
കവികളുടെ നാട് ഭാസ്ക്കരൻ
മാഷിനെ അനുസ്മരിച്ചു
ചൊക്ലി. കവികളുടെ ഊരായ കവിയൂരിൽ പിറന്ന് കാൽപ്പനികത തൊട്ട് ആദ്ധ്യാത്മികത വരെയുള്ള ഇതിവൃത്തങ്ങൾ ഉൾക്കൊള്ളുന്ന മഹദ് ഗ്രന്ഥങ്ങളെഴുതി മലയാളികളുടെ ഹൃദയത്തിലിടം നേടിയ വിഖ്യാത കവി വി.കെ.ഭാസ്ക്കരൻ മാസ്റ്റരെ താൻ ഉപാദ്ധ്യക്ഷനായിരുന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക ലൈബ്രറി അനുസ്മരിച്ചു.
കലാ-സാഹിത്യ - സാംസ്ക്കാരിക മേഖലയിലെ ഒട്ടേറെ പ്രവർത്തകർ പങ്കെ ടുത്ത ചടങ്ങ് ചൊക്ലിയിലെ സാംസ്ക്കാരിക സംഗമമായി.
മൊയാരം മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനം ടി.ടി.കെ. ശശിയുടെ അദ്ധ്യക്ഷതയിൽ പൊന്ന്യം ചന്ദ്രൻ.ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവ ർത്തകൻ ചാലക്കര പുരുഷു, ലൈബ്രറി കൗൺസിൽ പ്രസിഡണ്ട്
പവിത്രൻ മൊകേരി, സി.വി.രാജൻ പെരിങ്ങാടി, സംസാരിച്ചു.പവിത്രൻ
പ്രസിഡണ്ട് ഡോ: എ.പി.ശ്രീ'ധരൻ സ്വാഗതവും, സിറോഷ് ലാൽ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: തെയ്യം കലാ അക്കാദമി ചെയർമാൻ ഡോ: എ.പി.ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു

ഭാസ്ക്കരൻ മാസ്റ്റരെ അനുസ്മരിച്ചു
ചൊക്ലി :പീപ്പിൾസ് വെൽഫയർ കോ-ഓപ്പ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വി.കെ. ഭാസ്കരൻ മാസ്റ്റർ അനുസ്മരണം ചൊക്ലി ടൗണിൽ നടന്നു
അഡ്വ. പി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു
കെ.പി.മോഹനൻ എം എൽ എ,മമ്പറം ദിവാകരൻ,അഡ്വ.കെ. സത്യൻ (പ്രസിഡണ്ട് ജ്ഞാനോദയയോഗം ജഗന്നാഥ ക്ഷേത്രം),എം.ഹരീന്ദ്രൻ മാസ്റ്റർ,കെ.പി. ദയാനന്ദൻ,പി.കെ. മോഹനൻ മാസ്റ്റർ,പ്രഭാകരൻ മാസ്റ്റർ,
പി.സി. രാജൻ,പുരുഷു വരക്കൂൽ,കെ.മനോഹരൻ മാസ്റ്റർ ഒ ഷാജികുമാർ
സംസാരിച്ചു
ചിത്രവിവരണം: കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

പരിചയപ്പെട്ട നാൾ തൊട്ട് അറിയാം. ജ്ഞാന തൃഷ്ണയുള്ള സ്നേഹിത നായിരുന്നു വി.കെ. ഭാസ്ക്കരൻ മാസ്റ്റർ. സാമൂഹ്യ , സാംസ്കാരിക, രാഷ്ട്രീയ വിഷയങ്ങളിലൊക്കെ സത്യസന്ധവും നിർഭയവുമായ അഭിപ്രായങ്ങൾ . അറിയാവുന്ന കാര്യങ്ങളെല്ലാം ലഭ്യമായ വേദികളിൽ തീഷ്ണതയോടെ അവതരിപ്പിക്കുക. അടിസ്ഥാനമില്ലാത്ത അധര വ്യായാമമായി ഒരു പ്രസംഗവും മാറിയില്ല. എല്ലാം തേടിപ്പിടിച്ച് വായിക്കും. അടുത്ത് പരിചയമുള്ളവരുമായി മനസ്സ് പങ്കുവെക്കും.
പുരാണേതിഹാസങ്ങൾ മാത്രമല്ല. ബൈബിളും ഖുറാനും ഗീതയുമെല്ലാം പഠിക്കാൻ, മനസ്സിലാക്കാൻ നടത്തിയ അന്വേഷണങ്ങൾ.
പല മത സാരവുമേകം എന്ന ശ്രീനാരായണ ഗുരുദേവ വാക്യങ്ങളിൽ ആകൃഷ്ടനായി. മതനിരപേക്ഷ രാഷ്ട്രീയത്തിൻ്റെ ഓരം ചേർന്ന് മാത്രം നടന്ന സുഹൃത്ത്.
മഹാത്മാവിൽ നിന്നും നെഹ്റുവിൽ നിന്നും നാട് അകലുന്നതിലെ വ്യാകുലത. ഞാനറിയുന്ന വി.കെ. ഭാസ്ക്കരൻ മാസ്റ്റർ അങ്ങിനെ യായിരുന്നു.
ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് , യേശുദേവനെക്കുറിച്ച് , പ്രവാചകനായ മുഹമ്മദ് നബിയെ കുറിച്ച് ആഴത്തിലിറങ്ങി പഠിച്ച ശേഷം പുസ്തക രചന.
ഏറ്റവും ഒടുവിൽ വാല്മീകി രാമായണം മലയാളത്തിലെക്ക് പരിഭാഷപ്പെടുത്താനുള്ള വിശ്രമമില്ലാത്ത കഠിനാദ്ധ്വാനം. ഏഴു വോള്യങ്ങളുള്ള പുസ്തകത്തിൽ രണ്ടായിരം ശ്ലോകങ്ങളുടെ പദാനുപദ മൊഴി മാറ്റം. 8 വർഷത്തെ തപസ്യ. അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ ശാരീരിക അസ്വാസ്ഥ്യം, കഠിനമായ ശ്വാസ തടസ്സം.
പുസ്തകം പൂർത്തിയായി, ഹ്രസ്വമായ സമയത്തിൽ അച്ചടി പൂർത്തിയാക്കാനുള്ള ഓട്ടത്തിലായിരുന്നു , നിഴൽ പോലെ കൂടെ നിന്ന അഡ്വ. പി.കെ. രവീന്ദ്രൻ. സദാ സഹായവുമായി നിന്ന കെ.പി. ദയാനന്ദൻ.
പ്രസിദ്ധീകരണ ചുമതല ഒരു വെല്ലുവിളിയായി സ്വീകരിച്ച ജി.വി. ബുക്സ് സ്ഥാപകനും ഉടമയുമായ പ്രിയ സ്നേഹിതൻ ജി.വി. രാകേഷ്. ഇടക്കിടെ രാകേഷിനെ വിളിച്ച് അന്വേഷിക്കും. യഥാസമയം നമുക്ക് പുസ്തം പുറത്തിറക്കണം. ഭാസ്കരൻ മാസ്റ്റരുടെ അഭിലാഷം അനുസരിച്ച് പപ്പേട്ടനെ ( ടി. പത്മനാഭൻ)വിളിച്ചു കഴിഞ്ഞു. ഭാസ്കരൻ മാസ്റ്റർ തീർത്തും ആവശനാണ്. കൃത്യ സമയത്ത് തന്നെ വാക്കു പാലിച്ച ജി.വി. രാകേഷിനെ അഭിനന്ദിക്കാതെ വയ്യ.
തലശ്ശേരി വെച്ച് നടന്ന പുസ്തക പ്രകാശന ചടങ്ങ് . എൻ്റെ സാന്നിദ്ധ്യം എത്ര മാത്രം ഭാസ്ക്കരൻ മാസ്റ്റർ കൊതിച്ചുവെന്ന് അറിയാം. കഴിയാതെ പോയി, ഭാസ്ക്കരൻ മാസ്റ്റർ.... അത്യന്തം അവശനായി വീട്ടിൽ കിടന്നപ്പോഴും എന്നെ ചോമ്പാലിലെ വീട്ടിലെത്തി കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചത് എന്തിനായിരുന്നു. പ്രിയ ഭാസ്ക്കരൻ മാസ്റ്റരുടെ ചേതനയറ്റ ശരീരത്തിൽ നോക്കിയപ്പോൾ, ഒരുപാട് സ്മരണകൾ മനസ്സിലെത്തി. ഇനി ചോമ്പാലിലെ വീട്ടിൽ ഭാസ്ക്കരൻ മാസ്റ്റർ വരില്ലെന്ന് ഓർക്കുമ്പോൾ, അടക്കാൻ കഴിയുന്നില്ല ദുഃഖം.
- മുല്ലപ്പള്ളി രാമചന്ദ്രൻ
ഇന്നത്തെ പരിപാടി
മാഹി പെരിങ്ങാടി ശ്രീകാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ വായനശാല & ഗ്രന്ഥാലയം വായനവാരാചരണം ഉദ്ഘാടനം കെ.കെ.മാരാർ കാലത്ത് 10 മണി

മാഹി: മലയാള കലാഗ്രാമം കർമ്മ ഈസ് ഔവർ ഗോൾ ഗ്രൂപ്പ് എക്സിബിഷൻ ഉദ്ഘാടനം രമേഷ് പറമ്പത്ത് എംഎൽഎ കാലത്ത് 11.30

മാഹി : ചാലക്കര ഉസ്മാൻ ഗവ: ഹൈസ്ക്കൂൾ നാട്യഗൃഹം പ്രതിഭാ സംഗമവും അനുമോദനവും.വൈ.4 മണി

ജീവിതാന്ത്യം വരെ പൊരുതി
മുന്നേറാൻ പുതുതലമുറക്ക് കഴിയണം: അരയാക്കണ്ടി
തലശ്ശേരി:വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും ഉണർന്ന് പ്രവർത്തിച്ചാലേ വർത്തമാനകാലത്ത് അക്കാദമിക് തലത്തിൽ മികവാർന്ന വിജയം കൈവരിക്കാനാവുകയുള്ളൂവെന്നും,
ജീവിതത്തിൻ്റെ അവസാനം വരെ പൊരുതി മുന്നേറാൻ കുട്ടികൾക്ക് സാധിതമാകണമെന്നും എസ്.എൻ.ഡി.പി.യോഗം ദേവസ്വം സെക്രട്ടരി അരയാക്കണ്ടി സന്തോഷ് അഭിപ്രായപ്പെട്ടു.വിദ്യകൊണ്ട് പ്രബുദ്ധരാകാനുള്ള ഗുരുദർശനത്തെ പ്രോജ്വലമാക്കാനാണ് വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ കൊണ്ട്എസ്.എൻ.ഡി.പി.ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി.യോഗം തലശ്ശേരി യൂണിയൻ്റെ ആഭിമുഖ്യത്തിൽ കനക് റസിഡൻസിയിൽ നടന്ന മെരിറ്റ് ഡേ - 2025 ആഘോഷ പരിപാടിയിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാറിയ കാലത്ത് വിദ്യാഭ്യാസ മേഖലയിലുണ്ടായ മാറ്റങ്ങൾ ഉൾക്കൊള്ളാനും, അതനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ നമുക്കാവണമെന്നും ,കടന്നു വന്ന വഴികൾ മറന്ന് കൂടെന്നും, പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.അജിത്കുമാർ ഓർമ്മിപ്പിച്ചു.
പുതു തലമുറ വഴി തെറ്റാതിരിക്കാൻ സമൂഹം ജാഗരൂകരാകണമെന്നും, ലഹരി വിമുക്ത സമൂഹത്തെസൃഷ്ടിച്ചെടുക്കാനാവണമെന്നും മൈക്രോ ഫിനാൻസിൻ്റെ വിതരണോദ്ഘാടനം നിർവ്വഹിച്ച് ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യൻ അഭിപ്രായപ്പെട്ടു.. പുതുകാലത്തിൻ്റെ ആവശ്യകത മനസ്സിലാക്കിയാണ് മൈക്രോ ഫൈനാൻസ് തീർത്തും സുതാര്യമായി പ്രാവർത്തികമാക്കി വരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തലശ്ശേരി യൂണിയൻ പ്രസിഡണ്ട് ജിതേഷ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ അനുഗ്രഹഭാഷണം നടത്തി. കെ.പി.രതീഷ് ബാബു, രവീന്ദ്രൻ മുരിക്കോളി, പി.വി.രതീഷ്അർജ്ജുൻഅരയാക്കണ്ടി, കെ.എം.ധർമ്മപാലൻ, കെ.സുന്ദരൻ, വാഴയിൽ ഭാസ്കരൻ .വിന്യസാഗർ, മഹിജ സംസാരിച്ചു.
കെ.ശശിധരൻ സ്വാഗതവും കെ ജി ഗിരീഷ് നന്ദിയും രേഖപ്പെടുത്തി
ചിത്ര വിവരണം: ജില്ലാ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ: കെ.അജിത്കുമാർ ഉദ്ഘാടനം ചെയ്യുന്നു.
പിഎം ഗോപാലൻ്റെ
നിര്യാണത്തിൽ അനുശോചിച്ചു.
തലശ്ശേരി: ചുണ്ടങ്ങപോയിൽ ഗ്രാമീണ വായനശാല സ്ഥാപിക്കുന്നത്തിലെ മുൻ നിര പ്രവർത്തകനും ട്രഷററുമായിരുന്ന പിഎം ഗോപാലൻ്റെ നിര്യാണത്തിൽ രണതാര സാംസ്കാരിക കേന്ദ്രം അനുശോചനം രേഖപെടുത്തി.പൊന്ന്യം സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും കതിരൂർ വില്ലേജ് ഇൻഡസ്ട്രീസ് സൊസൈറ്റി ഭരണസമിതി അംഗവും ആയിരുന്നു .
പ്രസിഡൻ്റ് കെ ജലജകുമാരി അദ്ധ്യക്ഷം വഹിച്ചു.പൊന്ന്യം ചന്ദ്രൻ. ടി.വിലാസൻ. എപി ജയൻ. കെ.അനിൽകുമാർ .സി .പി .റീത്ത, വി.പി. റെജിലേഷ് സംസാരിച്ചു.

സിവിൽ ക്രിമിനൽ തർക്കങ്ങളിൽ
നിതി വേഗത്തിലാക്കാൻ 'സമയം'.
തലശ്ശേരി:കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ്' അതോറിറ്റി, പുതുതായി ആവിഷ്കരിച്ച 'സമയം' എന്ന പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്.സി.എസ്.ഡയസ് ബൈസെൻ്റിനറി ഹാളിൽ നിർവ്വഹിച്ചു. കണ്ണൂർ ജില്ലാ ലീഗൽ സർവ്വീസസ്' അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജുമായ കെ.ടി.നിസാർ അഹമ്മദ്, തലശ്ശേരി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി ചെയർപേഴ്സണും എം എ സി .ടി . ജഡ്ജിയുമായ ടി.കെ. നിർമ്മല. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് .ബി.കരുണാകരൻ, കണ്ണൂർ ജില്ലാ റൂറൽ പൊലീസ് മേധാവി, അനൂജ് പാലിവാൾ , തലശ്ശേരി എ.എസ്.പി. കിരൺ.പി.ബി , ജില്ലാ ഗവ.പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാർ, തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡൻ്റ് കെ.വിശ്വൻ, കണ്ണൂർ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി/സിവിൽ ജഡ്ജ് സീനിയർ ഡിവിഷൻ. പി.മഞ്ജു. സെക്ഷൻ ഓഫീസർ, പി.വി. സനൽകുമാർ., തലശ്ശേരി ബാറിലെ അഭിഭാഷകർ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംബന്ധിച്ചു. പൊലീസ് സ്റ്റേഷനുകളിലെത്തുന്ന പരാതികളിൽ സിവിൽ സ്വഭാവമുള്ള കേസുകളും ഒത്തു തീർപ്പാക്കാൻ പറ്റുന്ന ക്രിമിനൽ കേസുകളും, കോടതികളിൽ പോകാതെ പരിഹരിക്കുവാനുള്ള പദ്ധതിയാണ് 'സമയം'. പൊലീസിൻ്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. സാധാരണയായി സിവിൽ, ക്രിമിനൽ കോടതികളിൽനിന്ന് റഫർ ചെയ്യുന്നതോ, കക്ഷികൾ നേരിട്ട് സമീപിക്കുന്നതോ ആയ കേസുകളാണ് ലീഗൽ സർവ്വീസസ് അതോറിറ്റി തീർപ്പാക്കുന്നത്. ഇനി മുതൽ പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന സിവിൽ സ്വഭാവമുള്ളതും ഒത്തുതീർക്കാൻ പറ്റുന്ന ക്രിമിനൽ കേസുകളും ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയിലേക്ക് റഫർ ചെയ്യുകയും, ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ഇരുകക്ഷികളേയും വിളിച്ചു വരുത്തി ഇരുകൂട്ടർക്കും സമ്മതമാണെങ്കിൽ, മധ്യസ്ഥതയിലൂടേയോ അനുരഞ്ജനത്തിലൂടേയോ പ്രശ്നം പരിഹരിക്കുന്നതുമാണ്.
ചിത്രവിവരണം: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്.സി.എസ്.ഡയസ് ഉദ്ഘാടനം ചെയ്യുന്നു

ലോക സംഗീത ദിനം ആഘോഷിച്ചു.
മാഹി എക്സൽ പബ്ലിക്ക് സ്കൂളിൽ അന്തർദേശീയ യോഗ ദിനവും മ്യൂസിക്ക് ദിനവും സ്കൂൾ പ്രിൻസിപ്പൽ സതി എം കുറുപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികൾ യോഗ അവതരിപ്പിച്ചു. മ്യൂസിക്ക് ക്ലബ്ബ് അംഗങ്ങൾ വിവിധ മ്യൂസിക്കൽ ഇൻസ്ട്രുമന്റുകൾ ചേർത്ത് മ്യൂസിക്കൽ ഫ്യൂഷൻ അവതരിപ്പിച്ചു. പി ടി എ പ്രസിഡന്റ് കെ.വി.ക്രിപേഷ്, വൈസ് പ്രിൻസിപ്പൽമാരായ വി.കെ. സുധീഷ്.പി. പ്രിയേഷ്, വി.മോഹനൻ , സംസാരിച്ചു. അധ്യാപകരായ പി.എം.പവിത്രൻ , തീർത്ഥ ഷാജ്,ശരത്ത്, വിഷ്ണു ദയാനന്ദ്, ഗൗതം കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രവിവരണം: വിദ്യാർത്ഥികൾ മ്യൂസിക് ഫ്യൂഷൻ അവതരിപ്പിക്കുന്നു
മെഗാ യോഗാ പ്രകടനം നടന്നു
മാഹി.. അന്താരാഷ്ട്ര യോഗ ദിനാഘോഷ പരിപാടികൾ മാഹി അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിൽ, മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ ഇന്ന് കാലത്ത് 7 മണിക്ക് മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.. മോറാർജി ദേശായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ യുടെ സഹകരണത്തോടെയാണ് ഇത്തവണ മാഹിയിലെ യോഗാ ദിന പരിപാടികൾ ആസൂത്രണം ചെയ്തത്.
മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ കമ്മീഷണർ സതേന്ദ്ര സിംഗ്, ഡെപ്യൂട്ടി ഡയറക്ടർ (ഹെൽത്ത്) ഡോ ഇഷ്ഹാക്, സി ഇ ഒ തനുജ എം എം തുടങ്ങിയവർപരിപാടിയിൽ സംബന്ധിച്ചു.
വിവിധ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ,സാംസ്കാരിക പ്രവർത്തകർ, യോഗാ പരിപാടിയിൽ അണിനിരന്നു
തലക്ക് അടിയേറ്റ് പരിക്ക്
തലശേരി: പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്നും തലക്കടിയേറ്റ് സാരമായി പരിക്കേറ്റ തമിഴ് നാട് സ്വദേശി ശിവ (50) യെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ഇത് സംബ്ന്ധിച്ച് ഷിജോ എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റൊരു കേസിലും പ്രതിയാണ്ഷിജോ.
പുതിയ ബസ്സ് സ്റ്റാന്റ് പരിസരം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയതായി പരാതിയുണ്ട്.
സാക്ഷി പറഞ്ഞതിന് ഭീഷണി
തലശ്ശേരി:വടകര .നെർക്കാട്ടിക്ക് കോടതിയിലുള്ള കേസിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധം മൂലമാണത്രെ കേസിലെ പ്രതി കാർ തടഞ്ഞിട്ട് ഭീഷണിപ്പെടുത്തിയതായി പരാതി.
മഞ്ഞോടി പുല്ലമ്പിൽ റോഡിലെ ശ്രീവൽസത്തിൽ പി. ഷബീഷ്(43) നൽകിയ പരാതിയിൽ പുല്ലമ്പിൽ റോഡിലെ കൊട്യത്ത് പി. സന്ദീപിനെതിരെ തലശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
2018 ൽ സന്ദീപിനെ കഞ്ചാവ് സഹിതം അന്നത്തെ എ. എസ്.പി. യായിരുന്ന ചൈത്രാ തെരേസാ ജോൺ അറസ്റ്റ് ചെയ്തിരുന്നു. ഈകേസിൽ പരാതിക്കാരനെ കഴിഞ്ഞ ദിവസം സാക്ഷിയായി വിസ്തരിക്കുകയും, ചെയ്തിരുന്നുവത്രെ. ഇതിന്റെ വിരോധം കാരണം ബൈക്കിൽ യാത്രചെയ്യുകയായിരുന്നസന്ദീപ് പരാതിക്കാരന്റെ കാർ തടഞ്ഞിട്ട് ഭീഷണിപ്പെടുത്തി എന്നാണ് പരാതി. 126(2) 296 (ബി) 351 (2) ബി.എൻ.എസ്. വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ്.
സർക്കാർ ജീവനക്കാർക്ക്
സത്യസന്ധമായി ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണം
മാഹി:മാഹിയിലെ സർക്കാർ ജീവനക്കാർക്ക് സത്യസന്ധമായി ജോലിചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് കൗൺസിൽ ഓഫ് സർവീസ് ഓർഗാണൈസേഷൻ റീജ്യണൽ അഡ്മിനിസ്ട്രേറ്റരോട് ആവശ്യപ്പെട്ടു. മാഹിയിലെ സർക്കാർ ജീവനക്കാർ നിരന്തരമായി ഒരു ഭരണകക്ഷിയുടെ പീഡനം അനുഭവിക്കുകയാണെന്നും, ഒടുവിലത്തെ സംഭവമാണ് വിദ്യാഭ്യാസ മേലാധ്യക്ഷയെ ഭീഷണിപെടുത്തിയതും ഘരാവോ ചെയ്തതും. അപേക്ഷ കൊടുക്കാത്ത സ്ഥിര താമസക്കാരനല്ലത്ത, അതും ക്ലാസ് തുടങ്ങിയ ശേഷം സ്കൂളിൽ പ്രവേശനം നൽകണമെന്ന് ആവശ്യപെടുന്നത് വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടിക്ക് യോജിച്ചതല്ല. ഇതിന് പിന്നിൽ തികച്ചും സ്ഥാപിത താല്പര്യം മാത്രമാണ്. ഇപ്പോൾ എല്ലാം ഓൺലൈൻ രീതിയിൽ സുതാര്യമായ സ്കൂൾ പ്രവേശനം നടത്തി വരുമ്പോൾ അത് ആട്ടിമറിക്കാനുള്ള ഗൂഡനീക്കമാ യാണ് കൗൺസിൽ കാണുന്നത്. ഇത്തരം ദുഷ് ചെയ്തികൾ മയ്യഴിലെ പൊതുസമൂഹം വിലയിരുത്തണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടു ക്കണമെന്നും കൌൺസിൽ ഓഫ് സർവീസ് ഓർഗണൈ സേഷൻ ചെയർമാൻ കെ. ഹരീന്ദ്രൻ റീജ്യണൽ അഡ്മിനസ്ട്രേറ്റർക്കു നൽകിയ പരാതിയിൽ ആവശ്യപെട്ടു

യോഗാദിനം ആചരിച്ചു
മാഹി: പള്ളൂർ വി.എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്ക്കൂളിൽ യോഗാ ദിനം ആചരിച്ചു. കായികാധ്യാപകൻ സി.സജീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ മുപ്പതോളം കുട്ടികൾ വജ്രാസനം , ശശാങ്കാസനം ഭുജംഗാസനം , വ്യക്ഷാസനം തുടങ്ങി 12 ഓളം യോഗാസനങ്ങൾ പരിശീലിച്ചു. എസ്. ശിവാനി, അവന്തിക സന്തോഷ്, പി.നിഖിൽ എന്നിവരാണ് കുട്ടികൾക്ക് യോഗ പരിശീലിപ്പിച്ചത്. സ്ക്കൂളിലെ യോഗാ ദിന പരിപാടികൾ വൈസ് പ്രിൻസിപ്പൽ കെ പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.കെ. സ്നേഹപ്രഭ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.എം സ്വപ്ന, ടി.എം സജീവൻ, പി. ഭാഗ്യലത നേതൃത്വം നൽകി.
ചിത്രവിവരണം: പളളൂർ വി.എൻ.പി.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗാസന പരിശീലനം

മെഗാ യോഗാ പ്രകടനം നടന്നു
മാഹി: അന്താരാഷ്ട്ര യോഗ ദിനാഘോഷ പരിപാടികൾ മാഹി അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിൽ, മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ ഇന്ന് കാലത്ത് 7 മണിക്ക് മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.. മോറാർജി ദേശായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ യുടെ സഹകരണത്തോടെ യാണ് ഇത്തവണ മാഹിയിലെ യോഗാ ദിന പരിപാടികൾ ആസൂത്രണം ചെയ്തത്.
മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ കമ്മീഷണർ സതേന്ദ്ര സിംഗ്, ഡെപ്യൂട്ടി ഡയറക്ടർ (ഹെൽത്ത്) ഡോ ഇഷ്ഹാക്, സി ഇ ഒ തനുജ എം എം തുടങ്ങിയവർപരിപാടിയിൽ സംബന്ധിച്ചു.
വിവിധ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ,സാംസ്കാരിക പ്രവർത്തകർ, യോഗാ പരിപാടിയിൽ അണിനിരന്നു
ചിത്ര വിവരണം: റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു

തെരുവ് നായ ശല്യത്തിന് പരിഹാരം കാണണം
ന്യൂമാഹി: കണ്ണൂർ നഗരത്തിലെ തെരുവ് നായ ശല്യത്തിന് പരിഹാരം കാണാൻ കളക്ടറേറ്റിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർപ്പിക്കാനായി ഷെൽട്ടർ ഹോമു കൾ സ്ഥാപിക്കാൻ തീരുമാനമായി എന്നാൽ കണ്ണൂർ ജില്ലയിലെ വിവിധ പഞ്ചായത്ത് പരിധിയിൽ തെരുവ് നായ ശല്യം കൊണ്ട് വിദ്യാർത്ഥികൾ ഉൾപെടെയുള്ള യാത്രികർ പ്രയാസം അനുഭവിക്കുന്നുണ്ട് പ്രത്യേകിച്ച് ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പരിധിയിൽ തെരു നായ ശല്യം രൂക്ഷമാണ് പ്രസ്തുത വിഷയത്തിൽ സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

ആണവോർജ ഭാരതം
സെമിനാർ ജൂൺ 24 ന്
മാഹി:പെരിങ്ങാടി ശ്രീ കാത്തിരമുള്ള പറമ്പ് ഭഗവതിക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 24 ന് ഉച്ചയ്ക്ക് 2.30 ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ ആണവോർജ ഭാരതം സെമിനാർ നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ആണവശാസ്ത്രജ്ഞയും കൽപ്പാക്കം ഇന്ദിരാഗാന്ധി സെൻ്റർ ഫോർ ആറ്റോമിക് റിസർച്ച് സെൻ്റർ റിട്ട. പ്രൊഫസറുമായ ഡോ:ജി.ശശികല
ആണവോർജ രംഗത്തെ ഇന്ത്യയുടെ കുതിപ്പിനെ കുറിച്ച് പ്രഭാഷണം നടത്തും.
കോളജ്, സ്കൂൾ വിദ്യാർത്ഥികൾക്ക് സെമിനാറിൽ പങ്കെടുക്കാവുന്നതാണ്.
ചടങ്ങിൽ വച്ചു വിശിഷ്ട വ്യക്തിയെ ക്ഷേത്ര പ്രസിഡന്റ് ടി പി ബാലൻ ആദരിക്കും. വായനശാല പ്രസിഡന്റ് സി വി രാജൻ പെരിങ്ങാടി അധ്യക്ഷത വഹിക്കും.
വാർത്ത സമ്മേളനത്തിൽ സി.വി.രാജൻ പെരിങ്ങാടി, ഹരീഷ് ബാബു, ഒ.വി.വിനയ ചന്ദ്രൻ, എൻ കെ പദ്മനാഭൻ, ഷാജേഷ് പങ്കെടുത്തു.
എ.പി.കുഞ്ഞിക്കണ്ണൻ്റെ രണ്ടാം ചരമവാർഷികം ജൂലൈ 12ന്
മാഹി: മാഹി മലയാള കലാഗ്രാമം സ്ഥാപകൻ എ.പി.കുഞ്ഞിക്കണ്ണൻ്റെ രണ്ടാം ചരമവാർഷികം ജൂലായ് 12ന് മലയാള കലാഗ്രാമം ഓഡിറ്റോറിയത്തിൽ നടക്കും. സ്പീക്കർ അഡ്വ: എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.കഥാകൃത്ത് ടി.പത്മനാഭൻ ,കെ.കെ
.മാരാർ, സി.കെ.രമ്യ സംസാരിക്കും.

താജുദ്ദീൻ നിര്യാതനായി
തലശ്ശേരി: പുന്നോൽ ബദ്ർ പള്ളി റോഡിലെ ജമീലാസിൽ എൻ.വി. താജുദ്ദീൻ (77) നിര്യാതനായി. തലശ്ശേരി നടുവത്ത് വളപ്പിൽ കുടുംബാംഗമാണ്.
ദീർഘകാലം ഖത്തർ ടെലിഫോൺസിൽ ജീവനക്കാരനായിരുന്നു. പുന്നോൽ തണൽ ഫൗണ്ടേഷൻ സ്ഥാപക ട്രസ്റ്റ് മെമ്പർ, പുന്നോൽ ബൈത്തുസകാത്ത് ഉപദേശക സമിതി അംഗം, പുന്നോൽ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുക യായിരുന്നു. ഭാര്യ: പള്ളക്കൻ അച്ചാരത്ത് ജമീല. മക്കൾ: അബ്ദുറഹീം (മണവാട്ടി ഗോൾഡ്, തലശ്ശേരി), അബ്ദുൽ മനാഫ് (ഖത്തർ), ജസ്വിന (ഷാർജ), ഫാത്തിമ (അബൂദബി). മരുമക്കൾ: മുഷ്റത്ത്, തെൻസീം, എൻ.വി. ഷഫീഖ് (ഷാർജ), അബ്ദുൽ റഊഫ് (അബുദാബി).
സഹോദരങ്ങൾ: ആയിഷ, ഹമീദ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group