
കാലത്തെ പ്രതിഫലിപ്പിക്കുന്ന കവിതകൾ കാലാതിവർത്തിയാകും: കെ.കെ.മാരാർ
തലശ്ശേരി: കവിതയിലൂടെ രചയിതാക്കളുടെ ചിന്തകളാണ് വായനക്കാരിലേക്ക് പ്രതിഫലിക്കുന്നതെന്നും, മനുഷ്യൻ്റെ ഉൾക്കണ്ണ് തുറപ്പിക്കാൻ സമകാലീന ചുറ്റുപാടുകളോട് ശക്തമായി പ്രതികരിക്കുന്ന 'കാലത്തിൻ്റെ കോലം' എന്ന കവിതാ സമാഹാരത്തിന് സാധിതമായിട്ടുണ്ടെന്നും വിഖ്യാത ചിത്രകാരനും, നാടൻ കലാ ഗവേഷകനുമായ കെ.കെ.മാരാർ അഭിപ്രായപ്പെട്ടു.
കാർത്തിക അണ്ടല്ലൂരിൻ്റെ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം പാർക്കോ ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടിന് മുമ്പുതന്നെ തലശ്ശേരിയിൽ പെണ്ണെഴുത്തുകാരികളുണ്ടായിരുന്നു.
തിരുവങ്ങാട്ടുകാരിയായകുഞ്ഞിലക്ഷ്മി കെട്ടിലമ്മ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിച്ച മഹിളാരത്നം മാസികയുടെ എഡിറ്ററായിരുന്നു.
തലശ്ശേരിക്കാരി
എടത്തട്ട രുഗ്മിണിയമ്മ ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ 'കവിതകളെഴുതിയിരുന്നു.
സംസ്കാരിക മുദ്രയെ, ദേശീയ മുദ്രയാക്കി മാറ്റിയ നാടാണ് സീതാദേവിയുടെ നാടായ മിഥില ' 'അക്ഷരാഭ്യാസമില്ലാത്ത ഇവിടുത്തെ അതി പ്രശസ്തരായ കലാകാരികളായ വീട്ടമ്മമാർക്ക് പോലും പത്മാ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ ഇന്ന് പണം നൽകാതെ വായിക്കാനാവും.എന്നാലിത് പുതുതലമുറ വേണ്ടത്ര ഉപയോഗിക്കുന്നില്ല. അടുക്കളയിൽ നിന്നും കഥകളിലേക്കും, കവിതകളിലേക്കും ലേഖനങ്ങളിലേക്കും കടന്നു വന്ന സാഹിത്യകാരിയാണ് രേണുക അണ്ടല്ലൂരെന്ന് മാരാർ പറഞ്ഞു..
ടി. അനിൽ പുസ്തകം ഏറ്റുവാങ്ങി.
പി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു.
എ ഗംഗാധരൻ പുസ്തക പരിചയം നടത്തി.രമണി പുതിയേടത്ത്,
ഡോ.. സി.കെ. ഭാഗ്യനാഥ്, ചൂര്യയിചന്ദ്രൻ മാസ്റ്റർ, വി.ഇ.കുഞ്ഞനന്തൻ, കാർത്തിക അണ്ടല്ലൂർ സംസാരിച്ചു.
കതിരൂർ ടി.കെ.ദിലീപ് കുമാർ കതിരൂർ സ്വാഗതവും, അഡ്വ:
കെ.സി.മുഹമ്മദ് ഷബീർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: പ്രകാശന ചടങ്ങ് കെ.കെ.മാരാർ ഉദ്ഘാടനം ചെയ്യുന്നു.
പൊതുപ്രവർത്തകരെ വിട്ടയച്ചു.
മാഹി .തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലനിൽക്കെ,
പെരുന്നാൾ ദിനത്തിൽ മുൻവർഷങ്ങളിലെന്നപോലെ മാഹി ഗവ: ജനറൽ ആശുപത്രിയിലും ,തെരുവോരങ്ങളിലും ബിരിയാണി വിതരണം ചെയ്തതിന് മാഹി പൊലീസ് ചാർജ് ചെയ്ത കേസിൽ മൂന്ന് പൊതുപ്രവർത്തകരെ കുററക്കാരല്ലെന്ന് കണ്ട് മാഹിജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി റോസ്ലിൻ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.
മാഹി സി.എച്ച്.സെൻ്റർ വർഷം തോറും പെരുന്നാളിന് ബിരിയാണി ചെയ്ത് വരാറുണ്ട്. എന്നാൽ ഇലക്ഷൻ പ്രഖ്യാപിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് കേസ്സെടുത്തത്.
പരിപാടി ഉദ്ഘാടനം ചെയ്ത മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, സി.എച്ച്.സെൻ്റർ പ്രസിഡണ്ട് എ.വി.യൂസഫ്, ന്യൂ മാഹി ഗ്രാമ പഞ്ചായത്തംഗം
സി.എച്ച്.അസ്ലാം എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചത്.
മയ്യഴി വിമോചന വാർഷിക ദിനം ഇന്ന്
മാഹി:മയ്യഴി വിമോചന വാർഷിക ദിനത്തിൽ മാഹി ടാഗോർ പാർക്കിലെ വിമോചന സമര സേനാനികളുടെ സ്‌മാരകസ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ റാലിയും നടത്തും. മയ്യഴിയുടെ സ്വാതന്ത്ര്യ സമരത്തിനോടനുബന്ധിച്ച് മയ്യഴി വിമോചന സമരനായകൻ ഐ.കെ. കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ നൂറ് കണക്കിന് സ്വാതന്ത്ര്യ സമര പോരാളികൾ നടത്തിയ മയ്യഴി വിമോചന മാർച്ചിന്റെയും തുടർന്നു നേടിയ വിമോചനത്തിന്റെയും 71-ാം വാർഷിക ദിനമാണിന്ന്.
മയ്യഴിയുടെ ഇതിഹാസ സമരത്തിന്റെയും, സ്വാതന്ത്ര്യത്തിൻ്റെയും ഓർമ്മകൾ പുതുക്കുവാൻ ഇന്ന് കാലത്ത് 10 മണിക്ക് ഐ.കെ.കുമാരൻ മാസ്റ്റർ സ്‌മാരക മന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ മാഹി സ്റ്റ്യാച്ചു ജംഗ്ഷനിലെ പ്രതിമയിൽ പുഷ്‌പാർച്ചനയും തുടർന്ന് സ്‌മാരക സ്തൂപത്തിലേക്ക് അനുസ്‌മരണ മാർച്ചും നടത്തുമെന്ന് ഐ.കെ. കുമാരൻ സ്‌മാരക മന്ദിരം
പ്രസിഡണ്ട് ഐ.അരവിന്ദൻ അറിയിച്ചു.

കെ.പത്മിനി നിര്യാതയായി
തലശ്ശേരി:കൊളശ്ശേരി ടെലിഫോൺ എക്സേഞ്ചിന് സമീപം " സൗധ " ത്തിൽ പത്മിനി 'കെ(71) നിര്യാതയായി. ഭർത്താവ് - പരേതനായ ജി പി നാരായണൻ. മക്കൾ - ദിവ്യ ( ബാംഗ്ലൂർ ) , ദിപിൻ ( അബുദാബി ) . മരുമക്കൾ - പ്രദീപ്, അപർണ്ണ . സഹോദരങ്ങൾ - സദാനന്ദൻ (തിരുനൽവേലി ), പുഷ്പരാജ് ( തിരുവനന്തപുരം ) , വിജയകുമാർ ( ഊട്ടി ).

രാജൻ നിര്യാതനായി.
തലശ്ശേരി:ധർമ്മടം റെയിൽവേ സ്റ്റേഷനടുത്ത കുന്നുമ്മൽ രാജൻ(75) അണ്ടലൂർ താഴെ ക്കാവ് ബാലവാടി ക്കടുത്ത നക്ഷത്രയിൽ നിര്യാതനായി.
സി.പി.എം. റെഡ് വളണ്ടിയർ ക്യാപ്റ്റനും, പാർട്ടി അംഗവുമായിരുന്നു പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിയെ സംരക്ഷിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചു., അടിയന്തരാവസ്ഥ കാലത്ത് പോലീസ് മർദ്ദനവും ദിവസങ്ങളോളം ലോക്കപ്പ് പീഡനവും അനുഭവിച്ചിരുന്നു , മിച്ചഭൂമി സമരത്തിൽ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്, ധർമ്മടം മേഖലയിൽ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു - ഭാര്യ:അമ്മു. മകൾ: രമ്യ ( ബ്യൂട്ടിഷ്യൻ),മരുമകൻ : ഷനോജ് (ട്രഷറി തലശേരി), സഹോദരങ്ങൾ: കൌസല്യ,' പരേതരായ കെ.ശശി (സി.പി.എം. ധർമ്മടം സൌത്ത് മുൻ ലോക്കൽ സിക്രട്ടറി ], സുരേന്ദ്രൻ .

അനാമിക ഇന്ന്'ലോക യൂണിവേഴ്സിറ്റി
ടൂർണ്ണമെൻ്റിൽ
ചൊക്ലി :ഇന്ന് ജർമ്മനിയിൽ നടക്കുന്ന രാജ്യാന്ത
ര യൂണിവേഴ്സിറ്റിവോളിബോൾ ടൂർണ്ണമെൻ്റിൽ അനാമിക
ഇന്ത്യൻ ജേഴ്സി അണിയും , ചങ്ങനാശ്ശേരിഅസംപ്ഷൻ കോളേജി
ൽ മൂന്നാംവർഷ ബിരുദവിദ്യാർത്ഥിയാണ്ചൊക്ലി സ്വദേശിനിയായഅനാമിക.ചൊക്ലി ഗ്രാമ പഞ്ചായത്ത്
ദീർഘവീക്ഷണത്തോടെനടപ്പിലാക്കിയ സമഗ്രവോളിബോൾ പരിശീലന
ത്തിലൂടെയാണ് വോളിബോളിലെ അനാമികയുടെ കഴിവുകൾകണ്ടെത്തുകയുംതുടർ പരിശിലനംലഭിക്കുകയും ചെയ്തത്.ഇന്ന് രാവിലെ ജർമ്മൻസമയം പത്ത് മണിക്ക്
ബ്രസീലുമായിട്ടാണ്ആദ്യ മത്സരം 'അനാമിക അനീഷിന്പുറമെ , കേരളത്തിൽനിന്നും പവിത്ര രാജനുംറെനി ജോസഫുമാണ്
ഇന്ത്യൻ ടീമിലുള്ളത്.ടീമിൻ്റെ ക്യാപ്റ്റൻ സുജി
യുടെ നേതൃത്വത്തിലാണ്ബ്രസീലിനെ നേരിടുക.അമൃതപാൽ സിഗ്
കോച്ചും, സുദ്ധാൻസുമിശ്ര അസിസ്റ്റൻ്റ് കോച്ചുമാണ്.

ബിഡിജെഎസ് കൂത്തുപറമ്പ് നിയോജകമണ്ഡലം സമ്മേളനം
തലശ്ശേരി:പാനൂർ താലൂക്ക് ആശുപത്രിയുടെ ശോചനാവസ്ഥ പരിഹരിക്കുക, ജനങ്ങളിൽ നിന്നും സ്ഥലമെടുപ്പ് കമ്മിറ്റി പിരിച്ച ഫണ്ട് രസീതി ഓഡിറ്റ് ചെയ്തു ചെയ്ത് സർക്കാറിന് ഏൽപ്പിക്കണമെന്ന് ബിഡിജെഎസ് കൂത്തുപറമ്പ് നിയോജകമണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
മുൻമണ്ഡലം ജനറൽ സെക്രട്ടറി ചിത്രൻ കണ്ടോത്ത് അന്ത്യവിശ്രമം ചെയ്യുന്ന സ്ഥലത്ത് പതാക ഉയർത്തി.
ജില്ലാ പ്രസിഡണ്ട് പൈലി വാത്യാട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം കെ രാജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ. മനീഷ്, വിനേഷ് ബാബു കാക്കോത്ത്, സി കെ വത്സരാജൻ , ടി കെ ബിന്ദു മനീഷ് , പവിത്രൻ വെളളങ്ങാട് , എൻ വി അനീഷ്, എന്നിവർ പ്രസംഗിച്ചു
പ്രസിഡണ്ട് വിനേഷ് ബാബു കാക്കോത്ത് , ജനറൽ സെക്രട്ടറി സി കെ വത്സരാജൻ , ട്രഷറർ കെ പി രാജൻ .
കുടുംബശ്രീ സംരംഭകർക്കു
ഇ സൈക്കിൾ വിതരണം ചെയ്തു
ന്യൂമാഹി :തദ്ദേശ സ്വയം ഭരണ വകുപ്പും കേന്ദ്ര ഗ്രാമ വികസന മന്ത്രലയവും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി യുടെ ഭാഗമായാണ് ഇ സൈക്കിൾ വിതരണം ചെയ്തത്. സൈക്കിൾ ലഭിക്കുന്നതിലൂടെ കുടുംബശ്രീ സംരംഭകർക്കു ഫീൽഡിൽ നേരിട്ട് ഉൽപ്പനങ്ങങ്ങൾ വില്പന നടത്താൻ സുഗമമായി സാധിക്കും.. ഇത് വഴി വരുമാനം വർധിപ്പിക്കു ന്നതിനു സംരംഭകർക്കു സാധിക്കും.
ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ 5 കുടുംബശ്രീ സംരംഭകർക്കാണ് ഇ സൈക്കിൾ വിതരണം ചെയ്തത്. പഞ്ചായത്ത് വികസന കാര്യ സ്ഥാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. കെ
ലത യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ ഇ സൈക്കിൾ വിതരണ ഉ ദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ മാണിക്കൊത്ത് മഗേഷ്, കെ. എസ്. ശർമിള, മെമ്പർ മാരായ ടി. എച്ച്. അസ്‌ലം കെ. പി. രഞ്ജിനി, സി ഡി എസ് ചെയർപേഴ്സൺ കെ. പി ലീല, മെമ്പർ സെക്രട്ടറി എം. അനിൽ കുമാർ സംസാരിച്ചു.

ഒ. ആബു അനുസ്മരണവും അവാർഡ് സമർപ്പണവും നടത്തി
തലശ്ശേരി: മാപ്പിള കലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഒ.ആബുവിൻ്റെ 45 മത് അനുസ്മരണവും, പതിനാറാമത് അവാർഡ് സമർപ്പണവും നടത്തി. സംഗീതജ്ഞൻ ജലീൽ മാളിയേക്കലിന് എഴുത്തുകാരി സാബി തെക്കേപ്പുറം പുരസ്കാര സമർപ്പണം നടത്തി.പ്രൊഫ.എ.പി.സുബൈർ അധ്യക്ഷത വഹിച്ചു. ടി.കെ.ഡി. മുഴപ്പിലങ്ങാട്, ജാഫർ ജാസ്, കെ.ശിവദാസൻ, ഹസീന അഴിയൂർ, പി.എം.അഷറഫ്, എ.കെ.ഇബ്രാഹിം, അലി വലിയേടത്ത്, ആയിഷ ഓലിയത്ത്, ജലീൽ മാളിയേക്കൽ സംസാരിച്ചു. ഉസ്മാൻ പി. വടക്കുമ്പാട് സ്വാഗതവും ബക്കർ തോട്ടുമ്മൽ നന്ദിയും പറഞ്ഞു.
ചിത്രവിവരണം:സംഗീതജ്ഞൻ ജലീൽ മാളിയേക്കലിന് എഴുത്തുകാരി സാബി തെക്കേപ്പുറം പുരസ്കാര സമർപ്പണം നടത്തുന്നു
പീഢനശ്രമം: മൂന്ന് വർഷം തടവും പിഴയും
തലശ്ശേരി:ചെവിവേദനക്ക് ചികിൽസ ലഭിക്കാനായി എത്തിയ യുവതിയായ ഭർതൃമതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന കേസിൽ പ്രതിയെ മൂന്ന് വർഷം തടവിനും പിഴ അടക്കാനും ശിക്ഷിച്ചു.
തലശ്ശേരി: ചെവിവേദനക്ക് ആശുപത്രിയിൽ ചികിൽസക്ക് എത്തിയ ഭർതൃമതിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന കേസിൽ പ്രതിയെ 3 വർഷം തടവാനും 25000 രൂപ പിഴ അടക്കാനും വിചാരണ കോടതിയായ ജില്ലാ സെഷൻസ് ജഡജ് കെ.ടി. നിസ്സാർ അഹമ്മദ് വിധിച്ചു.
ബേംഗ്ളൂർ സ്വദേശിയും ശ്രീകണ്ഠാപുരത്തെ എസ്.എം.സി.ആശുപത്രിയിലെ ഡോക്ടറുമായിരുന്ന പ്രശാന്ത് ജി.
നായിക് ആണ് കേസിലെ പ്രതി.
2020 ജൂൺ 30 ന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. ശ്രീകണ്ടാപുരംഎസ്.ഐ.ടി. സുനിൽകുമാർ റജിസ്ട്രർ ചെയ്ത കേസിൽ തളിപറമ്പ് ഡി.വൈഎസ്.പി.യായിരുന്ന ടി.കെ. രത്നകുമാർ ആണ് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.അജിത്ത്കുമാർ ഹാജരായി.
ഐ.പി.സി 341, 327, 354, 354 (1) എസ്.സി, എസ്.ടി. ആക്ട് പ്രകാരവുമാണ് പൊലീസ് കേസ്.25000 രൂപ പരാതിക്കാരിക്ക് നൽകണം

കിടപ്പു രോഗികൾക്ക് ആശ്രയമായി ഐ ആർ പി സി ചമ്പാട് ലോക്കൽ കമ്മിറ്റി
തലശ്ശേരി:ചമ്പാട് ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിസ്വാർത്ഥ സേവകരായ ഐ ആർ പി സി ചമ്പാട് ലോക്കൽ കമമിറ്റി കിടപ്പ് രോഗികൾക്ക് സൗജന്യ ഡയപ്പർ വിതരണവും ജീവകാരുണ്യ പ്രവർത്തകരെ അനുമോദിക്കുകയും ചെയ്തു. ചമ്പാട് മേഖലയിലെ വിവിധ വാർഡുകളിൽ കിടപ്പുരോഗികളായവർക്കാണ് സൗജന്യ ഡയപ്പർ വിതരണം ചെയ്തത്. അർഹതപ്പെട്ടവരുടെ വീടുകളിൽ മാസംതോറും സൗജന്യമായി ഡയപ്പർ എത്തിച്ചു നൽകുന്ന പദ്ധതിക്ക് ഐ ആർ പി സി പാനൂർ സോണൽ കമ്മിറ്റി സാരഥി കെ കെ ശൈലജ വിതരണോദ്ഘാടനം നിർവഹിച്ചു. 110 തവണ രക്തദാനം നിർവഹിച്ച ടി ടി അസ്ക്കർ, 63 തവണ എം സി സിയിലെ കാൻസർ രോഗികൾക്ക് രക്തദാനം നിർവഹിച്ച സി കെ ജിജിൻ, കാരുണ്യ രംഗത്തെ നിസ്വാർത്ഥ സേവകൻ യു അനൂപ് കുമാർ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
ഐ ആർ പി സി ചമ്പാട് ലോക്കൽ കമ്മിറ്റി ചെയർമാൻ കെ ബിജു അ ദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ കെ മോഹൻ കുമാർ സ്വാഗതം പറഞ്ഞു. കെ ജയരാജൻ മാസ്റ്റർ, കെ പി ശശിധരൻ, ടി ടി അസ്ക്കർ, കെ ഹരിദാസ് സംസാരിച്ചു.
:ചിത്രവിവരണം:ഐ ആർ പി സി പാനൂർ സോണൽ കമ്മിറ്റി സാരഥി കെ കെ ശൈലജ വിതരണോദ്ഘാടനം നിർവ്വഹിക്കുന്നു

കെ എച്ച് എസ് ടി യു തലശ്ശേരി സൗത്ത് സബ്ജില്ലാ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു
തലശ്ശേരി: കെ എച്ച് എസ് ടി യു തലശ്ശേരി സൗത്ത് സബ്ജില്ലാ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ മുബാറക്ക ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദിന് നൽകി നിർവ്വഹിച്ചു.
പി. പി. അബ്ദുൾമജീദ് അധ്യക്ഷത വഹിച്ചു. സുനീർ ടി കെ, ഷമീർ പി, ബഷീർ മാസ്റ്റർ, ഇസ്മയിൽ മാസ്റ്റർ, സിദ്ദീക്ക് മാസ്റ്റർ, കെ അബൂബക്കർ പങ്കെടുത്തു.
ചിത്രവിവരണം:സൗത്ത് സബ്ജില്ലാ മെമ്പർഷിപ്പ് കാമ്പയിൻ യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്യുന്നു.

കെ എസ് ടി യു കേരള സർക്കാറിനെ കുറ്റ വിചാരണ നടത്തി
തലശ്ശേരി: നീതി നിഷേധ സർക്കാരിനെതിരെ കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ തലശ്ശേരി സൗത്ത് സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ കുറ്റ വിചാരണ നടത്തി.
മുസ്ലിം ലീഗ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. കെ എസ് ടി യു തലശ്ശേരി സൗത്ത് സബ് ജില്ല പ്രസിഡന്റ് പി കെ അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം പി സിറാജ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ, കെ കുഞ്ഞബ്ദുള്ള, എൻ അബ്ദുൽ ഖാദർ, റിയാസ് കെ എം, ടി വി റാഷിദ, എ യു ഷമീല എന്നിവർ പ്രസംഗിച്ചു.
ചിത്രവിവരണം:കെ എസ് ടി യു കേരള സർക്കാറിനെ കുറ്റ വിചാരണ നടത്തുന്നു

മഹമൂദ് ഹാജിനിര്യാതനായി .
തലശ്ശേരി:പുന്നോൽ മർഷാസിൽ മഹമ്മൂദ് ഹാജി. (68) നിര്യാതനായി . കേരള മുസ്ലിം ജമാഅത്ത് പുന്നോൽ യൂണിറ്റ് പ്രസിഡണ്ടും ബദരിയ്യ മദ്രസ്സ അംഗവുമാണ് ' . ഭാര്യ : സാബിറ. മക്കൾ : മർശിന, ഷർമിന, സാജിത, മഹ്ഫിറ. മരുമക്കൾ :ഫസൽ, സമീർ, നാസർ,(ദുബൈ )സഫീർ (ബഹ്‌റൈൻ )

കെ രാജേഷ് നിര്യാതനായി.
ന്യൂ മാഹി:മങ്ങാട് വേലായുധൻമൊട്ട കക്രൻ്റെവിട ലക്ഷ്മി നിലയത്തിൽ കെ രാജേഷ് (45) നിര്യാതനായി. ഭാര്യ: ഷിനിത. മക്കൾ: റിയ, രഷിത് . അച്ഛൻ : രാജൻ, അമ്മ ലക്ഷ്മി. സഹോദരങ്ങൾ: രേഷ്മ, രജീഷ്.
രാമായണ പാരായണം
ഇന്ന് വൈകുന്നേരം 5.30ന് മാഹി ശ്രീകൃഷ്ണ ക്ഷേത്രാങ്കണത്തിൽ വച്ച് രാമായണ പാരായണം നടത്തുന്നു.' എൻ.സി തങ്ക മോഹനൻ ലക്ഷ്മി നിവാസ് അഴിയൂർ

തലശ്ശേരിയിലെ താരങ്ങൾ വിജയോത്സവം - 2025
തലശ്ശേരിയിലെ താരങ്ങൾ വിജയോത്സവം - 2025 കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺ ഹാളിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു. സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ അദ്ധ്യക്ഷനായിരുന്നു' നഗരസഭാ ചെയർപേഴ്സൻ ജമുന റാണി ടീച്ചർ, അബ്ദുൾ നാസർ കെ.പി.എസ്, കാർത്തിക് പാണിഗ്രാഹി ഐ എ എസ്, എഹ്ത ദമുഹസിർ ഐഎഎസ്. യതീഷ് ചന്ദ്ര ഐ..പി.എസ്, ഡോ.ടോം ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു

പി.കെ.ദാമോദരൻ നമ്പ്യാർ
തലശ്ശേരി:ഇടത്തിലമ്പലം ദേവി വിലാസത്തിൽ പി.കെ. ദാമോദരൻ നമ്പ്യാർ ( 81 ) നിര്യാതനായി. പരേതരായ ഗോപാലൻ നമ്പ്യാരുടെയും
ദേവി അമ്മയുടെയും മകനാണ് ' വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടായിരുന്നു ഭാര്യ - പ്രഭാവതി . മക്കൾ അഭിജിത്ത്, മജ്ഞരി. മരുമക്കൾ നയന , രമേശ്. സഹോദരങ്ങൾ - രാജലക്ഷ്മി ബാലഗോപാലൻ, ജയപ്രകാശ്, പരേതനായ ബാലമോഹൻ . സംസ്കാരം നാളെ (16 -7- 25) വൈകുന്നേരം 4 മണിക്ക് കണ്ടിക്കൽ നിദ്രാതീരം വാതകശ്മശാനത്തിൽ .
സി.പി.എം അവിഭക്ത ലോക്കൽ കമ്മിറ്റി അംഗം ,കർഷകസംഘം മുൻ വില്ലേജ് സെക്രട്ടറി ,പബ്ലിക് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ,അർബൻ ബാങ്കിൻറെ വൈസ് ചെയർമാൻ ,കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ കോഡിനേഷൻ കമ്മിറ്റി പ്രസിഡണ്ട് ,കേരള എൻജിഒ യൂണിയൻറെ ജില്ലാ പ്രസിഡണ്ടും 1973ലെ ഐതിഹാസികമായ പണിമുടക്കിന്റെ നായകനുമായിരുന്നു 1973ലെ പണിമുടക്കുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.



.jpg)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group