സി.ബി.എസ്.ഇ സിലബസ്സ് : വിദ്യാർത്ഥികൾക്ക് സെൻ്റാക്കിൽ വെയിറ്റേജ് നൽകണം: ജോ:പി ടി എ

സി.ബി.എസ്.ഇ സിലബസ്സ് : വിദ്യാർത്ഥികൾക്ക് സെൻ്റാക്കിൽ വെയിറ്റേജ് നൽകണം: ജോ:പി ടി എ
സി.ബി.എസ്.ഇ സിലബസ്സ് : വിദ്യാർത്ഥികൾക്ക് സെൻ്റാക്കിൽ വെയിറ്റേജ് നൽകണം: ജോ:പി ടി എ
Share  
2025 Jun 28, 10:43 PM
MANNAN

സി.ബി.എസ്.ഇ സിലബസ്സ് : വിദ്യാർത്ഥികൾക്ക് സെൻ്റാക്കിൽ

വെയിറ്റേജ് നൽകണം: ജോ:പി ടി എ


മാഹി ..കേരള സിലബസ്സിൽ നിന്നും സി.ബി.എസ് ഇ സിലബസ്സിലേക്ക് മാറിയ മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് സെൻ്റാക്ക് ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന് വെയ്റ്റേജ് മാർക്ക് നൽകണമെന്ന് ജോ:പി.ടി.എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാഹിയിലെ സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നും കേരള സിലബസ്സിൽ പഠിച്ച കുട്ടികളെക്കാൾ സി.ബി.എസ്.ഇ സിലബസിലെ കുട്ടികൾക്ക് മാർക്ക് കുറഞ്ഞതിനാൽ ഇവർ പിന്തള്ളപ്പെടുകയാണ്. മാഹിയിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഇപ്പോഴും കേരള സിലബസാണ് പിന്തുടരുന്നത്. അവർ മെറിറ്റ് ലിസ്റ്റിൽ വന്നത് കൊണ്ട് സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഇതുമൂലം മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്. അതിനാൽ സി.ബി.എസ്.ഇ പാറ്റേൺ പിന്തുടർന്ന വിദ്യാർത്ഥികൾക്ക് വെയിറ്റേജ് നൽകി ലിസ്റ്റിൽ അവരെ ഉൾപ്പെടുത്തണമെന്ന് അധികൃതരോടാവശ്യപ്പെട്ടു.


അദ്ധ്യാപകരുമില്ല പാഠപുസ്തകവുമില്ല 



സി.ബി.എസ്.സി സിലബസ്സ് പ്രകാരം മാഹിയിൽ 2025-26 അധ്യായന വർഷത്തെ ക്ലാസ്സുകൾ ഏപ്രിൽ മാസം തുടങ്ങുകയും മെയ് മാസത്തെ അവധിക്കു ശേഷം ജൂൺ മാസം വീണ്ടും ക്ലാസുകൾ തുടങ്ങി രണ്ടു മാസം പിന്നിട്ടിട്ടും ആവശ്യത്തിന് അധ്യാപകരോ പാഠപുസ്തകങ്ങളോ ഇല്ലാതെ കുട്ടികൾ ദുരിതത്തിലാണ്.

പെതുവിദ്യാഭ്യാസം തുടങ്ങുന്ന എൽ.കെ.ജി യു.കെ.ജി ക്ലാസുകളിൽ പോലും ആവശ്യത്തിന് അദ്ധ്യാപകരില്ലാത്തതിനാൽ ആയമാർ ക്ലാസെടുക്കുന്ന സ്ഥിതിയാണുള്ളത്. ചെറുകല്ലായി, ചെമ്പ്ര,മൂലക്കടവ് എന്നി സ്കൂളുകളിൽ ഏകദേശം 3 വർഷക്കാലമായി പ്രീ പ്രൈമറിയിൽ 3 അദ്ധ്യാപക തസ്തിക ഒഴിഞ്ഞു കിടക്കുന്നത്. പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിൻ്റെ നിയമപ്രകാരമുള്ള യോഗ്യതയില്ലാതെയാണ് ക്ലാസ് നടക്കുന്നത്.

കണക്ക്-2, സോഷ്യൽ സയൻസ്-4,ഫിസിക്സ്-2, ഹിസ്റ്ററി -1,പൊളിറ്റിക്കൽ

 സയൻസ് -1 , കമ്പ്യൂട്ടർ സയൻസ് -1, അറബിക്ക്-4 എന്നി വിഷയത്തിൽ 15 ഓളം അദ്ധ്യാപകരില്ല. ഫ്രഞ്ച് സ്കൂളിൽ അദ്ധ്യാപക തസ്തിക വർഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. സ്കൂൾ തുറന്നിട്ട് മൂന്നു മാസം പിന്നിട്ടിട്ടും അദ്ധ്യാപകരില്ലതെയാണ് ക്ലാസ്സുകൾ നടന്നു വരുന്നത്. 5,8 ക്ലാസുകളിൽ പുതുക്കിയ സിലബസ് പ്രകാരമുള്ള പാഠപുസ്തകങ്ങൾ ഇതുവരെയും മാഹിയിൽ എത്തിയിട്ടില്ല, സൈറ്റിൽ നിന്ന് ബുക്കിൻ്റെ സോഫ്‌റ്റ് കോപ്പി പോലും എടുക്കാൻ കഴിയുന്നില്ല. അടുത്ത മാസം പരീക്ഷ തുടങ്ങാനിരിക്കെ, വിദ്യാർത്ഥികൾ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. മാഹിയിലെ രണ്ട് പി.എം ശ്രീ സ്കൂളുകളായ ഐ.കെ.കെ ഗവ.ഹയർ സെക്കണ്ടറിയിലും ഉസ്മാൻ ഗവ. ഹൈസ്കൂളിലും സർക്കാർ മാർഗ്ഗരേഖയുടെ അടിസ്ഥാനത്തിൽ മറ്റു പല കാര്യങ്ങൾക്കും കൃത്യമായി ഫണ്ടുകൾ വിനിയോഗിക്കുന്നുണ്ടെങ്കിലും, ഈ ഫണ്ട് ഉപയോഗിച്ച് അധ്യാപകരെ നിയമിക്കാൻ സാധ്യമല്ല. എന്നാൽ സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും സ്ഥിരം അധ്യാപകർ വേണമെന്നത് നിർബന്ധവുമാണ്.

ഇവിടെ അദ്ധ്യാപകരും ഓഫീസ് സ്റ്റാഫും ഇല്ലാത്തത്പ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കയാണ്.

മാഹി എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്ററ്റും, മയ്യഴി ഭരാണികാരികൾക്കും പി.എം ശ്രീ സ്കുളിൻ്റെ കാര്യത്തിൽ പോലും ശ്രദ്ധ പതിപ്പിക്കാത്ത സ്ഥിതിയാണ്. യൂണിഫോമിൻ്റെ തുണികൾ പോലും ഇതുവരെ മാഹിയിൽ എത്തിയിട്ടില്ല എന്നതാണ് വാസ്തവം.


പി.ടി എകൾക്ക് നിരോധനം


മയ്യഴി മേഖലയിലെ മുഴുവൻ സർക്കാർ സ്കൂളുകളിലും കാൽ നൂറ്റാണ്ടുകാലമായി നല്ല നിലയിൽ പ്രവൃത്തിച്ചു വരുന്ന സംഘടനയാണ് അധ്യാപക രക്ഷാകർതൃ സമിതി . സ്കൂൾ കലോത്സവം,താത്കാലിക അധ്യാപകരെ നിയമിക്കൽ ഉൾപ്പെടെയുള്ള കുട്ടികളുടെഉന്നമനത്തിനായി രക്ഷിതാക്കളിൽ നിന്ന് സ്വരൂപിച്ച ഫണ്ടുകൾ ഉപയോഗിച്ചാണ് പ്രവർത്തിച്ചിട്ടുള്ളത്.

പി.ടി.എ.ഫണ്ടിൽ നിന്നാണ് അവർക്ക് നിശ്ചയിച്ച തുക പി.ടി.എ പ്രതിനിധിയായ അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള ട്രഷററാണ് രേഖാമൂലം അവർക്ക് കൈമാറുന്നത്.

സ്കൂൾ വാർഷികാഘോഷം പകലും,രാത്രിയുമായി വർണാഭമായി ഇതുവരെയും നടത്തി വന്നിരുന്നു. ഇപ്പോൾ സ്ഥിതി മാറി. കെട്ടുകാഴ്ചകളായി മാറി.

വർഷങ്ങളായി പി.ടി.എ. യുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി ,, +2 പരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് നടത്തിവരാറുണ്ട്

2003 ഡിസമ്പർ ഒന്നിന്പുതുച്ചേരി വിദ്യാഭ്യാസ ഡയറക്ടർ

ദേവനീതിദാസ് പുറത്തിറക്കിയഉത്തരവിലെ മാർഗരേഖയുടെ അടിസ്ഥാനത്തിലാണ് പി.ടി.എ പ്രവർത്തനം നടത്തി വരുന്നത് രക്ഷിതാക്കളുടെ പ്രതിനിധി പ്രസിഡണ്ടായും, സ്കൂൾ എച്ച്.എം സെക്രട്ടറിയായും, അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള പ്രതിനിധി ട്രഷറർ എന്ന നിലയിൽ ഉള്ള പി.ടി.എ. യാണ് പ്രവർത്തിച്ചു വന്നിരുന്നത്. ഇങ്ങനെയുള്ള ഒരു പി.ടി.എ. യെ മാഹിയിൽനിന്നുള്ള ഉത്തരവ് പ്രകാരം നിരോധിച്ചത് ' മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് നിലനിൽക്കുന്നതുകൊണ്ട് മയ്യഴി മേഖലയിലെ മുഴുവൻ സർക്കാർ സ്കൂളുകളിലും പി.ടി.എ. യുടെ 2025-2026 വർഷത്തെ പ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയുന്നില്ല നടപ്പ് വർഷത്തിൽ ജനറൽ ബോഡിയിൽ തിരഞ്ഞെടുത്ത പി.ടി എ. കമ്മിറ്റിയാണ് ഇപ്പോഴും നിലനിൽക്കുന്നത്. പി ടി എ യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഭാഗമായിട്ടുള്ള ചെലവും. രക്ഷിതാക്കളിൽ നിന്നുള്ള വരവും ഉണ്ടായിട്ടുണ്ട്. 2023-2024 വർഷത്തെ വരവ് ചെലവുകൾ അവതിരിപ്പിച്ചതിനു ശേഷം 2024-2025 വർഷത്തെ പിടിഎ എക്സിക്യൂവ് അംഗങ്ങൾ ഉൾപ്പെടെ ഭാരവാഹികളെ തിരഞ്ഞെടുത്തത് 

ഇതുവരെയുള്ള PTA യുടെ വരവ് -ചെലവ്കണക്കുകൾ അവതരിപ്പിക്കാൻ മയ്യഴി മേഖലയിലെ മുഴുവൻ സർക്കാർ സ്കൂളിലും വാർഷിക ജനറൽ ബോഡി അതാത് സ്കൂളുകളിൽ തന്നെ നടത്തുവാനുള്ള അനുവാദം തരണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളായ ആർ.എ, സി.ഇ.ഒ എന്നിവർക്ക് നിവേദനം നൽകിയപ്പോൾ നിവേദനം പുതുച്ചേരി എജ്യുക്കേഷൻ ഡയറക്ടറുടെ അനുവാദത്തിനായി അയച്ചിട്ടുണ്ടെന്നാണ് മറുപടി . മാഹിയിൽ നിന്നുള്ള ഉത്തരവിന് പുതുച്ചേരി എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് നിന്ന് എന്തിനാണ് പെർമിഷൻ എന്ന് മനസിലാവുന്നില്ലെന്ന് ജോ:പി.ടി.എ ഭാരവാഹികൾ പറഞ്ഞു.

പ്രസിഡണ്ട് സന്ദീവ് കെ.വി, ജനറൽ സെക്രട്ടറി അനിൽ. സി.പി, ട്രഷറർ സുനിൽ.വി, മദർ പി ടി എ റീജ്യണൽ പ്രസിഡന്റ് സിനി കെ.എൻ, പ്രേമരാജ് പി.പി, റാസിക്ക്.എം.കെ, രാജ.കെ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

whatsapp-image-2025-06-28-at-19.43.30_76254ac4

പുസ്തക വിതരണം


തലശ്ശേരി തലായി ഗവ.എൽ.പി.സ്കൂളിന് തലശ്ശേരി സഹകരണ അർബൻ ബാങ്ക് വക നൽകുന്ന പുസ്തക വിതരണം ബാങ്ക് പ്രസിഡണ്ട് പി.ഹരീന്ദ്രൻ നിർവ്വഹിക്കുന്നു


damu

അംഗൻവാടികൾക്ക്

മിക്സിയും കുക്കറും


തലശ്ശേരി: തലശ്ശേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നഗരപരിധിയിലെ 81 അംഗൻവാടികൾക്ക് കേൻ്റീൻ ഉപയോഗത്തിന് മാക്സിയും ,കുക്കറ്റുകളും വിതരണം ചെയ്തു.

എട്ടര ലക്ഷം രൂപ ചില വിലാണ് ഇവ ലഭ്യമാക്കിയത് വൈസ് ചെയർമാൻ എം.വി ജയരാജൻ്റെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാ റാണി വിതരണോദ്ഘാടനം നിർവ്വഹിച്ചു.


ചിത്രവിവരണം: നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാ റാണി ടീച്ചർ വിതരണോദ്ഘാടനം നാർവ്വഹിക്കുന്നു.


whatsapp-image-2025-06-28-at-19.43.39_ee70ef8b

കൊടുവള്ളി മേൽപാലം

അടുത്ത മാസം തുറക്കും


തലശ്ശേരി:നാടിന്റെ നാലര വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൊടുവള്ളി മേൽപ്പാലം അടുത്ത മാസം നാടിന് സമർപ്പിക്കും. കൊടുവള്ളി റെയിൽവെ മേൽപാലം നിർമ്മാണം 90 ശതമാനം പൂർത്തിയായി. നടപ്പാതയും കൈ വരിയും ഒരുങ്ങിയാൽ അടുത്ത മാസം മേൽപാലം ഗതാഗതത്തിനായി തുറന്നു നൽകും. മഴ ചതിച്ചില്ലെങ്കിൽ മിക്കവാറുംഅത് ജൂലായ് 20 ന് തന്നെ പൂർത്തിയാകും.' ഇതിനിടെ പാലം പണിയുടെ കരാർ കാലാവധിയും ജൂലായി അവസാനംവരെ ദീർഘിപ്പിച്ചിട്ടുണ്ട്.രണ്ട് വർഷത്തെ നിർമ്മാണ കാലാവധി അനുവദിച്ച് 2021 ജനവരി 23 നാണ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. 2023 ൽ പൂർത്തിയാവേണ്ടതായിരുന്നു. എന്നാൽ 2025 ജൂൺ മാസം കഴിയാറായിട്ടും പൂർത്തിയായില്ല., ഭൂമി ഏറ്റെടുപ്പിലെ കാലതാമസം, നഷ്ടപരിഹാരത്തെ ചൊല്ലിയുള്ള തർക്കം, കേസുകളുടെ നൂലാമാലകളിൽ നിന്നും മോചിപ്പിച്ച് വീടുകളും സ്ഥാപനങ്ങളും ഒഴിപ്പിക്കൽ, തൊഴിലാളികളുടെ കുറവ് തുടങ്ങി, പലവട്ടം പല കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു.സോളാർ പാനൽ ബോർഡുകളും പാലത്തിന് മുകളിൽ വഴി വിളക്കുകളും സ്ഥാപിച്ചു..കിഫ്ബി സഹായത്തോടെ സംസ്ഥാനത്ത്നിർമ്മിക്കുന്ന 10 മേൽപ്പാലങ്ങളിൽ ഒന്നാണ് കൊടുവള്ളിയിൽ പൂർത്തിയാവുന്നത്..സ്റ്റീൽ സ്‌ട്രെക്ച്ചർ ഉപയോഗിച്ച് മലബാറിൽ നടക്കുന്ന ആദ്യനിർമാണമെന്ന പ്രത്യേകതയും കൊടുവള്ളി റെയിൽവെ മേൽപാലത്തിനുണ്ട്. റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ് പാലം പണിയുന്നത് 313.60 മീറ്റർ നീളവും 10.05 മീറ്റർ വീതിയുമുണ്ട്. കൊടുവള്ളിയിൽ പഴയ ബാങ്ക് കെട്ടിടത്തിനു സമീപത്തുനിന്ന് റെയിൽവേ സിഗ്നൽ ലൈറ്റിന് സമീപം വരെയാണ് മേൽപ്പാലം ഉയരുന്നത്. ഇത് ഗതാഗതത്തിനായി തുറന്നു നൽകിയാൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുമാകും. 


 

whatsapp-image-2025-06-28-at-19.44.07_38a02411

ആയില്യം നാൾ ആഘോഷിച്ചു


ന്യൂ മാഹി :പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതിക്ഷേത്രത്തിലെ മിഥുന മാസത്തെ ആയില്യം നാൾ ആഘോഷിച്ചു. 

അഖണ്ഡ നാമ സങ്കീർത്തനം, മുട്ട സമർപ്പണം, ഉച്ചയ്ക്ക് നാഗപൂജ തുടർന്ന് പ്രസാദഊട്ട് എന്നിവ നടന്നു. 

മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.

ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.

ക്ഷേത്തിലെ സ്വർണ്ണ പ്രശ്നം ഓഗസ്റ്റ് 30,31 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


ചിത്രവിവരണം: കാഞ്ഞിരമുള്ള ക്ഷേത്രത്തിൽ നടന്ന നാഗപൂജ


whatsapp-image-2025-06-28-at-19.44.47_002960dd

തലശേരി വാടിക്കലിൽ ഇന്നലെ ഉച്ചക്ക് വൈദ്യുതി

പോസ്റ്റ് ഓട്ടോറിക്ഷക്ക് മുകളിൽ വീണപ്പോൾ '

ആളപായമില്ല


santhigiri-2

രാജൻ നിര്യാതനായി

മാഹി:ചാലക്കര എംഎൽഎ റോഡിൽ കുഞ്ഞിപറമ്പത്ത് രാജൻ ( 76) നിര്യാതനായി ഭാര്യ: വാസന്തി, മക്കൾ: വിപിൻ രാജ്,സുഫല, റോഷിനി മരുമക്കൾ:സുധിഷ് (ചൊക്ലി വെസ്റ്റ് ഡ്രൈവിങ്ങ് സ്കൂൾ), റീജീഷ് വടകര

സഹോദരങ്ങൾ: അനന്തൻ, നാണി

whatsapp-image-2025-06-28-at-19.45.45_7826db9b

ചന്ദ്രി നിര്യാതയായി

മാഹി : ചാലക്കര ഗവ: ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജിന് സമീപം നാമ്പറമ്പത്ത് ചന്ദ്രി (64) നിര്യാതയായി. പരേതരായ ഗോവിന്ദന്റെയും മാതുവിന്റെയും മകളാണ്. സഹോദരങ്ങൾ : ജാനു, പുഷ്പ, സരോജിനി, പരേതരായ ശ്രീധരൻ, ഭാസ്കരൻ, ബാലൻ


whatsapp-image-2025-06-28-at-19.46.14_74609f0e

തെരേസാ ഫർണാണ്ടസ് നിര്യാതയായി

മാഹി: പാറക്കൽ കാനത്തിൽ ഹൗസിൽ പരേതനായ കാനത്തിൽ ജോസഫിന്റെ ഭാര്യ തെരെസാ ഫെർണാണ്ടസ്(88) നിര്യാതയായി ( മുൻ മുൻസിപ്പൽ ജീവനക്കാരി). മക്കൾ:- പരേതനായ ജോണി കാനത്തിൽ , എമിലി അലക്സ്, ദെലീല ഫ്രാൻസിസ്, ആൽബർട്ട് കാനത്തിൽ, ഷാജു കാനത്തിൽ, ഡെയ്സി സാജൻ  

മരുമക്കൾ :ജെസ്സിന്ത, അലക്സ്‌, ഫ്രാൻസിസ്, ഷാലി, ഷിജി,സാജൻ.


whatsapp-image-2025-06-28-at-19.46.42_928a5a78

കൂത്തുപറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വായന വാരാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ചിത്രകാരൻ കെ.കെ.സനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു





മുട്ട കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു


തലശ്ശേരി:മുണ്ടയാട്  മേഖല കോഴിവളർത്തൽ കേന്ദ്രത്തിൽ ഉത്പാദിപ്പിച്ചതും, സർക്കാർ അംഗീകൃത എഗ്ഗർ നഴ്സറികളിൽ വളർത്തിയതുമായ രോഗപ്രതിരോധ കുത്തിവെപ്പുകൾ നൽകിയ 45/60ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ട കോഴി കുഞ്ഞുങ്ങളെ തലശ്ശേരി  മൃഗാശുപത്രിയിൽ വച്ച് ജൂൺ 30" ന് തിങ്കളാഴ്ച  രാവിലെ 9.00,മുതൽ 10:30 വരെ വിതരണം ചെയ്യുന്നു. ഒരു കോഴിയുടെ വില 130 രൂപയാണ്. അഡ്വാൻസ് ബുക്കിങ്ങിന് ഈ നമ്പറിൽ വിളിക്കുക.

 

 9846884128

 സജ്ജു എഗ്ഗർനഴ്സറി

 വെറ്ററിനറി സർജൻ

 തലശ്ശേരി


പി.എൻ പണിക്കർ സ്വരാജ് പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.


തലശ്ശേരി: ഗ്രാമസ്വരാജ് ഫൗണ്ടേഷൻ പി.എൻ പണിക്കരുടെ ഓർമ്മയ്ക്കായ് ഏർപ്പെടുത്തിയ സ്വരാജ് പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. പുതു തലമുറ എഴുത്ത് കാർക്ക് അപേക്ഷിക്കാം .

വിദ്യാർത്ഥികൾക്കും , യുവതി - യുവാക്കൾക്കും മുൻഗണന

എഴുതി തുടങ്ങിയവരെയും പരിഗണിക്കും.

കവിത, കഥ, ചെറുകഥ, ലേഖനം, നിരൂപണം, യാത്രാ വിവരണം എന്നീ മേഘലയിലെ എഴുത്ത് കാരാണ് അപേക്ഷിക്കേണ്ടത്

ജൂലായ് രണ്ടാം വാരം കണ്ണൂരിൽ നടക്കുന്ന വായനാമാസാചരണ സമാപന പരിപാടിയിൽ പുരസ്കാരം സമർപ്പിക്കും

ജൂലായ് ഏഴിനകം അപേക്ഷകൾ ലഭിച്ചിരിക്കണം

ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ

താവക്കര ബിൽഡിംഗ്

താവക്കര റോഡ് കണ്ണൂർ-2

8075257574

whatsapp-image-2025-06-28-at-22.07.28_58402029

ഫുട്ബാൾ നൽകി

തലശ്ശേരി:അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബ് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ വിതരണം നടത്തി.തലശ്ശേരി അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബ് പ്രസിഡണ്ട് ടി.സി.സുരേഷ് ബാബു വിദ്യാർത്ഥികൾക്ക് ഫുട്ബോൾ നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാജി കാരായി അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ സജീവ് തോമസ്,റിനിൽ മനോഹർ,വി.മഹേഷ്, പി.കെ.സുധീർ കുമാർ,ഇ.പ്രിജിത്ത്, സ്കൂൾ പ്രധാനാധ്യാപിക സി.രമ്യ എന്നിവർ സംസാരിച്ചു.


whatsapp-image-2025-06-28-at-22.21.49_64c82c0f

മാഹി പബ്ലിക് ലൈബ്രറി സന്ദർശനം വേറിട്ട അനുഭവമാക്കി വിദ്യാർഥികൾ


മാഹി: സ്കൂളിലെ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മാഹി പബ്ലിക്ക് ലൈബ്രറി സന്ദർശനം വിദ്യർഥികൾക്ക് വേറിട്ട അനുഭവമായി.

പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇൻ്റർ നാഷനൽ സ്കൂളിലെ എൺപതോളം കുട്ടികളും അധ്യാപകരുമാണ് മാഹി പബ്ലിക്ക് ലൈബ്രറിയിൽ എത്തിയത്.

ലൈബ്രറിയിലെ റീഡിങ്ങ് റും കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമായി.

മുപ്പത്തി അയ്യായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി ശേഖരത്തിലെ ഫ്രഞ്ചു പുസ്തകങ്ങൾ കുട്ടികളിൽ കൗതുകമുണർത്തി.

സിനിമ പിന്നണിഗായകനും മോട്ടിവേറ്ററുമായ എം. മുസ്തഫ മാസ്റ്റർ ലൈബ്രറിയിലെ ആർട്ട് ഗാലറിയിൽ കുട്ടികളുമായി സംവദിച്ചു.

ജീവിതത്തിൽ വായന ശീലത്തിനും സമൂഹത്തിൽ വായനശാലക്കുമുള്ള പ്രാധാന്യം ചർച്ച ചെയ്യപ്പെട്ടു.

സ്കൂൾ എക്സിക്യൂട്ടീവ് ഡയരക്ടർ ഫൈസൽ കെ.കെ.ചടങ്ങിൽ അധ്യക്ഷനായി.

ലൈബ്രറി ഇൻചാർജജ് സി.കെ. ഹസീന ആശംസകൾ നേർന്നു.

കണ്ടോത്ത് മുനാസ് സ്വാഗതവും കെ.പി. ഗിരീഷ് നന്ദിയും പറഞ്ഞു.

തുടർന്നു കുട്ടികളുടെ സംഘം മാഹി കലാഗ്രാമവും സന്ദർശിച്രങ്ങത്തൂർ മൗണ്ട് ഗൈഡ് ഇൻ്റർനാഷനൽ സ്കൂളിലെ വിദ്യാർഥികൾ മാഹി പബ്ലിക്ക് ലൈബ്രറി നന്ദർശിച്ചപ്പോൾ


ഞാറ്റുവേല ചന്തയും കർഷക സഭയും

മാഹി .പാരമ്പര്യ അറിവുകൾ പുതിയ തലമുറയിലേക്ക് എന്ന സന്ദേശവുമായി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ പരിസരത്ത് ജൂലായ് 02.ന് രാവിലെ 10.30 ന് ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രന്റെ അദ്ധ്യക്ഷതയിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി സെയ്തു അവർകൾ നിർവഹിക്കുന്നു. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഇടനിലക്കാരില്ലാതെ ന്യായമായി വിൽക്കുന്നതിനും ഞാറ്റുവേല ചന്തയിലൂടെ വെദിയൊരുക്കും.

വിവിധ തരം ഫല വൃക്ഷതൈകളും വിത്തുകളും വിതരണം വില്പനയും അന്നേ ദിവസം നടത്തും.


samudra-ayurveda-special
samudra---copy
ad2_mannan_new_14_21-(2)
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2