
ദേവ സ്മൃതിയിൽ നിലാവ് പോലെ...
:ചാലക്കര പുരുഷു
ചിത്രകലയിലെ ദേവനായ എം.വി. ദേവൻ്റെ സ്മരണകൾ വിശുദ്ധിയേറ്റുന്ന മലയാള കലാഗ്രാമത്തിലെ ആർട് ഗാലറിയിൽ മകൾ ഡോളി എന്ന ജമീല എം.ദേവൻ്റെ രചനകൾ ഇടം പിടിച്ചപ്പോൾ ,അത് സ്വപ്നവർണ്ണങ്ങളിൽ മെനഞ്ഞ ദൃശ്യചാരുതയായി. മാധവിക്കുട്ടി എന്ന കമലാ സുരയ്യയുടെ ജീവൻ തുടിക്കുന്ന വാട്ടർ കളറിലുള്ള പോട്രൈറ്റ്സർഗ്ഗവൈഭവത്തിൻ്റെ ചാതുര്യവും, ജലച്ഛായത്തിലുള്ള കൈയ്യൊതുക്കവും വ്യക്തമാക്കുന്നു. കമല ക്യാൻവാസിൽ കവിതകളായി വിരിയുകയായിരുന്നു.
വിശ്വ പ്രശസ്തനായ പിതാവിൻ്റെ പേരിലുള്ള മലബാറിലെ പ്രമുഖ ഗാലറിയിൽ രാജ്യത്തെ പ്രമുഖചിത്രകാരന്മാരുടെ രചനകൾക്കൊപ്പം, മിഴിതുറന്നപ്പോൾ ജമീല ക്ക് ആത്മനിർവൃതി. ആസ്വാദകരുടെ കണ്ണുകളിൽ കൗതുകത്തിൻ്റെ തിരയിളക്കം.

പിതാവായ എം വി ദേവൻ, ടാഗോർ, ഒ.എൻ.വി, ഗാന്ധിജി, നെഹ്റു, കുമാരനാശാൻ, എ.പി.കുഞ്ഞിക്കണ്ണൻ തുടങ്ങിയ ഒട്ടേറെ മഹാരഥന്മാരുടെ ജീവൻ തുടിക്കുന്ന മുഖചിത്രങ്ങൾക്ക് പുറമെ, ഹൃദയഹാരിയായ നിരവധി ലാൻ്റ്സ്കേപ്പുകളും, ജമീലയുടേതായിട്ടുണ്ട്.
വരവർണ്ണങ്ങൾ കൊണ്ട് സ്വപ്നങ്ങൾ സൃഷ്ടിക്കുന്നതാണ് ജമീലയുടെ രചനകൾ. ഇവയാകട്ടെ കരവിരുതിൻ്റെ മികവ് പ്രകടമാക്കുന്നുമുണ്ട്. സൗന്ദര്യബോധത്തിന് വ്യത്യസ്തമാനങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന സൃഷ്ടികളത്രയും അദ്ധ്വാനത്തിൻ്റെ കൈയ്യൊപ്പ് പതിഞ്ഞതാണ്. നാം ബോധത്തിലും അബോധത്തിലും വിസ്മരിക്കുന്ന നിശ്ശബ്ദത പോലും ജമീലയുടെ രചനകളിൽ മൗനരാഗങ്ങളായി നിറയുകയാണ്. കലാക്ഷേത്രങ്ങളുടെ പിൻബലമില്ലാത്ത, ഈ കലാകാരിക്ക് ഗുരു സ്വന്തം പിതാവു തന്നെയായിരുന്നു. ജനിതകമായി സിദ്ധിച്ച വൈഭവം, വീണ് കിട്ടുന്ന നേരങ്ങളിൽ ക്യാൻവാസുകളിൽ നിറയുന്ന നിറച്ചാർത്തുകൾ ആത്മാവിൽ നിന്നും പിറവിയെടുത്തവയാണ്.
മഴയേയും, പൂക്കളേയും പ്രണയിക്കുന്ന ഈ കലാകാരിയുടെ രചനകൾ ആസ്വാദക മാനസങ്ങളിൽ ഒരു ചാറ്റൽ മഴ പോലെ പെയ്തിറങ്ങുകയൊണ്.

ഭർത്താവ് കൊച്ചുമോനോടൊപ്പം ദീർഘകാലമായി കുവൈറ്റിലാണ് താമസം അപർണ്ണ ബ്രാംഗ്ളൂർ)അശ്വിൻ (കുവൈറ്റ്) എന്നിവർ മക്കൾ
കലാകാരൻ്റെ ആത്മാഭിമാനത്തേയും, ആർജ്ജവാനുശീലനത്തേയും വീണ്ടെടുത്ത വിഖ്യാത ചിത്രകാരൻ എം.വി. ദേവൻ, തനിക്ക് പിന്നാലെ വന്ന കലാകാരന്മാരെ നട്ടെല്ല് നിവർത്തി നിൽക്കാൻ കെൽപ്പുള്ളവരാക്കിയ വരിൽ അഗ്രഗാമിയായിരുന്നു.

തൻ്റെ പിതാവിൻ്റെ ഓർമ്മകളുടെ സുഗന്ധം പേറുന്ന രചനകളുമായി, നോവു നിറഞ്ഞ നിലാവ് പോലെ ജമീല പ്രദർശന ഹാളിൽ നിറഞ്ഞുനിന്നു...
ചിത്രവിവരണം: ചിത്രകാരി ജമീലയും മ്യൂറൽ പെയിൻറിങ്ങും

സെൻസായി കെ.വിനോദ് കുമാറിനെ അനുമോദിച്ചു
തലശ്ശേരി: വേൾഡ് കരാത്തെ ഫെഡറേഷൻ്റെ 'കോച്ചായി തെരഞ്ഞെടുക്കപ്പെട്ട സെൻസായി കെ.വിനോദ് കുമാറിനെ കോടിയേരി മാറ്റൊലി സാംസ്ക്കാരിക വേദി ആദരിച്ചു.'
നാടക-ചലച്ചിത്ര നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക വേദി സെക്രട്ടറി ജിജീഷ് മഠത്തിൽ, പ്രസിഡൻ്റ് യു.എം. ലിനോജ് ' കൗണ്സിലർമാരായ കെ.വി വിജേഷ്, എം.എം ഷീബ, പി മനോഹരൻ, ക്ലബ്ല് അംഗങ്ങളായ കെ.പി തിലകൻ, ടി.പി രാജൻ, കെ.പി. റീജ ,തേജസ്സ്, സാരംഗ് കൃഷ്ണ എന്നിവർ സംസാരിച്ചു.
മുപ്പത് വയസ്സിനിടയിൽ ഏറ്റവുമധികം രക്തദാനം ചെയ്ത സാരംഗ് കൃഷ്ണയേയും അനുമോദിച്ചു. എസ്. എസ്.എൽ.സി./പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ഉപഹാരം നൽകി അനുമോദിച്ചു.
ചിത്രവിവരണം: നാടക-ചലച്ചിത്ര നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യുന്നു

വരവേൽപ്പും, അനുമോദനവും
തലശ്ശേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കതിരൂർ മണ്ഡലം വരവേൽപ്പ് സമ്മേളനവും അനുമോദന സദസ്സും പൊന്ന്യം എൽ.പി.സ്കൂളിൽ നടന്നു.സംസ്ഥാന കമ്മിറ്റിയംഗം പി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 2025 ലെ പുതിയ അംഗങ്ങളെ വരവേൽക്കുകയും ചെയ്തു.ടി.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.വി.മോഹൻദാസ്, പി.വി.ബാലകൃഷ്ണൻ, കെ.പ്രഭാകരൻ, കെ.കെ.നാരായണൻ, എം.സോമനാഥൻ, കെ.കെ.രവീന്ദ്രൻ, കെ.രാമചന്ദ്രൻ, പി.വി.വത്സലൻ,കെ. എം.പവിത്രൻ,പി.വി. നാണിക്കുട്ടി, സി.പി.അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയവർക്കുള്ള എൻ്റോവ്മെൻറ് വിതരണം കെ.കൃഷ്ണൻ നിർവഹിച്ചു.എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ കെ. തന്മയ ദാസ്,പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഋതുനന്ദ രജിത്ത് എന്നീ വിദ്യാർത്ഥികളെയുമാണ് അനുമോദിച്ചത്.
ചിത്രവിവരണം.സംസ്ഥാന കമ്മിറ്റിയംഗം പി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

എ.കെ.സഹദേവൻ നിര്യാതനായി.
മാഹി: ചെമ്പ്രയിലെ തൂക്കുപറമ്പത്ത്
എ.കെ.സഹദേവൻ ( 72) നിര്യാതനായി.
റിട്ട.സ്പിന്നിംഗ് മിൽ ജീവനക്കാരനാണ്.
ഭാര്യ: ലക്ഷമി, മക്കൾ: എ.കെ. രൂപേഷ് (ഇലക്ട്രിസിറ്റി ഡിപ്പാർട്ട് മെൻ്റ് ), എ.കെ.ദീപേഷ് (പി.ഡബ്ല്യു.ഡി. മാഹി ), സുജല
മരുമക്കൾ: അശ്വതി (നേഴ്സ് ആയുർവേദ കോളേജ്, ) സൂര്യ ( ഇന്ദിരാ ഗാന്ധി ഹോസ്പിറ്റൽ), രാജേഷ് (എജുക്കേഷൻ ഡിപാർട്ട് മെൻ്റ് )

മാഹിയിലെ മദ്യഷാപ്പ് തൊഴിലാകൾക്ക് മിനിമം വേതനം നടപ്പിലാക്കണം
മാഹി: മാഹി മേഖലയിലെ വിദേശമദ്യഷാപ്പുകളിലെ തൊഴിലാളികൾക്ക് സർക്കാർ നിർദേശിച്ച മിനി വം വേതനം നൽകുന്നില്ലെന്ന് ബി.എം.എസ്. മാഹി മേഖലാ സമ്മേളനം കുറ്റപ്പെടുത്തി.
മദ്യഷാപ്പുകളിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് യാതൊരുവിധ വേതന വ്യവസ്ഥകളും നൽകുന്നില്ല. പല സ്ഥാപനങ്ങളിലും തുഛമായ വേതനത്തിനാണ് തൊഴിൽ ചെയ്യുന്നത്. തൊഴിലിടങ്ങളിൽ പാലിക്കേണ്ട സർക്കാർ നിയമം പോലും ഇവിടെ പാലിക്കുന്നില്ല. ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവിത നിലവാരം വളരെ മോശമായ സാഹചര്യത്തിലാണ് മുന്നോട്ട് പോകുന്നത് ഇത്തരം തൊഴിലാളികളുടെ അർഹമായ കാര്യത്തിന് വേണ്ടി ശബ്ദിച്ചു കഴിഞ്ഞാൽ പിരിച്ചുവിടുന്ന നിലപാട് ആണ് ഷോപ്പ് ഉടമകൾ സ്വീകരിക്കുന്നത് സർക്കാർ അംഗീകരിച്ച അടിസ്ഥാന ശമ്പളവും തൊഴിൽ മേഖലയിലെ സുരക്ഷിതമായ സാഹചര്യവും തൊടിലാളികൾക്ക് നൽകിയില്ലെങ്കിൽ നിയമപരമായും, ശക്തമായ പ്രക്ഷോഭ പരിപാടികളുമായും മുന്നോട്ട് പോകുമെന്ന് ബി എം എസ് കണ്ണൂർ ജില്ല പ്രസിഡണ്ട് കെ.വി. ജഗദീശൻ പറഞ്ഞു മാഹി സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന മാഹി മേഖല ലിക്കർ മസ്ദൂർ സംഘ് ബ്രി എം എസ് യൂനിയൻ രൂപീകരയോഗം ഉത്ഘാട ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .മാഹിമേഖല പ്രസിഡണ്ട് സത്യൻ ചാലക്കരയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മേഖല സിക്രട്ടറി കെ.ടി. സത്യൻ. മേഖല പ്രഭാരി എം. പ്രസന്നൻ. മേഖല ട്രഷറർ കെ. ശശി എന്നിവർ സംസാരിച്ചു.
കെ.ടി. സത്യൻ സിക്രട്ടറിയായി 9 അംഗ ഭാരവാഹികളെ തിരഞ്ഞെടുത്തു
ചിത്രവിവരണം: ബി.എം എസ് കണ്ണൂർ ജി
ഞാറ്റ്യേല ചന്ത
മാഹി .പാരമ്പര്യ അറിവുകൾ പുതിയ തലമുറയിലേക്ക് എന്ന സന്ദേശവുമായി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ പരിസരത്ത് ജൂലായ് 02.ന് രാവിലെ 10.30 ന് ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രന്റെ അദ്ധ്യക്ഷതയിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സെയ്തു അവർകൾ നിർവഹിക്കുന്നു. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഇടനിലക്കാരില്ലാതെ ന്യായമായി വിൽക്കുന്നതിനും ഞാറ്റുവേല ചന്തയിലൂടെ വെദിയൊരുക്കും.
വിവിധ തരം ഫല വൃക്ഷതൈകളും വിത്തുകളും വിതരണം വില്പനയും അന്നേ ദിവസം നടത്തും.

എ.കെ. സരള അന്തരിച്ചു
മഹി: മൂലക്കടവ് എം.എൽ.എ.റോഡിലെ 'അക്ഷര' യിൽ എ.കെ. സരള (69) അന്തരിച്ചു. ഭർത്താവ്: കെ.കെ.വിജയൻ ( മാഹി ബ്ലോക്ക് കോൺഗ്രസ് എക്സിക്യുട്ടീവ് അംഗവും, പഴയ കാല കോൺഗ്രസ്സിൻ്റെ സജീവ പ്രവർത്തകൻ) മക്കൾ: സ്മിത ( ജീവനക്കാരി, ദന്തൽ കോളേജ്, ചാലക്കര) വിജില.മരുമക്കൾ: വിനോദ് (കെ.എസ്.ഇ.ബി. ജീവനക്കാരൻ ), രാജേഷ് ( പുന്നോൽ സർവീസ് ബാങ്ക് ജീവനക്കാരൻ ) സഹോദരങ്ങൾ: വസന്ത, പ്രദീപ്, പ്രജിത്ത്, ബിന്ദു, സജിത, പരേതരായ പ്രകാശൻ, പ്രമോദ്

കേരള പ്രിൻ്റേർസ് അസോസിയേഷൻ തലശ്ശേരി മേഖലാ സമ്മേളനം
തലശ്ശേരി: കേരള പ്രിൻ്റേർസ് അസോസിയേഷൻ തലശ്ശേരി മേഖലാ സമ്മേളനം തലശ്ശേരിയിൽ നടന്നു. ഹോളിഡേ പാർക്ക് ഹാളിൽ
എഴുത്തുകാരൻ പ്രെഫ. എ.പി സുബൈർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് സജീവൻ രാജ് അധ്യക്ഷനായി സിക്രട്ടറി കെ.എം. ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. വിനയരാജ് മുഖ്യ പ്രഭാഷണം നടത്തി ജില്ലാ പ്രസിഡൻ്റ് കെ. ഇ ശാദുലി ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ചു. പ്രിൻ്റിംഗ് മേഖലയിൽ നാല് പതിറ്റാണ്ട് പൂർത്തീകരിച്ച അംഗങ്ങളെയും ആദരിച്ചു. ജി. പ്രദീപ്, പി.വി പുരുഷോത്തമൻ, സി.കെ. പി റയീസ് , പി.പി. സുനിൽ, എം.പി. പ്രദീപൻ, രാജേഷ്, സുഗുണൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന അംഗം ടി.എം. രാമചന്ദ്രൻ പതാക ഉയർത്തി
പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
വി.പി സനലിനെ പ്രസിഡൻ്റായും കെ. മഹേഷിനെ സിക്രട്ടറിയായും ഷരീഫിനെ ട്രഷററായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റായി ഉല്ലാസ് ബാബു , മിലൻ എന്നിവരെയും കെ.പി സൂരജ്, പ്രകാശൻ എന്നിവരെ ജോയിൻ്റ് സിക്രട്ടറി മാരായും തിരഞ്ഞെടുത്തു തലശ്ശേരിയിൽ നടന്നു. ഹോളിഡേ പാർക്ക് ഹാളിൽ
എഴുത്തുകാരൻ പ്രൊഫ. എ.പി സുബൈർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് സജീവൻ രാജ് അധ്യക്ഷനായി സിക്രട്ടറി കെ.എം. ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. വിനയരാജ് മുഖ്യ പ്രഭാഷണം നടത്തി ജില്ലാ പ്രസിഡൻ്റ് കെ. ഇ ശാദുലി ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ചു. പ്രിൻ്റിംഗ് മേഖലയിൽ നാല് പതിറ്റാണ്ട് പൂർത്തീകരിച്ച അംഗങ്ങളെയും ആദരിച്ചു. ജി. പ്രദീപ്, പി.വി പുരുഷോത്തമൻ, സി.കെ. പി റയീസ് , പി.പി. സുനിൽ, എം.പി. പ്രദീപൻ, രാജേഷ്, സുഗുണൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന അംഗം ടി.എം. രാമചന്ദ്രൻ പതാക ഉയർത്തി
പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
വി.പി സനലിനെ പ്രസിഡൻ്റായും കെ. മഹേഷിനെ സിക്രട്ടറിയായും ഷരീഫിനെ ട്രഷററായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റായി ഉല്ലാസ് ബാബു , മിലൻ എന്നിവരെയും കെ.പി സൂരജ്, പ്രകാശൻ എന്നിവരെ ജോയിൻ്റ് സിക്രട്ടറിമാരായും തിരഞ്ഞെടുത്തു
ചിത്രവിവരണം:എഴുത്തുകാരൻ പ്രൊഫ. എ.പി സുബൈർ ഉദ്ഘാടനം ചെയ്യുന്നു



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group