ആദിവാസി സമൂഹം ഇന്നും ചൂഷണം ചെയ്യപ്പെടുന്നു : ഡോ: ജയ് പ്രകാശ് ഗുപ്ത

ആദിവാസി സമൂഹം ഇന്നും ചൂഷണം ചെയ്യപ്പെടുന്നു : ഡോ: ജയ് പ്രകാശ് ഗുപ്ത
ആദിവാസി സമൂഹം ഇന്നും ചൂഷണം ചെയ്യപ്പെടുന്നു : ഡോ: ജയ് പ്രകാശ് ഗുപ്ത
Share  
2025 Jun 16, 09:28 PM
SANTHI

ആദിവാസി സമൂഹം ഇന്നും ചൂഷണം ചെയ്യപ്പെടുന്നു: ഡോ: ജയ് പ്രകാശ് ഗുപ്ത

മാഹി: പെറ്റ മണ്ണിൻ്റെ അവകാശികളായ ആദിവാസികളെ സവർണ്ണ' വ്യവസ്ഥിതി നൂറ്റാണ്ടുകളായി ചാതുർവർണ്യത്തിൻ്റെ പേരിൽ പാർശ്വവൽക്കരിച്ചു നിർത്തുകയാണെന്നും, സ്വാതന്ത്ര്യലബ്ലിക്ക് ശേഷവും ആദിവാസി ഗോത്രവിഭാഗങ്ങൾക്ക് മോചനമുണ്ടായില്ലെന്നും

സുപ്രീം കോടതി അഭിഭാഷകനും ഭരണഘടനാ വിദഗ്ധനും റാഞ്ചിമുൻ എംഎൽഎയുമായ ഡോ.ജയ് പ്രകാശ് ഗുപ്ത (ഝാർക്കണ്ട് ) അഭിപ്രായപ്പെട്ടു.

മാഹി കോ-ഓപ്പ്: കോളജ് ഓഫ് ഹയർ എജ്യുക്കേഷൻ ആൻ്റ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച

സ്കിൽ സ്പാർക്ക് ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ' 

ഇന്ത്യൻ ഗോത്ര വികസനവും ഭരണഘടനയും എന്ന വിഷയത്തിൽ പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മിശ്ര സംസ്കൃതിയുടെ ശേഷിപ്പുകൾ ഇന്നും നിലനിൽക്കുന്ന മാഹിയിൽ ഒരു സർവ്വകലാശാല സ്ഥാപിക്കണമെന്ന്

ഇന്ത്യൻ നോളജ് സിസ്റ്റം സെൽ ഉദ്ഘാടനം നിർവ്വഹിച്ച് കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ   ഡോ:കെ.കെ.എൻ.കുറുപ്പ് അഭിപ്രായപ്പെട്ടു

 മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി.സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. തപേശ്വർ നാഥ് മിശ്ര ( റാഞ്ചി )സംസാരിച്ചു.

വൈസ് പ്രസിഡണ്ട് എം.കെ.ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ചു.

 പ്രിൻസിപ്പാൽ ഡോ.സി.ജി.ലക്ഷ്മിദേവി സ്വാഗതവും, കെ.കെ.ബിൻസിമോൾ നന്ദിയും പറഞ്ഞു.


ചിത്രവിവരണം:ഡോ.ജയ് പ്രകാശ് ഗുപ്ത (ഝാർക്കണ്ഡ് ) ഉദ്ഘാടനം ചെയ്യുന്നു

mahecollage_1750089537

ഡോ: ജയപ്രകാശ് ഗുപ്തയും, ഡോ: കെ.കെ.എൻ.കുറുപ്പും ജനശബ്ദം മാഹിയുടെ ഭാരവാഹികൾക്കൊപ്പം

bhakshyasree-png-round

ശുദ്ധമായ ഭക്ഷണം ജന്മാവകാശം ;

ഭക്ഷ്യശ്രീ കർമ്മപദ്ധതി വടകരയിൽ 


വടകര :'ശുദ്ധമായ ഭക്ഷണം ജന്മാവകാശം ' എന്ന സന്ദേശവുമായി സംസ്ഥാനതലത്തിൽ ജനകീയകൂട്ടായ്‌മ രൂപപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ട് വടകര കേന്ദ്രമായി 'ഭക്ഷ്യശ്രീ' എന്നപേരിൽ കർമ്മപദ്ധതി ആവിഷ്കരിച്ചു .

കോഴിക്കോട് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലറും ചരിത്രകാരനും ഗവേഷകനും സോഷ്യൽ ആക്റ്റിവിസ്റ്റുമായ ഡോ.കെ .കെ .എൻ കുറുപ്പിൻ്റെ നേതൃത്വത്തിലാണ് 'ഭക്ഷ്യശ്രീ ' യുടെ പ്രവർത്തനം തുടരുക .

വടകര തിയോസഫിക്കൽ ഹാളിൽ ചേർന്ന യോഗത്തിൽ ഡോ.കെ.കെ .എൻ കുറുപ്പ് അദ്ധ്യക്ഷതവഹിച്ചു.

വി .പി .രമേശൻ സ്വാഗതം പറഞ്ഞു .ടി .ശ്രീനിവാസൻ പാനൽ അവതരിപ്പിച്ചു .

'ഭക്ഷ്യശ്രീ'യുടെ ഭാരവാഹികളായി ചെയർമാൻ ഡോ.കെ.കെ.എൻ.കുറുപ്പ് , വൈസ് ചെയർമാൻമാർ അഡ്വ.ഇ.നാരായണൻ നായർ, പ്രൊഫ .ഇ .ഇസ്‌മായിൽ ,വി.പി.രമേശ്, ചാലക്കര പുരുഷു , പി.എം .വത്സലൻ .

ജനറൽ സെക്രട്ടറി ടി.ശ്രീനിവാസൻ.

ഭക്ഷ്യശ്രീയുടെ പദ്ധതി വിശദീകരണം ദിവാകരൻ ചോമ്പാല നിർവ്വഹിച്ചു .

സെക്രട്ടറിമാർ: സത്യൻ മാടാക്കര ,എൻ. കെ. രമേശ്, പ്രസീത് കുമാർ.പി .പി ,സി .പി .ചന്ദ്രൻ ,യു .കെ .എം അബ്ദുൾ ഗഫുർ, 

ദിവാകരൻ ചോമ്പാല (പി ആർ ഒ ) , ട്രഷറർ : അഡ്വ .എ .എം.സന്തോഷ് എന്നിവരെ തിരഞ്ഞെടുത്തു .

സി .പി.ചന്ദ്രൻ നന്ദിപ്രകടനം നടത്തി .

നിർവ്വാഹക സമിതി അംഗങ്ങൾ :

പ്രൊഫ ( റിട്ട ) മാലിനി കുറുപ്പ് ,ഡോ .ശശികുമാർ , ഡോ .പി .കെ .സുബ്രമണ്യൻ , അഡ്വ .ലതിക ശ്രീനിവാസ് .എൻ. കെ. അജിത്കുമാർ , ടി. ഷാഹുൽ ഹമീദ് .പി .കെ. പ്രകാശൻ , ഋഷികേഷ്‌ പ്രസാദം.കെ .സി , കെ .ഗീത കെ .കെ മാധവകുറുപ്പ് ,വി .പി .ശിവകുമാർ , ഉദയകുമാർ .കെ. കെ, ബാബു .ഇ .കെ എന്നിവരെയും തിരഞ്ഞെടുത്തു.

dr,k-.-k-.k-.n-.kurup-(-chairman-)-bakshyasree_1750087872

ചെയർമാൻ ഡോ.കെ.കെ.എൻ.കുറുപ്പ്

t-.sreenivasan.-general-secratary-.bhakshyasree_1750087942

ജനറൽ സെക്രട്ടറി ടി.ശ്രീനിവാസൻ.

bash2

ന്യൂമാഹി എം. എം. ഹയർ സെക്കണ്ടറി സ്കൂളിന് ന്യൂമാഹി ഗ്രാമ പഞ്ചായത്തിന്റെ ആദരവ്


ന്യൂമാഹി:എസ്. എസ്. എൽ. സി. പരീക്ഷ റിസൽട്ടിൽ തുടർച്ചയായി 100% വിജയം നിലനിർത്തുകയും, ഹയർ സെക്കണ്ടറി പരീക്ഷ റിസൽട്ടിൽ റെഗുലർ വിഭാഗത്തിൽ കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം കൈവരിക്കുകയും ചെയ്ത ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളായ എം. എം. ഹയർ സെക്കണ്ടറി സ്കൂളിനെ ന്യൂമാഹി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ന്യൂമാഹി കലാഗ്രാമത്തിൽ അനുമോദിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്ത്തുവിന്റെ അദ്ധ്യക്ഷതയിൽ അനുമോദന സമ്മേളന ഉൽഘാടനവും ഉപഹാര സമർപ്പണവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. കെ. രത്നകുമാരി നിർവ്വഹിച്ചു.



kerala3

അനുമോദനത്തിന് നന്ദി പറഞ്ഞുകൊണ്ട് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. പി. റീത്ത, ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ഒ. അബ്ദുൽ അസീസ്, സൊസൈറ്റി മാനേജർ താഹിർ കൊമ്മോത്ത് സംസാരിച്ചു.

കെ. എസ്. ഷർമിള, കെ. ജയപ്രകാശ്, സമീർ പെരിങ്ങാടി സംസാരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവി സ്വാഗതവും, സുനിർ കുമാർ നന്ദിയും പറഞ്ഞു


ചിത്രവിവരണം: അഡ്വ: കെ.കെ.രത്നകുമാരി എം.എം.ഹയർ സെക്കൻഡറി ഹൈസ്ക്കൂൾ പ്രിൻസിപ്പാൾ കെ.പി.റീത്തക്ക് ബഹുമതിപത്രം കൈമാറുന്നു

whatsapp-image-2025-06-16-at-20.19.54_d5e9bdea

വർഷകാല കളരിപ്പയറ്റ്

: പരിശീലനം ആരംഭിച്ചു.


മാഹി:കേരളത്തിനകത്തും പുറത്തും കളരിപ്പയറ്റ് പ്രദർശനങ്ങളിലൂടെയും സംസ്ഥാന ദേശിയ മത്സരങ്ങളിലും സമ്മാനാർഹരായ ഒട്ടനവധി ശിഷ്യഗണങ്ങളെ സൃഷ്ടിച്ച കെ.സി. ശശികുമാർ ഗുരുക്കളുടെ ശിക്ഷണത്തിൽ നടന്നു വരുന്ന പള്ളൂർ ഗ്രാമത്തിയിലെ സി.വി.എൻ കേരള കളരി സംഘം വർഷകാല പരിശീലനം തുടങ്ങി. ഡോ:ഭാസ്‌കരൻ കാരായി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

ശശികുമാർ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു.

 രാഘവൻ വലിയ പറമ്പത്ത് വിശിഷ്ട വ്യക്തിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

വി വി ജിതേഷ്സംസാരിച്ചു.കളരി സംഘം പ്രസിഡണ്ട് എ വി അരവിന്താക്ഷൻ സ്വാഗതവുംകെ വിപിൻ നന്ദിയും പറഞ്ഞു.

 തുടർന്ന് സി.വി.എൻ കേരള കളരിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദർശനവും നടന്നു.

ദേശീയമത്സരത്തിൽ പങ്കെടുത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മൂന്ന് കുട്ടികളുടെ എൻട്രി ഫീസ് തിരിച്ചു നൽകി.കളരി സംഘത്തിൽ പഠിക്കുന്ന ഒരു വിദ്യാർഥിയുടെ രക്ഷിതാവാണ് എൻട്രി ഫീസ് സ്പോൺസർ ചെയ്തത്.


ചിത്രവിവരണം:ഡോ: ഭാസ്ക്കരൻകാരായി ഉദ്ഘാടനം ചെയ്യുന്നു


പാർവണം കവിതാ

സമാഹാരം പ്രകാശനം ഇന്ന്

മാഹി: കവയിത്രി എ.എം.ശ്രീജയുടെ പാർവണം കവിതാ പുസ്തക പ്രകാശനം ജൂൺ 17ന് കാലത്ത് 10 മണിക്ക് പെരിങ്ങാടി മാങ്ങോട്ട്കാവ് പരിസരത്ത് നടക്കുന്നു.

ഷാജി കൊള്ളുമ്മലിൻ്റെ അദ്ധ്യക്ഷതയിൽ സജീവൻ മൊകേരി പുസ്തക പ്രകാശനം നടത്തും. 

ചാലക്കര പുരുഷു ആദ്യ പ്രതി ഏറ്റുവാങ്ങും.അസീസ് മാഹി പുസ്തക പരിചയം നടത്തും.


zxc_1750096884

മികച്ച കർഷകർക്ക്

നഗരസഭയുടെ ആദരം

തലശ്ശേരി: തലശ്ശേരി നഗരസഭ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ബൊക്കാഷി ബക്കറ്റ് വിതരണവും നഗരസഭയിലെ മികച്ച കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു.കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺഹാളിൽ നടന്ന ചടങ്ങ് തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം ജമുനാറാണി ഉദ്ഘാടനം ചെയ്തു.തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ എം.വി. ജയരാജൻ അധ്യക്ഷത വഹിച്ചു.. നഗരസഭ സെക്രട്ടറി എൻ.സുരേഷ് കുമാർ ,ടി. കെ സാഹിറ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. രേഷ്മ,സി.

സോമൻ,ഷബാന ഷാനവാസ്,റാഷിദ ,സി.ഒ.ടി. ഷബീർ, അഡ്വ: കെ.എം ശ്രീശൻ,കെ.ലിജേഷ്,എൻ.മോഹനൻ,കെ.അൻസാരി,വി ബി.ഷംസുദ്ദീൻ,ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് എൻ.ബിന്ദുമോൾ സംബന്ധിച്ചു.


ചിത്രവിവരണം: നഗരസഭാ ചെയർമാൻ കെ.എം.ജമുനാ റാണി കർഷകരെ ആദരിക്കുന്നു


lakshmi

വാഴയിൽ ലക്ഷ്മിനിര്യാതയായി

തലശ്ശേരി:ചിറക്കര ശ്രീലഭവൻവാഴയിൽ ലക്ഷ്മി ( 85) നിര്യാതയായി .സിപിഐ തലശ്ശേരി മണ്ഡലം കമ്മിറ്റി അംഗവും കേരള മഹിളാസംഘം ജില്ലാ വൈസ് പ്രസിഡണ്ടും 25 വർഷം തലശ്ശേരി നഗരസഭ കൗൺസിലറും സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സനുമായി പ്രവർത്തിച്ചിരുന്നു. ഭർത്താവ്: പരേതനായ തലശ്ശേരി പി. അനന്തൻ,  

സഹോദരങ്ങൾ :വാഴയിൽ വാസു പരേതരായ ശങ്കു നാ ണു ,ബാലൻ, മാധവി, കമല

whatsapp-image-2025-06-16-at-20.19.13_69096c2c

തലശ്ശേരി കെ റഫീഖിനെ ആദരിച്ചു


തലശ്ശേരി :പെപ്പർ പാലസിൽ നടന്ന കേരള സൗഹൃദം കൂട്ടായ്മ 4-ാം കുടുംബ സംഗമത്തിൽ കേരള മാപ്പിള കലാ അക്കാഡമി സ്ഥാപകനും, മാപ്പിള ഗാനശാഖക്ക് അമൂല്യ സംഭാവനകൾ നൽകുകയും ചെയ്ത തലശ്ശേരി കെ. റഫീഖിനെ കേരള സൗഹൃദം കൂട്ടായ്മ കുടുംബ സംഗത്തിൽ ആദരിച്ചു എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിം കുമാർദാസ് സ്നേഹോപഹാരം നൽകി, പൊന്നാട അണിയിച്ചു. എഴുത്തുകാരി മുംതാസ് ആസാദ്,രഞ്ജി ക്രിക്കറ്റ് താരം സൽമാൻ നിസാർ എന്നിവർ മുഖ്യാതിഥികളായി. സമീർ ധർമ്മടം , അഡ്വ കെ.സി.ഷബീർ, റഷീദ് കരിയാടൻ, സുലൈഖ ടീച്ചർ, സുമ പ്രദീപ്, ഫാത്തിമ മാളിയേക്കൽ,മാമാസ് നജീബ്, സൈറ മുഹമ്മദ്, ഡോ:അബ്ദുൾ സലാം കണ്ണൂർ, ലൈല തിരൂർ സംസാരിച്ചു.

എസ്എസ് എൽസി , പ്ലസ്ടു, മറ്റ് മേഖലകളിൽ കഴിവ് തെളിയിച്ച ' വിദ്യാർത്ഥികളെ അനുമോദിച്ചു. തുടർന്ന് നൃത്ത സംഗീത വിരുന്ന് അരങ്ങേറി


ചിത്രവിവരണം:എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിം കുമാർദാസ് തലശ്ശേരി കെ.റഫീഖിന് സ്നേഹോപഹാരം നൽകുന്നു


manorama-mannan-latest
nishanth-thoppil-award-kochi-ichc
MANNAN
kodkkasda rachana
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry