കോഫി ഹൌസിൻറെ കോടതി ശാഖ തുറക്കുന്നു.

കോഫി ഹൌസിൻറെ കോടതി ശാഖ തുറക്കുന്നു.
കോഫി ഹൌസിൻറെ കോടതി ശാഖ തുറക്കുന്നു.
Share  
2025 Jun 10, 11:44 PM
vadakkan veeragadha

കോഫി ഹൌസിൻറെ

കോടതി ശാഖ തുറക്കുന്നു.


തലശ്ശേരി :ഇന്ത്യൻ കോഫി ഹൌസിന്റെ തലശ്ശേരിയിലെ മൂന്നാമത് ശാഖ ജില്ലാ കോടതിയുടെ പുതിയ കെട്ടിടത്തിൽ (ബാർ അസോസിയേഷൻ കാന്റീൻ) നാളെ (വ്യാഴം) തുറക്കും '

രാവിലെ 9.30 ന് ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്യും.

സംഘം പ്രസിഡണ്ട് എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. കെ.വിശ്വൻ ലോയേഴ്സ് ലോഞ്ച് ഉദ്ഘാടനം ചെയ്യും.

അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും മാത്രമല്ല പൊതുജനങ്ങൾക്കും കോഫി ഹൌസ് കോടതി ശാഖയിൽ പ്രവേശനമുണ്ട്. അവധി ദിനങ്ങൾ ഉൾപെടെ എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 8 മണി വരെ കോഫി ഹൌസ് പ്രവർത്തിക്കും '

പതിവ് സസ്യഭക്ഷണവും പുറമെ മീൻ വിഭവങ്ങളടക്കമുള്ള നോൺ വെജറ്റേറിയൻ ഭക്ഷണവും പുതിയ ശാഖയിൽ ലഭ്യമാവുമെന്ന് ഇന്ത്യൻ കോഫി ഹൌസ് വർക്കേഴ്സ് കോ-ഓപറേറ്റിവ് സെസൈറ്റി ജില്ലാപ്രസിഡണ്ട് എൻ.ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഹോം ഡലിവറി , ഇവന്റ് ആന്റ് കാറ്ററിംഗ്, പാർസൽ ഭക്ഷണ സൌകര്യ സംവിധാനവും പുതിയ ബ്രാഞ്ചിൽ ഒരുക്കിയിട്ടുണ്ട് . വൈവിദ്ധ്യ വൽക്കരണത്തിന്റെ ഭാഗമായി സഹകരണ സംഘം തയ്യാറാക്കിയ കുപ്പിവെള്ളം, ചായപ്പൊടി,കാപ്പിപ്പൊടി എന്നിവ കോഫി ഹൌസിന്റെ എല്ലാ ബ്രാഞ്ചുകളിലെയും കൌണ്ടറുകൾ വഴി വിൽക്കുന്നുണ്ട്.

സംഘം സിക്രട്ടറി വി.കെ.ശശിധരൻ, ഡയറക്ടർമാരായ ടി.വി. പ്രശാന്തൻ, രശ്മി മാക്കൂൽ, സി.വി. അനിൽകുമാർ, കെ.ടി. അജയൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.


ചിത്രം :പ്രതീകാത്മകം 

manna-vipin-mbi-clt
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2