
മരീചികയായി തലശ്ശേരിയുടെ ശാസ്ത്രീയ നഗര വികസനം
:ചാലക്കര പുരുഷു
തലശ്ശേരി:പൈതൃകനഗരത്തിൽ വികസനത്തിൻ്റെ പേരിൽ അധികൃതർ കോടികൾ ചിലവഴിക്കുമ്പോഴും, അനിവാര്യമായി നടപ്പിലാക്കേണ്ട വികസന പദ്ധതികൾ ഇന്നും എങ്ങുമെത്താതെ കിടക്കുന്നു.
നഗരവികസനത്തിന് വിഘാതമായി നിൽക്കുന്നത് കഴിഞ്ഞ 39 വർഷമായി നഗരസഭ ഏറ്റെടുത്ത പഴയ ബസ്സ് സ്റ്റാൻ്റിലെ പനങ്കാവ് ഡയറി മുതൽ എൽ.എ.റാവു ഷോപ്പ് വരെയുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാത്തതാണ്. അതിവിശാലമായ ഒരു പാർക്കിങ്ങ് ഏറിയ ലഭ്യമാകും എന്ന് മാത്രമല്ല നഗര മുഖം തന്നെ സുന്ദരമാകുകയും ചെയ്യും.
വൻ ദുരന്തം കാത്ത് കിടക്കുന്ന,
നൂറ്റാണ്ടിലേറെ പഴക്കുള്ള ജീർണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.ഈ കെട്ടിടങ്ങളിൽ നിന്ന് നഗരസഭ വാടകയും കൃത്യമായി വാങ്ങുന്നുണ്ട്.
ഇപ്പോൾ പഴയ ബസ്സ് സ്റ്റാൻ്റിലെ വിശാലമായ ഏക റോഡായ ആശുപത്രി റോഡിൻ്റെ ഇരുവശങ്ങളിലുമാണ് നഗരസഭ പാർക്കിങ്ങ് ഏരിയയാക്കിയിട്ടുള്ളത്. ഫലത്തിൽ പഴയതുപോലെ റോഡ് ചുരുങ്ങുകയും ചെയ്തു.
നഗരത്തിലെ സമാന്തര റോഡായ
ഗുഡ് ഷെഡ് മുതൽ വീനസ് കവല വരെയുള്ള റോഡ് വികസനം നടത്താൻ തയ്യാറാവാത്തതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം കേവലം ചില സ്ഥാപനങ്ങളുടെ മതിലുകൾ മാത്രം പൊളിച്ചാൽ തീരുന്ന പ്രശ്നമാണിത്. ഒരു വീടിന് പോലും പോറലേൽക്കില്ല.
ഈ റോഡ് വികസനം നടന്നാൽ പഴയ ബസ്സ് സ്റ്റാൻ്റിലെ ഗതാഗതക്കുരുക്ക് ഇല്ലാതാവും.
ലോഗൻസ് റോഡ് ഒരു വ്യാഴവട്ടക്കാലത്തിന്നിടയിൽ മൂന്നാം തവണയന്ന് നവീകരിക്കുന്നത്.ആദ്യം താറിൽ പ്ലാസ്റ്റിക് വേസ്റ്റ് മിശ്രിതം കൊണ്ട് പുതിയ സാങ്കേതിക വിദ്യ എന്ന് കൊട്ടിഘോഷിച്ചാണ് ഈ റോഡ്നവീകരിച്ചത്.പിന്നീട് വലിയൊരു ഭാഗം ഇൻ്റർലോക്ക് ചെയ്തു.മൂന്ന് വർഷം കൊണ്ടു തന്നെ പൊട്ടിപൊളിഞ്ഞ് പൈപ്പുകൾ തകർന്ന് റോഡ് പല സ്ഥലത്തും തോടായി. ഇപ്പോൾ കോൺക്രീറ്റ് ചെയ്യുകയാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് ഒ.വി.റോഡ് കോൺക്രീറ്റിൽ നിർമ്മിച്ചതായിരുന്നു. ഒരു കുഴപ്പവുമില്ലാതെ നൂറ്റാണ്ടോളം നിലനിന്ന റോഡ് വികസനത്തിൻ്റെ പേരിൽ പൊളിക്കുകയും, റീ കോൺക്രീറ്റ് ചെയ്യുകയുമായിരുന്നു.എന്നാൽ ഇടുങ്ങിയ റോഡ് ഒരിഞ്ച് പോലും വികസിപ്പിക്കാൻ അധികൃ തർ തയ്യാറായില്ല.
ഇനി തീരദേശ റോഡ് യാഥാർത്ഥ്യമാകുമ്പോൾ ഇന്ന് നഗരത്തിലുള്ള ഇടുങ്ങിയ റോഡുകളും, ജീർണ്ണിച്ച കെട്ടിടങ്ങളും നഗരത്തിന് തന്നെ അപമാനമായിത്തീരും.
ചിത്രവിവരണം.നഗര ഏറ്റെടുത്ത പനങ്കാവ് ജംഗ്ഷൻ മുതലുള്ള പഴയ കെട്ടിടങ്ങൾ

നാല് പതിറ്റാണ്ടുകൾക്കിപ്പുറം
സതീർത്ഥ്യർ സംഗമിച്ചു
തലശ്ശേരി:കാവുംഭാഗം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ 1983 - 84 എസ്.എസ്.എൽ.സി ബാച്ചിലെ സഹപാഠികൾ നാല് പതിറ്റാണ്ടുകൾക്ക് ശേഷം സംഗമിച്ചു.
തലശ്ശേരി ക്ഷീര വ്യവസായ സഹകരണ സംഘം ഓഡിറ്റോറിയത്തിൽ നടന്ന സഹപാഠി സംഗമം - ബ്യൂട്ടിഫുൾ മെമ്മറീസ്-
ഗ്രൂപ്പ് അഡ്മിൻ
ബീന മുരളീധര (കണ്ണൂർ) ൻ്റെ അദ്ധ്യക്ഷതയിൽ
മുൻ നഗരസഭാംഗം എ.സി.മനോജ് ഉദ്ഘാടനം ചെയ്തു.അമ്മൂമ്മമാരും അപ്പൂപ്പൻമാരുമായ പഴയ സതിർത്ഥ്യർ സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു.
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനിതരായ സ്കൂളിലെ ഗായക സംഘാംഗങ്ങളായിരുന്ന കീബോർഡ് വിദഗ്ധൻഎം.പി.മനോജ് (കുവൈറ്റ്) ,ബീനാ മുരളിധരൻ, എം.ഹീറ ടീച്ചർ, കെ. ബീന (മാഹി) എന്നിവർ നയിച്ച കരോക്കേ ഗാനമേളയുമുണ്ടായി.
മധുര പലഹാര വിതരണം, കേക്ക് പങ്ക് വെക്കൽ, സദ്യ എന്നിവയുമുണ്ടായി.

മൂന്ന് ജില്ലകളിലായി താമസിക്കുന്നവരാണ് സംഗമത്തിൽ പങ്കെടുത്തത്.എഴുത്തുകാരൻ പ്രഭാകരൻ, റിട്ട: എ.എസ്.ഐ പ്രേമൻ, സൈനികൻ ശൈലേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
നാടക ചലച്ചിത്രപ്രതിഭ സുനിൽകാവുംഭാഗം സ്വാഗതം പറഞ്ഞു.
ചിത്രവിവരണം: സഹപാഠി സംഗമത്തിൽ പങ്കെടുത്ത എസ്.എസ്.എൽ.സി. 1983-84 എസ്.എസ് എൽ സി.ബാച്ചുകാർ
ബ്യൂട്ടിഫുൾ മെമ്മറീസ്
ഗായക സംഘം സ്വാഗത
ഗാനമാലപിക്കുന്നു

തലശ്ശേരി റെ.സ്റ്റേഷൻ്റെ അധീനതയിലുള്ള 2.45 ഏക്കർസ്ഥലം ലീസിന് നൽകാനുളളശ്രമം തടയും.
തലശ്ശേരി റെയിൽവേ സ്റ്റേഷനിന്റെ കീഴിലുള്ള 2.45 ഏക്കർ സ്ഥലം സ്വകാര്യ സ്ഥാപനങ്ങൾക്ക് ദീർഘകാല പാട്ടത്തിന് നൽകാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ട് തലശ്ശേരി വികസന വേദിയുടെനേതൃത്വ യോഗം ചേർന്നു.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നുള്ള ഈ ഇടം നൽകാൻ ശ്രമിക്കുന്നത്, നിർദ്ദിഷ്ട തലശ്ശേരി-മൈസൂർ റെയിൽപാത അട്ടിമറിക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണെന്ന് നേതാക്കൾ ആരോപിച്ചു.
ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ ഈ റെയിൽപാതയുടെ ആവശ്യാർത്ഥം അക്വയർ ചെയ്ത ഈ ഭൂമിയിൽ ഒരു ഇഞ്ച് പോലും ലീസിന് നൽകാൻ അനുവദിക്കരുതെന്നും അവർ പറഞ്ഞു.
റെയിൽപാത യാഥാർത്ഥ്യമാകുന്നതിന് സമീപിക്കുന്ന സാഹചര്യത്തിലാണ് 50 ഏക്കറോളം വരുന്ന റെയിൽവേ സ്ഥലം കീറി, സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നീണ്ടകാലം പാട്ടത്തിന് നൽകാൻ ചില റെയിൽവേ അധികാരികൾ ശ്രമം നടത്തുന്നുവെന്നും ആരോപണമുണ്ട്.
ആദ്യഘട്ടത്തിൽ ടി.സി.മുക്ക് മുതൽ പുതിയ സ്റ്റാൻ്റ് പരിസരം വരെയുള്ള 2.45 ഏക്കർ സ്ഥലം നൽകാൻ നീക്കം നടക്കുകയാണ്.
ഈ സ്ഥലം തലശ്ശേരി-മൈസൂർ പാതയുടെ ഭാവി നിർണയിക്കുന്ന "ശിരസ്സ്" ആയി കണക്കാക്കപ്പെടുന്നതായി നേതൃത്വമൂന്നിച്ചു.
ഈ നീക്കം നടപ്പായാൽ സ്വപ്നപാതയായ തലശ്ശേരി-മൈസൂർ റെയിൽപാത എന്നതിന്റെ സാധ്യത നശിക്കുമെന്ന ആശങ്ക ശക്തമാണ്.
പാലക്കാട് റെയിൽവേ ഡിവിഷനിലെ ഉന്നതാധികാരികൾ ഈ നീക്കത്തെക്കുറിച്ച് സ്ഥിരീകരിച്ചതായും അറിയാൻ സാധിച്ചു.
ഈ റെയിൽപാത നടപ്പായാൽ തലശ്ശേരി ഒരു പ്രധാന ജംഗ്ഷനായി മാറാൻ സാധ്യതയുള്ളതായി അഭിമതമുണ്ട്.
ചർച്ചയുടെ ഭാഗമായി, പ്രശസ്ത ചരിത്രകാരൻ പ്രൊഫ. ഏ.പി. സുബൈർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വികസന വേദി പ്രസിഡന്റ് കെ.വി. ഗോകുൽദാസ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി സജീവ് മാണിയത്ത് സ്വാഗതം പറഞ്ഞു.
ബി. മുഹമ്മദ് കാസിം, അസീസ് ചേറ്റംകുന്ന്, ഏ.കെ. ഇബ്രാഹിം, രഞ്ചിത്ത് രാഘവൻ, നൗഷാദ് പുല്ലമ്പി, പി.സി. മുഹമ്മദ് അലി, നുച്ചിലകത്ത് അഹമ്മദ്, രാമചന്ദ്രൻ പന്ന്യന്നൂർ, രാംദാസ് കരിമ്പിൽ, പി. പ്രഭാകരൻ, കെ.എം.എസ്. ബാബു, ബി. സിറാജുദ്ദീൻ, ഓംനാഥ്, പി. സമീർ, സി. സുർജിത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ചിത്രവിവരണം: ചരിത്രകാരൻ പ്രൊഫ. ഏ.പി. സുബൈർ ഉദ്ഘാടനം ചെയ്യുന്നു.
മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികളെ പണിമുടക്കിലേക്ക് തള്ളി വിടരുത് - ബിഎംഎസ്
മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പുകളിലെ തൊഴിലാളികളെ പണിമുടക്കിലേക്ക് തള്ളിവിടരുതെന്ന് മാഹി മേഖല പെട്രോൾ പമ്പ് തൊഴിലാളി സംഘ് (ബി എം എസ് ) എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടു കൊണ്ട് മാഹിയിലെ പെട്രോൾപമ്പ് തൊഴിലാളികൾ സൂചനാ പണിമുടക്കിലേക്ക്.നോട്ടീസ് കൊടുത്തിട്ട് നാല് മാസം പിന്നിട്ടിട്ടും വർദ്ധനവ് അനുവദിക്കാനോ അനുരജ്ജന ചർച്ച നടത്താനോ തൊഴിൽ ഉടമകളോ തൊഴിൽ വകുപ്പോ ഇതുവരെ തയ്യാറാവാത്തതിനാൽ സൂചനാ പണിമുടക്ക് നടത്താൻ 20.07.25 ന് ഞായറാഴ്ച മാഹിയിൽ നടന്ന യോഗം തീരുമാനിച്ചു.
'
സൂചന പണിമുടക്കത്തിനു ശേഷവും പ്രശ്നപരിഹാരത്തിന് ബദ്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ മാഹിയിൽ ശക്തമായ സമരത്തിന് തൊഴിലാളികൾ നിർബന്ധിതമാകുമെന്നും യോഗം ഓർമ്മപ്പെടുത്തി.
. പ്രസിഡണ്ട് അനീഷ് കൊള്ളുമ്മൽ അദ്ധ്യക്ഷത വഹിച്ചു. സത്യൻ കുനിയിൽ, കെ.ടി. സത്യൻ, പി.കെ. സജീവൻ,രൂപേഷ് ചാലക്കര സംസാ
രിച്ചു.

എൻ.പി.മഹേഷ്
ബാബുവിനെ അനുസ്മരിച്ചു.
മാഹി:ചുമട്ട് തൊഴിലാളിയായിരുന്ന എൻപി മഹേഷ് ബാബുവിൻ്റെ ഒന്നാമത് അനുസ്മരണ ദിനം ആചരിച്ചു. ചുമട്ട്തൊഴിലാളി യൂനിയൻ കണ്ണൂർ ജില്ലാ പ്രസിണ്ടന്റ് പി.പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു കെ.പി നൗഷാദ്, വി ജയ ബാലു ,ഹാരിസ് പരന്തി രാട്ട് , യു ടി സതീശൻ, മനോഷ് കുമാർ സംസാരിച്ചു ചടങ്ങിൽ എസ് എസ് എൽ സി പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാര്ഥികളെ അനുമോദിച്ചു
ചിത്രവിവരണം: കണ്ണൂർ ജില്ലാ പ്രസിണ്ടന്റ് പി.പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യുന്നു
ചാന്ദ്രദിനം ആഘോഷിച്ചു
മാഹി:ചാന്ദ്രദിനത്തിൻ്റെ ഭാഗമായി ബാലസംഘം മാഹി വില്ലേജ് കമ്മിറ്റി ചാന്ദ്രദിന ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു. മാഹി ചെറുകല്ലായി രക്തസാക്ഷി സ്മാരക മന്ദിരം പുത്തലത്ത് വച്ച് നടന്ന ക്ലാസിൽ ഫൽഗുനൻ മാസ്റ്റർ ഏരഞ്ഞോളി ഉദ്ഘാടനം ചെയ്തു.ബാലസംഘം മാഹി വില്ലേജ് സിക്രട്ടറി നിയാ ഷാജി സ്വാഗതം പറഞ്ഞു. വില്ലേജ് വൈസ് പ്രസിഡൻ്റ് ദേവനന്ദ് അദ്ധ്യക്ഷത വഹിച്ചു.. കെ പി നൗഷാദ്.. വി പി ശ്രീകാന്ത് വി.രൻജിന മനോഷ് പുത്തലം സംസാരിച്ചു. ഇഷാനി നന്ദി പറഞ്ഞു.
സംഘാടക സമിതി രൂപീകരിച്ചു.
തലശ്ശേരി:കാവുംഭാഗം ഗവ:ഹയർ സെക്കണ്ടറി സ്കൂളിന് വിദ്യാഭ്യാസ വകുപ്പ് തനത് ഫണ്ടിൽ നിന്നനുവദിച്ച രണ്ട് കോടി രൂപ ചെലവിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ തറക്കല്ലിടൽ ജൂലായ് 23 ന് വൈകുന്നേരം മൂന്ന് മണിക്ക് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കും, ഇതുമായി ബന്ധപ്പെട്ട് സ്കൂളിൽ നടന്ന സംഘാടകസമിതി യോഗം വാർഡ് കൗൺസിലർ സിപി അനിത ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് സി രാധാകൃഷ്ണൻ അധ്യക്ഷൻ വഹിച്ചു. സ്കൂൾ വികസന സമിതി അധ്യക്ഷൻ പി മുരളീധരൻ വാർഡ് കൗൺസിലർ ബിജില പ്രിൻസിപ്പൽ ഗിരീഷ് മോഹൻ അഡ്മിസ്ട്രസ് റെസിലി, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
മുനിസിപ്പാൾ ചെയർപേഴ്സൺ ജമുനാ റാണി രക്ഷാധികാരിയായി വിപുലമായ സംഘാടകസമിതി യോഗത്തിൽ വച്ച് രൂപീകരിച്ചു.

ഡോ: എ.വിശ്വനാഥൻ നിര്യാതനായി.
മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിലെ മുൻ ലക്ചററും, മാഹി കോ-ഓപ്പറേറ്റീവ് കോളേജിന്റെ സ്ഥാപക പ്രിൻസിപ്പലുമായിരുന്ന ഡോ:.എ.വിശ്വനാഥൻ (81)ബാംഗ്ലൂരിൽ നിര്യാതനായി.
ഭാര്യ :ഡോ.ബാല ലളിത വിശ്വനാഥൻ
മക്കൾ : സതീഷ് വിശ്വനാഥൻ,R k ശ്രീലത
മരുമക്കൾ :സുജാത സതീഷ് & ഡോ. റിക്തുക്രിഷ് രംഗരാജൻ
കൊച്ചുമക്കൾ: അഭിഷേക് ആർകെ, ശ്ലോക സതീഷ്, സിദ്ധാർത്ഥ് സതീഷ്.
സംസ്കാര ചടങ്ങുകൾ ജൂലൈ 21 ന് രാവിലെ 22105, ടവർ 22 പ്രസ്റ്റീജ് ശാന്തിനികേതൻ, വൈറ്റ്ഫീൽഡ് ബാംഗ്ലൂർ 560048 എന്ന വിലാസത്തിൽ നടക്കും
എസ്.എസ്.സി 86 - 87 ബാച്ച്:
ഗുരുവന്ദനവും സ്നേഹാദരവും നടത്തി
മാഹി:പള്ളൂർ ഗവ.ബോയ്സ് ഹൈസ്ക്കൂളിലെ 1986 - 87 എസ്.എസ്.സി ബാച്ചിൻ്റെപൂർവ്വവിദ്യാർത്ഥികൂട്ടായ്മയുടെനേതൃത്വത്തിൽ ഗുരുനാഥന്മാർക്ക് ആദരവും ഉന്നത വിജയം നേടിയ ഗ്രൂപ്പ് അംഗങ്ങളുടെ മക്കളായ പ്രതിഭകൾക്കും ഈ വർഷം പള്ളൂർ സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്കുള്ള അനുമോദനവും നടത്തി.
പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൂർവ്വ അദ്ധ്യാപകർ മുഖ്യാഥിതികളായെത്തി.
മുൻ മാഹി സി.ഇ.ഒ സി.രാമചന്ദ്രൻ മാസ്റ്റർ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു. എൻ.കെ.അച്ചുതൻ മാസ്റ്റർ, എം.സി.നാരായണൻ മാസ്റ്റർ, ഭാസ്ക്കരൻ മാസ്റ്റർ, സരോജിനി ടീച്ചർ, സതി ടീച്ചർ, കെ.വി.ഹരീന്ദ്രൻ, ഷാജിഷ്, വി.പി.സുരേഷ് ബാബു, സി.പവിത്രൻ, ഷാജ്.കെ.കെ, സുനിൽ പ്രശാന്ത് സംസാരിച്ചു.

എസ്.എസ്.സി 86 - 87 ബാച്ച്: ഗുരുവന്ദനവും സ്നേഹാദരവും നടത്തി
മാഹി: പള്ളൂർ ഗവ. ബോയ്സ് ഹൈസ്കൂളിലെ 1986–87 എസ്.എസ്.സി ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗുരുനാഥന്മാർക്ക് ആദരവും ഉന്നത വിജയം നേടിയ ഗ്രൂപ്പ് അംഗങ്ങളുടെ മക്കളായ പ്രതിഭകൾക്കും ഈ വർഷം പള്ളൂർ സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്കുള്ള അനുമോദനവും നടത്തി. പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൂർവ്വ അദ്ധ്യാപകർ മുഖ്യാതിഥികളായെത്തി. മുൻ മാഹി സി.ഇ.ഒ. സി. രാമചന്ദ്രൻ മാസ്റ്റർ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു. എൻ.കെ. അച്ചുതൻ മാസ്റ്റർ, എം.സി. നാരായണൻ മാസ്റ്റർ, ഭാസ്ക്കരൻ മാസ്റ്റർ, സരോജിനി ടീച്ചർ, സതി ടീച്ചർ, കെ.വി. ഹരീന്ദ്രൻ, ഷാജിഷ്, വി.പി. സുരേഷ് ബാബു, സി. പവിത്രൻ, ഷാജ് കെ.കെ, സുനിൽ പ്രശാന്ത് എന്നിവർ സംസാരിച്ചു.

മാഹി : മാഹി ചൂടിക്കൊട്ട പ്രദേശത്തെ 2024-2025 വർഷത്തെ SSLC, PLUS TWO പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയവരേയും, ഉന്നതവിജയം നേടിയവരേയും ചൂടിക്കോട്ട രാജീവ് ഭവൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.
പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മാഹി മുൻ മുൻസിപ്പൽ വൈസ് ചെയർമാൻ പി.പി.വിനോദൻ അധ്യക്ഷത വഹിച്ചു. '
മാഹി എം എൽ എ രമേശ് പറമ്പത്ത് മുഖ്യാഥിതിയായി.
നളനി ചാത്തു, ഡോക്ടർ മഹേഷ് മംഗലാട്ട്, ജവഹർ ബാൽ മഞ്ച് സംസ്ഥാന സെക്രട്ടറി ഇഷാനി, കല്ലാട്ട് പ്രേമൻ, പി സി ദിവാനന്ദൻ മാസ്റ്റർ എന്നിവർ
ആശംസ പ്രഭാഷണം നടത്തി.
അജയൻ പൂഴിയിൽ സ്വാഗതവും,കെ എം രവീന്ദ്രൻ നന്ദിയും പറഞ്ഞു.
മുഹമ്മദ് സർഫാസ്, വിനോദ് പൂഴിയിൽ, ഒ. പി ശ്രീകാന്ത്, ബാബു. എ. പി, സന്ദീപ് പുത്തലം, ശ്രീരാക് ഒ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പോണ്ടിച്ചേരി സർവ്വകലാശാല മാഹി കമ്മ്യൂണിറ്റി കോളേജിൽ രണ്ടാം ഘട്ട സ്പോട്ട് അഡ്മിഷൻ
മാഹി :പോണ്ടിച്ചേരി സർവ്വകലാശാല മാഹി കമ്മ്യൂണിറ്റി കോളേജിൽ രണ്ടാം ഘട്ട സ്പോട്ട് അഡ്മിഷൻ 21ന് തിങ്കളാഴ്ച 10.30 മുതൽ വൈകുന്നേരം 3.30 വരെ. ബി. കോം. ( കോ ഓപ്പറേഷൻ & ഫിനാൻസ് ) - 15 സീറ്റ്, ബി.വോക് ഓഫീസ് അഡ്മിനിസ്ട്രേഷൻ 17, ജേണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ 20, ഫേഷൻ ടെക്കനോളജി 20 എന്നിങ്ങിനെ സീറ്റുകൾ ഒഴിവുണ്ട്. പോണ്ടിച്ചേരി - മാഹി സംവരണ സീറ്റിൽ ഒഴിവുള്ളത് മാഹിക്ക് പുറത്തുള്ള വിദ്യാർത്ഥികൾക്കും ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് മാഹി സെമിത്തേരി റോഡിൽ പോലീസ് സൂപ്രണ്ട് ഓഫീസിനടുത്തുള്ള സർവ്വകലാശാല കേന്ദ്രവുമായി ബന്ധപ്പെടണം.

ചന്ദ്രിയൻ ബാലൻ നിര്യാതനായി.
തലശ്ശേരി: മുഴപ്പിലങ്ങാട് സംസ്കാര വായനശാലക്ക് സമീപം പണിക്കറവിട വീട്ടിൽ ചന്ദ്രിയൻ ബാലൻ (85) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പുഷ്പവല്ലി, രാജേഷ് (ഒമാൻ), ബിന്ദു, ദിനേശൻ. മരുമക്കൾ: മനോഹരൻ (ഐവർകുളം), സത്യൻ (മടപ്പള്ളി), സിന്ധു (ചിറക്കുനി), വിദ്യ (മുഴപ്പിലങ്ങാട്). സഹോദരങ്ങൾ: ഗോവിന്ദൻ, ലക്ഷമണൻ, രേവതി, ലക്ഷ്മി, വത്സല, പരേതരായ ജാനകി, രോഹിണി, നാരായണൻ, പുരുഷോത്തമൻ, ധർമരാജൻ, അരവിന്ദാക്ഷൻ. സംസ്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 5.30ന് പഞ്ചായത്ത് പൊതുശ്‌മശാനത്തിൽ.

കെ. ശോഭന നിര്യാതയായി
തലശ്ശേരി. പുന്നോൽ സീന നിവാസിൽ കെ. കെ.ശോഭന(65) നിര്യാതയായി. പരേതരായ നാണുവിന്റെയും ദേവിയുടെയും മകളാണ്. സഹോദരങ്ങൾ. വത്സരാജ്, ശ്യാമള, ജയപ്രകാശ്, ശ്രീലത, മുരളീധരൻ, ദീപക്, പരേതരായ സാവിത്രി, ശിവലാൽ

കുഞ്ഞിക്കണ്ണക്കുറുപ്പ് നിര്യാതനായി.
മാഹി: പന്തക്കൽ മൂലക്കടവിലെ പാലയാട്ടിൽ കുഞ്ഞിക്കണ്ണക്കുറുപ്പ് (77) നിര്യാതനായി.. പഴയ കാല കോൺഗ്രസ് പ്രവർത്തകനാണ്.ക്ഷീര കർഷകനും, തേങ്ങാ വ്യാപാരിയുമാണ്. ഭാര്യ: പ്രേമ- മകൻ: സന്തോഷ്.( ജീവനക്കാരൻ, പുതുച്ചേരി ഗവ.ആയുർവേദ ആസ്പത്രി) മരുമകൾ: മാനസ. സഹോദരങ്ങൾ: ഗോപാലക്കുറുപ്പ് (പന്തോക്കൂലോത്ത് കാരണവർ ), ബാലകൃഷ്ണ ക്കുറുപ്പ്.സംസ്ക്കാരം: തിങ്കളാഴ്ച രാവിലെ 9 ന് വീട്ട് വളപ്പിൽ

സോഷ്യൽ സർവ്വീസ് സ്കീം ഉദ്ഘാടനം ചെയ്തു
തലശ്ശേരി:തിരുവങ്ങാട് ഒ. ചന്തുമേനോൻ മെമ്മോറിയൽ വലിയമാടാവിൽ ഗവ : യു. പി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം മുൻ പ്രധാനധ്യാപകൻ കെ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി.സി.നിഷാന്ത് അദ്ധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ കെ.ആർ ഗിരീഷ് ബാബു കെ ആർ, റെനിൽ ടി, ഷിംന. വി, എന്നിവർ സംസാരിച്ചു.
ചിത്രവിവരണം:കെ.പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

അലി നിര്യാതനായി.
ന്യൂമാഹി: എടക്കാട് പെട്രോൾ പമ്പിന് സമീപമുള്ള ഖദീജ വില്ലയിൽ താമസിക്കുന്ന ന്യൂമാഹിയിലെ കല്ലാപുതിയവീട്ടിൽ കുന്നാംകുളം ഹൗസിൽ അലി (70) നിര്യാതനായി.
ഭാര്യ: റംല തയലകണ്ടി മാടക്കണ്ടി.
മക്കൾ: ഫർസാന , ഫൈസ് (കുവൈത്ത്), ഫെമി നാസിയ (അബൂദാബി).
മരുമക്കൾ: റഹീം,
തൻസീർ ത്വയ്യിബ്, മർവ.

ഗാനോത്സവം 2025 സംഘടിപ്പിച്ചു.
തലശ്ശേരി:: ചമ്പാട് വായനശാല &ഗ്രന്ഥാലയവും ഉപാസന കലാവേദി ചമ്പാടും ചേർന്നൊരുക്കിയ ഏവർക്കും പാടം എന്ന ഗാനോത്സവം സംഘടിപ്പിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി ഗായിക ഗായകർ പങ്കെടുത്ത പരിപാടി ചന്ദ്രമോഹനൻ ടി എം ഉദ്ഘാടനം ചെയ്തു. കെ ഹരിദാസൻ അധ്യക്ഷനായി. ടി ഹരിദാസൻ, കെ.രവീന്ദ്രൻ,വൃജനാഥ്,സതീഷ് ചമ്പാട് സംസാരിച്ചു. എം പി ബാബു സ്വാഗത വും സി ഉമേഷ് നന്ദിയും പറഞ്ഞു..
ചിത്രവിവരണം: ടി.എം ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group