ഒപ്റ്റിമിസ്റ്റ് പ്രസംഗ മത്സരത്തിൽ റിയ നരൂരിന് മൂന്നാം സ്ഥാനം

ഒപ്റ്റിമിസ്റ്റ് പ്രസംഗ മത്സരത്തിൽ റിയ നരൂരിന് മൂന്നാം സ്ഥാനം
ഒപ്റ്റിമിസ്റ്റ് പ്രസംഗ മത്സരത്തിൽ റിയ നരൂരിന് മൂന്നാം സ്ഥാനം
Share  
2025 Jul 26, 11:57 PM
mannan

ഒപ്റ്റിമിസ്റ്റ് പ്രസംഗ മത്സരത്തിൽ

റിയ നരൂരിന് മൂന്നാം സ്ഥാനം


തലശ്ശേരി:യുഎസ്എയിലെ മിസോറിയിലെ സെന്റ് ലൂയിസിൽ നടന്ന വാർഷിക ഒപ്റ്റിമിസ്റ്റ് ഇന്റർനാഷണൽ പ്രസംഗ ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിൽ റിയ നരൂർ മൂന്നാം സ്ഥാനം നേടി.ലോകത്തിലെ ഏറ്റവും വലിയ സർവീസ് ക്ലബ് സംഘടനകളിൽ ഒന്നാണ് ഒപ്റ്റിമിസ്റ്റ് ഇന്റർനാഷണൽ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, കരീബിയൻ, മെക്സിക്കോ, ലോകത്തിന്റെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിലായി ഏകദേശം 3,000 ക്ലബ്ബുകളിലായി 80,000-ത്തിലധികം മുതിർന്നവരും യുവാക്കളും അംഗങ്ങളാണ്.ഓപ്റ്റിമിസ്റ്റ് പ്രസംഗ മത്സരം സംഘടനയുടെ ഏറ്റവും ജനപ്രിയ പരിപാടികളിൽ ഒന്നാണ്, പ്രതിവർഷം 2,000-ത്തിലധികം ക്ലബ്ബുകൾ പങ്കെടുക്കുന്നു. ഈ പൊതു പ്രസംഗ മത്സരം വിദ്യാർത്ഥികൾക്ക് അവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാനും ആഗോള പ്രേക്ഷകരോട് സംസാരിക്കാനും ഒരു വേദി നൽകുന്നു.


ഈ വർഷം, എല്ലാ പങ്കാളികളും "ദുഷ്‌കരമായ സമയങ്ങളിൽ ഒപ്റ്റിമിസം എന്നെ എങ്ങനെ നയിച്ചു" എന്ന വിഷയത്തിൽ പ്രസംഗങ്ങൾ നടത്തി. മത്സരം നിരവധി തലങ്ങളിലൂടെ പുരോഗമിക്കുന്നു - ക്ലബ് തലത്തിൽ തുടങ്ങി, പിന്നീട് സോൺ, റീജിയണൽ, ഡിസ്ട്രിക്റ്റ് തലങ്ങളിലേക്ക്. ഓരോ ജില്ലയും വിജയിയെ മിസ്സോറിയിലെ സെന്റ് ലൂയിസിലേക്ക് അന്താരാഷ്ട്ര ഫൈനലിനായി അയയ്ക്കുന്നു, അവിടെ 60 വിദ്യാർത്ഥികൾ മികച്ച ബഹുമതികൾക്കായി മത്സരിക്കുന്നു.


ഒന്നാം സ്ഥാനം നേടുന്നയാൾക്ക് $15,000 സ്കോളർഷിപ്പും, രണ്ടാം സ്ഥാനം നേടുന്നയാൾക്ക് $10,000 ഉം, മൂന്നാം സ്ഥാനം നേടുന്നയാൾക്ക് അവരുടെ ഭാവി വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്നതിനായി $5,000 ഉം നൽകും.


തലശ്ശേരിയിൽ നിന്നുള്ള ശ്വേത സേതുമാധവന്റെയും പയ്യന്നൂരിൽ നിന്നുള്ള രാജീവ് നരൂറിന്റെയും മകളാണ് റിയ. ജൂലൈ 17 ന് നടന്ന റീജിയണൽ മത്സരത്തിൽ റിയ ഒഹായോ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. റീജിയണൽ വിജയിച്ച ശേഷം, ജൂലൈ 18 ന് നടന്ന വേൾഡ് ഫൈനലിൽ റിയ മൂന്നാം സ്ഥാനം നേടി.

gab

മയ്യഴി ഗാന്ധി: ഐ.കെ.കുമാരൻ മാസ്റ്റർ അനുസ്മരണം നടത്തി


മാഹി ..മയ്യഴി വിമോചന സമര നായകനും പ്രഥമ മയ്യഴി ഭരണാധികാരിയും എം.എൽ.എയുമായിരുന്ന ഐ.കെ.കുമാരൻ മാസ്റ്ററുടെ 27ാം ചരമ വാർഷികദിനത്തിൽ മാഹി സ്റ്റാച്യുവിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. അനുസ്മരണ യോഗം പ്രമുഖ ഗാന്ധിയൻ ടി.പി.ആർ.നാഥ് ഉദ്ഘാടനം ചെയ്തു. ഐ.കെ.കുമാരൻ മാസ്റ്റർ സ്മരാക സൊസൈറ്റി, പ്രസിഡന്റ് ഐ.അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. രാജൻ തിയറേത്ത്, ഭാസ്ക്കരൻ, കീഴന്തൂർ പത്മനാഭൻ, ചാലക്കര പുരുഷു, സത്യൻ കേളോത്ത്, ടി.എം.സുധാകരൻ, നളിനി ചാത്തു, എം.എ.കൃഷ്ണൻ സംസാരിച്ചു.

മയ്യഴി ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ സ്റ്റാച്ച്യൂവിൽ നടത്തിയ പുഷ്പാർച്ചനിയിൽ മാഹി റിജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ, മുൻസിപ്പൽ കമ്മീഷണർ സതേന്ദർ സിംഗ് സംബന്ധിച്ചു.


ചിത്രവിവരങ്ങം: ഐ, കെ.കുമാരൻ മാസ്റ്റരുടെ അന്ത്യവിശ്രമസ്ഥലത്ത് നടന്ന പുഷ്പാർച്ചന.


mh2

ആത്മാനന്ദസ്വാമികളെ കുറിച്ചുള്ളജീവചരിത്ര

ഗ്രന്ഥ പ്രകാശനം ഇന്ന്.


തലശ്ശേരി: ശ്രീനാരായണ ഗുരുദേവൻ്റെ ശിഷ്യനായ ദിവ്യശ്രീ ആത്മാനന്ദസ്വാമികളെ കുറിച്ചുള്ള ജീവചരിത്രം എന്ന ഗ്രന്ഥം ഇന്ന് വൈകുന്നേരം 4 മണിക്ക് തലശ്ശേരി പഴയ ബസ് സ്റ്റാന്റ്, പാര്‍ക്കോ റസിഡന്‍സിയില്‍ വച്ച് ശിവഗിരി ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് മെമ്പറും, കാഞ്ചീപുരം ശ്രീനാരായണ സേവാശ്രമം അധിപനുമായ ശ്രീമദ് യോഗാനന്ദതീര്‍ത്ഥ സ്വാമികള്‍  ഡോ: ടി.വി. വസുമതിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിക്കും. അനിരുദ്ധ് മനോഹറിന്റെ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ആരംഭിക്കും. ടി.വി.വസുമിത്രന്‍ എഞ്ചിനീയര്‍ സ്വാഗതം പറയും. മുന്‍ എം.എല്‍.എ.യും മാഹി, മഹാത്മാഗാന്ധി കോളേജ്, റിട്ട. പ്രൊഫസറുമായ ഡോ.വി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. നാട്ടിക എസ്.എന്‍.ജി.എ.എസ്. പ്രിന്‍സിപ്പല്‍ ഡോ. എസ്. ഷിജു ഉദ്ഘാടനം നിര്‍വ്വഹിക്കും. .കാലടി സംസ്‌കൃത ഭാഷാസമിതി അംഗം കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം, ശ്രീ. ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല റിട്ട. പ്രൊഫസര്‍ ഡോ.എം.വി.നടേശന്‍ മുഖ്യ പ്രഭാഷണം നടത്തും. ശിവഗിരിമഠം ശ്രീനാരായണ ധര്‍മ്മസംഘാംഗം സ്വാമി സുരേശ്വരാനന്ദ, ജയരാജ് ഭാരതി ചാലക്കുടി, എം. ഹരീന്ദ്രന്‍ മാസ്റ്റര്‍ സംസാരിക്കും. അഡ്വ.പി.കെ.രവീന്ദ്രന്‍ നന്ദി പറയും.

. മനുഷ്യാകാരം പൂണ്ട പരബ്രഹ്മസ്വരൂപനായ ഭഗവാന്‍ ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങള്‍ തലശ്ശേരിയില്‍ നിന്നും കണ്ടെത്തിയ സംസ്‌കൃത പണ്ഡിതഗ്രേസരനായ സന്യസ്തശിഷ്യനായിരുന്നു ദിവ്യശ്രീ.ആത്മാനന്ദസ്വാമികള്‍.  ശ്രീനാരായണ ഗുരുദേവൻ ആലുവ അദ്വൈതാശ്രമത്തിൻ്റെ ഭാഗമായി നടത്തിവന്ന സംസ്കൃത പാഠശാലയിലെ പ്രധാന അധ്യപകനായിരുന്നു സ്വാമികൾ.  ഗുരുദേവന്‍ മൊഴിഞ്ഞ ശ്രീനാരായണധര്‍മ്മം അഥവാ ശ്രീനാരായണസ്മൃതി എന്ന ശ്രീനാരായണധര്‍മ്മസംഹിത സംസ്കൃത പദ്യരൂപേണ എഴുതാന്‍ തൃപ്പാദങ്ങള്‍ കല്‍പ്പിച്ചനുഗ്രഹിച്ചത് ആത്മാനന്ദസ്വാമികളോടായിരുന്നു. ആ ദിവ്യഗ്രന്ഥരചനയുടെ ശതാബ്ദിവര്‍ഷമാണിത്. ഗുരുമൊഴിഞ്ഞ ധര്‍മ്മോപദേശങ്ങള്‍ക്ക് വാങ്മയ രൂപം ചമച്ച ആ പണ്ഡിതകേസരിക്ക്, തന്റെ പൂര്‍വ്വകാല ജ്ഞാനഭൂമിയായ തലശ്ശേരിയില്‍ നിന്ന് സമര്‍പ്പിക്കുന്ന വിശിഷ്‌ടോ പഹാരമാണ് ഈ ജീവചരിത്രഗ്രന്ഥംതുടർച്ചയായി  ഗുരുദേവനെകുറിച്ച് ഗ്രന്ഥങ്ങൾ എഴുതി സ്വന്തമായി പ്രസാധനം ചെയ്യുന്ന മറ്റൊരുഗുരുധർമ്മ പ്രചാരകനെയും 

ഇന്ത്യക്കകത്തും പുറത്തും വസുമിത്രൻ എഞ്ചിനീയറെ പോലെ 

വേറെ ഉള്ളതായി അറിവില്ല'ഗുരുദേവ ഭക്ത ലോകത്തിന് ലഭിക്കുന്ന വില തീരാത്ത സൗഭാഗ്യമാണ് ഓരോ ഗ്രന്ഥവും '


jhjh

ആയില്യം നാൾ ആഘോഷിച്ചു.

ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ ആയില്യം നാൾ ആഘോഷം സമുചിതമായി ആഘോഷിച്ചു.

അഖണ്ഡ നാമജപം നാഗപൂജ മുട്ട സമർപ്പണം പ്രസാദഊട്ട് എന്നിവ നടന്നു.

ക്ഷേത്രത്തിലെ രാമായണ മാസചാരണത്തിന്റെ ഭാഗമായി രാവിലെ ഗണപതി ഹോമവും വൈകുന്നേരം രാമായണ പാരായണവും നടക്കുന്നുണ്ട്.

ആഗസ്ത് 3 ന് രാവിലെ 10 മണിക്ക് രാമായണം മഹാഭാരതം എന്നീ ഗ്രന്ഥങ്ങളെ ആസ്പദമാക്കി പുരാണ ഇതിഹാസങ്ങളിലൂടെ പ്രശ്നോത്തരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പ്രായഭേദമന്യേ ഏവർക്കും പങ്കെടുക്കാമെന്ന് ക്ഷേത്റ ഭാരവാഹികൾ അറിയിച്ചു.


എൻ.ജി.ഒ യൂണിയൻ ഉദ്ഘാടനം


തലശ്ശേരി: കേരള എന്‍ ജി ഒ യൂണിയന്‍റെ ആഭിമുഖ്യത്തില്‍ വിവിധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജൂലായ് 29 ന് നടക്കുന്ന ജില്ലാ -മേഖല മാര്‍ച്ചിന്‍റെ മുന്നോടിയായി തലശ്ശേരി സിവില്‍ സ്റ്റേഷന്‍ 

പരിസരത്ത് പൊതുയോഗം നടന്നു. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് സജീവ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രഞ്ജിത്ത് ,പി പി സന്തോഷ് കുമാര്‍ സംസാരിച്ചു.ഏരിയ പ്രസിഡണ്ട് രമ്യ കേളോത്ത് അധ്യക്ഷത വഹിച്ചു. ഏരിയ  സെക്രട്ടറി പി ജിതേഷ് സ്വാഗതം പറഞ്ഞു

ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയരാജൻ കാരായിയും പങ്കെടുത്തു


ചിത്രവിവരണം:.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് സജീവ് ഉദ്ഘാടനം ചെയ്യുന്നു


mh4

 കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികർക്ക് ആദരം 


മാഹി തീരം സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ

പാറക്കൽ ഗവ: എൽ.പി.സ്കൂളിൽ നടന്ന കാർഗിൽ വിജയ് ദിവസ് പരിപാടിയിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരായ സുബേദാർ എം.ബാലകൃഷ്ണൻ, സി. സഞ്ജയ്, ഹോണററി ക്യാപ്റ്റൻ സുജിത് വളവിൽ എന്നിവരെ പ്രധാനാദ്ധ്യാപിക ടി. സുമതി ആദരിക്കുന്നു.


mh5

കാർഗൽ വിജയ് ദിവസ് ആഘോഷിച്ചു

മാഹി:നാഷണൽ എക്സ്-സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി , കാർഗിൽ വിജയ ദിവസ രജതജൂബിലി സമാപനം ആഘോഷിച്ചു .

യുദ്ധത്തിൽ വീരചരമം പ്രാപിച്ച ധീരജവാന്മാർക്ക് സ്മരണാഞ്ജലികൾ അർപ്പിച്ചു .സംഘടനാ പ്രസിഡന്റ് വിജയൻ കാവിൽ അദ്ധ്യക്ഷത വഹിച്ചു .ഓപ്പറേഷൻ വിജയിൽ പങ്കെടുത്ത വി.എം.രജീഷിനെ ആദരിച്ചു .

'സെക്രട്ടറി മോഹനൻ കിടാവ് , ജയപ്രകാശ് , ബാലൻ നായർ , ഗംഗാധരൻ കക്കുഴിപറമ്പത്ത് നളിനി ടീച്ചർ സംസാരിച്ചു .



ചിത്രവിവരണം.:ഓപ്പറേഷൻ വിജയിൽ പങ്കെടുത്ത വി.എം.രജീഷിനെ ആദരിക്കുന്നു.


mh7

സുരേഷ് നിര്യാതനായി

മാഹി:പള്ളൂർ കണ്ടോത്ത് ലക്ഷമി നിവാസിൽ അടക്കാക്കുണ്ടിൽ സുരേഷ് ( 69) നിര്യാതനായി. റിട്ടയർഡ് സ്പിന്നിംഗ് മിൽ ജീവനക്കാരനാണ്.അച്ഛൻ: പരേതനായ കണ്ണൻ അമ്മ :ലക്ഷമി ' ഭാര്യ: ജയന്തി മക്കൾ: അനൂപ് ദുബായ്, അരുൺ ബാംഗ്ലൂർ , അഖിൽ,മരുമക്കൾ :കാവ്യ വിരാജ്പേട്ട ഭാഗ്യലക്ഷമി കോട്ടയം സഹോദരങ്ങൾ: ശിവദാസൻ ,സുഭദ്ര, കസ്തൂരി, കനക , അശോകൻ, ശോഭ, ബേബി, ശ്രീലജ, പരേതനായ സഹദേവൻ ; സംസ്കാരം ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് പാറാൽ ചെമ്പ്ര തറവാട്ട് വീട്ട് വളപ്പിൽ. പൊതുദർശനം ഉച്ചയ്ക്ക് 3 മണി മുതൽ 6 മണി വരെ പള്ളൂർ കണ്ടോത്ത് ലക്ഷമി നിവാസിൽ


mh10

എൻ.ശാന്തിനിര്യാതയായി.


മാഹി:പള്ളൂർ കമ്യൂണിറ്റിഹാളിന് പിറകിൽ ശിവദം വീട്ടിൽ എൻ. ശാന്തി (43) നിര്യാതയായി. ഭർത്താവ്: രാജീവൻ മാറോളി ( ടൂവീലർ മെക്കാനിക്ക് മാഹിപ്പാലം ) മകൻ റിഥുൻ. പരേതരായ കോപ്പാലം പുത്തലത്ത് ദാമുവിൻ്റെയും, ആയ്യത്താൻ ലീലയുടെയും മകളാണ്.

സഹോദരങ്ങൾ ഉഷ ( പത്തായക്കുന്ന് ) ഗീത (കതിരൂർ) നിഷ ( കോട്ടയം പൊയിൽ)പ്രകാശൻ (ബേങ്ക്ളൂർ) ബിന്ദു ( മഞ്ഞോടി )


mh8

വിദ്യാർത്ഥികളുടെ പഠന മികവിന് കെയർ & ക്യൂർ ഫൗണ്ടേഷൻ്റെ സ്കോളർഷിപ്പ്.


തലശ്ശേരി: കെയർ & ക്യൂർ ഫൗണ്ടേഷൻ വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ച് പിന്നാക്ക  വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ പഠന മികവിന് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു.

സ്ഥാപക പ്രസിഡൻ്റായിരുന്ന വി പി അഹമ്മദ് റിയാസിൻ്റെ സ്മരണക്ക് ഉന്നത പഠനം നടത്തുന്ന കുട്ടികൾക്ക് വി പി അഹമ്മദ് റിയാസ് മെമ്മോറിയൽ സ്കോളർഷിപ്പ്, സി സി എഫ് അംഗം മൂസ എ പി എം ൻ്റെ അകാലത്തിൽ വിട പറഞ്ഞ മകൻ മിനൻ്റെ സ്മരണക്കായി എഞ്ചിനീയറിങ് പഠനത്തിന് മിനൻ മെമ്മോറിയൽ സ്കോളർഷിപ്പ്, വൈസ് പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് കെ എസ് എ യുടെ കുടുംബത്തിൻ്റെ നേതൃത്വത്തിൽ കുഞ്ഞു സാഹിബ് മെമ്മോറിയൽ സ്കോളർഷിപ്, വൈസ് പ്രസിഡൻ്റ് ഫാറൂഖ് പാലോട്ടിൻ്റെ കുടുംബത്തിൻ്റെ നേതൃത്വത്തിൽ അദ്ദേഹത്തിൻ്റെ പിതാവും മുൻ തലശ്ശേരി മുനിസിപ്പൽ ചെയർമാനുമായിരുന്ന പി കെ ഉമ്മർ കുട്ടി യുടെ നാമധേയത്തിൽ പി കെ ഉമ്മർകുട്ടി മെമ്മോറിയൽ സ്കോളർഷിപ് എന്നിവ ഈ വർഷം മുതൽ നൽകാൻ ഇന്ന് ചേർന്ന വാർഷിക ജനറൽ ബോഡി യോഗം പ്രഖ്യാപിച്ചു. 

തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ ഉമേഷ് പി വിശിഷ്ഠാതിഥിയായി പങ്കെടുത്ത് കൊണ്ട് പരിപാടി ഉൽഘാടനം ചെയ്തു. 

പുതിയ കാലത്തെ മാറി വരുന്ന വിദ്യാഭ്യാസ രീതികളും സാഹചര്യങ്ങളും ഓരോ വർഷവും ഉണ്ടായി കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വളർച്ചയും മാറ്റങ്ങളും വിശദമായി സംസാരിച്ചു. സാമൂഹൃ പ്രവർത്തകരുടെ പങ്ക്, ഏറെ വർദ്ധിക്കുന്നതായും വിദ്യാർത്ഥികൾക്ക് പിന്തുണ നൽകേണ്ടതുണ്ടെന്നും ആയത് ഇവിടെ കൂടിയിരിക്കുന്നവരിൽ കാണുന്നത് ഏറെ സന്തോഷം നൽകുന്നതായും അദ്ദേഹം പറഞ്ഞു.  

പ്രസിഡൻ്റ് ജാബിർ പി ഒ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സിക്രട്ടറി മുഹമ്മദ് നിസാർ പടിപ്പുരക്കൽ 2024 - 25 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. 


ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ് മാരായ അബ്ദുൽ ലത്തീഫ് കെ എസ് എ, ഫാറൂഖ് പാലോട്ട്, സക്കരിയ കെ 

എന്നിവർ വിശിഷ്ട അതിഥിയെ സ്നേഹോപഹാരം നൽകി ആദരിച്ചു.


 ഫൗണ്ടേഷൻ രക്ഷാധികാരികളായ പി എം സി മൊയ്തു, ഹംസ പി വി എന്നിവർ വിവിധ മൽസര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി സർക്കാർ സർവീസിൽ ജോലി കരസ്ഥമാക്കിയ അബ്ദുള്ള നസീത് ന് സ്നേഹോപഹാരം നൽകി. 

തലശ്ശേരി:ഈ വർഷത്തെ അഖിലേന്ത്യ എൻ.ഐ.എഫ്.ടി. പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ തലശ്ശേരി ഗവ. ആഫ്റ്റർ കെയർ ഹോമിലെ ശിവക്ക് 

ബൈറൂഹ ആപ്റ്റ് ൻ്റെ നേതൃത്വത്തിൽ അനുമോദനം നൽകി. ഗവ. ആഫ്റ്റർ കെയർ ഹോം സൂപ്രണ്ട് അഷ്റഫ്, ബൈറൂഹ പ്രസിഡൻ്റ് തൻവീർ, സിക്രട്ടറി മുഹമ്മദ് നസീബ് കെ പി, ആപ്റ്റ് കോ ഓഡിനേറ്റർ അസ്ലം എ എന്നിവർ സംബന്ധിച്ചു. വിശിഷ്ടാതിഥി ഡോ ഉമേഷ് നിഫ്റ്റ് പ്രവേശനം കരസ്ഥമാക്കിയ ശിവ യ്ക്ക് ഉപഹാരം നൽകി.

ഇത്തരം മാനവിക സേവനങ്ങളെ ഗവ. ആഫ്റ്റർ കെയർ ഹോം സൂപ്രണ്ട് അഷ്റഫ് പ്രശംസിച്ചു. 

വരുന്ന രണ്ട് വർഷത്തേക്കുള്ള സി സി എഫിൻ്റെ ഭാരവാഹികളായി പ്രസിഡൻ്റ് ജാബിർ പി ഒ ജനറൽ സെക്രട്ടറി മുഹമ്മദ് നിസാർ പടിപ്പുരക്കൽ, ട്രഷറർ മുനീസ് അറയിലകത്ത് എന്നിവരുടെ നേതൃത്വത്തലുള്ള കമ്മിറ്റിയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

പരിപാടിയിൽ വിവിധ പ്രവാസി കൂട്ടായ്മകളുടെ പ്രതിനിധകൾ സംബന്ധിച്ചു.

യോഗത്തിന് ജോ സിക്രട്ടറി മുഹമ്മദ് റഫീഖ് ഒ വി സ്വാഗതവും ട്രഷറർ മുനീസ് അറയിലകത്ത് നന്ദിയും പറഞ്ഞു.

ഓൾ ഇന്ത്യ എൻ.കെ.എഫ്.ടി. എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ തലശ്ശേരി ഗവ. ആഫ്റ്റർ കെയർ ഹോമിലെ ശിവ ക്ക് കെയർ & ക്യൂർ ഫൗണ്ടേഷൻ്റെ ജനറൽബോഡിയിൽ അനുമോദിച്ചപ്പോൾ


mh1

എൻ.ജി.ഒ യൂണിയൻ ഉദ്ഘാടനം


തലശ്ശേരി: കേരള എന്‍ ജി ഒ യൂണിയന്‍റെ ആഭിമുഖ്യത്തില്‍ വിവിധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജൂലായ് 29 ന് നടക്കുന്ന ജില്ലാ -മേഖല മാര്‍ച്ചിന്‍റെ മുന്നോടിയായി തലശ്ശേരി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പൊതുയോഗം നടന്നു. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് സജീവ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രഞ്ജിത്ത് ,പി പി സന്തോഷ് കുമാര്‍ സംസാരിച്ചു.ഏരിയ പ്രസിഡണ്ട് രമ്യ കേളോത്ത് അധ്യക്ഷത വഹിച്ചു. ഏരിയ  സെക്രട്ടറി പി ജിതേഷ് സ്വാഗതം പറഞ്ഞു

ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയരാജൻ കാരായിയും പങ്കെടുത്തു


ചിത്രവിവരണം:.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് സജീവ് ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-07-26-at-20.24.16_b61db20c

തലശ്ശേരിയിലെ സൗഹൃദം കഥയെഴുതാൻ പ്രേരിപ്പിച്ചു: എൻ.എസ് മാധവൻ


തലശ്ശേരി:കഥയെഴുതാൻ തനിക്ക് ആത്മവിശ്വാസം പകർന്നത് എൻ. ശശിധരൻ ഉൾപെടെയുള്ള തലശ്ശേരിയിലെ സൗഹൃ ദമാണെന്ന് എൻ. എസ്. മാധവൻ പറഞ്ഞു.

 സഹകരണ ബേങ്കുകൾ ഏർപെടുത്തുന്ന അവാർഡുകൾ എത്ര കാലം നിലനിൽക്കും എന്ന ആശങ്ക തനിക്കുണ്ടെന്ന് എൻ. എസ്. മാധവൻ പറഞ്ഞു. കാരണം കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ അടിത്തറ മാന്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. തൻ്റെ ഈ ആശങ്ക ഈ വേദിയിൽ അല്ലാതെ താൻ എവിടെ രേഖപെടുത്തുമെന്നും എൻ. എസ്. മാധവൻ ചോദിച്ചു.

അത്തരം നീക്കങ്ങൾക്കെതിരെയുള്ള കേരളത്തിലെ സഹകരണ മേഖലയുടെ പ്രതിരോധമാണ് ഇത് പോലെയുള്ള പുരസ്ക്കാരങ്ങൾ എന്നും എൻ. എസ്. മാധവൻ പറഞ്ഞു

ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ എം.പി. കുമാരൻ സാഹിത്യ പുരസ്ക്കാരവും, യുവകഥാകാരികൾക്കുള്ള വി.വി. രുക്മിണി ചെറുകഥാ പുരസ്ക്കാരവും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു എൻ.എസ്.മാധവൻ '

 ബേങ്ക് ഓഡിയോറിയത്തിൽ നടന്ന ചടങ്ങിൽ എം.പി. കുമാരൻ പുരസ്കാരം എൻ. ശശിധരൻ ഏറ്റുവാങ്ങി. അര ലക്ഷം രൂപയും, ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം ' 

യുവകഥാകാരികൾക്കുള്ള വി വി രുക്മിണി ചെറുകഥാ പുരസ്ക്കാരം കാവ്യാ അയ്യപ്പൻ ഏറ്റുവാങ്ങി 'പത്തായിരം രൂപയും ശിൽപ്പവും അടങ്ങിയതാണ് പുരസ്കാരം.

ചടങ്ങിൽ ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി. അനിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് കെ.കെ.രമേഷ് പുരസ്ക്കാര ജേതാക്കളെ പരിചയപ്പെടുത്തി. ഇ.പി. രാജഗോപാലൻ, ഷീല ടോമി പ്രഭാഷണം നടത്തി. ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.കെ. രവി സംസാരിച്ചു..

പുരസ്ക്കാര ജേതാക്കളായ എൻ ശശിധരൻ, കാവ്യ അയ്യപ്പൻ മറുഭാഷണം നടത്തി.

ചടങ്ങിൽ പുരസ്ക്കാര സമിതി കൺവീനർ സി.പി. ഹരീന്ദ്രൻ മാസ്റ്റർ സ്വാഗതവും ധർമ്മടം ബേങ്ക് സെക്രട്ടറി ദിലീപ് വേണാടൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: പ്രമുഖ കഥാകൃത്ത് എൻ.എസ്.മാധവൻ ഉദ്ഘാടനം ചെയ്യുന്നു


mh3

പി.എം.നാണു നിര്യാതനായി..

മാഹി : പന്തക്കൽ എരഞ്ഞീൻ കീഴിന് സമീപം കേളോത്തുങ്കണ്ടിയിൽ' രേഷ്കാന' കോട്ടേജിലെ പി.എം.നാണു (85) നിര്യാതനായി..വിമുക്ത ഭടനും, പള്ളൂർ ഗവ.ഐ.ടി.ഐ.റിട്ട. അധ്യാപകനുമാണ്. ഭാര്യ: കാർത്ത്യായനി. മക്കൾ: ഷെറീന (അധ്യാപിക, ഗവ. മിഡിൽ സ്കൂൾ, മാഹി ), റെജീന (സ്പെഷ്യൽ വില്ലേജ് ഓഫീസർ, കോട്ടയം പൊയിൽ ) മരുമകൻ: പിയൂഷ് (റിട്ട. അധ്യാപകൻ, മമ്പറം യു.പി.സ്കൂൾ )

  സഹോദരങ്ങൾ: ബാലൻ, കുമാരൻ, പരേതരായ കല്ല്യാണി, അച്ചുതൻ, രാമുണ്ണി, ദേവു ,ജാനു, കൗസല്യ. സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ 11ന് വീട്ട് വളപ്പിൽ


mh14

മാധവി നിര്യാതയായി


മാഹി: പള്ളൂർ കോയ്യോട്ട് തെരുവിലെ ഗുരുസി പറമ്പത്തെ ഗീതാഞ്ജലിയിൽ മാധവി (90) നിര്യാതയായി

ഭർത്താവ്: പരേതനായ കുനൻ രാമൻ.

മകൾ: ദിനേശൻ, ശ്യാമള, രമേശൻ, സരള, ശോഭ, സരിത, സതീശൻ, പ്രകാശൻ.

സഹോദരങ്ങൾ: കല്ല്യാണി, ജാനകി.

സംസ്കാരം ഞായർ രാവിലെ 11ന് വീട്ടുവളപ്പിൽ.


bhakshysree-cover-photo
samudra-ayurveda-special
samudra---copy
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan