ജപമന്ത്രണം പോലെ ആ നാദധാര ഒഴുകുന്നു ... :ചാലക്കര പുരുഷു

ജപമന്ത്രണം പോലെ ആ നാദധാര ഒഴുകുന്നു ... :ചാലക്കര പുരുഷു
ജപമന്ത്രണം പോലെ ആ നാദധാര ഒഴുകുന്നു ... :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Jul 06, 10:53 PM
mannan

ജപമന്ത്രണം പോലെ

ആ നാദധാര ഒഴുകുന്നു

:ചാലക്കര പുരുഷു


മാഹി: ശുദ്ധ സംഗിതം ജീവ വായുവാണിന്നും സംഗിതാചാര്യൻ യു ജയൻ മാഷിന്. സംഗീത സപര്യയുടെ അമ്പതാണ്ടുകൾ പിന്നീട്ടപ്പോഴും, സംഗീതാചാര്യൻ യു ജയൻ മാഷിന് ശുദ്ധസംഗീതം പ്രാണവായുവാണിന്നും.

മാഹി,കോഴിക്കോട് ,കണ്ണൂർ ജില്ലകളിലായി പടർന്നു കിടക്കുന്ന ജപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ അഞ്ച് സംഗിത വിദ്യാലയങ്ങളിലെ മൂന്ന് തലമുറകളിലെ ആയിരക്കണക്കിന് ശിഷ്യരാണ് ഈ ഗുരുനാഥൻ്റെ അപൂർവ്വ സമ്പാദ്യം ' അവരിൽ പിന്നണി ഗായകരുണ്ട്, പ്രൊഫഷണൽ ഗാനമേളട്രൂപ്പുകളിലെ പ്രശസ്തരുണ്ട്, കലോത്സവങ്ങളിലെ മിന്നും താരങ്ങളുണ്ട്.

മാഹിയിൽ ജനിച്ച് വളർന്ന്, ഉത്തര കേരളത്തിന്റെ ആസ്ഥാന ഗായകനായി സംഗീത പ്രേമികൾ കുടിയിരുത്തിയ സംഗീതജ്ഞനാണ് യു ജയൻമാഷ്. 

സംഗീത കച്ചേരികളിൽ

ജയൻ മാഷിന്റെ പാട്ടിലലിഞ്ഞ് എല്ലാം മറന്ന് നിന്ന ആസ്വാദകർ അനവധി. എഴുപത്തിയൊന്നാം വയസ്സിലും ശബ്ദമധുരിമയിൽ യൗവ്വനോർജ്ജം കൈവിടാതെ സൂക്ഷിക്കുന്ന മാഷ്, ഉത്തര കേരളത്തിലെ ശാസ്ത്രീയ സംഗീത വേദികളിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന പ്രതിഭയാണ്.

കഴിവുള്ള ശിഷ്യരെ പോലും ആദരിക്കുയും, അംഗീകരിക്കുയും ചെയ്യുന്ന സംഗിതജ്ഞനാണ് ജയൻ മാഷ്.പത്താം വയസ്സിൽ ഗാനമേളയിൽ പങ്കെടുത്ത് തുടങ്ങിയ ജയൻ , ഒരു കാലത്ത്ഗാനമേളകളിലെ നിത്യസാന്നിദ്ധ്യമായിരുന്നു.

മാത്തൂർ പി. ഹരിഹര അയ്യർ, നാരായണൻ നമ്പൂതിരി എന്നി ഗുരുക്കന്മാരുടെ കീഴിൽ പത്ത് വർഷം ശാസ്ത്രീയ സംഗീത പഠനം. തലശ്ശേരി

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിൽ വിഖ്യാത സംഗീതജ്ഞൻ തലശ്ശേരി ബാലൻ മാസ്റ്ററുടെ ശിക്ഷണത്തിൽ സംഗീത ഉപരിപഠനംപൂർത്തിയാക്കിയ അദ്ദേഹം 1980 ൽ മ്യൂസിക് ഹയർ പാസ്സായി. കല്ലാമല, ഒഞ്ചിയം സ്കൂളുകളിൽ അദ്ധ്യാപകനായി.. നാടക ങ്ങളിൽ സംഗീതം പകർന്ന് ആലാപനം നടത്തി. ജയൻ മാഷ് ഈണം പകർന്ന

നൂറോളംഭക്തി ഗാനങ്ങൾ പിന്നണി ഗായകൻ ജയചന്ദ്രൻ മാത്രം പാടിയിട്ടുണ്ട്

കാഞ്ഞങ്ങാട് രാമചന്ദ്രൻ പത്ത് ഗാനങ്ങൾ ആലപിച്ചു.

മധുബാലകൃഷ്ണൻ, ജി.വേണുഗോപാൽ, സുധീപ്കുമാർ, സുജാത , ജോത്സ്ന , സിന്ധു പ്രേംകുമാർ ,വിധുപ്രതാപ് ,സന്തോഷ് കേശവ് തുടങ്ങിയ പിന്നണി ഗായകരുംപാടിയിട്ടുണ്ട്.

മൊത്തം 500 ലേറെ ഇമ്പമാർന്ന ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്

ദേശ,വിദേശങ്ങളിൽ ഇന്ന് മാഷിന്റെ ഒട്ടേറെ ശിഷ്യർ സംഗീതമഭ്യസിപ്പിക്കുന്നുണ്ട്.

തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിൽ 1984 ലായിരുന്നു ആദ്യ സംഗീത കച്ചേരി. ആയിരത്തിലേറെ കച്ചേരികൾ ഇതിനകം നടത്തി.നൂറിലേറെ കച്ചേരികൾ തുടർച്ചയായി 12 മണിക്കൂർ നീണ്ടു നിൽക്കുന്നവയായിരുന്നു.

ഋഷഭ പ്രിയാ വിജയ നാഗരിസ , ധർമ്മവതി, ചുരുട്ടി തുടങ്ങിയ അപൂർവ്വ രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ സൂപ്പർ ഹിറ്റായിട്ടുണ്ട്..

നിത്യേന വീട്ടിലെ പൂജാമുറിയിലെ മൂകാംബിക അമ്മക്ക് മുന്നിൽ കാലത്തും സന്ധ്യക്കും രാത്രിയിലുമായി അഞ്ച് മണിക്കൂർ ഉപാസന ചെയ്യുംശബ്ദമാധുര്യം 71 വയസ്സിലും നിലനിർത്തിപ്പേരുന്നതിന്റെ രഹസ്യവും ഇതു തന്നെ.

വടക്കൻ പാട്ട്,

നാടൻ പാട്ട്, എന്നിവയുടെ ഈറ്റില്ലമായ

ഉരുപുറത്ത് 54 പേരുള്ള കൂട്ടുകുടുംബത്തിലാണ് മാഷിന്റെ ജനനം.

100 രൂപ പ്രതിഫലത്തിന് കോഴിക്കോട് കുമാർ ഓർക്കസ്ട്രയെ കൊണ്ടുവന്ന് മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആദ്യ ഗാനമേള നടത്തിയത് ഇന്നലെയെന്നപോൽ മാഷ് ഓർക്കുന്നു.

ശെമ്മാങ്കുടിയെ പോലെ പാടാനാവണമെന്നായിരുന്നു അക്കാലത്തെ മോഹം.ഒഞ്ചിയം പ്രഭാകരൻ മാസ്റ്ററുടെ പ്രചോദനംസംഗീത രംഗത്ത് വളർന്നു വരാൻ ഏറെ സഹായിച്ചുവെന്ന് മാഷ് ഓർക്കുന്നു

നവരാത്രി,ത്യാഗരാജ ,ദീക്ഷിതർസംഗീതോത്സവങ്ങൾ വർഷംതോറും പലയിടങ്ങളിലായി നടത്തിവരുന്നു.

വയലിൻ,ഹാർമ്മോണിയംഎന്നിവയിലും മാഷിന് അസാധാരണമായ പ്രാവീണ്യമുണ്ട്.

1992-ലാണ് ജപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്

സ്ഥാപിതമാകുന്നത്.

മയ്യഴിയിൽ ശുദ്ധസംഗീതത്തിൻ്റെ തെളിനീരായി ജയൻ മാഷിൻ്റെ സംഗീത വിദ്യാലയം രാഗതാളലയങ്ങളുടെ ആന്ദോളനങ്ങൾ തീർക്കുകയാണ്.

ശബ്ദഗരിമയാർന്ന

ജയൻ മാഷിന്റെ ഭാവസാന്ദ്രമായ ഗാനങ്ങളും,കീർത്തനങ്ങളും സംഗീതാസ്വാദകരുടെ ഓർമ്മകളെ എന്നുംശ്രുതിസുഭഗമാക്കും. തനിമയുടെ സൗന്ദര്യം നിറഞ്ഞു തുളുമ്പുന്നവയാണ് ആ ആലാപന മാധുര്യം.

ഭാര്യ: ശോഭ

മക്കൾ:ജപ ജയൻ (വയലിസ്റ്റ് )

ലയ ജയൻ (ഗായിക)



ചിത്രവിവരണം: യു ജയൻ മാസ്റ്റർ പുതുതലമുറ ശിഷ്യർക്കൊപ്പം കച്ചേരി നടത്തുന്നു


whatsapp-image-2025-07-06-at-19.25.26_07a14e7f_1751819610

ജപ സംഗീത വിദ്യാലയം പതിനൊന്നാം വാർഷികം ആഘോഷിച്ചു


മാഹി: ജപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിൻ്റെ മാഹി ശാഖയുടെ പതിനൊന്നാം വാർഷികം വിവിധ സംഗീത പരിപാടികളോടെ ആഘോഷിച്ചു.

പ്രമുഖ സംഗീതജ്ഞൻ യു.ജയൻ മാഷിൻ്റെ അദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ഷീല അഴിയൂർ, രാജേഷ് വടകര, പത്മിനി, കണ്ണൂക്കര ,രേഷ്മമാഹി, ദീപപന്തക്കൽ സംസാരിച്ചു.


ചിത്രവിവരണം: കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-07-06-at-20.47.55_04269867

വന മഹോത്സവം നടത്തി


മാഹി:മഹാത്മ ഗാന്ധി ഗവണ്മെന്റ് ആർട്സ് കോളേജ് മാഹി ,പുതുച്ചേരി വനം വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ വന മഹോത്സവം നടത്തി. പ്രിൻസിപ്പൽ ഡോ: കെകെ ശിവദാസന്റെ അദ്ധ്യക്ഷതയിൽ മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.വി .സി . ബിജിലേഷ് (കേരള വനം വകുപ്പ്) ക്ലാസ്സെടുത്തു. ബോട്ടണി മേധാവി ഡോ ജി പ്രദീപ് കുമാർ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇ. ഫ്ലോസി മാനുവൽ, ഡോ കെഎം ഗോപിനാഥൻ, മാഹി അഗ്രിക്കൾച്ചറൽ ഓഫീസർ കെ റോഷ് സംസാരിച്ചു. ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി. ഇതോടനുബന്ധിച്ച് കോളജ് ക്യാംപസിൽ വൃക്ഷ തൈകൾ നട്ടു.



ചിത്രവിവരണം: മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു


ശരീര ഭാരം കുറയ്ക്കാൻ പ്രത്യേക

സൗജന്യ യോഗ പരിശീലന ക്ലാസ് 


മാഹി:ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ ജൂലൈ 21 മുതൽ ശരീരഭാരം കുറയ്ക്കാൻ പ്രത്യേക സൗജന്യ യോഗ പരിശീലന ക്ലസ് ആരംഭിക്കും. യോഗയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ഒരു മാസത്തെ പരിശീലനം ദിവസവും രാവിലെ 7 മുതൽ 8 വരെയാണ് നടക്കുക. താല്പര്യമുള്ളവർക്ക് ജൂലൈ 15 വരെ പേർ രജിസ്റ്റർ ചെയ്യാവുന്നതാണ്.

വിശദവിവരങ്ങൾക്ക് 9747273315, ayurmahe@gmail.com ബന്ധപ്പെടുക.


ഐ.വി.ദാസ്അനുസ്മരണവും

തുണിസഞ്ചിവിതരണവും


തലശ്ശേരി:പന്ന്യന്നൂർപഞ്ചായത്ത്നേതൃസമിതിയുടെആഭിമുഖ്യത്തിൽ ചമ്പാട് വായനനശാല&ഗ്രന്ഥാലയത്തിൽവെച്ച് ഐ.വി.ദാസ്അനുസ്മരണവുംഗ്രന്ഥാലയങ്ങൾക്കുള്ളതുണിസഞ്ചിയും വിതരണംചെയ്തു.ഐ.വി.ദാസ്അനുസ്മരണം ബ്ളോക്ക്പഞ്ചായത്ത് സ്റ്റാൻറ്റിംഗ് കമ്മിറ്റിഅംഗം കെ.പി.ശശിധരൻ നടത്തി.

പന്ന്യന്നൂർസർവ്വീസ് സഹകരണബാങ്ക്പ്രസിഡണ്ട് എൻ.പവിത്രൻ തുണിസഞ്ചി വിതരണം നിർവ്വഹിച്ചു.ടി.ഹരിദാസൻ്റെഅദ്ധ്യക്ഷതയിൽചേർന്നയോഗത്തിൽ കെ.ഹരിദാസൻ സ്വാഗതവും സി.കെ മനോജ്നന്ദിയുംപറഞ്ഞു.


ചിത്രവിവരണം:കെ.പി.ശശിധരൻ അനുസ്മരണഭാഷണം നടത്തുന്നു


whatsapp-image-2025-07-06-at-20.49.48_b5317708

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിക്കണം


ന്യൂമാഹി : കൃഷി ഇടങ്ങളിൽ കയറി കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള കർഷകസംഘം ന്യൂമാഹി വില്ലേജ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.

 ന്യൂമാഹി ടൗണിൽ എൻ വി സ്വാമിദാസൻ നഗറിൽ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം സി പി അശോകൻ ഉദ്ഘാടനം ചെയ്തു. സി കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. സി ടി വിജീഷ്, കെ സിജു, കെ.കെ രാജേഷ്, വി.കെ ഭാസ്കരൻ, ടി.സുധ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.കെ പ്രകാശൻ (പ്രസിഡണ്ട്) എ കെ ലീന, വി.കെ ഭാസ്കരൻ (വൈസ് പ്രസിഡൻ്റുമാർ) കെ.സിജു (സെക്രട്ടറി) ടി സുധ, കെ.കെ രാജേഷ് (ജോയൻ്റ് സെക്രട്ടറിമാർ)

പി.പി ചന്ദ്രൻ (ട്രഷറർ)


whatsapp-image-2025-07-06-at-20.49.51_b1e4e8b3

ജഗന്നാഥ ക്ഷേത്രത്തിൽ ബലിതർപ്പണം


തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ ജൂലൈ 24ന് കർക്കിടക വാവ് അമാവാസി തർപ്പണം നടക്കും.. പിതൃതർപ്പണം, തിലഹവനം, പ്രതിമാസങ്കൽപ്പം, ക്ഷേത്ര പിണ്ഡം, ശ്രാദ്ധ ബലി മുതലായ പിതൃകർമ്മങ്ങൾ നടക്കും. ബലി ക്രിയകൾ കാലത്ത് 5 മണി മുതൽ ആരംഭിക്കുമെന്ന് പ്രസിഡണ്ട് അഡ്വ: കെ.സത്യൻ അറിയിച്ചു.


ജഗന്നാഥ ക്ഷേത്രത്തിൽ

രാമായണ മാസാചരണം


തലശ്ശേരി:ജഗന്നാഥ ക്ഷേത്രത്തിൽ ജൂലൈ 17 മുതൽ ആഗസ്ത് 16 വരെ 

 രാമായണ മാസാചരണം നടക്കും.17 ന് വൈ: 5 മണിക്ക് ലക്ഷമി ഗോപാലൻ (കണ്ണൂർ) ആദ്യ നാളിലെ പാരായണം നടത്തും. എല്ലാ ദിവസവും മഹാഗണപതിഹോമവും, മഹാമൃത്യുജ്ഞയഹോമവും നടക്കും.


whatsapp-image-2025-07-06-at-20.50.18_dd237467

പി.എൻ.പണിക്കർ ഐ വി ദാസ് അനുസ്മരണവും അനുമോദനവും


തലശ്ശേരി വടക്കുമ്പാട് ആർഷ പോഷിണി വായനശാല ആൻ്റ് ഗ്രന്ഥാലയം പി.എൻ.പണിക്കർ ഐ വി ദാസ് അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു.വായനശാല ഹാളിൽ തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പവിത്രൻ മൊകേരി ഉദ്ഘാടനം ചെയ്തു.പി.സുരേഷ് അധ്യക്ഷത വഹിച്ചു.എം.സുരേഷ് ബാബു,കെ.വത്സല ടീച്ചർ, വി.അജിത്ത് മാസ്റ്റർ, എം.സത്യൻ,എൽ.ജി. ബിജു,അശോകൻ കൊടുവള്ളി,എം.കെ.യ തീന്ദ്രൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ എൽ എസ് എസ് ,യു എസ് എസ് ,എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.


ചിത്രവിവരണം: തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പവിത്രൻ മൊകേരി ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-07-06-at-20.50.47_c489e5fa

നീതി മെഡിക്കൽ സ്റ്റോർ തുറന്നു


തലശ്ശേരി:മീത്തലെ ചമ്പാട്സഹകരണ നീതി മെഡിക്കൽ സ്റ്റോർ കെ.കെ പവിത്രൻ മാസ്റ്റർ (കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ്) ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട്

 കെ.കെ മണിലാൽ അദ്ധ്യക്ഷത വഹിച്ചു. , 

ശ്രീമതി, സി.രൂപ ( വാർഡ് മെമ്പർ) കെ.ജയരാജൻ, കെ. ശശിധരൻ മാസ്റ്റർ, റഹിം, സി.പി.അനീഷ്, സംസാരിച്ചു

 ഹരിദാസൻ(കൺസ്യൂമർ സ്റ്റോർ പ്രസിഡൻ്റ്) സ്വാഗതവും

.ടി .ടി .അഷ്കർ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: കെ.കെ.പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-07-06-at-21.16.50_4291e7a5

വായനാവസന്തം പരിപാടിയുടെ ഉദ്ഘാടനവും,വായന അവാർഡും,


തലശ്ശേരി: ടെമ്പിൾ ഗെയിറ്റ് സ്പോർട്ടിങ്ങ് അറീന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി വായനാവസന്തം പരിപാടിയുടെ ഉദ്ഘാടനവും,വായന അവാർഡും, SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ ദേവാനന്ദ്. എൻ. ന് ക്യാഷ് അവാർഡും നൽകി. ചടങ്ങിൽ വെച്ച് പ്രമോദ് വൈദ്യരുടെ മകൻ ഹരിതിൻ കൃഷ്ണ പതിനായിരം രുപയുടെ പുസ്തകങ്ങൾ ലൈബ്രറിയ്ക്ക് കൈമാറി. ലൈബ്രറി പ്രസിണ്ടന്റ് കെ.പി മുരളിധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ, യു. ബ്രിജേഷ്, സനീഷ് കുമാർ, മുൻ മുൻസിപ്പാൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, എ. ധന്യ, ജിംമ്‌ലി. എൻ.വി., കെ.സി. അജിത്ത്കുമാർ, എം.കെ. വിജയൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.


2024 - 25 വർഷം ടെമ്പിൾ ഗെയിറ്റ് സ്പോർട്ടിങ്ങ് അറീന ലൈബ്രറിയിൽ നിന്നും ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എടുത്ത് വായിച്ച ശ്രീമതി. ജിംമ്‌ലി എൻ.വിയെ വായന അവാർഡ് നൽകി ആദരിക്കുന്നു.


whatsapp-image-2025-07-06-at-21.30.50_7a9d5bad

 ജാനകി നിര്യാതയായി.

ഹി: മഞ്ചക്കൽ കുന്നുമ്മൽ സൂര്യോദയത്തിൽ ജാനകി (79) നിര്യാതയായി.

പരേതരായ ബാപ്പു - മാധവി ദമ്പതികളുടെ മകളാണ്

ഭർത്താവ്: ദാമോദരൻ.

മക്കൾ: മനീഷ്, വിവേകാനന്ദ്, വിജയലക്ഷ്മി

സഹോദരങ്ങൾ: രവീന്ദ്രൻ, വാസന്തി, മഹിള, അശോകൻ. മരുമക്കൾ: നീത, ജോഷിനി, സുനിത്ത്

സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ


whatsapp-image-2025-07-06-at-21.40.58_2e2b28a8

പള്ളൂർ വി.എൻ.പി.എച്ച്.എസ്.

എസിൽ ഇന്ന് ബഷീർ സ്മരണ


മാഹി .പള്ളൂർ വി.എൻ.പി.ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് ഉച്ചക്ക് ശേഷം 2.30 ന് വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിക്കും.

പ്രിൻസിപ്പാൾ കെ.പ്രേമാനന്ദൻ്റെ അദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും. മുൻ പ്രധാനാദ്ധ്യാപകൻ എ.സി.എച്ച് അഷ്റഫ് ,മലയാളം അദ്ധ്യാപിക ബേബി പ്രവീണ, കെ.കെ.സ്നേഹപ്രഭ, കെ.എം.സ്വപ്ന സംസാരിക്കും. വിവിധ കലാപരിപാടികൾ അരങ്ങേറും

തകർന്ന റോഡ് നന്നാക്കാൻ

 നാട്ടുകാർ രംഗത്തിറങ്ങി.


ന്യൂമാഹി: കനത്ത മഴയെത്തുടർന്ന് തകർന്ന് ഗതാഗത തടസ്സം നേരിടുന്ന പഞ്ചായത്ത് റോഡ് നന്നാക്കാൻ നാട്ടുകാർ രംഗത്തിറങ്ങി.. രണ്ട് കിലോമീറ്ററോളം നീളമുള്ള പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റ് - ന്യൂമാഹി പഞ്ചായത്ത് വ്യവസായ യൂണിറ്റ് കരിക്കുന്ന് റോഡാണ് നാട്ടുകാർ അറ്റകുറ്റപ്പണി നടത്തുന്നത്.

ജൽ ജീവൻ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തിക്കായി പൈപ്പിടാനായി എടുത്ത കുഴികൾ ശക്തമായ മഴവെള്ളപ്പാച്ചിലിൽ വൻ കുഴികളായി മാറിയതിനെത്തുടർന്ന് വാഹനഗതാഗതവും തടസ്സപ്പെട്ടത് സഹികെട്ട് നാട്ടുകാർ തന്നെ രംഗത്തിറങ്ങുകയായിരുന്നു.. പഞ്ചായത്ത് അംഗം ടി.എ.ഷർമ്മി രാജിൻ്റെ നേതൃത്വത്തിലാണ് ശ്രമദാനം നടക്കുന്നത്.


മാഹി ടൌണിൽ

വൈദ്യുതി ഒളിച്ചു

കളിക്കുന്നു

  

 മാഹി : മയ്യഴി ടൗണിൽ രാത്രികാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് പതിവായി 'കഴിഞ്ഞ മൂന്ന് ദിവസങ്ങളായി രാത്രിയായാൽ വൈദ്യുതി വിതരണം നിലയ്ക്കുന്നതിനാൽ ജനങ്ങൾ ഏറെ വിഷമിക്കുകയാണ്.

മൂലക്കടവ്, കുന്നുമ്മൽപ്പാലം മൊട്ടേമ്മൽ പ്രദേശങ്ങളിൽ തെരുവുവിളക്കുകൾ കത്താതായിട്ട് നാളുകളേറെയായി. ഇത് കാരണം പ്രഭാത സവാരിക്കാരും, പത്ര വിതരണക്കാരും ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്.തെരുവുനായ ശല്യത്തിന് പുറമെ കാട്ടുപന്നി ശല്യവും പ്രദേശത്തുണ്ട്.

 അതിരാവിലെ ബൈക്കുകളിൽ യാത്ര ചെയ്യുന്നവരുടെ പിറകെ കൂട്ടത്തോടെ തെരുവു നായകൾ ഓടുന്നത് പതിവാണ്. കൂരിരുട്ടിൽ നായകൾ ചാടി വരുന്നത് കാണാനും കഴിയില്ല


whatsapp-image-2025-07-06-at-22.03.25_d881031f

ശ്യാമപ്രസാദ് മുഖർജിയുടെ 

ജന്മദിനം ആഘോഷിച്ചു

പുതുച്ചേരി : പുതുച്ചേരി കലാ സാംസ്കാരിക വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ വിചക്ഷണനും ദേശീയ സ്വാതന്ത്ര്യ സമര സേനാനിയും നെഹ്റു മന്ത്രിസഭയിൽ വ്യവസായ മന്ത്രിയുമായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ നൂറ്റിഇരുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചു.

ബഹു: ലഫ്. ഗവർണ്ണർ ശ്രീ കെ കൈലാസനാഥൻ, മുഖ്യമന്ത്രി ശ്രീ എൻ രംഗസ്വാമി, രാജ്യസഭാ എംപി ശ്രീ എസ് സെൽവഗണപതി, നിയമസഭാ സ്പീക്കർ ആർ സെൽവം, ഡെപ്യൂട്ടി സ്പീക്കർ ആർ രാജവേലു, സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ശരത്ത് ചൗഹാൻ ഐഎഎസ് എന്നിവർ സംബന്ധിച്ചു.


ചിത്രവിവരണം..ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ നൂറ്റിഇരുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചപ്പോൾ

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വച്ച് ബൈക്ക് മോഷ്ടിച്ച  പ്രതിയെ പിടികൂടി. 


 തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട പൾസർ ബൈക്ക് മോഷ്ടിച്ചു കടന്നു കളഞ്ഞ കോഴിക്കോട് മാവൂർ സ്വദേശി അരുണിനെയാണ് തലശ്ശേരി എ എസ് പി സ്ക്വാഡ് അംഗങ്ങൾ ചേർന്നു പിടികൂടിയത്. 


 നിരവധി സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഐഡന്റിഫൈ ചെയ്യുകയും പ്രതിയുടെ റൂട്ട് മാപ്പ് ലഭിച്ചതോടുകൂടി കണ്ണവത്ത് നിന്നാണ് ബസ് കയറിയത് എന്ന് വ്യക്തമായി. കോഴിക്കോട് വെച്ച് പോലീസ് പെട്രോളിങ്ങിനിടയിൽ പോലീസിനെ കണ്ട പ്രതി ബൈക്ക് ഉപേക്ഷിച്ച്‌ ഓടുകയും ചെയ്തിരുന്നു. പ്രതി വീട്ടിലെത്തി എന്ന് മനസ്സിലാക്കിയ ഉടൻ മാവൂർ പോലീസിന്റെ സഹായത്തോടുകൂടി പ്രതിയെ പിടികൂടുകയായിരുന്നു. 

എൻഡിപിഎസ്, മോഷണം തുടങ്ങിയ നിരവധി കേസുകളിലെ പ്രതികൂടിയാണ് പിടികൂടിയ അരുൺ ടി.


 തലശ്ശേരി എഎസ്പി കിരൺ പി ബി ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം തലശ്ശേരി സ്റ്റേഷൻ എസ് ഐ പ്രഷോബ്, തലശ്ശേരി എഎസ്പി സ്‌ക്വാഡ് അംഗങ്ങളായ രതീഷ് സി, ശ്രീലാൽ എൻ വി, സായൂജ്, ഹിരൻ കെ സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


whatsapp-image-2025-07-06-at-22.24.33_9d18939c

ജനറൽ ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി.


തലശ്ശേരി ജനറൽ ആശുപത്രിയുടെ ശോചനീയ അവസ്ഥ ക്കെതിരെ യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി.തലശ്ശേരിയിലെ കുട്ടികളുടെ വാർഡ് തുറന്നു കൊടുക്കണം, മോർച്ചറി ഉപയോഗയോഗ്യമാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്‌ നടത്തിയത്. മാർച്ചിൽ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ എൻ. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്‌ എ.ഷർമിള ഉൽഘാടനം ചെയ്തു.ഹൈമ. എസ്, ഷുഹൈബ്.വി.വി,ഖയ്യും, രഗിൻ രാജ്.പി.സി,ലിജോ ജോൺ എന്നിവർ നേതൃത്വം നൽകി.തലശ്ശേരി ബ്ലോക്ക്‌ കോൺഗ്രസ് വൈസ് പ്രസിഡന്റ്‌ ജയരാജൻ.കെ, ഇ. വിജയകൃഷ്ണൻ, അനസ് ചാലിൽ,പി.പി.മമ്മൂട്ടി എന്നിവർ സംസാരിച്ചു. അർബാസ്.സി. കെ സ്വാഗതവും മുനാസ്.എം നന്ദിയും പറഞ്ഞു

mannan-bottil

വിളിക്കൂ ..മന്നൻ വെളിച്ചെണ്ണ

നിങ്ങളുടെ വീട്ടിലെത്തും  

 മന്നൻ വെളിച്ചെണ്ണയ്ക്ക് ദേശീയപുരസ്‌കാരം

ഇന്ത്യയിലെ ഒന്നാമത്തെ  Agmark വെളിച്ചെണ്ണ .

1998 മുതൽ Agmark Quality നിലനിർത്തുന്ന

ഇന്ത്യയിലെ ഒരേ ഒരു വെളിച്ചെണ്ണ.

സൾഫറും കെമിക്കലും ചേരാത്ത 100 % ശുദ്ധമായ ,ഡബിൾ ഫിൽറ്റർ

 ചെയ്‌ത നാടൻ വെളിച്ചെണ്ണ.  

മറ്റു വാണിജ്യ എണ്ണകളിൽ ഉപയോഗിക്കുന്നതുപോലുള്ള പെട്രോളിയം

അടിസ്ഥാനമാക്കിയുള്ള ആന്റിഓക്സിഡൻഡുകൾ ഒന്നുംതന്നെ മന്നൻ

വെളിച്ചെണ്ണയിൽ ചേരുന്നില്ല.

പച്ചത്തേങ്ങ ഡ്രയറിൽ ഉണക്കി തെരെഞ്ഞെടുത്ത കൊപ്ര Steam process  

ലൂടെ ഉൽപ്പാദിപ്പിക്കുന്നു .

 

വിളിക്കൂ ..മന്നൻ വെളിച്ചെണ്ണ നിങ്ങളുടെ വീട്ടിലെത്തും  

ഫോൺ :+91703 4354 058

( സപ്ലൈ നിബന്ധനകൾക്ക് വിധേയം 

manna-new-advt-shibin_1751801896
samudra
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2