
മാഹി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഡന്റൽ സയൻസ് & ഹോസ്പിറ്റലിൽ ആറാമത് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മാഹി:മാഹി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഡെൻ്റൽ സയൻസ് & ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ
മലബാർ കാൻസർ സെന്ററിൻ്റെയും,
റോട്ട്രാക്റ്റ് മൈൻഡ്സിൻ്റെയും,ബ്ലഡ് ഡോണേഴ്‌സ് കേരളയുടെയും സഹകരണത്തോടെ മാഹി ഡെൻ്റൽ കോളജിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് എൻ എസ് എസ് കോർഡിനേറ്റർ ഡോ. ടീനു തോമസിന്റെ അധ്യക്ഷതയിൽ മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ അനിൽ കുമാർ രക്തം ദാനം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽ കുമാർ രക്തദാനത്തിന്റെ മഹത്വത്തെ കുറിച്ചും, ആരെന്നറിയാത്ത ഒന്നിൽ കൂടുതൽ പേരുടെ ജീവൻ നിലനിർത്താനോ, ജീവൻ രക്ഷിക്കാനോ നമ്മുടെ ഒരാളുടെ രക്തദാനത്തിലൂടെ കഴിയുന്നതിലുള്ള സന്തോഷം ഓരോ സന്നദ്ധ രക്തദാനത്തിലും നമുക്ക് അനുഭവിക്കാൻ കഴിയുന്നതിനെക്കുറിച്ചും, പുതുച്ചേരിയിൽ ജോലി ചെയ്യുമ്പോൾ ജിപ്മറടക്കം പല ഹോസ്പിറ്റലുകളിലും രക്തദാനം ചെയ്യാൻ കഴിഞ്ഞതിനെക്കുറിച്ചും വിദ്യാർത്ഥികളോട് വിശദീകരിച്ചു.
ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി പി റിയാസ് മാഹി, ബി ഡി കെ സംസ്ഥാന വൈസ്പ്രസിഡന്റും സൗദി അറേബ്യ കോർഡിനേറ്ററും, സൗദി ബാലന് വേണ്ടി ബോംബെ ഗ്രൂപ് രക്തം എത്തിക്കാൻ കോർഡിനേറ്റ് ചെയ്ത ഫസൽ ചാലാട്, ഡോ.അങ്കിത, എം സി സി ബ്ലഡ് ബാങ്ക് ഇൻചാർജ് ഡോ.ഹർഷ, എന്നിവർ ആശംസ പ്രസംഗം നടത്തി. ക്യാമ്പിന് റോട്രാക്റ് മൈന്റ്സും, എം സി സി ബ്ലഡ് ബാങ്ക് കൗൺസിലർ റോജ, അരുൺ, റയീസ് മാടപ്പീടിക, കാർത്തു വിജയ്, മജീഷ് തപസ്യ, ഷംസീർ പാരിയാട്ട് എന്നിവർ നേതൃത്വം നൽകി. തുടർന്ന് മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്റർ ഇൻചാർജ് ഡോ ഹർഷയിൽ നിന്ന് കോളേജ് എൻ എസ് എസ് കോർഡിനേറ്റർ ഡോ: ടീനു തോമസും, പി പി റിയാസും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. തൊണൂറ്റി ആറ് വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 34 വിദ്യാർത്ഥികൾ രക്തദാനം ചെയ്തതിൽ പതിനെട്ട് വിദ്യാർത്ഥികളുടെ ആദ്യത്തെ രക്തദാനമാണെന്നത് ക്യാമ്പിന് ആവേശമായി. ക്യാമ്പിന് ഫസൽ ചാലാട് നന്ദി പറഞ്ഞു.
ചിത്രവിവരണം:മാഹി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി.എ അനിൽ കുമാർ രക്തം ദാനം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു
മലബാർ കാൻസർ സെന്ററിന് തിരുവങ്ങാട് പുല്ലമ്പിൽ റോഡിൽ സ്കൂൾ കെട്ടിടവും 2.13 ഏക്കർ സ്ഥലവും സൌജന്യമായി കൈമാറുന്നു
തലശ്ശേരി:കോടിയേരിയിലെ മലബാർ കാൻസർ സെന്ററിന്റെ വികസന പ്രവർത്തനങ്ങൾക്കായി തിരുവങ്ങാട് പുല്ലമ്പിൽ റോഡിൽ സ്കൂൾ കെട്ടിടവും 2-13 ഏക്കർ സ്ഥലവും സൌജന്യമായി ലഭ്യമാവുന്നു. ഡോ. ഹെർമ്മൻ ഗുണ്ടർട്ട് ഫൌണ്ടേഷന്റെ അധീനതയിലുള്ള വസ്തുവിന്റെ കൈമാറ്റ ചടങ്ങ് ഇന്ന് വൈകിട്ട് 3 ന് (വെള്ളി)കാൻസർസെന്റർ സെമിനാർ ഹാളിൽ നടക്കും - നഗരസഭാ ചെയർ പേഴ്സൺ ജമുനാ റാണി ടീച്ചറുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ സംസ്ഥാന നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ മുഖ്യാതിഥിയാവും - തലശ്ശേരി സബ്ബ് കലക്ടർ കാർത്തിക് പാണി ഗ്രഹി ഐ.എ.എസ് സംബന്ധിക്കും - കാൻസർ സെന്റർ ഡയറക്ടർ ഡോ.ബി.സതീശൻ, കൊൺസിലർമാരായ കെ. ലിജേഷ്, വി. വസന്ത, അഡ്വ.കെ.എം. ശ്രീശൻ,, കാൻസർ സെന്റർ അഡ്മിനിസ്ട്രേറ്റർഅനിത തയ്യിൽ സംസാരിക്കും. ഡോ.ഹെർമ്മൻ ഗുണ്ടർട്ട് ഫൌണ്ടേഷൻ പ്രസിഡണ്ട് കെ.രാഘവൻ മാസ്റ്റർ,അഡ്വ. ഒ.ജി. പ്രേമരാജൻ എന്നിവരെ വേദിയിൽ ആദരിക്കും - പുതുതായി ഏറ്റെടുക്കുന്ന സ്ഥലവും കെട്ടിടവും മലബാർ കാൻസർ സെന്ററിന്റെ അനക്സായി പ്രവർത്തിക്കുമെന്നും അവിടെ ഇന്റഗ്രേറ്റഡ് മെഡിസിൻ വിഭാഗം വികസിപ്പിച്ച് ആധുനിക വൈദ്യശാസ്ത്രവും ആയുർവ്വേദവും മറ്റ് ശാഖകളെയും സമുന്വയിപ്പിച്ച് കാൻസർ ചികിത്സ, ഗവേഷണം, പുനരധിവാസം എന്നിവയ്ക് ഉപയോഗിക്കുമെന്നും എം.സി.സി.യിലെ ഡോ. ചന്ദ്രൻ കെ.നായർ, ടി. അനിത,പി.സി. റീന, പി.കെ.സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. തലശേരിയെ ആരോഗ്യ ടൂറിസം കേന്ദ്രമാക്കിമാറ്റാനും ലക്ഷ്യമുണ്ടെന്ന് സെന്റർ ഭാരവാഹികൾ പറഞ്ഞു

റമീസ് പാറാലിന് കെ എസ് ടി യു യാത്രയയപ്പ് നൽകി
തലശ്ശേരി : മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഇൻറർ മാനേജ്മെൻറ് ട്രാൻസ്ഫർ മുഖേന കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാന അധ്യാപകനായി ചാർജ്ജെടുത്ത കെ എസ് ടി യു തലശ്ശേരി സൗത്ത് ഉപജില്ല പ്രസിഡണ്ട് റമീസ് പാറാലിന് കെ എസ് ടി യു തലശ്ശേരി സൗത്ത് ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
യാത്രയയപ്പ് യോഗം മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. കെ എസ് ടി യു സബ്ജില്ലാ വൈസ് പ്രസിഡണ്ട് കെ എം റിയാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം പി സിറാജ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ കുഞ്ഞബ്ദുള്ള, ജില്ലാ വൈസ് പ്രസിഡണ്ട് എൻ അബ്ദുൽ ഖാദർ, സബ്ജില്ലാ ട്രഷറർ ടി വി റാഷിദ, മുബാറക് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ കെ പി നിസാർ, വി അബ്ദുൽ ജലീൽ, വി കെ അബ്ദുൽ ബഷീർ, എ യു ഷമീല, കെ സൗദ, എം വി മിസ്ഹബ്, പി കെ അബ്ദുൽ സമദ്, മുസമ്മിൽൽ കെ പി, എന്നിവർ പ്രസംഗിച്ചു. റമീസ് പാറാൽ മറുപടി പ്രസംഗം നടത്തി.
ചിത്രവിവരണം:മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ബഷീർ ചെറിയാണ്ടി, റമീസ് പാറാലിന് ഉപഹാരം നൽകുന്നു

പി .എം. ഹാഷിമിനെ അനുസ്മരിച്ചു
ന്യൂമാഹി : പഞ്ചായത്ത് മുൻ പ്രസിഡണ്ടും , സി പി എം മുൻ ലോക്കൽ സെക്രട്ടറിയും, സഹകാരിയും ന്യൂമാഹിയിലെ സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന
പി എം ഹാഷിമിൻ്റെ എട്ടാം ചരമ വാർഷികദിനത്തിൻ്റെ ഭാഗമായി അനുസ്മരണ സമ്മേളനം നടന്നു. കിടാരൻകുന്ന് യു കെ സലീം മന്ദിരത്തിൽ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. പി പി രഞ്ചിത്ത്, ടി കെ മുഹമ്മദ് ഫിറോസ് സംസാരിച്ചു.
ചിത്രവിവരണം: ഡി.വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യുന്നു

രേഖാങ്കിതം " ശ്രദ്ധേയമായി
തലശ്ശേരി: കേരള സ്കൂൾ ഓഫ് ആർട്ട്സിൽ വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ പരിപാടിയുടെ ഭാഗമായി പ്രശ്‌സ്ത ചിത്രകാരൻ മദനന്റെ
" രേഖാങ്കിതം" പരിപാടി അരങ്ങേറി. യാത്രയിൽ രചിച്ച ചിത്രങ്ങൾ വിദ്യാർത്ഥികളുമായി പങ്കു വെച്ചു.
സ്കൂൾ പ്രിൻസിപ്പൽ പൊൻമണി തോമസ് 'അധ്യക്ഷത വഹിച്ചു. കെ.പി.മുരളിധരൻ , രാജേഷ്, അനഘ, ശ്രീലക്ഷമി സംബന്ധിച്ചു
ചിത്രവിവരണം: ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്യുന്നു
23 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ കണ്ണൂർ ജില്ല
ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ്
തലശ്ശേരി:23 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖലാ അന്തർ ജില്ല ക്രിക്കറ്റ് മൽസരങ്ങൾക്കുള്ള കണ്ണൂർ ജില്ലാ ടീം തെരഞ്ഞെടുപ്പ് 13-07-2025 (ജൂലൈ 13 തിയ്യതി) ഞായറാഴ്‌ച രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
01-09-2002 നോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാം.
പങ്കെടുക്കുവാൻ താൽപ്പര്യമുള്ള കുട്ടികൾ ക്രിക്കറ്റ് ഡ്രസ്സിൽ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 13-07-2025 ഞായറാഴ്ച രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തി ചേരേണ്ടതാണ്.
രജിസ്ട്രേഷൻ ഫീ : 100 രൂപ
കൂടുതൽ വിവരങ്ങൾക്ക് : 9605004563 , 9645833961

എസ്.എഫ്.ഐ ചൊക്ളി പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി
ചൊക്ലി:കേരളത്തിലെ സർവ്വകലാശാലകളെ കാവിവത്കരിക്കുന്ന ഗവർണറുടെ നിലപാടുകൾക്കെതിരെ കേന്ദ്ര സർക്കാർ ഓഫീസിലേക് എസ്എഫ്ഐ പാനൂർ ഏരിയ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കാഞ്ഞിരത്തിൻ കീഴിൽ നിന്ന് ആരംഭിച്ച് ചൊക്ലി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് എസ്എഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അനുനന്ദ് ഉദ്ഘാടനം ചെയ്തു. ഏരിയ ജോയിൻറ് സെക്രട്ടറി സൂര്യ സ്വാഗതം പറഞ്ഞു. ഏരിയ വൈസ് പ്രസിഡന്റ് സഞ്ജയ് അദ്ധ്യക്ഷത വഹിച്ചു.
ചിത്രവിവരണം: എസ്.എഫ്.ഐ ചൊക്ളി പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ച്
പെൻഷനേർസ് അസോസിയേഷൻ: സമാഗമം - 2025 നടത്തി
ചൊക്ലി:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ ചൊക്ലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സമാഗമം 2025 നടത്തി. നവാഗതരായ അംഗങ്ങളെ സ്വീകരിച്ചു കൊണ്ട് സംസ്ഥാന കമ്മറ്റി അംഗം പി.കെ.രാജേന്ദ്രൻ സമാഗമം പരിപാടി ഉദ്ഘാടനം ചെയ്തു.
2025ലെ പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കളെ ഉപഹാരവും ക്യാഷ് അവാർഡു നൽകി സംസ്ഥാന കമ്മറ്റി അംഗം പി.വി.ബാലകൃഷ്ണൻ അനുമോദിച്ചു.
ഈയിടെ അന്തരിച്ച മുതിർന്ന അംഗവും സാഹിത്യകാരനുമായ വി.കെ.ഭാസ്ക്കരൻ മാസ്റ്റർ അനുസ്മരിച്ച് മുൻ പ്രിൻസിപ്പലും പ്രഗത്ഭ വാഗ്മിയുമായ എം.ഹരീന്ദൻമാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി. കെ.കെ. നാരായണൻ മാസ്റ്റർ, പി.വി.വത്സലൻ, അജിത കുമാരി കോളി, സി.പി.അജിത്ത് കുമാർ, ടി.ആർ.യതിരാജ്, എൻ. ജയപ്രസാദ്, ജയപ്രകാശ് സംസാരിച്ചു.
ദമ്പതികളെയും മകനേയും വധിക്കാൻ ശ്രമം ആറ് സി.പി.എം.പ്രവർത്തകർ കുറ്റക്കാർ
തലശ്ശേരി: ബി.ജെ.പി.പ്രവർത്തകനെ അന്വേഷിച്ച് എത്തിയ സി.പി.എം.പ്രവർത്തകർ വീട്ട് മുറ്റത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീടിന്റെ വാതിൽ ചവിട്ടി പൊളിച്ച് വീട്ടിനകത്ത് കടന്ന് ടെലഫോൺ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ തകർത്ത ശേഷം വീട്ടിനകത്തുള്ളവരെ അക്രമിച്ച് വധിക്കാൻ ശ്രമിക്കുകയും വീട്ടിലെ കെ. എൽ. 13 എൻ 83 35ബൈക്ക് തീവെച്ച് നശിപ്പിക്കുകയും ചെയ്യുക വഴി ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം വരുത്തിയെന്ന കേസിൽ ആറ് സി.പി.എം.പ്രവർത്തകർ കുറ്റക്കാരാണെന്ന് മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി.കെ ജോസ് വിധിച്ചു.പ്രതികൾക്കുള്ള ശിക്ഷ കോടതി വെള്ളിയാഴ്ച പ്രഖ്യാപിക്കും.
2007 ഫിബ്രവരി 15 ന് രാത്രി പതിനൊന്നരയോടെയാണ് കേസിനാസ്പ ദമായ 'സംഭവം.
മാടപ്പീടികയിലെ കുറ്റിവയൽ എന്ന സ്ഥലത്തുള്ള കാട്ടിൽ വീട്ടിൽ രാമദാസ്, ഭാര്യ ഉഷ, മകൻ ഷിഖിൽ എന്നിവർക്കാണ് അക്രമത്തിൽ സാരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആഴ്ചകളോളം ചികിൽസയിലുമായിരുന്നു മൂന്ന് പേരും.ടി.പി.ലനീഷിന്റെ പരാതി പ്രകാരമാണ് പൊലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്.
സി.പി. എം.പ്രവർത്തകരായ വയലളത്തെ നരിക്കോട്ട് വീട്ടിൽ വി.പി.അരുൺ ദാസ് (38) ഷിത്ത് എന്ന കുന്നുമ്മൽ കോട്ടായി വീട്ടിൽ ശശിത്ത് (37) പുറക്കണ്ടി വീട്ടിൽ സുർജിത്ത് (43) പാർസിക്കുന്നുമ്മല്ലിലെ കുന്നുമ്മൽ രജ്ജിത്ത് (43) പുലപ്പാടിയിൽ അഖിലേഷ് (44) പെരിങ്ങളത്ത് ലിനേഷ് (42) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. കേസിലെ രണ്ടാം പ്രതിയായിരുന്ന ഞാറ്റിയിൽ സജീവൻ പിന്നീട് മരണപ്പെടുകയും ചെയ്തിരുന്നു.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.രൂപേഷ്,അഡ്വ.പി.പ്രേമരാജൻ ഹാജരായി.
143, 147, 148, 450,435,427, 324,307,3 and 5 എക്സ്പ്ലോസീവ് സമ്പ്സന്റ് വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരായി വിചാരണ കോടതി കണ്ടെത്തിയത്. തലശ്ശേരിയിലെ അരയാക്കണ്ടി അച്ചുതൻസൺസിലെ ജീവനക്കാരനായിരുന്നു അക്രമത്തിൽ പരിക്കേറ്റ രാമദാസ്. പോലീസ് ഓഫീസർ വി.വി. മ്പെന്നിയാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
സി.പി.എം.പ്രവർത്തകർക്കുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും
തലശ്ശേരി: ശിക്ഷാവിധി പ്രഖ്യാപിക്കുന്ന ദിവസം കോടതി മുമ്പാകെ ' ഹാജരാവാതിരുന്ന രണ്ട് സി.പി.എം.പ്രവർത്തകർക്കുള്ള ശിക്ഷ മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി.കെ.ജോസ് ഇന്ന് പ്രഖ്യാപിക്കും
ഇരിവേരിയിലെ ഇയ്യത്തും ചാൽ വീട്ടിൽ ഷിനിൽ (33) ചെമ്പിലോട് രമ്യാ നിവാസിൽ രാഹുൽ ( 32 ) എന്നിവരാണ് കേസിലെ പ്രതികൾ.
2015 ഫിബ്രവരി 25 ന് രാവിലെ സഹോദരനോടൊപ്പംബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മുതുകുറ്റിയിലെ ബി.ജെ.പി. പ്രവർത്തകനായ സി.പി.രഞ്ജിത്തിനെ (39) ഇരിവേരി മുതുകുറ്റിയിൽ വെച്ച്ബൈക്ക് തടഞ്ഞിട്ട് അക്രമിച്ച് വധിക്കാൻ ശ്രമിച്ചു എന്നാണ് പൊലീസ് ചാർജ് ചെയ്ത കേസ്. ഈ കേസിൽ പത്ത് സി.പി.എം.പ്രവർത്തകരെ കഴിഞ്ഞ ദിവസം ഇതേ കോടതി വിവിധ വകുപ്പുകൾ പ്രകാരം 18 വർഷം തടവിനും 57000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചിരുന്നു. കേസിൽ പതിമൂന്ന് പ്രതികളാണുള്ളത്. ഒന്നാം പ്രതി മത്തി പാറേമ്മൽ വീട്ടിൽ വിനു (36) കേസ് വിചാരണ കാലത്ത് കോടതിയിൽ ഹാജരാവാത്തതിനാൽ പ്രതിയുടെ പേരിലുള്ള കേസ് കോടതി പിന്നീട് പരിഗണിക്കും. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.രൂപേഷ് ആണ് ഹാജരായത്.
വലിയ പറമ്പത്ത് നസീമ.
മാഹി: ഈസ്റ്റ് പള്ളൂർ ഒ ഖാലിദ് സ്കുളിന് സമീപം വലിയ പറമ്പത്ത് പരേതനായ അബ്ദുല്ലയുടെയും, വലിയ പറബത്ത് നബീസയുടെയും മകൾ നസീമ(63) നിര്യാതയായി.
ഭർത്താവ്: പരേതനായ ടിസി ഹംസ.
മക്കൾ: നിജാസ്, നിഷാദ്, നിസാമുദ്ദീൻ.
മരുമക്കൾ: ശബാന, ജംഷില.
സഹോദരങ്ങൾ: സലിം(ഖത്തർ,) റഷിദ്(മൊബൈൽ പ്ലാസ, ചൊക്ലി), ഷിഹാബ്, ശരീഫ, സഫിയ, സാജിദ.
ഖബറടക്കം വെള്ളി രാവിലെ 11മണി കണ്ണോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

ഇംഗ്ലീഷ് പരിപോഷണ പദ്ധതി, കാരട്ടെ, കളരി, അബാക്കസ് പരിശീലനം- ഉദ്ഘാടനം ചെയ്തു.
തലശ്ശേരി:തിരുവങ്ങാട് ഒ. ചന്തുമേ നോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യുപി സ്കൂളിൽ ഇംഗ്ലീഷ് പരിപോഷണ പരിപാടി (ELEP ), കരാത്തെ, കളരി, അബാക്കസ് പരിശീലനം എന്നിവയുടെ ഉദ്ഘാടനം തലശ്ശേരി സൗത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുജാത ഇ പി നടത്തി. ഇംഗ്ലീഷ് പരിശീലന പദ്ധതി ഡയറ്റ് കണ്ണൂരിന്റെ മേൽനോട്ടത്തിലാണ് നടത്തുന്നത്. ചടങ്ങിൽ പാലയാട് ഡയറ്റ് ലെക്ചർ ഡോ:അനുപമ ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. പിടിഎ പ്രസിഡണ്ട് നിഷാന്ത് പി സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ഗിരീഷ് ബാബു സ്വാഗതം പറഞ്ഞു. കളരി ഗുരുക്കൾ ശശികുമാർ,അബാക്കസ് ട്രെയിനർ ശ്രീഷ എന്നിവർ സംസാരിച്ചു. ആയിഷ ജഫ്രീൻ നന്ദി പറഞ്ഞു.
ചിത്രവിവരണം:തലശ്ശേരി സൗത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഇ.പി. സുജാത ഉദ്ഘാടനം ചെയ്യുന്നു.

ജലഅതോറിറ്റി സബ് ഡിവിഷൻ ഓഫീസിന് പുതിയ കെട്ടിടം സ്ഥാപിക്കണം: സ്റ്റാഫ് അസോസിയേഷൻ
തലശ്ശേരി : കാലപ്പഴക്കത്താൽ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ തലശ്ശേരി സബ് ഡിവിഷൻ ഓഫീസിന് ജല അതോറിറ്റിയുടെ കോണാർ വയലിലുള്ള ഭൂമിയിൽ പുതിയ കെട്ടിടം സ്ഥാപിച്ച് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ജീവൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐഎൻടിയുസി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
1969 ൽ സ്ഥപിച്ച സബ് ഡിവിഷൻ ഓഫീസ് 12 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിനടിയിലാണ് സ്ഥിതി ചെയ്യുന്നത്. തൂണുകൾ ദ്രവിച്ച്,ചോർന്നൊലിക്കുന്ന കെട്ടിടവും കാട് മൂടിക്കിടക്കുന്ന പരിസരവും കാരണം പ്രദേശത്ത് ഇഴജന്തുക്കളും തെരുവ് നായ അടക്കമുള്ള ജീവികളും വിഹരിക്കുകയാണ്. ജീവനക്കാർക്കും ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കും ജീവന് പോലും ഭീഷണിയായ സാഹചര്യമാണുള്ളത്.
ഇതിനിടയിലാണ് ജലഅതോറിറ്റിയുടെ ഭാവിയിൽ കെട്ടിടം നിർമ്മിക്കാനുദ്ദേശിക്കുന്ന കോണാർ വയലിലെ 168/4 ,168 / 6, 170/4 സർവ്വേ നമ്പറിലുള്ള 114.5 സെൻ്റ് സ്ഥലം കൊടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ട്രസ്റ്റിന് കൈമാറാനുള്ള അണിയറ നീക്കം നടക്കുന്നത്. ട്രസ്റ്റ് സെക്രട്ടറി ജില്ലാ കലക്ടർക്ക് കൊടുത്ത അപേക്ഷയിൽ ജല അതോറിറ്റിയുടെ സ്ഥലം സൗജന്യമായി അനുവദിക്കണമെന്ന് അപേക്ഷയിൽ ജല അതോറിറ്റി ഓഫീസിന് കെട്ടിടം നിർമ്മിക്കാനുള്ള സ്ഥലം കൈമാറാൻ നിർവ്വാഹമില്ല എന്നായിരുന്നു. എന്നാൽ ഉന്നത സമ്മർദ്ദത്തെ തുടർന്ന് പ്രസ്തുത ഭൂമിയിൽ പുതിയ കെട്ടിടം സ്ഥാപിക്കാനുള്ള നീക്കം മരവിപ്പിച്ചിരിക്കുകയാണ്.
ഇതിനെതിരെ ജീവനക്കാർ ശക്തമായ പ്രതിഷേധത്തിലാണ്.
ശോചനീയാവസ്ഥയിലുള്ള തലശ്ശേരി സബ് ഡിവിഷൻ ഓഫീസ്, കൊടുവള്ളി സെക്ഷൻ ഓഫീസ് ജല അതോറിറ്റിയുടെ KSRTC സ്റ്റാൻഡിന് സമീപമുള്ള കോണാർ വയലിലെ സ്ഥലത്ത് പുതിയ കെട്ടിടം സ്ഥാപിച്ച് അവിടേക്ക് മാറ്റുക, ജല അതോറിറ്റിയുടെ ആസ്തികൾ സംരക്ഷിക്കുക, കുത്തുപറമ്പ് സെക്ഷൻ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുക, കീഴല്ലൂർ ഓഫീസിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സദസ്സ് കെ പി സി സി അംഗം സജീവ് മാറോളി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ട്രഷറർ വിനോദ് എരവിൽ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡണ്ട് ടി വി ഫെമി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വി.പി റെജി സ്വാഗതം പറഞ്ഞു യുണിറ്റ് സെക്രട്ടറി മനോജ് പുള്ളിക്കൂൽ നന്ദി പറഞ്ഞു. വി.പി രാഘവൻ, കെ വി വേണുഗോപാൽ, ടി. പി സഞ്ജയ്, എം സുരജ്, ജംസൺ ജേക്കബ്, ഷനിബ പി കെ , ശ്രുതി ദേവി സംസാരിച്ചു.
ചിത്രവിവരണം:കെ പി സി സി അംഗം സജീവ് മാറോളി ഉദ്ഘാടനം ചെയ്യുന്നു

മന്നൻ വെളിച്ചെണ്ണ
call +917034354058

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group