
സൂര്യകാന്തിപ്പൂക്കൾ പുഞ്ചിരിച്ചു
ജഗന്നാഥ സവിധം പ്രശോഭിതമായി
:ചാലക്കര പുരുഷു
കർക്കിടക വാവുബലിക്ക് ഇത്തവണ ശ്രീ ജഗന്നാഥ ക്ഷേത്രസന്നി ധിയിലെത്തുന്ന ആയിരങ്ങളെ വരവേൽക്കുന്നത് പൂമുഖത്ത് തന്നെ നിരനിരയായി പുഞ്ചിരിച്ചു നിൽക്കുന്ന സൂര്യകാന്തി പൂക്കളായിരിക്കും.

തിമർത്ത് പെയ്യുന്ന മഴയിലും സൂര്യകാന്തിപ്പൂക്കൾ തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ നയന മനോഹരമായ കാഴ്ചയൊരുക്കുകയാണ്.
നിരനിരയായി ഗജ മണ്ഡപത്തിനും ക്ഷേത്രാങ്കണത്തിനും മുന്നിൽ പൂത്തുലഞ്ഞ് നിൽക്കുന്ന സൂര്യകാന്തിപ്പൂവുകൾ തീർത്ഥാടകരേയും സന്ദർശകരേയും ജഗന്നാഥ സവിധത്തിലേക്ക് മാടി വിളിക്കുന്നു.
കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഇതേ സീസണിൽ ജഗന്നാഥ ക്ഷേത്രത്തി ന്റെ പ്രവേശന കവാടങ്ങളിലും, താഴെ ആൽത്തറക്കടുത്ത വയലിലും സൂര്യകാന്തിപ്പൂക്കൾ കൂട്ടത്തോടെ വിരിഞ്ഞ് നിൽക്കുന്നത് കാണാൻ പ്രകൃതി സ്നേഹികളും വിവിധ വിദ്യാലയങ്ങളിലെ കുട്ടികളുമടക്കം അനേകം പേർ എത്തിയിരുന്നു.

ഗുരുവിന്റെ ഉദ്യാന - വയൽ സങ്കത്‌പങ്ങളെ സാക്ഷാത്കരിച്ചാണ് ക്ഷേത്രത്തിനു ചുറ്റിലും ദശപുഷ്പങ്ങൾക്ക് പുറമെ പലതരംപൂച്ചെടികളും ഇടംപിടിച്ചതെന്ന് ജ്ഞാനോദയോഗം അദ്ധ്യഷൻ അഡ്വ. കെ. സത്യൻ പറഞ്ഞു. ചെമ്പരത്തിയും തെച്ചിയുമടക്കം തുളസിമുതൽ കറുകവ രെയുള്ള ക്ഷേത്രാവശ്യങ്ങൾക്കുള്ള പൂച്ചെടികളും ധാരാളമായുണ്ട്.

മുന്നിലെ വിശാലമായ വയലിൽ നെൽകൃഷിയും ചോള കൃഷിയും നടത്തിവരാറുണ്ട്. ജാതിഭേദമെന്യേ ഗുരുവിന്റെ പുണ്യ ഭൂമിയിൽ കൃഷി ചെയ്യാൻ മുബാറക്ക് ഹയർസെക്കൻഡറിളിലേതടക്കം വിദ്യാർത്ഥി - വിദ്യാർത്ഥിനികളും വന്നെത്താറുണ്ട്.

വാർഷിക സസ്യമായ സുര്യകാന്തിയുടെ തണ്ട് മൂന്നു മീറ്റർ വരെ വളരാറുണ്ട്. 30 സെന്റീമീറ്റർ വരെ വ്യാസത്തിലുള്ളതാണ് പൂവുകൾ. ഇവയിൽ വലിയ വിത്തുകളും കാണാം.
ജന്മദേശം അമേ രിക്കയായ ഈ സസ്യത്തിൻ്റെ കുടുംബം 'ആസ്റ്ററാസിയേ' ആണ്. സൂര്യകാന്തി പാചക എണ്ണ വളരെ പ്രചാരം നേടിയിട്ടുണ്ട്. നാരുകൾ കൂടുതലുള്ളതുകൊണ്ട് പേപ്പർ നിർമ്മാണത്തിനും കാലിത്തീറ്റാ മിശ്രിതമായും സൂര്യകാന്തി ഇല ഉപയോഗിക്കാമെന്ന് തോട്ടത്തിന്റെ ചുമതലക്കാരനായ കർണ്ണാടക സ്വദേശി ശിവൻ പറഞ്ഞു.
ഇവയുടെ വിത്തുകൾ ഉപ്പ് ചേർത്തോ ചേർക്കാതെയോ കടകളിൽ ലഭ്യമാണ്.
ക്വട്ടേഷൻ സംഘത്തെ നിലക്ക്
നിർത്തണം:
കോൺഗ്രസ് പ്രതിഷേധം 23 ന്
മാഹി:മാഹിയിൽ പട്ടാപകൽ പൊതു ജനം നോക്കി നിൽക്കെ ഒരു സംഘം ബൈക്കിൽ ആയുധമായി സാമൂഹ്യ പ്രവർത്തകനായ വളവിൽ സുധാകരനെ മൃഗിയമായി അക്രമിച്ച സംഭവത്തിൽ
ബ്ലോക്ക് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നു
മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നടത്തുന്ന ശക്തമായ പ്രക്ഷോഭത്തിൻ്റെ ഭാഗമായി 23 ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മാഹി ടൗണിൽ പ്രതിഷേധപ്രകടനവും ഇ-വത്സരാജ് സിൽ വർജൂബിലി ഹാൾ പരിസരത്ത് ഒരു പൊതുയോഗവും സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.മോഹനൻ പറഞ്ഞു.
മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ ആഗസ്റ്റ് 11 ന് സൂചന പണിമുടക്ക് നടത്തുന്നു
മാഹി ..ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് കൊണ്ട് മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ നോട്ടീസ് കൊടുത്തിട്ട് നാലുമാസം കഴിഞ്ഞിട്ടും വർദ്ധനവ് അനുവദിക്കാനോ അനുരജ്ജന ചർച്ച നടത്താനോ തൊഴിൽ ഉടമകളോ ലേബർ ഇൻസ്പെക്ടറോ ഇതുവരെ തയ്യാറാവാത്തതിനാൽ ആഗസ്ത് 11 ന് തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്താനും , പ്രശ്നപരിഹാരമായില്ലെങ്കിൽ ആഗസ്ത് 20 മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്താനും സംയുക്ത തൊഴിലാളി യൂണിയൻ (സി.ഐ ടി യു , ബി എം എസ്, ഐ എൻ ടി യു സി )യോഗം തീരുമാനിച്ചു യോഗത്തിൽ കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു . ഹാരിസ് പരന്തിരാട്ട് , വി . ജയബാലു, പി. സി. പ്രകാശൻ, സത്യൻ കുനിയിൽ, അനീഷ് യു , സത്യൻ കെ.ടി . എന്നിവർ സംസാരിച്ചു

രാജീവ് ഗാന്ധി ആയുർവേദ കോളേജ്: ശരീര ഭാരം കുറയ്ക്കാൻ പ്രത്യേക സൗജന്യ യോഗ പരിശീലന ക്ലാസ് തുടങ്ങി
മാഹി:ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ ജൂലൈ 21 മുതൽ ശരീരഭാരം കുറയ്ക്കാൻ പ്രത്യേക സൗജന്യ യോഗ പരിശീലന ക്ലസ് ആരംഭിച്ചു. യോഗയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ഒരു മാസത്തെ പരിശീലനം ദിവസവും രാവിലെ 7 മുതൽ 8 വരെയാണ് നൽകുന്നത്.
നിലവിൽ ഉദ്യോഗസ്ഥർ, വീട്ടമ്മമാർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും പരിശീലനത്തിനെത്തുന്നുണ്ട്.
ഇതിന്റെ ഭാഗമായി yoga wellness ക്ലബ് അധികൃതർആരംഭിച്ചിട്ടുണ്ട്.
കോളേജിലെ സ്വസ്ഥവൃത്ത വകുപ്പാണ് യോഗാ ക്ലാസ് നടത്തുന്നത്.സ്വസ്ഥവൃത്ത വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ Dr. K. S.ബിനു ?അസിസ്റ്റന്റ് പ്രൊഫസർ Dr. വേദവ്യാസ് ഡോക്ടർ സി കെ റീമ എന്നിവരടങ്ങുന്ന ടീമിനാണ് യോഗാ ക്ലാസിൻ്റെ ചുമതല.

മാഹിയിൽ മൗനജാഥ നടത്തി
മാഹി ..വി എസിനെ അനുസ്മരിച്ചു കൊണ്ട് മാഹിയിൽ മൗനജാഥ നടത്തി. അനുസ്മരണ യോഗത്തിൽ കെ.പി നൗഷാദ് ,കെ.പി സുനിൽകുമാർ,
വി ജയബാലു ഹാരിസ് പരന്തിരാട്ട് വി.പി രൻജിത സംസാരിച്ചു
മാഹി ടൗണിൽ നടന്ന വി.എസ് അനുസ്മരണ ജാഥ
സി.കെ.പി സൂപ്പിക്കുട്ടിയെ അനുസ്മരിച്ചു
തലശ്ശേരി:ദീർഘകാലം ഗവ ബ്രണ്ണൻ കോളേജിൻ്റെ കായിക നേട്ടങ്ങൾക്ക് നേതൃത്വം നൽകിയ മുൻ കായിക വിഭാഗം മേധാവി പ്രൊഫ. സി കെ പി സൂപ്പിക്കുട്ടിയുടെ നിര്യാണത്തിൽ ഗവ. ബ്രണ്ണൻ കോളേജ് റിട്ടയേഡ് ടീച്ചേഴ്സ് ഫോറം അനുശോചിച്ചു.
ഫോറം പ്രസിഡണ്ട് പ്രൊഫ. കെ കുമാരൻ ആദ്ധ്യക്ഷ്യം വഹിച്ചു. മേജർ പി ഗോവിന്ദൻ സ്വാഗതവും പ്രൊഫ. പി രമ നന്ദിയും പറഞ്ഞു.
പൂർവ്വകാല സഹ പ്രവർത്തകരായിരുന്ന പ്രൊഫസർമാർ വി രവീന്ദ്രൻ, കെ കെ സഹദേവൻ, റിച്ചാർഡ് ഹേ, ടി പി ഇന്ദിര, കെ പി സദാനന്ദൻ, പി എൻ മൂഡിത്തായ, കെ പി നരേന്ദ്രൻ, കെ രത്നാകരൻ, എം കെ സതീഷ്കുമാർ, ആർ ശശികുമാരി, വി കെ പുഷ്പവേണി, പി സാവിത്രി, ഇ മുഹമ്മദ്, എം അശോകൻ, എം ചന്ദ്രഭാനു, പി ആർ രമണി, വി കുമാരൻ, കെ മുരളിദാസ് സംസാരിച്ചു.
കിസാൻ യോജനയുടെ
പേരിൽ തട്ടിപ്പ് മയ്യഴിയിലും
മാഹി:പ്രധാനമന്ത്രി കിസാൻ യോജനയുടെ വ്യാജ എ.പി.കെ ലിങ്ക് വഴി ഒരാൾക്ക് ₹4.09 ലക്ഷം കബളിപ്പിക്കപ്പെട്ടു.
പ്രധാനമന്ത്രിയുടെ കിസാൻ യോജന പ്രകാരം സബ്‌സിഡി വായ്പകൾ നൽകാമെന്ന് പറഞ്ഞ് ഒരു തട്ടിപ്പുകാരൻ അയച്ച എ.പി.കെ ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് ഹൈദരാബാദിൽ നിന്നുള്ള 36 കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ₹4.09 ലക്ഷത്തിലധികം ഡെബിറ്റ് ചെയ്യപ്പെട്ടു. ഇരയുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു, ഒ.ടി.പി ആക്‌സസ് വഴി ഇടപാടുകൾ അനുവദിച്ചു.
ഇരയുടെ പരാതിയെത്തുടർന്ന് ഹൈദരാബാദ് സൈബർ ക്രൈം പോലീസ് കേസെടുത്തു. പ്രധാനമന്ത്രിയുടെ കിസാൻ യോജനയുടെ പ്രതിനിധിയാണെന്ന് അവകാശപ്പെടുന്ന ഒരു അജ്ഞാത വ്യക്തിയിൽ നിന്ന് ഇരയ്ക്ക് ഒരു സന്ദേശം ലഭിച്ചതായി പൊലീസ് പറഞ്ഞു.
ഇതേ മെസേജ് തുറന്നത് കാരണം ഇടയിൽ പീടിക സ്വദേശിക്ക് 45,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.

കാനത്തായി ശാന്ത നിര്യാതയായി
തലശ്ശേരി:കൊളശ്ശേരി
കളരിമുക്ക് കുന്നിനേരി മീത്തൽ ഹൗസിൽ പരേതനായ പട്ടേൻ ദാസന്റെ ഭാര്യ കാനത്തായി ശാന്ത (75) നിര്യാതയായി
മക്കൾ : സജീവൻ, സജിത,
സുനിത ,സുനിൽ.
മരുമക്കൾ:
ബിന്ദു, രാജൻ പ്രൂക്കോം)
സത്യൻ (മേനപ്രം)
സരള (കണ്ണൂർ)
സഹോദരങ്ങൾ:
പരേതരായ രാഘവൻ, ദാസൻ, രാധാകൃഷ്ണൻ, നാരായണി , ജാനകി
സംസ്ക്കാരം 23 ന് ബുധനാഴ്ച കാലത്ത് 9-30 ന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനം.

ഗവ: ബ്രണ്ണൻ കോളേജ് ഹാളിൽ ലയൺസ് ക്ലബ്ബ് ധർമടവും, ബ്രണ്ണൻ കോളേജ് എൻ.സി.സി/എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ രക്ത ദാനം നടത്തുന്നു
രക്തദാനം നടത്തി
തലശ്ശേരി:ധർമടം ലയൺസ് ക്ലബ്ബ് ഗവ: ബ്രണ്ണൻ കോളേജ് എൻ.സി.സി യൂണിറ്റ്, എൻ എസ് എസ് യൂണിറ്റ്, ഗവ: താലൂക്ക് ആശുപത്രി എന്നിവയുടെ സംയുക്തആഭിമുഖ്യത്തിൽ രക്തദാനം നടത്തി. 50ഓളം വിദ്യാർത്ഥികൾ രക്‌തദാനം നടത്തി. ധർമടം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലയൺ അന്നമ്മ കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗവ: ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ ഡോ: ജെ വാസന്തി, ഗവ: താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ: അമ്പിളി, ബ്ലഡ് ബാങ്ക് കൗൺസിലർ ശ്വേത ശിവരാം, ലയൺസ് ഡിസ്ട്രിക്ട് ലിയോ കോർഡിനേറ്റർ ലയൺ സുധേഷ് പി പി, ഷീജ സി എം, ദിലീപ് കുമാർ ടി എം, അനുശ്രീ ടി, ദേവിക വി സംസാരിച്ചു.

റെയിൽവേ സ്‌റ്റേഷനിൽ നിന്നും ബസ്സ് സ്റ്റാൻഡിലേക്ക് നടപ്പാത വേണം. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ.
തലശ്ശേരി: റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് എളുപ്പത്തിൽ പോകാൻ റോഡ് സൗകര്യമോ, നടപ്പാതയോ നിർമ്മിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.രണ്ട് മിനിറ്റ് കൊണ്ട് നടന്നെത്താവുന്ന ദൂരത്തുള്ള ബസ്സ്റ്റാൻഡിൽ എത്താൻ ഇന്നു ഒരു കിലോമീറ്ററിൽ കൂടുതൽ ദൂരം സ്റ്റേഷൻ റോഡ് വഴി ചുറ്റി സഞ്ചരിക്കണം.
നഗരസഭ ആവശ്യവുമായി മുന്നോട്ട് വന്നാൽ ബസ് സ്റ്റാൻഡിലേക്ക് റോഡ് സൗകര്യം എർപ്പെടുത്താമെന്ന് റെയിൽവേ സഹമന്ത്രിയായിരുന്ന ഓ.രാജഗോപാൽ മുമ്പൊരിക്കൽ ഉറപ്പ് നൽകിയെങ്കിലും പിന്നീട് ഇടപെടൽ ഉണ്ടായില്ല.റോഡ് നിർമ്മിക്കാൻ ലീസിനു സ്ഥലം വിട്ടു തരാമെന്നും സർക്കാരുമായി കരാറുണ്ടാക്കാൻ മുൻസിപ്പാലിറ്റി തയ്യാറാവണം എന്ന് റെയിൽവേ ഡിവിഷണൽ മാനേജരും അടുത്ത കാലത്ത് അറിയിച്ചിരുന്നു. ഇക്കാര്യത്തിലും തുടർ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
എൻ.ഇ.ബാലറാം മന്ദിരത്തിൻ്റെ സമീപത്തുള്ള തുറന്നിട്ട അഴുക്ക് ചാലിനു മുകളിൽ കോൺക്രീറ്റ് സ്ളാബ് സ്ഥാപിച്ചാൽ സ്റ്റേഷനിലേക്ക് ചെന്നെത്താവുന്ന രീതിയിൽ നടപ്പാത സജ്ജമാക്കാനാവും. അല്ലെങ്കിൽ പെട്രോൾ ബങ്കിന് സമീപം മേൽപാലത്തിനു ചുവട്ടിലൂടെ സ്റ്റേഷനിലേക്ക് ഗതാഗത സംവിധാനം ഒരുക്കാനും കഴിയും.
റെയിൽവേ സ്റ്റേഷന് സമീപത്ത് ഇരു പ്ലാറ്റ് ഫോമുകളും ആരംഭിക്കുന്നിടത്ത് കൂടി ഒഴുകുന്ന മായൻ തോടിനു മുകളിൽ കോൺക്രീറ്റ് പൂർണ്ണമായി ഇട്ടാലും നടപ്പാത നിർമ്മിക്കാം.പടിഞ്ഞാറ് ഭാഗത്തുള്ള അഴുക്ക് ചാൽ അല്പം ഉയർത്തി കൈവരികൾ സ്ഥാപിച്ച് ലൈറ്റിങ്ങ് സംവിധാനങ്ങൾ ഒരുക്കിയാലും കാൽനട യാത്രക്കാർക്ക് അനുഗ്രഹമാകും.
മേൽ സൂചിപ്പിച്ച എതെങ്കിലും വഴിയിലൂടെ ഒരു നടപ്പാത നിർമ്മിക്കാൻ സാദ്ധ്യതയുള്ളതിനാൽ റെയിൽവേക്കൊപ്പം നഗരസഭയും സഹകരിച്ചാൽ നടപ്പാത യാഥാർഥ്യമാകും.വർഷങ്ങൾ പഴക്കമുള്ള യാത്രക്കാരുടെ ആവശ്യത്തെ അനുഭാവപൂർവ്വം പരിഗണിച്ച് തുടർ നടപടികൾ കഴിയുന്നതും വേഗം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ദക്ഷിണമേഖല റെയിൽവേ ഡിവിഷണൽ മാനേജരുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്.
ചിത്രവിവരണം: റെയിൽവെ സ്റ്റേഷനിലേക്കുള്ള നിർദ്ദിഷ്ട എളുപ്പവഴി

സജീവൻ നിര്യാതനായി
തലശ്ശേരി: മാടപ്പീടിക ചെള്ളത്ത് മഠപ്പുരക്ക് സമീപം ശ്രീരാമിൽ കാട്ടിൽ പറമ്പത്ത് സജീവൻ (59) നിര്യാതനായി. പരേതരായ കുഞ്ഞിരാമൻ്റെയും ശ്രീമതിയുടെയും മകനാണ്.ബിി.ജെ.പി. മണ്ഡലം മുൻപ്രസിഡണ്ടും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു .ഭാര്യശോഭ (ചെമ്പ്ര ). മക്കൾ:അശ്വന്ത്, അഭിനവ്. സഹോദരങ്ങൾ: പ്രദീപ്, സുനിൽകുമാർ, സനൽകുമാർ, പ്രവീണ. ശവസംസ്കാരം ഇന്ന് 23ന് ഉച്ചക്ക് 1 മണിക്ക് നിദ്രാതീരം വാതക ശ്മശാനത്തിൽ.

മൗനജാഥയും അനുശോചന യോഗവും
സിപിഎം പൊന്ന്യം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മൗനജാഥയും അനുശോചന യോഗവും നടന്നു.യോഗത്തിൽ സി വത്സൻ അധ്യക്ഷൻ ആയി. എ വാസു. പൊന്ന്യം കൃഷ്ണൻ. പി ജനാർദ്ദനൻ എ കെ ഷിജു പൊന്ന്യം ചന്ദ്രൻ. ഭാസ്കരൻ കൂരാറത്തു എന്നിവർ സംസാരിച്ചു.
മക്കൾക്ക് വേണ്ടി രക്ഷിതാക്കൾ ഇന്ന് ഗവ: ഹൗസിന് മുന്നിൽ ധർണ്ണാസമരം നടത്തും
മാഹി:മാഹിയിലെ സർക്കാർ വിദ്യാലയങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് ജോയൻ്റ് കൗൺസിൽ ഓഫ് പാരൻ്റ്സ് ടീച്ചേർസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മുഴുവൻ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിന് മുന്നിൽ നാളെ ജൂലായ് 23 ന് കാലത്ത് 10 മണിക്ക് ധർണ്ണാ സമരം നടത്തും. പാരൻ്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ പ്രവർത്തനങ്ങളെ നിരോധിച്ച് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കുക.
ഗസ്റ്റ് ലക്ച്ചററായി നിമനം നടത്തിയ 8 ഓളം ടീച്ചർമാർക്ക് പുനർനിയമനം നൽകുക,
താത്ക്കാലിക അധ്യാപക നിയമനത്തിലെ അപാകതകൾ പരിഹരിക്കുക, നിയമനം നടത്തുമ്പോൾ വയസ്സ് ഇളവ് നൽകുക,
പി.എം.ശ്രീ. വിദ്യാലയങ്ങളിലടക്കം എല്ലാ സ്കൂളുകളിലും വേണ്ടത്ര അദ്ധ്യാപകരെയും ഓഫിസ് സ്റ്റാഫിനെയും നിയമിക്കുക, പാഠപുസ്തകങ്ങളും യൂണിഫോമുകളും ഉടൻ വിതരണം ചെയ്യുക,
അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്
ധർണ്ണാ സമരം നടത്തുന്നത്

തലശ്ശേരി നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സ് വായ്പാനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കും
തലശ്ശേരി :മണ്ഡലത്തിലെ മഞ്ഞോടിയില്‍ നഗരസഭ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന് കെ.യു.ആര്‍.ഡി.എഫ്.സി.യില്‍ നിന്നും വായ്പ എടുക്കുന്നതിന് അനുമതി നിഷേധിച്ച നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കും.
ഇതു സംബന്ധിച്ച് നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍, അദ്ദേഹത്തിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.
നഗരസഭാ ഭരണസമിതി തീരുമാനത്തിന്റെയും വായ്പാനുമതി സംബന്ധിച്ച കെ.യു.ആര്‍.ഡി.എഫ്.സി.യില്‍ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലുമാണ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം ആരംഭിച്ചതെന്നും , എണ്‍പത് ശതമാനത്തിലധികം പണി ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്നും നഗരസഭാധികൃതര്‍ അറിയിച്ചു.
യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ ആരാഞ്ഞ് വായ്പാനുമതി നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അദീല അബ്ദുല്ല, ഐ.എ.എസ് വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഐ.എ.എസ്, അഡീഷണല്‍ ഡയറക്ടര്‍ പി. സി. ബാലഗോപാല്‍, തലശ്ശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ ജമുനാറാണി, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എസ്. ബിജു, അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വൃക്ഷ ശിഖരം വൈദ്യുതി ലൈനിൽ തട്ടി അപകട ഭീഷണിയിൽ
ന്യൂമാഹി: പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിന്റെ വടക്കെ നടയുടെ മുൻവശത്ത് വൃക്ഷ ശിഖരം ചാഞ്ഞ് ഇലക്ട്രിക് ലൈനിൽ തട്ടി അപകട ഭീഷണിയിൽ.
മാഹി വൈദ്യുതി വകുപ്പിൽ വിവരമറിയിച്ചപ്പോൾ സ്ഥലഉടമയാണ് മരം മുറിച്ചു മാറ്റേണ്ടത് എന്നായിരുന്നു മറുപടി
സ്ഥലമുടമ ഇതുവരെ മരം മുറിച്ചു മാറ്റാൻ തയ്യാറായിട്ടുമില്ല.
നിരവധി വാഹനങ്ങളും സ്കൂൾ കുട്ടികളും ഭക്തരും കടന്നുപോകുന്ന വഴിയാണിത്.
ശക്തമായ കാറ്റും മഴയും ഉണ്ടാവുമ്പോൾ അപകടമുണ്ടാകുമോ എന്നാണ് പരിസരവാസികളുടെ ഭക്തജനങ്ങളുടെയും ആശങ്ക.
ഉത്തരവാദപ്പെട്ടവർ ഇതിന് പരിഹാരം കാണണമെന്നാണ് ആവശ്യം
വധശ്രമം പ്രതികൾ കുറ്റക്കാർ : ശിക്ഷ 25 ന്
'തലശ്ശേരി സി. പി. എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ ബി. ജെ. പി, ആര്‍. എസ്. എസ് പ്രവര്‍ത്തകരെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. മാനന്തേരി വണ്ണാത്തിമൂലയിലെ ചുണ്ടയില്‍ വീട്ടില്‍ പ്രമോദ്, പരപ്രത്ത് ഷിജില്‍, ചേറപ്രതയ്യില്‍ എം. സുകുമാരന്‍, വലിയ പറമ്പത്ത് സുബീഷ്, പാറേമ്മല്‍ വീട്ടില്‍ ലിനീഷ് എന്ന മണി എന്നിവരെയാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(മൂന്ന്)ജഡ്ജി റൂബി കെ. ജോസ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിലെ നാലാം പ്രതി കുറ്റിക്കുന്നുമ്മല്‍ രമേശനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. ആറാം പ്രതി പൊയില്‍ വീട്ടില്‍ പി പ്രേമന്‍ എന്ന കസ നെ വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ കേസ് പിന്നീട് പരിഗണിക്കും. 2017 ഏപ്രില്‍ 16 ന് രാത്രി 11.30 നാണ് കേസിനാസ്പദമായ സംഭവം. സി. പി. എം പ്രവര്‍ത്തകരായവണ്ണാത്തിമൂലയിലെ
കുന്നുമ്മല്‍ സുരേഷ് ബാബു (51), ചുണ്ടയില്‍ വീട്ടില്‍ കെ രമേശന്‍ (56), കപ്പണയിൽ വീട്ടില്‍ ടി. കെ വിജേഷ് (46), പുള്ളുവൻ്റെ വിട വീട്ടിൽ കാരായി പുരുഷോത്തമന്‍ ( 52), എന്നിവരെ വെട്ടിക്കൊലപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
അക്രമത്തില്‍ പരിക്കു പറ്റിയ രമേശന്റെ വീട്ടുപറമ്പില്‍ സ്ഥാപിച്ച എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡ് നശിപ്പിച്ചത് സംബന്ധിച്ചത് തടയാൻ ശ്രമിക്കവെയാണ് അക്രമം ഉണ്ടായത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. രൂപേഷ് ഹാജരായി.

ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.
തലശ്ശേരി : ഗവണ്മെന്റ് ഹോസ്പിറ്റലിനു മുന്നിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപരോധസമരം നടത്തി. ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ചാണ് സമരം..ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം പി അരവിന്ദാക്ഷൻ ഉൽഘാടനം ചെയ്തു. സുശീൽ ചന്ദ്രോത് അധ്യക്ഷത വഹിച്ചു . ഉച്ചുമ്മൽ ശശി. കെ ഇ പവിത്രരാജ്. റാഫി ഹാജി. എം പി സുധീർ ബാബു. കെ പി രാഗിണി. എ ഷർമിള.എൻ മോഹനൻ. യൂ സിയാദ്. മനോജ് നാലാങ്കണ്ടതിൽ. കെ രമേശൻ തുടങ്ങിയവർ സംസാരിച്ചു.ഹോസ്പിറ്റൽ സൂപ്രണ്ടിനെ സമരക്കാർ തടയുകയും പോലീസ് എത്തി മാറ്റുകയും തുടർന്ന് നേതാക്കൾ സൂപ്രണ്ടുമായി നടത്തിയ ചർച്ചയിൽ വിഷയം സർക്കാരിനെ ശ്രദ്ധയിൽ ഇന്നു തന്നെ അറിയിക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group