
കല്ലാപുതിയ വീട്ടിൽ
ഗഫൂർ നിര്യാതനായി.
ന്യൂമാഹി: ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിസ്വാർത്ഥ സേവകനും ദുബൈ - മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ്റെ സ്ഥാപകനുമായ ന്യൂമാഹിയിലെ കൊച്ചിൻ ഹൗസിൽകല്ലാപുതിയ വീട്ടിൽ ഗഫൂർ (84) നിര്യാതനായി.
ജനാസ കല്ലിലാണ്ടി മസ്ജിദിന്റെ അടുത്തുള്ള പി കെ വി ഹാരിസിന്റെ "സഹറാസ്" (ZAHARAS) എന്ന വീട്ടിൽ....
പരേതരായ കോഴിക്കോട് ചാലിയത്ത് ആലിക്കോയയുടേയും, ന്യൂമാഹി കല്ലാപുതിയ വീട്ടിൽ അദബീയുടേയും മകനാണ്.
ഭാര്യ: ഖദീജാ മൻസിൽ ഖദീജ, മാഹി (ദുബായ്).
മക്കൾ: സനം (ദുബായ്), മഷ്റൂക്ക് അലി (ദുബായ്), സനാ സാഹിർ (ദുബായ്).
മരു മക്കൾ: ഹിജാസ്, ഷാസിയ, സാഹിർ (ദുബായ്).
സഹോദരങ്ങൾ: സൈനബി (മാറഞ്ചേരി), ഹസ്ന (മുഴപ്പിലങ്ങാട്), സാദാ (മുഴപ്പിലങ്ങാട്), മുഹമ്മദ് റഫീക്ക് (മുണ്ടയാട് ),
പരേതരായ കോയ, സുഹറ, ഖദീജ അബൂബക്കർ (രാമനാട്ടുകര), അഷറഫ് (അച്ചു).
ജനാസ നമസ്കാരം: ഇന്ന് വെള്ളിയാഴ്ച (27/06/2025) വൈകുന്നേരം 4.30ന് പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിൽ.
ശേഷം ഖബറടക്കം: ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ....

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group