പ്രതിഭാ സംഗമവും ആദരായണവും

പ്രതിഭാ സംഗമവും ആദരായണവും
പ്രതിഭാ സംഗമവും ആദരായണവും
Share  
2025 Jun 22, 11:23 PM
mannanv 1

പ്രതിഭാ സംഗമവും ആദരായണവും


മാഹി: പൊതു പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് നേടിയവരേയും, വിവിധ മേഖലകളിലെ കലാമത്സര വിജയികളേയും, ഗുരുവായൂരിൽ അരങ്ങേറ്റം നടത്തിയവരേയും ചാലക്കര നാട്യഗൃഹം  

സംഘടിപ്പിച്ച

പ്രതിഭാ സംഗമത്തിൽ അനുമോദിച്ചു.

ചാലക്കര പി.എം ശ്രീ പി.കെ.യു.എച്ച്.എസ്. ഓഡിറ്റോറിയത്തിൽ 

റീജേഷ് രാജൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ

മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു സംഗമം ഉദ്ഘാടനം ചെയ്തു.

ദേശീയ അമേച്വർ നാടക മത്സരത്തിൽ രണ്ട് തവണ മികച്ച നടിക്കുള്ള പുരസ്ക്കാരം നേടിയ ചലച്ചിത്ര-നാടക നടി ഗീതാ സുരേഷിനെ ചടങ്ങിൽ ആദരിച്ചു.

നർത്തകി ഊർമ്മിള പത്മനാഭൻ സ്വാഗതവും' നാട്യഗൃഹം ഡയറക്ടർ ദിവ്യപ്രീതേഷ് നന്ദിയും പറഞ്ഞു.


ചിത്രവിവരണം: പ്രതിഭാ സംഗമവും ആദരായണവും ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2025-06-22-at-22.16.11_7384536a

ബുദ്ധമതത്തിൻ്റെ സംഭാവനയാണ് വായനശാലകൾ: കെ കെ മാരാർ


മാഹി .നമ്മുടെ പൈതൃകം എന്താണെന്ന് മനസ്സിലാക്കുന്നത് ഔപചാരികമായ സ്കൂൾ വിദ്യാഭാസത്തിൽ നിന്ന് മാത്രമല്ലെന്നും, വായനശാലകളിൽ നിന്നും സാംസ്‌കാരിക സഥാപനങ്ങളിലും നിന്ന് കൂടിയാണെന്നും ചരിത്ര ഗവേഷകനും, പ്രമുഖ ചിത്രകാരനുമായ കെ.കെ.മാരാർ പറഞ്ഞു. 

ബുദ്ധമതക്കാർ പെഗോഡകളെ ആരാധന ക്കൊപ്പം വിദ്യാഭ്യാസ, ചികിത്സാ, സാംസ്ക്കാരിക ഔന്നത്യത്തിനും ഉപയോഗപ്പെടുത്തിയിരുന്നു. ശ്രീ നാരായണ ഗുരുവാകട്ടെ ക്ഷേത്രങ്ങളെ ഇതിലുമപ്പുറം കൃഷിക്കും വ്യവസായ വളർച്ചയടക്കം ഉതകുന്ന പ്രചോദന കേന്ദ്രങ്ങളാവണമെന്നും ഉദ്ബോധിപ്പിച്ചു.

ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയം വായനവാരാചരണത്തോടനുബന്ധിച്ച് നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായനശാല പ്രസിഡന്റ് സി വി രാജൻ പെരിങ്ങാടി അധ്യക്ഷതവഹിച്ചു ക്ഷേത്രം പ്രസിഡന്റ് ടി പി ബാലൻ വിശിഷ്ട വ്യക്തിയെ ആദരിച്ചു. സെക്രട്ടറി പി കെ സതീഷ് കുമാർ സംസാരിച്ചു..

 വായനശാല സെക്രട്ടറി ടി ഹരീഷ് ബാബു സ്വാഗതവും വൈസ് പ്രസിഡണ്ട് എൻ കെ പത്മനാഭൻ നന്ദിയും പറഞ്ഞു


ചിത്രവിവരണം: കെ.കെ.മാരാർ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-06-22-at-22.18.40_2fb534df

കർമ്മ ഈസ് ഔവ്വർ ഗോൾ ' പ്രദർശനം തുടങ്ങി.


മാഹി:കേരളത്തിനകത്തുംപുറത്തുമുള്ള അറുപത് പ്രശസ്ത കലാകാരന്മാരുടെ ഒരാഴ്ച നീളുന്ന ' കർമ്മ ഈസ് ഔവ്വർ ഗോൾ ' ചിത്രപ്രദർശനത്തിന് മലയാള കലാഗ്രാമത്തിൽ തുടക്കമായി.

എം.വി.ദേവൻ ആർട്ട് ഗാലറിയിൽ ലളിതകലാ അക്കാദമി മുൻ വൈസ് പ്രസിഡണ്ട് സുരേഷ് കൂത്തുപറമ്പിൻ്റെ 'അദ്ധ്യക്ഷതയിൽ ഫോക് ലോർ അക്കാദമി മുൻ സെക്രട്ടരി എം.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

എം. ഹരീന്ദ്രൻ മാസ്റ്റർ, ചാലക്കര പുരുഷു, പ്രശാന്ത് ഒളവിലം. ബിനു രാജ് കലാപീഠം ,ഉദയൻ വടക്കൽ, എം.ഹുസൈൻ, ശ്രീകാന്ത് നെട്ടൂർ, അവിനാഷ് മാത്യു,

ബിജി ഭാസ്ക്കർ, കെ.എം.ശിവകുഷ്ണൻ ഷീല സൈമൺ സംസാരിച്ചു.പ്രദർശനം 28ന് സമാപിക്കും


 ചിത്രവിവരണം: എം.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2025-06-22-at-22.18.56_efafd9a4

കെ.കെ.ശ്രീധരൻ നമ്പ്യാർ


മാഹി ..നിടുമ്പ്രം രായരോത്ത് വീട്ടിൽ താമസിക്കുന്ന കൂടത്തിൽ കല്യാടൻ കെ.കെ.ശ്രീധരൻ നമ്പ്യാർ (86) നിര്യാതനായി..ഇന്ത്യൻ എയർ ഫോഴ്‌സിൽ നിന്നും വിരമിച്ചതിന് ശേഷം ദീർഘ കാലം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു. .എൻ എസ് എസ് തലശ്ശേരി കരയോഗം പ്രസിഡൻ്റ്, ചൊക്ലി ലയൻസ് ക്ലബ്‌ പ്രസിഡന്റ്‌, .സീനിയർ സിറ്റിസൺസ് ഫോറം തലശ്ശേരി, കല്യാടൻ ദേവസ്ഥാനം ട്രസ്റ്റ് എന്നിവയിൽ നേതൃത്വസ്ഥാനം വഹിച്ചിരുന്നു. ഭാര്യ: ആർ. ഭാരതി

മക്കൾ: ആർ പ്രമോദ്, (കേരള ഗ്രാമീൺ ബാങ്ക് സീനിയർ മാനേജർ, കണ്ണൂർ റീജിയണൽ ഓഫീസ്), ആർ.ബിന്ദു (പ്രധാന അദ്ധ്യാപികഎം എം നഴ്സറി ആൻഡ് യു പി സ്കൂൾ,ന്യൂ മാഹി.) പ്രശാന്ത്, (പെരിങ്ങത്തൂർ എം ഇ എസ് സ്കൂൾ), മരുമക്കൾ :ഗായകൻ കെ കെ രാജീവ്‌ മാസ്റ്റർ, ബിന്ദു പ്രമോദ്, ബിന്ദു പ്രശാന്ത്.സഹോദരി: വിശാലാക്ഷി. സഹോദരങ്ങൾ: പരേതരായ നാണു നമ്പ്യാർ, ദാമോദരൻ നമ്പ്യാർ, മാധവൻ നമ്പ്യാർ, കരുണാകരൻ നമ്പ്യാർ.

സംസ്ക്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് തലശ്ശേരി കണ്ടിക്കൽ എൻ എസ് എസ് ശ്മശാനത്തിൽ '.


whatsapp-image-2025-06-22-at-22.19.11_ddb014c6

നിർമ്മാണ മേഖലയിലെ അസംസ്കൃത വസ്തുകളുടെ ലഭ്യത ഉറപ്പ് വരുത്തണം


ന്യൂമാഹി : നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുകയും, വിലക്കയറ്റം തടണമെന്നും, ജൂലായ് 9 ന് നടക്കുന്ന ദേശീയ പൊതുപണിമുടക്കിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്നും 

നിർമ്മാണ തൊഴിലാളി യൂണിയൻ (സി ഐ ടി യു ) ന്യൂമാഹി ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. ന്യൂമാഹി ടൗണിലെ കെ വിനോദൻ നഗറിൽ സിഐടിയു ജില്ലാ കമ്മിറ്റിയംഗം ടി രാഘവൻ ഉദ്ഘാടനം ചെയ്തു. എസ് കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു.

എം രാജൻ, വി കെ സുരേന്ദ്രൻ, കെ പി പ്രമോദൻ, ടി എം സുരേഷ് കുമാർ, കെ കെ സുബീഷ്,എൻ മഹേഷ് സംസാരിച്ചു. ഭാരവാഹിക്കളായി

എസ് കെ വിജയൻ ( പ്രസിഡണ്ട്)

ടി എ ഷർമ്മിരാജ് , എൻ മഗേഷ് (വൈസ് പ്രസിഡണ്ടുമാർ) കെ പി പ്രമോദൻ (സെക്രട്ടറി), കെ കെ സുബീഷ്, വി കെ വിശ്വനാഥൻ (ജോയൻ്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.


ചിത്രവിവരണം : ടി രാഘവൻ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-06-22-at-22.19.48_f9e95398

ശതാഭിഷിക്തനായ

കെ ബാലൻ നായരെ ആദരിച്ചു


തലശ്ശേരി:കതിരൂരിന്റെ ആദ്ധ്യാത്മിക രംഗത്ത് സമഗ്ര സംഭാവനകൾ അർപ്പിച്ച കതിരൂർ ശ്രീ സൂര്യ നാരായണ ക്ഷേത്രം മുൻ ചെയർമാൻ ''ജ്യോതിർ മന്ദിറിൽ ശതാഭിഷിക്തനായ കെ ബാലൻ നായർക്ക് നവനിർമാൺ പബ്ലിക് സർവീസ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ വീട്ടിലെത്തി ആദര സമർപ്പണം നടത്തി. തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രം ജ്ഞാനോദയ യോഗം ഡയറക്ടർ മുരിക്കോളി രവീന്ദ്രൻ പൊന്നാട അണിയിച്ചു. ട്രസ്റ്റ് ചെയർമാൻ കുലോത്ത് രവീന്ദ്രൻ ആദര ഫലകം സമർപ്പിച്ചു. കതിരൂർ ശ്രീ സൂര്യനാരായണ ക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന ശ്രീ കൊട്ടിയൂർ നെയ്യമൃത് മഠത്തിന്റെ സാരഥിത്യത്തിൽ പതിറ്റാണ്ടുകളോളം പ്രവർത്തിച്ചിട്ടുണ്ട്  കെ വി രജീഷ്, ജി വി രാകേശ്, പ്രജിത്ത് തെരൂർ സംസാരിച്ചു.



ചിത്രവിവരണം:ശതാഭിഷിക്തനായ കെ ബാലൻ നായരെ ആദരിക്കുന്നു


theni-jayakumar

പുതുച്ചേരി മന്ത്രി തേനി ജയകുമാർ വാഹനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടു


മാഹി ..പുതുച്ചേരികൃഷി മന്ത്രി തേനി ജയകുമാർ സഞ്ചരിച്ചിരുന്ന കാർ പുതുക്കോട്ടൈ ജില്ലയിലെ മാങ്ങോട് കീടനാശിനി കടയ്ക്ക് സമീപം അപകടത്തിൽപ്പെട്ടു.

തഞ്ചാവൂരിലെ ഒരു ബന്ധുവിന്റെ വീട് സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. എതിരെ വരികയായിരുന്ന സൈക്കിൾ

യാത്രക്കാരനെ

ഇടിക്കാതിരിക്കാൻ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന റോഡ് റോളറിൽ ഇടിച്ചു. മന്ത്രി ജയകുമാറിന് നിസാര പരിക്കേറ്റു.

കാറിൽ സഞ്ചരിച്ചിരുന്ന പ്രകാശ്, ദയാനിധി, ഡ്രൈവർ സിലംബരശൻ, സുകുമാർ എന്നിവർക്കും പരിക്കേറ്റു.

ചികിത്സയ്ക്കായി പുതുക്കോട്ടൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


whatsapp-image-2025-06-22-at-22.20.42_3dbfc25f

സഹായധനം വിതരണം ചെയ്തു.


തലശ്ശേരി:കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ എച്ച് ആർ എ ) സുരക്ഷാ പദ്ധതിയുടെ സഹായധന വിതരണവും വസന്ത് ചികിത്സാ സഹായ വിതരണവും ചെയ്തു. ഹോട്ടൽ നവരത്‌ന ഇന്നിയിൽ നടന്ന പരിപാടി സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കെ.എച്. ആർ അ ജില്ല പ്രസിഡന്റ്‌ കെ.അച്ചുതൻ അധ്യക്ഷനായി, ജി ജയപാൽ കുടുംബ സുരക്ഷാ പദ്ധതിയുടെ വിശദീകരണം നടത്തി. ചികിത്സാ സഹായ വിതരണം കെ. പി. ബാലകൃഷ്ണ പൊതുവാൾ നടത്തി. ബിജുലാൽ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ്‌ ഷെറീഫ്, എൻ. സുഗുണൻ, ഷനോജ് റഹ്മാൻ, നാസർ മടോൾ, കെ എൻ ഭൂപേഷ്, ബിജു ചുള്ളിക്കര, രാമകൃഷ്ണൻ എഴുത്തൻ, എ നാരായണൻ സംമ്പന്ധിച്ചു.


ചിത്രവിവരണം:

സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-06-22-at-22.21.16_820a49b7

ധർമടം ലയൺസ്

ക്ലബ്‌ ഭാരവാഹികൾ

സ്ഥാനമേറ്റു.


തലശ്ശേരി: ധർമ്മടം ലയൺസ് ക്ലബ്ബിൻ്റെ പുതിയ സാരഥികളെ

പാലയാട് എൻ.ടി.ടി.എഫ് അസാപ് ഹാളിൽ നടന്ന ചടങ്ങിൽ ഡിസ്ട്രിക്ട് വൈസ് ഗവർണർ ലയൺ ടൈറ്റസ് തോമസ് എം ജെ ഫ് സ്ഥനാരോഹണം നടത്തി 

ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ സുരേന്ദ്രൻ ധർമ്മടത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. എരഞ്ഞോളി ചിൽഡ്രൻസ് ഹോമിലെ അന്തേവാസികളായ പെൺകുട്ടികൾക്ക് പുതു വസ്ത്രങ്ങൾ നൽകി.

 റീജിയണൽ ചെയർ പേഴ്സൻമാരായ ലയൺ പി.പി. സധേഷ്, ലയൺ എം സി രാകേഷ് , വൈസ് പ്രസിഡണ്ട് ലയൺ അയ്യപ്പൻ, ലയൺ അന്നമ്മ കുര്യൻ, ഉമ കെ ൻ, ഷീജ സി എം, കുര്യൻ പി.ജെ, ദിലീപ് കുമാർ ടി.എം. സംസാരിച്ചു.

പ്രസിഡന്റായി ലയൺ അന്നമ്മ കുര്യൻ,

സെക്രട്ടറി ഷീജ സി.എം

ട്രഷറർ കുര്യൻ പി.ജെ.

വൈസ് പ്രസിഡന്റ്‌മാരായി 

അയ്യപ്പൻ,

വി കെ മനോജ്‌ 

ജോയിന്റ് സെക്രട്ടറിയായി പ്രകാശൻ എൻ എന്നിവരും ചുമതലയറ്റു


ചിത്രവിവരണം:ഡിസ്ട്രിക്ട് വൈസ് ഗവർണർ ലയൺ ടൈറ്റസ് തോമസ് എം ജെ ഫ് ഉദ്ഘാടനം ചെയ്യുന്നു.


bhumi12

ഭൂമിയുടെ സംരക്ഷകന് ആദരം


തലശ്ശേരി:എരഞ്ഞോളി പുഴയുടെ തീരത്തുള്ള കണ്ടൽക്കാടുകളെ സംരക്ഷിക്കുന്നതിനായി കണ്ടൽക്കാടുകൾക്കിടയിലും പുഴയിലുമുള്ള മാലിന്യങ്ങളെ നീക്കം ചെയ്‌ത്‌ വർഷങ്ങളായി മാതൃകാപരമായ പരിസ്ഥിതി പ്രവർത്തനം നടത്തുന്ന സുരേന്ദ്രൻ ധർമ്മടം എന്ന വി.രവീന്ദ്രനെ കണ്ണൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. തലശ്ശേരി ബൈസെൻ്റിനറി ഹാളിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്‌ജി. ജസ്റ്റിസ്.സി.എസ്.ഡയസ് ഉപഹാരം സമർപ്പിച്ചു. പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി .കെ.ടി.നിസാർ അഹമ്മദ് പൊന്നാട അണിയിച്ചു. ഓട്ടോറിക്ഷ തൊഴിലാളിയായ സുരേന്ദ്രൻ 1996 മുതൽ കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഒരു ദിവസം മണിക്കൂറുകളോളം തൻ്റെ ഉപജീവന മാർഗ്ഗമായ തൊഴിൽ മാറ്റിവെച്ചാണ് അദ്ദേഹം പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കുന്നത്.


ചിത്രവിവരണം: സുരേന്ദ്രൻ ധർമ്മടത്തിന് ഹൈക്കോടതി ജഡ്‌ജി. ജസ്റ്റിസ്.സി.എസ്.ഡയസ് ഉപഹാരം നൽകുന്നു


whatsapp-image-2025-06-22-at-22.22.17_653ef0ff

ലഹരി വിരുദ്ധ മാസാചരണ രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു.


  തലശ്ശേരി: മലബാർ കാൻസർ സെന്ററും, കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കണ്ട്രോൾ കൺസോർഷ്യവും, എക്സൈസ് ഡിപാർട്ടുമെൻ്റും, തലശ്ശേരി പ്രസ് ക്ലബ്ബും, ഫ്ലാഷ്ബാക്കും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ മാസാചരണത്തിൻ്റെ ഭാഗമായി ചിത്രരചന മത്സരം , കഥാ കവിത രചനാ മത്സരം , ക്വിസ് മത്സരം എന്നിവ നടത്തി.

 തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ കെ സി സി സി പ്രസിഡന്റ് മേജർ പി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ബ്രണ്ണൻ എച്ച് എസ് എസ് പ്രിൻസിപ്പൽ ആർ സരസ്വതി പരിപാടി ഉദ്ഘാടനം ചെയ്തു.

   വൈസ് പ്രസിഡണ്ട് പി കെ സുരേഷ് ലഹരി വിരുദ്ധ സന്ദേശം നൽകി. നാരായണൻ പുതുക്കുടി, ഡോ. അബ്ദുറഹിമാൻ കൊളത്തായി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി പി പ്രദീപൻ, ചിത്രകാരൻ ശെൽവൻ മേലൂർ, ഫ്ലാഷ് ബാക്ക് സെക്രട്ടറി അഫ്സൽ എന്നിവർ ആശംസകൾ നേർന്നു.

  കെ സി സി സി ജനറൽ സെക്രട്ടറി കെ എം ചന്ദ്രൻ സ്വാഗതവും ട്രഷറർ നിസാർ പടിപ്പുരക്കൽ നന്ദിയും പറഞ്ഞു.

   മത്സരങ്ങൾ നടത്തുവാൻ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ കെ സമീർ, ബാബു, ബി ടി കുഞ്ഞു, ഷീല സുരേഷ്, അഡ്വ. വി ടി ഷീല, സുമയ്യ റഹിമാൻ, ഒ ജി സേതുമാധവൻ, സി പി അനിത, ടി രാജീവൻ എന്നിവർ നേതൃത്വം നൽകി. ഇരുന്നൂറോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.


ചിത്രവിവരണം:പ്രിൻസിപ്പൽ ആർ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു


bhakshyasree-png-round
samudra-ayurveda-special
nishanth-thoppil-award-kochi-ichc
MANNAN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2