു. അനുശോചന പ്രമേയം സെക്രട്ടറി കെ.പി.നജീബ് അവതരിപ്പിച്ചു സംഘടനപരമായ ഒരു ക്ലാസ് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു നടത്തി ജനറൽ സെക്രട്ടറി സി.സി. വർഗ്ഗീസ് സ്വാഗതവും സെക്രട്ടറി കെ. ഇസ്മായിൽ നന്ദിയും പറഞ്ഞു.
'ചിത്രവിവരണം:സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യുന്നു.
ഗ്രന്ഥശാലാപ്രവർത്തനം മാതൃകാപരം- കെ.പി.മോഹനൻ
എംഎൽഎ
തലശ്ശേരി:വായനശാലകൾ പുതിയ കാലഘട്ടത്തിനനുസരിച്ച് പരിഷ്കരിക്കപ്പെടേണ്ടതുണ്ടെന്നും, ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ ഇന്ന് മാതൃകാപരമായി മുന്നേറുന്നുണ്ടെന്നുംകെ.പി.മോഹനൻ
എംഎൽഎ അഭിപ്രായപ്പെട്ടു.
ലൈബ്രറി കൗൺസിൽ പാനൂർ മേഖലാ കൺവെൻഷൻ കെകെവി ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി. പ്രദീപൻ പദ്ധതി വിശദീകരിച്ചു.
ജില്ലാലൈബ്രറികൗൺസിലംഗം ജയചന്ദ്രൻ കരിയാട്, മേഖലാ സെക്രട്ടറി കെ.പ്രദീപ്, കെ.സുരേഷ്ബാബു സംസാരിച്ചു.
ചിത്രവിവരണം: കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
ദേശീയ ക്ഷയരോഗ നിർമ്മാർജ്‌ജനം : എ. ഐ.സംവിധാനമുള്ള പോർട്ടബിൾ എക്സ്റേ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
മാഹി:ദേശീയ ക്ഷയരോഗ നിർമ്മാർജ്‌ജനത്തിൻ്റെ ഭാഗമായി 2025 ൽ ടി.ബി.(ക്ഷയരോഗം) രോഗത്തെ പൂർണ്ണമായി തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ മയ്യഴിയിലെ പൊതുജനങ്ങളിൽ ക്ഷയരോഗ ലക്ഷണങ്ങൾ കണ്ടെത്തി അതിനാവശ്യമായ പ്രതിവിധികൾ ചെയ്യുക എന്ന കർമ്മപദ്ധതിക്ക് മാഹിയിൽ തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി 35 ലക്ഷത്തോളം വിലവരുന്ന എ. ഐ.സംവിധാനമുള്ള പോർട്ടബിൾ എക്സ്റേ യൂണിറ്റിൻ്റെ ഉദ്ഘാടനം മാഹി റീജണൽ അസ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാറിൻ്റെ അദ്ധ്യക്ഷതയിൽ മാഹി എം.എൽ.എ. രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ മാഹിയിലെ വിടുവീടാന്തരം കയറി ആരോഗ്യ പ്രവർത്തകർ എക്സ്-റേ എടുക്കുകയും 20 സെക്കൻ്റിനുള്ളിൽ രോഗ നിർണ്ണയം നടത്താനാവുന്നതിനാൽ വിടുകളിൽ വരുന്ന ആരോഗ്യ പ്രപ്രവർത്തകരുമായി എല്ലാവരും സഹകരിക്കണമെന്നും മാഹി എം.എൽ.എ.രമേശ് പറമ്പത്തും റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാറും ആവശ്യപ്പെട്ടു.
പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ടി. ബി.ഓഫീസർ ഡോ.വെങ്കടേഷ്, എൻ. ഓ.എച്ച്.പി.സംസ്ഥാന നോഡൽ ഓഫീസർ ഡോ.ഒ.കവിപ്രിയ, സംസ്ഥാന ടുബാക്കോ കൺട്രോൾ നോഡൽ ഓഫീസർ ഡോ.സൂര്യകുമാർ എന്നിവർ വിവിധ വിഷയങ്ങൾ ആധാരമാക്കി ബോധവസക്കരണ ക്ലാസുകൾ നടത്തി. ചടങ്ങിൽ മാഹി ആരോഗ്യ വകുപ്പ് സപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ്, അസിസ്റ്റൻ്റ് ഡയറക്ടർ ഡോ.പി.പി.ബിജു, ഡോ .ആദിൽ വാഫി എന്നിവർ സംസാരിച്ചു.

അനിൽകുമാർ നിര്യാതനായി.
മാഹി ശ്രീകൃഷണക്ഷേത്രത്തിന് സമീപം കണ്ടിയിൽ അനിൽകുമാർ (58) കോഴിക്കോട് തണ്ണിർ പന്തലിൽ സരോവരത്തിൽ നിര്യാതനായി. ഭാര്യ:ബീന ദേവി (അദ്യാപിക). പരേതരായ കണ്ടിയിൽ ശ്രീധരൻ്റെയും കോമത്ത് സരോജിനിയുടെയും മകനാണ്. മക്കൾ :അഭിനവ്, വൈഷ്ണവ്.സഹോദരി: പരേതയായ രജനി. സംസ്ക്കാരം ചൊവ്വാഴ്ച കാലത്ത് 11 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

കെ.വി.ശ്രീധരൻ നിര്യാതനായി.
മാഹി: ഈസ്റ്റ് പള്ളൂർ മാടാവിൽ താഴെ കുനിയിലെ ബോധിയിൽ കെ.വി. ശ്രീധരൻ (65) നിര്യാതനായി. (റിട്ട. കേരള വാട്ടർ അതോറിറ്റി). പരേതരായ കൊന്നപ്പാലം വീട്ടിൽ കണ്ണൻ്റെയും പൊക്കിയുടെയും മകനാണ്.
ഭാര്യ: ഷീല (റിട്ട. അദ്ധ്യാപിക) മകൻ: ഗൗതം. സഹോദരങ്ങൾ: ജാനു എടച്ചേരി, പരേതനായ കൃഷ്ണൻ. സംസ്കാരം ഇന്ന് (29/7/25) വീട്ടു വളപ്പിൽ


വിഷംതീണ്ടിയ വെളിച്ചെണ്ണയ്ക്ക്
വിരാമം നൽകൂ:
വിശ്വാസത്തിന്റെ പേരാണ്
“മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണ”
വിളിക്കൂ.ഫോൺ :+91703 4354 058. ഫ്രീ ഡെലിവറി ,
മന്നൻ ഡെലിവറി വാഹനനം വീട്ടുപടിക്കലെത്തും
ഒപ്പം മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണയും
വെളിച്ചെണ്ണ മലയാളിയുടെ രുചിയിലോ, ശാരീരിക സംരക്ഷണത്തിലോ, തനതായ ജീവിതശൈലിയിലോ നിന്നു മാറാൻ കഴിയാത്തതൊരു അവിഭാജ്യ ഘടകം. എന്നാൽ ഇന്ന് അതേ വെളിച്ചെണ്ണ തന്നെ ആരോഗ്യത്തിന് വിഷമാകുന്ന സാഹചര്യത്തിലേക്കാണ് നാം വഴിമാറുന്നത്.
നാളികേരത്തിന് വില വർദ്ധിച്ചതോടെ വിപണിയിൽ പിടിച്ചുനിൽക്കാനാ വാതെ പലരും വെളിച്ചെണ്ണ നിർമ്മാണംതന്നെ നിർത്തി.
പാം ഓയിൽ, ഹെക്സൈൻ, പാരഫിൻ വാക്സ്, മിനറൽ ഓയിൽ എന്നിവ ചേർത്ത് വ്യാജ വെളിച്ചെണ്ണ ശുദ്ധതയുടെ മുഖംമൂടിയിൽ വിലക്കുറവെന്ന പേരിൽ വിപണിയിൽ പിടിച്ചുനിൽക്കുന്നതായി വാർത്താമാധ്യമങ്ങൾ സാക്ഷ്യപ്പെടുത്തുന്നു .
ഈ സാഹചര്യത്തിൽ ഉപഭോക്താവിന് ആശ്വാസവും ആത്മവിശ്വാസ വുമാകുകയാണ് അശേഷം മായം കലരാത്ത
“മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണ”.
✅ ആരോഗ്യ സുരക്ഷ ,വിശുദ്ധത
✅ ഔഷധ ഗുണങ്ങൾ എല്ലാം മന്നൻ ഉറപ്പുനൽകുന്നു .
✅ വിശ്വാസം! ഓരോതുള്ളിയിലും തികഞ്ഞ പരിശുദ്ധി
ശുദ്ധതയാണ് മന്നൻ“ ബ്രാൻഡിന്റെ ജീവശക്തി!”
മന്നൻ അഗ്‌മാർക്ക് വെളിച്ചെണ്ണയുടെ പ്രത്യേകതകൾ:
? ശുദ്ധതയുടെ ഉറപ്പ്: നാടൻ കൊപ്രയിൽ നിന്ന് പരമ്പരാഗത രീതിയിൽ നിർമ്മിതം
? ആരോഗ്യ സുരക്ഷ: FSSAI അംഗീകൃതം, ലാബ് ടെസ്റ്റുകൾ പാസായ ഗുണമേന്മ
? ഔഷധഗുണം: ആയുർവേദം മുതൽ ശിശുപാലനം വരെ അനുയോജ്യം
AGMARK അംഗീകാരം: സർക്കാർ ഭദ്രതയുടെ മുദ്ര.
ഫ്രീ ഡെലിവറി
വിളിക്കൂ...ഗുണമേന്മയ്ക്ക് ദേശീയപുരസ്‌കാരം ലഭിച്ച
അശേഷം മായം കലരാത്ത മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണ വീട്ടിലെത്തും.
.1998 മുതൽ Agmark Quality നിലനിർത്തുന്ന ഇന്ത്യയിലെ ഒരേ ഒരു വെളിച്ചെണ്ണ.
പച്ചത്തേങ്ങ ഡ്രയറിൽ ഉണക്കി തെരെഞ്ഞെടുത്ത കൊപ്ര Steam process ലൂടെഉൽപ്പാദിപ്പിക്കുന്നു .
സൾഫറും കെമിക്കലും ചേരാത്ത 100 % ശുദ്ധമായ നാടൻ വെളിച്ചെണ്ണ
മറ്റു വാണിജ്യ എണ്ണകളിൽ ഉപയോഗിക്കുന്നതുപോലുള്ള പെട്രോളിയം
അടിസ്ഥാനമാക്കിയുള്ള ആന്റിഓക്സിഡൻഡുകൾ ഒന്നുംതന്നെ മന്നൻ
വെളിച്ചെണ്ണയിൽ ചേരുന്നില്ല.
( സപ്ലൈ നിബന്ധനകൾക്ക് വിധേയം )
advt

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group