
വായനമത്സരം സംഘടിപ്പിച്ചു.
മാഹി: മാഹി കോ- ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയിൽ വായനദിനത്തോടനുബന്ധിച്ച് 1 ഭാഷാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി വായനമത്സരം സംഘടിപ്പിച്ചു.മലയാളം,ഹിന്ദി,ഇംഗ്ലീഷ് ഭാഷകളിലായി നടത്തിയ മത്സരത്തിൽ നമിത(ഒന്നാം വർഷം ബിബിഎ ടൂറിസം),മുഹമ്മദ് സായിദ്(ഒന്നാം വർഷം ബിബിഎ ടൂറിസം),മുഹമ്മദ് ഷാമിൽ(ഒന്നാം വർഷം ബിബിഎ ടൂറിസം) എന്നിവർ സമ്മാനത്തിന് അർഹരായി.വിദ്യാർത്ഥികളുടെ പ്രതികരണം വായന മരിക്കുന്നില്ല എന്നതിന് തെളിവേകുന്നതായിരുന്നു.വിദ്യാർത്ഥികൾ ഓരോരുത്തരും അവർവായിച്ച ഏറെ ഇഷ്ടമുള്ള പുസ്തകങ്ങളെക്കുറിച്ച് വാചാലരായി.പുസ്തകങ്ങളുടെയും വായനയുടെയും പ്രാധാന്യത്തെപ്പറ്റി ഭാഷാവിഭാഗം അധ്യാപികയും പരിപാടിയുടെ കോർഡിനേറ്ററും ആയ വിജിന വിനോദ് സംസാരിച്ചു

വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത പ്രൊഫസർ റിമാണ്ടിലായി
തലശ്ശേരി : കണ്ണൂർ ജില്ലയിലെ പ്രമുഖ കാമ്പസിലെ ഗവേഷണ വിദ്യാർത്ഥിനിയെ സ്വന്തം ഓഫീസിൽ വെച്ചും ഹോട്ടൽ മുറിയിലെത്തിച്ചും , ബലാത്സംഗം ചെയ്ത പ്രൊഫസർ അറസ്റ്റിൽ ' വടകര കുറ്റ്യാടി സ്വദേശി കെ കെ.കുഞ്ഞഹമ്മദിനെ (48) യാണ് ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്തത് . പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക്റിമാന്റ് ചെയ്തു. . 2024 മാർച്ച് 7, 8, 14 തീയ്യതികളിലായി പ്രലോഭിപ്പിച്ചും, നിർബ്ബന്ധിച്ചും, ഭീഷണിപ്പെടുത്തിയും, ബലാത്സംഗം ചെയ്തുവെന്നാണ് ഭതൃമതിയായ വിദ്യാർത്ഥിനിയുടെ പരാതി. അതിജീവിത നേരിട്ട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ബലാൽസംഗം ഉൾപ്പെടെയുള്ള 354 എ, 376 (2)(എഫ്), 376 സി, 506 വകുപ്പുകൾ പ്രകാരമാണ് പ്രഫസർക്കെതിരെ ധർമ്മടം പൊലീസ് കേസെടുത്തിട്ടുള്ളത്.
പ്രൊഫ: കുഞ്ഞഹമ്മദ്

വായനാദിനം ആഘോഷിച്ചു.
തലശ്ശേരി അമൃത വിദ്യാലയത്തിൽ വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവും, ബാലസാഹിത്യകാരനും, കലാ- സാംസ്കാരിക രംഗത്തെ പ്രമുഖനുമായ മുകുന്ദൻ പുലരി മുഖ്യാതിഥിയായി. കവിതകൾ അവതരിപ്പിച്ചും , കഥപറഞ്ഞും കുട്ടികളോട് സംവദിച്ചും പരിപാടിയെ വേറിട്ടതാക്കി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്കൂൾ വൈസ് പ്രിൻസിപ്പൽ സിഷ സഗീഷ്, സ്കൂൾ ലീഡർമാരായ ആശിഷ് മനോജ്, ദേവനന്ദിനി സംസാരിച്ചു.
ചിത്രവിവരണം: ബാലസാഹിത്യകാരൻ മുകുന്ദൻ പുലരി ഉദ്ഘാടനം ചെയ്യുന്നു

പള്ളൂർ വെസ്റ്റ് എൽ പി. സ്കൂളിൽ വായനദിനം
മാഹി :പള്ളൂർ വെസ്റ്റ് എൽ.പി. സ്കൂൾ വായനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സംഗീത അധ്യാപികയും മാമ്പഴം കവിതാലാപന റിയാലിറ്റി ഷോ ഫൈനലിസ്റ്റും മുൻ തൃശൂർ ജില്ലാ കലാതിലകവുമായ ശാരി സജീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികവിതകൾ ആലപിച്ചും, കഥകൾ പറഞ്ഞു , വായ്ത്താരി പാട്ടുകൾ പാടിയും വായനയുടെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിച്ചു.
സാത്വിക, അഹന്യ, സഹർഷ്, നൈനിക, ആൻവിയ , ആരാധ്യ ടി.പി, തൻവി, റിൻഷ, അയാൻ, അംന,
എന്നീ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക പി. മേഘന സ്വാഗതവും നിഖിത ഫെർണാഡസ് നന്ദിയും പറഞ്ഞു.
അബ്ദുൽ റഷീദ്, ശ്രീകല പി, ബബിത ബാലകൃഷ്ണൻ, അശ്വന എം കെ, രാഖി ആർ,ജിൽറ്റിമോൾജോർജ് നേതൃത്വം നൽകി
ചിത്രവിവരണം:സംഗീത അധ്യാപികയും മാമ്പഴം കവിതാലാപന റിയാലിറ്റി ഷോ ഫൈനലിസ്റ്റും മുൻ തൃശൂർ ജില്ലാ കലാതിലകവുമായ ശാരി സജീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായന ദിനം ആചരിച്ചു.
മാഹി: ചാലക്കര പി. എം. ശ്രീ ഉസ്മാൻ ഗവ:ഹൈസ്കുളിൽ വായനദിന പരിപാടി സംഘടിപ്പിച്ചു.സ്കൂൾ സാഹിത്യ സമാജം
വായന വാരാചരണം ഉദ്ഘാടനവും എൽ.പി.വിഭാഗം കൊച്ചു കുട്ടികൾ തയ്യാറാക്കിയ കൈ എഴുത്ത് മാസിക പ്രകാശനവും സി.പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ശിഖ അദ്ധ്യക്ഷത വഹിച്ചു ചിത്രകാലാധ്യാപകൻ കെ.കെ. സനിൽ കുമാർ, കെ.വി. സന്ദീവ് സംസാരിച്ചു.
കലാസാഹിത്യ വേദി കൺവീനർ സുജിത രായരോത്ത് സ്വാഗതവും മലയാള അധ്യാപകൻ ആൻറണി നന്ദിയും പറഞ്ഞു.
ചിത്രവിവരണം: സി.പി.ഹരീന്ദ്രൻ കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്യുന്നു

പി.എൻ.പണിക്കരെ വരച്ച് ഉദ്ഘാടനം ചെയ്തു
മാഹി:വി.എൻ പുരുഷോത്തമൻ ഗവ:ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഒരു മാസം നീണ്ടുനില്ക്കുന്ന വായനമാസാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ചിത്രകാരനും, കർഷകനും അധ്യാപകനുമായ കെ.കെ സനിൽകുമാർ,പി.എൻ പണിക്കരുടെ രേഖാചിത്രം, വായനദിന കവിതാലാപനത്തിൻ്റെ പശ്ചാത്തലത്തിൽ വരച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം ചെയ്തത്. സ്ക്കൂൾ വൈസ് പ്രിൻസിപ്പൽ കെ. പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു. കെ.കെ സ്നേഹപ്രഭ സ്വാഗതവും കെ. പ്രവീണ നന്ദിയും പറഞ്ഞു. ശിവാനി.എസ്, വേദിക.സി, ശിവനന്ദ ബിജു, സാൻവിയ.എം, സ്നിയ, തന്മയ, നിവേദ് എം,വേദികസജിത്ത്, ദേവ്ന ഉമേഷ് എന്നിവർ സംസാരിച്ചു.. കായികാധ്യാപകൻ സി. സജീന്ദ്രൻ. ഹെഡ്മിസ്ട്രസ് സ്വപ്ന. കെ.എം, ടി.എം സജീവൻ നേതൃത്വം നൽകി. കൊടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ വിവിധമത്സരങ്ങൾ, ഏകദിന സാഹിത്യ ക്യാമ്പ്, അക്ഷരാർച്ചന, എന്നിവ നടക്കും. ഏകദിന സാഹിത്യ ക്യാമ്പ് എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും അംബികാസുതൻ മാങ്ങാട് വിശിഷ്ടാതിഥി ആയിരിക്കും
ചിത്രവിവരണം: ചിത്രകാരൻ കെ.കെ.സ നിൽകുമാർ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യുന്നു

വായനാദിന പരിപാടി സംഘടിപ്പിച്ചു
മാഹി എക്സൽ പബ്ലിക് സ്കൂൾ മലയാള വിഭാഗം അക്ഷരക്കൂട്ടം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം സംഘടിപ്പിച്ചു. ബാലസാഹിത്യകാരൻ ഗണേഷ് വേലാണ്ടി ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൽ സതി എം കുറുപ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അക്ഷരക്കൂട്ടം കലാസാഹിത്യ വേദി സെക്രട്ടറി കുമാരി ദേവശ്രീ എസ് ദേവ് സ്വാഗതം പറഞ്ഞു. കുമാരി പാർവണ കവിതാലാപനം നടത്തി. അനശ്വർ ശ്രീജേഷ് പുസ്തകാസ്വാദനം നടത്തി. വൈസ് പ്രിൻസിപ്പൽ.വി.പി. മോഹനൻ, കോർഡിനേറ്റർ ടി.കെ. ജാസ്മിനെ സംസാരിച്ചു.. ചടങ്ങിൽ മലയാളം ക്ലബ് എക്സിക്യൂട്ടീവ് മെമ്പർ കുമാരി കീർത്തന നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ഗണേഷ് വേലാണ്ടിയുടെ ഒന്നാം തരത്തിലെ 'പെയ്യട്ടങ്ങനെ പെയ്യട്ടെ' എന്ന കഥയുടെ ദൃശ്യാവിഷ്കാരവും കുട്ടികൾ നിർവഹിച്ചു. അക്ഷരക്കൂട്ടം കല സാഹിത്യ വേദി ക്ലബ് കൺവീനർ സി. സിമി , കോർഡിനേറ്റർ വി.കെ സുശാന്ത് കുമാർ , അധ്യാപകരായ വേണുദാസ്മൊകേരി, സീന സന്തോഷ്, റീജേഷ് രാജൻ,
ജയരക്നൻ തുടങ്ങിയവർ നേതൃത്വം നൽകി . കുമാരി കൃഷ്ണ തുളസി തയ്യാറാക്കിയ ലോഗോ പ്രിൻസിപ്പൽ സതി എം കുറുപ്പ് പ്രകാശനം ചെയ്തു
ചിത്രവിവരണം:ബാലസാഹിത്യകാരൻ ഗണേഷ് വേലാണ്ടി ഉദ്ഘാടനം ചെയ്യുന്നു

വായനാദിനം ആചരിച്ചു
മാഹി:ഗവ.എൽ.പി സ്കൂൾ മൂലക്കടവിൽ വായനാവാരാഘോഷം അധ്യാപക അവാർഡ് പുരസ്കൃതനും, നാടക സംവിധായകനുമായ എ.സി.എച്ച് അഷ്റഫ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ബി. ബാലപ്രദീപ് അധ്യക്ഷം വഹിച്ചു. കഥാകൃത്ത് പി.കെ സുജൻ, ഗംഗാ സായി എന്നിവർ വായനാദിന സന്ദേശം നൽകി.ബ്രഹ്ടോൾഡ് ബ്രഹ്റ്റ് രചിച്ച അക്ഷരഗാനത്തോടെ തുടക്കം കുറിച്ച ചടങ്ങിൽ രക്ഷിതാക്കൾക്കുള്ള പുസ്തക വിതരണം എ. സി. എച്ച് അഷ്റഫ് സർഷാ ജാഫറിന് കൈമാറി '
വിദ്യാർത്ഥികളായ കൃതിക, ഫാത്തിമ ഐറ, മുഹമ്മദ് ഹംദാൻ എന്നിവർ വായനാനുഭവം പങ്കുവെച്ചു. അനൻ കാർത്തിക്, മുഹമ്മദ് ഹംദാൻ എന്നിവർ കവിതകൾ ആലപിച്ചു. ചടങ്ങിൽ എം. വിദ്യ സ്വാഗതവും, കെ. രൂപശ്രീ നന്ദിയും പറഞ്ഞു.രന്യ എം, ചന്ദന വി.കെ, അക്ഷ്യയ അശോക്, രോഷിത്ത് കെ, പ്രീത എം.കെ, ശ്യാമിലി പുരുഷോത്തമൻ നേതൃത്വം നൽകി.

വായനാമൃതം
അക്ഷരമധുരമായി
തലശ്ശേരി:പി.എൻ. പണിക്കരുടെ അക്ഷരസ്മൃതിയിൽ പൊതുവാച്ചേരി ഈസ്റ്റ് യു.പി.സ്ക്കൂളിൽ വായനാമൃതം പരിപാടി സംഘടിപ്പിച്ചു.
പറഞ്ഞും,പാടിയും,ആടിയും, പുസ്തകങ്ങൾ കൈമാറിയും, സൗഹൃദ സല്ലാപത്തിലൂടെ വിജ്ഞാനത്തിൻ്റെ പുതുവാതായനങ്ങൾ തുറന്ന് വെച്ചും, വായനാമൃതം പരിപാടി ആഘോഷമാക്കി.
സ്റ്റാഫ് സെക്രട്ടരി സജീവൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രവർത്തകൻ ടി.പി.സനീഷ് കുമാർ എഴുത്തുപെട്ടി ഉദ്ഘാടനം ചെയ്തു. ടി.വി. ലതിക , പി.വി. ധ്യാൻ കൃഷ്ണ, പി.വി. രാജീവൻ സംസാരിച്ചു.
പ്രഥമ അദ്ധ്യാപിക ശ്രീകുമാരി ടീച്ചർ സ്വാഗതവും, ടി.നീതി നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു

കെ.എസ്എസ്.പി.യു.തലശ്ശേരി ബ്ലോക്ക് കൺവൻഷൻ സംസ്ഥാന കമ്മിറ്റി മെമ്പർ ഇ.മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു.
തലശ്ശേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) തലശ്ശേരി ബ്ലോക്ക് കൺവൻഷൻ പെൻഷൻ ഭവനിൽ സംസ്ഥാന കമ്മിറ്റി മെമ്പർ ഇ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എ.മോഹനൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡണ്ട് പ്രൊഫ. വി.രവീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം ടി. ആർ. സുശീല, പി. വിജയൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ.കൃഷ്ണൻ സ്വാഗതവും ജോ. സെക്രട്ടറി ടി.കെ. ഷറീന ടീച്ചർ നന്ദിയും രേഖപ്പെടുത്തി

കെ.പങ്കജാക്ഷനെ അനുസ്മരിച്ചു
മാഹി:കോൺഗ്രസ്സ് നേതാവും, മാഹി ബ്ബോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സിക്രട്ടറിയുമായിരുന്ന കെ. പങ്കജാക്ഷൻ്റെ ഒന്നാം ചരമവാർഷിക ദിനം പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവുമായി അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ച് സമുചിതമായി ആചരിച്ചു.
രമേശ് പറമ്പത്ത് എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ, പി.പി വിനോദ്, എം.മാധവൻ, കെ. സത്യൻ കേളോത്ത്,. കെ.ഹരീന്ദ്രൻ പി.പി. ആശാലത, അലി അക്ബർ ഹാഷിം, നളിനി ചാത്ത്, കെ. സുരേഷ്, പ്രദീപ് കരീകുന്ന് സംസാരിച്ചു.
ചിത്ര വിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

കെ.ഭാസ്ക്കരൻ നിര്യാതനായി
തലശ്ശേരി:കതിരൂർ വേറ്റുമ്മൽ ഗണപതി ക്ഷേത്രത്തിന് സമീപം കെ.ഭാസ്കരൻ (62) നിര്യാതനായി
ഭാര്യ :എൻ.പി രാജി.
മക്കൾ: രമ്യ,നവ്യ.മരുമക്കൾ: രതീഷ്,ഗണേശൻ. സഹോദരങ്ങൾ: പ്രഭ.ജാനകി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കുണ്ട് ചിറ വാതക ശ്മശാനത്തിൽ....
ന്യൂമാഹി ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ്: പ്രവൃത്തി തുടങ്ങി
ന്യൂമാഹി: ന്യൂമാഹി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കാൻ നാട്ടുകാരും സി.പി.എം. പ്രവർത്തകരും ചേർന്ന് പ്രവൃത്തി തുടങ്ങി. നാട്ടുകാരുടെ സഹകരണത്തോടെയാണ് താത്കാലിക അറ്റകുറ്റപ്പണി നടത്തുന്നത്.
വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന യാത്ര ദുരിതത്തിന് ഇതോടെ പരിഹാരമാവും. നാല് മാസം മുമ്പ് തുടങ്ങിയ കട്ട വിരിക്കൽ പ്രവൃത്തിയിലെ അപാകതകളാണ് റോഡിൽ വലിയ തോതിൽ വെള്ളക്കെട്ടുണ്ടാവാൻ കാരണമായത്. വെള്ളക്കെട്ടുണ്ടായ 200 മീറ്ററോളം ഭാഗം പഴയ കോൺക്രീറ്റ് പൊട്ടിച്ചതും മറ്റും പ്രയോഗിച്ച് രണ്ടടിയോളം ഉയർത്തുന്ന പ്രവൃത്തിയാണ് നടക്കുന്നത്. വെള്ളിയാഴ്ച പ്രവൃത്തി പൂർത്തിയാവും.
ചിത്രവിവരണം:കുടുംബാരോഗ്യ കേന്ദ്രം റോഡ് ഉയർത്തുന്നു

കഥാകൃത്ത്
എം. ചന്ദ്രശേഖരൻ നിര്യാതനായി
മഹി:കഥകൃത്തും മംഗലാട്ട് കുടും ബാംഗവുമായ എം. ചന്ദ്രശേഖരൻ. (74) മുംബൈ ഡോമ്പിവിളിയിൽ നിര്യാതനായി.. മയ്യഴി സ്വദേശിയാണ്. പരേതരായ മംഗലാട്ട് കുഞ്ഞിരാമന്റെയും തയ്യുള്ളതിൽ മാധവിയുടെയും മകനാണ്.1980 തു കളിലും 90 കളിലും മലയാളകഥാ സാഹിത്യ ത്തിൽ ശക്തമായ സാന്നിധ്യമായിരുന്നു. മാതൃഭൂമി, കലാകൗമുദി, മലയാളം, എന്നീ ആനുകാലി കങ്ങളിലായി നൂറിൽ പരം കഥകൾ എഴുതിയിരുന്നു.പ്രൊഫ. എം. അച്യുതന്റെ ചെറുകഥ ഇന്നലെ ഇന്ന് എന്ന കൃതിയിൽ പ്രത്യേക പരാമർശമുണ്ട്. സാഹിത്യ പ്രവർത്തക സഹകരണ സംഘം, സ്വച് നീലമായ ആകാശം, ഏകാന്ത ജാലങ്ങൾ എന്നീ രണ്ടു കഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. മൂന്നാമതു കഥാ സമാഹാരത്തിന്റെ ശ്രമത്തി ലായിരുന്നു .കാക്കനാടൻ മലയാളനാട് വാരികയിൽ ഉള്ള പ്പോഴാണ് അവിടെ പ്രൂഫ് റീഡറായി ജോലി ചെയ്തത്.ഏറെ ക്കാലം മുംബൈയിൽ സ്വകാര്യസ്ഥാ പനത്തിൽ കമർഷ്യൽ മാനേജറായി പ്രവൃത്തിച്ചു.മാസങ്ങളായി ഹൃദയ സാംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യ. പുഷ്പ. മക്കൾ. പ്രിയങ്കർ ( മാനേജർ എച്. ഡി.എഫ്. സി. ബാങ്ക് ) ആതിര (ഐ. ടി ഫീൽഡ് )
സഹോദരങ്ങൾ. പരേതരായ എം. ബാലചന്ദ്രൻ, എം. പത്മിനി, എം.സാവിത്രി. കഥാകൃത്ത്
എം. ഗോകുൽദാസ് (കോഴിക്കോട്)

ധർമ്മടം ബേങ്ക് പ്രതിഭകളെ അനുമോദിച്ചു
തലശ്ശേരി:ധർമ്മടം:ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് പഞ്ചായത്തിലെ എസ് എസ് എൽ .സി . പ്ലസ്ടു മുഴുവൻ എ+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വിജയോത്സവം കോഴിക്കോട് മെഡിക്കൽ കോളജ് അഡീഷണൽ സൂപ്രണ്ടും പാലയാട് ഗവ:ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഡോ. കെ.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ടി. അനിൽ അദ്ധ്യക്ഷത വഹിച്ചു.എസ്.എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ പാലയാട് ഗവ:ഹൈസ്കൂളിന് ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ ഉപഹാരം നൽകി. പാലയാട് ഗവ:ഹൈസ്കൂളിലെ പത്താം തരത്തിലെ 10 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തലശ്ശേരി സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ പി.പി. രാജേഷ് വിതരണം ചെയ്തു. ധർമ്മടം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി . വി പുഷ്പ, പാലയാട് ഗവ.ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ലയ ടീച്ചർ,പി.എം. പ്രഭാകരൻ മാസ്റ്റർ, എം. സജീവൻ മാസ്റ്റർ, പി.ടി. സനൽകുമാർ, കൊക്കോടൻ ലക്ഷ്മണൻ, അജയകുമാർ മീനോത്ത്, പി.പി. നാസർ, എം.കെ.നബീർ., എ.ടി.രതീശൻ സംസാരിച്ചു. ധർമ്മടം ബാങ്ക് സെക്രട്ടറി ദിലീപ് വേണാടൻ സ്വാഗതവും ഡയറക്ടർ സനകൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം:കോഴിക്കോട് മെഡിക്കൽ കോളജ് അഡീഷണൽ സൂപ്രണ്ട് ഡോ. കെ.പി. സുനിൽകുമാർ വിതരണം ചെയ്യുന്നു.

ഫാത്തിമ നിര്യാതയായി.
ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ഉസ്സൻമൊട്ട മുഫാസിൽ ഫാത്തിമ (75) നിര്യാതയായി.
ഭർത്താവ്: പരേതനായ പുല്ലമ്പി കേളോത്ത് അബ്ദുള്ള ഹാജി. മക്കൾ : മുംതാസ്, മുനീർ, മനാഫ്,
മദനി.
മരുമക്കൾ: ഫർഷാന, ഫാത്തിമ, റഫ്സീന, പരേതനായ സലീം (ചൊക്ലി).
കഞ്ചാവുമായ് രണ്ട് അന്യസംസ്ഥാന യുവാക്കൾ പിടിയിൽ
തലശ്ശേരി : കഞ്ചാവുമായി രണ്ട് ഉത്തർപ്രദേശത്തുകാർ പൊലീസ് പിടിയിലായി.
ഇന്നലെ പുലർച്ചെ തലശ്ശേരി എസ് ഐ പി വി പ്രശോഭും സംഘവും പട്രോളിങ്ങ് ഡ്യൂട്ടി നടത്തവേ തലശ്ശേരി റെയിൽവേ സ്റ്റേഷനടുത്ത മേൽപ്പാലത്തിനടിയിൽ നിന്നാണ് സുമാർ രണ്ട് കിലോ കഞ്ചാവുമായി ഉത്തർ പ്രദേശ് സ്വദേശികളായ സുധേഷ് ദോഹ് രേ (27) മോഹിത്ത് കുമാർ (23) എന്നിവരെ കസ്റ്റഡിയിലെടുത്തത്. ഉത്തർപ്രദേശിൽ നിന്നും ട്രെയിനിൽ കണ്ണൂരിലേക്ക് എത്തിയവരാണ് ഇവർ ഇവരുടെ കൈവശമുള്ള ബാഗിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

കെ.അബ്ദുൾ ലത്തീഫ് നിര്യാതനായി
തലശ്ശേരി: ധർമ്മടം പൊലീസ് സ്റ്റേഷനു സമീപം ലുലു വില്ലയിൽ സി. കെ അബ്ദുൾ ലത്തീഫ് ( 68 ) നിര്യാതനായി.
ഭാര്യ: കെ.പി റസിയ,
മക്കൾ: ലുബിന ,റൻസിൽ , റിഷാന ,റിനോജ്,
മരുമക്കൾ: നജീബ്, ഫായിസ് , ഷബ്ന , ഫസ്ന .
സഹോദരങ്ങൾ: സുഹറ,ആയിഷ , കദീജ , ജമീല, നസീമ, മിസരിയ, ആബൂട്ടി, മഹ്മൂദ്, അറഫാത്ത്.

വായനദിനാചരണവും പ്രദര്ശനവും
തലശ്ശേരി : തിരുവങ്ങാട് ചാലിയ യു.പി സ്കൂള് വായനദിന മാസാചരണ പരിപാടികള്ക്ക് തുടക്കമായി. പ്രശസ്ത തെയ്യം വാദ്യ കലാകാരന് എ.പി.വിജേഷ് ഉദ്ഘാടനം ചെയ്തു. വി.എം.പ്രീത അധ്യക്ഷയായിരുന്നു. പ്രജീഷ് വേങ്ങ, എം.വി.ദീപ എന്നിവര് സംസാരിച്ചു. വിവിധ ഭാഷാ ദിന പത്രങ്ങളുടെ പ്രദര്ശനം, 'നമ്മുടെ തെയ്യങ്ങള്' ഫോട്ടോ പ്രദര്ശനം, തെയ്യം വാദ്യോപകരണങ്ങളുടെ പരിചയപ്പെടല്, വായനദിന പ്രതിജ്ഞ എന്നിവ നടന്നു.
പള്ളൂർ ഗവ: ആശുപത്രിക്ക് നാല് നില കെട്ടിടം പണിയുന്നു
മാഹി:പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് 'പുതുതായി ഏറ്റെടുത്ത സ്ഥലത്ത് പള്ളൂർ ആശുപത്രിക്ക് പുതുതായി നാല് നില കെട്ടിടം പണിയാൻ 20 കോടി 57ലക്ഷം രൂപയുടെ ഭരണാനുമതിക്ക് പുതുച്ചേരി ലഫ്.ഗവർണ്ണർ കെ.കൈലാസനാഥൻ അംഗീകാരം നൽകി.
ഈ വരുന്ന ആഗസ്ത് മാസം പള്ളൂർ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മാണത്തിനുള്ള ശിലാസ്ഥാപനം പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമി നിർവ്വഹിക്കുമെന്ന് രമേശ് പറമ്പത്ത് എംഎൽഎ അറിയിച്ചു
വി.കെ.ഭാസ്കരൻ മാസ്റ്ററുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചിച്ചു
ന്യൂ മാഹി:ഒളവിലം എൽ.പി.സ്കൂൾ പ്രധാനാധ്യാപകനും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ഗ്രന്ഥകാരനും പ്രഭാഷകനുമായ വി.കെ.ഭാസ്കരൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു.
ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചറുടെ അധ്യക്ഷതയിൽ അദ്ദേഹത്തിൻ്റെ വസതിയിൽ നടന്ന അനുശോചന യോഗത്തിൽ
ഗുരു ധർമ്മ പ്രചാരണ സഭയുടെ ജില്ലാ പ്രസിഡണ്ട് സി.കെ സുനിൽകുമാർ, സി.പി.. എം ജില്ലാ സെക്രട്ടറിയേറ്റ് മെംബർ പി. ഹരീന്ദ്രൻ, കെ.പി.സി.സി മെമ്പർ വി സുരേന്ദ്രൻ
പി.കെ.യൂസഫ് (മുസ്ലീം ലീഗ്)
വി.പി. ഭരതൻ (ബി.ജെ.പി)
സുരേശൻ (എൻ.സി.പി)
അഡ്വ: പി.കെ. രവീന്ദ്രൻ
കണ്ടോത്ത് ഗോപി (ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി)
ടി.ടി.കെ. ശശി (പു.ക. സ )
ഡി.സിറോഷ് ലാൽ (കോടിയേരി സ്മാരക ലൈബ്രറി ചൊക്ലി)
പി. ബാലൻ (കവിയൂർ ശ്രീ നാരായണ മഠം )
കെ.എം പവിത്രൻ (കെ.എസ്. എസ്. പി. എ)
കെ. പ്രദീപ് കുമാർ (പീ പിൾസ് വെൽഫെയർ കോ- ഓപറേറ്റീവ് സൊസൈറ്റി ചൊക്ലി)
ഹരിദാസ് മൊകേരി
സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group