
പി.അശോകന് യാത്രയയപ്പ് നൽകി
മാഹി .മുപ്പത്തഞ്ച് വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നു വിരമിച്ച മാഹി പി.ടി.ഡി.സി. സീഗൾ (കഫെ) ഇൻ ചാർജ്ജ് പി. അശോകന് മാഹി സുധാകരൻ മാസ്റ്റർ മെമ്മോറിയിൽ ഫുട്ബോൾ അക്കാദമി യാത്രയയപ്പു നൽകി.
മാഹിയിലെ പ്രശസ്ത ഫുട്ബോൾ താരമായ അശോകൻ , പോണ്ടിച്ചേരി സംസ്ഥാന സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ പോണ്ടിച്ചേരിയുടെ ചരിത്രത്തിൽ ആദ്യമായി ജേതാക്കളായ മാഹി റീജിയണൽ ഫുട്ബോൾ ടീം അംഗവും, മാഹി സ്പോർട്സ് ക്ലബ്ബ്, മൈതാനം ബ്രദേഴ്സ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ താരം കൂടിയാണ്.
മികച്ച അത്‌ലറ്റ് കൂടിയായ അശോകൻ പോണ്ടിച്ചേരി സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിൽ 800 മീറ്റർ,1500 മീറ്റർ ,400 മീറ്റർ എന്നീ ഇനങ്ങളിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയ അത്‌ലറ്റ് കൂടിയാണ്.
നിലവില്‍ എസ്.എം.എഫ്.എ. യുടെ സെക്രട്ടറി കൂടിയാണ്.
അറിയപ്പെടുന്ന ഗായകനുമാണ്.
അക്കാദമി പ്രസിഡന്റ് ജോസ് ബേസിൽ
ഡിക്രൂസിന്റെ അദ്ധ്യക്ഷതയിൽ റിട്ടയർഡ് പി. ഡ.ബ്ല്യു. ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒ പ്രദീപ് കുമാർ യാത്രയയപ്പ് സമ്മേളനംഉദ്ഘാടനം ചെയ്തു..അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.കെ. വൽസരാജ്, അഡ്വ.ടി. അശോക് കുമാർ . മാഹി ഡപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ , സബ്ബ് ഇൻസ്പെക്ടർമാരായ റനിൽ കുമാർ , പി.പ്രദീപ്, ഉമേഷ് ബാബു,
പ്രസാദ് വളവിൽ , രഞ്ജിത്ത് വളവിൽ , എന്നിവരും , അക്കാദമി ചീഫ് കോച്ച് പി.ആർ. സലീം, അജിത് വളവിൽ , റിട്ടയർഡ് മിലിട്ടറി ക്യാപ്റ്റൻ സുജിത്ത് വളവിൽ, സുധേഷ് വളവിൽ , രാജീവൻ നേതൃത്വം നൽകി. അജയൻ പൂഴിയിൽ സ്വാഗതവും, പോൾഷിബു നന്ദിയും പറഞ്ഞു
മാഹിയിലെ ബസ്സുകൾക്ക് റെയിൽവേ സ്റ്റേഷനിൽ പോകാൻ വിലക്ക്
മാഹി :മാഹിയിലെ ബസ്സുകൾക്ക് റെയിൽവേ സ്റ്റേഷനിൽ പോകാൻ വിലക്ക്
മാഹി റെയിൽവേ സ്റ്റേഷനിൽ നിന്നും നിത്യേന സർവീസ് ആരംഭിക്കുന്ന മാഹിയിലെ ബസ്സുകൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി വടകര ആർ. ടി. ഒ. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ച് വടകര ആർ.ടി.ഒ നടത്തിയ പരിശോധനയിലാണ് പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെയും മാഹി ട്രാൻസ്പോർട്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെയും റൂട്ട് പെർമിറ്റ് ആവശ്യപ്പെട്ടത്. സൊസൈറ്റിയുടെ ബസ്സ് പെർമിറ്റ് ഹാജരക്കിയെങ്കിലും, പി.ആർ.ടി.സിയുടെ ബസ്സ് അധികൃതർ പെർമിറ്റ് ഹജരാക്കാത്തതിനാൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര വിലക്കിയിരിക്കയാണ്.
മുപ്പത് വർഷങ്ങൾക്ക് മുൻമ്പാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും പന്തക്കലിലേക്ക് സർവീസ് ആരംഭിച്ചത്. ട്രെയിനിൽ മാഹിയിലിറങ്ങുന്നവരെ കൂടി പരിഗണിച്ചാണ് ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാൻ കഴിയുന്ന രീതിയിൽ ഇതിലൂടെയുള്ള സർവീസ് ഏർപ്പെടുത്തിയത്. ഇപ്പോൾ ബസ്സുകൾ അതിർത്തിക്കപ്പുറത്തു നിന്നും സർവ്വീസ് തുടങ്ങുന്നതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് സർവിസ് നടത്തുന്ന ഓട്ടോഡ്രൈവർമാരുടെ പരാതിയെത്തുടർന്നാണ് വടകര ആർ.ടി.ഒയുടെ നടപടിയെങ്കിലും, പെർമിറ്റില്ലാതെ സർവിസ് നടത്തുന്നത് കുറ്റുകരമായ അനാസ്ഥയാണെന്നും, ഇത് തുടർന്നാൽ പിഴ ചുമത്തുമെന്നും ആർ.ടി.ഒ മുന്നറിയിപ്പ് നൽകി. റൂട്ട് സംബന്ധിച്ച് സൊസൈറ്റി ബസ്സുകളും,പി.ആർ.ടി.സി ബസ്സുകളും തമ്മിലുള്ള തർക്കം നിലനിൽക്കുന്നതിനിടയിലാണ് പ്രശ്നം രൂക്ഷമായത്. പി.ആർ.ടി.സിയുടെ ബസ്സുകൾ അവർക്കിഷ്ടപ്പെട്ട സമയത്താണ് സർവ്വീസ് നടത്തുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. കൃത്യമായ ടൈം ഷെഡ്യൂൾഡില്ലാതെയാണ് പി.ആർ.ടി.സി സർവ്വീസ് നടത്തുന്നതെന്ന് കാണിച്ച് നിരവധി തവണ പരാതി നൽകിയെങ്കിലും, അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല.
പി.ആർ.ടി.സി - സൊസൈറ്റി ബസ്സുകളുടെ സർവ്വീസ് നടത്തുന്ന സമയക്രമം പൊതുജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ പുതുക്കണമെന്ന ദീർഘകാല ആവശ്യം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് യാത്രക്കാരും അഭിപ്രായപ്പെടുന്നുണ്ട്. ബസ്സുകൾ ഓട്ടം നിലച്ചതോടെ സ്വകാര്യ ബസ്സുകളുടെ സർവ്വീസില്ലാത്ത ഇവിടെ നിന്നും പല ഭാഗങ്ങളിലേക്കും പോകേണ്ടവർ ത്രിശങ്കുവിലായി.

കുനിയിൽ കൃഷ്ണനെ അനുസ്മരിച്ചു
ന്യൂമാഹി : സ്വാതന്ത്രസമര സേനാനിയും ഏടന്നൂർ ടാഗോർ ലൈബ്രറി പ്രസിഡണ്ടുമായിരുന്ന കുനിയിൽ കൃഷ്ണൻ്റെ പന്ത്രാണ്ടാം ചരമ വാഷികം ആചരിച്ചു. ഏടന്നൂർ ശ്രീ നാരായണ മഠം ഹാളിൽ തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ: വി പ്രദീപൻ ഉദ്ഘാടനവും അനുസ്മരണവും നടത്തി. പി പി അജയകുമാർ അധ്യക്ഷത വഹിച്ചു. ഉന്നത വിജയികൾക്കുള്ള ഉപഹാരങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ നിർവ്വഹിച്ചു. കെ ജയപ്രകാശൻ, പി പി രഞ്ചിത്ത്, തയ്യിൽ രാഘവൻ, ഷെമി രാഗേഷ് സംസാരിച്ചു.
ചിത്രവിവരണം:അഡ്വ: വി പ്രദീപൻ ഉദ്ഘാടനം ചെയ്യുന്നു

ധർമ്മടം ലയൺസ് ക്ലബ്ബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
തലശ്ശേരി: പുതിയ ലയണിസ്റ്റിക് വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ധർമ്മടം ലയൺസ് ക്ലബ്ബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ലയൺ അന്നമ്മ കുര്യൻ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് 318 E സോൺ ചെയർപേഴ്സൺ ലയൺ നിത്യ റിച്ചു പാലയാട് ക്യാമ്പസിൽ ചെടികൾ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്നു മലബാർ കാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോക്ടർ ഹർഷ ഗംഗാധരൻ, ചെറുപ്പകാലങ്ങളിൽ ക്യാൻസറിനെ ചെറുത്തു നിൽക്കാനുള്ള മാർഗങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു ധർമടം പ്രൈമറി ഹെൽത്ത് സെന്റിരിലെ ഡോക്ടർമാരായ ഡോ: ദിൽനാഥ് കല്ലാട്ട്, ഡോ:നിമിഷ, ഡോ: അനുശ്രീ എ കരുൺ, ഡോ: എസ്.അനാമിക എന്നിവരെ ആദരിച്ചു.
എ.ടി.ടിഎഫ്. സ്ഥാപനത്തിന് പ്രമേഹരോഗ നിർണയതിനുള്ള കല്യാണി മെഡിക്കൽസ് സ്പോൺസർ ചെയ്ത ഗ്ളൂക്കോമീറ്റർ, അനുബന്ധ സ്ട്രിപ്സ് എന്നിവ വിതരണം ചെയ്തു.ചാർട്ടേർഡ് അക്കൗണ്ടന്റുമാരായ ലയൺ സി.എ. റെജീഷ് ടി കെ,ജെരാൾഡ് എന്നിവരെയും ആദരിച്ചു. ധർമടം സ്നേഹ കൂടിൽ സാമ്പത്തിക സഹായം നൽകി. തുടർന്ന് സുനിൽ പൊയിൽ എ.ടി.ടി.എഫ് വിദ്യാർത്ഥികൾക്ക് ട്രാഫിക് ബോധവത്കരണ ക്ലാസും, തലശ്ശേരി ഹെൽത്ത് ഫിറ്റ്നസ് കോച്ച് പി.വി.സുധീഷ് ശരീരസംരക്ഷണത്തിനായുള്ളക്ലാസ്സുകളും, വ്യായാമപരിശീലനവും നൽകി.
പ്രിൻസിപ്പൽ ലയൺ ആർ. അയ്യപ്പൻ ഡിസ്ട്രിക്ട് ലിയോ കോർഡിനേറ്റർ ലയൺ പി.പി. സുധേഷ് ,ലയൺ ടി.എം. ദിലീപ്കുമാർ ,, ലയൺ മേജർ പി ഗോവിന്ദൻ, ലയൺ സി.എം.ഷീജ, ലയൺ പി.ജെ കുര്യൻ സംസാരിച്ചു.
ധർമടം ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ അന്നമ്മ കുര്യൻ ചെടികൾ സോൺ ചെയർപേഴ്സൺ ലയൺ നിത്യ റിച്ചുവിന് കൈമാറുന്നു.
മുബാറക്ക് സ്കൂളിൽ അറബിക് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
തലശ്ശേരി : മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽ അലിഫ് അറബിക് ക്ലബ് പാറാൽ ദാറുൽ ഇർഷാദ് അറബി കോളേജ് അസി. പ്രൊഫ. ഡോ. പി പി ഷഫീക്ക് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ പി നിസാർ അധ്യക്ഷത വഹിച്ചു. റമീസ് പാറാൽ, അബ്ദുസമദ് പി കെ, കെ സൗദ, സി എച്ച് കരീം സംസാരിച്ചു..അറബിക് ടാലൻറ് ടെസ്റ്റും നടത്തി.
ചിത്രവിവരണം: ഡോ. പി പി ഷഫീക്ക് ഉദ്ഘാടനം ചെയ്യുന്നു.
വിദ്യാത്ഥികള്‍ക്കായി ലെറ്റസ്
വോട്ട് ഗെയിം പുറത്തിറക്കി
തലശ്ശേരി: വിദ്യാര്‍ഥികളെ വോട്ടിങ് പ്രക്രിയ പരിചയപ്പെടുത്താനും, പോളിംഗ് ബൂത്തിലേക്ക് പോകുന്ന പുതിയ വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമില്ലാതെ വോട്ട് രേഖപ്പെടുത്താനും ജില്ലയില്‍ രൂപകല്‍പ്പന ചെയ്ത വോട്ടര്‍ ബോധവല്‍ക്കരണ ഗെയിം 'ലെറ്റ്സ് വോട്ട്' മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു.ഖേല്‍ക്കര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹിയുടെ നേതൃത്വത്തില്‍ തലശ്ശേരി എന്‍ജിനീയറിങ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗവുമായി സഹകരിച്ചാണ് വെര്‍ച്വല്‍ ഇലക്ഷന്‍ ഗെയിം തയ്യാറാക്കിയത്. സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്പ്) പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഗെയിം ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാനാകും. ഇലക്ഷന്‍ നടപടി ക്രമങ്ങളിലേക്ക് യുവതലമുറയെ ആകര്‍ഷിക്കുന്നതിന് ഇത്തരം ഗെയിമുകള്‍ സഹായിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയിലും വോട്ട് ചെയ്യുന്നതിലും യുവതലമുറക്ക് താല്പര്യമില്ലെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്. ഇത്തരം പ്രവണതകള്‍ കുറച്ച് വോട്ടവകാശമുള്ള മുഴുവന്‍ പേരെയും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗമാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഗെയിം ആപ്പ് രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ഓഫീസര്‍ പറഞ്ഞു. ഇലക്ഷന്‍ ലിറ്ററസി ക്ലബ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍, കോളേജ് തലത്തില്‍ നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ കമ്മീഷന്‍ നടത്തുന്നുണ്ടെന്നും ഡോ. രത്തന്‍ യു.ഖേല്‍ക്കര്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫെറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ അധ്യക്ഷനായി. തലശ്ശേരി സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് കലക്ടര്‍ എഹ്തെദ മുഫസിര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ.ബിന്നി, ഇ ആര്‍ ഒ മാരായ ഡെപ്യൂട്ടി കലക്ടര്‍ എല്‍ എ എ.കെ.അനീഷ്, ആര്‍.ആര്‍.ഡെപ്യൂട്ടി കലക്ടര്‍ പി.ജി.മിനിമോള്‍, ജില്ലാ നിയമ ഓഫീസര്‍ എ.എ.രാജ്, എച്ച് എസ് കെ.നിസാര്‍, ഹയര്‍ സെക്കന്‍ഡറി ആര്‍.ഡി.ഡി ബീയാട്രസ് മറിയ, തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എബി ഡേവിഡ് എന്നിവര്‍ സംസാരിച്ചു.
'ലെറ്റസ് വോട്ട്': 'എ വെര്‍ച്വല്‍ ഇലക്ഷന്‍ ഗെയിം ഫോര്‍ സ്റ്റുഡന്റസ്'
വോട്ടിംഗ് പ്രക്രിയ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനോടെയാണ് ഗെയിം തുടങ്ങുന്നത്. അടുത്തതായി ജന്‍ഡര്‍ തെരഞ്ഞെടുക്കണം. തുടര്‍ന്ന് വോട്ടിങ് പ്രക്രിയകള്‍ ഓരോന്നായി പൂര്‍ത്തിയാക്കി വോട്ട് രേഖപ്പെടുത്തുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും ഗെയിമിലുണ്ട്. വിവിപാറ്റ് സ്ലിപ് വീഴുന്നതോടെ ആറു ഘട്ടങ്ങളുള്ള വോട്ടിങ് ഗെയിം പൂര്‍ത്തിയാകും.
പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ആറാം ക്ലാസ്സുകാരന് മുതല്‍ ഇനി വോട്ടിങ്ങിന്റെ പ്രക്രിയ മനസ്സിലാക്കി ചെയ്യാം. വോട്ടിങ് പ്രക്രിയയില്‍ നടക്കുന്ന എല്ലാ ഘട്ടങ്ങളും ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ ഗെയിം വിനോദം മാത്രമല്ല രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പൂര്‍ണ്ണ വിവരങ്ങളും തരും. ജനാധിപത്യ പ്രക്രിയയില്‍ യുവതലമുറയെ ആകര്‍ഷിക്കുക, അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗെയിം തയ്യാറാക്കിയത്. തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ സി.പി.ജസീം, പി.കെ.മുഹമ്മദ് ക്വിനാന്‍, പി.സി.അബ്ദുല്‍ റഹീം എന്നിവരാണ് ഗെയിം രൂപകല്‍പ്പനക്കായി സബ് കലക്ടര്‍ക്കൊപ്പം പ്രവര്‍ത്തിച്ചത്. മൂന്ന് മാസമെടുത്താണ് ഗെയിം തയ്യാറാക്കിയത്. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബുകളിലൂടെ ഗെയിം പ്രചരിപ്പിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുക

ബി.ജെ.പി.നേതാക്കൾ പുതുച്ചേരി ചീഫ് സെക്രട്ടറിയെ സന്ദർശിച്ചു.
മാഹി .മാഹി മണ്ഡലം ബി.ജെ.പി.നേതാക്കൾ പുതുച്ചേരി ചീഫ് സെക്രട്ടറി
ശരത് ചൗഹാൻ ഐ എ എസി നെ സന്ദർശിച്ചു. മാഹിയിലെജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ഭരണസംവിധാനം മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ഭാരതീയ ജനത പാർട്ടി മാഹി മേഖല ഇൻ ചാർജ് എസ് രവിചന്ദ്രൻ, മണ്ഡലം പ്രസിഡണ്ട് പി.പ്രബീഷ് കുമാർ ', മുൻ പ്രസിഡണ്ട് അംഗവളപ്പിൽ ദിനേശൻ, ജനറൽ സെക്രട്ടറി തൃജേഷ്, ഒ ബി സി മോർച്ച മുൻ സ്റ്റേറ്റ് എക്സിക്യൂട്ടീവ് വി.എം. മധു, സോഷ്യൽ മീഡിയ കോ കൺവീനർ കെ. രജീഷ്, ഓഫീസ് സെക്രട്ടറി കെ. ചന്ദ്രൻ പങ്കെടുത്തു.
ചിത്രവിവരണം: 'മാഹി മണ്ഡലം ബി.ജെ.പി.നേതാക്കൾ പുതുച്ചേരിയിൽ ചീഫ് സെക്രട്ടരി ശരത് ചൗഹാനൊപ്പം
പൂലോട്ട് മീത്തൽ വീട്ടിലെ വാടി ലക്ഷ്മി അന്തരിച്ചു.
കൊളശ്ശേരി മഠത്തും ഭാഗം പൂലോട്ട് മീത്തൽ വീട്ടിലെ വാടി ലക്ഷ്മി (84) അന്തരിച്ചു. സംസ്കാരം ജൂലായ് 4 ന് കാലത്ത് 10 മണിക്ക് കണ്ടിക്കൽ നിദ്രാതീരം വാതകശ്മശാനത്തിൽ. തലശ്ശേരി കുഞ്ഞിക്കൂലം കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്നു. ഭർത്താവ് പരേതനായ കാക്കര രാമൻ. മക്കൾ - അംബുജാക്ഷി , രാജീവൻ. മരുമക്കൾ - പരേതനായ നമ്പോലത്തിൽ നാരായണൻ, പങ്കജവല്ലി.

പെൻഷൻ വിതരണം മുടങ്ങി, സെർവർ തകരാറെന്ന് അധികാരികൾ
തലശ്ശേരി : സെർവർ തകരാർ കാരണം പെൻഷൻ മുടങ്ങി ' കാലത്ത് മുതൽ ഉച്ചവരെ നിരവധി പെൻഷൻകാർ കാത്തിരിന്നു. ഒടുവിൽ പെൻഷൻ ലഭിക്കാതെ മടങ്ങേണ്ടി വന്നു കാലത്ത് 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് പെൻഷൻ വിതരണം മുടങ്ങിയത്. 85 വയസു വരെയുള്ള ആളുകളാണ് ഇതുകാരണം വലഞ്ഞത്. സംഭവത്തിൽ കെ. എസ് എസ് പി എ തലശ്ശേരി നോർത്ത് മണ്ഡലം പ്രസിഡണ്ട് ജതീന്ദ്രൻ കുന്നാത്ത് പ്രതിഷേധിച്ചു. നെറ്റ് വർക്ക് പ്രശ്നമാണ് പെൻഷൻ വിതരണം മുടങ്ങാൻ കാരണമെന്നും സംസ്ഥാനമൊട്ടുക്കും വിതരണം നടന്നില്ലെന്നുമാണ് ലഭിക്കുന്ന വിവരമെന്നും
തലശ്ശേരി പെൻഷൻ ട്രഷറി ഓഫീസർ എം. എൻ ജോയ് പറഞ്ഞു.
ചിത്രവിവരണം: പെൻഷൻ വാങ്ങാനെത്തിയവർ

പ്രചരണ ജാഥക്ക് സ്വീകരണം നൽകി
ന്യൂമാഹി : കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ - ജനവിരുദ്ധ നയങ്ങൾക്കെതിരെ ജൂലായ് 9 ന് നടക്കുന്ന ദേശീയ പൊതുപണിമുടക്കിൻ്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ സി ഐ ടി യു സംസ്ഥാന സെക്രട്ടറി ഒ സി ബിന്ദു നയിക്കുന്ന തലശ്ശേരി ഏറിയ പ്രചരണ ജാഥക്ക് പെരിങ്ങാടി പോസ്റ്റാഫീസ് പരിസരം, ന്യൂമാഹി ടൗൺ,കുറിച്ചിയിൽ ടൗൺ എന്നി കേന്ദ്രങ്ങളിൽ സ്വീകരണം നൽക്കി. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർ ഒ സി ബിന്ദു, ടി രാഘവൻ, എം എ സുധീഷ്, പി പ്രമോദ്, ടി എം സുരേഷ് കുമാർ, എൻ മഗേഷ്, പി പി രഞ്ചിത്ത്, തയ്യിൽ രാഘവൻ, കെ പി പ്രമോദ് സംസാരിച്ചു. ജൂലായ് 2 ന് കതിരൂരിൻ നിന്ന് ആരംഭിച്ച പ്രചരണജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കോടിയേരി പാറാലിൽ സമാപിച്ചു.
ചിത്രവിവരണം:ജാഥ ലീഡർ ഒ സി ബിന്ദു, സംസാരിക്കുന്നു
കൊതുകുശല്യം രൂക്ഷം:
നിവാരണ പ്രവർത്തനം നടത്തണം
മാഹി: മാഹിയിലെ വിവിധ പ്രദേശങ്ങളിൽ കൊതുകുശല്യം രൂക്ഷമായിരിക്കയാണ്. മഴയെ തുടർന്ന് ഓടകൾ, വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ, ചപ്പു ചവറുകൾ കെട്ടി കിടക്കുന്നയിടങ്ങൾ എന്നിവിടങ്ങളിലാണ് കൊതുക് ശല്യം രൂക്ഷമായിരിക്കുന്നത്.
ഇതു കാരണം സാംക്രമികരോഗങ്ങൾ പടരാൻ സാധ്യതയെറെ യാണ്. ആയതിനാൽ ഫോഗിംങ്ങ് ഉൾപ്പെടെയുള്ള കൊതുകു നശീകരണ പ്രവർത്തി നടത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രിയദർശിനി സോഷ്യൽ ആക്ഷൻ ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ, നഗരസഭ കമ്മീഷണർ എന്നിവർക്ക് നിവേദനം നൽകി. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.

എന്റോവ്മെന്റ് വിതരണം
പൊന്ന്യം..ചുണ്ടങാപോയിൽ സെൻട്രൽ എൽ പി. സ്കൂൾ എന്റോവ്മെന്റ്
വിതരണം ചെയ്തു കൊണ്ട് പൊന്ന്യം ചന്ദ്രൻ സംസാരിക്കുന്നു.. ചടങ്ങിൽ പിടിഎ പ്രസിഡന്റ് മനോജ് അധ്യക്ഷനായി. കെ വി. സുമംഗല. എ പി. ജയൻ. സജീവൻ കെ കെ. ഹരീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

മാക്ടയുടെ മുപ്പതാം വാർഷികത്തിൽലൈവായി പെയിൻ്റിങ്ങ് ചെയ്തിന്
മാക്ടഅസോസിയേഷൻ്റെ ഉപഹാരം കൊച്ചിയിൽ നടന്ന ചടങ്ങിൽ സിബി മലയിൽ പ്രശസ്ത ചിത്രകാരനും, കലാസംവിധായകനുമായ രതിഷ് ബാബു ( ചൊക്ലി )വിന് സമ്മാനിക്കുന്നു
കരിയർ ഗൈഡൻസ് ക്ലാസ്സ് 10ന്
തലശ്ശേരി: പ്ളസ് ടു സയൻസ് ഗ്രൂപ്പ് എടുത്ത് പഠിച്ചതിന് ശേഷം എന്തൊക്കെ കരിയർ തിരെഞ്ഞെടുക്കാമെന്നതിനെക്കുറിച്ച് ' ജൂലായ് 10ന് പർക്കോ റസിഡൻസി ഹാളിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു.
എം.സ്. ജലീൽ വിഷയം അവതരിപ്പിക്കും. കാലത്ത് 10 മണി മുതൽ ഒരു മണി വരെയാണ് സെമിനാർ
വിശദ വിവരങ്ങൾക്ക്..
79O2777004
ആദ്യത്തെ 50 വിദ്യാർത്ഥികൾക്ക് സൗജന്യ രജിസ്ട്രേഷൻ






വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group