കരകൗശല ശിൽപ്പശാല സമാപിച്ചു.

കരകൗശല ശിൽപ്പശാല സമാപിച്ചു.
കരകൗശല ശിൽപ്പശാല സമാപിച്ചു.
Share  
2025 Jun 27, 12:22 AM
MANNAN

കരകൗശല ശിൽപ്പശാല സമാപിച്ചു.


മാഹി: കേന്ദ്ര ടെക്സ്റ്റയിൽ മന്ത്രാലയത്തിൻ്റെ കീഴിൽ ഒരു മാസം നീണ്ടുനിന്ന ഡിസൈൻ ആൻ്റ് ടെക്നോളജി ഡവലപ്പ്മെൻ്റ് വർക്ക്ഷോപ്പിൻ്റെ സമാപന സമ്മേളനം നടന്നു.

പന്തക്കൽ ആശ്രയ വിമൻസ് സൊസൈറ്റിയിൽ പുതുച്ചേരി ഹാൻ്റി ക്രാഫ്റ്റ് ഡവലപ്പ്മെൻ്റ് കമ്മിഷണർ ഭാവേഷ് സർക്കാരിൻ്റെ അദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു.

പ്രമുഖ ചിത്രകാരൻ കെ.കെ. സനിൽ കുമാർ വിശിഷ്ടാതിഥിയായിരുന്നു

മാസ്റ്റർ ക്രാഫ്റ്റ് പേഴ്സൺ കെ.ഇ.സുലോചന സ്വാഗതവും, യതീഷ് ചാലക്കര നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ഒരു മാസത്തെ കരകൗശല കേമ്പിൽ പങ്കെടുത്തവർ

asdfg

കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു


manna-new-advt-shibin
vvbbn

ആകാശക്കാഴ്ചയൊരുക്കി

ലഹരി വിരുദ്ധദിനം


മാഹി:ചാലക്കര പി. എം. ശ്രീ. ഉസ്മാൻ ഗവ: ഹൈസ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനം വൈവിദ്ധ്യംകൊണ്ട് ശ്രദ്ധേയമായി.വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും വരച്ച ലഹരി വിരുദ്ധ ചിത്രങ്ങൾ ഹൈഡ്രജൻ നിറച്ച നാനൂറിൽപരം ബലൂണുകളിൽ ഘടിപ്പിച്ച് ആകാശത്തിലേക്കുയർന്നപ്പോൾ, നിരവധി നാട്ടുകാരും സാക്ഷികളായി. ലഹരി വിരുദ്ധതയുടെ പാഠം പകരുന്ന ഈ ദൃശ്യസമ്പത്ത് കുട്ടികൾക്ക് പുത്തൻ അനുഭവമായി. 

പ്രധാന അധ്യാപകൻ കെ. വി. മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എംഎം തനൂജ, പൊലീസ് സബ് ഇൻസ്‌പെക്ടർ മാരായ സി. വി. റെനിൽ കുമാർ , സുരേഷ് ബാബു, സഹപാഠി ഭാരവാഹികളായ സന്ദീപ്. കെ. വി, കെ. മോഹനൻ, എസ്. എം. സി. ചെയർ പേഴ്സണൽ കെ. എൻ. സിനി, ചിത്രകാരൻ കെ. കെ. സനിൽ കുമാർ എന്നിവർ സംസാരിച്ചു.



ചിത്രവിവരണം: ലഹരിവിരുദ്ധ സന്ദേശമുയർത്തിയ ഹൈഡ്രജൻ ബലൂണുകൾ വിദ്യാർത്ഥികൾ ആകാശത്തേക്ക് പറത്തുന്നു

whatsapp-image-2025-06-26-at-21.04.31_308d819a

ലഹരി വിരുദ്ധ ദിനാചരണവും ബോധവത്ക്കരണ ക്ലാസും 


മാഹി:വി.എൻ.പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും ബോധവത്ക്കരണ ക്ലാസ്സും നടത്തി സ്കൂൾ വൈസ് പ്രിൻസിപ്പൽ കെ. പ്രേമാനന്ദൻ മാസ്റ്റരുടെ അധ്യക്ഷതയിൽ മാഹി സബ്ബ് ഇൻസ്പെക്ടർ വി. റെനിൽകുമാർ ഉദ്ഘാടനം ചെയ്തു പള്ളൂർ എസ്.ഐ വി. സുരേഷ് ബാബു സംസാരിച്ചു. എം.വി സുജയ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കായികാധ്യാപകൻ സി. സജീന്ദ്രൻ നന്ദി പറഞ്ഞു.. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ സ്റ്റിക്കി നോട്ടിൽ കുറിച്ച് സ്റ്റിക്ക് ഓൺ റ്റു ലൈഫ് ബോർഡിൽ പതിപ്പിച്ചു കൊണ്ട്‌ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കെ എം സ്വപ്ന, കെ.കെ.സ്നേഹ പ്രഭ, എസ് സുഗതകുമാരി, കെ.സുജ., ടി എം സജീവൻ നേതൃത്വം നൽകി


ചിത്രവിവരണം: മാഹി പൊലീസ് എസ്.ഐ.റിനിൽ ഉദ്ഘാടനം ചെയ്യുന്നു


ലഹരി വിരുദ്ധ ദിനാചരണവും

സമ്മാന വിതരണവും


    തലശ്ശേരി: ഒരു മാസക്കാലമായി മലബാർ കാൻസർ സെൻ്ററും കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യവും ഒത്തു ചേർന്ന്, എക്സൈസ് വകുപ്പ്, പ്രസ്സ് ഫോറം, ഫ്ലാഷ് ബാക്ക് എന്നിവയുടെ സഹകരണത്തോടെ നടത്തി വരുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ, നാടകങ്ങൾ, മത്സരങ്ങൾ എന്നിവ സമാപിച്ചു.

തലശ്ശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ കെ എം ജമുനാ റാണി ഉദ്ഘാടനം ചെയ്തു. മലബാർ കാൻസർ സെൻ്റർ കമ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ. എ പി നീതു ഡോ. ഫാൻസ് എം ഫിലിപ്പ് എന്നിവർ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി.

കെ സി സി സി പ്രസിഡണ്ട് മേജർ പി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി കെ സുരേഷ് സ്വാഗതം പറഞ്ഞു. സ്ഥാപക പ്രസിഡന്റ് നാരായണൻ പുതുക്കുടി, വൈസ് പ്രസിഡന്റ് ഡോ. അബ്ദുറഹിമാൻ കൊളത്തായി, മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എ പി എം സാജിദ്, ഹെഡ് മാസ്റ്റർ കെ പി നിസാർ, ഫ്ലാഷ്ബാക്ക് പ്രസിഡണ്ട് അഫ്സൽ സി ടി കെ സംസാരിച്ചു.

റിട്ടയേഡ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കെ സി കരുണാകരൻ്റെ നേതൃത്വത്തിൽ അരങ്ങേറിയ നാടകം വിദ്യാർത്ഥികൾക്ക് ആസ്വാദ്യകരമായി.

   കഥ, കവിത, ക്വിസ്, ചിത്രരചന മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കെ സി സി സി ജനറൽ സെക്രട്ടറി കെ എം ചന്ദ്രൻ നന്ദി പറഞ്ഞു.


colors2

നിറങ്ങളിൽ നീരാടി

കുഞ്ഞു വിരലുകൾ 


തലശ്ശേരി : കുഞ്ഞു വിരലുകൾ കാൻവാസിലൂടെ എന്ന പ്രമേയത്തെ ആധാരമാക്കി ((ലിറ്റിൽ ഫിങ്കേർസ് ഓൺ കാൻവാസ് ) 

പന്തക്കൽ ജനീസിസ് കിഡ്സ് ഇൻ്റർ നാഷണൽ പ്രൈമറി സ്കൂൾ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ചിത്രരചന ക്യാമ്പയിനും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു, റിട്ട പ്രിൻസിപ്പൾ കെ.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു കെ. അബ്ദുൾ ബാസിത്ത് ബോധവത്കരണ ക്ലാസ്സെടുത്തു. മുഴുവൻ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

ഹെഡ് മിസ്ട്രസ് സിൽജ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

 എം.സന്തോഷ് കുമാർ,. ലഗിഷ , അപർണ്ണ നേതൃത്വം നൽകി.


ചിത്രവിവരണം: കുഞ്ഞുങ്ങൾ ചിത്രരചനയിൽ


inter

ബോധവൽക്കരണ റാലി നടത്തി


ന്യൂ മാഹി: ന്യൂ മാഹി എം എം ഹയർസെക്കൻഡറി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി.

 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകൾ റാലിയായി ന്യൂ മാഹി ടൗണിൽ എത്തി.

 കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കുന്നതിനിടയിൽ നാടക നടൻ പ്രശോഭ് മേലടി മദ്യപാനിയായി എത്തി ജനങ്ങളെ മുഴുവൻ അമ്പരപ്പി ച്ചുകൊണ്ട് അഭിനയത്തോടൊപ്പം ഒരു ലഘു പ്രഭാഷണവും നടത്തി.

 കുട്ടികളെക്കാൾ ലഹരി വിരുദ്ധ ബോധവൽക്കരണം വേണ്ടത് മുതിർന്നവർക്ക് തന്നെയാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് നഗരത്തിൽ മാനസ സി, ആയിഷ, വൈഗ സച്ചിൻ, മിർഫ സമീർ എന്നീ കുട്ടികൾ സംസാരിച്ചു.

വി സിറാജ്, അംബിക എം,വിഭ എസ്, കെ ടി അനീഷ് കുമാർ നേതൃത്വം നൽകി.പി.എം.

 സുധീഷ് നന്ദി പറഞ്ഞു.


ചിത്രവിവരണം: ന്യൂമാഹി ടൗണിൽ നടന്ന ബോധവൽക്കരണ റാലി


qqwwqw

ജീവിതമാണ് ലഹരി

ബോധവത്കരണ

പരിപാടി സംഘടിപ്പിച്ചു.


തലശ്ശേരി : ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യമുയർത്തി കേരള പോലീസ് തലശ്ശേരി സബ് ഡിവിഷനിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 

 വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 5 കിലോമീറ്റർ കൂട്ടയോട്ടത്തിൻ്റെ ഫ്ലാഗ് ഓഫ് മുൻസിപ്പൽ ചെയർപേഴ്സൺ ജമുനാ റാണി നിർവഹിച്ചു. തലശ്ശേരി അസിസ്റ്റൻറ് പോലീസ് സൂപ്രണ്ട് കിരൺ ഐപിഎസ് സ്വാഗതം പറഞ്ഞു. തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി ഐ എ എസ് ചടങ്ങിൽ പങ്കെടുത്തവർക്കുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. പരിപാടിയിൽ 

പങ്കെടുത്ത വർക്ക് ഇൻ്റൽ മണി പ്രതിനിധികൾ ഉപഹാരങ്ങൾ നൽകി. തലശ്ശേരി സി ഐ ബിജു പ്രകാശ് , ന്യൂമാഹി സിഐ ബിനു മോഹനൻ, ധർമ്മടം സി ഐ രജീഷ് ടി പി , പിണറായി സി ഐ അജീഷ് കുമാർ, കതിരൂർ സി ഐ അരുൺ ദാസ് എന്നിവർ നേതൃത്വം നൽകി. കൂട്ടയോട്ടത്തിൽ തലശ്ശേരിസബ് ഡിവിഷൻ പരിധി പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരും തലശ്ശേരി സായി സെൻ്റർ, ഗവൺമെൻ്റ് ബ്രണ്ണൻ' കോളേജ്, തലശ്ശേരി എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള സ്കൂളുകളിലെ എസ് പി സി കേഡറ്റുകളും തുടങ്ങി വിവിധ മേഖലകളിലായി 400 ഓളംപേർ പങ്കെടുത്തു. തലശ്ശേരി സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ചുറ്റി സ്റ്റേഡിയത്തിൽ സമാപിച്ചു.


whatsapp-image-2025-06-26-at-21.06.53_743f453c

അധോലോക കേന്ദ്രം

'ക്ലീനാക്കി '


തലശ്ശേരി: അധികമൊന്നും ആൾ പെരുമാറ്റമില്ലാത്ത കടലോരത്തെ മത്സ്യ മാർക്കറ്റിന്നടുത്ത ലഹരി മാഫിയയുടെ സ്ഥിരം കേന്ദ്രമായ പണി തീരാത്ത കെട്ടിട പരിസരമാകെ നഗരസഭയുടെ നേതൃത്വത്തിൽ ഇന്നലെ ശുചീകരിക്കുകയും, പുറത്ത് നിന്നുള്ളവർക്ക് അകത്തേക്ക് കടക്കാനാവാത്ത വിധത്തിലുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഫോർട്ട് ഉദ്യോഗസ്ഥർക്കായുള്ള ക്വാർട്ടേർസിൻ്റെ നിർമ്മാണം നടക്കുന്ന പ്രദേശമാണിത്.കഴിഞ്ഞ കുറേക്കാലമായി പണിതീരാത്ത ഈ കെട്ടിടമായിരുന്നു ലഹരി മാഫിയയുടേയും അധോലോക സംഘത്തിൻ്റേയും സ്ഥിരം താവളമാണ്. ഇവിടെ കൂടുതൽ സി.സി.ടി.വി .കേ മറകൾ സ്ഥാപിക്കാൻ തീരുമാനമായി.

ലഹരി വിരുദ്ധ ദിനത്തിൽ അതിരാവിലെ നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാ റാണി, സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി ,എഎസ് പി കിരൺ ഐ പി എസ്, എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ ശുചീകരണ വിഭാഗം, ഹരിത കർമ്മ സേന, 'വിദ്യാർത്ഥികൾ, പൊലീസ് സേനാംഗങ്ങൾ, എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.മഴ മാറുന്നതോടെ ജനപങ്കാളിത്തത്തോടെ

 നഗര ശുചീകരണം തുടർച്ചയായി നടത്തും.


ചിത്രവിവരണം: മത്സ്യ മാർക്കറ്റ് പരിസരത്ത് നടന്ന ശുചീകരണ യജ്ഞം


whatsapp-image-2025-06-26-at-21.07.10_07442a2a

ജില്ലാ കോടതികോംപ്ലക്സിലെ

ലിഫ്റ്റിൽ കയറാൻ പേടി.


തലശ്ശേരി: ജില്ലാ കോടതി കോംപ്ലക്സിലെ ലീഫ്റ്റിൽ കയറുന്നവർ, ഭയാശങ്കകളോടെയാണ് ലിഫ്റ്റിൽ കാലെടുത്ത് വെക്കുന്നത് 'ഇടവിട്ട നാളുകളിൽ പലരും ലിഫ്റ്റിൽ കുരുങ്ങിയതാണ് കാരണം.

ഏറ്റവുമൊടുവിൽ

ജൂൺ 21 ന് 7 മണിയോടെയാണ് ആറാം നിലയിൽ കോടതി ജീവനക്കാരൻ കുടുക്കിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി കെ സന്ദീപിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നി രക്ഷാ സേന അര മണിക്കൂറിലേറെ പ്രയത്നിച്ചാണ് ആളെ പുറത്ത് എത്തിച്ചത് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ ലിഫ്റ്റിൽ ആളുകൾ കുടു ങ്ങിരുന്നു പിന്നീട് പല തവണ അഭിഭാഷകരും കക്ഷികളും ലിഫ്റ്റിൽ കുടുങ്ങുന്നത് തുടർക്കഥയായി ' പുതിയ ലിഫ്റ്റിന്റെ അപാകത മാറ്റാൻ അധികൃതർ അടിയന്തിര ശാശ്വത പരിഹാരം കാണണമെന്നാണ് ജീവനക്കാരുടേയും, വക്കീലന്മാരുടേയും ആവശ്യം



ചിത്രവിവരണം:ജില്ലാ കോടതി കെട്ടിട സമുച്ഛയം

whatsapp-image-2025-06-26-at-21.07.24_bb138995

എൻ സി സി യുടെ വേറിട്ട ലഹരി വിരുദ്ധ പരിപാടികൾ  


ചൊക്ലി : വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സിയുടെ കീഴിലുള്ള രാമവിലാസം ഹയർ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തിൽ വ്യത്യസ്തമായ പരിപാടികൾ നടന്നു. ലഹരിക്കെതിരെ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഫസ്റ്റ് ഇയർ എൻ സി സി കേഡറ്റുകൾ സൂംബ ഡാൻസ് അവതരിപ്പിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും തുടർ പരിശീലനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് കേഡറ്റുകൾ പ്രാദർശനം നടത്തിയത്. 

മുഴുവൻ കേഡറ്റുകളെയും ഉൾപ്പെടുത്തിക്കൊണ്ട് ലഹരി വിരുദ്ധ റാലി നടത്തി. റാലി സ്കൂൾ ഹെഡ്മിസ്ട്രസ് സ്മിത എൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീ ഉദയകുമാര്‍ കെ, എൻ സി സി ഓഫീസർ ശ്രീ ടി പി രാവിദ്, ആർമി ഓഫീസർമാരായ ഹവിൽദാർ ജയറാം, നായിക് കിരൺ എന്നിവർ പരിപാടിക്ക് നേതൃത്യം നൽകി. മുഴുവൻ കേഡറ്റുകളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.


ഹെഡ്മിസ്ട്രസ് എൻ.സ്മിത ഫ്ലാഗ്ഗ് ഓഫ് ചെയ്യുന്നു

ഗുണ്ടർട്ട് സ്ക്വയറിന് ഇനി പുതുമുഖം


തലശ്ശേരി: സ്റ്റേഡിയത്തിനും സ്റ്റേറ്റ് ബാങ്കിനുമിടയിലായി സ്ഥിതിചെയ്യുന്ന ഗുണ്ടർട്ട് സ്‌ക്വയർ സ്റ്റേറ്റ് ബാങ്ക് സഹായത്തോടെ നവീകരിക്കുന്നു. 

സ്റ്റേറ്റ് ബാങ്ക് സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് എസ്.ബി.ഐ. ബ്രാൻഡിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്റ്റേറ്റ് ബാങ്ക് സിജിഎം ഭുവനേശ്വരിയുമായി നഗരസഭാധികൃതർ സംസാരിച്ചു. പദ്ധതി നിർവഹണത്തിന് വേണ്ട എല്ലാ സഹായസഹകരണങ്ങളും നൽകാമെന്ന് ബാങ്ക് അധികൃതർ ഉറപ്പുനൽകി. നാടിന്റെ പുരോഗതിയിലും മുന്നേറ്റത്തിലും പങ്കാളികളായികൊണ്ട് സ്റ്റേറ്റ് ബാങ്ക് നടത്തുന്ന ഈ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനനീയമാണ്.

തലശ്ശേരിയുടെ ചരിത്രത്തിനൊപ്പം തന്നെ സഞ്ചരിക്കുന്ന ഹെർമ്മൻ ഗുണ്ടർട്ടിന്റെ ഓർമ്മകൾ ഇവിടെ എക്കാലവും നാടിന് വഴികാട്ടിയായി നിൽക്കും. വിദ്യാർഥികൾക്കും മറ്റും വളരെ ഉപകാരപ്രദമായ രീതിയിൽ ഈ ഗുണ്ടർട്ട് സ്ക്വയറിനെ നവീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

bjghghg

കോടിയേരി എടത്തട്ടയിൽ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിൽ റോഡിന് കുറുകെ കടപുഴകി വീണ പുളിമരം.

whatsapp-image-2025-06-26-at-21.08.35_36bdae39

ബൈക്കിൽ ഒളിച്ച പാമ്പുമായി ബൈക്ക് യാത്ര! 


തലശ്ശേരി:ജോലി കഴിഞ്ഞ് രാത്രിയിൽ വീട്ടിലെത്തി മുറ്റത്ത് നിർത്തിയിട്ട ബുളളറ്റിൽ പാമ്പു കയറി ഒളിച്ചതറിയാതെ രാവിലെ വീണ്ടും ബൈക്കെടുത്ത് കിലോമീറ്ററുകളോളം ഓടിയ ട്യൂഷ്യൻ അദ്ധ്യാപകന് ഒടുവിൽ കാര്യമറിഞ്ഞപ്പോൾ, ഞെട്ടിത്തരിച്ചു പോയി. . കുട്ടി മാക്കൂലിലെ കുനിയിൽ വയലബ്രോൻ പ്രദിപനാണ് ഈ വിചിത്രമായ അനുഭവം ബുധനാഴ്ച രാത്രി വീട്ടിൽ നിർത്തിയിട്ട ബൈക്ക് വ്യാഴാഴ്ച രാവിലെയാണ് പ്രദീപൻ വീണ്ടും സ്റ്റാർട്ട് ചെയ്ത് തലശേരിയിലേക്ക് പോയത്. വഴിയിൽ തിരുവങ്ങാട്ടെ മേലൂട്ട് മഠപ്പുരയിൽ നിർത്തി തൊഴുത് പ്രാർത്ഥിച്ചു - അവിടെ നിന്നും നേരെ എം.എം. റോഡിലെ നരസിംഹ ക്ഷേത്രത്തിനടുത്ത് നിർത്തി - ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ച ശേഷം തിരികെ ബൈക്കിനടുത്തെത്തി.. കയറിയിരുന്ന് സ്റ്റാർട്ട് ചെയ്യാൻ താക്കോലിട്ടപ്പോഴാണ് ഹാന്റിലിനടിയിലെ വയറുകളിൽ വലിയ പാമ്പ് ചുറ്റി കിടന്നതായി കണ്ടത്. ഉടൻ ബൈക്ക് സ്റ്റാന്റിൽ കയറ്റി. തത്സമയം അവിടെയെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ വിളിച്ച് സഹായം ചോദിച്ചു. കമ്പുവടിയുമായെത്തിയ തൊഴിലാളി യുവാവ് പാമ്പിനെ കുത്തി ഏറെ പണിപ്പെട്ട് പുറത്തേക്ക് തള്ളി. പുറത്ത് വരുന്നതിനിടയിൽ കൈയ്യിലുള്ള വസ്ത്രം ഉപയോഗിച്ച് പാമ്പിന്റെ തലയിൽ പിടിച്ചു '.വനം വകുപ്പിന്റെ നിർദ്ദശപ്രകാരം പെരുമ്പാമ്പിനെ കണ്ടൽ കാട്ടിൽ വിട്ടയച്ചുവെന്ന് പ്രദീപൻ മാസ്റ്റർ പറഞ്ഞു. 


ചിത്രവിവരണം:പാമ്പിനെ കുപ്പിയിലാക്കുന്നു

whatsapp-image-2025-06-26-at-21.08.57_eb273ec1

ലയനൻ നിര്യാതനായി


ന്യൂ മാഹി :കവിയൂർ കുനിയിൽ ലയനൻ (62) നിര്യാതനായി പരേതനായ കെ.ജി ഗോവിന്ദന്റെയും ജാനകിയുടെയും മകനാണ് .ഭാര്യ: പ്രീത കുറ്റി പൊരിച്ചാൻ കണ്ടി ( റാണി പബ്ലിക് സ്കൂൾ വടകര)മക്കൾ: ' :പ്രണവ് (എം ജി ജി ആർട്സ് കോളേജ് മാഹി)അനഘ്( ഇന്ദിരാഗാന്ധി ഗവ പോളിടെക്നിക് കോളേജ് ചാലക്കര)സഹോദരങ്ങൾ :ഭാർഗവി (ഗുജറാത്ത്), ലതീക, അജിത, രജീത(പി എഫ് ഓഫീസ് കണ്ണൂർ)

സംസ്ക്കാരം 26 ന് രാത്രി 9 മണിക്ക് കവിയൂർ വീട്ടു വളപ്പിൽ നടക്കും

whatsapp-image-2025-06-26-at-21.09.11_8c14cce2

പൂപ്പാടത്ത് തൈകൾ നട്ടു.


മാഹി ..കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം വർഷവും ഓണത്തെ വരവേൽക്കാൻ പൂകൃഷിക് തൈകൾ നട്ടു 

വാടാമല്ലി ,ചെണ്ടുമല്ലി ഉൾപ്പെടെ 6 വ്യത്യസ്ത പൂച്ചെടികളാണ് നട്ടത്.  

മുണ്ടോക്ക് ഒടത്തിനകം റോഡിൽ നടന്ന പരിപാടി കർഷകസംഘം മാഹി വില്ലേജ് പ്രസിഡൻ്റ് മനോഷ് പുത്തലത്തിൻ്റെ അദ്ധ്യക്ഷതയിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം എം സി പവിത്രൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി സി.ടി. വിജീഷ്, സിപിഎം മാഹി ലോക്കൽ സെക്രട്ടറി കെപി നൗഷാദ് ,റിട്ടയേഡ് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ കെ.പി. ജയരാജൻ ,പ്രജില ഹരിലാൽ,വിനോദൻ ,

സതീഷ് സി എച്ച്, കെ.ജി. രാകേഷ് പി.രജിൽ സംസാരിച്ചു .


ചിത്രവിവരണം:പൂപ്പാടത്ത് തൈകൾ നടുന്നു

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2