
ബഷീർ ഓർമ്മ ദിനം സംഘടിപ്പിച്ചു
മാഹി എക്സൽ പബ്ലിക് സ്കൂൾ മലയാള വിഭാഗം അക്ഷരക്കൂട്ടം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ഓർമ്മ ദിനം സംഘടിപ്പിച്ചു. മാസ്റ്റർ വി.കെ.ധ്യാൻ കൃഷ്ണ , കെ.ഫൈസാർ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാർത്ഥികൾ ബഷീർ കഥാസന്ദർഭങ്ങളെ ആസ്പദമാക്കി സ്കൂളിലെ അധ്യാപകനായ റീജേഷ് രാജൻ രചിച്ച് സംഗീത അദ്ധ്യാപകൻ പി.എം.പവിത്രൻ ആലപിച്ച ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും ഉണ്ടായി. കോറിയോഗ്രാഫി നൃത്താധ്യാപിക അഖിലയും നിർവഹിച്ചു.
ചടങ്ങിൽ വായന മത്സര വിജയികൾക്കുള്ളസമ്മാനവിതരണം പ്രിൻസിപ്പൽ
സതി എം കുറുപ്പ് നിർവ്വഹിച്ചു.
മലയാളം ക്ലബ് കൺവീനർ സിമി , അധ്യാപകനായ ജയരത്നൻ ചടങ്ങിന് നേതൃത്വം നൽകി . ചിത്രകലാധ്യാപകനായ വി. രാഗേഷും വിദ്യാർത്ഥികളായ കൃഷ്ണതുളസി, വി.ദേവ്ന എന്നിവരും ചേർന്ന് ബഷീറിന്റെ ചിത്രവും വേദിയിൽ വരച്ചു
ചിത്രവിവരണം: ബഷീറും കഥാപാത്രങ്ങളും അവതരിക്കപ്പെട്ടപ്പോൾ

കാക്കോട്ടിടം ക്ഷേത്രപറമ്പിൽ നൂറ് വൃക്ഷതൈകൾ നട്ടു.
മാഹി: പുരാതനമായ ഈസ്റ്റ് പള്ളൂർ ശ്രീകാക്കോട്ടിടം പരദേവതാ ക്ഷേത്രത്തിലെ വിശാലമായ പറമ്പിൽ നൂറിലേറെ വിവിധയിനം വൃക്ഷ തൈകൾ വെച്ചുപിടിപ്പിച്ചു.
കേന്ദ്ര വസ്ത്ര മന്ത്രാലയത്തിൻ്റെ കീഴിൽ ആശ്രയ വിമൻസ് സൊസൈറ്റിയിൽ നടന്ന ഒരു മാസത്തെ ചുമർചിത്ര ശിൽപ്പശാലയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ചിത്രകാരിയും ക്യാമ്പ് ഡയറക്ടറുമായ കെ.ഇ.സുലോചനയുടെ അദ്ധ്യക്ഷതയിൽ റിട്ട: മേജർ ജനറൽ പത്മിനി വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു 'വീട്ടി, ചന്ദനം, അകിൽ, നാൽപ്പാമരം, ആൽമരം, വാകമരങ്ങൾ, കറപ്പ, കൂവളം, വേപ്പ്, മാവ്, പ്ലാവ്, റംബൂട്ടാൻ, ഫലവൃക്ഷങ്ങൾ, തുടങ്ങിയവയാണ് രണ്ട് ഏക്കറോളം വരുന്ന ക്ഷേത്രപറമ്പിൽ നട്ടു പിടിപ്പിച്ചത്.
കാവ് സംരക്ഷണത്തെക്കുറിച്ചും വിവിധയിനം വൃക്ഷങ്ങളുടെ പ്രത്യേകതകളെക്കുറിച്ചും ചാലക്കര പുരുഷു പ്രഭാഷണം നടത്തി. വി.കെ.രാജേന്ദ്രൻ സ്വാഗതവും, ആശ്രയ പ്രസിഡണ്ട് ശുഭശ്രീ നന്ദിയും പറഞ്ഞു. ക്ഷേത്ര ഭാരവാഹികളായ
പി.സന്തോഷ് കുമാർ, പ്രേംരാജ് നേതൃത്വം നൽകി.
ചിത്രവിവരണം: മേജർ ജനറൽ പത്മിനി ഉദ്ഘാടനം ചെയ്യുന്നു

കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് അവാർഡ് ഏറ്റുവാങ്ങി
തലശ്ശേരി :അന്താരാഷ്ട്ര സഹകരണദിനത്തിൻ്റെ ഭാഗമായി കേരള സർക്കാർ പ്രഖ്യാപിച്ച പ്രാഥമിക സഹകരണ ബേങ്കുകൾക്കുള്ള കേഷവാർഡും പ്രശസ്തിപത്രവും മൊമൻ്റോവും കേരള സംസ്ഥാന സഹകരണ മന്ത്രി വി. എൻ. വാസവനിൽ നിന്ന് ബേങ്ക് അധികാരികൾ ഏറ്റുവാങ്ങി. എൻ സി ഡി.സി.ഒന്നാംസ്ഥാനവും കേരള ബേങ്കിൻ്റെ ഒന്നാം സ്ഥാനവും കേരള സർക്കാറിൻ്റെ ഒന്നാം സ്ഥാനവും എഫ്.സി ബി.എ. യുടെദേശീയതലത്തിലുള്ളഅംഗീകരവുടക്കമുള്ളനിരവധിഅവാർഡുകൾ ബേങ്കിന് ഇതിനകം ലഭിച്ചിട്ടുണ്ട്. ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ, ഡയറക്ടർമ്മാരായ കാ ട്യത്ത് പ്രകാശൻ ,കെ സുരേഷ്, അനിഷ് കുമാർ, ബേങ്ക് സെക്രട്ടറി,പി.സുരേഷ് ബാബു, രാജേഷ് ബാബു,കെ.ബൈജുഎന്നിവർചേർന്നാണ് അവാർഡ്ഏറ്റുവാങ്ങിയത്
സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണ ബേങ്കിനുള്ള അവാർഡ് മന്ത്രി വാസവനിൽ നിന്ന് കതിരൂർ ബേങ്ക് പ്രസിഡണ്ട് ബ്രീജിത്ത് ചോയൻ ഏറ്റു വാങ്ങുന്നു

അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു
തലശ്ശേരി : സർക്കിൾ സഹകരണ യൂണിയൻ്റ നേതൃത്വത്തിൽ അന്താരാഷ്ട്ര സഹകരണ ദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. തലശ്ശേരി ഇ നാരായണൻ സ്മാരക സർക്കിൾ സഹകരണ യൂണിയൻ ഭവനിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി. അനിൽ പതാക ഉയർത്തി. മണ്ണയാട് സഹകരണ പരിശീലന കോളജിൽ സഹകരണ ദിന പ്രമേയമായ -മെച്ചപ്പെട്ട ലോകം സൃഷ്ടിക്കാൻ സമഗ്രവും സുസ്ഥിരവുമായ മാർഗ്ഗങ്ങളിലൂടെ സഹകരണ പ്രസ്ഥാനം മുന്നോട്ട് - എന്ന വിഷയത്തിൽ മുൻ സഹകരണ ജോയിൻ്റ് രജിസ്ട്രാർ ഇ രാജേന്ദ്രൻ പ്രഭാഷണം നടത്തി. സഹകരണ സ്റ്റാമ്പ് പ്രകാശനം അസിസ്റ്റൻ്റ് രജിസ്ട്രാർ പി.പി. രാജേഷ് നിർവ്വഹിച്ചു. ചെയർമാൻ ടി. അനിൽ അധ്യക്ഷത വഹിച്ചു.
തലശ്ശേരി സഹകരണ പരിശീലന കോളജ് പ്രിൻസിപ്പാൾ ജയരാജൻ വടവതി സ്വാഗതവും സർക്കിൾ യൂണിയൻ അംഗം സന്ധ്യ സുകുമാരൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: സഹകരണ സ്റ്റാമ്പ് പ്രകാശനം അസിസ്റ്റൻ്റ് രജിസ്ട്രാർ പി.പി. രാജേഷ് നിർവ്വഹിക്കുന്നു

മെഡിക്കല്‍ കോളേജ് സംഭവം ; മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ല. അഡ്വ.സണ്ണി ജോസഫ്
തലശ്ശേരി :മനപൂര്‍വ്വമല്ലാത നരഹത്യയാണ് കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായതെന്നും, മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ഇതില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്നും കെ.പി.സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് എം. എൽ എ പറഞ്ഞു. ന്യായീകരണത്തിന്റെ വ്യഗ്രതയാണ് രക്ഷാപ്രവര്‍ത്തനം നീണ്ടു പോകാന്‍ ഇടയാക്കിയത്. ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്വം മന്ത്രമാര്‍ക്കാണ്. ഇതിനെ എത്ര തന്നെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചാലും കേരള ജനത ഇത് അംഗീകരിക്കില്ല. നിലമ്പൂരില്‍ ഷോക്കടിച്ച് ഒരു കുട്ടി മരിച്ചപ്പോള്‍ വനം മന്ത്രി പറഞ്ഞത് പോലെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഇപ്പോള്‍ കോണ്‍ഗ്രസ് ബോധപൂര്‍വ്വമുണ്ടാക്കിയ സംഭവമാണ് കോട്ടയം മെഡിക്കല്‍ കോളേജിലെതെന്ന് പറയുന്നത് , ഇത് വിവരക്കേടാണെന്നും സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ അപകടം പോലും മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുകയാണെന്നും കെ.പി സി സി പ്രസിഡണ്ട് പറഞ്ഞു. തലശ്ശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഷങ്കർ നാരായണൻ നിര്യാതനായി
മാഹി:പൊലീസ് സ്റ്റേഷനടുത്ത സീ ബെല്ല യിൽ ഷങ്കർ നാരായണൻ (68)മുംബെയിൽ നിര്യാതനായി പരേതനായ ഡോ: വി. നാരായണൻ്റെ മകനാണ്. ദുബായിൽ മറൈൻ എഞ്ചിനീയറാണ്.
ഭാര്യ: അജ്മ ദ്രുബായ്) മക്കൾ: ദൃശ്യ, ജൻഹാവി (ഇരുവരും ദുബായ്) സഹോദരങ്ങൾ: പരേതനായ ഡോ: വി.പി ആനന്ദ് റാം,.
ജയ്ക്കർ (കോഴിക്കോട്) രഞ്ചിത് (മൈസൂർ) - ക്ഷേമ ജയകൃഷ്ണ (യു.കെ)കാഞ്ചന പ്രഭാകരൻ മുംബെ ) ശശികല (മാഹി )

ഷാഫി പറമ്പിലിൻ്റെ എം പി ഓഫീസ് തലശ്ശേരിയിൽ തുറന്നു
തലശ്ശേരി : ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അക്ഷീണം പ്രയത്നിക്കുന്ന ജനപ്രതിനിധിയാണ് , വടകര എം പി ഷാഫി പറമ്പിലെന്ന് , കെപിസിസി പ്രസിഡണ്ട് അഡ്വ:സണ്ണി ജോസഫ് എം. എൽ. എ പറഞ്ഞു.
ഷാഫി പറമ്പിൽ എം പി യുടെ ഓഫീസ് തലശ്ശേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു , അഡ്വ: സണ്ണി ജോസഫ്
ജനങ്ങളുടെ പ്രശ്നങൾ പരിഹരിക്കുന്നതിന് ഈ ഓഫീസിന്റെ സേവനം കൂടുതൽഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എൻ. മഹമൂദ് അദ്ധ്യക്ഷത വഹിച്ചു.
ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് , ഷാഫി പറ മ്പിൽ എം പി,എഐസിസി മെമ്പർ വി.എ.നാരായണൻ ,അഡ്വ കെ.എ.ലത്തീഫ്, പി.ടി. മാത്യു, എം.പി. അരവിന്ദാക്ഷൻ, വി സുരേന്ദ്രൻ, മുഹമ്മദ് കാട്ടുർ സംസാരിച്ചു.
ചിത്രവിവരണം: എം.പി.ഓഫീസ് തലശ്ശേരിയിൽ അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ജയപാലൻ മാരാർ നിര്യാതനായി
ചൊക്ലി : മേനപ്രം ശ്രീവേട്ടക്കൊരുമകൻ
ക്ഷേത്രത്തിന് സമീപം മീത്തലേ മഠത്തിൽ ജയപാലൻ മാരാർ (63) നിര്യാതനായി.
പരേതരായ നാരായണ മാരാരുടെയും കല്ല്യാണി അമ്മയുടെയും മകനാണ്. ഭാര്യ രജനി. സഹോദരങ്ങൾ വിജയ ലക്ഷ്മി (കല്യാശ്ശേരി, ) സൗമിനി (പൊന്മേരി) പുരുഷോത്തമൻ ( മേനപ്രം), ഷൈലജ (തളിയിൽ)

ജിഷ്ണു അജിത്ത്
കണ്ണൂരിൽ നിന്നുള്ള ആദ്യ ബിസിസിഐ ലെവൽ ടു അംപയർ
തലശ്ശേരി:ഗുജറാത്ത് അഹമ്മദാബാദിൽ ജൂൺ 12 മുതൽ 15 വരെ നടന്ന ബി സി സി ഐ യുടെ ലെവൽ 2 അംപയറിങ്ങ് പരീക്ഷയിൽ കണ്ണൂർ ജില്ലക്കാരനായ ജിഷ്ണു അജിത്ത് വിജയിച്ചു. അഖിലെന്ത്യാ തലത്തിൽ 152 പേർ പങ്കെടുത്ത പരീക്ഷയിൽ 26 പേരാണ് വിജയിച്ചത്.കേരളത്തിൽ നിന്ന് വിഷ്ണുവിന് പുറമെ മലപ്പുറത്ത് നിന്നുള്ള എം എസ് ഭരതും വിജയിച്ചിട്ടുണ്ട്. പ്രാകടിക്കൽ,വൈവ,അവതരണം,എഴുത്ത് പരീക്ഷ എന്നിങ്ങനെ നാല് ഭാഗമായി നടന്ന പരീക്ഷയിൽ 150 ൽ 135 മാർക്ക് നേടി ആറാം റാങ്ക് കരസ്ഥമാക്കിയ ജിഷ്ണുവിന് ഇനി ബി സി സി ഐ യുടെ മൽസരങ്ങൾ നിയന്ത്രിക്കാനാവും . 2020 ൽ കെസിഎ പാനൽ അംപയറിങ്ങ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ജിഷ്ണുവിൻറെ ചിട്ടയായ പഠനവും കേരളത്തിൽ നിന്നുളള ഇൻറർനാഷനൽ അംപയറായ കെ എൻ അനന്തപദ്മനാഭൻ അടക്കമുള്ള മുതിർന്ന അംപയർമാരുടെ ക്ലാസുകളുമാണ് അദ്ദേഹത്തിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
തോട്ടട മാധവത്തിൽ അജിത്ത് കുമാറിൻറേയും ശ്രീജ അജിത്തിൻറേയും മകനായ ജിഷ്ണു അജിത്ത് സിവിൽ എൻജിനീയറിങ്ങ് ബിരുദധാരിയാണ്.വിഷ്ണു അജിത്ത് ഏക സഹോദരനാണ്.

വാഹന പ്രചരണ ജാഥ
മാഹി ' ട്രെയ്ഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ജൂലൈ 9 ന് നടക്കുന്ന ദേശിയ പണിമുടക്കിന്റെ സന്ദേശവുമായി മാഹിയിൽ വാഹന പ്രചരണ ജാഥ നടത്തി. മാഹി ടൗണിൽ എസ്.ടി.യു നേതാവ് ഇകെ ഹാഷിമിന്റെ അധ്യക്ഷതയിൽ സി.ഐ.ടി.യു.യുതലശ്ശേരി ഏരിയ പ്രസിഡന്റ് ടി. രാഘവൻ ഉദ്ഘാടനം ചെയ്തു. ജാഥ ലീഡർ ഐ.എൻ.ടി.യു.സി മേഖലാ വർക്കിംഗ് പ്രസിഡന്റ് കെ മോഹനൻ, വടക്കൻ ജനാർദനൻ, ഹാരിസ് പരന്തിരാട്ട്, വി ജയബാലു, യൂ ടി സതീശൻ, കെ.പി.രാജിലേഷ് , പാലക്കൽ സാഹിർ, പി കെ ഷൌക്കത്ത് എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. ജാഥ മൂലക്കടവിൽ സമാപിച്ചു.
ചിത്രവിവരണം: ടി.രാഘവൻ ഉദ്ഘാടനം ചെയ്യുന്നു

ചരിത്ര പുസ്തക കോർണർ തുടങ്ങി
തലശ്ശേരി: ധർമ്മടം സർവ്വീസ് സഹകരണ ബാങ്കിൽ വായനാദിനാഘോഷത്തിൻ്റെ ഭാഗമായി ചരിത്ര പുസ്തക കോർണർ ആരംഭിച്ചു. ബ്രണ്ണൻ കോളജ് ചരിത്ര വിഭാഗം മുൻ തലവൻ പ്രൊഫസർ കെ.കുമാരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് ടി. അനിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി. ഹരീന്ദ്രൻ മാസ്റ്റർ പി. ശെൽവരാജ് സംസാരിച്ചു . ബാങ്ക് സെക്രട്ടറി ദിലീപ് വേണാടൻ സ്വാഗതവും പ്രൊഫസർ കെ.എസ്. സുരേഷ് കുമാർ നന്ദിയും പറഞ്ഞു . ധർമ്മടത്തിൻ്റെ പ്രാദേശിക ചരിത്ര രചനോദ്യമത്തിന് സഹായകമായി ചരിത്ര പുസ്തകങ്ങളുടെ സഞ്ചയം ധർമ്മടം ബാങ്ക് സമാഹരിക്കുന്നുണ്ട്. ഒപ്പം ധർമ്മടത്തെ എഴുത്തുകാരുടെ ഗ്രന്ഥങ്ങളും ധർമ്മടം പ്രതിപാദ്യവിഷയമായി വരുന്ന പുസ്തകങ്ങളും ശേഖരിക്കുന്നുണ്ട്.

റോഡുകളുടെ ശോച്യാവസ്ഥ: പ്രതിഷേധ ധർണ്ണ
ന്യൂ മാഹി: പഞ്ചായത്ത് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, റോഡുകൾ അടിയന്തിരമായി ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും പഞ്ചായത്ത് ദുർഭരണത്തിനെതിരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്യൂ മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യൂ മാഹി ടൗണിൽ ബഹുജന പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ കെ.പി. സി.സി മെമ്പർ ഐ മൂസ ഉദ്ഘാടനം ചെയ്തു. ശ്രീ ശശിധരൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കണ്ണൂർ ജില്ല കമ്മിറ്റി മെമ്പർ വി.സി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന കോൺഗ്രസ് നേതാവ് സി.വി രാജൻ പെരിങ്ങാടി, യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അസ്ലം ടി.എച്ച്, മണ്ഡലം പ്രസിഡണ്ട് വി.കെ അനീഷ് ബാബു, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.കെ സുനിത, സി സത്യാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. കരിമ്പിൽ അശോകൻ, എം.കെ പവിത്രൻ, കെ.ശിവരാജൻ, പ്രസൂൺ കുമാർ, സി.ടി.ശശീന്ദ്രൻ , യുകെ ഗ്രീജിത്ത്, നൗഫൽ കരിയാടൻ നേതൃത്വം നൽകി.
ചിത്രവിവരണം: ധർണ്ണ കെ.പി. സി.സി മെമ്പർ ഐ മൂസ ഉദ്ഘാടനം ചെയ്യുന്നു


റീഡിങ്ങ് തിയേറ്റർ ഉദ്ഘാടനം ചെയ്തു
ചൊക്ലി:ശ്രീ നാരായണ വായനശാലയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷിർ ദിനത്തിൽ റീഡിങ്ങ് തീയേറ്റർ യു ബ്രിജേഷ് ഉദ്ഘാടനം ചെയ്തു. കെ പ്രദിപ് അധ്യക്ഷത വഹിച്ചു.കെ.വി..നീന കോർഡിനേറ്ററായിരുന്നു.വി.പി. രജിലൻ , പി കെ മോഹനൻ സംസാരിച്ചു.
ചിത്രവിവരണം:യു ബ്രിജേഷ് ഉദ്ഘാടനം ചെയ്യുന്നു
ഓർമ്മകളുടെ തിറയാട്ടം: പുസ്തക ചർച്ച ഇന്ന്
തലശ്ശേരി: ചതുർഭാഷാ നിഘണ്ടുകാരൻ ഞാറ്റ്വേല ശ്രീധരൻ്റെ 'ഓർമ്മകളുടെ തിറയാട്ടം' പുസ്തക ചർച്ച ഇന്ന് കാലത്ത് 9.30 ന് വയലളം റീഡേർസ് സെൻ്ററിൽ നടക്കും ബാലകൃഷ്ണൻ കൊയ്യാൽ മുഖ്യാതിഥിയായിരിക്കും.

വിജയോത്സവം സംഘടിപ്പിച്ചു
തലശ്ശേരി:എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് വിജയോത്സവം @2025 ആഘോഷിച്ചു.
എസ്.എസ്.എൽ.സി./ പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ബ്ലോക്ക്പഞ്ചായത്ത് ഹാളിൽ വെച്ച് അനുമോദിച്ചു
എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ അഡ്വ.കെ.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
വി. നിമിഷ, എം.സിന്ധു,കെ.പ്രീത, കെ.ഷീജ ,കെ.സി.പ്രീത സംസാരിച്ചു.
ഡോ:സംഗീത സ്വാഗതവും,എം.പി.സാരജൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: ബാലാവകാശ കമ്മിഷൻ ചെയർമാൻ അഡ്വ: കെ.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group