
ഇത് പ്രപഞ്ച കലാകാരൻ്റെ
മണവാട്ടി :ചാലക്കര പുരുഷു
മാഹി:തിരുവസ്ത്രത്തിനുള്ളിലെഈകന്യാസ്ത്രീയുടെ മനസ്സ് കർത്താവായ യേശു കൃസ്തുവിൽ സമർപ്പിതമെങ്കിലും, വരവർണ്ണങ്ങളുടെ ലോകത്ത് ആത്മീയതയ്ക്കുമപ്പുറം ഭൗതികതയിലേക്കും വ്യാപരിക്കുന്നു.
ധ്യാനാത്മകമായ
ഏകാന്തതയെ പ്രണയിച്ച്, പ്രകൃതിയേയും മനുഷ്യരേയും നിറങ്ങളിൽ നിറച്ച് ക്ലാസിക്കൽ റിയലിസ്റ്റിക്ക് ചിത്രങ്ങൾ മെനയുകയാണ് സിസ്റ്റർ വിൻസി ജോസഫ് '
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര്യത്തിൽ നിന്നും പിറവിയെടുത്തതാണ് ഈ കലാകാരിയുടെ ഒട്ടുമിക്ക രചനകളും.
കാൽപ്പനികവും, യഥാത ദവുമായആശയങ്ങൾ കൊണ്ടും, വർണ്ണ വിന്യാസങ്ങൾ കൊണ്ടും, അവതരണത്തിലെ വ്യതിരിക്തത കൊണ്ടും ആസ്വാദകരെ അത്ഭുതപ്പെടുത്തുകയാണ് ഈ കലാകാരി .
ഹരിതകാന്തിയാർന്ന ഇടുക്കി ജില്ലയിലെ പാണ്ടിപ്പാറയിൽ ജനിച്ച വിൻസിയുടെ മനസ്സിൽ പ്രകൃതി മനോഹാരിത കുഞ്ഞുനാളിലേ ചേക്കേറിയതാണ്.
റോമിൽ സ്ഥാപിതമായ ഹോസ്പിറ്റാലർ സിസ്റ്റേഴ്സ് ഓഫ് മെഴ്സി (എച്ച്.എസ്.എം) എന്ന സഭയിലെ അംഗമാണിവർ.

' ശൈശവ ബാല്യകാലത്തു തന്നെ നിറങ്ങളിൽ നീരാടിയ വിൻസിയെന്ന കലാകാരിയെ വീട്ടുകാർ തിരിച്ചറിഞ്ഞ്പ്രോത്സാഹനം നൽകിയിരുന്നു.
അടുക്കളയിൽ നിന്ന് കിട്ടുമായിരുന്ന മഞ്ഞൾപ്പൊടി കൺമഷി സിന്ദുരം, പച്ചിലകൾ പിഴിഞ്ഞുള്ള നിറങ്ങൾ,, വർണ്ണക്കല്ലുകൾ, പൂവുകൾ ഇവയെല്ലാം ഉപയോഗിച്ചാണ് കുട്ടിക്കാലത്ത് ചിത്രങ്ങൾക്ക് നിറം പകർന്നിരുന്നത്. വീട്ടു ചുമരുകളിൽവരകളുടേയും വർണ്ണങ്ങളുടേയും മോഹനചിത്രങ്ങൾ പീലി വിടർത്തിയാടി. അധ്യാപകരുടെയും, കൂട്ടുകാരുടെയും പ്രോത്സാഹനം കൂടിയായപ്പോൾ ,
ശാസത്രീയമായി ചിത്രകല പഠിക്കണമെന്ന മോഹമായി.ചെന്നൈ
സ്റ്റെല്ലാമെനി കോളേജിൽ നിന്ന് ബി.എഫ്.എ ബിരുദം നേടി. തുടർന്ന്
ഫ്ലോറിഡയിലെ എയ്ഞ്ചൽ ആർട്ട് അക്കാഡിയിൽ നിന്ന് എം എഫ്.എ. പാസ്സായി. അവിടെ ക്ലാസിക്കൽ റിയലിസത്തിൽ ഉപരിപഠനം പൂർത്തിയാക്കി. ഇപ്പോൾ വാഗമണ്ണിനടുത്ത് മിത്രനികേതൻ എന്ന സ്ഥാപനത്തിൽ റസിഡൻഷ്യൽ ആർട്ടിസ്റ്റായി ജോലി ചെയ്യുന്നു.
പ്രകൃതിയിൽ ദൈവത്തെ ദർശിക്കുന്ന ഈ കലാകാരി, ദൈവം എന്നത് പ്രപഞ്ചത്തിലെ ഏറ്റവും വലിയ കലാകാരനാണെന്ന് തിരിച്ചറിയുന്നു. സുഷ്ടിയുടെ കലാകാരനെ പ്രണയിച്ച് തന്റെ ക്യാൻവാസിലൂടെ ചിത്രങ്ങൾ പകർത്തി. പ്രകൃതി സൗന്ദര്യത്തിൽ, ദൈവത്തിന്റെ സർഗാത്മകത അനുഭവിച്ചറിയുന്ന ഈ കലാകാരി തന്റെ ജീവിതം ആ കലാകാരന് സമർപ്പിക്കുവാൻ സന്ന്യാസജീവിതം തെരഞ്ഞെടുക്കുകയായിരുന്നു. കലയോടുള്ള ഉൽക്കടമായ അഭിനിവേശമാണ് ഏകാന്തതയുടെ ഈ കൂട്ടുകാരിയെ സന്ന്യാസ ജീവിതത്തിലേക്ക് നയിച്ചത്. പ്ലസ്ടു വിദ്യാഭ്യാസം കഴിഞ്ഞ് കോട്ടയത്തെ ചെങ്ങളത്തു പ്രവർത്തിച്ചിരുന്ന ഹോസ്പിറ്റാലർ സിസ്റ്റേർസ് ഓഫ് മെഴ്സി സന്യാസ സഭയിൽ ചേരുകയായിരുന്നു..

റിലീജിയസ് തീം, ബിബ്ലിക്കൽ, നേച്ചർ അബ്സ്ട്രാക്ട്, ക്രിയേറ്റീവ്, സ്റ്റിൽ ലൈഫ്, പോട്രൈറ്റ് എന്നിവയാണ് ചെയ്തിരുന്നത്.
അവസാനത്തെ അത്താഴ മെന്ന രചനയിൽ ക്രിസ്തുവിൻ്റെ ശിഷ്യൻമാർക്കു പകരം രാഷ്ട്രീയ സാമൂഹ്യ മേഖലയിലുള്ള മുപ്പത് വ്യക്തികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് 'സങ്കീർണ്ണമായ വർത്തമാനകാലത്തിൻ്റെ മിന്നലാട്ടമാണ് ഈ ചിത്രത്തിൽ തെളിയുന്നത്.
വാഗമണ്ണിൻ്റെ അഭൗമമായ
പ്രകൃതി ലാവണ്യം ഈ പ്രദേശത്ത് ജീവിച്ച്, ക്യാൻവാസുകളിൽ നിരവധി ക്ലാസിക്കൽ റിയലസ്റ്റിക് ചിത്രങ്ങൾ ഈ യുവസന്ന്യാസിനി തൻ്റെ ക്യാൻവാസുകളിൽ പകർത്തിയിട്ടുണ്ട്. ഋതു ഭേദങ്ങളിലുണ്ടാവുന്ന പ്രകൃതിയുടെ ഭാവമാറ്റങ്ങൾ മാത്രമല്ല, മൂടൽമഞ്ഞിൽ സൂര്യകിരണങ്ങൾ, ' പതിഞ്ഞ് ഓരോ നിമിഷങ്ങളിലുമുണ്ടാകുന്ന
അതിശയക്കാഴ്ചകളും നമ്മെ അനുഭവവേദ്യമാക്കുന്നു.
സിസ്റ്ററിൻ്റെ രണ്ട് പോട്രൈറ്റ് ചിത്രങ്ങൾ യൂറോപ്പിൽ 1500,2000 യൂറോവിന് വിറ്റുപോയെന്നത് ഈ കലാകാരിയുടെ സർഗ്ഗസിദ്ധിക്ക് ലഭിച്ച അംഗീകാരമാണ്.
ചെന്നൈ, ബാഗ്ലൂർ, ആലുവ, റോം, മാഹി എന്നിവിടങ്ങളിലെ പ്രമുഖ ഗാലറികളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
കത്തോലിക്കാ വൈദികർ, കന്യാസ്ത്രീകൾ, ബുദ്ധ സന്യാസികൾ, ചിത്രകാരന്മാർ,വിദ്യാർത്ഥികൾ എന്നിവർ അടങ്ങുന്ന സി.എ.ആർ.പി.ആർട്ട് ഫാമിലിയിൽ അംഗമാണിവർ. കുട്ടികൾക്കുവേണ്ടി ആർട്ട് ക്യാമ്പുകളും വർക്കുഷോപ്പുകളും സംഘടിപ്പിച്ചു വരുന്നുണ്ട്. .
ചിത്രപ്രദർശനങ്ങൾ, പ്രകൃതി യാത്രകൾ, കലാധ്യാനങ്ങൾ, പഠനങ്ങൾ എന്നിവ കുട്ടികൾക്കുവേണ്ടിയും കലയെ സ്നേഹിക്കുന്നവർക്കുവേണ്ടിയും സംഘടിപ്പിക്കുന്നുണ്ട്.മലയാള കലാഗ്രാമത്തിൽ നടക്കുന്ന സംസ്ഥാന തല ചിത്രപ്രദർശനത്തിൻ്റെ ഭാഗമായാണ് ഇവർ മാഹിയിലെത്തിയത്.
ചിത്രവിവരണം: സിസ്റ്റർ വിൻസി ജോസഫ് ചിത്രരചനയിൽ

ചക്ക - മാങ്ങ ഫെസ്റ്റ് നടത്തി
ചൊക്ലി ഗ്രാമ പഞ്ചായത്ത്കുടുംബശ്രീ സി.സി.എസി
ന്റെനേതൃത്വത്തിൽചക്ക - മാങ്ങ ഫെസ്റ്റ്നടന്നു. ഗ്രാമ പഞ്ചായത്ത്
ഹാളിൽ വച്ച് നടന്ന പരിപാടിയിൽ പ്രസിഡണ്ട്സി.കെ.രമ്യ ഉദ്ഘാടനം
ചെയ്തു, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. ശ്രീജ . അദ്ധ്യക്ഷത വഹിച്ചു. സി.ഡി എസ് ചെയർപേർസൻ എം.കെ. റിജിന,. കെ പ്രദീപ്.സി.കെ. ജനീബ , പി.പ്രിയ. സംസാരിച്ചു.
ചിത്രവിവരണം:ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ഉദ്ഘാടനം ചെയ്യുന്നു.

സുജാത നിര്യാതയായി
ന്യൂ മാഹി ..പുന്നോൽ കരിക്കുന്ന് റോഡിൽ ശൈലൻ പിടികക്ക് സമീപം അടിയേരി സുജാത (82) നിര്യാതയായി.പരേതരായ പുതിയ പറമ്പത്ത് ബാപ്പുവിന്റേയും അടിയേരി നാണിയുടേയും മകളാണ്
ഭർത്താവ് പരേതനായ പി. കെ ശ്രീധരൻ മക്കൾ. cശ്രീജേഷ്. ശ്രീജിന. മരുമക്കൾ.അനിൽകുമാർ . ഷിംന ശ്രീജിഷ് .സഹോദരങ്ങൾഗംഗാധരൻ (റിട്ടയേർഡ് മുൻസിപ്പൽ കമ്മീഷണർ മാഹി )രവീന്ദ്രൻ ( റിട്ടയർ ഡ് മാഹി സ്പിന്നിങ്ങ് മിൽ.) ശശീന്ദ്രൻ , വിജയലക്ഷമി,പരേ രതരായ കുഞ്ഞികൃഷ്ണൻ. നാരായണൻ. രുഗ്മിണി.

ടി.ശാന്ത നിര്യാതനായി
തലശ്ശേരി:കതിരൂർ തരുവണ തെരുവിൽ എടക്കാടന്റ വിട ടി. ശാന്ത (82) നിര്യാതനായി. ഭർത്താവ്: പരേതനായ എടക്കാടൻ രാഘവൻ. മക്കൾ: അശോകൻ, പ്രകാശൻ, സജീവൻ, സാജൻ, മരുമക്കൾ: ബിന്ദു, സന്ധ്യ, ഇന്ദു, ലെജിഷ, സഹോദരങ്ങൾ: ബാലൻ, രാധ, 'കൃഷ്ണൻ, പരേതരായ നാരായണൻ, മാധവി, കരുണൻ, സംസ്കാരം നാളെ രാവിലെ26/6/25 ന് 9 മണിക്ക് കുണ്ടുചിറയിൽ.

കക്കോട്ട് മനോളി കമാലുദ്ദീൻ
മാഹി: മുണ്ടോക്ക് റഹ്മാൻ വില്ലയിൽ പരേതരായ പൊന്നമ്പത്ത് ഖാലിദ് ഹാജിയുടെയും കക്കോട്ട് മനോളി ഫാത്തിമയുടേയും
മകൻ കക്കോട്ട് മനോളി കമാലുദ്ദീൻ ( 83)നിര്യാതനായി.
ദുബായ് അറബ് യൂണിറ്റി സ്കൂൾ ചീഫ് അക്കൗണ്ടൻറ് ആയിരുന്നു. ഭാര്യ :പൊന്നമ്പത്ത് കദീജ.
മക്കൾ: ഫസൽ റഹ്മാൻ (എമിറേറ്റ്സ് നാഷണൽ ബാങ്ക് ദുബായ്), ഫാത്തിമ ഫർസീന, ഫായിസ് റഹ്മാൻ (അൽ- ഐൻ നാഷണൽ ഇൻഷൂറൻസ്) , ഫിനോസ് റഹ്മാൻ (ദുബായ്) , മുഹമ്മദ് ഫൻസിം (അൽ ദാർ പ്രോപ്പർട്ടീസ് ,അബുദാബി)
മരുമക്കൾ : സജ്ജാദ് സഹീർ (നൗഷിബ അഡ്വർടൈസിംഗ് ), ഹബീബ , ഷിബിന , അബ്സര, ഫാഹിദ
സഹോദരങ്ങൾ: കെ.എം മുസ്തഫ എൻജിനീയർ , കെ .എം ആയിഷ.
ഇന്ന് വൈദ്യൂതി മുടങ്ങും
മാഹി: ജൂൺ 26 ന് പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കോഹിനൂർ, സെന്റ് തേരേസാ സ്ക്കൂൾ, പി.എം.ടി ഷെഡ് , പോന്തയാട്ട്, മൈദ കമ്പനി,കിഴന്തൂർ,ചാലക്കര വയൽ എന്നി പ്രദേശങ്ങളിൽ കാലത്ത് 9-30 മണി മുതൽ ഉച്ചയ്ക് 1 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

വായന വാരാചരണ ഉദ്ഘാടനവും
കൈ എഴുത്ത് മാസിക പ്രകാശനവും
മാഹി: ചാലക്കര പി. എം. ശ്രീ ഉസ്മാൻ ഗവ:ഹൈസ്കുളിൽ വായനദിന പരിപാടി സംഘടിപ്പിച്ചു.സ്കൂൾ സാഹിത്യ സമാജം
വായന വാരാചരണ ഉദ്ഘാടനവും എൽ.പി.വിഭാഗം കൊച്ചു കുട്ടികൾ തയ്യാറാക്കിയ കൈ എഴുത്ത് മാസിക പ്രകാശനവും സി.പി. ഹരീന്ദ്രൻ മാസ്റ്റർ ഉദ്ഘാനം ചെയ്തു.
സീനിയർ അദ്ധ്യാപിക പി.ശിഖ അദ്ധ്യക്ഷത വഹിച്ചു ചിത്രകാലാധ്യാപകൻ കെ.കെ. സനിൽ കുമാർ,സന്ദീവ് കെ.വി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
കലാസാഹിത്യ വേദി കൺവീനർ സുജിത രായരോത്ത് സ്വാഗതവും മലയാള അധ്യാപകൻ ആൻറണി നന്ദിയും പറഞ്ഞു.വാരാചരണത്തിൻ്റെ ഭാഗമായി കുട്ടികളുടെ വായനശാല സന്ദർശനവും, വിവിധ വ്യത്യസ്ത പരിപാടികളും വരും ദിവസങ്ങളിൽ സ്കൂളിൽ നടക്കും

വായന വാരാചരണം
മാഹി ..പന്തക്കൽ പി. എം. ശ്രീ- ഐ. കെ. കുമാരൻ മാസ്റ്റർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വായന വാരാചരണ പരിപാടി ആരംഭിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ കെ. ഷീബയുടെ അധ്യക്ഷതയിൽ പരിസ്ഥിതി പ്രവർത്തക കെ. കെ. സ്നേഹപ്രഭ ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ. പി. സുജീന്ദ്രൻ . പ്രധാന അധ്യാപിക എൻ. വി. ശ്രീലത, വിദ്യാർഥിനികളായ നിയ ഷജിൽ, ആദിമ മനോജ്കുമാർ, ചിത്രകാരൻ കെ. കെ. സനിൽ കുമാർ സംസാരിച്ചു.
ചിത്രവിവരണം: കെ.കെ.സ്നേഹപ്രഭഉദ്ഘാടനം ചെയ്യുന്നു

വായനാമുറി തുറന്നു
മാഹി:പന്തക്കൽ ഗവ: എൽ.പി. സ്കൂളിൽ വായനവാര സമാപന സമ്മേളനവും കുട്ടികൾക്കായൊരുക്കിയ വായനമുറിയും ഗ്രന്ഥശാല പ്രവർത്തകനും അധ്യാപകനുമായ സുരേഷ് കോമത്ത് ഉദ്ഘാടനം ചെയ്തു. മികച്ച വായന മികച്ച ഭാവനയിലേക്കും ക്രിയാത്മകതയിലേക്കും കുട്ടികളെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രഥമാധ്യാപിക കെ.ഷിംന , ടി.പി. ഷൈജിത്ത്, പി.ടി. സുബുല , സി . നീതു ഫാത്തിമ ഷെൻസ മെർസിൻ സംസാരിച്ചു.
വായനയുടെ പ്രാധാന്യം വിളി ച്ചോതിക്കൊണ്ട് സ്കിറ്റ്, നൃത്താവിഷ്കാരം, അക്ഷരമരം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. വായനവാര മത്സരങ്ങളിൽ വിജയികളായവർക്ക് സുരേഷ് കോമത്ത് സമ്മാനങ്ങൾ നൽകി.ഇ. ശ്രീലക്ഷ്മി, ഗോകുൽ സുരേഷ്, വി.എം. സലിന, കെ.പി. അനിത തുടങ്ങിയവർ നേതൃത്വം നൽകി.

മാഹി: പള്ളൂർ കസ്തൂർബ ഗാന്ധി ഗവൺമെൻ്റ് ഹെസ്കൂളിൽ വായന വാരാചരണ പരിപാടികൾ സമാപിച്ചു.
സമാപന സമ്മേളനം വിദ്യാലയത്തിലെ പൂർവ്വാധ്യാപകനും പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സ്വന്തം അഭിരുചിക്ക് അനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുത്തു വായിക്കാൻ കുട്ടികൾക്കാവണമെന്നും ചെറുപ്പ കാലം തൊട്ടെയുള്ള വായനശീലത്തിലൂടെ മാത്രമെ ആ ശേഷി നേടിയെടുക്കാൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.
പ്രധാനാധ്യാപിക ലിസി ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു.
വായന വാരാചരണത്തിൻ്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽവിതരണം ചെയ്തു.
കുട്ടികൾ തയ്യാറാക്കിയ ചുമർ മാസികയും പോസ്റ്ററകളും പ്രകാശിപ്പിച്ചു.
കുട്ടികളുടെ കവിതാവതരണങ്ങളും
ഉണ്ടായി.
സ്റ്റാഫ് സെക്രട്ടറി വി.പി. ഷമീദ സ്വാഗതവും സി. തുഷാര നന്ദിയും പറഞ്ഞു.

മയക്കുമരുന്ന് വിരുദ്ധ ദിനാചരണം: "പുനർജ്ജനി 2025" സംഘടിപ്പിച്ചു
തലശ്ശേരി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി തലശേരി നഴ്സിങ് കോളേജിലെ
എൻ എസ് എസ് & എസ് എസ് ജി.പി. യൂണിറ്റുകൾ സംയുക്തമായി "പുനർജ്ജനി 2025" എന്ന പേരിൽ ബോധ വൽക്കരണ പരിപാടി സംഘടിപ്പിച്ചു.
കലാലയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മം എക്സൈസ് പ്രിവൻ്റീവ് ഓഫീസർ
സമീര് ധര്മടം നിർവഹിച്ചു. നന്മകൾ പരിപാലിക്കുക എന്ന സന്ദേശത്തിന് ഊന്നൽ നൽകി വ്യക്ഷത്തൈ നനച്ചാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.തുടർന്ന് മയക്കുമരുന്നിനെതിരെ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
പ്രിൻസിപ്പൽ ഡോ. സ്വപ്ന ജോസ് അധ്യക്ഷയായി. എസ് എസ് ജി പി നോഡൽ ഓഫീസർ ഡോ.സിന്ധു.കെ സ്വാഗതം പറഞ്ഞു. പരിപാടിയിൽ എം.ഡി, സി. മോഹനൻ എ.ഒ. കെ.വേലായുധൻ , പ്രൊഫസർ സജന പി വി, ഡോ. മഞ്ജുള കെ.സി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോ- ഓർഡിനേറ്റർ കെ..ലതിക. കെ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ നൃത്തശില്പം, മൈം, ഗ്രൂപ്പ് സോങ്, റീൽസ് പ്രദർശനം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി..
വിവിധ മത്സര വിജയികൾക്ക് സമ്മാനദാനനവും .സമാപനത്തിനോടനുബന്ധിച്ച് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തoബ് ഇംപ്രഷൻ ട്രീ നിർമ്മിക്കുകയും ചെയ്തു

ഉദ്ഘാടനത്തിന് മുമ്പ് റോഡിൽ വിള്ളൽ
തലശ്ശേരി: പുതിയ ബസ്സ് സ്റ്റാൻ്റിനേയും, പഴയ ബസ്സ് സ്റ്റാൻ്റിനേയും ബന്ധിപ്പിക്കുന്ന നഗരത്തിലെ സുപ്രധാന റോഡായ ലോഗൻസ് റോഡ് നവീകരണത്തിൻ്റെ ഭാഗമായി കോടികൾ ചിലവഴിച്ച് നവീകരിച്ചു കൊണ്ടിരിക്കുകയാണ്.
പണിതീരും മുമ്പുതന്നെ കോൺക്രീറ്റ് റോഡിൻ്റെ പല ഭാഗങ്ങളിലും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്'
ചിത്രവിവരണം: വിള്ളലുകൾ വീണറോഡ്
സർക്കാർ ഇടപെട്ട് വില നിയന്ത്രിക്കണം
തലശ്ശേരി.വിപണിയിൽ സർക്കാർ ഇടപെട്ട് വില നിയന്ത്രിക്കണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വെളിച്ചെണ്ണ, അരി, തേങ്ങ, നേരിയരി, പച്ചക്കറികൾ എന്നിവയ്ക്ക് ദിവസേന വില കൂടുന്നു. ഹോട്ടൽ മേഖലയെയാണ് വില വർധന ബാധിക്കുന്നത്. നിത്യേന ഹോട്ടലുകൾ പൂട്ടുന്നു. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ഹോട്ടലുകളിൽ 5 ലിറ്റർ താഴെയുള്ള കുപ്പി വെള്ളം നിരോധിച്ചു. ഹോട്ടലുകളിൽ മാത്രം നിരോധിച്ചാൽ എന്ത് പ്രയോജനമാണുണ്ടാവുക. ഇതിന്റെ പേരിൽ ഇനി ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ട് ഉണ്ടാവും. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ. അച്യുതനും സെക്രട്ടറി ഭൂപേഷും ആവശ്യപ്പെട്ടു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group