പകൽ പുസ്തക വിൽപ്പന രാത്രി ഗസൽ കച്ചേരി :ചാലക്കര പുരുഷു

പകൽ പുസ്തക വിൽപ്പന രാത്രി ഗസൽ കച്ചേരി :ചാലക്കര പുരുഷു
പകൽ പുസ്തക വിൽപ്പന രാത്രി ഗസൽ കച്ചേരി :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Jul 14, 10:56 PM
mannan

പകൽ പുസ്തക വിൽപ്പന

രാത്രി ഗസൽ കച്ചേരി


:ചാലക്കര പുരുഷു


തലശ്ശേരി: കബീർ ഇബ്രാഹിമിനെ അറിയാത്തവരായി നഗരത്തിൽ ആരുമുണ്ടാവില്ല.

പ്രത്യേകിച്ച് അക്ഷര സ്നേഹികളും, സംഗിതാസ്വാദകരും.

കാലത്ത് 10 മണിയോടെ ബി.ഇ.എം.പി. ഹൈസ്കൂളിന് മുന്നിൽ കബീറിന്റെ തെരുവോര പുസ്തകശാല സജീവമാകും. പുതിയതും പഴയതുമായ പുസ്തകങ്ങൾതൊട്ട് വിഖ്യാത എഴുത്തുകാരുടെ ലോക ക്ലാസ്സിക് കൃതികൾ വരെ ഈ പുസ്തക ശേഖരത്തിലുണ്ടാവും. ആവശ്യക്കാരുടെ താത്പര്യമനുസരിച്ച് ഇല്ലാത്ത പുസ്തകങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്യും. വൈകുന്നേരമായാൽ സാഹിത്യ കുതുകികളായവരുടെ സങ്കേതമായിഇവിടംമാറും. പ്രമുഖർ തൊട്ട് സാധാരണക്കാർ വരെ ഇവിടെയെത്തും. സമകാലീന സാഹിത്യ സാംസ്ക്കാരിക പ്രശ്നങ്ങളിൽ ചൂടേറിയ ആരോഗ്യകരമായ ചർച്ചകൾ നടക്കും.

മിക്ക ദിവസങ്ങളിലും ചെറു സദസ്സുകളിലും, പൊതുപരിപാടികളിലുമായി കബീർ ഇബ്രാഹിമിന്റെ ഗസൽ കച്ചേരിയുമുണ്ടാകും.

ബ്രണ്ണൻ കോളജിലെ ബിരുദ പഠനത്തിന് ശേഷം യു.എ.ഇ.യിൽ പ്രവാസ ജീവിതമായിരുന്നു. അവിടെ ശക്തി കലാ സാംസ്ക്കാരിക വേദിയിൽ നിന്ന് ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും, തബല വാദനത്തിന്റേയും വിസ്മയ ഗുരുവായ ഉസ്താദ് ഹാരിസ് ഭായിയിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. തുടർന്ന് ബാംഗ്ളൂരിലെ ഷഡ്ജ ഹിന്ദുസ്ഥാനി പഠന കേന്ദ്രത്തിൽ ഗുരു ജിതേഷ് രാജിൽ നിന്ന് തുടർ സംഗീതപഠനം നടത്തി. പിന്നിട് സൗഹൃദ വേദികളിൽ തുടങ്ങിയ ഗസൽ ആലാപനം നിരവധി പ്രൊഫഷണൽ വേദികളിലെത്തി. നിരവധി മെഹ്ഫിലുകളിൽ കബീർ ഗസലുകൾ ആലപിച്ച് ആസ്വാദക മാനസങ്ങൾ കവർന്നിട്ടുണ്ട്.

അടുത്തിടെ തലശ്ശേരി കടൽപ്പാലത്തിന്നുത്ത ചരിത്രമുറങ്ങുന്ന പോർട്ട് ഓഫീസ് അങ്കണത്തിൽ നടന്ന കബീറിന്റെ ഗസൽ നിശ ആർദ്രതയുടെ സരോവരം വെട്ടിത്തിളങ്ങും പോലെ ഭാവനയുടേയും, സംഗീതത്തിന്റേയും മാന്ത്രിക സൗന്ദര്യം വിതറുകയായിരുന്നു. ആത്മാവിൽ മുട്ടി വിളിക്കും പോലെ ആ സ്വരരാഗ ധാര ആസ്വാദക മാനസങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. ഈണങ്ങളുടേയും, രാഗങ്ങളുടേയും കാലാഴങ്ങളിൽ നിന്ന് മുങ്ങിയെടുത്ത രചനാസൗന്ദര്യമുള്ള ഗസലുകളാണ് ആലപിക്കപ്പെട്ടത്. അവയാകട്ടെ, പ്രണയത്തിന്റേയും വിരഹത്തിന്റേയും തീവ്ര മാധുര്യം വിതറുന്നവയുമായി. വേനൽ ചൂടിൽ ഹൃദയതടങ്ങളിലേക്ക് കുളിർ മഴയായി പെയ്തിറങ്ങിയ അനുഭൂതിയായി.

പുതിയ എഴുത്തുകാരെ പ്രത്യേകിച്ച് പ്രോത്സാഹിപ്പിക്കുന്ന കബീർ,കഴിഞ്ഞഏഴ് വർഷമായി കൊടിയവേനലിലും പേമാരിയിലും തെരുവോരത്ത് പുസ്തകങ്ങൾക്കിടയിൽ ഒരു സൂഫിവര്യനെ പോലെ, തലയിൽ ഒരു തൊപ്പിയുമായി പരിചയക്കാരോട് പുഞ്ചിരിച്ച് കുശലം പറഞ്ഞ് ഇരിപ്പുണ്ടായി യിരിക്കും.

 ,റുഹ് എ ഗസൽ ,എന്ന സംഗീത ഗ്രന്ഥവും രചിച്ചിട്ടുണ്ട്.


ചിത്ര വിവരണം. കബീർ ഇബ്രാഹിം ഗമ്പലുകൾ ആലപിക്കുന്നു.


puru

ജപ സംഗീത വിദ്യാലയം പതിനൊന്നാം വാർഷികം ആഘോഷിച്ചു


മാഹി: ജപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിൻ്റെ മാഹി ശാഖയുടെ പതിനൊന്നാം വാർഷികം വിവിധ സംഗീത പരിപാടികളോടെ ആഘോഷിച്ചു.

പ്രമുഖ സംഗീതജ്ഞൻ യു.ജയൻ മാഷിൻ്റെ അദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ഷീല അഴിയൂർ, രാജേഷ് വടകര, പത്മിനി, കണ്ണൂക്കര ,രേഷ്മമാഹി, ദീപപന്തക്കൽ സംസാരിച്ചു.


ചിത്രവിവരണം: കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.


ശ്രീ ഹരീശ്വര ക്ഷേത്രം: ഹനുമാൻ സ്വാമി പ്രതിഷ്ഠ ദിനം ഇന്ന്


മാഹി .മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രത്തിലെ മുഖ്യ ഉപദേവനായ ശ്രീ ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠാദിനം ജൂലായ് 15 ന് നടക്കും. രാവിലെ ഗണപതി ഹോമം, ത്രികാല പൂജ, വൈകുന്നേരം ദീപാലങ്കാരം, ഹനുമാൻ പ്രതിഷ്‌ഠാദിന പ്രത്യേകപൂജ, 7 മണിക്ക് ഭജന എന്നിവ ഉണ്ടായിരിക്കും. ഹനുമാൻ പ്രതിഷ്‌ഠദിന പ്രത്യേക പൂജയായി സിന്ദുരാർച്ചന, അവിൽ നിവേദ്യം, നെയ്യ് വിളക്ക്, ഹനുമാൻ പൂജ എന്നിവയുണ്ടാവും. സന്ധ്യാവേളയിൽ നെയ്യ് വിളക്ക് നേരിട്ട് ഹനുമാൻ സ്വാമിക്ക് സമർപ്പിക്കാവുന്നതാണ്. കൂടാതെ ഹനുമാൻ സ്വാമിക്ക് ദീപസ്‌തംഭം, അവിൽ നിവേദ്യം, സിന്ദുരാർച്ചന, ഗദ ഒപ്പിക്കൽ, വെണ്ണ സമർപ്പണം, തേങ്ങമുട്ട്, വടമാല, വെറ്റിലമാല എന്നീ വഴിപാടുകളും ചെയ്യാവുന്നതാണെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കെ.പി.അശോക്, ഉത്തമരാജ് മാഹി എന്നിവർ അറിയിച്ചു.


കത്തുകൾ



ഏഴ് എം.പിമാരും ഒറ്റക്കെട്ടായി നിന്നാൽ റെയിൽവേ സ്വപ്നം പൂവണിയും



കണ്ണൂർ ജില്ലക്കാരായ ഏഴ് M.P.മാരും ഒരേ മനസ്സോടെ ശ്രമിച്ചാൽ,118 വർഷങ്ങൾക്ക് മുമ്പ് 1907-ൽ , ബ്രിട്ടീഷ്ഭരണാധികാരികൾ   

വിഭാവനം ചെയ്തതും , ഉത്തര മലബാറിലെ ലക്ഷക്കണക്കായ

ട്രെയിൻ യാത്രക്കാർഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്നതുമായ തലശ്ശേരി - മൈസൂർസ്വപ്ന റെയിൽ പാത

മൂന്ന് വർഷങ്ങൾക്കകം യാഥാർത്ഥ്യമാക്കുവാൻസാധിക്കും. (അല്ലാത്ത പക്ഷം, ഈ ആവശ്യത്തിന് വേണ്ടി ബ്രിട്ടീഷ് ഭരണാധി

കാരികൾ അന്ന് അക്വയർ ചെയ്ത് വെച്ചിട്ടുള്ള 50 ഏക്കറോളം വരുന്ന സ്ഥലത്തിൽ ഏറെയുംസ്വകാര്യ വ്യക്തികൾക്ക്ദീർഘകാല പാട്ടത്തിന്

കൊടുക്കുവാൻദക്ഷിണറെയിൽവേഅധികൃതർ ശ്രമിച്ച്കൊണ്ടേയിരിക്കും!)


  - കെ.വി. ഗോകുൽ ദാസ്

         പ്രസിഡൻ്റ്

  തലശ്ശേരി വികസന വേദി.


മാഹി കമ്മ്യൂണിറ്റി കോളേജ്: സ്പോട്ട് അഡ്മിഷൻ ജൂലൈ 17 ന്

മാഹി:പോണ്ടിച്ചേരി സർവ്വകലാശാല നേരിട്ടു നടത്തുന്ന മാഹി കമ്മ്യൂണിറ്റി കോളേജിൽ ബി.കോം, ബി.വോക് ഓഫീസ് അഡ്‌മിനിസ്ട്രേഷൻ, ജേണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ, ഫാഷൻ ടെക്കനോളജി എന്നീ ബിരുദ പ്രോഗ്രാമുകളിലേക്ക് ജൂലൈ 17 ന് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. വിദ്യാർത്ഥികൾ മാഹി സെമിത്തേരി റോഡിൽ എസ്.പി ഓഫീസിനടുത്തുള്ള പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മാഹി സെൻ്ററിൽ രാവിലെ 10.30 ന് സർട്ടിഫിക്കറ്റുകൾ സഹിതം റിപ്പോർട്ട് ചെയ്യുക. നേരത്തെ അഡ്‌മിഷനിൽ റജിസ്റ്റർ ചെയ്യാത്ത

വിദ്യാർത്ഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണെന് സെൻ്റർ ഹെഡ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9847240523, 9526479496 എന്ന നമ്പറുകളിൽ ബന്ധപ്പെടണം

സെൻ്റാക്ക് : യു.ജി നീറ്റ് അപേക്ഷ തീയ്യതി നീട്ടി, ജൂലൈ 16 വരെ സ്വീകരിക്കും


മാഹി :സെൻ്റാക്ക് മുഖാന്തിരം പ്രവേശനം നടത്തുന്ന യു.ജി നീറ്റ് അധിഷ്ഠിത കോഴ്സുകളായ (എം.ബി.ബി.എസ്./ബി.ഡി.എസ്./ബി.എ.എം.എസ്./ബി.വി.എസ്.&എ.എച്ച്. (നാഷണൽ - എസ്.എസ്. & എൻ.ആർ.ഐ) എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടി. ഓൺലൈനായി അപേക്ഷകൾ ജൂലൈ 16 ന് വൈകുന്നേരം 5 മണി വരെ സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് അപേക്ഷകർ അവരുടെ ലോഗിൻ ഡാഷ്‌ബോർഡിലെ പരാതി ഓപ്ഷൻ വഴിയോ 0413-2655570 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാമെന്ന് സെന്റാക്

കോർഡിനേറ്റർ അറിയിച്ചു.


whatsapp-image-2025-07-14-at-19.59.42_2b4c73fb

വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു.


മാഹി:പുതുച്ചേരി ലാറ്റിൻ കാത്തലിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ് എസ് .എൽ.സി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച ഇടവകയിലെ എല്ലാ കുട്ടികളെയും സെന്റ് തെരേസ ബസിലിക്ക റെക്ടർ റവ.ഫാ.സെബാസ്റ്റ്യൻ കാരേക്കാട്ട് മൊമന്റോ നൽകി അഭിനന്ദിച്ചു.. പുതുച്ചേരി ലാറ്റിൻ കാത്തലിക്ക് പ്രസിഡന്റ് വിൻസെന്റ് ഫർണ്ണാണ്ടസ്, പോൾ ഷിബു , സ്റ്റാൻലി ഡിസിൽവ , പാട്രിക് ജോയ് പെരേര, രാജേഷ് ജോൺ , റോബിൻസൺ ഫർണ്ണാണ്ടസ്,കവിത ഫർണ്ണാണ്ടസ്, ലാൻസി മെൻഡോൺസ് എന്നിവർ നേതൃത്വം നൽകി.


ചിത്രവിവരണം:വിദ്യാർത്ഥി പ്രതിഭകളെ മാഹി ബസലിക്കയിൽ ആദരിച്ചപ്പോൾ


സി കെ പി റയിസിന്റെ സഹോദരി നിര്യാതയായി


തലശേരി സിവിൽ സ്റ്റേഷന് സമീപം കെൻസ് ൽ കേയി കുടുംബാംഗം സി. കെ. പി താഹിറ (60) നിര്യാതയായി.പരേതനായ ടി എം അബ്ദുൽ ഖാദർ സി കെ പി അയിസ്സു എന്നവരുടെ മകൾ,ഭർത്താവ് കെ. പി. സുബൈർ മഹമൂദ് ഹാജി ( നീലേശ്വരം ), മക്കൾ കദീജ ഹിബ, താസ ബീവി, ഹാദി സക്ക മുഹമ്മദ്‌, മുഹമ്മദ്‌ റാദി, അ സം മുഹമ്മദ്, മരുമക്കൾ ഹബീബ് റഹ്മാൻ (അബുദാബി ) സംസീർ ബഷീർ (ബംഗ്ലൂർ), തൂബ റാസിഖ്, ഡോക്ടർ ആയിഷ ജൂഹി, സഹോദരങ്ങൾ സി കെ പി മുഹമ്മദ്‌ റയീസ്, സി കെ പി ജസീല.


whatsapp-image-2025-07-14-at-20.00.49_81350fda

ലളിത നിര്യാതയായി.


തലശ്ശേരി : പുന്നോൽ പള്ളിക്കുന്ന് ബിജുല നിവാസിൽ

 ലളിത (65) നിര്യാതയായി.

ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ

മക്കൾ: ബിജുല, വിജിത്ത്, ബിതീഷ്,പരേതനായ ലിതീഷ് 

മരുമക്കൾ: മനോജ്,രേഷ്മ

സഹോദരങ്ങൾ: രവീന്ദ്രൻ,ഭാർഗവി, പരേതനായ പത്മനാഭൻ,രമേശൻ

 സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ


whatsapp-image-2025-07-14-at-20.12.18_e9077475

ബസ്സ് ഷെൽട്ടർ അപകടാവസ്ഥയിൽ


ചൊക്ലി:മേലേ ചൊക്ലിയിൽ ബസ്കാത്തിരിപ്പ് കേന്ദ്രത്തിലെ വാർപ്പും ബീമും സിമന്റ് അടർന്ന് കമ്പികൾ പുറത്തായത്. അപകടത്തിന് കാരണമാകും ഈ ബസ് ഷെൽട്ടറിൽ ഇരുന്ന് ചെറുപ്പ് ,കുട, ബേഗ് തുടങ്ങിയവ റിപ്പേർ ചെയ്ത് നിത്യവൃത്തിക്കായ് തൊഴിൽ ചെയ്ത്ജീവിക്കുന്ന ഒരാൾ അവിടെയുണ്ട് അവർക്കും വിദ്യാർത്ഥിക്കളും ജോലി ആ ശ്യത്തിനും മറ്റും ബസ്സ് കാത്തിരിക്കുന്നവർക്കും ഏറെ പ്രയാസമാണ് ഷർട്ടർ ബലപ്പെടുത്തി അപകടാവസ്ഥയിൽ നിന്ന് മുക്തി നേടാൻ അധികൃതരുടെ ശ്രദ്ധപതിയേണ്ടതുണ്ട്./


ചിത്രവിവരണം: അപകടാവസ്ഥയിലായ ബസ്സ് ഷെൽട്ടർ


വീ ശിയടിച്ച കാറ്റിൽ കനത്ത നാശനഷ്ടം


മാഹി: ഇന്നലെ വൈകീട്ട് വീശിയടിച്ച കാറ്റിൽ മാഹിയിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി'

 പാറക്കൽ ആലമ്പത്ത് ബഷീറിൻ്റെ ഉടുമസ്ഥതയിലുള്ള ഷീറ്റ് പാകിയ വീടിൻ്റെ മേൽക്കൂര പാറിപ്പോയി

തൊട്ടടുത്ത് തന്നെയുള്ള സി എച്ച് ശ്രീധരൻ ഗുരുക്കൾ കളരിയുടെ മേൽക്കൂരയും പാറിപ്പോയിട്ടുണ്ട്.

മാഹി ബീച്ച് റോഡിൽ കടയുടെ മേൽക്കൂരയിൽ പാകിയ ഷീറ്റ് പാറിവീണ് ഓട്ടോറിക്ഷയ്ക്കും കേട് പാട് സംഭവിച്ചു.

വിശ്വകർമ്മ മഹാസഭ: രാമയണമാസ പരിപാടി ജൂലയ് 27 ന്


മാഹി ..അഖില ഭാരതീയ വിശ്വകർമ്മ മഹാസഭ മാഹി ശാഖയുടെ ആഭിമുഖ്യത്തിൽരാമായണ മാസത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ പ്രശസ്ത സൈക്കോളജിസ്റ്റായദിവ്യ പി അഴിയൂർ സംസാരിക്കുന്നു. ജൂലയ് 27 ന് വൈകുന്നേരം 4 മണിക്ക് മാഹി വിശ്വകർമ്മ ഹാളിലാണ് പരിപാടി നടക്കുക.


whatsapp-image-2025-07-14-at-19.58.06_dc903680

കാട് കയറി , ചളിക്കുളമായി റെയിൽവെ സ്റ്റേഷന്നടുത്ത റോഡ്


മാഹി:മാഹിബൈപ്പാസിന്റെ അണ്ടർ പ്പാസ് വഴി മാഹി റെയിൽവേ സ്റ്റേഷനിൽ രണ്ടാം ഫ്ലാറ്റ് ഫോമിലേക്ക് വരുന്ന റെയിൽവേ കുളത്തിന് സമീപത്തുകൂടെയുള്ള റോഡ് തകർന്ന് ചെളി കുളമാവുകയും, ഇരുവശങ്ങളും കാട് കയറിയതും, വാഹന യാത്രികർക്കും കാൽനടയാത്രികർക്കും ഏറെ ദുരിതയാത്രയാണ് സമ്മാനിക്കുന്നത് ' റെയിൽവേ ഭൂമിയായ റോഡ് ഉൾപെടുന്ന ഭാഗം കാടും റോഡും വൃത്തിയാക്കി ജനങ്ങളുടെ യാത്ര ക്ലേശത്തിന് പരിഹാരം കാണമൊന്നാണ് യാത്രികരുടെ ആവശ്യം.


ചിത്രവിവരണം: കാട്കയറി, ചളിക്കുളമായ റെയിൽവെ സ്റ്റേഷൻ പരിസരത്തെ റോഡ്


santhosh-3

മാഹി റെയിൽവേ സ്റ്റേഷനിൽരണ്ടാം ഫ്ലാറ്റ്ഫോമിൽ ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കണം


മാഹി: മാഹി റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ പെടുത്തി വികസന പ്രവർത്തനങ്ങൾനടത്തി ആധുനിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഉദ്ഘാടനം കഴിഞ്ഞെങ്കിലും, രണ്ടാംഫ്ലാറ്റ്ഫോമിൽ ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കാത്തത് മാഹി ബൈപ്പാസ് വഴിയും അഴിയൂർ ഭാഗത്ത് നിന്ന് വരുന്നവർക്കുംഏറെ പ്രയാസമാണ് ഇവർക്ക് ഒന്നാം ഫ്ലാറ്റ്ഫോമിൽ പോയി ടിക്കറ്റെടുത്ത് തിരിച്ച് വരുക എന്ന ബുദ്ധിമുട്ട് ചെറുതല്ല ഓട്ടോമാറ്റിക്ക് വെറ്റിങ്ങ് മിഷീൻകൗണ്ടർ സ്ഥാപിച്ച് യാത്രികരുടെ സൗകര്യം മെച്ചപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan