'ഇമോജി'യിൽ തെളിയുന്ന പദ്മതീർത്ഥം :ചാലക്കര പുരുഷു

'ഇമോജി'യിൽ തെളിയുന്ന പദ്മതീർത്ഥം :ചാലക്കര പുരുഷു
'ഇമോജി'യിൽ തെളിയുന്ന പദ്മതീർത്ഥം :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Jul 19, 11:19 PM
mannan

'ഇമോജി'യിൽ തെളിയുന്ന പദ്മതീർത്ഥം

:ചാലക്കര പുരുഷു

ത്മാരാമചന്ദ്രൻ രചിച്ച ഇമോജി എന്ന കഥാസമാഹാരം ഗതകാല നൻമകളുടെ നനുത്ത ഓർമ്മകളെ, ഗൃഹാതുരത്വത്തിൻ്റെ ഈറനോടെ ഓർത്തെടുക്കുന്നു. മാതൃത്വത്തിൻ്റെ മഹത്വവും കനിവും കരുതലുമാണ് ഇതിലെ അടിസ്ഥാന തന്തു.

whatsapp-image-2025-07-19-at-22.07.20_98168f01

ഈ ഓർത്തെഴുത്തുകളിൽ മനുഷ്യ ബന്ധങ്ങളുടെ ഇഴയടുപ്പം തരുന്ന സുരക്ഷിതത്വവും, ഭാവാത്മകവുമായ ഊർജവും പ്രദാനം ചെയ്യുന്നു. മലയാളത്തിൻ്റെ വിശുദ്ധിയും, ഗരിമയും

ഉയർത്തി നിർത്തുന്ന ഈ കൃതി നീർച്ചാലുപോലെ തെളിമയാർന്നതും, നിലാവ് പോലെ കുളിരാർന്നതുമാണ്.

അനുവാചകർക്കായി തെളിയിച്ചു വെച്ച വഴിവിളക്കുകളായി ഇതിലെ ഓരോ കഥയും അനുഭവവേദ്യമാകുകയാണ്.കഥാകൃത്ത് വായനക്കാരോട് നടത്തുന്ന സംഭാഷണത്തിനുമപ്പുറം,

രചയിതാവ് തന്നെ കഥാപാത്രത്തെ സ്വയം ആവാഹിച്ച് കഥ പറയുകയാണിവിടെ.

ഇമോജി, ദ്വന്ദം , ജാല, വിഭവസമൃദ്ധം, കുഞ്ഞു കൊറോണ , കർണ്ണൻ, ജീവിതം എന്ന സർക്കസ്, ദിവ്യമാലിനി, പൊൻതിളക്കം, മുത്തശ്ശി എന്നീ പത്ത് കഥകളാണ് ഈസമാഹാരത്തിലുള്ളത്.കാലവും, സാമൂഹ്യ പശ്ചാത്തലവും, സാംസ്ക്കാരിക പരിസരവുമെല്ലാം ഓരോ കഥയിലും തെളിഞ്ഞ് കിടപ്പുണ്ട്.

മഹാനഗരത്തിൽ ജീവിക്കുമ്പോഴും,

ഗ്രാമത്തിൻ്റെ സ്നിഗ്ധതയാണ് ആദ്യ കഥയായ ദ്വന്ദത്തിൽ ഇതൾ വിരിയുന്നത്.

മാറുന്ന കാലത്തിനൊപ്പം ''സഞ്ചരിക്കുന്ന മുത്തശ്ശിയുടെ ചിന്താധാരയാണ് ജ്വാലയിൽ അനാവരണം ചെയ്യപ്പെട്ടത്.

റിട്ട :റെയിൽവെ ' ഉദ്യോഗസ്ഥനായ സുകുവിൻ്റെയും, ഭാര്യ സൗമിനിയുടേയും ഗതകാല ഓർമ്മകളുടെ മാനസിക വ്യവഹാരത്തിലൂടെയാണ്

 ഇമോജി എന്ന കഥ കടന്നുപോകുന്നത്. ജീവിതത്തേക്കാൾ തീഷ്ണമായ ഓർമ്മകൾക്ക് പ്രാമുഖ്യം നൽകുകയാണിവിടെ.

വർത്തമാനകാലത്തോട് ശക്തമായിപ്രതികരിക്കുന്ന കഥയാണ് വിഭവ സമൃദ്ധം'

നിർദ്ധന കുടുംബങ്ങളിലെമൂന്ന് പെൺകുട്ടികളുടെ സ്വപ്നങ്ങളും,

മതം എങ്ങിനെ പുതിയ കാലത്ത് സംവദിക്കുന്നുവെന്നതിൻ്റെ വ്യക്തമായ സൂചനകളാണ് ഈ കഥ ബോധ്യപ്പെടുത്തുന്നത്. സ്ത്രീ ശാക്തീകരണ സന്ദേശവും ഇവിടെ പ്രദാനം ചെയ്യുന്നുണ്ട്.

ദിവ്യമാലിനി എന്ന കഥയിൽ ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ തത്രപ്പെടുന്ന ഒരു യുവതിയുടെ

 തീവ്രാനുഭവങ്ങളുടെ ചിത്രമാണ് തെളിയുന്നത്.

ജീവിതമെന്ന സർക്കസ്സ്,

എന്ന രചന ഒരു പ്രത്യേക കാലഘട്ടത്തിലെ രണ്ട് തലമുറകളുടെ കഥയാണ് പറയുന്നത്. സർക്കസ്സിൻ്റെഈറ്റില്ലമായ തലശ്ശേരിയുടെ നാട്ടു വഴികളിലൂടെ കടന്നുപോകുന്ന ഈ കഥയിൽ

ട്രിപ്പീസ് കളിക്കാരിയായ എം.കെ.വസന്തകുമാരിയുടെ ഉദ്വേഗജനകവും വികാരാർദ്രവുമായ ജീവിത കഥയാണ് തെളിയുന്നത്. പച്ചമനുഷ്യൻ്റെ എല്ലാവിധ മാനസിക സംഘർഷങ്ങളും, സ്നേഹവും വിദ്വേഷവുമെല്ലാം ഹൃദയാർദ്രമായ അവതരണ ശൈലിയോടെ വായനക്കാരുടെ മനസ്സിനെ വല്ലാതെ ഉലയ്ക്കുകയാണ്.

ജാരസന്തതിയായ

തെങ്ങ് കയറ്റക്കാരൻ കർണ്ണൻ തെങ്ങ് കയറി ഇറങ്ങും വരെയുള്ള സ്പേസിലാണ് സാമാന്യം നീണ്ട 'കർണ്ണൻ, എന്ന കഥ പറഞ്ഞ് തീർക്കുന്നത്.

 കഥയുടെ ഛന്ദസ്സും, ഇതിവൃത്തവും മായാതെ, മറയാതെ നൂതനമായ ആഖ്യാനരീതിയിൽ അവതരിപ്പിക്കാൻ എല്ലാ കഥകളിലും സാധിതമായതായി കാണാം. മാധവിക്കുട്ടിയുടെ സ്നേഹാർദ്രതയും, മദർ തെരേസയുടെ ദീനാനുകമ്പയും ഏറെ സ്വാധിനിക്കപ്പെട്ട ഈ എഴുത്തുകാരിയുടെ രചനകളിലും ഇത് നിഴലിക്കുന്നതായി കാണാം.

പദ്മയുടെ കഥകൾ, സ്വപ്നസദൃശം മധുരയിലെ രാധ, ഭൂമിയുടെ കണ്ണ്, കറുത്ത മീൻ,വീട്ടിലേക്കുള്ള വഴി, ' എന്നീ കഥാസമാഹാരങ്ങളും, 'അപ്പോത്തിക്കിരിയുടെ സത്യം' എന്ന നോവലൈറ്റും പ്രസിദ്ധീകൃതമായിട്ടുണ്ട്.

പദ്മാരാമചന്ദ്രൻ്റെ മിക്ക രചനകളും

തത്വജ്ഞാനിയെപ്പോലെ, രക്ഷിതാവിനെപ്പോലെ നമ്മെ പുതിയ ചിന്താലോകത്തേക്ക് കൈപിടിച്ചുയർത്തുന്നു. വായനക്കാരൻ്റെ മനസ്സിനെ പ്രകാശപൂരിതമാക്കുന്നതാണ് പത്ത് കഥകളും

ഇവയിലൂടെയുള്ള

വായനാ സഞ്ചാരം നമ്മിൽ വൈകാരികതയുണ്ടാക്കും. 78-ാമത്തെ വയസ്സിലും നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്ന കഥാകാരി , തൻ്റെ രചനകളിൽ നിരന്തരം പുതുപരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന 'തായി ഓരോ കഥയിലും ദർശിക്കാനാവും..

ആഴത്തിലൂടെയുള്ള വായനയിൽ പിന്നിട്ട നൂറ് വർഷക്കാലത്തെ

സ്ത്രീപക്ഷ ചിന്തകൾ മിക്ക രചനകളിലും അന്തർലീനമായി കിടക്കുന്നത് കാണാം.

സെൻ്റിമെൻ്റലായ റീഡിങ്ങിനുമപ്പുറം,

ഇൻ്റലക്ച്വലായ ചിന്താസരണികളെയാണ്

 118 പേജുകളുള്ള കൈരളി പ്രസിദ്ധീകരിച്ച

 ഈ കഥാസമാഹാരം സമ്മാനിക്കുന്നത്. തലശ്ശേരിയിലെ പ്രമുഖ ഡോക്ടറായ ബാബു രാമചന്ദ്രൻ്റെ സഹധർമ്മിണിയായ പത്മ രാമചന്ദ്രൻ, തലശ്ശേരി ജൂബിലി റോഡിലെ ശ്രീറാമിലാണ് താമസം.

whatsapp-image-2025-07-19-at-22.07.56_00b345cc

സാധാരണക്കാരായ ജനങ്ങളെ ചേർത്ത് പിടിക്കണം - ഷാഫി പറമ്പിൽ എം.പി.


ന്യൂമാഹി: സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളും ദുരിതങ്ങളും മനസിലാക്കി അവരെ ചേർത്തു പിടിക്കാൻ പൊതു പ്രവർത്തകർക്ക് കഴിയണമെന്ന് കെ.പി.സി.സി വർക്കിങ്ങ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.പി. പറഞ്ഞു.

ന്യൂമാഹി പരിമഠത്ത് നവീകരിച്ച കോൺഗ്രസ് ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു

ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ നേട്ടങ്ങളെ തമസ്കരിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വമായ പ്രവർത്തനങ്ങൾ നടത്തുന്നത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ ജീവിതം പൊതു പ്രവർത്തകർക്ക് മാതൃകയാക്കേണ്ടതാണെന്നും എം.പി.കൂട്ടിച്ചേർത്തു. കോൺഗ്രസ്

ന്യൂമാഹി മണ്ഡലം പ്രസിഡൻ്റ് വി.കെ.അനീഷ് ബാബു അധ്യക്ഷത വഹിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ. മുഖ്യാതിഥിയായി.

കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് മുഖ്യ ഭാഷണം നടത്തി.

സംഘാടക സമിതി ജോയിൻ്റ് കൺവീനർ എൻ.കെ.സജീഷ്

ഡി സി സി ജനറൽ സെക്രട്ടറി കെ.പി.ഷാജു, ബ്ലോക്ക് പ്രസിഡൻ്റ് കെ.ശശിധരൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അഡ്വ: സി.ജി അരുൺ,

ബ്ലോക്ക് ജനറൽ സെക്രട്ടറി

കവിയൂർ രാജേന്ദ്രൻ,

 സി.വി.രാജൻ പെരിങ്ങാടി, പി.സി.റിസാൽ, എൻ.അഷറഫ്, പി.കെ.സുനിത, കെ.പി.പ്രയാഗ്, സംഘാടക സമിതി കൺവീനർ കെ.പി.യൂസഫ്, വൈസ് ചെയർമാൻസി.സത്യാനന്ദൻ പ്രസംഗിച്ചു.


ചിത്രവിവരണം: ഷാഫി പറമ്പിൽഎം.പി.ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-07-19-at-22.08.37_c22c7d3b

സോമൻ മാഹിയുടെ പുസ്തകം പ്രകാശനം ചെയ്തു.


മാഹി: സോമൻ മാഹി രചിച്ച 'മയ്യഴി ബസലിക്ക അമ്മേ കാവൽവിളക്കേ, എന്ന കവിതാ സമാഹരം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ പ്രകാശനം ചെയ്തു.

മാഹി സി.എച്ച്.ഗംഗാധരൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ

അഡ്വ: പി.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മാഹി ബസലിക്ക റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് ആദ്യ പ്രതി ഏറ്റുവാങ്ങി. അടിയേരി ഗംഗാധരൻ പുസ്തക പരിചയം നടത്തി. ചാലക്കര പുരുഷു, അഡ്വ: എം.ഡി.തോമസ്, എം.എ.കൃഷ്ണൻ, അസീസ് ചൊക്ലി ,കെ.വി.ആർ.പാനൂർ, മഹിജ തോട്ടത്തിൽ കെ.കെ.രാജീവ്,

കവിതാലാപനവുമുണ്ടായി

, ശശിധരൻ തോട്ടത്തിൽ,കെ.സി.പ്രേമ ടീച്ചർ, പി.കെ.ശ്രീധരൻ മാസ്റ്റർ സംസാരിച്ചു.രതി രവീന്ദ്രൻ 

സ്വാഗതവും, എം.സി. ജീവാനന്ദൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: മാഹി 'റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ പ്രകാശനം ചെയ്യുന്നു.

whatsapp-image-2025-07-19-at-22.08.55_ddf9d838

മാഹിപൊലീസ് ആദരായണം സംഘടിപ്പിച്ചു.


 മാഹി: സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജൻമവാർഷികാഘോഷ ത്തിൻ്റെ ഭാഗമായി മാഹി പൊലീസിൻ്റെ ആഭിമുഖ്യത്തിൽ മാഹി മേഖലയിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

 സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. 

 സർദാർ വല്ലഭായ് പട്ടേലിൻ്റെ 150ാം ജൻമ വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ വെച്ച് മാഹി മേഖലയിൽ പ്ളസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പോലീസ് സേനാംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു


മയക്കു മരുന്നിനെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി മാഹി പോലീസ് നടത്തിയ പ്രബന്ധമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു

മാഹി പോലീസ് സൂപ്രണ്ട് ജി.ശരവണൻ അധ്യക്ഷത വഹിച്ചു.ചീഫ് എഡ്യുക്കേഷനൽ ഓഫീസർ എം. തനൂജ മുഖ്യ ഭാഷണം നടത്തി.

 മാഹി എസ് ഐ സി വി റെനിൽ കുമാർ ആശംസ നേർന്നു.

മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽ കുമാർ സ്വാഗതവും

മാഹി സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ട്ർ പി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.


whatsapp-image-2025-07-19-at-22.09.12_5f74a055

അന്ധവിശ്വാസങ്ങൾക്കും,

അനാചാരങ്ങൾക്കുമെതിരെ

പോരാടണം


ന്യൂമാഹി : അന്ധവിശ്വസങ്ങൾക്കും, അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ അണിനിരക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ 

ന്യൂമാഹി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു

ഈയ്യത്തുങ്കാട് ശ്രീനാരായണ വിലാസം സീനിയർ ബേസിക്ക് സ്കൂളിൽ ജില്ലാ കമ്മിറ്റിയംഗം വി സതി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. സുനിത, കെ ഷീബ, കെ എസ് ഷർമ്മിള എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. എം കെ ലത രക്തസാക്ഷി പ്രമേയവും കെ എസ് ഷർമ്മിള അനുശോചന പ്രമേയവും അവതരിപ്പിച്ചു.

വില്ലേജ് സെക്രട്ടറി സി കെ റീജ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തലശ്ശേരി ഏറിയ സെക്രട്ടറി എ കെ ശോഭ , പി ശ്രീജ, സി വി അജിത, കെ ഷാജിത, കെ കെ സുബീഷ് സംസാരിച്ചു. ഭാരവാഹികളായി കെ സുനിത (പ്രസിഡണ്ട്) പി കെ സുവിന്ദ, എ കെ ലീന (വൈസ് പ്രസിഡണ്ട്മാർ) സി കെ റീജ (സെക്രട്ടറി) വി /ശ്രീജ, കെ ഷീബ (ജോയൻ്റ് സെക്രട്ടറിമാർ) കെ എസ് ഷർമ്മിള (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


ചിത്രവിവരണം:വി സതി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ പണിമുടക്കിലേക്ക്


മാഹി:ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടു കൊണ്ട് മാഹിയിലെ പെട്രോൾപമ്പ് തൊഴിലാളികൾ നോട്ടീസ് കൊടുത്തിട്ട് നാല് മാസം കഴിഞ്ഞിട്ടും വർദ്ധനവ് അനുവദിക്കാനോ അനുരജ്ജന ചർച്ച നടത്താനോ തൊഴിൽ ഉടമകളോ തൊഴിൽ വകുപ്പോ ഇതുവരെ തയ്യാറാവാത്തതിനാൽ സൂചനാ പണിമുടക്ക് നടത്താൻ മാഹി ഏരിയ ഫ്യൂവൽ എംപ്ലോയിസ് യൂണിയൻ (.സി ഐ.ടി.യു) എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.സൂചനാ പണിമുടക്കിന് ശേഷം പ്രശ്നപരിഹാരമായില്ലെങ്കിൽ അനിശ്ച തകാല പണിമുടക്കിന് തൊഴിലാളികൾ നിർബന്ധിതരാകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ ടി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി. സി. പ്രകാശൻ സ്വാഗതം പറഞ്ഞു പി.ലിനീഷ് രാഗേഷ് സംസാരിച്ചു




whatsapp-image-2025-07-19-at-22.09.51_f0ab2d82

പത്മാരാമചന്ദ്രൻ്റെ കഥാസമാഹാരം പ്രകാശനം ചെയ്തു


തലശ്ശേരി: കഥകൾ ജീവൻ്റെ സാരമാണെന്നും,. അതു കൊണ്ടു തന്നെ കഥകൾ പിറന്നു കൊണ്ടേയിരിക്കുമെന്നും പ്രമുഖ എഴുത്തുകാരൻ പ്രൊഫ: എ.പി.സുബൈർ അഭിപ്രായപ്പെട്ടു.കഥയ്ക്ക് ചില സൗന്ദര്യ ശാസത്രമുണ്ടായതോടെയാണ് ആധുനിക കഥകൾ ഉണ്ടായത്. ഒരേ കഥയിൽനിന്നു തന്നെ മറ്റ് പല കഥകളിലേക്കും കടന്നു ചെല്ലുന്നതാണ് എഴുത്തുകാരി പത്മ രാമചന്ദ്രൻ്റെ രചനാ ലോകമെന്ന് കാണാം. വികാരങ്ങൾ കൈമാറാൻ ലിപികളില്ലാതെ, ഇമോജികൾ ഉപയോഗിക്കുന്ന കാലമാണിത്. മനുഷ്യൻ്റെ ഭാവനയെ വളർത്തുന്ന ഹ്യൂമനിസ്റ്റ് തത്വശാസ്ത്രത്തെ കൊണ്ടുവരുന്നതായിരിക്കണം ആധുനികത എന്ന് എം.മുകുന്ദൻ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രൊഫ: സുബൈർ പറഞ്ഞു.

എഴുത്തുകാരി കെ.കെ.സുചിത്ര ആദ്യം പ്രതി ഏറ്റുവാങ്ങി.

പ്രശസ്ത ചിത്രകാരനും, നാടൻ കലാ ഗവേഷകനുമായ കെ.കെ.മാരാർ അദ്ധ്യക്ഷത വഹിച്ചു. ഡോ: സുഭാഷ് ജോൺ, ഡോ: എൻ.സാജൻ, പി. പ്രമീള സംസാരിച്ചു.


ചിത്രവിവരണം: പ്രൊഫ: എ.പി.സുബൈർ പുസ്തക പ്രകാശനം നടത്തുന്നു.


whatsapp-image-2025-07-19-at-22.10.08_db0a58ce

വൃക്ഷ ശിഖരം വൈദ്യുതി ലൈനിൽ തട്ടി അപകട ഭീഷണിയിൽ


ന്യൂമാഹി: പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിന്റെ വടക്കെ നടയുടെ മുൻവശത്ത് വൃക്ഷ ശിഖരം ചാഞ്ഞ് ഇലക്ട്രിക് ലൈനിൽ തട്ടി അപകട ഭീഷണിയിൽ.

മാഹി വൈദ്യുതി വകുപ്പിൽ വിവരമറിയിച്ചപ്പോൾ സ്ഥലഉടമയാണ് മരം മുറിച്ചു മാറ്റേണ്ടത് എന്നായിരുന്നു മറുപടി 

സ്ഥലമുടമ ഇതുവരെ മരം മുറിച്ചു മാറ്റാൻ തയ്യാറായിട്ടുമില്ല.

നിരവധി വാഹനങ്ങളും സ്കൂൾ കുട്ടികളും ഭക്തരും കടന്നുപോകുന്ന വഴിയാണിത്.

ശക്തമായ കാറ്റും മഴയും ഉണ്ടാവുമ്പോൾ അപകടമുണ്ടാകുമോ എന്നാണ് പരിസരവാസികളുടെ ഭക്തജനങ്ങളുടെയും ആശങ്ക.

ഉത്തരവാദപ്പെട്ടവർ ഇതിന് പരിഹാരം കാണണമെന്നാണ് ആവശ്യം.


കത്തുകൾ

കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചത് അത്യന്തം ഖേദകരമാണ്. സ്ക്കൂൾ അധികൃതരും പിടിഎയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കാര്യക്ഷമമായും കൃത്യമായും പ്രവർത്തിച്ചിരുന്നെങ്കിൽ അപകടങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു. അധികൃതരുടെ ഭാഗത്ത് അലംഭാവങ്ങൾ ഉണ്ടെങ്കിൽ അത് തികച്ചും നിരുത്തരവാദപരമാണെന്ന് പറയാതെ വയ്യ. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലെയുള്ളവ കുറ്റമറ്റ പരിശോധനകൾക്ക് ശേഷമേ ബന്ധപ്പെട്ട എൻജിനിയർമാർ നൽകാൻ പാടുള്ളൂ. ഇവ കാര്യക്ഷമതയോടെ അനുവദിച്ച് നൽകുമ്പോൾ മാത്രമേ ഭാവി വാഗ്ദാനങ്ങളായ സ്‌കൂൾ വിദ്യാർത്ഥികൾക്ക് അപകടരഹിത അന്തരീക്ഷത്തിൽ പഠനം സാധ്യമാവുകയുള്ളൂ .

സുജിത്ത് സി പെരിങ്ങാടി


തിരുവങ്ങാട് - ചമ്പാട് റോഡ് സർവ്വേ പ്രവർത്തനം ആരംഭിച്ചു.


തലശ്ശേരി :മണവാട്ടി ജംഗ്ഷൻ- കോപ്പാലം- ചമ്പാട് റോഡ് 13.6 മീറ്റർ വീതിയിൽ പുതുക്കിപ്പണിയാനുള്ള സർവ്വേ പ്രവർത്തനം ആരംഭിച്ചു. സ്പീക്കറുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശനം നടത്തുകയും ആവശ്യമായ ക്രമീകരണങ്ങൾ നടത്താനുള്ള തീരുമാനവും കൈക്കൊണ്ടു. സ്പീക്കറുടെ അഭ്യർത്ഥന മാനിച്ച് സർവ്വേ ഉദ്യോഗസ്ഥരായി ആറുപേരെ നിയോഗിച്ചത് പ്രവൃത്തിക്ക് വേഗം കൂട്ടുക തന്നെ ചെയ്യും. കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ. എഫ്.ബി) 68.6 കോടി രൂപ ചെലവിലാണ് റോഡ് നവീകരണം പൂർത്തിയാക്കുന്നത്. റോഡിൻ്റെ ഇരുഭാഗത്തും സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നവർക്ക് നഷ്ടപരിഹാരം നൽകിയാണ് ഏറ്റെടുക്കുന്നത്. പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കാനുള്ള തീരുമാനവും യോഗത്തിൽ കൈക്കൊണ്ടു. സ്പീക്കറോടൊപ്പം സ്ഥല സന്ദർശനത്തിലും കൂടിയാലോചനയിലും കെ. ആർ. എഫ്. ബി എക്സിക്യൂട്ടീവ് എൻജിനീയർ സുനിൽ കൊയിലേരിയൻ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുജിത്ത്, അസിസ്റ്റൻ്റ് എൻജിനീയർ അഭിലാഷ്, തലശ്ശേരി സ്പെഷ്യൽ തഹസിൽദാർ ശ്രീലേഖ, ഡെപ്യൂട്ടി തഹസിൽദാർ, സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ് കെ എന്നിവരും പങ്കെടുക്കുകയുണ്ടായി.


കർക്കിടക അമാവാസി ബലിതർപ്പണം.

മാഹി: മഞ്ചക്കൽ ശ്രീനാരായണ ഗുരു സേവാ സമിതിയിൽ കർക്കിടക അമാവാസി ദിനമായ ജൂലായ് 24 വ്യാഴാഴ്ച ബലിതർപ്പണത്തിന് പതിവനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നതായി മഞ്ചക്കൽ ശ്രീനാരായണ മഠം സംഘാടകസമിതി അറിയിച്ചു.

ബലിതർപ്പണത്തിനായി ഇരുപതാം തിയ്യതി മുതൽ വൈകുന്നേരം ആറ് മണി മുതൽ മഠം ഓഫീസിൽ പണമടയ്ക്കാനുള്ള സൗകര്യവുമുണ്ട്


whatsapp-image-2025-07-19-at-23.12.45_a02aabb3

ലക്ഷ്മി നിര്യാതയായി


മാഹി:പള്ളൂർ കരിക്കുന്നുമ്മൽ ലക്ഷമി (78) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: ബൈജു, സുനിൽ, സിന്ദു , ബിന്ദു, സ്മിത സഞ്ചയനം 22 ന് രാവിലെ


whatsapp-image-2025-07-19-at-23.15.16_514951fc

ഗവ ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിവേദനം നൽകി


മാഹി : മാഹി സന്ദർശിച്ച പുതുച്ചേരി ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. എസ്.സെവ്വൽ, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി മേരി ജോസഫൈൻ ചിത്രക്ക് 

ഗവ ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ നിവേദനം നൽകി.

  വർഷങ്ങളായി ഒരേ തസ്തികയിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ജീവനക്കാർക്ക് പ്രമോഷൻ അനുവദിക്കുക, ആശ്രിതനിയമനം നടപ്പിലാക്കുക, എൻ എച്ച് എം ജീവനക്കാർക്ക് ശമ്പള വർധനവ് അനുവദിക്കുക, സ്ഥിരനിയമനം നടപ്പിലാക്കുക ,ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ നിയമനം നടത്തുക, മെഡിക്കൽ അലവൻസ് അനുവദിക്കുക, ഡോക്ടമാർക്ക് സ്ഥിരനിയമനം നടപ്പിലാക്കാൻ വേണ്ട നടപടി സ്വീകരിക്കുക, ജീവനക്കാരുടെ എം.എ.സി.പി സമയാനുസൃതമായി അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. കെ.എം പവിത്രൻ,

 എൻ മോഹനൻ, സി എച്ച് വസന്ത, വി.പി മുബാസ് എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.


സംഘാടക സമിതി രൂപീകരിച്ചു.


  തലശ്ശേരി:കാവുംഭാഗം ഗവ:ഹയർ സെക്കണ്ടറി സ്കൂളിന് വിദ്യാഭ്യാസ വകുപ്പ് തനത് ഫണ്ടിൽ നിന്നനുവദിച്ച രണ്ട് കോടി രൂപ ചെലവിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ തറക്കല്ലിടൽ ജൂലായ് 23 ന് വൈകുന്നേരം മൂന്ന് മണിക്ക് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കും, ഇതുമായി ബന്ധപ്പെട്ട് സ്കൂളിൽ നടന്ന സംഘാടകസമിതി യോഗം വാർഡ് കൗൺസിലർ സിപി അനിത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സി രാധാകൃഷ്ണൻ അധ്യക്ഷൻ വഹിച്ചു. സ്കൂൾ വികസന സമിതി അധ്യക്ഷൻ പി മുരളീധരൻ വാർഡ് കൗൺസിലർ ബിജില പ്രിൻസിപ്പൽ ഗിരീഷ് മോഹൻ അഡ്മിസ്ട്രസ് റെസിലി, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. മുനിസിപ്പാൾ ചെയർപേഴ്സൺ ജമുനാ റാണി രക്ഷാധികാരിയായി വിപുലമായ സംഘാടകസമിതി യോഗത്തിൽ വച്ച് രൂപീകരിച്ചു.


whatsapp-image-2025-07-19-at-23.19.14_7ca09fe1

തലയണ കൈമാറി


മാഹി ഗവ : ഹോസ്പിറ്റൽ കുട്ടികളുടെ വാർഡിലേക്ക് സി. എച്ച് സെന്റർ മാഹി 2ാം ഘട്ട തലയണ കൈമാറി. സി. എച്ച് സെന്റർ ചെയർമാൻ എ വി യുസഫ് ഷീല സിസ്റ്റർ, ഗീത സിസ്റ്റർ എന്നിവർക്ക് ഇന്ന് കാലത്ത് 10 മണിക്ക് മാഹി ഹോസ്പിറ്റലിൽ വെച്ച് കൈമാറി, ചടങ്ങിൽ സി എച്ച് സെന്റർ മാഹി ട്രഷറർ എ വി സലാം പങ്കെടുത്തു.

whatsapp-image-2025-07-19-at-23.19.36_54a35482

ന്യൂ മാഹിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ഷാഫി പറമ്പിൽ എം.പി. ആദരിക്കുന്നു


mannan-coconut-oil
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan