
ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു
മാഹി:കേരളാ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികദിനത്തിൽ ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ചാലക്കര പോന്തയാട്ട് രാജീവ്ഭവനിൽ നടന്ന അനുസ്മരണ യോഗം
മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സത്യൻകേളോത്ത് ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. എം.എ.കൃഷ്ണൻ, കെ.സുരേന്ദ്രൻ, രമേഷ് കുനിയിൽ, പ്രകാശൻ, പി.അനിൽകുമാർ സംസാരിച്ചു. ഷിനോദ് കെ.പി സന്തോഷ് കെ.വി, പ്രദിപൻ.എ.പി, കെ.ശശിധരൻ, ഷാജ് കല്ലാണ്ടിയിൽ നേതൃത്വം നൽകി

അധികാരം ജനങ്ങളിലെത്തിച്ച നേതാവ്
തലശ്ശേരി:ഉമ്മൻ ചാണ്ടി പുത്തൻ രാഷ്ട്രീയ നേതാക്കൾക്ക് മാതൃകയാണെന്നും
അധികാരം ജനങ്ങൾക്ക് വേണ്ടി നന്മ ചെയ്യാനുള്ളതാണെന്നും തെളിയിച്ച കേരളത്തിIലെ ഏക ഭരണാധികാരി ഉമ്മൻ ചാണ്ടിയാണെന്ന് തെളിയിക്കപ്പെട്ടതാണ് അദ്ദേഹത്തിൻ്റെ പ്രവർത്തന സവിശേഷത യെന്ന് കർഷക കോൺഗ്രസ്സ് തലശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു കെ.ശിവദാസൻ പറഞ്ഞു..
ഇല്ലിക്കുന്ന്- മണ്ണയാട് ലക്ഷ്മി വിലാസം സ്ക്കൂളിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ എം.വി സതീശൻ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി.മെമ്പർ കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. : വി കെ വി റഹീം, പി. ഇമ്രാൻ, കെ.പി. ജയചന്ദ്രൻ, കെ.പി. ജയരാജൻ, ഇ. മോഹനൻ സംസാരിച്ചു.
തച്ചോളി അനിൽ സ്വാഗതവും കെ. ഉപേന്ദ്രൻ നന്ദിയും പറഞ്ഞു
ചിത്രവിവരണം: ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഡി.സി.സി. മെമ്പർ കെ.ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു.

സമൂഹ സ്നേഹ വിരുന്ന് ഒരുക്കി
തലശ്ശേരി : ഉമ്മൻചാണ്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ രണ്ടാം, ചരമ വാർഷിക ദിനത്തിൽ സമൂഹ സ്നേഹ വിരുന്ന് ഒരുക്കി. എൽ എസ് പ്രഭു മന്ദിരത്തിൽ നടന്ന വിരുന്നിൽ ട്രസ്റ്റ്. ചെയർമാൻ അനസ് ചാലിൽ
കോൺഗ്രസ് നേതാക്കളായ എം. പി അരവിന്ദാക്ഷൻ, മണ്ണയാട് ബാലകൃഷ്ണൻ,സജീവ് മാറോളി , വി.എൻ ജയരാജൻ,
പി. വി രാധാകൃഷ്ണൻ, കെ ഇ പവിത്ര രാജ്, ഇ വിജയ കൃഷ്ണൻ, പി. പി മമ്മൂട്ടി, എൻ അഷറഫ്, സി എം സുധിൻ, വി ഷുഹൈബ്, എ ഷർമ്മിള, അർബാസ് ഒളവിലം, സുബൈർ കെട്ടിനകം എന്നിവർ നേതൃത്വം നൽകി.
ചിത്രവിവരണം: സമൂഹ സ്നേഹ വിരുന്ന് നടത്തുന്നു
മെഗാ മെഡിക്കൽ ക്യാമ്പ് 20 ന്
തലശ്ശേരി : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
മണ്ണയാട് ലക്ഷ്മി വിലാസം എൽ പി സ്കൂളിൽ
20ന് ഞായറാഴ്ച രാവിലെ 9 30 മുതൽ വൈകിട്ട് മൂന്നുമണി വരെയായിരിക്കും ക്യാമ്പ് നടക്കുക.കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലു മായി സഹകരിച്ചാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഒരുക്കുന്നത് ജനറൽ മെഡിസിൻ ശ്വാസ രോഗം, ഇ എൻ ടി , ഓർത്തോ എന്നീ വിഭാഗങ്ങളിലായിരിക്കും ക്യാമ്പ്.

പുഷ്പാർച്ചനയും അനുസ്മരണ
സമ്മേളനവും നടത്തി.
മാഹി ..കേരളത്തിലെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ്നേതാവുമാ യ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സമുചിതമായി ആചരിച്ചു. മാഹി സർവിസ്ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം 'രമേഷ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു - പി.പി വിനോദൻ,സത്യൻ കേളോത്ത്, ആഷാലത, നളനി ചാത്തു സംസാരിച്ചു.
മുൻ കെ.പി.സി.സി പ്രസിഡണ്ട് സി.വി പത്മരാജൻ്റെ വേർപാടിൽ യോഗം അനുശോചനം രേഖപെടുത്തി.
ചിത്രവിവരണം:
മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനം രമേഷ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു

മാളിയേക്കൽ റഫീഖ് നിര്യാതനായി.
തലശ്ശേരി:ടി സി മുഹമ്മദ് റഫീഖ് ( മാളിയേക്കൽ റഫീഖ് ) - 79, നിര്യാതനായി.
പരേതനായ ബി എം ഹുസൈൻ, ( റിട്ട: പൊലീസ് സൂപ്രണ്ട് ) മാളിയേക്കൽ ആയിഷ എന്നിവരുടെ മകനാണ്.
കോഴിക്കോട് യൂണിവേഴ്സിറ്റി മുൻ ബാസ്ക്കറ്റ് ബോൾ കളിക്കാരനാണ്.
ഭാര്യ : നിലോഫർ റഫീഖ്, മക്കൾ : ഫഹാസ് റഫീഖ്, ഫമിത ബെഞ്ചദീദ്, ഫരീസ് റഫീഖ് , മരുമക്കൾ: ബെഞ്ചദീദ്, കദീജ നൂഷിൻ ജിനോസ്
സഹോദരങ്ങൾ : പരേതനായ സലീം, നിസാർ, സാബിറ, പരേതനായ മുനീർ, സഫിയ, പരേതനായ നാസർ, ഖലീൽ, വഹീദ, നസീമ.
മൃതദേഹം കണ്ണൂരിലെ സ്വവസതിയിലാണുള്ളത്. തലശ്ശേരി അയ്യലത്ത് പള്ളിയിൽ മഗ്‌രിബിന് ഖബറടക്കം.

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു
മാഹി : ഇന്ത്യൻ നേഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമ്മിറ്റിയുടെ നേതൃതത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനം ആചരിച്ചു. ഉമ്മൻ ചാണ്ടിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി . അനുസ്മരണ യോഗം വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. എം.പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ഉത്തമൻ തിട്ടയിൽ, കെ.പ്രഭാകരൻ ,
ജിജേഷ് കുമാർ ചാമേരി,പി.കെ ശ്രീധരൻ മാസ്റ്റർ ,കെ.അനിൽകുമാർ സംസാരിച്ചു.
സി.അജിതൻ സ്വാഗതവും, പി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: ഉമ്മൻ ചാണ്ടിയുടെ ഛായാപടത്തിൽ നടന്ന പുഷ്പാർച്ചന

മാഹി മദ്യവുമായി യുവാവ് പിടിയിൽ
തലശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെഅസി: എക്സൈസ് ഇൻസ്പെക്ടർ പി.പി. പ്രദീപനും പാർട്ടിയും ചേർന്ന് ചൊക്ളിയിൽ വെച്ച് 20. കുപ്പി മാഹി മദ്യവുമായി പശ്ചിമ ബംഗാൾ സ്വദേശിയായ.
തപസ് സർദാറി (35)നെ അറസ്റ്റ് ചെയ്ത് കേസ് എടുത്തു.
സ്ഥിരം മദ്യം കടത്തുന്ന ഇയാൾ കോഴിക്കോട് ജില്ലയിലും കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ ഭാഗങ്ങളിലും മദ്യം എത്തിക്കുന്നതിൽ പ്രധാന കണ്ണിയാണ് ' പ്രതിയെ മാസങ്ങളോളമായി നീരിക്ഷിച്ചു വരികയായിരുന്നു.
പാർട്ടിയിൽഅസി.എക്സൈസ് ഇൻസ്പെക്ടർ ടി. സന്തോഷ്
പ്രിവന്റീവ് ഓഫീസർ.കെ.ബൈജേഷ്.
പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഡ്രൈവർ സുരാജ് എന്നിവർ ഉണ്ടായിരുന്നു.

ടി.സി.സുരേഷ് ബാബു
പ്രസിഡണ്ട്
മാഹി: അതിപുരാതനമായചെമ്പ്ര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടായി ടി സി സുരേഷ് ബാബുവിനെയും സെക്രട്ടറിയായി മുരളീധരൻ പാറക്കലിനേയും ഖജാൻജിയായി സന്തോഷ് കുമാർ തട്ടാറത്തിനെയും തിരഞ്ഞെടുത്തു.
ചിത്രം: ടി.സി.സുരേഷ് ബാബുമുരളീധരൻ പാറക്കൽസന്തോഷ് കുമാർ തട്ടാറത്ത്

കർക്കിടക കഞ്ഞിയും
ചക്ക കട്ലറ്റും
വിപണിയിലിറക്കി
തലശ്ശേരി: കതിരൂർ സർവ്വീസ് സഹകരണ ബേങ്ക്കർക്കിടകഞ്ഞിയും ചക്ക കട്ലറ്റും
വിപണിയിലിറക്കി. ശരിയായ ആഹാരം ശരിയായ ആരോഗ്യം എന്ന കാഴ്ച്ചപാടിലാണ് ഈഭക്ഷണസംരംഭത്തിന് ആരംഭംകുറിച്ചിട്ടുള്ളത്. കേരളഗവ: മെൻ്റിൻ്റെ ഹോർട്ടിഹമ്പ്കൃഷിയുടെ ഭാഗമായി കതിരൂർ ബേങ്ക്തുടങ്ങാൻപോകുന്ന ചക്ക സംഭരണ പദ്ധതിയുടെ ആദ്യ ഉൽപ്പന്നമാണ് ചക്ക കട്ലറ്റ്.ചക്കയുടെഏതെങ്കിലുംഒരു ഉൽപ്പന്നം പരിശിലനം ലഭിച്ച ബേങ്ക് ജീവനക്കാർ ഓട്ട്ലറ്റിലൂടെ എല്ലാ ദിവസവുംവിപണിയിൽ എത്തിക്കും. ഇതിൻ്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് തലശേരി താലൂക്ക് പ്രസിഡണ്ട് അഡ്വ: സത്യൻ ഡോണക്ക് നൽകി നിർവ്വഹിച്ചു ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു..കതിരൂർ സൂര്യനാരായണ ട്രസ്റ്റിബോർഡ്ചെയർമാൻസി.വി.ധനേഷ്, ഏ.വി. ബീന പി.സുരേഷ് ബാബു സംസാരിച്ചു
ന്യൂമാഹി എം.എം സ്കൂൾ : പ്രതിഭാ സംഗമം മാറ്റിവെച്ചു
ന്യൂമാഹി എം.എം സ്കൂളിൽ ഇന്ന് നടത്താനിരുന്ന പ്രതിഭ സംഗമം മാറ്റിവെച്ചു. കണ്ണൂർ ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചത്. മാറ്റിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണെന്ന്
സ്കൂൾ മാനേജ്‌മെന്റ് അറിയിച്ചു.
രാജീവ്ഭവൻ ചൂടിക്കൊട്ട:
സ്നേഹാദരവ് 20 ന്
മാഹി:ചൂടിക്കൊട്ട രാജീവ് ഭവൻ്റെ ആഭിമുഖ്യത്തിൽ ചൂടിക്കൊട്ട പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിക്കുന്നു. ജൂലൈ 20 ന് വൈകുന്നേരം 3.30 ന് ചൂടിക്കൊട്ട രാജീവ് ഭവനിൽ നടക്കുന്ന അനുമോദന യോഗം മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ പി.പിവിനോദൻ്റെ അധ്യക്ഷതയിൽ മുൻ ആഭ്യന്തര മന്ത്രി ഇ.വൽസരാജ് ഉദ്ഘാടനം ചെയ്യും. രമേശ് പറമ്പത്ത് എം.എൽ.എ മുഖ്യ അതിഥിയായിരിക്കും

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group