
ജഗന്നാഥ സവിധത്തിൽ
പിതൃതർപ്പണത്തിന്
പതിനായിരങ്ങളെത്തി
തലശ്ശേരി: മണ്ണിൽ നിന്ന് മാഞ്ഞെങ്കിലും, മനസ്സിൽ നിന്ന് മായാത്ത പിതൃക്കളുടെ ഓർമ്മകൾക്ക് മുന്നിൽ , ജഗന്നാഥ സവിധത്തിൽ പതിനായിരങ്ങൾ കർക്കിടക വാവ് ബലിയർപ്പിക്കാനെത്തി.
ജീവിത കാലത്ത് ഊട്ടിവളർത്തിയവർക്ക് പ്രാർത്ഥനാനിർഭരമായി ഊട്ടാൻ നേരം പുലരും മുമ്പു തന്നെ ക്ഷേത്രത്തിലേക്ക് വിശ്വാസ സമൂഹത്തിന്റെ ഒഴുക്കായിരുന്നു.
അമാവാസി തർപ്പണത്തിന് മാതൃ സമിതിയുടെ നേതൃത്വത്തിൽ വളണ്ടിയർമാർ സജീവമായി രംഗത്തുണ്ടായിരുന്നു. പിതൃതർപ്പണം, തിലഹവനം, പ്രതിമ സങ്കൽപ്പം , ക്ഷേത്രപിണ്ഡം തുടങ്ങിയ പിത്യകർമ്മങ്ങൾ നടന്നു. പുലർച്ചെ 5 മണിക്ക്തുടങ്ങിയ ബലിക്രിയകൾ പതിനൊന്ന് മണിയോളം നീണ്ടു.

മേൽശാന്തി സജേഷ്, വിനുശാന്തി അനൂപ് 'ശാന്തി, രജനീഷ് ശാന്തി, ഉണ്ണി ശാന്തി, തിലകൻ ശാന്തി കാർമ്മികത്വം വഹിച്ചു.
ക്ഷേത്രം ഭരണ സമിതി പ്രസിഡണ്ട് അഡ്വ.കെ. സത്യനും ഡയറക്ടർമാരും
മാതൃ സമിതി അദ്ധ്യക്ഷ രമാഭായി ടീച്ചർ , സീനസൂർ ജിത്ത് എന്നിവരും നേതൃത്വം നൽകി.
ചിത്ര വിവരണം: ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ ബലിതർപ്പണത്തിനെത്തിയ വിശ്വാസ സമൂഹം

രാമവിലാസത്തിൽ പുസ്തകമേള സംഘടിപ്പിച്ചു
ചൊക്ലി : രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ കോഴിക്കോട് ഇന്ത്യ ബുക്സിൻ്റെ ആഭിമുഖ്യത്തിൽ എൻ ബി എസ് പുസ്തകമേള സംഘടിപ്പിച്ചു. പ്രഥമാധ്യാപിക എൻ സ്മിത മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യ ബുക്സ് പ്രതിനിധി പി സുധാകരൻ,ഉപ പ്രഥമാധ്യാപകൻ കെ ഉദയകുമാർ, എസ് ആർ ജി കൺവീനർ പി എം രജീഷ്, സ്റ്റാഫ് സെക്രട്ടറി ടി പി ഗിരീഷ് കുമാർ,സുശാന്ത് വി കെ , ശ്രീജിത്ത് കെ എം , സിൽജിത്ത്, പി സുമേഷ്, ആർ.അജേഷ് , കെ അഭിലാഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനോത്സവത്തിൻ്റെ തുടർച്ചയായുള്ള പ്രദർശനത്തിൽ പുസ്തകം വീക്ഷിക്കുന്നതിന് പുറമെ കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വാങ്ങിക്കാനുള്ള അവസരവുമൊരുക്കിയിരുന്നു.
മൂന്നു ദിവസങ്ങളിലായി നടന്ന പ്രദർശനത്തിൽ വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ ഒരുക്കിയ സ്റ്റാൾ വിദ്യാർഥികൾക്ക് പുതിയ പുസ്തകങ്ങൾ പരിചയപ്പെടാനുള്ള വേദിയായി
.പുസ്തകമേളയുടെ ഉദ്ഘാടനം പ്രഥമാധ്യാപിക എൻ സ്മിത നിർവഹിക്കുന്നു
ന്യൂമാഹിയിലെ ചോയ്യങ്കണ്ടി കുടുംബത്തിന് 110 വർഷത്തെ പിൻ ചരിത്രം - പൈതൃക വാർഷികാഘോഷം ഞായറാഴ്ച തറവാട് മുറ്റത്ത്
തലശ്ശേരി: നാടെങ്ങും ബന്ധുത്വമുള്ള ന്യൂമാഹിയിലെ ചോയ്യങ്കണ്ടി കുടുബം110 വർഷത്തെ പൈതൃകം ആഘോഷിക്കുന്നു. പല നാടുകളിലായി പടർന്നു നിൽക്കുന്ന കുടുംബ തലമുറകൾ ഒത്തൊരുമിക്കുന്ന ആഘോഷ പരിപാടികൾ അവിസ്മരണീയ മാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാട്ടിലും വിദേശങ്ങളിലുമായി കഴിയുന്ന 450 കുടുംബങ്ങൾ ഞായറാഴ്ച ന്യൂമാഹിയിലെ ചോയ്യങ്കണ്ടി തറവാട്ട് വീട്ടിൽ സമ്മേളിക്കും.
പൈതൃക ആഘോഷ ഭാഗമായി മലബാർ കാൻസർ സെന്ററിൽ തറവാട്ടംഗളായ യുവാക്കൾ മുതൽ മുതിർന്നവർവരെ രക്തദാനം ചെയ്തു. ഇന്ന് മെഹന്തി മത്സരം, പരമ്പരാഗത ഭക്ഷണ മത്സരം, പാവപ്പെട്ട 100 പേർക്ക് ഉച്ചഭക്ഷണ വിതരണം എന്നീ ജീവ കാരുണ്യ പ്രവൃത്തികൾ നടത്തും.
തറവാട്ടംഗങ്ങളായ 400 പേരെ വിവിധ ഭക്ഷണ പേരുകളിൽ 4 ഗ്രൂപ്പുകളായി തിരിഞ്ഞാണ് വാർഷികാഘോഷങ്ങളുടെ നടത്തിപ്പ് ചുമതലകൾ നിർവ്വഹിച്ചു വരുന്നത്.
- വാർത്താ സമ്മേളനത്തിൽ നജ്മാ ഹാഷിം, അഷ്റഫ് ചോയ്യാങ്കണ്ടി, താജുദ്ദീൻ ചോയങ്കണ്ടി, അസീസ് ഹാഷിം, സി.എച്ച്. നൂർജഹാൻ, സി.എച്ച്.സിദ്ദിഖ്, ബഷീർ ചോയ്യാങ്കണ്ടി, അൽ സൽ എന്നിവർ സംബന്ധിച്ചു
സഹകരണബേങ്കിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയ മുൻ സിക്രട്ടറിയുടെ മുൻകൂർ ജാമ്യ ഹരജി തള്ളി
തലശ്ശേരി: ള്ളിക്കൽ കോളിത്തട്ട സഹകരണ ബേങ്കിൽ നിന്നുംനാല് പേർ ചേർന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു എന്ന കേസിൽ ബേങ്കിന്റെ മുൻ സിക്രട്ടറി നൽകിയ മുൻകൂർ ജാമ്യ ഹരജി ജില്ലാ സെഷൻസ് കോടതി തള്ളി.
വയത്തൂർ സ്വദേശി മാക്കൻ വീട്ടിൽ എം.പി.മഹേശ്വരൻ നൽകിയ മുൻകൂർ ജാമ്യ ഹരജിയാണ് കോടതി തള്ളിയത്.
'പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും ജാമ്യം നൽകിയാൽ കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.അജിത്ത്കുമാർ വാദിക്കുകയും ചെയ്തിരുന്നു.
2012, 2023 കാലഘട്ടത്തിൽ 41, 04, 029 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. കേസിൽ വി.ബി.കൃഷ്ണൻ കുട്ടി, സി.ജി.നാരായണൻ, കെ.ജി.നന്ദനൻ എന്നിവരും പ്രതികളാണ്.
ഇന്ന് വൈദ്യൂതി മുടങ്ങും
മാഹി: ഇന്ന് വെള്ളിയാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കോഹിനൂർ, സെന്റെ തേരേസാ സ്ക്കൂൾ, പി.എം ടി ഷെഡ് , പോന്തയാട്ട്, മൈദ കമ്പനി,കിഴന്തൂർ,ചാലക്കര വയൽ എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ11 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
മാഹി കോളേജ്: സ്പോട്ട് അഡ്മിഷൻ ജൂലയ് 29 ന്
മാഹി: മഹാത്മാഗാന്ധി ഗവ. അർട്സ് കോളേജിൽ ഒഴിവുള്ള യൂ.ജി കോഴ്സ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലയ് 27 ന് നടക്കും 27 ന് രാവിലെ 9.30 മുതൽ രജിസ്ട്രേഷൻ നടക്കും.
മാഹിയിൽ സ്ഥിരതാമാസക്കാരായവർക്കും മറ്റു സംസ്ഥാനകാർക്കും പങ്കെടുക്കാവുന്നതാണ്.
ആവശ്യമായ രേഖകൾ സഹിതം അന്നേ ദിവസം നേരിട്ട് കോളേജ് ഓഫീസിൽ എത്തേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

സംസ്ഥാന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പ് : കണ്ണൂർജില്ലാ ടീമിനെ
മൂസ്സ ബിൻ താലിബ്ബ് നയിക്കും .
തലശ്ശേരി: എറണാകുളം നോർത്ത് പറവൂർ ഗവ.
ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ
ജൂലൈ 27 വരെ നടക്കുന്ന 10ാമത് സംസ്ഥാനജൂനിയർ
ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന 18 അംഗ കണ്ണൂർ ജില്ലാ ടീമിനെ തലശ്ശേരി യു.ടി.എസ്.സി. ഹോക്കി അക്കാഡമി താരവും , മുൻ.സംസ്ഥാനതാരവുമായ മൂസ്സ ബിൻ താലിബ്ബ് നയിക്കും . പാതിരിയാട് ഹോക്കി അക്കാഡമിയിലെ മുൻ.സംസ്ഥാന താരമായ കെ. അദ്വൈത് വൈസ്. ക്യാപ്ടനാണ് . കെ.അഭിനവ് ,
പി.കെ.ആദിത്ത്, ജിഷിൽ ദേവ് (ഗോൾകീപ്പർ) ,
എം.നിവേദ് ,ഇ.അനുഗ്രഹ് ,
വി.ഹൃത്വിക്,എൻ.അഭിനവ്,കെ.വി.ഷാരോൺ , വി.ആയുഷ് , മുഹമ്മദ് ഷെഫിൻ, ഹരികൃഷ്ണ,എസ്.ഭഗത് ,ഒ.അനിരുദ്ധ്,
കെ.അലയ് (ഗോൾകീപ്പർ),സി.അൻസൽ,പി.അജിത്ത്എന്നിവരാണ് 18 അംഗ ടീമിലെ മറ്റ് താരങ്ങൾ - ആദിത്യരജീഷാണ് ടീം മാനേജർ കം കോച്ച് . മുഹമ്മദ് ഹംദാൻ ,പ്രണവ് കൃഷ്ണ, അശ്വന്ത്,
എന്നിവർ റിസർവ്വ് താരങ്ങളാണ് .
ചൊക്ലി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം നടന്നു
ചൊക്ലി :ചൊക്ലി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ നിർവഹിച്ചു.ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ എ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.ചമ്പാട് വെസ്റ്റ് യുപി സ്കൂൾ പ്രഥമാധ്യാപകൻ വി പി രജിലേഷ് സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ഹഫ്സത്ത് ഇടവലത്ത്,പിടിഎ പ്രസിഡണ്ട് പി വി പ്രദീപൻ,മദർ പീടിക പ്രസിഡണ്ട് വി പി നസീറ,ചൊക്ലി ബിപിസി കെ പി സുനിൽ ബാൽ,അക്കാദമിക്ക് കൗൺസിൽ സെക്രട്ടറി സി സി നിഷാനന്ദ്, എച്ച് എം ഫോറം ട്രഷറർ എം പി റസിയ, വിദ്യാരംഗം കോർഡിനേറ്റർ സുനേഷ് മലയിൽ എന്നിവർ സംസാരിച്ചു. റംഷി പട്ടുവത്തിന്റെ നാടൻപാട്ട് ശില്പശാലയും ഉണ്ടായിരുന്നു

ചൊക്ലി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ നിർവഹിക്കുന്നു
പായേരി മൂസ്സ നിര്യാതനായി.
ന്യൂമാഹി : പുന്നോൽ താഴെ വയലിൽ മസ്താനാസിൽ പായേരി മൂസ (75) നിര്യാതനായി.
ഭാര്യ: മാതൻ്റവിടെ നസീമ. മക്കൾ: തഹസി മുനവര്‍ (സലാല), തൻവീർ സാജി, തഫ്‌സർ സയ്യിദ്, മുസ്തഹ് ഫീർ, തഫ്സീന മറിയം.
മരുമക്കൾ : ജാഫർ, സുരയ്യ മുനവർ, സഫീറ, അൻസീന.
സഹോദരങ്ങൾ: കുഞ്ഞാഞ്ഞു,
പരേതരായ കുഞ്ഞിപ്പാത്തു, ആയിഷ, ഉമ്മാച്ചു, മമ്മൂട്ടി, സാവാൻ, ഹമീദ്, അബൂബക്കർ.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം ആഗസ്റ്റ് 3 ന് മാഹിയിൽ
മാഹി: ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന പഠനശിബിരം ആഗസ്റ്റ് 3 ന് ഞായറാഴ്ച മാഹിയിൽ നടക്കും. കേരളത്തിൻ്റെ സാംസ്കാരിക ബൗദ്ധിക മണ്ഡലത്തിൽ ദേശീയമായ കാഴ്‌ചപ്പാട് പ്രദാനം ചെയ്യുന്നതിന് പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണ്.
സമഗ്രതയോടെയുള്ള ഗവേഷണങ്ങളുമായി കേരളത്തി ന്റെ ബൗദ്ധികചുറ്റുപാടുകളിൽ ക്രിയാത്മകമായി ഇടപെ ടുകയും വസ്തുതാപരമായ അന്വേഷണങ്ങളുമായി മു ന്നേറിക്കൊണ്ടിരിക്കയാണ്, ഭാരത സംസ്കാരത്തോടും. കേരളത്തനിമയോടും പൊരുത്തപ്പെടുന്ന വിശാലമായ വി കസനകാഴ്ചപ്പാടുകൾ ചർച്ചാവിഷയമാക്കുവാൻ വിചാര കേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്.
കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളിൽ നിന്നായി 400 പ്രതിനിധികൾ പങ്കെടുക്കുന്ന സംസ്ഥാന പഠനശിബിരം 2025 ആഗസ്റ്റ് 3 ന് മാഹി മുൻസിപ്പാൽ ടൗൺ ഹാളിൽ നടക്കും.
രാവിലെ 9.30 ന് സരസ്വതി വന്ദനത്തോടെ കാര്യക്രമങ്ങൾക്ക് തുടക്കമാകും.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡണ്ട് സി.വി. ജയമണി അദ്ധ്യക്ഷത വഹിക്കും. വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ ആമുഖഭാഷണം നടത്തും.
ജെ. നന്ദകുമാർ ദീപ പ്രോജ്വലനം നടത്തും.
സ്വാഗത സംഘം ചെയർമാൻ ഡോ.ഭാസ്ക്കരൻ കാരായി സംസാരിക്കും.
പ്രഞ്ഞാ പ്രവാഹ് ദേശീയ സംയോജനകൻ ജെ. നന്ദകുമാർ വിശാല ഭാരതം -പവിത്ര ഭാരതം എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കും.
രണ്ടാമത്തെ സഭയിൽ ബി എം എസ് മുൻ ദേശീയ പ്രസിഡണ്ട് അഡ്വ. സി.കെ. സജിനാരായണൻ ഭാരത ദേശീയത - രാജനൈതിക സാംസ്ക്കാരിക പരിപ്രേക്ഷ്യം എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. എൻ. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് 230 ന് മൂന്നാമത്തെ സഭയിൽ കോട്ടയം വാഴൂർ എൻ എൻ എസ് കോളജിലെ (റിട്ട) പ്രൊഫസർ ബി.വിജയകുമാർ ഏകാത്മമാനവദർശനം - അടിസ്ഥാന സങ്കൽപങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സിക്രട്ടറി ഡോ. സി. എ.ഗീത അദ്ധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് ശേഷം 3,45 ന് നടക്കുന്ന സമാപന സഭയിൽ പാനൽ ചർച്ച നടക്കും. ഏകാത്മമാനവദർശനത്തിൻ്റെ സാദ്ധ്യതകൾ എന്ന വിഷയത്തിൽ ഡോ. എം. മോഹൻദാസ്, ഡോ. എസ്. ഉമാദേവി, ഡോ. സി.വി.ജയമണി, ഡോ. കെ.പി.സോമരാജൻ എന്നിവർ പങ്കെടുക്കും. സാഗത സംഘം ജനറൽ കൺവീനർ അഡ്വ.കെ.അശോകൻ നന്ദി പറയും
പഠനശിബിരത്തിൻ്റെ വിജയത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
രക്ഷാധികാരികളായ് മുൻ എം എൽ എ ഡോ: വി. രാമചന്ദ്രൻ
ഡോ.കെ. രാമകൃഷ്ണൻഡോ.വി.കെ. വിജയൻഅഡ്വ.കെ. ജ്യോതി രാജ്
ചെയർമാൻ ഡോ. ഭാക്കരൻ കാരായി
വൈസ് ,ചെയർ.അഡ്വ. ഇ.വിനോദ് കുമാർ, ഡോ.റജി , മധുസൂദനൻ
വിവിധ സബ്ബ് കമ്മിറ്റി കൺവീനർമാരായി
ബി. വിജയൻ, വി.പി. കൃഷ്ണരാജ് (സാമ്പത്തികം) രവീന്ദ്രൻ (ഭക്ഷണം) കെ.പി. മനോജ് ( അക്കമഡേഷൻ) അഡ്വ: ബി. ഗോകുലൻ ( രജിസ്ട്രേഷൻ) സത്യൻ ചാലക്കര ( മീഡിയ) വിജേഷ് വിജയ മന്ദിരം (ട്രാൻസ്പോർട്ടേഷൻ) ജയസൂര്യ ബാബു (അലങ്കാരം സ്റ്റേജ്) റിതിൻരാജ് ( ശബ്ദവും വെളിച്ചവും) സനിത് രാജ് ( പ്രചരണം ) ജനനി പ്രകാശൻ ( പ്രിൻ്റിംഗ്) എന്നിവരെ തെരഞ്ഞെടുത്തു.
പായേരി മൂസ നിര്യാതനായി
ന്യൂമാഹി : പുന്നോൽ താഴെ വയലിൽ മസ്താനാസിൽ പായേരി മൂസ (75) നിര്യാതനായി
ഭാര്യ: മാതൻ്റവിടെ നസീമ.
മക്കൾ: തഹസി മുനവര്‍ (സലാല), തൻവീർ സാജി, തഫ്‌സർ സയ്യിദ്, മുസ്തഹ് ഫീർ, തഫ്സീന മറിയം.
മരുമക്കൾ : ജാഫർ, സുരയ്യ മുനവർ, സഫീറ, അൻസീന.
സഹോദരങ്ങൾ: കുഞ്ഞാഞ്ഞു,
പരേതരായ കുഞ്ഞിപ്പാത്തു, ആയിഷ, ഉമ്മാച്ചു, മമ്മൂട്ടി, സാവാൻ, ഹമീദ്, അബൂബക്കർ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group