
മാഹി അഡ്മിനിസ്ട്രേറ്ററെ
ആദരിച്ചു.
മാഹി: സി.ബി.എസ്.ഇ. നടപ്പിലാക്കിയതിന് ശേഷം ഇതാദ്യമായി നടന്ന എസ്.എസ്.എൽ.സി./പ്ലസ് ടു പൊതുപരീക്ഷകളിൽ സമ്പൂർണ്ണ വിജയം കൈവരിക്കാൻ മാഹി വിദ്യാഭ്യാസ വകുപ്പിന് ആവശ്യമായ പരിശീലനങ്ങളും, സമയബന്ധിത റിവ്യു പ്രവർത്തനങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും മാതൃകാപരമായി കാഴ്ചവെച്ച മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാറിനെ ജനശബ്ദം മാഹി ആദരിച്ചു.
ചിത്രവിവരണം: മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാറിന് ജനശബ്ദം മാഹിയുടെ ഉപഹാരം അസീസ് ഹാജി സമ്മാനിക്കുന്നു

പ്രസിഡണ്ട് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. വർക്കിങ്ങ് പ്രസിഡണ്ട് ദാസൻ കാണി ആർ.എ.യെ പൊന്നാട അണിയിക്കുകയും, മുതിർന്ന അംഗം അസീസ് ഹാജി ഉപഹാര സമർപ്പണവും നടത്തി.
ഇ കെ.റഫീഖ്, ഷാജി പിണക്കാട്ട്, സോമൻ ആനന്ദ്, സതി ശങ്കർ, ജസീമ മുസ്തഫ, രതി ചെറുകല്ലായി, സോമൻ മാഹി, ഷൈനി ചിത്രൻ ഈസ്റ്റ് പളളൂർ, ശ്രീധരൻ മാസ്റ്റർ ചെമ്പ്ര, പി.രമ, സജ്ന ഉത്തമൻ
സംബന്ധിച്ചു.

ബസും മീൻലോറിയും കൂട്ടിയിടിച്ച്
നാല് പേർക്ക് പരിക്ക്.
തലശ്ശേരി: ഗോപാലപേട്ടയിൽ ബസും മീൻലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.
തലശ്ശേരിയിൽ നിന്നും വടകരയിലേക്ക് പോവുകയായിരുന്ന ബസും എതിർ ദിശയിൽ നിന്നും വന്ന മീൻലോറിയുമാണ് കൂട്ടിയിടിച്ചത്
പരിക്കേറ്റവർ തലശ്ശേരി ജനറൽആശുപത്രിയിൽ ചികിത്സ തേടി '
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. തലശ്ശേരിയിൽ നിന്നും വടകരയിലേക്ക് പോവുകയായിരുന്ന ബസും എതിർ ദിശയിൽ നിന്ന് വരികയായിരുന്ന മീൻ ലോറിയും ഗോപാല പേട്ട ബസ് സ്റ്റോപിന് സമീപത്ത് വച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസിൽഉണ്ടായിരുന്ന മൂന്ന് യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. ഇവർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം തകർന്നിട്ടുണ്ട്.

അക്രമം കാട്ടിയ യുവതി വനിതാ പൊലീസിനെ തള്ളിയിട്ടു
തലശ്ശേരി:സഹോദരിയുടെ മകളെ അടിക്കുകയും തടയാൻ ശ്രമിച്ച വനിതാ പൊലീസുകാരിയെ തള്ളിയിടുകയും ചെയ്ത വടക്കുമ്പാട് സ്വദേശിനി റസീനയെ അറസ്റ്റ് ചെയ്തു.
നിരവധി കേസുകളിൽ പ്രതിയായ വടക്കുമ്പാട് സ്വദേശിനി റസീന ഉമ്മയെയും സഹോദരിയെയും ആക്രമിക്കുന്നതായി സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. പ്രതി സഹോദരിയുടെ മകളെ അടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തള്ളി താഴെ ഇടുകയും ചെയ്തു.
വീട്ടിലേക്ക് അതിക്രമിച്ചെത്തിയ റസീന ഉമ്മയോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകാത്തതിനെ തുടർന്നാണ് റസീന അക്രമം നടത്തിയത്. വീടിന്റെ ജനറൽ ഗ്ലാസ്സുകളും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ ക്ലാസും അടിച്ചു പൊളിക്കുകയും ചെയ്തു. . പ്രതിയെ ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവത്തേക്ക് റിമാന്റ് ചെയ്തു.
റസീന

ബാൽരാജ് നിര്യാതനായി
ന്യൂ മാഹി:കുറിച്ചിയിൽ ഈ യ്യത്തുംക്കാട് വാഴയിൽ ക്ഷേത്രത്തിന് സമീപം അശ്വതിയിൽ ടി. ബാലരാജൻ (70) നിര്യാതനായി. അച്ഛൻ: പരേതനായ തിട്ടയിൽ കുഞ്ഞിരാമൻ അമ്മ: പരേതയായ വാഴയിൽ ദേവകി . പുന്നോൽ സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനാണ്. മക്കൾ: ഷെറിൻരതീശൻ, അശ്വതി,. നിമിഷ ഭാര്യ: പി. ശോഭ സഹോദരങ്ങൾ മോഹനൻ, രാഘവൻ രാധ , കൗസല്യ പരേതരായ അച്ചുതൻ, ശ്രീധരൻ, നാരായണി ജാമാതാക്കൾ: രതീശൻ, ദിൽരൂപ്, വിനീഷ് സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് തറവാട് വീട്ട് വളപ്പിൽ

മാഹി സി.ഇ.ഒ.വിനെ ഘെരാവോ ചെയ്തു
മാഹി: മേഖലയിലെ വിദ്യാഭ്യാസ അരാജകത്വം ചൂണ്ടിക്കാണിച്ചുകൊ ണ്ടും വിദ്യാഭ്യാസം ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശമാണെ ന്നും, സിഇഒ അത് മനസ്സിലാക്കണമെന്നും , അവരുടെ ധാർഷ്ട്യത്തി നെതിരെയും, വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്ലാതെ നടത്തുന്ന ട്രാൻസ്ഫറുകളും, ക്ലാസ്സുകൾ ലയിപ്പിക്കലും അതുമൂലം കൂടുതൽ
കുട്ടികൾക്ക് പഠിക്കുവാനുള്ള അവസരം നിഷേധിക്കപ്പെട്ടതും, ചൂണ്ടിക്കാണിച്ചുകൊണ്ട് മാഹി മേഖല ബിജെപിയുടെ ആഭിമുഖ്യത്തിൽ സിഇഒ യെ ഘരാവോ ചെയ്യുകയും ,മാഹിയിലെ മുഴുവൻ സ്കൂളുകളിലും പ്ലസ് വൺ ക്ലാസിലേക്ക് മാഹിയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഉടനടി അഡ്മിഷൻ നൽകുവാനും, ആവശ്യമായ കുട്ടികൾക്ക് ഹയർ ഓപ്ഷനിലേക്ക് മാറുവാനുമുള്ള അവസരം ഉടനടി നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്നും ബിജെപി മാഹി മേഖല ഭാരവാഹികൾ അറിയിച്ചു.
നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല: സി.ഇ.ഒ.
മാഹി: പ്ലസ് വൺ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 28 ന് അവസാനിച്ചതാണെന്നും, ഇതനുസരിച്ച് ജൂൺ 3ന് ഇൻ്റർവ്യു നടത്തുകയും ജൂൺ 4 മുതൽ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് മാഹി സി.ഇ.ഒ. എം.എം തനൂജ അറിയിച്ചു.
.തുടർന്നുള്ള അലോട്ട്മെൻ്റുകളും പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. മയ്യഴി സ്വദേശികൾക്കും, സമീപ പ്രദേശങ്ങളിലുമുള്ളവരായഅപേക്ഷകർക്കുമെല്ലാം ഇതിനകം പ്രവേശനം നൽകിയിട്ടുമുണ്ട്. അപേക്ഷ നൽകാത്തവരെ ഇപ്പോൾ പരിഗണിക്കണമെന്ന് ചിലർ നിർബന്ധം പിടിച്ചതാണ് അവരെ ഘെരാവോ ചെയ്യാൻ പ്രേരിപ്പിച്ചത്.
ഒരു വനിതയായിട്ട് കൂടി
ഓഫിസ് മര്യാദകൾക്ക് നിരക്കാത്ത വിധമാണ് അവർ സംസാരിച്ചതും, പെരുമാറുകയും ചെയ്തതെന്നും..ഏറെ നേരം കാർ തടഞ്ഞ് വെക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇക്കാര്യം പൊലീസിനേയും, മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റരേയും യഥാസമയം അറിയിച്ചിട്ടുമുണ്ട്.പുതുച്ചേരി വിദ്യാഭ്യാസ ഡയറക്ടറോ, മാഹി അഡ്മിനിസ്ട്രേറ്റരോ അറിയാതെ ഒരു കാര്യവും നടത്താറില്ലെന്നും സി.ഇ.ഒ. അറിയിച്ചു.
ചിത്രവിവരണം: ബി.ജെ.പി പ്രവർത്തകർ ഉപരോധസമരം നടത്തുന്നു

കിടക്കകളും തലയണയും
കമ്പിളിയും നൽകി
മാഹി :മാഹി സി.എച്ച് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മാഹി
വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് ,കിടക്കകളും ,തലയണകളും, കമ്പിളിപ്പുതപ്പും വിതരണം ചെയ്തു.
മാഹി റീജീയണൽ അഡ്മിനിസ്ട്രേറ്റർ മോഹൻകുമാറിന് മാഹി സി എച്ച് സെൻറർ ചെയർമാൻ എ വി യൂസുഫ് കൈമാറി,
ചടങ്ങിൽ മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗം ഇബ്രാഹിം കുട്ടി തൊണ്ടന്റവിട,മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു,,
മുസ്ലീം ലീഗ് പുതുച്ചേരി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ കെ മുഹമ്മദലി,സി എച്ച് സെന്റർ സെക്രട്ടറി എ.വി.അൻസാർ,
കെ അലി ഹാജി,റിഷാദ് കൂടാളി,സക്കീർ.മുഹമ്മദ് താഹ സംസാരിച്ചു..
ചിത്രവിവരണം:മാഹി റീജീയണൽ അഡ്മിനിസ്ട്രേറ്റർ മോഹൻകുമാറിന് മാഹി സി എച്ച് സെൻറർ ചെയർമാൻ എ വി യൂസുഫ് കൈമാറുന്നു
ലോഗൻസ് റോഡ് നവീകരണം യുദ്ധകാലാടിസ്ഥനത്തിൽ പൂർത്തീകരിക്കണം: ഏകോപന സമിതി
തലശ്ശേരി: തലശ്ശേരി നഗരത്തെ ദുരിതത്തിലാഴ്ത്തി ലോഗൻസ് റോഡ് നവീകരണം മാസങ്ങളായി നീണ്ടു പോകുന്നതിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മേഖലാ കമ്മിറ്റി ഉൽക്കണ്ഠ രേഖപ്പെടുത്തി. കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തി പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തികരിച്ച് കാൽ നടയാത്രയും വാഹന യാത്രയും സുഖകരമാക്കണമെന്നം വ്യാപാരികൾക്ക് പൂർണമായും കടകൾ തുറന്ന് വ്യാപാരം ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളോടും ഏകോപനസമിതി യോഗം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡൻ്റ് സി.സി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ. എൻ. പ്രസാദ്, പി.പി.ചിന്നൻ, പി.കെ. നിസാർ, പി. ഇർഷാദ് അബ്ദുള്ള, ഇ. എ. ഹാരിസ് , യു. വി. കാലിദ്, എസ്.കെ. സജേഷ്, കെ.പി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ.കെ സക്കരിയ സ്വാഗതവും ട്രഷറർ വി. വത്സൻ നന്ദിയും പറഞ്ഞു.

മെരിറ്റ് ഡേ ആഘോഷവും
മൈക്രോ ഫിനാൻസ് വിതരണവും
തലശ്ശേരി:എസ്.എൻ.ഡി.പി.യോഗം തലശ്ശേരി യൂണിയൻ്റെ ആഭിമുഖ്യ ത്തിൽ ഇന്ന് മെരിറ്റ് ഡേ - 2025 ആഘോഷിക്കും.ഇതോടൊപ്പം മൈക്രോ ഫിനാൻസ് വിതരണവുമുണ്ടാകും. ഉച്ചക്ക് ശേഷം 3 മണിക്ക് ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ: കെ.അജിത്കുമാർ ഉദ്ഘാടനവും,
മെരിറ്റ് അവാർഡ് ദാനവും നിർവ്വഹിക്കും. തലശ്ശേരി യൂണിയൻ പ്രസിഡ ണ്ട് ജിതേഷ് വിജയൻ അദ്ധ്യക്ഷത വഹിക്കും.ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട്. അഡ്വ.കെ.സത്യൻ മൈക്രോ ഫിനാൻസിൻ്റെ ഉദ്ഘാടനം ചെയ്യും. ദേവസ്വം സെക്രട്ടരി അരയാക്കണ്ടി സന്തോഷ് മുഖ്യാതിഥിയായി രിക്കും. സ്വാമി പ്രേമാനന്ദ മുഖ്യഭാഷണം നടത്തും.
വസന്ത് ചികിത്സാ സഹായ
വിതരണം ചെയ്തു
തലശ്ശേരി: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ എച്ച് ആർ എ ) സുരക്ഷാ പദ്ധതിയുടെ സഹായധാന വിതരണവും വസന്ത് ചികിത്സാ സഹായ വിതരണവും ചെയ്തു. ഹോട്ടൽ നവരത്ന ഇന്നിയിൽ നടന്ന പരിപാടി സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കെ.എച്. ആർ അ ജില്ല പ്രസിഡന്റ് കെ.അച്ചുതൻ അധ്യക്ഷത വഹിച്ചു, ജി ജയപാൽ കുടുംബ സുരക്ഷാ പദ്ധതിയുടെ വിശദീകരണം നടത്തി. ചികിത്സാ സഹായ വിതരണം കെ. പി. ബാലകൃഷ്ണ പൊതുവാൾ നടത്തി. ബിജുലാൽ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് ഷെറീഫ്, എൻ. സുഗുണൻ, ഷനോജ് റഹ്മാൻ, നാസർ മടോൾ, കെ എൻ ഭൂപേഷ്, ബിജു ചുള്ളിക്കര, രാമകൃഷ്ണൻ എഴുത്തൻ, എ നാരായണൻ എന്നിവർ സംബന്ധിച്ചു.

നാടിൻ്റെ വികസനത്തിന് സാമുഹ്യ പരിഷ്ക്കരണം അനിവാര്യം: സ്പീക്കർ
തലശ്ശേരി : പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ട് ഒരു നാടിൻ്റെ വികസനത്തിന് സാമൂഹിക പരിഷ്ക്കരണം അനിവാര്യമാണെന്ന് നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. ചരിത്രത്തെ സാധൂകരിക്കുന്ന ഗവേഷണങ്ങൾ ഒരു പ്രദേശത്തിൻ്റെ വളർച്ചക്ക് മുതൽക്കൂട്ടാവേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോളേജ് പ്രൊഫസറും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായ പ്രൊഫ. എ പി സുബൈറിന് തലശ്ശേരി സഹൃദയ വേദിയുടെ ആഭിമുഖ്യ ത്തിൽ നൽകിയ ആദരം ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ പാർക്കോ റസിഡൻസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രൊഫ. എ പി സുബൈർ രചിച്ച 'ഇഖ്ബാൽ ചിന്തകൾ മാനം മനനം' എന്ന പുസ്തക പരിചയവും നടന്നു. സൗഹൃദയ വേദി ചെയർമാൻ എഞ്ചിനിയർ പി അബ്ദുൽ റസാക്ക് അധ്യക്ഷത വഹിച്ചു. ചിത്രകാരൻ കെ കെ മാരാർ, തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത്, കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ പി ശംസുദ്ദീൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സെനറ്റ് അംഗം ഉസ്മാൻ താമരത്ത്, യൂത്ത് വെൽഫെയർ ബോർഡ് മുൻ അംഗം നൗഷാദ് മണ്ണിഷേ രി എന്നിവർ പ്രസംഗിച്ചു.
പ്രൊഫ. എ പി സുബൈർ മറുവചനം നടത്തി.
തലശ്ശേരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കുമുള്ള പുസ്തകങ്ങൾ സ്പീക്കർ വിതരണം ചെയ്തു.
ജനറൽ കൺവീനർ അഡ്വ. പി വി സൈനുദ്ദീൻ സ്വാഗതവും മുനീസ് അറയിലകത്ത് നന്ദിയും പറഞ്ഞു.
ചിത്രവിവരണം : തലശ്ശേരി സൗഹൃദ വേദി സംഘടിപ്പിച്ച പ്രൊഫ. എ പി സുബൈറിനുള്ള ആദരം ചടങ്ങ് നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു.
റസീനയുടെ ആത്മഹത്യ:
ആൺ സുഹൃത്തിനെക്കുറിച്ച് അന്വേഷിക്കണം.
തലശ്ശേരി:പിണറായി കായലോട്ടെ റസീനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തായ മയ്യിൽ സ്വദേശിക്കെതിരെ പരാതിയുമായി കുടുംബം . തലശ്ശേരി എ എസ് പിക്ക് നേരിട്ടെത്തിയാണ് കുടുംബം പരാതി നൽകിയത്. .
ആള്ക്കൂട്ട വിചാരണയില് മനംനൊന്താണ്പിണറായി കായലോട് പറമ്പായിയില് റസീന ആത്മഹത്യ ചെയ്തതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ ആൺ സുഹൃത്തിനെതിരെ പരാതിയുമായ് റസീനയുടെ കുടുംബം കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് തലശ്ശേരി എ എസ് പി ക്ക് പരാതി നൽകിയത് .ആൺ സുഹൃത്തിനെ കുറിച്ച് അന്വേഷിക്കണമെന്നും ഇയാളുമായുള്ള ബന്ധമെന്താണെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.
സംഘാടക സമിതി രൂപീകരിച്ചു
മാഹി:ബാലസംഘം മാഹി വില്ലേജ് സമ്മേളനം ജൂലായ് 6 ന് മഞ്ചക്കലിൽ നടക്കും.
സമ്മേളനം വിജയിപ്പിക്കാൻ രുപീകരിച്ച സംഘാടക സമിതി യോഗം ബാലസംഘം തലശ്ശേരി ഏരിയ എക്സ്ക്യൂട്ടീവ് അംഗം കെ.പി അലീഷ ഉദ്ഘാടനം ചെയ്തു കെ.പി നൗഷാദ് യു ടി സതീശൻ ,അഞ്ചൽ പുത്തലം നിയ ഷാജി,സി ടി വിജീഷ് വി രൻജിന സംസാരിച്ചു ചെയർമാനായി വസന്ത് കൺവീനറായി രതീശൻ എന്നിവരെ തെരഞ്ഞെടുത്തു.
മെഗാ യോഗാ പ്രകടനം ഇന്ന്
മാഹി.. അന്താരാഷ്ട്ര യോഗ ദിനാഘോഷ പരിപാടികൾ മാഹി അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിൽ, മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ ഇന്ന് കാലത്ത് 7 മണിക്ക് മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മോറാർജി ദേശായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ യുടെ സഹകരണത്തോ ടെയാണ് ഇത്തവണ മാഹിയിലെ യോഗാ ദിന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാറിന്റെ അധ്യക്ഷതയിൽ മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും.
മുൻസിപ്പൽ കമ്മീഷണർ സതേന്ദ്ര സിംഗ്, ഡെപ്യൂട്ടി ഡയറക്ടർ (ഹെൽത്ത്) ഡോ ഇഷ്ഹാക്, സി ഇ ഒ തനുജ എം എം തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.
വിവിധ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ,സാംസ്കാരിക പ്രവർത്തകർ, യോഗാ പരിപാടിയിൽ അണിനിരക്കും.

വായനാദിനാചരണവും ആദരവും
ന്യൂമാഹി :പെരിങ്ങാടികൊള്ളുമ്മൽ സ്കൂളിൽ വായനാദിനാചരണവും ആദര സമർപ്പണവും സംഘടിപ്പിച്ചു.
പ്രസിദ്ധ എഴുത്തുകാരനും വന്യജീവി ഫോട്ടോഗ്രാഫറുമായ അസീസ് മാഹി ഉദ്ഘാടനം ചെയ്തു.
പൂർവ്വവിദ്യാർത്ഥിയും പാർവണം കവിതാസമാഹാരത്തിന്റെ രചയിതാ വുമായ ശ്രീജ പെരിങ്ങാടിയെ ആദരിച്ചു.
പി..ടി. എ പ്രസിഡന്റ് ശ്രീശ മനോജ് അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ കെ. കെ അബ്ദുൾ റസാക്ക് ഉപഹാരസമർപ്പണം നടത്തി.
സ്കൂൾ വികസന സമിതി ചെയർമാൻ സാബിർകിഴക്കയിൽ, എം.പി.ടി.എ. പ്രസിഡന്റ് ആശ രാഗിൽകുമാർ സംസാരിച്ചു.
സ്കൂൾ പ്രധാനാദ്ധ്യാപകൻ അജേഷ് സി. വി സ്വാഗതവും എം.ടി. സലിം നന്ദിയും പറഞ്ഞു.
ചിത്രവിവരണം: ശ്രീജ പെരിങ്ങാടിയെ കെ.കെ.അബ്ദുൾ റസാഖ് ആദരിക്കുന്നു

തലായി റോഡിൽ നിന്നും അച്ചാറത്ത് റോഡിലേക്ക് എത്തിച്ചേരുന്ന എളുപ്പവഴിയായ പോക്കറ്റ് 'റോഡ്' !

രാമവിലാസത്തിൽ
വായനദിനവും , ക്ലബ്ബുദ്ഘാടനവും
പ്രശസ്തസാഹിത്യകാരൻ രമേശൻ
ബ്ലാത്തൂർ നിർവ്വഹിച്ചു
ചൊക്ലി : രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ പി എൻ പണിക്കർ അനുസ്മരണത്തിൻ്റെ ഭാഗമായുള്ളവായനദിന പരിപാടികളുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കഥാകൃത്തും നോവലിസ്റ്റുമായ ശ്രീ രമേശൻ ബ്ലാത്തൂർ നിർവ്വഹിച്ചു. ഒരു പുസ്തകം വായിക്കുന്നതിന് മുമ്പുള്ള ഒരാളല്ല പുസ്തകം വായിച്ച ശേഷമുള്ളയാൾ എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ വായനയും നമ്മുടെ മനസ്സിനെ വളർത്തിക്കൊണ്ടേയിരിക്കും. ഭാഷയും, താളബോധവും, യുക്തിചിന്തയും , പരിസ്ഥിതി ബോധവുമൊ ക്കെയാണ് മനുഷ്യനെ മനുഷ്യനാക്കുക. ക്ലബ്ബുകൾ സർഗ പ്രവർത്തന ങ്ങളിലൂടെ വിദ്യാലയത്തെ സുന്ദരമാക്കും.
പി ടി എ വൈസ് പ്രസിഡൻ്റ് അനൂപ് അധ്യക്ഷത വഹിച്ചു. വിദ്യാലയ ഹെഡ്മിസ്ട്രസ് സ്വാഗതവും, വായന ദിനാചരണ കൺവീനർ നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഉദയകുമാർ, മലയാളം അധ്യാപകൻ ഏ കെ അനീഷ് - എന്നിവർ സംസാരിച്ചു.
തുടർന്ന് 'കഥയുടെ രചനാ വഴികൾ ' -ശില്ല ശാല സംഘടിപ്പിച്ചു. ശ്രീ രമേശൻ ബ്ലാത്തൂർ കുട്ടികൾക്ക് എഴുത്തിൻ്റെ സങ്കേതങ്ങൾ പരിചയപ്പെടുത്തി. ചടങ്ങിൽ കുട്ടികളുടെ മാഗസിൻ ' കിളിവാതിൽ '- പ്രകാശനം ചെയ്തു.
തെരുവ് നായ ശല്യത്തിന്
പരിഹാരം കാണണം
ന്യൂമാഹി: കണ്ണൂർ നഗരത്തിലെ തെരുവ് നായ ശല്യത്തിന് പരിഹാരം കാണാൻ കളക്ടറേറ്റിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർപ്പിക്കാനായി ഷെൽട്ടർ ഹോമു കൾ സ്ഥാപിക്കാൻ തീരുമാനമായി എന്നാൽ കണ്ണൂർ ജില്ലയിലെ വിവിധ പഞ്ചായത്ത് പരിധിയിൽ തെരുവ് നായ ശല്യം കൊണ്ട് വിദ്യാർ ത്ഥികൾ ഉൾപെടെയുള്ള യാത്രികർ പ്രയാസം അനുഭവിക്കുന്നുണ്ട് പ്രത്യേകിച്ച് ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പരിധിയിൽ തെരു നായ ശല്യം രൂക്ഷമാണ് പ്രസ്തുത വിഷയത്തിൽ സർക്കാർ നിയമ നടപടി സ്വീകരി ക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

ഗൗരി നിര്യാതയായി
ന്യൂ മാഹി .. ഒളവിലം കുന്നോത്ത് ഗൗരി (79) നിര്യാതയായി. പരേതനായ റിട്ടയേർഡ് അധ്യാപകൻ രാഘവൻ മാസ്റ്ററുടെ ഭാര്യയാണ്. (ചൊക്ലി യു പി സ്കൂൾ). മക്കൾ: പ്രദീഷ് ബാബു (ചാലക്കര), ജയ, പരേതരായ ശ്രീലത, മിനി. മരുമക്കൾ രവീന്ദ്രൻ ( പരിമഠം), പ്രകാശൻ (വടകര),രജിന ( അധ്യാപിക, രാമകൃഷ്ണ ഹൈസ്കൂൾ, ഒളവിലം). സഹോദരങ്ങൾ - ചന്ദ്രമതി (മാഹി), പരേതരായ ബാലൻ (മാനങ്കര),കൗസു ( പെരിങ്ങാടി), ജനാർദ്ദനൻ ( അഴിയൂർ). ശവസംസ്കാരം ശനി രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

അബ്ദുൽ നാസർ നിര്യാതനായി
ന്യൂമാഹി: എം.എം. ഹൈസ്കൂളിന് സമീപം അബ്ദുൽ നാസർ (60) നിര്യാതനായി
പരേതരായ സി.കെ.മമ്മു ഹാജിബിണ്ടിന്റെവിട ഉമ്മാച്ചു ദമ്പതികളുടെ മകനാണ്.
ഭാര്യ: തനൂജ (പൊന്ന്യം സ്രാമ്പി)
മക്കൾ: നിദ , നൂറ, നേഹ
ജാമാതാക്കൾ: തജ്വീദ്, മുഹമ്മദ് സമീൽ ( ഇരുവരും ദുബായ്)
സഹോദരങ്ങൾ: ആയിഷ,പരേതയായ നഫീസ.
ഖബറടക്കം ശനിയാഴ്ച കല്ലാപ്പള്ളിയിൽ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group