
വിട പറഞ്ഞത് നിസ്വാർത്ഥനാ
കമ്മ്യൂണിസ്റ്റ്
:ചാലക്കര പുരുഷു
ഒരിലയനക്കം പോലും ഉണ്ടാക്കാതെ നടക്കുകയും, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആരേയും നോവിക്കാതിരിക്കുകയും, ഏത് പ്രക്ഷുബ്ധതയിലും നില തെറ്റാതെ നിൽക്കുകയും,
എന്നാൽ തൻ്റെ വിശ്വാസപ്രമാണങ്ങളിൽ മരണം വരെയും, ഒരു കടുക് മണിയോളം വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്ത, കറകളഞ്ഞ കമ്മ്യൂണിസ്റ്റായിരുന്നു മുക്കത്ത് വിജയരാഘവൻ.
സ്വാതന്ത്ര്യ സമര സേനാനിയും, കരിങ്കൽ ശിൽപ്പിയുമായിരുന്ന മുക്കത്ത് കുഞ്ഞിരാമൻ്റെ മകനായി പിറന്ന്, പട്ടിണിയിലും, അർദ്ധപട്ടിണിയിലും വളർന്ന്, തൊഴിലാളി വർഗ്ഗപ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളിയായി മാറി, നാട്ടിലും വീട്ടിലും മാതൃകാ കമ്മ്യൂണിസ്റ്റായി ജീവിച്ച വിജയരാഘവൻ, നിസ്വാർത്ഥനായ സാമൂഹ്യ പ്രവർത്തകനായിരുന്നു. മാഹി ചൂടിക്കോട്ടയിലെ മുക്കത്ത് വീട് ദശകങ്ങളോളം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്നു.
മാഹി സ്പിന്നിങ്ങ് മില്ലിൽ ആദ്യമായി എച്ച്.എം.എസ്. എന്ന തൊഴിലാളി സംഘടന രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വിജയരാഘവൻ ,പിന്നീട് പി.കുഞ്ഞിരാമൻ വക്കീലും, മുൻ എം എൽ എ. രാജു മാസ്റ്ററും മുൻകൈയ്യെടുത്ത് രൂപീകരിച്ച സി.ഐ.ടി.യു.വിൻ്റെ മുഖ്യ സംഘാടകനായി. എൻ.ടി.സി.യെക്കൊണ്ട് സ്പിന്നിങ്ങ് മിൽ ഏറ്റെടുപ്പിക്കുന്നതിന് വേണ്ടി നടന്ന , ചരിത്രത്തിലിടം നേടിയ സമരത്തിന് നെടുനായകത്വം വഹിച്ചവരിലൊരാളായ വിജയരാഘവന് പൊലീസിൻ്റെ ക്രൂരമർദ്ദനത്തിന്നിരയാകേണ്ടിവന്നു. ഇന്ത്യൻ പാർലിമെണ്ടിൽ പ്രതിപക്ഷ നേതാവ് എ. കെ. ജി. യിലൂടെ സമരത്തിൻ്റെ അലയൊലികൾ പാർലമെൻ്റിൽ
ഉയർന്നപ്പോൾ, കേന്ദ്രമന്ത്രി എ.സി. ജോസിൻ്റെ ശക്തമായ ഇടപെടലുകളുണ്ടായി. അതാകട്ടെ മിൽ സർക്കാർ ഏറ്റെടുക്കുന്നതിലെത്തിച്ചു. അടിയന്തിരാവസ്ഥയിൽ അനുജൻ മുക്കത്ത് ജയന് ജയിലിൽ കിടക്കേണ്ടി വന്നപ്പോഴും, വിജയരാഘവനിലെ കമ്മ്യൂണിസ്റ്റ് അചഞ്ചലനായി നിലകൊണ്ടു'' മാഹി സ്പിന്നിങ്ങ് മില്ലിന് മുന്നിലെ സി.ഐ.ടി.യു. ഓഫീസ് അടിയന്തിരാവസ്ഥക്കാലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടുപ്പോൾ, മുൻ നിരയിൽ വിജയരാഘവേട്ടനുണ്ടായിരുന്നു. രോഗാതുരനായ എ.കെ.ജി ഭാര്യ സുശീലക്കൊപ്പമെത്തിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. മില്ലിലെ ഇടതുപക്ഷ -സഹയാത്രികരായ കലാ-സാംസ്കാരിക പ്രവർത്തകർക്കായി സ്ഥാപിതമായ സുപ്രഭാ തിയേറ്റേർസിൻ്റെ പ്രധാന സംഘാടകനായിരുന്നു.
തൊഴിലാളി നേതാവ് കെ.വി. രാഘവൻ മൂന്ന് തവണ മയ്യഴി മണ്ഡലത്തിൽ നിന്ന് വിജയിച്ചപ്പോഴും, അണിയറയിൽ ശക്തമായി പ്രവർത്തിച്ച കൂറുള്ള പോരാളിയായിരുന്നു വിജയരാഘവൻ.
വിജയരാഘവേട്ടൻ്റെ അനുജൻ മുക്കത്ത് ജയൻ സി. പി.എം. നേതാവും, മാഹി മണ്ഡലത്തിൽ സി പി എം സ്ഥാനാർത്ഥിയുമായിരുന്നു.
മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച, സ്വന്തമായി ഒന്നും ആഗ്രഹിക്കാതിരുന്ന, സേവനത്തിന് ആത്മനിർവ്വതിക്കപ്പുറമൊന്നും, കാംക്ഷിക്കാതിരുന്ന ഈ മനുഷ്യസ്‌നേഹിയുടെ ഭൗതിക ശരീരത്തിൽ, ഉരുകിയൊലിച്ച കാലത്തിൻ്റെ തീഷ്ണാനുഭവങ്ങൾ ഘനീഭവിച്ചു കിടക്കുന്നത് പോലെ തോന്നി..

പണിമുടക്ക് ദിനത്തിൽ സി.എച്ച് സെൻ്റർ അത്താണിയായി
തലശ്ശേരി: സി. എച്ച്. സെന്ററിന്റെ നേതൃത്വത്തിൽ, ദേശീയ പണിമുടക്ക് ദിനമായ ഇന്നലെ തലശ്ശേരി ഗവണ്മെന്റ് ഹോസ്പിറ്റലിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള രാത്രി ഭക്ഷണം വിതരണം ചെയ്തു. വളണ്ടിയർ കമ്മിറ്റി ചെയർമാൻ എൻ. മൂസ ഉദ്ഘാടനം ചെയ്തു. റഷീദ് കരിയാടൻ അധ്യക്ഷത വഹിച്ചു. റഷീദ് തലായി സ്വാഗതം പറഞ്ഞു. പി. പി. സിറാജ്, റുഫൈസ് വി. പി., മുസ്തഫ യു. സി., ഷഹറാസ് ചൊക്ലി, നൗഷാദ് എൻ., ആഷിഖ് പി. പി., നൗഷാദ് പി., ദില്ഷാദ് എൻ., റാഷിദ് ചൊക്ലി എന്നിവർ നേതൃത്വം നൽകി.
ചിത്രവിവരണം:രോഗികൾക്കും.കൂട്ടിരിപ്പുകാർക്കുമുള്ള രാത്രി ഭക്ഷണം വിതരണം ചെയ്യുന്നു
പ്രകടനവും ധർണ്ണയും നടത്തി
ന്യൂ മാഹി:പണിമുടക്കിയ നൂമാഹിയിലെ തൊഴിലാളികൾ,പുന്നോൽ-പെരിങ്ങാടിഎന്നിവിടങ്ങളിൽനിന്ന് പ്രകടനമായി മാഹിപാലതത് കൂടിച്ചേര്‍ന്ന്, ധർണ നടത്തി,കെ.ജയപ്രകാശൻ ഉദ്ഘാടനം ചെയ്തു.കൺടിയൻ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.പി.പി.രൻജിത്ത് സ്വാഗതം പറഞ്ഞു. വിവിധ സംഘടകൾ അഭിവാദൃം ചെയ്തു
പണിമുടക്ക്: പന്തക്കൽ സ്കൂളിൽ സംഘർഷം
മാഹി : ദേശീയ പണിമുടക്കിനെതുടർന്ന് പന്തക്കൽ പി.എം.ശ്രീ ഐ.കെ.കെ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷമുണ്ടായി.. കാലത്ത് വിദ്യാലയത്തിലെത്തിയ സമരക്കാർ സ്കൂൾ വിടണമെന്ന് വൈസ് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു. റീജിനൽ അഡ്മിനിസ്ട്രേറ്ററുടെ അനുമതി ലഭിച്ചെങ്കിൽ മാത്രമേ സ്കൂൾ വിടാൻ പറ്റുകയുള്ളൂ എന്ന് സമരക്കാരോട് പറഞ്ഞു. തുടർന്ന് സമരക്കാർ ഏറെനേരം വിദ്യാലയത്തിൽ നിന്നെങ്കിലും, സ്കൂൾ വിട്ടില്ല. തുടർന്ന് സംഘർഷസാധ്യത കണക്കിലെടുത്ത് പന്തക്കൽ എസ് ഐ ഹരിദാസൻ , പള്ളൂർ എസ് ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്കൂളിൽ നിലയുറപ്പിച്ചു.
പതിവുപോലെ വൈകിട്ട് 04:20ന് സ്കൂള് വിട്ടപ്പോൾ സമരക്കാർ സ്കൂളിന് മുന്നിലെത്തി പണിമുടക്കായതിനാൽ അധ്യാപകർ സ്വന്തം വാഹനങ്ങളിൽ പോകാൻ പാടില്ലെന്ന് പറഞ്ഞ്, അദ്ധ്യാപകരെ വാഹനങ്ങൾ എടുക്കാൻ അനുവദിച്ചില്ല.തുടർന്ന് പൊലീസ് വാഹനത്തിലാണ് അധ്യാപകരെ മാഹിയുടെ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചത്. അധ്യാപകരുമായി പോകുന്ന വാഹനത്തെ സമരക്കാർ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് സന്ദർഭോചിതമായി ഇടപെട്ടതിനാൽ സംഘർഷം ഒഴിവാകുകയായിരുന്നു.
എഴുത്തു പരീക്ഷകൾ മാറ്റിവച്ചു
മാഹി:പുതുച്ചേരി ആരോഗ്യ വകുപ്പിലെ എഎൻഎം, ഫാർമസിസ്റ്റ്, ഇസിജി ടെക്നീഷ്യൻ, തിയേറ്റർ അസിസ്റ്റന്റ്, ഹെൽത്ത് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിനായി ജൂലായ് 13 ന് നടത്താനിരുന്നതും റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി തഹസിൽദാർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിനായി ജൂലായ് 20. ന് നടത്താനിരുന്ന എഴുത്തു പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു.
മുകളിൽ പറഞ്ഞ പരീക്ഷകളുടെ പുതിയ തീയതി ഉടൻ അറിയിക്കും.
പുതുച്ചേരിയിൽ ലഫ്. ഗവർണ്ണർ മുഖ്യമന്തി ശീതസമരം രൂക്ഷമായി
മാഹി: കഴിഞ്ഞ നാരായണസ്വാമി സർക്കാറിൻ്റെ കാലത്തുണ്ടായ, ലഫ്: ഗവർണ്ണരുമായുള്ള ഏറ്റുമുട്ടലിനെ അനുസ്മരിപ്പിക്കും വിധം വീണ്ടും ഉന്നത ഭരണ കേന്ദ്രത്തിൽ ശീതസമരം കൊടുമ്പിരിക്കൊള്ളുന്നു
പുതുച്ചേരിയിൽ ലഫ്.ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് മുറുകി. മുഖ്യമന്ത്രി രംഗസ്വാമി രാജിവെച്ചേക്കുമെന്ന് അഭ്യൂഹം പടരുന്നു മുഖ്യമത്രി ശുപാർശ ചെയ്ത ആരോഗ്യ ഡയറക്ടർ നിയമന ഫയൽ നിരസിച്ച് മറ്റൊരാളെ നിയമിക്കാനുള്ള ഗവർണ്ണറുടെ തീരുമാനമാണ് മുഖ്യമന്ത്രി രംഗസാമിയെ ഏറ്റവുമൊടുവിൽ ചൊടിപ്പിച്ചത്. ലഫ്റ്റനന്റ് ഗവർണറോട് ദേഷ്യപ്പെട്ട് ഇറങ്ങി പോയതായും റിപ്പോർട്ടുണ്ട്. ആഭ്യന്തരമന്ത്രി നമ: ശിവായവും സ്പീക്കർ സെൽവവും രംഗസാമിയെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. മുഖ്യമന്ത്രി നിയമസഭയിലെത്താതെയും ,ഗവർണ്ണർ പങ്കെടുക്കുന്ന സർക്കാർ പരിപാടികൾ ബഹിഷ്കരിച്ചും മാറിനിൽക്കുകയാണ്. ഇന്നലെ മുഴുവൻ എൻ അർ കോൺഗ്രസ്സ് എം എൽ എ മാരെയും വിളിച്ചു ചേർത്ത് യോഗം നടക്കുകയുണ്ടായി.
നിയമസഭയ്ക്കു മുന്നിൽ പ്രതിക്ഷേധ ധർണ്ണ
ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭയ്ക്ക് അധികാരമില്ലെങ്കിൽ, പിന്നെ എന്തിനാണ് ഒരു നിയമസഭയെന്നും,
തെരഞ്ഞെടുക്കപ്പെട്ട നിയമസഭയിൽ ദലിതർക്ക് സ്ഥാനമില്ലെങ്കിൽ നിയമസഭ ഉടൻ പിരിച്ചുവിടുന്നതാണ് നല്ലതെന്നും ചോദ്യമുന്നയിച്ച് നെഹ്റു എം.എൽ എയുടെ പ്രതിക്ഷേധം' തൻ്റെ രാജി കത്ത് സമർപ്പിക്കുകയാണെന്ന് പറഞ്ഞ് നിയമസഭയ്ക്ക് മുന്നിൽ നെഹ്‌റു എംഎൽഎ ധർണ നടത്തുകയാണ്.
സാമൂഹ്യക്ഷേമ കേമ്പും
സഹായ വിതരണവും 11 ന്
മാഹി:പുതുച്ചേരി സർക്കാർ, മാഹി സാമൂഹിക ക്ഷേമ വകുപ്പ് മുഖേന, സ്കൂൾ കുട്ടികൾക്കുള്ള, സൈക്കിൾ വിതരണവും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള പുതപ്പുകൾ പാദരക്ഷകൾ എന്നിവയുടെ വിതരണവും, ഒപ്പം സാമൂഹിക ക്ഷേമ ക്യാമ്പും നടത്തുന്നു.
ജൂലൈ 11 വെള്ളിയാഴ്ച രാവിലെ 10:45 ന് ഇ. വൽസരാജ് സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന
സാമൂഹിക ക്ഷേമ ക്യാമ്പ് മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാറിന്റെ സാന്നിധ്യത്തിൽ മഹി എം. എൽ. എ. രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും.
ക്യാമ്പിൽ താഴെപ്പറയുന്ന പ്രധാന സഹായങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്
വിദ്യാഭ്യാസവും പ്രാപ്യതയും പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സൈക്കിളുകൾ വിതരണം ചെയ്യും..
ആശ്വാസം ഉറപ്പാക്കുന്നതിനായി മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പുതപ്പുകളും പാദരക്ഷ കളും വിതരണം ചെയ്യും.
ഭിന്നശേഷിക്കാർക്ക് (പി.ഡബ്ല്യു.ഡി) നിയമപരമായ രക്ഷാകർതൃ സർട്ടിഫിക്കറ്റിനുള്ള (ലീഗൽ ഗാർഡിയൻഷിപ്പ്) അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള പ്രത്യേക സൗകര്യമുണ്ടാകും.
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും അവരുടെ ചലനശേഷിയും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനായി സഹായ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ സ്വീകരിക്കും..
യോഗ്യരായ ഉപഭോക്താക്കൾക്കായി വകുപ്പ് നടപ്പിലാക്കുന്ന വിവിധ സാമൂഹിക ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അവബോധം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്, മാഹിയിലെ സാമൂഹിക ക്ഷേമ വകുപ്പുമായി ബന്ധപ്പെടാം.

കെ. വിശ്വനാഥൻ അന്തരിച്ചു
തലശ്ശേരി: കാവുംഭാഗം മജ്ഞുളാംമ്പുറം ക്ഷേത്രത്തിന് സമീപം ശ്രുതി നിലയത്തിൽ കെ.വിശ്വനാഥൻ 78 അന്തരിച്ചു. ഭാര്യ - സീത, പരേതയായ സുലോചന. മക്കൾ - സുവീഷ് ബാബു, ശ്രുതി. മരുമകൻ : രാജേഷ്. സഹോദരങ്ങൾ - പത്മിനി, ശൈല, ചന്ദ്രി,പരേതനായ ലക്ഷ്മണൻ
ആരോഗ്യവകുപ്പ് ജീവനക്കാരനു
നേരെ അതിക്രമം
തലശ്ശേരി പിണറായി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരനും എന്‍. ജി. ഒ അസോസിയേഷന്‍ തലശ്ശേരി ബ്രാഞ്ച് പ്രസിഡണ്ടുമായിരുന്ന കൊളശ്ശേരി നിട്ടൂര്‍ തെരുവിലെ കെ. രൂപേഷിനെ(37)ഹര്‍ത്താല്‍ അനുകൂലികള്‍ ഹെല്‍ത്ത് സെന്ററില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ ഉച്ചക്ക് 12.15 ഓടെയാണ് സംഭവം. പിണറായിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ചികിത്സക്കുശേഷം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. സെന്ററിലെ യു. ഡി ക്ലാര്‍ക്കാണ് മര്‍ദ്ദനമേറ്റ രൂപേഷ്.
തലശ്ശേരി നഗരസഭ കാര്യാലയത്തിനു മുന്നിലെ ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലെ ക്ലാര്‍ക്ക് എരഞ്ഞോളി ചുങ്കത്തെ എളങ്കാവില്‍ ഹൗസില്‍ ഷൈനോ തോമസ്(40) അതിക്രമത്തില്‍ പരിക്കേറ്റു. ഹര്‍ത്താല്‍ ദിനത്തില്‍ കോളേജ് തുറന്ന് പ്രവര്‍ത്തിക്കുന്നത് ഹര്‍ത്താല്‍ അനുകൂലികള്‍ എത്തി തടസ്സപ്പെടുത്തിയിരുന്നു. ഏഴോളം ജീവനക്കാര്‍ ഇവിടെ ജോലിക്കെത്തിയിരുന്നു. . ട്രെയിനിംഗ് കോളേജിലെ റജിസ്റ്റര്‍ വലിച്ചെറിഞ്ഞതായും പരാതിയിലുണ്ട്.
പ്രദേശത്ത് സംഘര്‍ഷം തടയാനെത്തിയ എസ്. ഐമാരായ പ്രശോഭിനും ഷമീലിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഷൈനോ തോമസിന്റെ പരാതിയില്‍ തലശ്ശേരി പൊലീസ് കേസെടുത്തു. പൊലീസിനെ അക്രമിച്ച സംഭവത്തില്‍ സി. പി. എം പ്രവര്‍ത്തകനായ തലശ്ശേരി ചേറ്റംകുന്ന്
സ്വദേശി റഷീദ്(44)നെ പൊലീസ് അറസ്റ്റുചെയ്തു. ഷൈനോ തോമസിനെ അക്രമിച്ച സംഭവത്തില്‍ രണ്ട് സി. പി. എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
പഴയ ബസ് സ്റ്റാന്റ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇറിഗേഷന്‍ ഡിപ്പാര്‍ട്ട് മെന്റില്‍ എത്തിയ സമരാനുകൂലികള്‍ ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. .
മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന എന്‍. എച്ച്, കെ. എസ്. ടി. പി, എല്‍. എ എയര്‍പോര്‍ട്ട് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിച്ചു.
അസി. ലേബര്‍ ഓഫീസ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസ്, താലൂക്ക് വ്യവസായ ഓഫീസ്, ഭക്ഷ്യ സുരക്ഷ ഓഫീസ്, ജില്ല വിദ്യാഭ്യാസ ഓഫീസ്, റവന്യു റിക്കവറി തഹസില്‍ദാര്‍ ഓഫീസ്, സ്‌പെഷ്യല്‍ തഹസില്‍താര്‍ എല്‍. എ ഓഫീസ്, ട്രഷറികളും താലൂക്ക് സപ്ലൈ ഓഫീസ്, താലൂക്ക് ഓഫീസുകള്‍ അടഞ്ഞുകിടന്നു. ധര്‍മ്മടം ബ്രണ്ണന്‍ കോളേജില്‍ 170 ലേറെ ടീച്ചര്‍മാരും നോണ്‍ ടീച്ചര്‍മാരും ഉള്ളതില്‍ 24 ശതമാനത്തോളം പേര്‍മാത്രമെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവധി ആവശ്യപ്പെട്ടിട്ടുള്ളൂ.

സി.എം.കുഞ്ഞിമൂസ്സ നിര്യാതനായി.
ന്യൂ മാഹി:പുന്നോൽ ദാറുൽ മിനാറിൽ പാറാൽ ചിറന്റെ മീത്തൽ കുഞ്ഞിമൂസ്സ (85) നിര്യാതനായി. ഖത്തർ ഇലക്ട്രിസിറ്റി ആൻറ് വാട്ടർ ഡിപ്പാർട്ട്മെൻ്റിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു
ഭാര്യ: ആനന്റെവിട ജമീല.
മക്കൾ: സാഹിറ, ഷമീമ, സഫയർ (അബുദാബി), ശബാന. മരുമക്കൾ: അബ്ദുൽ സത്താർ (റിട്ട. ഹെഡ് മാസ്റ്റർ, പള്ളൂർ ഗവ: ഗേൾസ് ഹൈസ്കൂൾ), ഫെമിന, നൗഷാദ്, പരേതനായ നാസ്സർ. സഹോദരങ്ങൾ: പരേതരായ ഉമ്മർകുട്ടി, പി.പി.അബ്ദുള്ള, ഇബ്രാഹിം, ഉസ്മാൻ, സൈനബ, അബ്ദുൽ ഹമീദ്. ഖബറടക്കം:വ്യാഴാഴ്ച രാവിലെ 10 മണിക്ക് പുന്നോൽ ബദർ മസ്ജിദ് ഖബർസ്ഥാനിൽ.

കൗസല്യ നിര്യാതയായി.
മാഹി: ഇരട്ട പിലാക്കൂൽ നടവയൽ റോഡിൽ പരേതനായ മാത്തന്റവിട വാസുവിൻ്റെ ഭാര്യ സപ്നാലയത്തിൽ കുനിയിൽ കൗസല്യ (77 ) നിര്യാതയായി. മക്കൾ: സനിൽ കുമാർ, സജിത, സഗീഷ് ( കോയ്യോടൻ കോറോത്ത് കോമരം ) സപ്ന, സഹിന. ജാമാതാക്കൾ ആശാലത ചിറക്കുനി , ബാലൻ കതിരൂർ, ഷീബ പെട്ടിപ്പാലം പ്രദീപൻ കരിയാട്
സുരേഷ് ബാബു ചമ്പാട്
സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് മാഹി മുൻസിപ്പൽ പൊതു ശ്മശാനത്തിൽ.


വിളിക്കൂ ..മന്നൻ വെളിച്ചെണ്ണ
നിങ്ങളുടെ വീട്ടിലെത്തും
മന്നൻ വെളിച്ചെണ്ണയ്ക്ക് ദേശീയപുരസ്‌കാരം
ഇന്ത്യയിലെ ഒന്നാമത്തെ Agmark വെളിച്ചെണ്ണ .
1998 മുതൽ Agmark Quality നിലനിർത്തുന്ന
ഇന്ത്യയിലെ ഒരേ ഒരു വെളിച്ചെണ്ണ.
സൾഫറും കെമിക്കലും ചേരാത്ത 100 % ശുദ്ധമായ ,ഡബിൾ ഫിൽറ്റർ
ചെയ്‌ത നാടൻ വെളിച്ചെണ്ണ.
മറ്റു വാണിജ്യ എണ്ണകളിൽ ഉപയോഗിക്കുന്നതുപോലുള്ള പെട്രോളിയം
അടിസ്ഥാനമാക്കിയുള്ള ആന്റിഓക്സിഡൻഡുകൾ ഒന്നുംതന്നെ മന്നൻ
വെളിച്ചെണ്ണയിൽ ചേരുന്നില്ല.
പച്ചത്തേങ്ങ ഡ്രയറിൽ ഉണക്കി തെരെഞ്ഞെടുത്ത കൊപ്ര Steam process
ലൂടെ ഉൽപ്പാദിപ്പിക്കുന്നു .
വിളിക്കൂ ..മന്നൻ വെളിച്ചെണ്ണ നിങ്ങളുടെ വീട്ടിലെത്തും
ഫോൺ :+91703 4354 058
( സപ്ലൈ നിബന്ധനകൾക്ക് വിധേയം

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group