
ജഗന്നാഥ സവിധത്തിലേക്ക്
ഇളനീർ കാവുകളുടെ പ്രവാഹം
തലശ്ശേരി:ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശ്രീജഗന്നാഥ ക്ഷേത്രത്തിൽ അഭൂത പൂർവ്വമായ ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ഇളനീർ വെപ്പ്നടന്നു..തലശ്ശേരിയിലും പരിസരങ്ങളിൽ നിന്നുമുള്ള നൂറ് കണക്കിന് മഠങ്ങളിൽ നിന്നും, സങ്കേതങ്ങളിൽ നിന്നുമായി ആയിരക്കണക്കായ ഇളനീർ കാവുകളാണ് ക്ഷേത്രാങ്കണത്തിലെത്തിയത്.സന്ധ്യയോടു കൂടി തന്നെ നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നുമായി കാവുമേന്തിയുള്ള ചെറുസംഘങ്ങൾ ജഗന്നാഥ സവിധത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു' ഇളനീർ വെപ്പിന് മുന്നോടിയായി പ്രത്യേക ശീവേലി എഴുന്നള്ളത്തും, വിശേഷാൽ പൂജകളും നടന്നു.
മേൽശാന്തി സജേഷ്, വിനു ശാന്തി ,അനുപ് ശാന്തി , രജനീഷ് ശാന്തി, രഹിൻ ശാന്തി , തിലകൻ ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു.
ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യൻ, ഡയറക്ടർമാരായ അഡ്വ: കെ.അജിത്കുമാർ,സി. ഗോപാലൻ, കണ്ട്യൻ ഗോപി ,രാജീവൻ മാടപ്പീടിക, ടി.സി.ദിലീപ്, തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ന് രാത്രി 10.50 ന് ഇളനീരഭിഷേകം നടക്കും.
ചിത്രവിവരണം:ജഗന്നാഥ ക്ഷേത്രത്തിലേക്കുള്ള ഇളനീർ കാവുകളുമായെത്തുന്ന ചെറുസംഘങ്ങൾ

നേതി പ്രകാശനവും ലഹരി വിരുദ്ധ ക്ലാസ്സും
ചൊക്ലി: രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നേതി വാർത്താ പത്രികയുടെ പുതിയ ലക്കത്തിൻ്റെ പ്രകാശനവും ലഹരി വിരുദ്ധ ദിനാചരണവും നടത്തി. പി.ടി.എ പ്രസിഡൻ്റ് പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഉദ്ഘാടനം ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. രമ്യ ഉദ്ഘാടനം ചെയ്തു നേതി വാർത്താ പത്രിക പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ടീച്ചർ എം.സി സി ആൻ്റി ടുബാക്കോ സെൽ അംഗം ടി.സി. പ്രദീപൻ മാസ്റ്റരിൽ നിന്നും ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. ദയാനന്ദൻ മാസ്റ്റർ , ചന്ദ്രൻ മാസ്റ്റർ , ഷീല സുരേഷ് സംസാരിച്ചു. അസ്ലം മെഡിനോവ നന്ദി പറഞ്ഞു.
തുടർന്ന് ഡോ.എ.പി. നീതു , ഡോ: ഫിൻസ് എം ഫിലിപ്പ് എന്നിവർ ക്ലാസ് എടുത്തു . എക്സൈസ് ഓഫീസർ പ്രഭുനാഥ് ലഹരിക്കെതിരെ ഏകപാത്ര നാടകം അവതരിപ്പിച്ചു. പ്രദീപ് മാസ്റ്റർ ക്വിസ്പ്രോഗ്രാം തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി നടത്തുകയും, സ്കൂൾ പ്രിൻസിപ്പാൾ സമ്മാന ദാനം നിർവഹിക്കുകയും ചെയ്തു .
മലബാർ കാൻസർ സെൻ്റർ , കണ്ണൂർ ഡിസ്ട്രിക്റ്റ് കാൻസർ കൺട്രോൾ കൺസോർഷ്യം, ആൻ്റ്റി ടുബാക്കോ സെൽ , 'ഡോക്ടേർസ് ഫോർ യു , എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ചിത്രവിവരണം: പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ പ്രകാശനം ചെയ്യുന്നു.

ബാവലി പുഴയിൽ കാണാതായ തീർത്ഥാടകൻ്റെ ജഢം കണ്ടെത്തി
തലശ്ശേരി:കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ അത്തോളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.
അത്തോളി തോരായിയിൽ നിന്ന് കൊട്ടിയൂർ യാത്രപോയ സംഘത്തിൽപ്പെട്ട കോട്ടോൽ നിശാന്തിനെ (40) ദർശനത്തിനിടെ ശനിയാഴ്ച കാണാതായിരുന്നു. കുളിക്കാനിറങ്ങിയപ്പോൾ ശക്തമായ ഒഴുക്കിൽപ്പെട്ടതാണ്. തിരച്ചിലിനിടെ കണിച്ചാർ ഓടം തോട് ചപ്പാത്ത് പുഴയിൽ നിന്നാണ് പേരാവൂർ ഫയർ ഫോർ ഴ്സ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ഗവ:ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി
കോട്ടോൽ ഭാസ്കരൻ്റെയും ശാന്തയുടെയും മകനാണ് നിശാന്ത്
ഭാര്യ: ഷീന
മക്കൾ ആഗ്നവ്, അദ്രിയ.
സഹോദരി: നിഷ
ബാവലി പുഴയിൽ കാണാതായ തീർത്ഥാടകൻ്റെ ജഢം കണ്ടെത്തി
തലശ്ശേരി :ബ്ലോക്ക് പഞ്ചായത്തിന്റെ ജല ബഡ്ജറ്റ് പ്രകാശനം ചെയ്തു . തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പി സന്തോഷ് കുമാർ എം.പി. പുസ്തക പ്രകാശനം ഉദ്ഘാടനം ചെയ്തു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.പി.അനിത അദ്ധ്യക്ഷത വഹിച്ചു.
പി.ആർ. വസന്തൻ മാസ്റ്റർ,ഹരിത കേരള മിഷൻ കോർഡിനേറ്റർ ലതാ കാണി,പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ.രാജീവൻ, അഭിഷേക് കുറുപ്പ് എന്നിവർ സംസാരിച്ചു. എരഞ്ഞോളി പുഴയിൽ നിന്നും കുയ്യാലി പുഴയുടെ ഭാഗത്തുള്ള കണ്ടൽ സംരക്ഷിക്കുന്നതിനായി മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച വി.സുരേന്ദ്രൻ ധർമ്മടത്തെ ചടങ്ങിൽ ആദരിച്ചു. സജീന്ദ്രൻ മാസ്റ്റർ "ജല ബഡ്ജറ്റ് കാര്യവും കാരണവും" എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.വീഡിയോ പ്രദർശനവുമുണ്ടായി.

പാർവണം കവിതാ
സമാഹാരം പ്രകാശനം ചെയ്ത
മാഹി: കവയിത്രി എ.എം.ശ്രീജയുടെ പാർവണം കവിതാ പുസ്തക പ്രകാശനം പെരിങ്ങാടി മാങ്ങോട്ട്കാവ് പരിസരത്ത് സാഹിത്യകാരൻ സജീവൻ മൊകേരി പ്രകാശനം ചെയ്തു.
ഷാജി കൊള്ളുമ്മൽ അദ്ധ്യക്ഷത വഹിച്ചു.
ചാലക്കര പുരുഷു ആദ്യ പ്രതി ഏറ്റുവാങ്ങി.അസീസ് മാഹി പുസ്തക പരിചയം നടത്തി.സി.വി.രാജൻ മാസ്റ്റർ, പ്രൊഫ: എൻ.കെ.അൻവർ, ടി.എച്ച്.അസ്ലം, കെ.മോഹനൻ, അജേഷ് മാസ്റ്റർ , ഒ.വി.വിനയൻ, രാജീവൻ, ടി.ടി.വേണുഗോപാൽ, പി.കൃഷ്ണപ്രസാദ്, സംസാരിച്ചു.ശ്രീജ പെരിങ്ങാടി മറുമൊഴിയേ കി.ഒ.വി.സുഭാഷ് സ്വാഗതവും, കെ.ഇ. സുലോചന നന്ദിയും പറഞ്ഞു.
ചിത്രവിവരണം: ആദ്യ പ്രതി ചാലക്കര പുരുഷുവിന് കൈമാറി സജീവൻ മൊകേരി പ്രകാശനം ചെയ്യുന്നു
മാഹി മേഖലയിലെ സർക്കാർ
സ്കൂളുകളിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം
മാഹി:മാഹിയിലെ വിവിധ വിദ്യാലയങ്ങളിൽ 2020 സെപ്തംബർ മുതൽ ഗസ്റ്റ് ലക്ച്ചററായി ആറ് പേരും ഗസ്റ്റ് ടീച്ചർമാരായി രണ്ട് പേരും കോമേഴ്സ്, ഫിസിക്സ്, ഇക്കണോമിക്സ്, പോളിറ്റിക്കൽ സയൻസ്, കണക്ക്, ഇംഗ്ലീഷ്, അറബിക്ക് എന്നീ വിഷയങ്ങളിൽ 2025 മാർച്ച് വരെ പഠിപ്പിച്ചിരുന്നു, പുതിയ അദ്ധ്യായന വർഷം എപ്രിൽ തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ പുനർനിയമനം നൽകിയിട്ടില്ല. പല സ്കൂളുകളിലും അധ്യാപ കരില്ലാത്തതിനാൽ പഠനം നിലച്ച അവസ്ഥയാണ്.
നിലവിലുള്ള അദ്ധ്യാപകരുടെ ഒഴിവുകൾ ഉടൻ നികത്തുക, ഗസ്റ്റ് ലക്ചററായ ആറ് പേരെയും, ഗസ്റ്റ് ടീച്ചർമാരായ രണ്ട് പേരെയും വീണ്ടും നിയമിച്ച് പഠനം സുഗമാമക്കുക, പാഠ പുസ്തക വിതരണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കുക,യൂണിഫോം ഉടൻ വിതരണം ചെയ്യുക തുടങ്ങി ചെറുതും വലുതുമായ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ജോയിന്റ്.പി.ടി.എ ഭാരവാഹികൾ മാഹി റീജിയണൽ അഡ്മിനിസ്ട്രേ റ്ററെ നേരിൽ കണ്ട് നിവേദനം നൽകി.
ജോയിന്റ്. പി. ടി. എ ഭാരവാഹികളായ സന്ദീവ്.കെ.വി, അനിൽ.സിപി, സുനിൽ മാഹി, മനോജ് കുമാർ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
പിഡബ്ലു ഡി എൻജിനീയർക്ക്
ബിജെപി മാഹി മണ്ഡലം കമ്മിറ്റി
പരാതി നൽകി
മാഹി: ഭാരതീയ ജനത പാർട്ടി മാഹിമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹിയിലെ പിഡബ്ല്യുഡി ഡിപ്പാർട്ട്മെന്റിന്റെ പരിധിയിൽ വരുന്ന റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്ക
ണമെന്നും പുതുതായി ടാറിങ് നടന്ന പല സ്ഥലങ്ങളിലും ടാറിങ്ങിലെ ക്വാളിറ്റി ഇല്ലാത്തതിനാൽ മഴ പെയ്യുമ്പോൾ റോഡിൽ കുണ്ടും കുഴി യുമായി മാറിയിരിക്കയാണ്. ടാറിങ്ങ് നടക്കുന്ന സമയത്ത് ഡിപ്പാർട്ട്മെ ന്റിന്റെ മേൽനോട്ടം ഇല്ലാത്തതുകൊണ്ടാണ് ഇത്തരം വീഴ്ച വന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഉണ്ടാകുന്ന വീഴ്ചകൾ പരിഹരിച്ചില്ലെങ്കിൽ PWD ഡിപ്പാർട്ട്മെന്റിലേക്ക് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിജെപി ഭാരവാഹികൾ അറിയിച്ചു .
കഴിഞ്ഞ മാസം ടാറിങ് നടന്ന പന്തക്കൽ, ഇടയിൽ പിടിയ ഭാഗത്ത് റോഡുകൾ ടാറിങ്ങിനു ശേഷം ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. റോഡ് തകർന്നതിനാലാണ് പരാതി നൽകിയിട്ടുള്ളത് .
മാഹി മണ്ഡലം ജനറൽ സെക്രട്ടറി മഗിനേഷ് മഠത്തിൽ, മണ്ഡലം ഭാരവാഹികൾ ആയിട്ടുള്ള ലത്തീബ് ഇടയിൽ പിടിക, ദാമോദരൻ, സുമന്ദ്രൻ മാഹി, പ്രേമാനന്ദൻ ചെമ്പ്ര, ബൂത്ത് പ്രസിഡന്റ് മാരായ ജിത്തു ഇടയിൽ പീടിക, രാജൻ കാവിൽ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

കരിയർ ഗൈഡൻസ് ആൻഡ് ഡെവലപ്പ്മെൻ്റ് പ്രോഗ്രാം
മാഹി: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല മാഹി കേന്ദ്രത്തിലെ കരിയർ ഗൈഡൻസ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ പ്ലസ് ടൂ പാസ്സായ (എച്ച് എസ് എസ്/വിഎച്ച്എസ്ഇ) വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്ക ൾക്കും വേണ്ടി ജൂൺ 20ന് രാവിലെ 10.30 മുതൽ 12.30 വരെ ഉന്നത വിദ്യാ ഭ്യാസ കോഴ്സുകൾ & തൊഴിൽ സദ്ധ്യതകളെപ്പറ്റി കരിയർ രംഗത്തെ വിദഗ്ധർ ക്ലാസ്സ് നയിക്കുന്നതാണ്. മാഹി സെമിത്തേരി റോഡിൽ പൊലീ സ് എസ് പി ഓഫീസിനടുത്ത് സ്ഥിതി ചെയ്യുന്ന കമ്മ്യൂണിറ്റി കോളേജി ലാണ് ക്ലാസ്സ് നടത്തുക. കരിയർ രംഗത്ത് ദീർഘ വർഷത്തെ പരിചയമു ള്ള പി.കെ. രാജീവൻ (റിട്ട: പ്രിൻസിപ്പാൾ, കെജിപിടിസി, കോഴിക്കോട് ), ഡോ. എം. പി. രാജൻ, (പ്രൊഫസർ & പ്രിൻസിപ്പാൾ) പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി കേന്ദ്രം) എന്നിവർ ക്ലാസ്സുകൾ നയിക്കും. അസിസ്റ്റൻ്റ് പ്രൊഫസർമാരായ എൻ.പി. ഗ്രീഷ്മ., ഡോ. ഇ. അഷിത, ഫർഹാന ദാവൂദ്, സനോഫർ ഖാൻ, അലീന ആൻ ജെയിംസ് എന്നിവർ നേതൃത്വം നൽകും.
താല്പര്യമുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
62826 34402, 98472 40523,
95264 79496
ശ്രീജേ, നിന്
കവിതകള്‍
പൂക്കുന്നൊരീ
പൂങ്കാവനത്തിൽ,
'പാർവണം'
നിറഞ്ഞിടട്ടെ
നിൻ ഭാവനയിൽ.
നിറദീപവും
ഗണപതിഹോമവും
പുതിയ വാതില്‍പ്പടിയില്‍
അനുഗ്രഹത്താല്‍
ആനന്ദമായിടട്ടെ!
കവിതയെഴുതിയ
കൈകളിൽ
നിന്നൊരു
സ്നേഹത്താല്‍
കൂട്ടിയ ചായയ്ക്ക്
അത്രമേല്‍ മാധുര്യം..
ഇടവപ്പാതിയുടെ
മഴനീര്തുള്ളിതന്
സംഗീതം
നിന്റെ ഓരോ
വരിയിലും
അകമ്പടിയേകിടട്ടെ!
ചിരിയ്ക്കുന്ന
മുഖവുമായി
കൂട്ടുകാരുണ്ടല്ലോ
കൂടെ നിനക്കായ്,
പ്രചോദനത്തിൻ
പുത്തൻ വെളിച്ചം നല്കുവാനായി...
അമ്പലമുറ്റത്ത്
കൂട്ടുകാരൊത്ത്
ദീപം നിറത്തുന്ന
നിന്നില്‍ മാങ്ങോട്ടിലമ്മ
പാര്‍വണ ദീപ്തമായിടട്ടെ!
നിന് അക്ഷരമുറ്റത്ത്
വിരുന്നെത്തി 'പാർവണം'
പ്രകാശിച്ചിടട്ടെ!
ഭാവുകം നേരുന്നു
ഞങ്ങള്‍...
ആശംസകളോടെ
ശ്രീനിവാസ് ചാത്തോത്ത്

എൻ.കുഞ്ഞാമി
നിര്യാതയായി.
മാഹി: ചെമ്പ്ര ഗാർഡൻ വില്ലയിൽ എൻ കുഞ്ഞാമി (85) നിര്യാതയായി. ഭർത്താവ് :പരേതനായ ഇബ്രാഹിം, മക്കൾ: നസീമ, സലീം, സാലിഹ, സജീർ, സമീർ.
മരുമക്കൾ : സാമിറ, തസ്ലി, ഫജ്ന, നാസർ, പരേതനായ മഹമ്മൂദ്. സഹോദരങ്ങൾ: ആയിഷ, പരേതരായ അബൂബക്കർ, അബ്ദുൽ റഹ്മാൻ, മൂസ, ഉസ്മാൻ, റസാക്ക്.

റാബിയ നിര്യാതയായി.
തലശ്ശേരി:പരേതനായ കേളോത്ത് അബ്ദുറഹ്മാൻ്റെ ഭാര്യ നാലുപുരക്കൽ റാബിയ (68) നിര്യാതയായി.
പിതാവ്:പരേതനായ മൂപ്പൻ്റെ വിട മൊയ്തു
മക്കൾ : സാദിഖ്, ആസിഫ്, സക്കീർ, സുബൈർ, സബിറ, സെറിന, ഷംന
ജമാതാക്കൾ: സാദിഖ് ,മഹമ്മൂദ്, സുൽഫിക്കർ
ജല ബജറ്റ് പ്രകാശനം ചെയ്തു
തലശ്ശേരി :ബ്ലോക്ക് പഞ്ചായത്തിന്റെ ജല ബഡ്ജറ്റ് പ്രകാശനം ചെയ്തു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പി സന്തോഷ് കുമാർ എം.പി. പുസ്തക പ്രകാശനം ഉദ്ഘാടനം ചെയ്തു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.പി.അനിത അദ്ധ്യക്ഷത വഹിച്ചു.
.പി.ആർ. വസന്തൻ മാസ്റ്റർ,ഹരിത കേരള മിഷൻ കോർഡിനേറ്റർ ലതാകാണി,പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ.രാജീവൻ, അഭിഷേക് കുറുപ്പ് എന്നിവർ സംസാരിച്ചു. എരഞ്ഞോളി പുഴയിൽ നിന്നും കുയ്യാലി പുഴയുടെ ഭാഗത്തുള്ള കണ്ടൽ സംരക്ഷിക്കുന്നതിനായി മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച വി.സുരേന്ദ്രൻ ധർമ്മടത്തെ ചടങ്ങിൽ ആദരിച്ചു. സജീന്ദ്രൻ മാസ്റ്റർ"ജല ബഡ്ജറ്റ് കാര്യവുംകാരണവും"എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.വീഡിയോ പ്രദർശനവുമുണ്ടായി.

ബാലൻ നിര്യാതനായി
തലശ്ശേരി : പാറാൽ കോമത്ത് കുനിയിൽ പാറാം വീട്ടിൽ ബാലൻ (65) നിര്യാതനായി
മക്കൾ: വിനീത്, റിബിഷ , റിബിന മരുമക്കൾ: നിതീഷ്, വിജേഷ് സഹോദരങ്ങൾ: കുമാരൻ, പുരുഷു


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group