ബഷീർ സ്മരണയിൽ കുട്ടികളുടെ മനം നിറഞ്ഞു.

ബഷീർ സ്മരണയിൽ കുട്ടികളുടെ മനം നിറഞ്ഞു.
ബഷീർ സ്മരണയിൽ കുട്ടികളുടെ മനം നിറഞ്ഞു.
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Jul 07, 11:55 PM
mannan

ബഷീർ സ്മരണയിൽ

കുട്ടികളുടെ മനം നിറഞ്ഞു.


മാഹി .ബഷീറിയൻ കഥാപാത്രങ്ങൾ ഒന്നൊന്നായി വേദിയിലെത്തുകയും, കഥാസന്ദർഭങ്ങൾ, പശ്ചാത്തലത്തിൽ വിവരിക്കപ്പെടുകയും ചെയ്തപ്പോൾ, കാണികൾക്ക് ദൃശ്യചാരുതയുടെ മായികാനുഭൂതി അനുഭവവേദ്യമായി .

പള്ളൂർ വി.എൻ.പി.ഹയർ സെക്കൻഡറി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ സ്മരണ വേറിട്ട അനുഭവമായി. ബഷീറിൻ്റെ സമ്പൂർണ്ണ കൃതികളും, ബഷീറിൻ്റെ കാരിക്കേച്ചറുകളും, ഫോട്ടോകളും, കൈയ്യെഴുത്ത് മാസികളുമെല്ലാം ബേപ്പൂർ സുൽത്താൻ്റെ കഥാസാമ്രാജ്യത്തിൻ്റെ വൈപുല്യം വിളിച്ചോതി.

പ്രിൻസിപ്പാൾ കെ.പ്രേമാനന്ദൻ്റെ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എ.സി.എച്ച് അഷ്റഫ് ,മലയാളം അദ്ധ്യാപിക ബേബി പ്രവീണ, സീനിയർ അദ്ധ്യാപിക കെ.കെ.സ്നേഹപ്രഭ, കെ.എം.സ്വപ്ന സംസാരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി..


ചിത്രവിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2025-07-07-at-20.34.07_e1020564

ബഷീർ കഥാപാത്രങ്ങൾ വേദിയിൽ ഒരുമിച്ചപ്പോൾ

whatsapp-image-2025-07-07-at-20.34.29_9ab76ccb

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് ബൃഹദ് പദ്ധതി


തലശ്ശേരി :എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ ഗവേഷണം, ഇന്നൊവേഷൻ, എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി.  

ഇതു സംബന്ധിച്ച് തയ്യാക്കിയ  കണ്‍സെപ്ട് നോട്ട് നിയമസഭാസ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അംഗീകരിക്കുകയും, രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് കേപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു.  

നൂതനസാങ്കേതികവിദ്യകളിൽശ്രദ്ധകേന്ദ്രീകരിക്കുന്നതിലൂടെയും സമഗ്രമായ സ്റ്റാർട്ടപ്പ് പിന്തുണയിലൂടെയും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിൽ ശക്തി വളർത്തിയെടുക്കുന്നതിനും സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനുമുള്ള കേന്ദ്രമാക്കി കോളേജിനെ മാറ്റും. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ആധുനിക ലോജിസ്റ്റിക്സ് സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പ്ലേസ്‌മെന്റ് ഉറപ്പാക്കും.  

പശ്ചാത്തല വികസനമുള്‍പ്പെടെ അമ്പതു കോടി രൂപയുടെ പ്രൊപ്പോസല്‍ കിഫ്ബി സഹായത്തോടെ നടപ്പാക്കുന്നതോടൊപ്പം സ്കില്‍ ഡെവലപ്മെന്റിന് തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ്(KASE) എന്ന സ്ഥാപനം മുഖേനെ പ്രോജക്ട് ആവിഷ്കരിക്കുന്നതും ആലോചിക്കും.  

സഹകരണ വകുപ്പുമന്ത്രിയുമായും കിഫ്ബി സി.ഇ.ഒ.യുമായും നിയമസഭാ സ്പീക്കര്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേപ്പിന് കീഴിലുള്ള തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിന്റെ സമഗ്ര വികസനത്തിന് പദ്ധതി ആവിഷ്കരിക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ക്ക് തുടക്കമായത്.  

ജൂലൈ 25-ന് വീണ്ടും യോഗം ചേര്‍ന്ന് കിഫ്ബിക്ക് പ്രോപ്പോസല്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.  

സഹകരണ വകുപ്പുമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍, കേപ്പ് ഡയറക്ടര്‍ ഡോ. താജുദീന്‍ അഹമ്മദ്, ജോയിന്റ് ഡയറക്ടര്‍ ഡോ. എസ്. ജയകുമാര്‍ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോന്‍, അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


whatsapp-image-2025-07-07-at-20.35.47_289f23c2

ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു


തലശ്ശേരി ജനറൽ ആശുപത്രിയുടെ ശോചനീയവസ്ഥ പരിഹരിക്കുക, ബേബി വാർഡ് തുറന്നു പ്രവർത്തിക്കുക, മോർച്ചറി കെട്ടിടം ഉപയോഗയോഗ്യമാക്കുക, ആശുപത്രി കെട്ടിടത്തിന്റെ ചോർച്ചകൾ എവിടെയെല്ലാമെന്ന് പരിശോധിച്ച് കെട്ടിടത്തിന്റെ അപകടാവസ്ഥയിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നി ആവശ്യങ്ങളുമായി മഹിളാ കോൺഗ്രസ്സ് കോടിയേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു മഹിളാ കോൺഗ്രസ് ജില്ലാവൈസ് പ്രസിഡണ്ട്. എ ശർമിള ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡണ്ട് ദീപ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു കെ പി കുശലകുമാരി സ്വാഗതം പറഞ്ഞു എൻ പി സരോജിനി വി കെ സുചിത്ര, പി കെ സുനിത, എം ഷീബ, കെ കെ അജിത , കെ വി ദിവിദ, സി കെ സോപ്ന,ടിം പി ജസീന,സതി ടി,രമ്യ ടി സംസാരിച്ചു


ചിത്രവിവരണം:മഹിളാ കോൺഗ്രസ് ജില്ലാവൈസ് പ്രസിഡണ്ട്. എ ശർമിള ഉദ്ഘാടനം ചെയ്യുന്നു


മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്,ഗണിതം അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു


മാഹി : മാഹിയിലെ വിവിധ സർക്കാർ വിദ്യാലയങ്ങളിലേക്ക്   2025-26 അധ്യയന വർഷത്തേക്ക് സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി മുഖേന കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. പുതുചേരി സംസ്ഥാന സ്ഥിരവാസികൾക്ക് മാത്രമാണ് നിയമനം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം താഴെ പറയുന്ന വിദ്യാലയങ്ങളിൽ ഇൻ്റവ്യൂവിനായി ഹാജരാവേണ്ടതാണ്.

കസ്തൂർബാ ഗാന്ധി ഗവ. ഹൈസ്കൂളിൽ ടി.ജി.റ്റി സോഷ്യൽ സയൻസ് (രണ്ട് ഒഴിവുകൾ) അറബിക് (ഒരു ഒഴിവ്) ഇൻറർവ്യൂ തീയതി : 14/07/25 തിങ്കൾ രാവിലെ 10:30

ചാലക്കര പി.എം.ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിൽ ടി.ജി.റ്റി ഗണിതം (ഒരു ഒഴിവ്) ഇൻറർവ്യൂ തീയതി : 14/07/25 തിങ്കൾ ഉച്ച 02:00 മണ പന്തക്കൽ പി.എം.ശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ടി ജി ടി സോഷ്യൽ സയൻസ് (ഒരു ഒഴിവ്) ഇൻറർവ്യൂ തീയതി : 15/07/25 (ചൊവ്വ) ഉച്ച : 02:00 മണ മാഹി സി.ഇ.ഭരതൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അറബിക്ക് (ഒരു ഒഴിവ്) ഇൻറർവ്യൂ തീയതി 16/07/25 ബുധൻ രാവിലെ 10:00 മണി.

   കൂടുതൽ വിവരങ്ങൾക്ക് അതാത് വിദ്യാലയങ്ങളുമായി ബന്ധപ്പെടുക.


whatsapp-image-2025-07-07-at-20.36.37_0745a2c5

വലിയപറമ്പത്ത് ലക്ഷ്മി നിര്യാതയായി


ചൊക്ലി : നിടുമ്പ്രത്തെ വലിയപറമ്പത്ത് ലക്ഷ്മി(84) നിര്യാതയായി.

ഭർത്താവ് പരേതനായ കണ്ടപ്പൻ നാണു.

മക്കൾ : സുകുമാരൻ, മുകുന്ദൻ, ബാബു, മഹേഷ്, ശ്രീജ, ഷീബ

മരുമക്കൾ : ബീന, ഷിംന

സഹോദരങ്ങൾ : പാർവ്വതി പരേതരായ ഗോപാലൻ, കുഞ്ഞിരാമൻ, അനന്തൻ.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വലിയപറമ്പത്ത് വീട്ടുവളപ്പിൽ


ബി.ജെ.പി.യുടെ ആശുപത്രി മാർച്ച് പൊലീസ് തടഞ്ഞു, സംഘർഷം. 

തലശേരി:ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി കണ്ണൂർ സൗത്ത് ജില്ല കമ്മിറ്റി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാർച്ചിൽ നേരിയ സംഘർഷം. മുദ്രാവാക്യം മുഴക്കി ആശുപത്രി ലക്ഷ്യമാക്കി നീങ്ങിയ മാർച്ചിനെ ഗുണ്ടർട്ട് റോഡിൽ ഫയർ സ്റ്റേഷന് മുൻപിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. തടസ്സം മറികടക്കാനുള്ള പ്രവർത്തകരുടെശ്രമം പൊലിസുമായി ഉന്തുംതള്ളിലും കലാശിച്ചുവെങ്കിലും, കൂടുതൽ കുഴപ്പമുമുണ്ടായില്ല.

ബി ജെ പി മേഖല പ്രസിഡന്റ്‌ടി. പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ ബിജു ഏളക്കുഴി അധ്യക്ഷത വഹിച്ചു. എൻ. ഹരിദാസ്, പി.സത്യപ്രകാശ്, എം. ആർ. സുരേഷ്, ഷിജിലാൽ , വി.വി. ചന്ദ്രൻ, വി. പി. സുരേന്ദ്രൻ പ്രസംഗിച്ചു.

എം. പി. സുമേഷ്, ദിവ്യ ചെള്ളത്ത്, കെ. ലിജേഷ്, കെ. അജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി


ഓണിയൻ ഒരുമ:

ആദരസമ്മേളനം

സ്പീക്കർ ഉദ്ഘാടനം ചെയ്യും.


തലശ്ശേരി :കോടിയേരി ഓണിയൻ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മയായ ഓണിയൻ ഒരുമ ജൂലായ് 10ന് വ്യാഴാഴ്ച ആദരസമ്മേളനം സംഘടിപ്പിക്കുന്നു. വൈകിട്ട് 4 ന് ഓണിയൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. സ്കൂളിൽ നിന്നും ഇത്തവണത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കൽ,അന്തർദേശീയ തലത്തിൽ പ്രശസ്തനായ കരാട്ടെ പരിശീലകൻ സെൻസായി കെ.വിനോദ് കുമാറിനെ ആദരിക്കൽ., ഓണിയനിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ മൺമറഞ്ഞ ജനകിയ നായകൻ കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മയ്ക്കായി മികച്ച സാമൂഹ്യ സേവനത്തിന് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ബേബി സുധക്ക് കൈമാറൽ തുടങ്ങിയ പരിപാടികളാണ് ആദരസമ്മേളത്തിൽ ഒരുക്കുന്നതെന്ന് ഓണിയൻ ഒരുമ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാമൂഹിക, രാഷ്ടീയ രംഗത്തെപ്രമുഖരും പൌര പ്രമുഖരും സംബന്ധിക്കും. ടി.എം.സുധാകരൻ, കെ.സുലോചന, കെ.കെ. പ്രവീൺ കുമാർ, കാരായി രമേശ്, എം.കെ.ഗിരിജൻ, എം.എം ശശിധരൻ സംബന്ധിച്ചു


ഐ.വി ദാസ് അനുസ്മരണവും വായനാ പക്ഷാചരണ സമാപനവും


കോടിയേരി : പാറാൽ പൊതുജന വായനശാല ഐ വി ദാസ് അനുസ്മരണവും വായനാ പക്ഷാചരണ സമാപനവും സംഘടിപ്പിച്ചു. നഗരസഭാ കൗൺസിലർ ടി ഗീത ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം സനീഷ് പാറാൽ ഐ.വി ദാസ് അനുസ്മരണം നടത്തി. വിവിധ മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. എം സുരേഷ് ബാബു, പ്രിംന എം എന്നിവർ സംസാരിച്ചു


whatsapp-image-2025-07-07-at-20.38.00_f93a7bf3

മാഹി ഐ ടി ഐ.യിലേക്ക് അപേക്ഷ ക്ഷണിച്ചു


മാഹി :രാജീവ് ഗാന്ധി ഗവ: ഐ. ടി. ഐ യിൽ 2025-2027 വർഷത്തിലെ ദ്വിവത്സര കോഴ്സുകളായ (1) ഇലക്ട്രീഷ്യൻ, (2) ഡ്രാഫ്റ്റ് മാൻ (സിവിൽ) എന്നീ ട്രേഡുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

 അപേക്ഷകർ എസ്. എസ്. എൽ. സി പാസായവരും മാഹിയിൽ സ്ഥിരതാമസമുള്ളവരോ അല്ലെങ്കിൽ മാഹി വിദ്യാഭ്യാസമേഖലയിലെ ഏതെങ്കിലും അംഗീകൃത സ്കൂളിൽ കഴിഞ്ഞ 5 വർഷം തുടർച്ചയായി പഠിച്ചവരോ ആയിരിക്കണം. 

 അപേക്ഷകർ രാജീവ് ഗാന്ധി ഗവ: ഐടി ഐ ൽ നേരിട്ട് ഹാജരായി 11.07.2025 ന് മുൻപായി ആവശ്യമുള്ള സർട്ടിഫിക്കറ്റിൻ്റെ കോപ്പികൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്ന്

പ്രിൻസിപ്പാൾ അറിയിച്ചു


സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് : സമാപനവും സർട്ടിഫിക്കറ്റ് വിതരണവും

 തലശ്ശേരി:ജില്ലാ ക്രിക്കറ്റ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഏപ്രിൽ 8 മുതൽ മെയ് 30 വരെ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ  നടന്ന സമ്മർ ക്രിക്കറ്റ് കോച്ചിങ്ങ് ക്യാമ്പിൻറെ സമാപന ചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിൻറ് സെക്രട്ടറി ബിനീഷ് കോടിയേരി ഉദ്ഘാടനം ചെയ്തു.വളർന്നു വരുന്ന താരങ്ങൾക്ക് ക്രിക്കറ്റ് പരിശീലനത്തിന് പുറമേ ക്രിക്കറ്റ് നിയമങ്ങൾ,ഫിസിക്കൽ ഫിറ്റ്നസ്,പേർസണാലിറ്റി ഡെവലപ്പ്മെന്റ് എന്നിവക്ക് കൂടി പ്രാധാന്യം നൽകിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്..കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ പെൺകുട്ടികളുടെ ക്രിക്കറ്റിന് ഊന്നൽ കൊടുത്തു കൊണ്ട് , അവരെ കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണയും സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നടത്തിയത് .ഇന്ത്യൻ എ ടീം ഫീൽഡിങ്ങ് കോച്ച് ഒ.വി.മസർ മൊയ്തു,കേരള അണ്ടർ 19 ഗേൾസ് ടീം സഹപരിശീലകൻ ഡിജുദാസ്,കേരള ടീം സ്ട്രെങ്ങ്ത്ത് ആൻഡ് കൺഡീഷനിങ്ങ് കോച്ച് എ.കെ രാഹുൽ ദാസ്,എ പി വിനയകുമാർ,എസ് കെ സാലിം,എം എസ് സാഹിർ,എസ് അശ്വിൻ,എസ് സൗരവ്,ജോസഫ് ഡിക്സൺ ടോം എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു. 

സമാപന ചടങ്ങിൽ എ അഭിമന്യു,ടി കൃഷ്ണ രാജു,ജിഷ്ണു അജിത്ത്,എ സി എം ഫിജാസ് അഹമ്മദ്,എ മഹറൂഫ്,എ കെ സക്കരിയ,ഒ വി മസർ മൊയ്തു,കെ ജിതേഷ് സംസാരിച്ചു.


whatsapp-image-2025-07-07-at-22.17.27_50096694

ആദരവ് 2025 സംഘടിപ്പിച്ചു


തലശ്ശേരി: പാറക്കെട്ട് സാംസ്ക്കാരിക സമിതി വായനശാലയുടെയും എ കെ ജി മന്ദിരത്തിൻ്റെയും ഡി വൈ എഫ് ഐ യുടെയും സംയുക്താഭിമുഖ്യത്തിൽ ആദരവ് 2025 സംഘടിപ്പിച്ചു.വിജ്ഞാന കേരളം കണ്ണൂർ ജില്ലാ കോഡിനേറ്റർ ഡോ:എം. സുർജിത് ഉദ്ഘാടനം ചെയ്തു.പി.പ്രകാശൻ അധ്യക്ഷത വഹിച്ചു.എം.അഷറഫ്, സി.ഷീജ, എന്നിവർ സംസാരിച്ചു.എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ.കെ.സമീർ മോട്ടിവേഷൻ ക്ലാസ്സെടുത്തു.കേരള ഗവൺമെൻ്റിൻ്റെ ഉജ്വല ബാല്യം അവാർഡ് ജേതാവ് ശ്രദ്ധ പ്രകാശൻ, സോഷ്യോളജി മലയാളം ഡിഗ്രി മെയിൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ കൃഷ്ണദിലീപ്, എൽ എസ് എസ് ,യു എസ് എസ്,എസ് എസ് എൽ സി,പ്ലസ് ടു,ഡിഗ്രി തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പാറക്കെട്ട് മേഖലയിലെ മുഴുവൻ വിദ്യാർത്ഥികളെയും ഡി വൈ എഫ് ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി പി.സനീഷ് ആദരിച്ചു.



ചിത്രവിവരണം:വിജ്ഞാന കേരളം കണ്ണൂർ ജില്ലാ കോഡിനേറ്റർ ഡോ:എം. സുർജിത്ത് ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-07-07-at-22.22.00_a09b1059

ഐ.വി. ദാസ് അനുസ്മരണം സംഘടിപ്പിച്ചു


തലശ്ശേരി:വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി തലശ്ശേരി വടക്കുമ്പാട് കെ പി എ എം വായനശാല ആൻറ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഐ.വി. ദാസ് അനുസ്മരണം സംഘടിപ്പിച്ചു.കണ്ണോളി താഴെ നടന്ന പരിപാടി കെ.വി.അനിത ടീച്ചർ ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ. വസന്തൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ശശിധരൻ അണിയേരി,സുജല ശ്രീജിത്ത്,കെ.സി.വേണു എന്നിവർ സംസാരിച്ചു.



ചിത്രവിവരണം: ഐ വി ദാസ് അനുസ്മരണത്തിൽ കെ.വി.അനിത ടീച്ചർ പ്രഭാഷണം നടത്തുന്നു.


whatsapp-image-2025-07-07-at-22.25.46_51d2880b

അനിതകുമാരി എ കെ നിര്യാതയായി 

തലശ്ശേരി കൊമ്മൽവയൽ ഐശ്വര്യയിൽ അനിതകുമാരി എ കെ (57)അന്തരിച്ചു .ഭർത്താവ് വിനോദൻ സി.പി (റിട്ട ബാങ്ക് മാനേജർ എസ് ബി ഐ). മക്കൾ വിദ്യാ വിനോദ്, ശ്വേതാ വിനോദ്. മരുമകൻ പ്രവീഷ്  

പരേതനായ കെ പി അച്യുതൻ നായരുടെയും പത്മാവതി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ രമാഭായ് (റിട്ട. സി. ഡി. പി. ഒ ) പൂക്കോട്, സുനിൽകുമാർ (തലശ്ശേരി), സുമേഷ് കുമാർ (നരവൂർ).

മാഹി പോളിയിൽ പ്രവേശനം


മാഹി ഇന്ദിരാഗാന്ധി പോളിടെക്‌നിക് കോളേജിൽ ഒന്നാം വര്‍ഷ പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജൂലായ് 11 ന് വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക്അവരുടെ രക്ഷിതാവിനൊപ്പം സ്‌പോട്ട് അഡ്‌മിഷന് റിപ്പോർട്ട് ചെയ്യേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ വെബ്‌സൈറ്റിൽ *(https://www.igptc-mahe.in/admissions* ) വ്യക്തമാക്കിയിട്ടുള്ള രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം.


mannan-bottil

വിളിക്കൂ ..മന്നൻ വെളിച്ചെണ്ണ

നിങ്ങളുടെ വീട്ടിലെത്തും  

 മന്നൻ വെളിച്ചെണ്ണയ്ക്ക് ദേശീയപുരസ്‌കാരം

ഇന്ത്യയിലെ ഒന്നാമത്തെ Agmark വെളിച്ചെണ്ണ .

1998 മുതൽ Agmark Quality നിലനിർത്തുന്ന

ഇന്ത്യയിലെ ഒരേ ഒരു വെളിച്ചെണ്ണ.

സൾഫറും കെമിക്കലും ചേരാത്ത 100 % ശുദ്ധമായ ,ഡബിൾ ഫിൽറ്റർ

 ചെയ്‌ത നാടൻ വെളിച്ചെണ്ണ. 

മറ്റു വാണിജ്യ എണ്ണകളിൽ ഉപയോഗിക്കുന്നതുപോലുള്ള പെട്രോളിയം

അടിസ്ഥാനമാക്കിയുള്ള ആന്റിഓക്സിഡൻഡുകൾ ഒന്നുംതന്നെ മന്നൻ

വെളിച്ചെണ്ണയിൽ ചേരുന്നില്ല.

പച്ചത്തേങ്ങ ഡ്രയറിൽ ഉണക്കി തെരെഞ്ഞെടുത്ത കൊപ്ര Steam process 

ലൂടെ ഉൽപ്പാദിപ്പിക്കുന്നു .

 

വിളിക്കൂ ..മന്നൻ വെളിച്ചെണ്ണ നിങ്ങളുടെ വീട്ടിലെത്തും 

ഫോൺ :+91703 4354 058

( സപ്ലൈ നിബന്ധനകൾക്ക് വിധേയം )

vasthubharathi2
samudra-ayurveda-special
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2