
പള്ളിക്കുനിയിൽ രാസ
ലഹരിക്കാർ പിടിയിൽ
ചൊക്ലി പള്ളിക്കുനിയിൽ എം.ഡി. എം. എ.യും കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പളളിക്കുനിയിൽ പൊലീസ് പരിശോധനക്കിടയിലാണ് അഴിയൂർ സ്വദേശി കെ. വി. വിപിൻ, ആണ്ടിപീടികയിലെ സി. എസ്. സമീർ ,ന്യൂ മാഹി സ്വദേശി എൻ.കെ.എം.കമറുദ്ദീൻ , എന്നിവരാണ് പിടിയിലായത്. ചൊക്ലി സി. ഐ. കെ.വി മഹേഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്.
ഒളവിലം പ്രദേശങ്ങളിൽ മയക്ക് മരുന്ന് മാഫിയകൾക്കെതിരെ കർശന നടപടികൾ രണ്ട് വർഷത്തോളമായി പൊലീസ് സ്വീകരിച്ച് വരുന്നുണ്ട്. ഇതിനകം നിരവധി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചിത്രവിവരണം: പിടിയിലായവർ
കോഫി ഹൌസിന്റെ
കോടതി ശാഖ തുറക്കുന്നു.
തലശ്ശേരി :ഇന്ത്യൻ കോഫി ഹൌസിന്റെ തലശ്ശേരിയിലെ മൂന്നാമത് ശാഖ ജില്ലാ കോടതിയുടെ പുതിയ കെട്ടിടത്തിൽ (ബാർ അസോസിയേഷൻ കാന്റീൻ) നാളെ (വ്യാഴം) തുറക്കും 'രാവിലെ 9.30 ന് ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡണ്ട് എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. കെ.വിശ്വൻ ലോയേഴ്സ് ലോഞ്ച് ഉദ്ഘാടനം ചെയ്യും. അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും മാത്രമല്ല പൊതുജനങ്ങൾക്കും കോഫി ഹൌസ് കോടതി ശാഖയിൽ പ്രവേശനമുണ്ട്. അവധി ദിനങ്ങൾ ഉൾപെടെ എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 8 മണി വരെ കോഫി ഹൌസ് പ്രവർത്തിക്കും ' പതിവ് സസ്യഭക്ഷണവും പുറമെ മീൻ വിഭവങ്ങളടക്കമുള്ള നോൺ വെജറ്റേറിയൻ ഭക്ഷണവും പുതിയ ശാഖയിൽ ലഭ്യമാവുമെന്ന് ഇന്ത്യൻ കോഫി ഹൌസ് വർക്കേഴ്സ് കോ-ഓപറേറ്റിവ് സെസൈറ്റി ജില്ലാപ്രസിഡണ്ട് എൻ.ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹോം ഡലിവറി , ഇവന്റ് ആന്റ് കാറ്ററിംഗ്, പാർസൽ ഭക്ഷണ സൌകര്യ സംവിധാനവും പുതിയ ബ്രാഞ്ചിൽ ഒരുക്കിയിട്ടുണ്ട് . വൈവിദ്ധ്യ വൽക്കരണത്തിന്റെ ഭാഗമായി സഹകരണ സംഘം തയ്യാറാക്കിയ കുപ്പിവെള്ളം, ചായപ്പൊടി,കാപ്പിപ്പൊടി എന്നിവ കോഫി ഹൌസിന്റെ എല്ലാ ബ്രാഞ്ചുകളിലെയും കൌണ്ടറുകൾ വഴി വിൽക്കുന്നുണ്ട്. സംഘം സിക്രട്ടറി വി.കെ.ശശിധരൻ, ഡയറക്ടർമാരായ ടി.വി. പ്രശാന്തൻ, രശ്മി മാക്കൂൽ, സി.വി. അനിൽകുമാർ, കെ.ടി. അജയൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

ഷോപ്പിങ്ങ് ഫെസ്റ്റിവൽ
സമ്മാന വിതരണം 13ന്
മാഹി:പുതുച്ചേരി ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് മാഹിയിലെ വ്യാപാര സ്ഥാപനങ്ങിളിൽ നിന്നും വിതരണം ചെയ്ത കൂപ്പണുകളുടെ നറുക്കെടുപ്പിൽ വിജയികളായിട്ടുള്ളവർക്കുള്ള സമ്മാന വിതരണവും പുതുതായി അനുവദിച്ച മത്സ്യ തൊഴിലാളികൾക്കുള്ള വാർദ്ധക്യകാല പെൻഷൻ ഓർഡർ വിതരണവും, ജൂൺ 13. ന് രാവിലെ 10 മണിക്ക് മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ വെച്ച് വിതരണം ചെയ്യുന്നതാണ്.
റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാറിന്റെ അധ്യക്ഷതയിൽ മാഹി എം. എൽ.എ. രമേശ് പറമ്പത്ത് വിതരണം ഉദ്ഘാടനം ചെയ്യും സമ്മാനാർഹരായവർ ഒറിജിനൽ സമ്മാന കൂപ്പൺ കൊണ്ട് വന്ന് സമ്മാനം കൈപ്പറ്റേണ്ടതാണ്. ഇലക്ട്രിക് കെറ്റിൽ, മിക്സി, ഗ്രൈൻഡർ എന്നീ സമ്മാനങ്ങൾ ലഭിച്ചവർ സാധനം വാങ്ങിയ ബില്ലും അവരുടെ ആധാർ കോപ്പിയും കൂടി കൊണ്ടുവരേണ്ടതാണ്.

കെ.ഗിരീഷ് നിര്യാതനായി.
തലശ്ശേരി തൃക്കൈ ശിവക്ഷേത്രം ജീവനക്കാരൻ കീ ഴ്മഠം ഇല്ലത്ത് കെ.ഗിരീഷ് (41) നിര്യാതനായി.
മകൻ: വസുദേവ്
സഹോദരി : സുജാത
സഹോദരൻ : ഹരീ
കാൽനട യാത്ര പോലും ദുതിതപൂർണ്ണം: റോഡുകളുടെ ശോചനീയവസ്ഥ ഉടൻ പരിഹരിക്കണം
മാഹി:ചാലക്കരയിലെ പോന്തയാട്ട്, ഗ്യാസ് ഗോഡൗൺ, പോളിടെക്കനിക്ക്,
പഴയ റേഷൻ കട
തുടങ്ങിയ നിരവധി റോഡുകളിലൂടെയുള്ള കാൽനടയാത്ര പോലും ദുരിത പൂർണ്ണമായിരിക്കയാണ്.
ഈ റോഡുകളുടെ ശോചനീയവസ്ഥയ്ക്ക് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ചാലക്കര സമന്വയ റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ പ്രതിക്ഷേധവുമായി രംഗത്തെത്തി. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ, മുൻസിപ്പൽ കമ്മീഷണർ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരെ നേരിൽ കണ്ട് പ്രതിഷേധമറിയിച്ചു. എം.എൽ.എയ്ക്കും നിവേദനം നൽകി. പ്രസിഡണ്ട് സുനിൽ കേളോത്ത്, സന്ദീപ് പ്രഭാകരൻ , നസീർ കേളോത്ത്, ജയപ്രകാശ്, പി.പി.പ്രവീൺ എന്നിവർ നേതൃത്വം നൽകി.
.jpg)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group