
ഇത് പ്രഭാമയമായ വർണ്ണക്കൂട്ടുകളുടെ സമാന്തരധാര...
:ചാലക്കര പുരുഷു
മാഹി .മനുഷ്യമനസ്സിൻ്റെ വൈചിത്ര്യങ്ങൾ പുരാണ കാലം തൊട്ടേ കലയിലും സാഹിത്യത്തിലുമെല്ലാം പ്രതിപാദിച്ചതായി കാണാം. അതിലൂടെ മൂല്യവത്തായ ജീവിതം കണ്ടെത്തുന്നതും കാണാം.പുതുകാലത്തോട് ചേർന്ന് നിൽക്കാത്ത ചിലതെങ്കിലും ചൂണ്ടിക്കാണിക്കാനാവുമെങ്കിലും മൂല്യവത്തായ ധാരകൾ ഇന്നും പ്രസക്തമാണെന്ന് കാണാം..
മലയാള കലാഗ്രാമത്തിലെ എം.വി. ദേവൻ ആർട്ട് ഗാലറിയിൽ നടക്കുന്ന മെമ്മോയേർസ് ഇൻ കളർ എന്ന ചിത്ര പ്രദർശനത്തിന് നമ്മുടെ പാരമ്പര്യ ചിത്രകലയ്ക്ക് ആനന്ദം പ്രദാനം ചെയ്യുന്ന ദിവ്യമായ ഏതോ ഒരു ആന്തരിക ശക്തിയുണ്ട്. .

നമ്മെ വിട്ടു പോയ, ഭാരതീയ ചിത്രകലയിലെ കുലപതികളായ ദേവി പ്രസാദ് റോയ് ചൗധരി, എം.വി.ദേവൻ, നമ്പൂതിരി, മുഹമ്മദലി ആദം, കെ.പി. വത്സരാജ്, ശരത്ചന്ദ്രൻ, സദു അലിയൂർ, പി.എസ് കരുണാകരൻ,ശങ്കരനാരായണമാരാർ, മധുമടപ്പള്ളി എന്നിവരുടെ കലാജീവിതത്തിലെ അമൂല്യ രചനകളുടെ സാന്നിധ്യമാകാം. അതല്ലെങ്കിൽ ഇരുത്തം വന്നവരും, പ്രതിഭാധനരുമായ മുത്തുക്കോയ, കലാധരൻകലാപീഠം, പുണിഞ്ചിത്തായ, കെ.ആർ.ബാബു, ബി.ടി.കെ.അശോക്, അമ്പിളി മൈഥിലി, ഗോവിന്ദൻ കണ്ണപുരം,ഹരീന്ദ്രൻ ചാലാട്, ജോയ് ചാക്കോ,പ്രശാന്ത് ഒളവിലം,കലൈമാമണി സതീശങ്കർ, പ്രദീപ് ചൊക്ലി, സജീവ് കീഴരിയൂർ തുടങ്ങിയവരുടെ അതിന്ദ്രിയവും അഭൗമികവുമായ ഒരു തലത്തിലേക്ക് മനസ്സിനെ നയിക്കുന്ന പൈതൃകത്തിൻ്റെ സുഗന്ധമുള്ള രചനകളുമാവാം. പാശ്ചാത്യ ഭ്രമത്തിനിടയിലും, നമ്മുടെ പാരമ്പര്യത്തെ അറിഞ്ഞുപയോഗിക്കുന്ന പ്രതിഭാധനരായ പൊൻമണി തോമസ്, പൊന്ന്യം ചന്ദ്രൻ,ഒ.ബാബു മാസ്റ്റർ, പ്രവീൺ ചന്ദ്രൻ മൂടാടി , രാഗേഷ് പുന്നോൽ, എം.പി. രവിന,മനീഷ മുരവശ്ശേരി, മനോജ് വയന്നൂർ, ജീവൻ ചി , നിഷാഭാസ്ക്കർ, ജോളി എം.സുധൻ ,പി.പി. ചിത്ര, ജഗദീഷ്, സി.ഭാഗ്യനാഥ്, അനിരുദ്ധൻ എട്ടുവീട്ടിൽ / അഫ് റൂസ്ഷഹാന , ബിജു സെൻ, ബിന്ദുഗോപാൽ എന്നിവരുടെ രചനകൾ ഭാരതീയ ചിത്രകലയുടെ സമസ്ത മേഖലകളിലും വ്യത്യസ്ത മാധ്യമങ്ങളിലൂടെ വ്യാപരിക്കുന്നു. മനസ്സ് നിറയെ സൗന്ദര്യത്തിൻ്റെ സ്വപ്നങ്ങളാണ് ലാൻ്റ്സ്കേപ്പുകൾ പ്രദാനം ചെയ്യുന്നത്. അനാഥവും, അശാന്തവുമായ സമകാലീന സാഹചര്യത്തിൽ കലാകാരന്മാരുടെ മനുഷ്യപ്പറ്റിൻ്റെയും, മഹത്വ സങ്കൽപ്പത്തിൻ്റേയും സാക്ഷാത്ക്കാരങ്ങൾ, പ്രഭാമയമായ ഒരു സമാന്തര ധാരകൂടി നമ്മുടെ ജീവിതത്തിനുണ്ടെന്ന് വിളംബരം ചെയ്യുന്നു.

പുരാണ കഥാപാത്രങ്ങൾക്കൊപ്പം പുതുപരീക്ഷണങ്ങളും പ്രദർശിപ്പിക്കപ്പെട്ട ചുമർ ചിത്രങ്ങളിൽ തെളിയുന്നുണ്ട്. തിളക്കമേറിയ പ്രാഥമിക വർണ്ണങ്ങളും, സൂക്ഷ്മമായി വരയ്ക്കപ്പെട്ട മനുഷ്യ രൂപങ്ങളും ചില ക്യാൻവാസുകളുടെ ചലനാത്മകഭാവത്തെ ദീപ്തമാക്കുന്നുണ്ട്.
ഇതിനകം അനേകരെ ആകർഷിച്ച, ഭാരതീയ ചിത്രകലയുടെ വർത്തമാനകാല പരിഛേദമായി മാറിയ പ്രദർശനം ജൂലായ് 22 വരെ തുടരും.
കെ.കെ.മാരാർ, ഡോ:എ.പി. ശ്രീധരൻ, സുരേഷ് കൂത്തുപറമ്പ് തുടങ്ങിയവർ പ്രദർശനം കാണുന്നു
മാഹി പോലീസിൻ്റെ ആദരായനവും സമ്മാന ദാനവും ജൂലായ് 19ന് .
മാഹി: മേഖലയിൽ പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മാഹി പോലീസിൻ്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു. ജൂലായ് 19 ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ ഉദ്ഘാടനം ചെയ്യും. സർദാർ വല്ലഭായ് പട്ടേലിൻ്റെ 150ാം ജൻമ വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ മാഹി പോലീസ് സൂപ്രണ്ട് ജി.ശരവണൻ, ചീഫ് എഡ്യുക്കേഷനൽ ഓഫീസർ എം. തനൂജ എന്നിവരും പങ്കെടുക്കും. എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പോലീസ് സേനാംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിക്കും. മയക്കു മരുന്നിനെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി മാഹി പോലീസ് നടത്തിയ പ്രബന്ധമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്യും.

വീടിന്റെ മേൽപുര ദേഹത്ത്
ഇടിഞ്ഞു വീണു.
,തലശ്ശേരി: അടച്ചിട്ട തറവാട്ട് വീട്ടിലെ ശാസ്തപ്പൻ ദേവ സങ്കല്പ മുറിയിൽ സംക്രമദീപം കൊളുത്താനെത്തിയ വയോധികന്റെ ദേഹത്ത് വീട്ടിന്റെ മേൽ പുര ഭാഗം ഇടിഞ്ഞു വീണു. ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം. പാലിശ്ശേരിയിലെ എ.എസ്.പി. ഓഫീസിനടുത്തായിട്ടുള്ള ആൾ താമസമില്ലാത്ത പുതുകോത്ത് വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗമാണ് മഴ കനത്തതോടെ ഇടിഞ്ഞത്.

തത്സമയം വീടിനകത്തെ മുറിയിൽ ദീപം തെളിയിച്ച് മടങ്ങുകയായിരുന്ന അയൽക്കാരനായ രാജീവനാണ് (56) അപകടത്തിൽ പെട്ടത്. തലയിലും പുറത്തും പരിക്കേറ്റ ഇദ്ദേഹം തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്..
ജ്ഞാനോദയ യോഗം പ്രസിഡണ്ടായിരുന്ന പരേതനായ കെ.പി. രത്നാകരന്റെ തറവാട് വീടാണ് പുതുവോത്ത് - വീടിന് നൂറിലേറെ വർഷത്തെ പഴക്കമുണ്ട്-

കെ. അശോകന് അവാർഡ്
പിണറായി :സംഗീത, നാടക രംഗത്തും കലാ സംസ്ക്കാരിക മേഖലയിലും പ്രവർത്തിച്ചു വരുന്ന കെ.അശോകന് ഭാIരത് സേവക് സമാജ് 2024--25 പുരസ്ക്കാരം തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ, ചെയർമാൻ,ബി.എസ്. ബാലചന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി..
കണ്ണൂർ ജില്ലയിൽ അറിയപ്പെടുന്ന സംഗീത സ്ഥാപനമായ, പിണറായി,പ്രണവ പ്രിയ കോളജ് ഓഫ് മ്യൂസിക്ക്, സത്യൻ ആട്സ് ക്ലബ്, പുന്നോൽ, തപസ്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മ്യൂസിക്ക്, ചാലക്കര, എന്നീ സ്ഥാപനങ്ങളുടെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. കതിരൂർ സർവീസ് ബേങ്ക് മുൻ സെക്രട്ടറിയാണ്. ഇപ്പോൾ പുന്നോലിൽ താമസം.
ചിത്രവിവരണം: ചെയർമാൻ,ബി.എസ്. ബാലചന്ദ്രനിൽ നിന്നും അശോകൻ അവാർഡ് ഏറ്റുവാങ്ങുന്നു.

സോമൻ മാഹിയുടെ
പുസ്‌തക പ്രകാശനം 19 ന്
മാഹി ..മയ്യഴി ബസിലിക്ക അമ്മേ കാവൽ വിളക്കേ എന്ന സോമൻ മാഹിയുടെ കാവ്യ സമാഹാരം പ്രകാശനം ചെയ്യുന്ന ചടങ്ങിൻ്റെ ഉദ്ഘാടനം ജൂലായ് 19 ന് വൈകുന്നേരം 3.30ന് മാഹി പ്രസ് ക്ലബ്ബിൽ വെച്ച് പുതുച്ചേരി മുൻമന്ത്രി ഇ.വത്സരാജ് നിർവ്വഹിക്കും. രമേശ് പറമ്പത്ത് എം.എൽ.എ പുസ്തക പ്രകാശന കർമ്മം നിർവ്വഹിക്കും. മാഹി ബസിലിക്ക റെക്ടർ ഫാ:സെബാസ്റ്റ്യൻ കാരക്കാട്ട് പുസ്തകം ഏറ്റുവാങ്ങും. റിജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ മുഖ്യഭാഷണം നടത്തും. അഡ്വ.പി.കെ.രവിന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. അടിയേരി ഗംഗാധരൻ പുസ്തകപരിചയം നടത്തും. ചാലക്കര പുരുഷു, അഡ്വ. എം.ഡി. തോമസ് സംസാരിക്കും.
കെ.കെ. രാജീവൻ മാസ്റ്റർ കവിത ആലപിക്കും. വാർത്താ സമ്മേളനത്തിൽ സംഘാടകരായ എം.എ. കൃഷ്ണൻ, എം.സി.ജീവാനന്ദൻ, രതി രവീന്ദ്രൻ, സോമൻ മാഹി സംബന്ധിച്ചു

സോഷ്യൽ സയൻസ് ക്ലബ്ബ്
ഉദ്ഘാടനം ചെയ്തു
തലശ്ശേരി: മുബാറക്ക ഹയർ സെക്കൻ്ററി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഡോ.ടി.പി അഷ്റഫ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് എം.കുഞ്ഞിമൊയ്തു അദ്ധ്യക്ഷനായി. പി. എം അഷ്റഫ്, വി.കെ ബഷീർ, ഇ.ഷാനവാസ്, കെ.പി അഷ്റഫ്, മർവ റഹ്മത്ത്, പി.പി ഹുസൈൻ, കെ.കെ കുഞ്ഞബ്ദുല്ല സംസാരിച്ചു.
ചിത്രവിവരണം: മുബാറക്ക ഹയർസെക്കൻ്ററി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഡോ.ടി.പി അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു.

മനോഷ് രാജൻ
പ്രസിഡണ്ട്
കെ.എം.സുമേഷ്
സെക്രട്ടരി
തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റെടുത്തു.
സ്ഥാനാരോഹണ ചടങ്ങ്
ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ: ഒ.വി. സനൽ ഉദ്ഘാടനം ചെയ്തു, ബോബി സഞ്ജീവ് അധ്യക്ഷത വഹിച്ചു,

കെ.എം. സുമേഷ്, പി കെ ജയതിലകൻ, റിനിൽ മനോഹർ, കെ രവി, നവീൻ മൻമോഹൻ, മനോഷ് രാജൻ, സുരേഷ് ബാബു സംസാരിച്ചു, ഭാരവാഹികൾ മനോഷ് രാജൻ ( പ്രസിഡന്റ്) സുമേഷ് കെ എം (സെക്രട്ടറി)സുരേഷ് ബാബു ടി സി (ഖജാൻജി) സുധീർ കുമാർ, ഷബി ഭരതൻ, സുജിത് കുമാർ (വൈസ് പ്രസിഡന്റ്) ബവീഷ് സി കെ, (ജോയിന്റ് സെക്രട്ടറി)
Sumesh K M
Secretary
വിദ്യാർഥികൾക്കായി സിനിമ
ഗാനാലാപന മത്സരം നടത്തുന്നു.
'ന്യൂമാഹി, അഴിയൂർ പഞ്ചായത്തുകളിലെയും മാഹി, തലശ്ശേരി നഗരസഭകളിലെയും
ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
ആഗസ്റ്റ് 17 ന് രാവിലെ പത്ത് മുതൽ ശ്രീനാരായണമഠം അങ്കണത്തിൽ മത്സരാർഥികൾക്കുള്ള ഓഡിഷൻ ഉണ്ടാകുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സപ്തമ്പർ ആറിന് അവിട്ടം നാളിൽ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഫൈനൽ മത്സരം നടത്തും. വിജയികൾക്ക് യഥാക്രമം 5000 രൂ, 4000 രൂ, 3000 രൂ വീതം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൽകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രഥമാധ്യാപകൻ്റെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. വിശദ വിവരങ്ങൾക്കും റജിസ്ട്രേഷനും ഫോൺ: 9745150127, 7306597119.
എൽ.പി, യു.പി. വിദ്യാർഥികൾക്കായി ആഗസ്ത് 24 ന് ചിത്രരചനാമത്സരവും നടത്തുന്നു. ഫോൺ: 9846002760, 8943907345.

മയ്യഴി വിമോചന വാർഷികദിനം: അനുസ്മരണ റാലിയും പുഷ്പാർച്ചനയും നടത്തി
മാഹി: മയ്യഴി വിമോചന വാർഷിക ദിനത്തിൽ മാഹി ടാഗോർ പാർക്കിലെ വിമോചന സമര സേനാനികളുടെ സ്‌മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ റാലിയും നടത്തി. മയ്യഴിയുടെ വിമോചനത്തിനായി സ്വാതന്ത്ര്യ സമര പോരാളികൾ നടത്തിയ മയ്യഴി വിമോചന മാർച്ചിൻ്റെ സ്മരണ പുതുക്കിയാണ്, 71-ാം വിമോചന വാർഷിക ദിനത്തിൽ അനുസ്മണ റാലി നടത്തിയത്. സ്റ്റാച്യു ജംഗഷനിൽ മഹാത്മജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് സ്മൃതി സ്തൂപത്തിലേക്ക് അനുസ്മരണ റാലി നടത്തിയത്. ഐ.കെ.കുമാരൻ മാസ്റ്റർ സ്‌മാരക മന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ ടാഗോർ പാർക്കിലെ സ്മൃതി മണ്ഡപത്തിൽ നടത്തിയ അനുസ്‌മരണ യോഗത്തിൽ പ്രസിഡണ്ട് ഐ.അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ മുൻ വൈസ് ചെയർമാൻ പി.പി.വിനോദ് യോഗം ഉദ്ഘാടനം ചെയ്തു. കിഴന്തൂർ പത്മനാഭൻ, കെ.മോഹനൻ, സത്യൻ കോളോത്ത്, ചാലക്കര പുരുഷു, ടി.എം.സുധാകരൻ, കെ.ഹരീന്ദ്രൻ, എം.എ.കൃഷ്ണൻ സംസാരിച്ചു.

സരോജിനി നിര്യാതയായി
മാഹി. പാറക്കൽ വൈഷ്ണവിൽ സരോജിനി (ബേബി ഗിരിജ -72) നിര്യാതയായി. ഭർത്താവ്. പരേതനായ വിചിത്രൻ. സഹോദരങ്ങൾ. സതീദേവി, രേണുക, ചന്ദ്രൻ, പരേതയായായ ദാക്ഷായണി

ഉമ്മൻ ചാണ്ടി
പുരസ്കാരം
രാമദാസ് കതിരൂരിന്
തലശ്ശേരി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണയ്ക്കായി തലശ്ശേരി ജവഹർ കൾച്ചറൽ ഫോറം മികച്ച സാമൂഹ്യ പ്രവർത്തകന് ഏർപ്പെടുത്തിയ പുരസ്കാരം
രാമദാസ് കതിരൂരിന് സമ്മാനിച്ചു.
തലശ്ശേരിയിൽ നടന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം എൽ എ യാണ് പുരസ്കാരം സമർപ്പിച്ചത്.
ജവഹർ കൾച്ചറൽ ഫോറം പ്രസിഡണ്ട് കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.
ദീർഘകാല സാമൂഹ്യ പ്രവർത്തനവും ജനകീയ സമരങ്ങളിലെ ഇടപെടലുമാണ്
പുരസ്കാരത്തിനായ് പരിഗണിച്ചത്
സമാന്തര വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനത്തിന്
ഇതിനകം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്
ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന നേഷണൽ ഇൻഡിപെന്റന്റ് സ്കൂൾസ് അലയൻസ് (നിസ ) ദേശീയ സമിതി അംഗമാണ് സാംസ്കാരികവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രത്തിന്റെ നിരൂപണ സാഹിത്യത്തിന് 2024ലെ കർമ്മ ശ്രേഷ്ഠ പുരസ്കാരം ലഭിച്ചു
രാമായണത്തിലെ ഊർമ്മിള സ്വതന്ത്രവായന എന്ന കൃതിക്കാണ് പുരസ്കാരം '

അനീസ് നിര്യാതനായി
ചൊക്ലി : മേനപ്രം ആണ്ടിപീടികയിലെ കുന്നുമ്മൽ
ക്കണ്ടിയിലെ അനീസ്(46) നിര്യാതനായി.
അഷറഫിൻ്റെയും ഷെരീഫയുടെയും മകനാണ്.
കെ. കെ. സഫീനയാണ്ഭാര്യയാണ്.
അഫ്നിദ കെ.കെരാമവിലാസം ഹയർ സക്കൻ്ററി സ്കൂൾ പ്ലസ്
ടു വിദ്യാർത്ഥി
അൻസിയ കെ.കെവാഫിയ കോളേജ് ഒളവിലം.
അനീഹ കെ.കെ.എൻ .എ.എം. കോളേജ്
പെരിങ്ങത്തൂർഅംന ഷെറിൻപാനാട യു.പി സ്കൂൾമോന്താൽ
സഹോദരങ്ങൾഅസ്മിന , അസ്മിതഖബറടക്കം നാളെ17.07.2025 ന് ഉച്ചക്ക്ഒരു മണിക്ക് മാരാങ്കണ്ടിജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group