ബ്രണ്ണന്‍ ഹോസ്റ്റല്‍ ആര്‍ക്കൈവ്‌സ് രേഖകളിൽ .. :ചാലക്കര പുരുഷു

ബ്രണ്ണന്‍ ഹോസ്റ്റല്‍  ആര്‍ക്കൈവ്‌സ് രേഖകളിൽ .. :ചാലക്കര പുരുഷു
ബ്രണ്ണന്‍ ഹോസ്റ്റല്‍ ആര്‍ക്കൈവ്‌സ് രേഖകളിൽ .. :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Jul 25, 11:54 PM
mannan

ബ്രണ്ണന്‍ ഹോസ്റ്റല്‍

ആര്‍ക്കൈവ്‌സ് രേഖകളിൽ ..

:ചാലക്കര പുരുഷു

തലശ്ശേരി: ഉത്തര കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള, കലാലയ മുത്തശ്ശിയായ ഗവ: ബ്രണ്ണൻ കോളജിനെക്കുറിച്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടിഷ് ഭരണകാലത്ത് കോളജിന്റെ വികസന കാര്യത്തിൽ വിദേശികൾ കാണിച്ചതാൽപര്യം ആർക്കെവ്സ് രേഖകളിൽ തെളിയുന്നു.

പഴക്കമേറിയതും പ്രശസ്തവുമായ കലാലയമായ ബ്രിണ്ണന്‍ കോളേജ്. 1862-ല്‍ ബ്രിണ്ണന്‍ സായ് വ് ആരംഭിച്ച മഹാ സ്ഥാപനമാണ്.

ബ്രണ്ണന്‍ പ്രീ സ്‌കൂളാണ് പില്‍ക്കാലത്ത് കോളജായിരൂപംകൊണ്ടത്. 1919 ലാണ് കോളജിന്റെ നടത്തിപ്പ് ചുമതല മദ്രാസ് ഗവണ്‍മെന്റ് ഏറ്റെടുക്കുന്നത്. തൊട്ടടുത്ത വര്‍ഷം അതായത് 1920-ല്‍ അവര്‍ ബ്രണ്ണന്‍ കോളജില്‍ ഒരു വാടകക്കെട്ടിടത്തില്‍ ചെറിയ തോതില്‍ ഹോസ്റ്റല്‍ആരംഭിക്കുകയും ചെയ്തു.

കോഴിക്കോട് റീജനല്‍ ആര്‍ക്കൈവ്സിലെ മദ്രാസ് ഗവണ്‍മെന്റിന്റെ ലോ ആന്റ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഫയല്‍ (ബണ്ടില്‍ നമ്പര്‍ 7, സീരിയല്‍ നമ്പര്‍ 12) ബ്രണ്ണന്‍ കോളജില്‍ ഹോസ്റ്റല്‍ ആരംഭിച്ചതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. 

1920 ജൂണ്‍ 30-ാം തിയ്യതി മദ്രാസ് ഗവണ്‍മെന്റിന്റെ ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍ (ഡി.പി.ഐ) മദ്രാസ് ഗവണ്‍മെന്റിന്റെ പോര്‍ട്ട് സെന്റ് ജോര്‍ജിലെ സെക്രട്ടറിയെ ബ്രണ്ണന്‍ കോളേജില്‍ ഒരു ഹോസ്റ്റല്‍ആരംഭിക്കണമെന്നുംഹോസ്റ്റലിലേക്കുള്ള ഫര്‍ണിച്ചറുകളും മറ്റു സാധനസാമഗ്രികളും വാങ്ങുന്നതിന് 1000 രൂപയുടെ ആവശ്യമുണ്ടെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. ഹോസ്റ്റലില്‍ ചേരാന്‍ ഇപ്പോള്‍ 22 വിദ്യാര്‍ത്ഥികള്‍ ഒരുക്കമാണെന്നും ഡി.പി.ഐ.യുടെ കത്തില്‍ പറയുന്നുണ്ട്.

ഡി.പി.ഐ.യുടെ കത്ത് മദ്രാസ് ഗവണ്‍മെന്റ് അതീവഗൗരവത്തോടെയാണ് പരിഗണിച്ചത്. 1920 ജൂലൈ ആറാം തിയ്യതി മദ്രാസിലെ പോര്‍ട്ട് സെന്റ് ജോര്‍ജിലെ അക്കൗണ്ട് ജനറലിന്റെ ഓഫീസിലെ ഔദ്യോഗിക കത്ത് പ്രകാരം പബ്ലിക് ഇന്‍സ്ട്രക്ടറുടെ നിര്‍ദ്ദേശത്തിന് ഓഡിറ്റ് തടസ്സങ്ങളില്ലെന്ന് അറിയിക്കുന്നു. 

ഓഡിറ്റ് ജനറലിന്റെ കത്ത് കിട്ടിയ ഉടനെ മദ്രാസ് ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ ഹോസ്റ്റല്‍ നിര്‍മ്മിക്കാനുള്ള അനുമതി നല്‍കുകയായിരുന്നു. 1920 ആഗസ്റ്റ് 23നുള്ള ഔദ്യോഗിക ഉത്തരവിലാണ് ഹോസ്റ്റല്‍ ആരംഭിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കുന്നത്.

ഒരുവാടകക്കെട്ടിടത്തിലാണ് ഹോസ്റ്റല്‍ ആരംഭിക്കുന്നതെന്നും, ഹോസ്റ്റലിലേക്ക് 1000 രൂപ ഫര്‍ണിച്ചറുകളും മറ്റു പാത്രങ്ങളുംവാങ്ങുന്നതിന് ഉപയോഗിക്കാമെന്നും അതിനുള്ള വാടക വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്നുണ്ടോ എന്നും ഗവണ്‍മെന്റിന്റെ ഉത്തരവില്‍ പബ്ലിക് ഇന്‍സ്ട്രക്ടറോട് ചോദിക്കുന്നുണ്ട്.

മലബാറിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വഴിത്തിരിവായിരുന്നു ഗവ. ബ്രിണ്ണന്‍ കോളേജിന്റെ സ്ഥാപനവും അവിടെ ഹോസ്റ്റല്‍ആരംഭിക്കാനുള്ള നിര്‍ദ്ദേശവും. വടക്കന്‍ മലബാറിലെഉള്‍പ്രദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള ഒരു ചവിട്ടുപടിയാ യിരുന്നു ബ്രണ്ണന്‍ കോളജിലെ ഹോസ്റ്റല്‍ സ്ഥാപനമെന്ന് ഈ വിഷയത്തെ ക്കുറിച്ച് പഠനം നടത്തുന്ന മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മുന്‍ ചരിത്രവിഭാഗം മേധാവി ഡോ. എം.സി.വസിഷ്ഠ് അഭിപ്രായപ്പെടുന്നു

whatsapp-image-2025-07-25-at-21.27.08_de7c51fa

കെ.കെ.സത്യനാഥിനെ അനുസ്മരിച്ചു


മാഹി :ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിയായിരുന്ന

കെ.കെ.സത്യനാഥിൻ്റെ പതിമൂന്നാം ചരമ വാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പന്തക്കൽ കെ.കെ.ബൽരാജ് മന്ദിരത്തിൽ നടന്ന അനുസ്മരണ യോഗം മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സത്യൻ കേളോത്ത് ഉദ്ഘാടനം ചെയ്തു. കെ.കെ.വത്സൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി മോഹനൻ, കെ.വി.ഹരീന്ദ്രൻ, കെ.കെ.ശ്രീജിത്ത്, അലി അക്ബർ ഹാഷിം, കെ.സുമിത്ത്, വി.പി.മുനവർ, ശിവൻ തിരുവങ്ങാടൻ സംസാരിച്ചു. പി.വി.സഞ്ജീവ് സ്വാഗതവും വി.പി സുകേഷ് നന്ദിയും പറഞ്ഞു.


ചിത്രവിവരണം:ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സത്യൻ കേളോത്ത് ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-07-25-at-21.27.27_a8fea9bb

ഓട്ടോ തൊഴിലാളികൾ

മാതൃകയാവുന്നു


തലശ്ശേരി: നഗരത്തിലെ വൻമരങ്ങളത്രയും വികസനത്തിന്റെ പേരിൽ പല ഭാഗങ്ങളിലും മുറിച്ച് മാറ്റപ്പെടുമ്പോൾ , അധികം ഉയരത്തിൽ പോകാത്ത പടർന്ന് നിൽക്കുന്ന തണൽ മരങ്ങൾ നട്ട് വളർത്തി സംരക്ഷിക്കുകയാണ് നഗരത്തിലെ ഓട്ടോ തൊഴിലാളികൾ.പഴയ ബസ്സ് സ്റ്റാന്റിൽ ആശുപത്രി മെയിൻ റോഡിലും ഓട്ടോ സ്റ്റാന്റ്,പരിസരത്തുമെല്ലാം തണലേകുന്ന ഹരിതാഭമായ തണൽ മരങ്ങൾ ഇവർ മക്കളെ പോലെ സംരക്ഷിച്ചു നിർത്തുകയാണ്. കൊടും ചൂടിൽ വഴിയാത്രക്കാർ ഞെരിപിരികൊള്ളുമ്പോൾ തണൽ മരങ്ങൾ നഗരവാസികൾക്ക് ഏറെ പ്രയോജനകരമാവുകയാണ്.


തലശ്ശേരി ആശുപത്രി പരിസരത്ത് ഓട്ടോ ഡ്രൈവർമാർ നട്ടുവളർത്തുന്ന തണൽ മരങ്ങൾ.


whatsapp-image-2025-07-25-at-21.27.51_3fb4c4cf

സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി.


ന്യൂമാഹി: ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ ചൊയ്യാൻകണ്ടി കുടുംബ സംഗമത്തോടനുബന്ധിച്ച് മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്ററിൽ കുടുംബാംഗങ്ങൾ ഇൻഹൗസ് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പ് മുതിർന്ന കുടുംബാംഗങ്ങളായ സി എച്ച് ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ സി എച്ച് താജുദ്ധീൻ ഉദ്ഘാടനം ചെയ്തു.

നജ്മാ ഹാഷിം സ്വാഗതം പറഞ്ഞു. ഡോ: മോഹൻദോസ് മുരുകൻ, ഡോ: ഹർഷ, അസീസ് ഹാഷിം, റയീസ് മാടപ്പീടിക സംസാരിച്ചു. സ്ത്രീകളും മുതിർന്നവരുമടക്കം മുപ്പതോളം പേർ ക്യാമ്പിൽ പങ്കെടുത്തു. 

 ബ്ലഡ് ബാങ്ക് കൗൺസിലർ റോജ, അൻസൽ, ഇമ്രാൻ, സിദ്ധിഖ്, ഷൈൻജു, ഷെർനാമ്, താഹിർ, സമാൻ എന്നിവർ നേതൃത്വം നൽകി.ചൊയ്യാൻകണ്ടി കുടുംബത്തിനുള്ള സർട്ടിഫിക്കറ്റ് ഡോ:മോഹൻദോസ് മുരുകനിൽ നിന്നും കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി. പി പി റിയാസ് മാഹി നന്ദി പറഞ്ഞു.


ചിത്രവിവരണം:ഡോ:മോഹൻദോസ് മുരുകനിൽ നിന്നും കുടുംബാംഗങ്ങൾ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു


whatsapp-image-2025-07-25-at-21.28.22_2d487c3b

സ്റ്റേഷനിലെ രണ്ടാമത്തെ പ്ളാറ്റ്ഫോം കെട്ടിടത്തിൻ്റെ മുഖവീക്ഷണം മാറുന്നു


അമൃത ഭാരതപദ്ധതിയിൽ ഉൾപ്പെടുത്തിയ തലശ്ശേരി സ്‌റ്റേഷനിൽ നവീകരണ പ്രവൃത്തികൾ ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്.ഒന്നാം നമ്പർ പ്ളാറ്റ്ഫോമിലെ കെട്ടിടം ഉയർത്തുകയും,പ്രവേശന കവാടവും, ടിക്കറ്റ് കൗണ്ടറും,പാർക്കിങ് ഏരിയയും വിഫുലീകരി ക്കുകയും ഇരു വശങ്ങളിലും വിശാലമായ നടപ്പാതയും നിർമ്മിച്ചു മനോഹരമാക്കിയത് പോലെ രണ്ടാം നമ്പർ പ്ളാറ്റ്ഫോമിലെ സ്റ്റേഷൻ കെട്ടിടവും മോടിക്കുട്ടുകയാണ്.

കാഴ്ചയിൽ ഒരു ഗോഡൗൺ പോലെ തോന്നിപ്പിക്കുന്ന പഴഞ്ചൻ കെട്ടിടമായിരുന്നു നിലവിലുണ്ടായിരുന്നത്.പാലക്കാട് ഡിവിഷണിലെ എറ്റവും പഴക്കം ചെന്ന കെട്ടിടവുമാണ് തലശ്ശേരിയിലേത്.1901ൽ കമ്മീഷൻ ചെയ്ത സബർബൻ ഗ്രേഡ് 3. എ.ക്ലാസ്സ് സ്റ്റേഷനായ തലശ്ശേരിയെ സംബന്ധിച്ചേടത്തോളം ഈ കെട്ടിടം കളങ്കമായിരുന്നു.

പുതിയ സ്റ്റേഷൻ കെട്ടിടം ആധുനിക രീതിയിൽ മോടി കൂട്ടി മനോഹരമാക്കുമ്പോൾ കിഴക്ക് ഭാഗത്തെ പഴയ കെട്ടിടത്തിൻ്റെ മുഖഛായയും മാറ്റണമെന്നു റെയിൽവേ പാസ്സഞ്ചർ അസോസിയേഷൻ ദക്ഷിണമേഖല റെയിൽവേ ഡിവിഷണൽ മാനേജർ ആർ.എം.അരുൺ കുമാർ ചതുർവേദിയോട് അഭ്യർഥിച്ചിരുന്നു. ഇപ്പോഴുള്ള പഴയ കെട്ടിടം പൂർണ്ണമായും മറച്ചു പ്രവേശന കവാടത്തിനു പുതുരൂപം നൽകി ആധുനിക രീതിയിൽ മുഖ വീക്ഷണം ലഭിക്കുന്ന രീതിയിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. അസോസിയേഷൻ ഡിവിഷണൽ മാനേജരെ അഭിനന്ദിച്ച് സന്ദേശം അയച്ചു


സൗജന്യ റേഷനരി

: 26 മുതൽ വിതരണം ചെയ്യും


പുതുച്ചേരി സർക്കാർ മാഹി മേഖലയ്ക്ക് അനുവദിച്ച മെയ് മാസത്തെ പ്രതിമാസ സൗജന്യ റേഷനരി നാളെ മുതൽ ജൂലയ് 31 വരെ വിതരണം ചെയ്യും. ചുവപ്പ് കാർഡിന് 20 കിലോയും മഞ്ഞ കാർഡിന് 10 കിലോയും വീതം താഴേപ്പറയുന്ന വിവിധ കേന്ദ്രങ്ങളിൽ വെച്ച്

രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെയുമാണ് വിതരണം ചെയ്യുക.

റേഷൻ ഷോപ്പ് നമ്പർ 01, 02, 04 - MCCS റെയിൽവേ സ്റ്റേഷൻ റോഡ്, മാഹി [FPS No.2]

റേഷൻ ഷോപ്പ് നമ്പർ 03, 05, 16 മുണ്ടോക്ക്, മഞ്ചക്കല്‍, ചൂടിക്കൊട്ട MCCS മഞ്ചക്കൽ [FPS No.16]

റേഷൻ ഷോപ്പ് നമ്പർ 06, 10, 15, 18 ചാലക്കര, ചെമ്പ്ര, ചെറുകല്ലായി, മുക്കുവന്‍ പറമ്പ്. ചാലക്കര വായനശാലയ്ക്ക‌് സമീപം

റേഷൻ ഷോപ്പ് നമ്പർ 09, 11, 12 പള്ളൂര്‍, കൊയ്യോട്ടുതെരു, ഇടയില്‍പ്പീടിക. പള്ളൂർ പ്രണാം ഹോട്ടലിന് സമീപം.

റേഷൻ ഷോപ്പ് നമ്പർ 07, 08, 17 ഈസ്റ്റ്‌പള്ളൂര്‍, സൌത്ത് പള്ളൂര്‍, ഗ്രാമത്തി. സുബ്രമണ്യ കോവിലിന് സമീപം [FPS No.17]

റേഷൻ ഷോപ്പ് നമ്പർ 13, 14 പന്തക്കല്‍, മൂലക്കടവ്. ശ്രീനാരായണ മഠം, പന്തോക്കാട്.

വിശദ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് മാഹി സിവിൽ സപ്ലൈസ് ഓഫീസർ അറിയിച്ചു.

Mob-No: - 7306 899 601

Mob No: - 9495 617 583

whatsapp-image-2025-07-25-at-21.29.27_52f97589

ഹോക്കി ടീം അംഗങ്ങൾക്ക്

യാത്രയയപ്പ് നൽകി


തലശ്ശേരി:എറണാകുളം നോർത്ത് പറവൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ

ഗ്രൗണ്ടിൽ ജൂലൈ 27 വരെ

നടക്കുന്ന10 മത് കേരളാ സംസ്ഥാന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ

പങ്കെടുക്കുന്ന കണ്ണൂർ ജില്ലാ ടീമംഗങ്ങൾക്ക്

കണ്ണൂർ റെയിൽവേ സ്റ്റേഷ

നിൽ ജില്ലാ ഹോക്കി അസോസിയേഷൻ്റെ

നേതൃത്വത്തിൽ യാത്രയയപ്പ്

നൽകി.കെ.ജെ.ജോൺസൺ മാസ്റ്റർ,ജില്ലാ സെക്രട്ടറി

റോയ് റോബർട്ട് , ട്രഷറർകെ.വി. ഗോകുൽ ദാസ് ,എന്നിവർ പങ്കെടുത്തു .


ചിത്രവിവരണം: സംസ്ഥാന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ

പങ്കെടുക്കുന്ന കണ്ണൂർ ജില്ലാ ടീമംഗങ്ങൾ


ബി എസ്. സി നഴ്സിങ്ങ് മറ്റു പാരാ മെഡിക്കൽ കോഴ്‌സുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു.


 തലശ്ശേരി:കേരള കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ്റെ കീഴിൽ തലശ്ശേരി നെട്ടൂരിൽ പ്രവർത്തിച്ചു വരുന്ന കോളേജ് ഓഫ് നഴ്സിങ് തലശ്ശേരി ബി.എസ് സി നഴ്സിങ് , എം.എസ് സി നഴ്സിങ് കോഴ്സുകളിലേക്കും. കോ- ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ ബി. പി.ടി, ബി.എസ്.സി എം.എൽ. ടി, ബി.എസ്.സി മെഡിക്കൽ ബയോകെമി സ്ട്രി , ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി, എം.പി.ടി. എന്നീ കോഴ്സുകളിലേക്കും 2025-26 അദ്ധ്യയന വർഷത്തിലേക്ക് പ്രവശേന ത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

സയൻസ് വിഷയങ്ങളിൽ 50 % മാർക്കോടെ പ്ലസ് ടു പാസ്സായവർക്ക് 23-07-2025 മുതൽ ബി.എസ്.സി. നഴ്സിങ് എം.എസ് സി നഴ്സിങ് കോഴ്സുകളിലേക്കും, 21-07-2025 മുതൽ മറ്റ് പാരാ മെഡിക്കൽ കോഴ്സുകളിലേക്കും അപേക്ഷിക്കാവുന്നതാണ്

  നഴ്സിങ് കോഴ്സുകളുടെ അപേക്ഷകൾ www.collegeofnursingthalassery.com എന്ന വെബ്സൈറ്റിലൂടെയും മറ്റ് പാരാമെഡിക്കൽ കോഴ്സുകളുടെ അപേക്ഷകൾ www.cihsthalassery.com എന്ന വെബ് സൈറ്റിലൂടെയും ഓൺലൈനായി മാത്രം അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫീസ് ഓൺലൈനായി അടക്കേണ്ടതാണ്.

എം.എസ്.സി നഴ്സിങ് , എം.പി.ടി കോഴ്സുകൾക്ക് 1200 രൂപയും മറ്റ് കോഴ്സുകൾക്ക് 1000 രൂപയുമാണ്.

അപേക്ഷകൾ ഓൺലൈനായി ബി.എസ് സി നഴ്സിങ്23 -08 -2025 ,മറ്റ് പാരാമെഡിക്കൻ കോഴ്സുകൾ 21 -08-2025എന്നീ തിയ്യതികൾക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്.

വിശദവിവരങ്ങൾക്ക് 04902351501 ,2351535,2350338,9476886720,9605656898,9249839755,9605980518 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക


വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സമ്മേളനം നാളെ  


 തലശേരി :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തലശേരി മുനിസിപ്പൽ യൂണിറ്റ് സമ്മേളനം നാളെ (ഞായർ ] സംഗമം ഓഡിറ്റോറിയത്തിൽ ചേരും. ചെറുകിട-ഇടത്തരം വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികളെയും പരിഹാര മാർഗ്ഗങ്ങളെയും പറ്റി യോഗം വിശദമായ ചർച്ച നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തലശ്ശേരി യൂണിറ്റിലെ 1200 ഓളം അംഗങ്ങൾ സംബന്ധിക്കും.ആശ്രയ പദ്ധതിയിൽ നിന്നുള്ള ചികിത്സാ സഹായം ഏൽപിക്കൽ, ഡി.ജി.പി.യുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ച തലശ്ശേരി സി.ഐ. ബിജു പ്രകാശ്, കണ്ടൽ കാടുകളുടെ സംരക്ഷകൻ സുരേന്ദ്രൻ ധർമ്മടം, ജനറൽ ആശുപത്രി മോർച്ചറിയിലെ സാമൂഹ്യ പ്രവർത്തകൻ മൊയ്തു, അണ്ടർ 19 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടിയ എലിസാഡ്രോണ എന്നിവരെ, പെ പൊന്നാട ചാർത്തിയും ഉപഹാരം നൽകിയും ആദരിക്കും - ന്യൂസ് പ്ലസ് ഓൺ ലൈൻ പത്രം പ്രസിദ്ധീകരിച്ച ലേഖന പരമ്പരയെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയ 15 പേർക്ക് സമ്മാനങ്ങളും യൂണിറ്റ് സമ്മേളനത്തിൽ നൽകും. സംസ്ഥാന ജനറൽ സിക്രട്ടറി ദേവസ്യാ മേച്ചേരി ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ജില്ലാ ജനറൽ സിക്രട്ടറി പി.ബാഷിത്ത് മുഖ്യ പ്രഭാഷണം ചെയ്യും. ജില്ലാ പഞ്ചായത്തംഗം വി.കെ.സുരേഷ് ബാബു വ്യാപാരികൾക്കും സമുഹത്തിനുംഗുണ പ്രദമാവുന്ന വിഷയത്തിൽ ക്ലാസെടുക്കും. വ്യാപകമാവുന്ന ഓൺ ലൈൻ വ്യാപാരം, അനിയന്ദ്രിതമായി പെരുകുന്ന വഴിയോരക്കച്ചവടം എന്നിവ എല്ലാവിധ ലൈസൻസോടെ തുറന്നു പ്രവർത്തിക്കുന്ന വ്യാപാരികളുടെ നിലനിൽപ് തന്നെ തകർക്കുകയാണെന്ന് സംഘടനാ നേതാക്കൾ വിശദീകരിച്ചു.. വി.കെ. ജവാദ് അഹമ്മദ്, സി.സി. വർഗ്ഗീസ്, കെ. എൻ.പ്രസാദ്, പി.കെ. നിസാർ, എ.കെ. സക്കറിയ, പി. ഇർഷാദ് അബ്ദുള്ള, കെ.എം. അശ്റഫ്, എ.കെ. അഫ്സൽ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു -


capture

ചന്ദ്രിക നിര്യാതയായി

മാഹി: പന്തക്കലിലെ ചാലുപറമ്പത്ത് കെ.പി.ചന്ദ്രിക (72) നിര്യാതയായി.. ഭർത്താവ്: പരേതനായ നാരായണൻ സഹോദരങ്ങൾ: കാർത്തിയായിനി, പ്രസന്ന, ശ്രീധരൻ, പരേതരായ രാമകൃഷ്ണൻ, പത്മനാഭൻ ,ഗീത, പ്രഭാവതി -


whatsapp-image-2025-07-25-at-21.54.07_96413477

ബൈപാസ്സിലെ സിഗ്നൽ വീണ്ടും കണ്ണടച്ചു.ഗതാഗതം നിലച്ചു


തലശ്ശേരി മാഹി ബൈപാസ് റോഡിൽ ഈസ്റ്റ് പള്ളൂരിലുള്ള സിഗ്നൽ വീണ്ടും പണി മുടക്കി '

ഇതേത്തുടർന്ന് ചൊക്ലി ഈസ്റ്റ്പള്ളൂർ പെരിങ്ങാടി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. തുടർച്ചയായി പലവട്ടം ഇവിടെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തത് യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്.

മാസങ്ങൾക്ക് മുൻപ്

കള്ളനാണ്പണിപറ്റിച്ചത് '

സിഗ്നലിലെ ഏട്ട്ബാറ്ററികൾ ഒരുമിച്ച് മോഷണം പോയതിനെ തുടർന്നാണ് ഈസ്റ്റ് പള്ളൂർ സിഗ്നൽ ലൈറ്റുകൾ ആഴ്ചകളോളം കണ്ണടച്ചത്.

നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പളളൂർ-പെരിങ്ങാടി റോഡ് അടച്ചിട്ടതിനാൽ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. ഇതിൽ പിന്നീടും സാങ്കേതിക കാരണങ്ങളാൽ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിച്ചിരുന്നില്ല. പ്രവർത്തനരഹിതമായതിനാൽ സ്പിന്നിംഗ് മിൽ- പെരിങ്ങാടി റോഡ് വഴിയുള്ള യാത്രയും തടയപ്പെട്ടു 

സർവീസ് റോഡ് വഴി കറങ്ങി വേണം വാഹനങ്ങൾ പോവാൻ.പലപ്പോഴും സർവീസ് റോഡിലൂടെ വൺവെ തെറ്റിച്ചാണ് വാഹനങ്ങൾ പോവുന്നത്.എന്നാൽ ചൊക്ലി-കവിയൂർ-മമ്മിമുക്ക് റോഡിന്റെ റീടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ അതുവഴി പോവുന്നതും ദുഷ്കരമായി. ഇതോടെ നിരവധി യാത്രക്കാർക്കും, വിദ്യാർഥികൾക്കും യാത്ര ദുരിതമായി.

അടിയന്തരമായി സിഗ്നൽ പ്രവർത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം


ചിത്രവിവരണം: സിഗ്നൽ ജംഗ്ഷനിൽ അടച്ചിട്ട പളളൂർ - പെരിങ്ങാടി റോഡ്


whatsapp-image-2025-07-25-at-21.56.31_efcee218

രാമവിലാസത്തിലെ കുട്ടികൾക്ക് ട്രഫിക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നൽകി 


ചൊക്ലി :വിദ്യാഭ്യാസ വകുപ്പിന്റെയും നിർദ്ദേശപ്രകാരം ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികൾക്ക് ട്രഫിക്ക് ബോധവല്ക്കരണ ക്ലാസ്സ്‌ നൽകി .പാനൂർ പോലീസ് കൺട്രോൾ റൂമിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീ സുനിൽ കുമാർ കെ ആണ് ബോധവല്ക്കരണ ക്ലാസ്സ്‌ നൽകിയത് .സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി സ്മിത എൻ അധ്യക്ഷയായ ചടങ്ങിൽ എൻ സി സി ഓഫീസർ ശ്രീ ടി .പി .രവിദ്ദ്,ശ്രീമതി അസിത .സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .


ട്രഫിക്ക് ബോധവൽക്കരണ ക്ലാസ്സ്‌ ലഭിച്ച മുഴുവൻ കുട്ടികളും സമൂഹത്തിലെ മുഴുവൻ ആളുകൾക്കും ബോധവല്ക്കരണം നടത്തണമെന്നും മാതൃക പരമായ പ്രവർത്തനങ്ങൾ കഴ്ച്ചവെക്കണമെന്നും പോലീസ് ആസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീ സുനിൽ കുമാർ .കെ നിർദേശിച്ചു .


ആയില്യം നാള്‍ - നാഗപൂജ ഇന്ന്


മാഹി:പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തില്‍ 26ന് ശനിയാഴ്ച ആയില്യം നാള്‍ ആഘോഷിക്കും.. അതോടനുബന്ധിച്ച് പതിവ് പൂജാദികര്‍മങ്ങള്‍ക്ക് പുറമെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ അഖണ്ഡനാമസങ്കീര്‍ത്തനം. 11.30 ന് നാഗഭഗവതിയുടെ ഇഷ്ടവഴിപാടുകളായ നാഗപൂജ,മുട്ടസമര്‍പ്പണം എന്നിവ ഉണ്ടായിരിക്കും.

ഉച്ചക്ക് ഒരു മണിക്ക് അന്നദാനം.


whatsapp-image-2025-07-25-at-22.14.27_13c9c389

ദിവ്യശ്രീ ആത്മാനന്ദ സ്വാമികൾ '

പുസ്തക പ്രകാശനം 27 ന്


തലശ്ശേരി: സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റ് ചെയർമാനും, ഗ്രന്ഥകാരനുമായ ടി.വി. വസുമിത്രൻ എഞ്ചിനീയർ രചിച്ച ദിവ്യശ്രീ ആത്മാനന്ദ സ്വാമികൾ എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശന കർമ്മം ജൂലായ് 27 ന് വൈ .4 മണിക്ക് പഴയ ബസ്സ് സ്റ്റാൻ്റിലെ പ1ർക്കോ റസിഡൻസിയിൽ ശ്രീമദ് യോഗാനന്ദ തീർത്ഥ സ്വാമികൾ നിർവ്വഹിക്കും.


bhakshysree-cover-photo
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan