
വിദ്യാഭ്യാസ രംഗത്തെ അവസരങ്ങൾ പ്രയോജന പെടുത്തണം: ഇ.വത്സരാജ്
മാഹി: ഈസ്റ്റ് പള്ളൂർ ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിന്റെ പരിധിയിൽ വരുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ
ഉപഹാരവും കേഷ് അവാർഡും നല്കി അനുമോദിച്ചു. അനുമോദന ചടങ്ങ് രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാന മേലെയിൽ ഇന്ന് നമുക്ക് ലഭ്യമാവുന്ന നിരവധി അവസരങ്ങൾ ഉണ്ട്. അത്തരം അവസരങ്ങളെ പരമാവധി പ്രയോജനപെടുത്തി ഭാവി സുരക്ഷിതമാക്കുന്നതോടൊപ്പം നാടിൻ്റെ നല്ല പൗരന്മാരായി മാറണമെന്നും ചടങ്ങിൽ മുഖ്യാഥിതിയായി എത്തിയ മുൻ മന്ത്രി ഇവത്സരാജ് പറഞ്ഞു. കുട്ടികൾക്ക് സ്നേഹാപഹാരമായി എൻ്റെ മയ്യഴി എന്ന പുസ്തകവും നല്ലി. വാർഡ് പ്രസിഡണ്ട് പത്മനാഭൻ പത്മാലയം അദ്ധ്യക്ഷത വഹിച്ചു. കെ.മോഹനൻ, കെ.ഹരീന്ദ്രൻ, സുനിൽ കുമാർ, കെ.വി.ഹരീന്ദ്രൻ, എം.ശ്രീജയൻ, വി.വത്സരാജ്, കെ.രാഘവൻ, ശ്രീജേഷ്.എം.കെ, വി.പി.രാജൻ സംസാരിച്ചു. പൊത്തങ്ങാടൻ രാഘവൻ സ്വാഗതവും കെ സുരേഷ് നന്ദിയും പറഞ്ഞു.
ചിത്രവിവരണം: രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
അനധികൃതമായി കടത്തിയ
1900 ലിറ്റർ ഡീസൽ പിടിച്ചു
മാഹി: മാഹി ബൈപ്പാസിൽ ഈസ്റ്റ് പള്ളൂരിലെ ജിയോ പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഇന്നലെ രാത്രിയിൽ പള്ളൂർ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പിക് അപ്പ് വാനിൽ കോഴിക്കോട്ടേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന 1900 ലിറ്റർ ഡീസൽ പിടികൂടിയത്.
മാഹിയിൽ നിന്നും അനധികൃതമായി ഇന്ധനം കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ.അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ നിരീക്ഷണവും വാഹന പരിശോധനയും കർശനമാക്കിയിരുന്നു
പതിനൊന്നു ബാരലിലും രണ്ടു ക്യാനിലുമായി ഏകദേശം ഒന്നര ലക്ഷം രൂപയുടെ ഡീസലാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
പിക് വാൻ ഡ്രൈവർ മലപ്പുറം സ്വദേശി അടാട്ടിൽ ഹൗസിൽ അബ്ദുൽ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു
ഇന്ധനം കടത്താനുപയോഗിച്ച KL-09 A S 9280 പിക് അപ്പ് വാനും കസ്റ്റഡിയിലെടുത്തു.
പള്ളൂർ എസ് ഐ സുരേഷ് ബാബു, കോൺസ്റ്റബിൾ ഭുവനേഷ്, ഡ്രൈവർ അഖിലേഷ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു

മാഹി ക ജൽവ :
കുട്ടികൾകളെ അനുമോദിച്ചു.
മാഹി :സർക്കാർ വിദ്യാലയങ്ങളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ എഴുതിയ ആദ്യ സി.ബി.എസ്.ഇ ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളെയും മാഹി റീജ്യണൽ ഗവ. സ്കൂൾ പാരൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച മാഹി ക ജൽവ ചടങ്ങിൽ അനുമോദിച്ചുച്ചു. പള്ളൂർ കോ ഓപ്പറേറ്റിവ് കോളേജിൽ നടന്ന ചടങ്ങ് രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യതു.
മുൻ അഭ്യന്തരമന്ത്രി ഇ. വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. റിജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ മുഖ്യാഥിതിയായി.
വടക്കൻ ജനാർദ്ദനൻ, കെ മോഹനൻ, പ്രബീഷ് കുമാർ,റഷീദ് കെ ടി പി,മാഹി കോ ഓപ്പറേറ്റിവ് കോളജ് പ്രസിഡന്റ് സജിത്ത് നാരായണൻ, മാഹി കോ ഓപ്പറേറ്റിവ് കോളജ് പ്രിൻസിപ്പൽ ഡോക്ടർ ലക്ഷ്മി സി ജി എന്നിവർ ആശംസകൾ സംസാരിച്ചു.
പേരെന്റ്സ് അഡ്മിനിസ്ട്രെറ്റർ കോ- ഓർഡിനേറ്റർ റഷീദ് അടുവാട്ടിൽ അസോസിയേഷനെ പരിചയപ്പെടുത്തി.
അസോസിയേഷൻ പ്രസിഡന്റ് ഷോഘിത വിനീത് സ്വാഗതവും അസോസിയേഷൻ ജോയിൻ സെക്രട്ടറി റോഷിത നന്ദിയും പറഞ്ഞു.
724 കുട്ടികളെയാണ് ചടങ്ങിൽ ആദരിച്ചത്
ചിത്രവിവരണം: രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു

കോടിയേരി - പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശിൽപശാല സംഘടിപ്പിച്ചു
തലശ്ശേരി : കോടിയേരി - പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിൽപശാല സംഘടിപ്പിച്ചു. മാടപ്പീടി ഗുംട്ടിയിലെ സൗത്ത് വയലളം യു പി സ്കൂളിൽ നടന്ന ശില്പശാലയുടെ ഉദ്ഘാടനം മാഹി എം എൽ എ രമേശ് പറമ്പത്ത് നിർവ്വഹിച്ചു. ഡി. സി. സി ജനറൽ സെക്രട്ടറി ഇ ആർ വിനോദ് മുഖ്യ പ്രഭാഷണം നടത്തി. സി പി പ്രസീൽ ബാബു അധ്യക്ഷത വഹിച്ചു. വി രാധാ കൃഷ്ണൻ മാസ്റ്റർ, അഡ്വ സി ടി സജിത്ത്, കെ. പി കുശല കുമാരി ടീച്ചർ, വി ദിവാകരൻ മാസ്റ്റർ, പി. കെ രാജേന്ദ്രൻ, പി എം കനകരാജൻ , ടി എം പവിത്രൻ, പി. ദിനേശൻ, കെ അജിത്ത് കുമാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ സി ശ്രീജിത്ത് കുമാർ, കെ. വി ജയചന്ദ്രൻ എന്നിവർ ക്ലാസ് നിയന്ത്രിച്ചു.
ചിത്രവിവരണം: രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു
സാഹിതി' കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു
ന്യൂ മാഹി .ഒളവിലം യു.പി. സ്കൂളിൽ 'സാഹിതി' വിദ്യാരംഗം കലാ സാഹിത്യ വേദി ചലച്ചിത്ര പിന്നണി ഗായകൻ എം. മുസ്തഫ ഉദ്ഘാടനം ചെയ്തു.
അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് ഷാജി ഒതയോത്ത് അധ്യക്ഷത വഹിച്ചു..
പ്രധാനാധ്യാപിക ശ്രീജ രാമചന്ദ്രൻ ആശംസകൾ നേർന്നു.
വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയ ഹൃദ്യ രാജേഷ്,ഗോപിക,
സാൻവിയ അനീഷ് ,
എം. ശ്രീലക്ഷ്മി, ആദിശ്രീ, ദ്രുവ പ്രവീൺ എന്നിവരെ ചടങ്ങിൽ ഉപഹാരം നല്കി അനുമോദിച്ചു.
കെ.പി. ആകാശ് സ്വാഗതവും 'സാഹിതി' കുട്ടികളുടെ കൺവീനർ നൈഗിൻ നന്ദിയും പറഞ്ഞു.

ഇ. സുകുമാരൻ നിര്യാതനായി.
തലശ്ശേരി: നിട്ടൂർ ബാലത്തിൽ കൃഷ്ണാലയത്തിൽ ഇ. സുകുമാരൻ (70) നിര്യാതനായി.ഭാര്യ: കൃഷ്ണകുമാരി.മക്കൾ: സുകന്യ,സുഗദേവ് (വിദേശം). സംസ്ക്കാരം തിങ്കൾ (14-7-25] രാവിലെ 10.30 ന് മുനിസിപ്പൽ ശ്‌മശാനം നിദ്ര തീരം കണ്ടിക്കൽ
ഭൗതിക ശരീരം രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്

അധ്യാപക സ്നേഹത്തിന്റെ സ്മരണകളുമായി ഒരു സന്ദർശനം.
മാഹി : അഞ്ചാം ക്ലാസ് മുതൽ ഞങ്ങൾക്ക് അറിവിന്റെ അക്ഷരങ്ങൾ കുറിച്ച് തന്ന മാഹി ജെ എൻ ജി എച് എസ്സിലെ
ഞങ്ങളുടെ പ്രിയ അറബിക് അധ്യാപിക സൈനബ ടീച്ചറെ മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം അവരുടെ ഏറാമലയിലെ വീട്ടിൽ സന്ദർശിച്ച് മുഹമ്മദ് സിറാജ്യും, ഫിനോജ് മുസ്തഫയും.
കാലം ഏറേ കഴിഞ്ഞെങ്കിലും അവർ പെട്ടെന്ന് തന്നെ ഞങ്ങളെ തിരിച്ചറിഞ്ഞു.
സ്നേഹഭാവം നിറഞ്ഞ ഹൃദ്യമായ ഒരു അനുഭവമായി
മാറി ആ സന്ദർശനം.
വാതിൽ തുറന്ന് സമ്മാനിച്ച ആ സ്നേഹസ്വീകാര്യത, അഞ്ചാം ക്ളാസിൽ നിന്ന് തുടങ്ങി ജീവിതമേഖലയിലേക്കുള്ള ഞങ്ങളുടെ യാത്രയിൽ പങ്കുവെച്ച അവരുടെ അനുസ്മരണങ്ങൾ, ഓരോ പാഠവും ഒരവസാനവും പോലെ മനസ്സിൽ പതിഞ്ഞു.
ഏറെക്കാലത്തെഅധ്യാപക ജീവിതത്തിലെ ഓർമകളും അനുഭവങ്ങളും
അവർ പങ്കുവെച്ചു.
മകൻ അഫ്നാസിനെ അവിടെ വെച്ച് കാണുകയും പരിചയപ്പെട്ടതും ഈ സന്ദർശനം ടീച്ചർക്ക് വലിയ സന്തോഷം നൽകിയെന്ന് പറഞ്ഞ മുഹൂർത്തവും സന്തോഷം നിറഞ്ഞ അനുഭവമായി.
ഈ സന്ദർശനം കുറച്ചുനേരത്തേക്കെങ്കിലും പഴയ വിദ്യാലയ കാലം തിരിച്ചു കൊണ്ടുവന്നു.
ഇത് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി ഞങൾ സൂക്ഷിക്കും.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group