
എ.പി.കുഞ്ഞിക്കണ്ണൻ
അനുസ്മരണവും ചിത്രപ്രദർശനവും ജൂലായ് 12 ന്
മാഹി .മലയാള കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റി എ.പി.കുഞ്ഞിക്കണ്ണൻ്റെ രണ്ടാം ചരമവാർഷികം
ജൂലായ് 12ന് വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കാലത്ത് 9 മണിക്ക് കാഞ്ഞിരത്തിൽ കീഴിലെ ആക്കൂൽ പൊയിലിലെ.
സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും, ഉച്ചക്ക് ശേഷം 3 മണിക്ക് മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ 'മെമ്മോയേർസ് ഇൻ കളർ' ചിത്രപ്രദർശനം നടക്കും. പ്രമുഖചിത്രകാരൻ കെ.കെ.മാരാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനവും നടക്കും. വിഖ്യാത കഥാകൃത്ത് ടി.പത്മനാഭൻ്റെ അദ്ധ്യക്ഷതയിൽ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. ഡോ: എ.പി.ശ്രീധരൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.കെ.രമ്യ, എം.കെ.സെയ്ത്തൂൻ എന്നിവർ സംസാരിക്കും.
കലാഗ്രാമം അഡ്മിനിസ്ട്രേറ്റർ
പി. ജയരാജൻ, സംഘാടക സമിതി കൺവീനർ
അസീസ് മാഹി, സംഘാടക സമിതി ചെയർമാൻ ചാലക്കര പുരുഷു ,ചിത്രകാരൻ പ്രശാന്ത് ഒളവിലം എന്നിവർ സംബന്ധിച്ചു.
ലഫ്.. ഗവർണ്ണരും മുഖ്യമന്ത്രിയും തമ്മിലുള്ള ശീതസമരം മുറുകുന്നു.
മാഹി: പുതുച്ചേരിയിൽ എൻ.ആർ.കോൺഗ്രസ്സ് നേതാവും മുഖ്യമന്ത്രിയുമായ എൻ.രംഗസ്വാമിയും ,ലഫ്: ഗവർണ്ണർ കെ. കൈലാസനാഥനുമായുള്ള ശീതസമരം കനക്കുന്നു
ഏറ്റവുമൊടുവിൽ പുതുച്ചേരി
ആരോഗ്യ വകുപ്പ് ഡയരക്ടർ പദവിയിലേക്ക് മുഖ്യമന്ത്രി നിർദേശിച്ചയാളെ നിയമിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ശെവ്വേൽ എന്നയാളെ നിയമിച്ചതാണ് ഗവർണർക്കും മുഖ്യമന്ത്രിക്കും ഇടയിലെ അഭിപ്രായ വ്യത്യാസത്തിന് കാരണം.
നേരത്തെ 6 ഡിസ്റ്റിലറികൾക്ക് പുതുതായി അനുമതി നൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ ശുപാർശ ലെഫ്: ഗവർണർ അംഗീകരിച്ചിരുന്നില്ല. ഇത് ഇവർക്കിടയിലെ ശീതസമരം വർദ്ധിപ്പിക്കാൻ ഇടയാക്കിയിരുന്നു.
ലെഫ് ഗവർണറുടെ നടപടിയിൽ മന:പ്രയാസമുണ്ടായ മുഖ്യമന്ത്രിയെ അനുനയിപ്പിക്കാൻ ആഭ്യന്തര മന്ത്രിയും സ്പീക്കറും വീട്ടിലെത്തി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

അമ്പത് ലൈബ്രറികൾക്ക് പുസ്തകം കൈമാറി
മാഹി: വിഖ്യാത കവിയും ഗാന രചയിതാവുമായ
പി.ഭാസ്ക്കരൻ്റെകണ്ണീരും സ്വപ്നങ്ങളും എന്ന പുസ്തകം 50 സ്കൂൾ ലൈബ്രറികളിലേക്കായി പ്രവാസി വ്യവസായിയും ഗായകനുമായ അബ്ദുറഹ്മാൻ വീരോളി സംഭാവന ചെയ്തു .ചലച്ചിത്ര പിന്നണി ഗായകൻ വി.ടി.മുരളി ചടങ്ങിൽ സംബന്ധിച്ചു.
ചിത്രവിവരണം:
ചാവറ കൾചറൽ സെന്റർ ലൈബ്രറിയിലേക്കായി
ഫാദർ.ജോൺ മണ്ണാറത്തറയ്ക്ക്
ശ്രീമതി. താഹിറ കൈമാറുന്നു

സാഹിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
തലശ്ശേരി: മുബാറക ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദി, 'സാഹിതി' മലയാളം ക്ലബ്ബ് എന്നിവയുടെ പ്രവര്‍ത്തനോദ്ഘാനവും, സാഹിതി ലോഗോ പകാശനവും സിനിമ പിന്നണിഗായകനും മോട്ടിവേഷന്‍ സ്പീക്കറുമായ എം. മുസ്തഫ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ.പി നിസാര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വായനാദിനാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ വിവിധ പരിപാടികളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണം പി.എം അഷ്റഫ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ എം. കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, കെ.എം അഷ്റഫ് മാസ്റ്റര്‍, ഹാരിസ്. എന്‍ ചെറുകുന്ന് എന്നിവര്‍ സംസാരിച്ചു.

മുക്കത്ത് വിജയരാഘവൻ നിര്യാതനായി
മാഹി:ചാലക്കര ശ്രീ നാരായണ മഠത്തിനു സമീപം സരിതാലയത്തിൽ മുക്കത്ത് വിജയരാഘവൻ (82)നിര്യാതനായി ഭാര്യ: സരോജിനി മക്കൾ: സരിത,സരോഷ് (ചാലക്കര ശ്രീനാരായണ മഠം സെക്രട്ടറി, ചാലക്കാര ശ്രീനാരായണ ഏജൻസീസ്) മരുമക്കൾ: പ്രദീപൻ ( ചിറക്കുനി) ലിനി (വെള്ളിക്കുളങ്ങര) സഹോദരങ്ങൾ: മുക്കത്ത് ജയൻ, നാരായണി,ദേവു, പരേതയായ വിജയി സംസക്കാരം ഇന്ന് (9/7/2025) വൈകുന്നേരം 3 മണിക്ക് മാഹി മുൻസിപ്പൽ വാതക ശ്മാശാനത്തിൽ.

കെ. റേഷൻകടയിലിരുന്ന് പത്രം വായിക്കാം. ദാഹമകറ്റാം.. ടി.വി.കാണാം .. സാധനം വാങ്ങി റിലാക്സായി പോകാം..
ന്യൂമാഹി:ഇങ്ങിനെയുമുണ്ടൊരു റേഷൻകട .. അരിയും വാങ്ങാം. നാട്ടുവർത്തമാനങ്ങൾ പറയാം..
ദിനപത്രങ്ങൾ വായിക്കാം... ദാഹമകറ്റാൻ മൺകൂജയിൽ തണുത്ത വെള്ളമുണ്ട്. വിശ്രമിക്കാൻ കസേരകൾ. ഇപ്പോഴിതാ എൽ.ഇ.ഡി.ടി.വി.യും .. അക്ഷരാർത്ഥത്തിൽ ഹൈടെക് കെ.റേഷൻകട തന്നെ.
കവിയൂർ മങ്ങാട്ടെ 281–-ാം നമ്പർ കടയിലാണ് ഈ സുന്ദര കാഴ്‌ച.ഇനി ഇവിടെ വരുന്നവർക്ക് ടെലിവിഷൻലൂടെ വാർത്തകളും മറ്റ് അനുബന്ധ പരിപാടികളും കണ്ട് മടങ്ങാം.
എത്ര തിരക്കായാലും ക്യൂവിൻ്റെ മുഷിപ്പുണ്ടാവില്ല. എത്രനേരം വേണമെങ്കിലും കാത്തിരിക്കാം.
റേഷൻ കടയെന്ന പതിവ് സങ്കൽപ്പത്തെ അടിമുടി മാറ്റുകയാണ് കെ പി വത്സൻ കരിയാട്.
വി എം ആർട്സ് &സ്പോർട്സ് ക്ലബ് റേഷൻ കടയിലേക്ക് സ്പോൺസർ ചെയ്ത ടെലിവിഷൻ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ സ്വിച്ച് ഓൺ ചെയ്ത് ഉത്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് വാർഡ് മെമ്പർ മഹേഷ് അധ്യക്ഷത വഹിച്ചു.
അഡ്വ :പി.കെ.രവീന്ദ്രൻ, ബഷീർ കൈതാങ്ങ്, സി പി എം ലോക്കൽ കമ്മിറ്റി അംഗം റീജ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് ബാബു ആശംസകൾ നേർന്നു.
തലശ്ശേരി താലൂക്ക് സപ്ലൈകോ ഓഫീസർ സുനിൽകുമാർ സ്വാഗതവും വത്സൻ കരിയാട് നന്ദിയും പറഞ്ഞു.
ഏതൊക്കെ സാധനങ്ങളാണ് റേഷൻ കടയിലുള്ളത്, സെർവറിന്റെ ഇപ്പോഴത്തെ അവസ്ഥ, റേഷൻ വിതരണ കാലാവധി നീട്ടിയോ തുടങ്ങിയ എല്ലാവിവരങ്ങളും നോട്ടീസ് ബോർഡിലുണ്ട്. ഇ-–-പോസ് സംവിധാനത്തിലേക്ക് മാറിയതോടെയാണ് കൂടുതൽ സൗകര്യത്തോടെ കട നവീകരിച്ചത്. ഏഴുവർഷത്തോളം കരിയാട് കിടഞ്ഞിയിലാണ് വത്സൻ റേഷൻ കട നടത്തിയിരുന്നത്.
മാളികക്കണ്ടി ജയപാലന്റെ ഉടമസ്ഥയിലായിരുന്ന മങ്ങാട്ടെ റേഷൻ കട ഏറ്റെടുത്തിട്ട് ഒന്നര വർഷമായി. ഉപഭോക്താക്കൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്നത് കണക്കിലെടുത്താണ് സൗകര്യങ്ങൾ ഏർപ്പടുത്തിയതെന്ന് വത്സൻ കരിയാട് പറഞ്ഞു.
സപ്ലൈ ഓഫീസിന്റെ പിന്തുണയും ഈ മാറ്റത്തിനെല്ലാംപിന്നിലുണ്ട്.
ചിത്രവിവരണം: അർജ്ജുൻ പവിത്രൻ ടി.വി.യുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കുന്നു.

പൊലീസുകാരുടെ കുടുംബ സംഗമവും ആദരായണവും
മാഹി:പുതുച്ചേരി പോലീസ് പത്താം ബാച്ചിന്റെ 31ാമത് വാര്‍ഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. ചടങ്ങ് മാഹി പോലീസ് സൂപ്രണ്ട് ജി ശരവണന്‍ ഉദ്ഘാടനം ചെയ്തു
പേരാവൂർ ഡിവൈഎസ്പി എം പി ആസാദ് മുഖ്യാതിഥിയായി.
മാഹി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എ അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
സിഐ മാരായ കണ്ണന്‍, ബി സി കീര്‍ത്തി, എസ്‌ഐമാരായ ശ്രീധര്‍, എസ് മണി എന്നിവര്‍ ആശംസ നേർന്നു സംസാരിച്ചു.
പി പി അനില്‍ കുമാര്‍ സ്വാഗതവും പ്രിയേഷ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ വച്ചു എസ്എസ്എല്‍സി പ്ലസ്റ്റു പരീക്ഷകളില്‍ വിജയം നേടിയ കുടുംബാംഗങ്ങളുടെ കുട്ടികളെ ആദരിച്ചു.
തുടർന്ന് വിവിധ കലാ മത്സരങ്ങളും നടന്നു.
പരിപാടികൾക്ക് പി വി പ്രസാദ് ,സതീശൻ
സരോഷ്,രഞ്ജിത്ത്
കമലഹസൻ തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രവിവരണം: പൊലീസ് സൂപ്രണ്ട് ജി.ശരവണൻ ഉദ്ഘാടനം ചെയ്യുന്നു
ആരോഗ്യ രംഗം
വെന്റിലേറ്ററിൽ:
അഡ്വ: പി.എം.നിയാസ്
തലശ്ശേരി:കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിലാണെന്ന് 'കെ പി സി സി ജന: സെക്രട്ടറി അഡ്വ: പി.എം. നിയാസ്
ഭരിക്കുന്ന മുഖ്യമന്ത്രിചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നു. മറ്റൊരുമന്ത്രി സർക്കാർ ആശുപത്രി വിട്ട് സ്വകാര്യ ആശുപത്രിയെ ശരണം പ്രാപിക്കുന്നു.ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിലാത്ത രോഗങ്ങൾ കേരളത്തിലേക്ക് കടന്നുവരികയാണ്. പൂർണമായും പരാജയപ്പെട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്നും നിയാസ് ആവശ്യപ്പെട്ടു.
ആരോഗ്യ രംഗത്തെ അനാസ്ഥക്കെതിരെയും ,ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടും, കെ പി സി സി ആഹ്വാന പ്രകാരം, തലശേരി - ധർമ്മടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തലശേരി ജനറൽ ആശുപത്രിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ: പി.എം നിയാസ് .
തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു കണ്ടോത്ത് ഗോപി , രാജീവൻ പാനുണ്ട, കെ.കെ.ജയരാജൻ,പി.വി. രാധാകൃഷ്ണൻ സംസാരിച്ചു
സുശീൽ ചന്ത്രോത്ത്, ഉച്ചുമ്മൽ ശശി, കുന്നുമ്മൽ ചന്ദ്രൻ ,പി.ടി. സനൽകുമാർ , ജെതീന്ദ്രൻ കുന്നോത്ത്, എം.വി.സതീശൻ ,കെ.ജയരാജൻ, എം.നസീർ , യു സിയാദ്, കെ.ഇ. പവിത്രരാജ്, പ്രേമവല്ലി,കെ.സി ദിലീപ് കുമാർ നേതൃത്വം നൽകി.
വളവിൽ സുധാകരനെ
മുഖം മൂടിസംഘം അക്രമിച്ചു.
മാഹി: പൊതുപ്രവർത്തകനായ വളവിൽ സുധാകരന് നേരെ പട്ടാപകൽ മുഖം മൂടി അക്രമം' ഇന്നലെ ഉച്ചയോടെ മാഹി കടപ്പുറത്തെ വളവിൽ സുധാകരനു നേരെയാണ് അക്രമം നടന്നത്. മാഹി മൈതാനത്തിന് സമീപത്തിലൂടെ നടന്നു പോവുകയായിരുന്ന സുധാകരനെ മുഖം മുടി ധരിച്ച് ബൈക്കിൽ എത്തിയ അക്രമി സംഘം ഇരുമ്പു വടി കൊണ്ട് അടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. എതിർവശത്തു നിന്നും വന്ന അക്രമി സംഘം ഇരുമ്പു പൈപ്പ് കൊണ്ട് കൈക്കും കാലിനും അടിക്കുകയായിരുന്നു. ഒരു കൈക്കും രണ്ടു കാലിനു പരുക്കേറ്റ അദ്ദേഹത്തെ മാഹി ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമി സംഘത്തിൻ്റെ ബൈക്കിൻ്റെ നമ്പർ വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മാഹി പൊലീസ് കേസ്സെടുത്ത് അന്വേഷിച്ചുവരുന്നു.

സോണല്‍ ഗെയിംസ് അത്‌ലറ്റിക് മീറ്റിന് തുടക്കമായി
മാഹി : സോണല്‍ ഗെയിംസ് അത്‌ലറ്റിക് മീറ്റിന് പള്ളൂരില്‍ തുടക്കമായി. പള്ളൂര്‍ വിഎന്‍ പുരുഷോത്തമന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 2025-26 അദ്ധ്യയന വര്‍ഷത്തെ സോണല്‍ മീറ്റ് മാഹി എം എല്‍ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കായിക മേളയുടെ ഭാഗ്യമുദ്ര എം എല്‍ എ പ്രകാശനം ചെയ്തു. ലോഗോയുടെ പ്രകാശനം മാഹി റീജിനല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡി മോഹന്‍കുമാര്‍ നിര്‍വ്വഹിച്ചു. മാഹി ചീഫ് എഡ്യുക്കേഷന്‍ ഓഫീസര്‍ എം എം തനൂജ സ്‌പോര്‍ട്‌സ് കലണ്ടര്‍ പ്രകാശനം ചെയ്തു. . ചടങ്ങില്‍ സ്‌കൂള്‍ കായികധ്യാപകന്‍ സജീന്ദ്രന്‍ സംസാരിച്ചു. ബീന ടീച്ചര്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറിയും കസ്തൂര്‍ബ ഗവ. ഹൈസ്‌കുള്‍ കായിക അധ്യാപികയുമായ വിദ്യ ജെ സി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ചെസ് മത്സരം എം എല്‍ എ രമേശ് പറമ്പത്തും , റീജിനല്‍ അഡ്മിനിട്രേറ്റര്‍ ഡി മോഹന്‍ കുമാറും ചേര്‍ന്ന് സൗഹൃദ മത്സരം നടത്തി ഉദ്ഘാടനം ചെയ്തു
ചിത്രവിവരണം: രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളജിൽ സീറ്റൊഴിവ്.
തലശ്ശേരി:കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവൺമെൻറ് എയ്ഡഡ് സ്ഥാപനമായ പാറാൽ ദാറുൽ ഇർഷാദ് അറബി കോളേജിൽ അഫ്സൽ ഉലമ പ്രീമിനറി (യോഗ്യത: എസ് എസ് എൽ സി) , ബി എ അഫ്സലുൽ ഉലമ (യോഗ്യത: പ്ലസ് ടു/ പ്രിലിമിനറി) എന്നീ കോഴ്സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട് അഫ്സൽ ഉലമ പ്രിലിമിനറി കോഴ്സ് പ്ലസ് ടു ഹ്യൂമാനിറ്റീസിനു തുല്യമായി കേരള ഗവൺമെൻറ് അംഗീകരിച്ചതാണ്) താല്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. നമ്പറുകൾ:
9947646164,9995959989
9895964283

സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിൻ്റെ മാധ്യമ പുരസ്കാരം നേടിയ കേരളകൗമുദി മുൻ സ്പെഷ്യൽ കറസ്പോണ്ടൻ്റ് ഒ.സി. മോഹൻ രാജ്

മാഹിയിൽ പി.ടി.എയ്ക്ക് വിലക്ക്: പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ഡയറിയിൽ പി.ടി.എ നിർബന്ധം !
മാഹി: റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് പ്രകാരം മാഹിയിലെ വിദ്യാലയങ്ങളിൽ പി.ടി.എ ക്ക് വിലക്ക്. എന്നാൽ
പുതുച്ചേരി സർക്കാർ സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ സ്കൂൾ ഡയറിയിൽ പി.ടി.എ പ്രവർത്തനം അഭിവാജ്യ ഘടകമാണെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. മാഹി മേഖലയിലെ മുഴുവൻ സർക്കാർ സ്കൂളുകളിലും വിതരണം നടത്തിയ സ്കൂൾ ഡയറിയിലെ പതിന്നൊന്നാമത്തെ പേജിലാണ് സ്കൂളിൽ പാരൻ്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ്റെ യോഗം നിർബന്ധമായും നടത്തണമെന്ന് രേഖപ്പെടുത്തിയത്. ഇത് എന്ത് വിരോധാഭാസമാണ് മാഹിയിൽ നടക്കുന്നത്. മാഹിയിലെ സർക്കാർ വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗുഢതന്ത്രമാണോ എന്ന ചോദ്യമാണ് രക്ഷിതാക്കളിൽ നിന്നും ഉയരുന്നത്.

രാമവിലാസത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി
ചൊക്ലി : പോലീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ രാമവിലാസം ഹയർ സെക്കന്ററി സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി .ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസും ചടങ്ങിന്റെ ഉൽഘടനവും ചൊക്ലി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ വിനീത് . വി നിർവഹിച്ചു .സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി എൻ സ്മിത അധ്യക്ഷയായ ചടങ്ങിൽ എൻ സി സി ഓഫീസർ ശ്രീ ടി . പി .രാവിദ്ദ് ,എസ് ആർ ജി കൺവീനർ ശ്രീ പി .എം .രജീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
മുഴുവൻ വിദ്യാർത്ഥികളും ലഹരിക്ക് എതിരെയുള്ള യോദ്ധാക്കൾ ആയി മാറാണമെന്നും ഉത്ഘാടന ഭാഷണത്തിൽ എസ് .ഐ ശ്രീ വി .വിനീത് അഭിപ്രായപെട്ടു .

ദന്ത സുരക്ഷ ബോധവത്കരണം നടത്തി.
തലശ്ശേരി: ധർമടം ലയൺസ് ക്ലബ്ബ് ദന്ത സുരക്ഷ ബോധവത്കരണം നടത്തി. പാലയാട് അസാപ് എൻ ടി ടി ഫ് കാമ്പസ്സിൽ ഡോ: അവനീത് രാം ക്ലാസെടുത്തു. പ്രിൻസിപ്പൽ അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. 100 വിദ്യാർഥികൾ ദന്ത പരിശോധന നടത്തി. ഡിസ്ട്രിക്ട് ലിയോ കോ കോർഡിനേറ്റർ ലയൺ സുധേഷ് പി പി, ഷീജ സി എം, കുര്യൻ പി ജെ, പ്രകാശൻ ൻ, രവീന്ദ്രൻ എ എന്നിവർ പങ്കെടുത്തു.
ചിത്രവിവരണം:പ്രസിഡന്റ് ലയൺ അന്നമ്മ കുര്യൻ സംസാരിക്കുന്നു

സർക്കാർ കെട്ടിട്ടങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം: കോൺഗ്രസ്സ്
മാഹി: മാഹി മേഖലയിലെ സർക്കാർ കെട്ടിട്ടങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആശങ്ക ദുരീകരിക്കണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
മാഹി മേഖലയിലെ സ്ക്കൂൾ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള ഗവൺമെൻ്റ് നിയന്ത്രണത്തിലുള്ള മുഴുവൻ കെട്ടിടങ്ങളും കാലപഴക്കം കാരണം അപകടവസ്ഥയിലാണെന്ന് പന്തക്കലിലെ പി.എം ശ്രീ ഐ.കെ.കുമാരൻ ഹയർ സെക്കണ്ടറി സ്ക്കൂളിലെ സൺ ഷെഡ് ഇളകി വീണത് സന്ദർശിച്ചു കൊണ്ട് മേഖലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
സ്ക്കൂൾ അവധി ദിനമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.. നിരവധി സ്ക്കൂളുകൾ ഇതേ അവസ്ഥയിൽ ആണ് ഉള്ളത്. കൂടാതെ പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾക്ക് പോകുന്ന മാഹി സിവിൽ സ്റ്റേഷനും, പള്ളൂർ എത്താസിവിൽ കെട്ടിട്ടവും ചോർന്നൊലിക്കുകയാണ്. എല്ലാം കെട്ടിട്ടങ്ങളും പുനർനിർമ്മിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ മോഹനൻ ആവശ്യപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് പി പി വിനോദൻ,ഡിസിസി സെക്രട്ടറി കെ വി മോഹനൻ, ജനറൽ സെക്രട്ടറി വി ടി ഷംസുദ്ദീൻ, സെക്രട്ടറി ജിജേഷ് കുമാർ ചാമേരി, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് കെ പി രെജിലേഷ് ,കെ കെ വത്സൻ എന്നിവർ സന്ദർശിച്ചു...
ചിത്ര വിവരണം.
മാഹി ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ സ്കൂൾ സന്ദർശിക്കുന്നു.
പി.ടി.എ നിരോധിച്ച ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം: ജോ:പി.ടി.എ
മാഹി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ വർഷങ്ങളായി നല്ല നിലയിൽ പ്രവൃത്തിച്ചു വരുന്ന പാരൻ്റ്സ് ടീച്ചേർസ് അസോസിയേഷനെ നിരോധിച്ച് ഉത്തരവിറക്കിയ മാഹി റിജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ജോ:പി.ടി.എ ഭാരവാഹികൾ അറിയിച്ചു. കാല കായിക മേഖലയിലും മറ്റു വികസന പ്രവർത്തനങ്ങൾക്കും സ്കൂളിലെ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന
പി.ടി.എയെ 13/3/2025 ന് മാഹി റിജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് പ്രകാരമാണ് നിരോധിച്ചത്. സ്കൂളിലെ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളും അധ്യാപകരും സംയുക്തമായി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്ന അധ്യാപകർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കും എന്നതാണ് എന്ന ഉത്തരവ്. പുതുച്ചേരി സർക്കാർ സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ സ്കൂൾ ഡയറിയിൽ നിർബന്ധമായും പി.ടി.എ യോഗം ചേരണമെന്നതാണ് നിബന്ധന. മാഹിയിലെ സർക്കാർ സ്കൂളിലും വിതരണം ചെയ്യാൻ പുതുച്ചേരിയിൽ നിന്നുമെത്തിയ സ്കൂൾ ഡയറിയിലെ പതിനെന്നാം പേജിലാണ് പാരൻ്റസ് ടീച്ചേഴ്സ് അസോസിയേഷൻ യോഗം നിർബന്ധമായും നടത്തണമെന്ന് രേഖപ്പെടുത്തിയത്. നിരോധിച്ച പി.ടി.എയെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പി.ടി.എയുടെ കൂട്ടായ്മയായ ജോ:പി.ടി.എയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം പരിപാടിക്കൾക്ക് നടത്തുമെന്ന് പ്രസിഡണ്ട് സന്ദീവ് കെ.വി, സിക്രട്ടറി അനിൽ.സി.പി, സുനിൽ.വി, പ്രേമരാജ്.പി.പി, സിനി.കെ.എൻ എന്നിവർ അറിയിച്ചു
വെഞ്ചർ ക്യാപിറ്റൽ ആൻഡ് ഏഞ്ചൽ ഇൻവെസ്റ്റിംഗ് " ക്ലാസ്സ് സംഘടിപ്പിച്ചു
മാഹി : മാഹി കോ- ഓപറേറ്റീവ് കോളജ് ഓഫ് ഹയർ എജ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിൽ ഇൻസ്റ്റിറ്റ്യൂഷൻ ഇന്നോവേഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംരംഭകർക്കുള്ള നിക്ഷേപസാധൃതകൾ വിലയിരുത്തിക്കൊണ്ട് "വെഞ്ചർ ക്യാപിറ്റൽ ആൻഡ് ഏഞ്ചൽ ഇൻവെസ്റ്റിംഗ് " എന്ന വിഷയത്തിൽ ക്ലാസ് നടത്തി. പ്രോഗ്രാം കോ- ഓർഡിനേറ്റർ കൊമേഴ്സ് അധ്യാപിക ശ്രീജിഷ എ ടി സ്വാഗതം പറയുകയും പ്രിൻസിപ്പൽ ഡോ ലക്ഷിദേവി സി ജി അധ്യക്ഷസ്ഥാനം വഹിക്കുകയും ചെയ്തു. ബി ബി എ ഡിപ്പാർട്ട്മെൻ്റ് അധ്യാപകൻ ബിജു എം ക്ലാസ് കൈകാര്യം ചെയ്തു. കൊമേഴ്സ് അദ്ധ്യാപിക തീർത്ഥ എം സി നന്ദി പറഞ്ഞു.
ബാലസേവിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാഹി: ഗവ.ലോവർ പ്രൈമറി സ്കൂൾ ചെമ്പ്ര,സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി
2025-26 വർഷത്തേക്ക് ബാലസേവിക തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ
നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
നിശ്ചിത യോഗ്യതയുള്ള പുതുച്ചേരി സംസ്ഥാനത്ത് സ്ഥിര താമസക്കാരായ ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ.ECCE സർട്ടിഫിക്കറ്റ്,വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ജൂലായ്16 ന് ഉച്ചക്ക് 2: മണിക്ക് ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിൽ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക കൂടുതൽ വിവരങ്ങൾക്ക് വിദ്യാലയവുമായി ബന്ധപ്പെടണം.

പെരിങ്ങാടിയിൽ വീട് വീണു -
മാഹി: ന്യൂമാഹി പഞ്ചായത്തിലെ മാഹി റെയിൽവെപ്പാലത്തിന് സമീപത്തെ വീടാണ് മഴയിൽ തകർന്നത്. ചെറിയ ചാലിൽ കുനിയിൽ തറവാട് വീടാണ് ഇടിഞ്ഞു വീണത്. തറവാട്ടംഗം എൻ.കെ.ഗിരീഷ് (56) തനിച്ചാണ് ഈ വീട്ടിൽ താമസം. കഴിഞ്ഞ ശനിയാഴ്ച്ചയും, ഞായറാഴ്ച്ചയുമായിട്ടാണ് ഓട് മേഞ്ഞ ഇരുനില വീട് പൂർണ്ണമായും ഇടിഞ്ഞു വീണത്.
മേൽക്കൂരയിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് ടാർ പായ കെട്ടിയിരുന്നു. കനത്ത മഴയിൽ ഒരാഴ്ച്ച മുൻപ് വീടിന് സമീപത്തെ കഴുങ്ങ് കട പുഴകി വീടിന് മുകളിൽ വീണിരുന്നു.ഇതോടെ ഷീറ്റ് കീറി മഴ വെള്ളം അകത്ത് കടന്നു. അപകടാവസ്ഥയിലായ വീട്ടിൽ തനിച്ച് താമസിക്കുന്ന ഗിരീഷിനെ ബന്ധുക്കളെത്തി വീട് വീഴുന്നതിന് രണ്ട് ദിവസം മുൻപ് മാറ്റിപ്പാർപ്പിച്ചിരുന്നു. അതിനാൽ അപകടം ഒഴിവായി. വീട് തകർന്ന വിവരം ന്യുമാഹി വില്ലേജ് ഓഫീസിൽ അറിയിച്ചതായി ഗിരീഷ് പറഞ്ഞു

ശ്രീനിവാസൻ നിര്യാതനായി
മാഹി : റെയിൽവേ സ്റ്റേഷന് സമീപം പുളിയേരി നട റോഡിൽ
തോട്ടത്തിൽ കുനിയിൽ ശ്രീനിവാസൻ (67) കുട്ടിമാക്കൂലിലെ നയിറ വീട്ടിൽ 'നിര്യാതനായി..ഭാര്യ : അഷീമ
മക്കൾ: അർജുൻ ,അബ്ഷാൻ
ഒ.പി. ഏട്ടനെ അനുസ്മരിച്ചു
മാഹി: മാഹി ഗവ: ആശുപത്രിയിലെ ആദ്യകാല ജനകീയ കമ്പൗണ്ടറും
സി.പി.എം നേതാവുമായിരുന്ന ഒ പി രാഘവനെ അനുസ്മരിച്ചു ഒ.പി രാഘവന്റെ ഇരുപത്തിഅഞ്ചാമത് ചരമ വാർഷിക ദിനം ആചരിച്ചു കെ.പി നൗഷാദ് കെ.പി സുനിൽകുമാർ ഹാരിസ് പരന്തിരാട്ട് പി സി എച്ച് ശശിധരൻ വിനയൻ പുത്തലം എ ജയരാജൻ സംസാരിച്ചു

പത്മിനി നിര്യാതയായി.
തലശ്ശേരി: കാവുംഭാഗം ഹരിനിവാസിൽ പത്മിനി ( 75) കോളയാട് വെച്ച് നിര്യാതയായി. പരേതരായ എ.കെ കുമാരൻ -മൈഥിലി ദമ്പതികളുടെ മകളാണ്. സംസ്കാരം ബുധനാഴ്ച കാലത്ത് 10 മണിക്ക് കണ്ടിക്കൽ നിദ്രാതീരം വാതകശ്മശാനത്തിൽ. സഹോദരങ്ങൾ - നളിനി, നന്ദിനി, ജയനി, ഇന്ദിര, ദിവാകരൻ, ഹരിഹരൻ.

കെ .പത്മിനി നിര്യാതയായി
തലശ്ശേരി:കതിരൂർനാലാം മൈൽ: ലിമിഷ് നിവാസിൽ കെ പത്മിനി(70)
പൂവാടൻ നാരായണി
തലശ്ശേരി:എരുവട്ടിപുതുശ്ശേരി മുക്ക്
പൂവാടൻ നാരായണി (79 ) നിര്യാതനായി
ഭർത്താവ്:പരേതനായ സി.വി.കൃഷ്ണൻ
മക്കൾ. സുമതി, സുരേന്ദ്രൻ , രാജേന്ദ്രൻ, സുചിത്ര , ബാബു. ചിത്രൻ
മരുമക്കൾ. ബാലൻ, പ്രേമലത, രജ്ജൻ , വിജിന. സിന്ധു
സഹോദരങ്ങൾ :.ജാനു . പരേതരായ ചീരൂട്ടി, കുമാരൻ
. പരേത നായ കെ ഭാസ്കരന്റെ ഭാര്യ, മക്കൾ, കെ റെനീഷ്, കെ ജിനീഷ്, കെ ലിമിഷ്( എഐവൈഎഫ് തലശ്ശേരി മണ്ഡലം പ്രസിഡൻറ്)

നാണു നായർ നിര്യാതനായി.
മാഹി:ചാലക്കര കുഞ്ഞിപ്പുരമുക്ക് സെന്റ് തെരേസ സ്കൂളിന് സമീപം പത്മാലയത്തിൽ നാണു നായർ ( 83) നിര്യാതനായി.
ഭാര്യ :പത്മിനി.
മക്കൾ : അജേഷ് കുമാർ,ഷീജ,പരേതനായ അനീഷ്കുമാർ
സഹോദരങ്ങൾ: ഓമന, കാർത്യായിനി പരേതരായ കുഞ്ഞികൃഷ്ണൻ, കമലാക്ഷി,രാധ . ജാമാതാക്കൾ വിജില മുൻസിപ്പൽ ഓഫീസ്, മാഹി, സുനിൽകുമാർ (ദുബായ്).

പൂവാടൻ നാരായണി നിര്യാതനായി
തലശ്ശേരി:എരുവട്ടിപുതുശ്ശേരി മുക്ക്
പൂവാടൻ നാരായണി (79 ) നിര്യാതനായി
ഭർത്താവ്:പരേതനായ സി.വി.കൃഷ്ണൻ
മക്കൾ. സുമതി, സുരേന്ദ്രൻ , രാജേന്ദ്രൻ, സുചിത്ര , ബാബു. ചിത്രൻ
മരുമക്കൾ. ബാലൻ, പ്രേമലത, രജ്ജൻ , വിജിന. സിന്ധു
സഹോദരങ്ങൾ :.ജാനു . പരേതരായ ചീരൂട്ടി, കുമാരൻ

മറിയം നിര്യാതയായി.
ചൊക്ലി:പുല്ലൂക്കര കറാച്ചി കുനിയിൽ സുമയ്യ വില്ലയിൽ മറിയം (78) നിര്യാതയായി. മയ്യത്ത് പെരിങ്ങാടി വേലായുധൻ മൊട്ടയിലെ മകളുടെ വീടായ നജ്മാ മൻസിലിൽ. മക്കൾ: റിയാസ്, ഷുഹൈൽ, സുമയ്യ . ജാമാതാക്കൾ: ഹാരിസ് പെരിങ്ങാടി, നജീറ, മിസിരിയ.
അദ്ധ്യാപകരും പാഠപുസ്തകങ്ങളുമില്ല: രക്ഷിതാക്കൾ ഭീമ ഹരജി നൽകി
മാഹി : ഈസ്റ്റ് പള്ളൂർ അവറോത്ത് ഗവ. മിഡിൽ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പുതുച്ചേരി വിദ്യാഭ്യാസ മന്ത്രിക്കും മറ്റു അധികാരികൾക്കും ഭീമഹരജി നൽകി. ഈ അധ്യയന വർഷം ആരംഭിച്ച് മൂന്നുമാസക്കാലമായിട്ടും എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ലഭിച്ചിട്ടില്ല, അറബിക് ഭാഷഅധ്യാപകൻ സ്‌കൂളിൽ ഇല്ല. അതോടൊപ്പം ജൂൺ മാസത്തിൽ മാറ്റിയ ഗണിത അധ്യാപകന് പകരം ഇതുവരെ ആരെയും നിയമിച്ചിട്ടില്ല. ഇത്തരം പ്രധാന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് പരാതി സമർപ്പിച്ചത്.
നിലവിൽ സി.ബി.എസ്.ഇ. സിലബസുള്ള സ്‌കൂളിൽ അദ്ധ്യാപകരും പാഠപുസ്തകങ്ങളുമില്ലാത്ത അവസ്ഥ കുട്ടികളുടെ പഠനാവകാശത്തെ നേരിട്ട് ബാധിക്കുന്നതും, പൊതുവിദ്യാഭ്യാസ വ്യവസ്ഥയെ തന്നെ തകർക്കുകയും ചെയ്യുന്നതാണെന്ന് രക്ഷിതാക്കൾ അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രിക്ക് പുറമെ ചീഫ് സെക്രട്ടറി, വിദ്യാഭ്യാസ ഡയറക്ടർ, മാഹി സി.ഇ.ഒ, മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ, മാഹി എം.എൽ.എ.തുടങ്ങിയവർക്കും പരാതിയുടെ കോപ്പികൾ നൽകി.
അദ്ധ്യാപക - പാഠപുസ്തക ക്ഷാമമടക്കമുള്ള പ്രശ്നങ്ങൾ ഉടൻതന്നെ പരിഹരിക്കാനും പൊതുവിദ്യാഭ്യാസ മേഖലയെ ശക്തപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
രക്ഷിതാക്കളായ സനോഷ്, നിജിഷ,ഫസീല ഫൈസൽ, അൻസിയ, ഷാനിദ എന്നിവർ നേതൃത്വം നൽകി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group