
അണിഞ്ഞൊരുങ്ങുന്നു, സെൻ്റിനറി ഉദ്യാനതീരം സഞ്ചാരികളെ മാടി
വിളിക്കാൻ:ചാലക്കര പുരുഷു
തലശ്ശേരി: തലശ്ശേരി ജില്ലാ കോടതി കെട്ടിട സമുച്ഛയത്തിന് അഭിമുഖമായി, ദേശീയപാതയോരത്ത് അതി മനോഹരമായ കടൽത്തീരത്തുള്ള നഗരസഭയുടെ സെൻ്റിനറി പാർക്ക്, അത്യാധുനികവൽക്കരിക്കപ്പെടുന്നു. ആർത്തല ച്ചെത്തുന്ന തിരമാലകളുടെ രൗദ്രഭാവങ്ങൾക്കൊപ്പം, കാറ്റാടി മരങ്ങളുടെ സംഗീതവുമാസ്വദിച്ച്, അസ്തമയ സൂര്യൻ്റെ വർണ്ണ ഭംഗിയും, ചേക്കേറുന്ന പറവകളേയും കണ്ട്, ഇളം കാറ്റിൻ്റെ കുളിരേറ്റ് സായന്തനങ്ങളെ അവിസ്മരണീയമാക്കാൻ ഈ കടലോര ഉദ്യാനം ഇനി സഞ്ചാരികളെ മാടി വിളിക്കും.
രണ്ടര കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ ടൗൺ ബാങ്കാണ് നവീകരണ പ്രവർത്തനം നടത്തുന്നത്. പ്രകൃതിക്ക് കോട്ടം തട്ടാതെ കലാപരതയോടെയുള്ള നിർമ്മാണം ത്വരിതഗതിയിൽ നടന്നുവരികയാണ്. കുട്ടികൾക്കും, വയോജനങ്ങൾക്കുമെല്ലാം നിരവധി വിനോദോപാധികളോടെ സജ്ജമാക്കുന്ന സെൻ്റിനറി പാർക്ക് നഗരത്തിലെ ഏറ്റവും പ്രിയതരമായ ഉദ്യാന - വിനോദ കേന്ദ്രമായി മാറും.നിരവധി റൈഡുകളും ,ജലകേളീ സംവിധാനവും, കമനീയമായ ഇരിപ്പിടങ്ങളും, അലങ്കാര ദീപങ്ങളും, കലാപരിപാടികൾ അവതരിപ്പിക്കാനുള്ള വേദിയും ബർത്ത് ഡേ, മറ്റ് ആഘോഷ പരിപാടികൾ നടത്താനുള്ള സംവിധാനങ്ങളും, നാടൻ ഭക്ഷണശാലകളുമെല്ലാം സജ്ജമാക്കുന്നുണ്ട്.
ഇവിടെ നിന്ന് നോക്കിയാൽ ഹരിതാഭമായ ധർമ്മടം ദ്വീപും കാണാനാവും, കടലിൻ്റെ സംഗീതം മലയാളി പ്രേക്ഷകരുടെ ഹൃദയാന്തരങ്ങളിൽ സന്നിവേശിപ്പിച്ച വിഖ്യാത സംഗീതജ്ഞൻ കെ.രാഘവൻ മാസ്റ്റർ, അന്ത്യവിശ്രമം കൊള്ളുന്ന ഈ തീരത്താണ് അദ്ദേഹം സംഗീത സപര്യയിലുള്ള ചലനാത്മകതയുണർത്തുന്ന മനോഹരമായ ശിൽപ്പവുമുള്ളത്. . വരുന്ന ഓണത്തോടനുബന്ധിച്ച് പാർക്ക് നാടിന് സമർപ്പിക്കപ്പെടുമെന്ന് ചെയർപേഴ്സൺ കെ.എം.ജമുനാ റാണി ടീച്ചർ പറഞ്ഞു.
ചിത്രവിവരണം: സഞ്ചാരികൾക്കായി അതിവേഗം അണിഞ്ഞൊരുങ്ങുന്നസെൻ്റിനറി പാർക്ക് .
ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ
ശ്രമം സി.പി. എം.പ്രവർത്തകരെ
ശിക്ഷിച്ചു
തലശ്ശേരി:വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷാ തടഞ്ഞിട്ട് ഡ്രൈവറും ബി.ജെ.പി.പ്രവർത്തകനുമായ ഇ.കെ.ബിജുവിനെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ ഒമ്പത് സി.പി.എം.പ്രവർത്തകർക്ക് തടവും പിഴയും വിവിധ വകുപ്പുകളിലായി 15 വർഷം തടവും 28000 രൂപ വീതം പിഴയുമാണ് ശിക്ഷ'
.പത്ത് സി.പി.എം.പ്രവർത്തകരാണ് കേസിലെ പ്രതികൾ. ഒമ്പതാം പ്രതി സംഭവത്തിന് ശേഷം മരണപ്പെട്ടിരുന്നു.
മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി.കെ.ജോസ് മുമ്പാകെ പരിഗണിച്ചു വന്ന കേസാണിത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.രൂപേഷ് ആണ് ഹാജരായത്.
ബി.ജെ.പി.പ്രവർത്തകനായ അണിയാരത്തെ ഇളയടത്ത് താഴെ കുനിയിൽ ഇ.കെ.ബിജുവിനെ (36) അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പൊലീസ് കേസ്.
2016 മാർച്ച് 8 ന് രാവിലെ എട്ടര മണിയോടെ പെരിയാണ്ടി സ്കൂളിനടുത്ത് വെച്ച് ബിജു വിദ്യാർത്ഥികളുമായി പോവുകയായിരുന്ന കെ.എൽ. 58 ക്യു 5739 ഓട്ടോറിക്ഷ തടഞ്ഞിട്ട് മാരകായുധങ്ങളുമായി അക്രമിച്ച് പരിക്കേൽപ്പിച്ചു എന്നാണ് പരാതി.
സി.പി.എം.പ്രവർത്തകരായ അണിയാരത്തെ മഠത്തിൽ അപൊയിൽനിഖിൽ ( 29 ) കൈതയുള്ള പറമ്പത്ത് ആദർശ് കെ.പി. (31) നിർമ്മാല്യത്തിൽ വിജേഷ് (39) കിഴക്കെ പറമ്പത്ത് ശ്രീരാഗ് (29) പുളിഞ്ഞോളിൽ കെ.പി.സൂരജ് (29)അനന്തപുരത്ത് മാഥുൻ ( 36 ) പുല്ലായി കണ്ടി ദിലീഷ് (36) കോയ്യത്താന്റവിട കെ.പി.സനൽ ( 37 )ചാത്താടിയിൽ മിഥുൻ ലാൽ (33) കൈതയുള്ള പറമ്പത്ത് അനീഷ് (46) എന്നിവരാണ് കേസിലെ പ്രതികൾ.
സി.പി.എം.ബ്രാഞ്ച് സെക്രട്ടരിയെ കൊല്ലാൻ ശ്രമം: പ്രതികൾക്ക് 21 വർഷം തടവ് ആറേമുക്കാൽ ലക്ഷം പിഴ
തലശേരി: സി.പി.എം പുന്നോല്‍ ബ്രാഞ്ച് സെക്രട്ടറിയായ എം. പ്രകാശനെ ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് 21 വര്‍ഷവും ഏഴുമാസം തടവും 6,75,000 രൂപ പിഴയും കോടതി വിധിച്ചു.
തലശേരി അഡീഷനല്‍ അസി. സെഷന്‍സ് കോടതി ജഡ്ജി എം. ശ്രുതി ആണ് ഉത്തരവിട്ടത്.
പുന്നോലില്‍ കാറോത്ത് താഴെ ഹൗസില്‍ കെടി ദിനേഷ് എന്ന പോച്ചിറ ദിനേഷന് (45), പുന്നോല്‍ നികുഞ്ചം ഹൗസില്‍ വിവി പ്രവീണ്‍കുമാര്‍ എന്ന പ്രവീണ്‍ (58), കൊമ്മല്‍വയലില്‍ ശ്രീ ശങ്കരാലയത്തില്‍ കെ രൂപേഷ് (38), പുന്നോല്‍ ബഗ്ലയില് ഹൗസില്‍ ഗിരിജേഷ് (43), വയലളം ടെമ്പിള്‍ഗേറ്റിലെ കടുമ്പേരി ഹൗസില്‍ കെ.സി പ്രഷീജ് (47), ടെമ്പിള്‍ഗേറ്റ് പുരക്കണ്ടി ഹൗസില്‍ ഷിജേഷ് എന്ന ഷിജു (42), പുന്നോല്‍ കല്പാറ പയ്യനാടന്‍ ഹൗസില്‍ കെപി കനേഷ് (40), പുന്നോലിന് സമീപം ശ്രീനാരായണ മഠത്തില്‍ പയ്യനാഡന് നികേഷ്(34), വയലളം ടെമ്പിള്‍ഗേറ്റില്‍ രാജശ്രീഭവനത്തില് സിപി രാധാകൃഷ്ണന് എന്ന കല്ലുണ്ണി രാധാകൃഷ്ണന് (54), പുന്നോല്‍ വട്ടക്കണ്ടി ഹൗസില്‍ വി. സുദീഷ് എന്ന സുദി (36) എന്നിവരാണ് പ്രതികള്‍.
പ്രോസിക്യൂഷന് അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സി. പ്രകാശന് ഹാജരായി.
തലശേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ എം.പി വിനോദ് ആണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2009 ഫെബ്രുവരി 15ന് രാത്രി എട്ടിന് പുന്നോല്‍ റേഷന്‍പീടികയ്ക്ക് സമീപമാണ്ഒന്നു മുതല്‍ 10 വരെയുള്ള പ്രതികള്‍ രാഷ്ട്രീയ വിരോധം കാരണം മാരകായുധങ്ങളായ വാള്, ഇരുമ്പ് കമ്പി എന്നിവ ഉപയോഗിച്ച് കഴുത്തിവനും കാലിനും വെട്ടിപ്പരുക്കേല്‍പ്പിച്ചത്.

തലശ്ശേരിയിൽ ആഹ്ളാദ പ്രകടനം
നടത്തി
നിലമ്പൂർ തിരഞ്ഞെടുപ്പിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ തലശ്ശേരിയിൽ പ്രകടനം നടത്തി. എൻ. മഹമൂദ്, എം.പി.അരവി ന്ദാക്ഷൻ, ബഷീർ ചെറിയാണ്ടി, റഷീദ് കരിയാടൻ, കെ.ശശിധരൻ, പി.ഒ.റാഫി ഹാജി, സുശീൽ ചന്ദ്രോത്ത്, പി.വി.രാധാകൃഷണൻ വി.കെ.ഹുസൈൻ, സി.. കെ പി .മമ്മു, സി.അഹമ്മദ് അൻവർ, റഷീദ് തലായി, പി.സി.റിസാൽ ,പി.കെ.ഹനീഫ നേതൃത്വം നൽകി.
ആഹ്ലാദപ്രകടനം നടത്തി.
ചൊക്ലി:നിലമ്പുരിലെ യു ഡി എഫ് വിജയത്തിൽ നിലമ്പുർ ജനതയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ചൊക്ലിയിൽ യു ഡി എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി എം ഉദയൻ പി വി മുഹമ്മദ്, എം. പി പ്രമോദ്, സി ജി അരുൺ, കെ. എം പവിത്രൻ, കെ എം ചന്ദ്രൻ, പി. ഭരതൻ, പി കെ റഫീഖ്, ദീപസുരേന്ദ്രൻ നേതൃത്വം നൽകി

മാഹിയിലും
വിജയഹ്ലാദപ്രകടനം
മാഹി:നിലമ്പുർ ഉപതിരഞ്ഞടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ വിജയത്തിൽ മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി ടൗണിൽ പ്രകടനവും പള്ളി മൈതാനത്ത് പൊതുയോഗവും നടത്തി.
കെ. മോഹനൻ പി പി വിനോദൻ'കെ.സുരേഷ്, ആശാലത പ്രസംഗിച്ചു.'
വി.ടി.ഷംസുദിൻ, നളനി ചാത്തു, കെ.കെ. ശ്രീജിത്ത്. അജയൻ ചൂടി കോട്ട, പി.എം ശ്രീജേഷ് ,അലി അക് ബർ ഹാഷിം കെ.പി.രജിലേഷ് ജിജേഷ് ചാമേരി,സന്ദിവ് കെ.വി. സർഫാസ് ചൂടി കോട്ട നേതൃത്വം നൽകി.
ചിത്രവിവരണം.മാഹിയിൽ നടന്ന ആഹ്ലാദ പ്രകടനം

വി. കെ. ഭാസ്കരൻ മാസ്റ്ററെ
അനുസ്മരിച്ചു
ദീർഘകാലം ചൊക്ലി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഡി സി സി അംഗം എഴുത്തുകാരൻ, പ്രഭാഷകൻ സാമൂഹ്യ രംഗത്തെ നിറസാന്നിധ്യം ഒക്കെ ആയിരുന്ന വി. കെ. ഭാസ്കരന്മാസ്റ്ററെ ചൊക്ലി ഒളവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു ഡി എഫ് ചൊക്ലിയിൽ അനുസ്മരണ സമ്മേളനം നടത്തി. ഡി സി സി സെക്രട്ടറി കെ പി സാജു ഉത്ഘാടനം ചെയ്തു. എം ഉദയൻ അധ്യക്ഷം വഹിച്ചു.കോടിയേരി ബ്ലോക്ക് പ്രസിഡന്റ് കെ. ശശിധരൻ,വൈസ് പ്രസിഡന്റ് കെ എം പവിത്രൻ, അഡ്വ സി ജി അരുൺ ജന. സെക്രട്ടറി പി ഭരതൻ, മുസ്ലിം ലീഗ് ട്രഷറർ പി വി മുഹമ്മദ്, പി കെ റഫീഖ്, ബാലൻ കവിയൂർ, ദീപസുരേന്ദ്രൻ, സി അശോകൻ എന്നിവർ പ്രസംഗിച്ചു.

ഭാരതീയ വിചാരകേന്ദ്രം
ഭാരതീയ വിചാരകേന്ദ്രം ആഗസ്റ്റ് മൂന്നിന് മാഹിയിൽ വെച്ച് നടത്തുന്നസംസ്ഥാന പഠനശിബിരത്തിൻ്റെ സ്വാഗത സംഘ രൂപികരണ യോഗം സംസ്ഥാന സംഘടനാസിക്രട്ടറി വി. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

ധർണ്ണ സമരം സംഘടിപ്പിച്ചു.
ന്യൂ മാഹി: ന്യൂമാഹിയിലെ മുഴുവൻ റോഡുകളും അറ്റകുറ്റ പണി ചെയ്ത് ഗതാഗത യോഗ്യമാക്കുക,
ജൽ ജീവൻ പദ്ധതി പൂർത്തീകരിക്കുക,
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്
ന്യൂമാഹി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മുന്നിൽ
ബി ജെ പി ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.
ബി ജെ പി തലശ്ശേരി മണ്ഡലം
പ്രസിഡന്റ് കെ ലിജേഷ് ധർണ്ണ
ഉത്ഘാടനം ചെയ്തു.
ന്യൂ മാഹി ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പ്രജീഷ് മഠത്തിൽ അധ്യക്ഷത വഹിച്ചു.
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മെമ്പർ കെ പി രഞ്ജിനി,ബിഎംസ് മാഹി മേഖല പ്രസിഡന്റ് സത്യൻ ചാലക്കര,ബിജെപി മാഹി മണ്ഡലം മുൻ പ്രസിഡന്റ് ദിനേശൻ അങ്കവളപ്പിൽ, അനീഷ് കൊള്ളുമ്മൽ, കെ ശശിധരൻ സംസാരിച്ചു.
പി പ്രബീഷ് കുമാർ, കെ അനിൽ കുമാർ, അനീഷ് കൊളവട്ടത്, രമേശൻ തൊട്ടേന്റവിട, എം എം നിപീഷ് നേതൃത്വം നൽകി
ചിത്രവിവരണം: ബി ജെ പി തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് ധർണ്ണ ഉത്ഘാടനം ചെയ്യുന്നു

പള്ളൂർ ഗ്രാമ സേവാ ട്രസ്റ്റ് ദശ വാർഷികം ആഘോഷിച്ചു.
മാഹി:പള്ളൂർഇരട്ടപ്പിലാക്കൂൽ കേന്ദ്രമാക്കി കഴിഞ്ഞ 10 വർഷമായി മാഹിയിലെ വിവിധ പ്രദേശങ്ങളിൽ അശരണരായ രോഗികൾക്കും, മറ്റും കൈത്താങ്ങായി പ്രവർത്തിച്ചു വരുന്ന ഗ്രാമസേവാ ട്രസ്റ്റിന്റെ പത്താം വാർഷികം ആഘോഷിച്ചു. ട്രസ്റ്റ് രക്ഷാധികാരി ഡോ. ഭാസ്ക്കരൻ കാരായി ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് പ്രസിഡണ്ട് വി.പി. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ. അശോകൻ ,നാം മാറിയപ്പോൾ നമുക്ക് നഷ്ടമായതെന്ത്?' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ട്രഷറർ കെ.പി. ഫൽഗുണൻ സ്വാഗതവും എൻ.കെ. ഗണേശൻ നന്ദിയും പറഞ്ഞു..
ട്രസ്റ്റ് മുൻ ഭാരവാഹികളെ ആദരിച്ചു. ട്രസ്റ്റ് കുടംബാംഗങ്ങൾക്ക് ഉപഹാരവും നൽകി.
ചിത്രവിവരണം: ഡോ: ഭാസ്ക്കരൻകാരായി ഉദ്ഘാടനം ചെയ്യുന്നു

ഗൗരിലക്ഷമാഭായി തമ്പുരാട്ടിക്ക്
പൂർണ്ണ കുംഭത്തോടെ സ്വീകരണം
തലശ്ശേരി :തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തിരുവിതാംകൂർ ഇളയറാണി അശ്വതിതിരുന്നാൾ ഗൗരിലക്ഷ്മിഭായി ദർശനം നടത്തി ക്ഷേത്രത്തിൽ മേൽശാന്തി ശിവദാസ് മരുതം പാടി പൂർണ്ണ കുംഭത്തോടെ സ്വീകരിച്ചു ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ ശ്രീജിത്ത് സി.എം ട്രസ്റ്റി എൻ.ആർ അജയകുമാർ ജീവനക്കാർ ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു
ചിത്രവിവരണം: ഗൗരിലക്ഷ്മിഭായി തമ്പുരാട്ടിയെ പൂർണ്ണ കുംഭത്തോടെ സ്വീകരിക്കുന്നു
കാൻസർ രോഗ ബാധിതർക്ക്
ചികിൽസാ സഹായം; പദ്ധതിക്ക് തുടക്കമായി
തലശ്ശേരി : മുസ്ലിം സർവീസ് സൊസൈറ്റി (എം എസ് എസ്) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസൻ പേഷ്യൻസ് റിലീഫ് ഫണ്ട് എന്ന പേരിൽ കാൻസർ രോഗ ബാധിതർക്കുള്ള ചികിൽസാ സഹായ പദ്ധതിക്ക് തുടക്കമായി. ഭാരവാഹികളായി പ്രൊഫ. എ പി സുബൈർ (ചെയർമാൻ), ബി ടി കുഞ്ഞു (കൺവീനർ), ഡോ. പി മൊയ്തു (ട്രഷറർ), പി എം സി മൊയ്തു ഹാജി, പി കെ മുസ്തഫ, എ അബുബക്കർ ( വൈസ് ചെയർമാൻ മാർ), പി എം അഷ്റഫ്, വി മുനീർ, പി സി ലത്തീഫ് (ജോയിൻ്റ് കൺവീനർമാർ) എന്നിവരെയും 16 അംഗ പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു.
നാരങ്ങാപ്പുറം കുട്ട്യമ്മു സെൻ്ററിൽ ചേർന്ന യോഗത്തിൽ എം എസ് എസ് ജില്ലാ പ്രസിഡന്റ് ബി ടി കുഞ്ഞു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി വി സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ പി സുബൈർ, എഞ്ചിനിയർ പി അബ്ദുൽ റസാക്ക്, ഡോ. പി മൊയ്തു, എം സക്കരിയ, എഞ്ചിനിയർ കെ മമ്മൂട്ടി, പി എം അഷ്റഫ് സംസാരിച്ചു.

ഒളിമ്പിക്ദിനാചാരണവും സ്പോർട്സ്
ക്ലബ് ഉദ്ഘാടനവും
മാഹി : പള്ളൂർ വി എൻ പുരുഷോത്തമൻ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ഒളിമ്പിക് ദിനാചാരണവും, സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു. മുൻ പോണ്ടിച്ചേരി രഞ്ജി ട്രോഫി താരവും, നിലവിൽ പോണ്ടിച്ചേരി ടീമിന്റെ സഹ പരിശീലകനുമായ സജു ചോത്തൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ വൈസ് പ്രിൻസിപ്പൽ കെ. പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു. കായിക അദ്ധ്യാപകൻ സി സജീന്ദ്രൻ സ്വാഗതവും കെ എം സ്വപ്ന നന്ദിയും പറഞ്ഞു. സ്പോർട്സിലൂടെ ലോക സമാധാനം എന്ന സന്ദേശം വിളിച്ചോതി ഒളിമ്പിക് ഗാനത്തിന്റെ അകമ്പടിയോടെ സ്പോർട്സ് ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച നൃത്ത ശില്പം കുട്ടികൾക്ക് നവ്യാനുഭവമായി. ചിത്രകലാ അധ്യാപകൻ ടി എം സജീവൻ, കെ കെ സ്നേഹപ്രഭ, എം വി സുജയ പരിപാടികൾക്ക് നേതൃത്വം നൽകി.
പള്ളൂർ വി..എൻ.പി.സ്കൂളിൽ നടന്ന ഒളിമ്പിക്സ് ദിനാഘോഷം

സ്വാതന്ത്ര്യ സമര സേനാനി കേളോത്ത് മാധവൻ മാസ്റ്റരെ അനുസ്മരിച്ചു
മാഹി: മയ്യഴി വിമോചന സമരനേതാവും മദ്യവിരുദ്ധ പ്രസ്ഥാനത്തിൻ്റെ അമരക്കാരനുമായിരുന്ന കോളോത്ത് മാധവൻ മാസ്റ്ററുടെ 14ാം ചരമ വാർഷികദിനത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മാഹി ഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം കീഴന്തൂർ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ഐ.അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.
ചാലക്കര പുരുഷു, പി.പി.വിനോദൻ, എം.ശ്രീജയൻ, എ.കെ.സുരശേൻ മാസ്റ്റർ, ടി.എം. സുധാകരൻ, എം.എ.കൃഷ്ണൻ, അലി അക്ബർ ഹാഷിം സംസാരിച്ചു.
ചിത്രവിവരണം: കെ മാധവ കുറുപ്പിൻ്റെ സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചന

ശ്രീനാരായണ വായനശാല ഉന്നതവിജയികളെ അനുമോദിച്ചു
ചൊക്ലി : പ്രദേശത്തെ എസ്. എസ്. എൽ. സി, പ്ലസ് ടു ഉന്നത വിജയികളെയും എൽ. എസ്. എസ്, യു. എസ്. എസ് ജേതാക്കളെയും ചൊക്ലി ശ്രീനാരായണ വായന ശാല അനുമോദിച്ചു. അനുമോദന സദസ്സ് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഓറിയന്റൽ ഹൈ സ്കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ പ്രദീപ് അധ്യക്ഷത വഹിച്ചു.
വായനശാല സെക്രട്ടറി വി പി രജിലൻ, കെ പ്രകാശൻ ,എം ഹരീന്ദ്രൻ, പി മിനി സംസാരിച്ചു.
ചിത്രവിവരണം: കെ.കെ.പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു

ധർമടം സുരേന്ദ്രനെ ആദരിച്ചു
പരിസ്ഥിതി പ്രവർത്തകൻ ധർമടം സുരേന്ദ്രനെ ധർമടം ലയൺസ് ക്ലബ്ബിന്റെ 2025-2026 കാലത്തെ ഭാരവാഹികളെ സ്ഥാനരോഹണം ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണ്ണർ ലയൺ ടൈറ്റസ് തോമസ് ആദരിച്ചു.

കെ.മമ്മു നിര്യാതനായി
തലശ്ശേരി:കതിരൂർകാരക്കുന്നു പിഎം ഹൗസിൽ കെ. മമ്മു (83) നിര്യാതനായി..
ഭാര്യ. പി. എം. കുഞ്ഞിപ്പാത്തു.
മക്കൾ:പി. എം. റഹീസ്, റജുല.
മരുമക്കൾ: മുനീർ, ആയിഷ ശാഹിൻ.
സഹോദരങ്ങൾ:ആബൂട്ടി, പരേതരായഇബ്രാഹിം, കുഞ്ഞിപ്പാത്തു.

യൂസഫ് മരണപ്പെട്ടു
മാഹി: പെരിങ്ങാടി സ്പിന്നിംഗ് മിൽ റോഡിൽ വയലക്കണ്ടി മഹല്ലിൽ വില്ലപനിച്ചുള്ളതിൽ സൂബൈദ വില്ലയിൽ താമസിക്കുന്ന തലശ്ശേരിയിലെ കൊളത്തായി യൂസഫ് (55) കണ്ണൂർ ചെറുപുഴയിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു.
മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ.
തലശ്ശേരിയിലെ പരേതരായ കണ്ണങ്കോട് ഉസ്മാന്റെയും, കൊളത്തായി മറിയത്തിന്റെയും മകനാണ്.
ഭാര്യ: പെരിങ്ങാടി സുബൈദ വില്ലയിൽ സുബൈദ (എടവനം കണ്ടി ഹംസയുടെ മകൾ)
മക്കൾ: ഷഹബാസ് (ദുബായ്), ഷക്കീബ്, ശയാൻ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group