ഓർമ്മക്കൂട് സംഗമം നടന്നു

ഓർമ്മക്കൂട് സംഗമം നടന്നു
ഓർമ്മക്കൂട് സംഗമം നടന്നു
Share  
2025 Jun 10, 12:45 AM
SANTHI

ഓർമ്മക്കൂട് സംഗമം നടന്നു

തലശ്ശേരി:കോടിയേരി ഓണിയൻ ഹൈസ്കൂൾ 1993 പൂർവ്വ വിദ്യാർത്ഥികൾ( ഓർമ്മക്കൂട് 93) തലശ്ശേരി വ്യാപാരി വ്യവസായി ഹാളിൽ സംഗമിച്ചു.

 സഹപാഠി സിന്ദൂർ ഓപ്പറേഷനിൽ പങ്കെടുത്ത ധീരജവാൻ സൗശീലിനെ ആദരിച്ചു പ്രസ്തുത ചടങ്ങിൽ സഹപാഠികളുടെ മക്കളുടെ കൂട്ടത്തിൽ എസ്എസ്എൽസി പ്ലസ് ടു എൽ എസ് എസ് പാസായ വരെ ആദരിച്ചു സഹപാഠികളിൽ തുല്യതാ പരീക്ഷകളിൽ വിജയം കൈവരിച്ച ആളുകളെയും ആദരിച്ചു ധർമ്മടം സി ഐ രജീഷ് തവരാത്ത് ഉദ്ഘാടനം ചെയ്തു. ടി.സി.ദിലീപൻ മാസ്റ്റർ, നളിനി ടീച്ചർ എന്നിവർ മുഖ്യാതിഥികളായിരുന്നു. വിജേഷ് സ്വാഗതവും മഹേഷ് അധ്യക്ഷതയും വഹിച്ചു



ചിത്രവിവരണം: ധീരജവാൻ സൗശീലിനെ സി ഐ രജീഷ് തവരാത്ത് ഉപഹാരം നൽകി

 ആദരിക്കുന്നു.

അറിയിപ്പ്

പുതുച്ചേരി സർക്കാർ മാഹി മേഖലയ്ക്ക് ഏപ്രിൽ - 2025 മാസത്തേക്ക് അനുവദിച്ച പ്രതിമാസ സൗജന്യ റേഷനരി ചുവപ്പ് കാർഡിന് - 20 Kgs, മഞ്ഞ കാർഡിന് - 10 Kgs വീതം (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്കൊഴികെ) മയ്യഴിയിലേ താഴേപ്പറയുന്ന വിവിധ കേന്ദ്രങ്ങളിൽ നിന്നും

11-06-2025 മുതൽ 17-06-2025 വരെ (ഞായറാഴ്ച്ച ഒഴിവ്) വിതരണം 

ചെയ്യുന്നതാണ്:-

1. റേഷൻ ഷോപ്പ് നമ്പർ 01, 02, 04 - MCCS റെയിൽവേ സ്റ്റേഷൻ റോഡ്, മാഹി [FPS No.2]

2. റേഷൻ ഷോപ്പ് നമ്പർ 03, 05, 16 (മുണ്ടോക്ക്, മഞ്ചക്കല്‍, ചൂടിക്കൊട്ട) - MCCS മഞ്ചക്കൽ, മാഹി [FPS No.16]

3. റേഷൻ ഷോപ്പ് നമ്പർ 06, 10, 15, 18 (ചാലക്കര, ചെമ്പ്ര, ചെറുകല്ലായി, മുക്കുവന്‍ പറമ്പ്) - ചാലക്കര വായനശാലയ്ക്ക‌് സമീപം

4. റേഷൻ ഷോപ്പ് നമ്പർ 09, 11, 12 (പള്ളൂര്‍, കൊയ്യോട്ടുതെരു, ഇടയില്‍പ്പീടിക) - പ്രണാം ഹോട്ടലിന് സമീപം, പള്ളൂർ

5. റേഷൻ ഷോപ്പ് നമ്പർ 07, 08, 17 (ഈസ്റ്റ്‌പള്ളൂര്‍, സൌത്ത് പള്ളൂര്‍, ഗ്രാമത്തി) - സുബ്രമണ്യ കോവിലിന് സമീപം [FPS No.17]

6. റേഷൻ ഷോപ്പ് നമ്പർ 13, 14 (പന്തക്കല്‍, മൂലക്കടവ്) - മലബാർ കേൻസർ സെൻ്റർ റോഡ് (ശ്രീനാരായണ മഠം, പന്തോക്കാട്), പന്തക്കൽ

സമയം: രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ, ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെ.


(2025 ഏപ്രിൽ 1ാം തിയ്യതി മുതൽ വിതരണം ചെയ്ത പുതിയ റേഷൻ കാർഡുടമകൾ 2025-ഏപ്രിൽ മാസത്തേക്ക് വിതരണം ചെയ്യുന്ന സൗജന്യ അരിക്ക് അർഹരായിരിക്കുന്നതല്ല)


വിശദ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്


Mob-No: - 7306 899 601

Mob No: - 9495 617 583


എന്ന്

സിവിൽ സപ്ലൈസ് ഓഫീസർ, മാഹി.

whatsapp-image-2025-06-10-at-00.06.09_b4361866

ജാനകി നിര്യാതയായി.

മാഹി: ചാലക്കര ഫ്ലാറ്റിനു മുന്നിൽ കുനിയിൽ ജാനകി (76) നിര്യാതയായി. ഭർത്താവ് പരേതനായ മഠത്തിൽ കുഞ്ഞിരാമൻ. മക്കൾ: ആർഷ കുമാരി, ആനന്ദവല്ലി, സുഷേണ കുമാർ, ഷീബ. മരുമക്കൾ: ദീപ, മനോഹരൻ

പരേതനായ സുരേന്ദ്രൻ. സഹോദരങ്ങൾ: നാണു, ജഗതി.


whatsapp-image-2025-06-10-at-00.04.51_2c63039a

ടി.സി.ദേവരാജൻ നിര്യാതനായി

മാഹി ആനവാതുക്കൽ ശങ്കരാലയത്തിൽ ടി.സി. ദേവരാജൻ ( 89) നിര്യാതനായി. പരേതരായ ടി.സി. ഗോപാലൻ്റെയും ഇട്ട്യേൽ സീമന്തനിയുടെയും മകനാണ്. പുതുശ്ശേരി ഗവ: സർവ്വീസിൽ  അസിസ്റ്റൻറ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതുച്ചേരി പെൻഷനേഴ്സ് അസോസിയേഷൻ്റെ മുൻട്രഷററായിരുന്നു.

ഭാര്യ: പരേതയായ എൻ.കെ.രുമ. സഹോദരങ്ങൾ: പരേതരായ ജയഗോവിന്ദൻ,സീതദാമോദരൻ, പ്രസന്ന ബാലരാം , ഭഗവൻദാസ്.

സംസ്ക്കാരം ഇന്ന് ( 10 ന്) രാവിലെ 10 മണിക്ക് മാഹി പൊതുശ്മശാനത്തിൽ.


capture

രാധ നിര്യതയായി .


തലശ്ശേരി:എരഞ്ഞോളി പാലം കച്ചുപ്രത്ത് താഴെ രാധ (90) നിര്യതയായി . സഹോരദരിമാർ: സരോജിനി, സുലോചന , സവിത, പ്രസന്ന സഹോദരൻ പരേതനായ ചന്ദ്രൻ സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ


whatsapp-image-2025-06-10-at-00.02.32_f51afdc6

ജാനു  നിര്യാതയായി. 

മാഹി .പെരിങ്ങാടിപനിച്ചുള്ളതിൽ പിടികയ്ക്ക് സമീപം ജാനു (86)  നിര്യാതയായി. 

ഭർത്താവ് പരോതനായ വി. കുമരൻ.

മക്കൾ: മോഹൻദാസ്, സുരേന്ദ്രൻ, സുധീർ, സുജിത്ത്, സുജ, സുമ, ബേബി, പരേതനായ സതീശൻ.

 മരുമക്കൾ: മഹിജ, സുനിത, നിഷ, ദിവ്യ, കുമാരൻ, നാഥൻ, ശശി.


whatsapp-image-2025-06-10-at-00.01.48_fa76aa68

പി.പി.കരുണാകരൻ നിര്യാതനായി..

തലശ്ശേരി: തിരുവങ്ങാട്ടെ സൗപർണികയിൽ പി.പി. കരുണാകരൻ (77) നിര്യാതനായി.. പാനൂർ സഹകരണ ബാങ്ക് ജീവനക്കാരൻ, പി.ആർ.കുറുപ്പ്,ഒ. കോരൻ എന്നിവർ മന്ത്രിയായപ്പോൾ പേഴ്സണൽ അസിസ്റ്റൻ്റ്, സുവർണ ഫൈനാൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ.പ്രസന്നഭായ് (സീനിയർ ഗൈനക്കോളജിസ്റ്റ്, റിട്ട.തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രി). മക്കൾ: വിനീത് (ഓസ്ട്രേലിയ), വിവേക് (ആർകിടെക്റ്റ് കോഴിക്കോട്). മരുമക്കൾ: ശ്വേത (ഓസ്ട്രേലിയ), അനുഷ (മമ്പറം). സഹോദരങ്ങൾ: പി.പി.ശ്രീധരൻ (ചമ്പാട്), വത്സരാജൻ മാസ്റ്റർ (എലാങ്കോട്), പരേതരായ പി.പി.നാണു മാസ്റ്റർ, പി.പി.ദാമോദരൻ (ഇരുവരും എലാങ്കോട്), പി.പി.രാഘവൻ (ചിറക്കര).


MANNAN
kodkkasda rachana
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry