നവീകരിച്ച പരിമഠം കോൺഗ്രസ്സ് ഓഫീസ് ഉദ്ഘാടനം 19 ന്

നവീകരിച്ച പരിമഠം കോൺഗ്രസ്സ് ഓഫീസ് ഉദ്ഘാടനം 19 ന്
നവീകരിച്ച പരിമഠം കോൺഗ്രസ്സ് ഓഫീസ് ഉദ്ഘാടനം 19 ന്
Share  
2025 Jul 17, 11:42 PM
mannan

നവീകരിച്ച പരിമഠം കോൺഗ്രസ്സ്

ഓഫീസ് ഉദ്ഘാടനം 19 ന്


ന്യൂമാഹി : ദേശീയ പാതയിൽ പരിമഠത്ത് 50 വർഷമായി പ്രവർത്തിച്ച് വരുന്ന നവീകരിച്ച കോൺഗ്രസ്സ് ഓഫീസിൻ്റെ ഉദ്ഘാടനം 19 ന് 'വൈകുന്നേരം 3.30 ന് കെ.പി.സി.സി വൈസ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.പി നിർവ്വഹിക്കും. സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ചടങ്ങിൽ വെച്ച് മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരെയും പൊതു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ഉപഹാരം നൽകി ആദരിക്കും. ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് മുഖ്യഭാഷണം നടത്തും. രമേശ് പറമ്പത്ത് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ഡി. സി.സി ജനറൽ സെക്രട്ടറി കെ.പി.സാജു, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ കെ.ശശിധരൻ മാസ്റ്റർ, എം.പി.അരവിന്ദാക്ഷൻ, കോൺഗ്രസ്സ് നേതാക്കളായ വി.സി.പ്രസാദ്, അഡ്വ.അരുൺ.സി.ജി, സി.വി.രാജൻ മാസ്റ്റർ, മുസ്ലീം ലീഗ് പ്രസിഡണ്ട് പി.സി.റിസാൽ, എൻ അഷ്റഫ്, കവിയൂർ രാജേന്ദ്രൻ, പി.കെ.സുനിത,കെ.വി.പ്രയാഗ് ചടങ്ങിൽ സംബന്ധിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് അനീഷ് ബാബു.വി.കെ,എൻ.കെ.സജീഷ്,സി.സത്യാനന്ദൻ, കരിമ്പിൽ സുനിൽ കുമാർ എന്നിവർ അറിയിച്ചു.

ന്യൂമാഹി എം.എം സ്കൂൾ: പ്രതിഭാ സായാഹ്നം 19 ന്


ന്യൂ മാഹി:കഴിഞ്ഞ അദ്ധ്യയന വർഷത്തെ പ്ലസ് ടു പരീക്ഷയിൽ കണ്ണൂർ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കി ഒന്നാം സ്ഥാനം നേടിയ ന്യൂമാഹി എം.എം.ഹയർ സെക്കൻ്ററി സ്‌കൂളിലെ പ്ലസു ടു പരീക്ഷാ ജേതാക്കളെയും 100% വിജയവും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ എസ്.എസ്. എൽ.സി പരീക്ഷാ ജേതാക്കളെയും ഉപഹാരം നൽകി അനുമോദിക്കുന്നു. ജൂലൈ 19 ന് വൈകുന്നേരം 3 മണിക്ക് എം.എം ഹയർ സെക്കൻ്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിഭാ സായാഹ്നം - 2025

മുൻ കേന്ദ്ര മന്ത്രി മുല്ലപ്പളളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം.എം സൊസൈറ്റി പ്രസിഡണ്ട് അഡ്വ.ടി.ആസഫലി അദ്ധ്യക്ഷത വഹിക്കും. ന്യൂമാഹി പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്‌തു, വൈസ് പ്രസിഡണ്ട് അർജ്ജുൻ പവിത്രൻ, മെമ്പർ തമീം മുഹമ്മദ്, മാനേജർ താഹിർ കൊമ്മോത്ത് സംബന്ധിക്കും.


ഫിഷറീസ് വകുപ്പ് ക്യാഷ് അവാർഡ് : മുക്കുവ സമുദായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു


മാഹി:പുതുച്ചേരി സംസ്ഥാനത്തെ മുക്കുവ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി മുൻവർഷത്തിലേതു പോലെ 2024-2025 അദ്ധ്യയന വർഷത്തിൽ SSLC/CASE/METRIC/BREVET/+2 എന്നീ കോഴ് സുകളിൽ 60% കൂടുതൽ മാർക്കു നേടി വിജയിച്ച വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 70 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചവർക്ക് 7500/- , 15000/- 60 % നും 70% നും ഇടയിൽ മാർക്ക് ലഭിച്ചവർക്ക് 5000/-, 7000/- എന്നീ ക്രമത്തിലാണ് ക്യാഷ് അവാർഡ് ലഭിക്കുക.

അർഹരായ മാഹിയിലെ മുക്കുവ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾ നിർദിഷ്ട ഫോറം പൂരിപ്പിച്ച് പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച് മാർക്ക് ലിസ്റ്റ് കോപ്പി, സ്ഥിര താമസ, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി, ബാങ്ക് അക്കൗണ്ട് കോപ്പി, റേഷൻ കാർഡ് കോപ്പി, ഫോൺ നമ്പർ സഹിതം പഠിച്ച സ്‌കൂളിന്റെ ഹെഡ്‌മാസ്റ്റർ/പ്രിൻസിപ്പാൾ മുഖാന്തിരം സാക്ഷ്യപ്പെടുത്തി ജൂലയ് 31 നു മുൻമ്പായി മാഹി ഫിഷറീസ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ ജൂലയ് 18 മുതൽ ഓഫീസിൽ നിന്നും ലഭിക്കുന്നതാണെന്ന് ഫിഷറീസ് അസി: ഡയറക്ടർ അറിയിച്ചു.


capture_1752775864

മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ മഹാ ഗണപതിഹോമം


 ന്യൂ മാഹി    പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ഇന്നലെ കാലത്ത് 7.30 ന് ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ മുരളീധരൻ നമ്പൂതിരിയുടെയും, പരമേശ്വരൻ നമ്പൂതിരിയുടെയും കർമ്മികത്വത്തിൽ മഹാഗണപതിഹോമം നടന്നു. നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. തുടർന്ന് പതിവ് പൂജകൾ നടന്നു. എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് സന്തോഷ് കോമത്ത് രാമായണ പാരായണം നടത്തും. ഓഗസ്റ്റ് 17 വരെ അഷ്ടദ്രവ്യഗണപതിഹോമം, ഭഗവതിസേവ, എന്നീ വഴിപാട് നടക്കും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാം. ഫോൺ:: 9846422367 ‪+919497050376‬


ലശ്ശേരി വികസന വേദി ജനറൽ ബോഡി യോഗം 19 ന് 4 മണിക്ക്


തലശ്ശേരി വികസന വേദിയുടെ ജനറൽ ബോഡി യോഗം ജൂലൈ 19 ന് വൈകുന്നേരം4 മണി മുതൽ 6 വരെതലശ്ശേരി പഴയ സ്റ്റാൻ്റിലെജൂബിലി ഷോപ്പിങ്ങ് കോംപ്ലക്സിൽ ഇ.നാരായണൻ മെമ്മോറിയൽഹാളിൽ

(പ്രസ്സ് ഫോറത്തിന് സമീപം) ചേരുന്നതാണ് .നിലവിലെ

അംഗങ്ങൾക്ക് പുറമെ ,തലശ്ശേരിയുടെ സമഗ്ര

പുരോഗതി ആഗ്രഹിക്കുന്നതാത്പര്യമുള്ളവർക്ക് ഈജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാവുന്ന

താണെന്ന് പ്രസിഡണ്ട് കെ.വി. ഗോകുൽ ദാസ് അറിയിച്ചു.


മാഹി പോലീസിൻ്റെ ആദരായനവും സമ്മാന ദാനവും ജൂലായ് 19ന് .


മാഹി: മേഖലയിൽ പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മാഹി പോലീസിൻ്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു. ജൂലായ് 19 ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ ഉദ്ഘാടനം ചെയ്യും. സർദാർ വല്ലഭായ് പട്ടേലിൻ്റെ 150ാം ജൻമ വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ മാഹി പോലീസ് സൂപ്രണ്ട് ജി.ശരവണൻ, ചീഫ് എഡ്യുക്കേഷനൽ ഓഫീസർ എം. തനൂജ എന്നിവരും പങ്കെടുക്കും. എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പോലീസ് സേനാംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിക്കും.  മയക്കു മരുന്നിനെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി മാഹി പോലീസ് നടത്തിയ പ്രബന്ധമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്യും.


whatsapp-image-2025-07-17-at-20.41.57_156adf5d

മനോജ് കുമാർ നിര്യാതനായി.


തലശ്ശേരി : പാറാൽ പൊതുവാച്ചേരിയിലെ കുനിയിൽ മനോജ് കുമാർ (മക്കു ) (55) നിര്യാതനായി.

അച്ഛൻ :പരേതനായ എരഞ്ഞോളി നാരായണൻ 

അമ്മ :പരേതയായ കുനിയിൽ നളിനി 

 ഭാര്യ: സുചിത്ര (കൊടക്കളം)

മകൾ: ദേവതീർത്ഥ

സഹോദരികൾ : ആശലത, ഷിമ്മി , സീമ


capture_1752776236

ബീന നിര്യാതയായി.

തലശ്ശേരി:ചിറക്കര കണ്ടിക്കലിനു സമീപം ദീപം വീട്ടിൽ ബീന (63)നിര്യാതയായി.

ഭർത്താവ് :സുരേന്ദ്രൻ ( ഇംപീരിയൽ ബേക്കറി,കൂത്തുപറമ്പ് ).പരേതരായ പദ്മനാഭൻ പദ്മവതി എന്നവരുടെ മകൾആണ്.സഹോദരങ്ങൾ :ശോഭ, സുഷമ, പരേതയായ ഭാഗ്യലക്ഷ്മി. സംസ്കാരം ഇന്ന് ഉച്ചക്ക്  1മണിക്ക് കണ്ടിക്കൽ നിദ്രതീരം.

kkkk

ജെ.എഫ്.ആർ.എ : ഷാജി പിണക്കാട്ട് പ്രസിഡണ്ട്


മാഹി:മാഹിയിലെ വിവിധ റസിഡന്റസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ജോയിൻ്റ് ഫോറം ഓഫ് റസിഡന്റ്സ് അസോസിയേഷൻ ജനറൽബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഷാജി പിണക്കാട്ട് (പ്രസിഡണ്ട്), സിയാദ്.ടി, ശ്യാമസുന്ദരൻ.കെ,

ഹേമലത.പി (വൈസ് പ്രസിഡൻ്റ്), സുജിത്ത് കുമാർ.കെ (സെക്രട്ടറി),

രൂപേഷ്.കെ, ദേവരാജൻ.പി.ടി, ഷൈനി ചിത്രൻ (ജോ:സെക്രട്ടറി)

ഷിനോജ് രാമചന്ദ്രൻ (ട്രഷറർ), സജ്ഞീവ്.പി.വി, സഹദേവൻ അച്ചമ്പത്ത് (കോർഡിനേറ്റർ) എന്നിവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്.


മുഴപ്പിലങ്ങാട് കുളം ബസാർ കടവ് റോഡിൽ വാഴക്കാലി ശശിധരൻ്റെ വീട് കനത്ത മഴയിൽ പൂർണമായും തകർന്ന നിലയിൽ


whatsapp-image-2025-07-17-at-20.46.23_59d73cb8
whatsapp-image-2025-07-17-at-21.00.25_6ce0ab90

റഹീം. കെ.പി നിര്യാതനായി.


മാഹി: മങ്ങാട് സ്പിന്നിംഗ് മില്ലിന് സമീപം താമസിക്കുന്ന തലശ്ശേരി പിലാക്കൂൽ കുഞ്ഞി പുരയിൽ കെ.പി. റഹീം (72) നിര്യാതനായി.

അഞ്ജത്തിന്റവിട മമ്മൂവിന്റെയും കുഞ്ഞിപുരയിൽ ആയിസുവിന്റെയും മകനാണ്. 

ഭാര്യ: ചൊക്ലി ബാലറത്ത് സുലൈഖ മക്കൾ: രഹന, റഹൂഫ്, റഹ്മത്ത്, റജീന, റുബീന. 

മരുമക്കൾ: മഹ്‌റൂഫ് (സൂപ്പർ മെഡിക്കൽസ് ചൊക്ലി), പൊന്നമ്പായിൽ ഷാക്കിർ, പെരിങ്ങാടി

 (ഖത്തർ), നൗഷാദ്(KRS എറണാ കുളം), ഇല്യാസ് (മസ്ക്കറ്റ്), ഫെമി ന(ചാലക്കര).

സഹോദരർ: ലത്തീഫ്, ഗഫൂർ, സു ബൈദ, സാബിറ, ലൈല പരേതനായ ബഷീർ.


ghk
manna-latest_1752254599
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan