
മയ്യഴിയിലെ പൊതുവിദ്യാഭ്യാസ മേഖലക്ക് സ്തുത്യർഹമായ നേട്ടം: രമേശ് പറമ്പത്ത് എം എൽ എ
മാഹി: മയ്യഴിയിലെ പൊതുവിദ്യാഭ്യാസ മേഖല മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്നും, സി.ബി.എസ്.ഇ.പരീക്ഷയിൽ മുഴുവൻ സർക്കാർ 1 വിദ്യാലയങ്ങളും നൂറ് ശതമാനം വിജയം കൈവരിച്ചത് അതിൻ്റെ തെളിവാണെന്നും ഗവ: നഴ്സിങ്ങ് കോളജ് അടക്കം വന്നതോടെ മയ്യഴി എജ്യുക്കേഷണൽ ഹബ്ബായി മാറുകയാണെന്നും രമേശ് പറമ്പത്ത് എംഎൽഎ അഭിപ്രായപ്പെട്ടു.
ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിക്കാൻ ശ്രീ നാരായണ കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച
വിജയതിലകം ശ്രേഷ്ടാദരം പരിപാടി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു എം എൽ എ
ഉത്തമ പൗരന്മാരായി വളരേണ്ട കൗമാരവും യൗവ്വനവും മയക്ക് മരുന്നുകളിലേക്ക് വഴുതിപ്പോകുന്നത് അത്യന്തം അപകടകരമാണെന്നും, ദേശഭക്തിയും ലക്ഷ്യബോധവും, അച്ചടക്കവുമില്ലാത്ത ഒരു തലമുറ രാജ്യത്തിൻ്റെ നാശത്തിന് തന്നെ കാരണമാകുമെന്ന് ചില ലോക രാജ്യങ്ങൾ തന്നെ ബോധ്യപ്പെടുത്തുന്നുണ്ടെന്ന് ധീര ജവാൻ ശൗര്യ ചക്ര പി.വി. മനേഷ് (മുൻ എൻ എസ് ജി കമാൻഡോ) മോട്ടിവേഷൻ ക്ലാസ്സിലൂടെ ഉദാഹരിച്ചു.
സി.ബി.എസ്.ഇ.പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും, വിജയതിലകമണിയിച്ച അദ്ധ്യാപകരേയും,
എസ്.എസ്.എൽ.സി.ക്ക് മുഴുവൻ വിഷയങ്ങളിലും എ -പ്ലസ് നേടിയ 'വിദ്യാർത്ഥികളെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
മേഖലയിൽ പ്ലസ് ടു .വിന് ഏറ്റവും കൂടുതൽ മാർക്ക് നേടിയ മൂന്ന് വിദ്യാർത്ഥികൾക്ക് ലീന മനോഹരൻസ്മാരക സ്വർണ്ണ മെഡലുകൾ സമ്മാനിച്ചു .ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.
മയ്യഴി വിദ്യാഭ്യാസ മേഖലക്ക് ഉന്നത വിജയം സമ്മാനിച്ച വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം എം .തനൂജയേയും, രാജ്യത്തിന് വേണ്ടി ധീരമായി പോരടിച്ച് ഗുരുതരമായ പരിക്കുകളോടെ, മരണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട ശൗര്യ ചക്ര പി.വി.മനേഷിനേയും,എം എൽ എ ഉപഹാരം നൽകി ആദരിച്ചു.
ഇ.കെ.റഫീഖ് റിപ്പോർട്ട് അവതരിപ്പിച്ചു. ഷാജി പിണക്കാട്ട് സ്വാഗതവും,സുരേഷ് പന്തക്കൽ നന്ദിയും പറഞ്ഞു.സോമൻ മാഹി,
ടി.എ.ലതീപ്, ശ്രീധരൻ മാസ്റ്റർ, സോമൻ ആനന്ദ്,ആർട്ടിസ്റ്റ് സതീശങ്കർ, ഷൈജ ഈസ്റ്റ് പള്ളൂർ, മഹേഷ് പന്തക്കൽ, ജസീമ മുസ്തഫ, ഷൈമ, മോഹൻദാസ് നേതൃത്വം നൽകി.
ചിത്ര വിവരണം: രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു

സി. എച്ച്. സെന്റർ ആത്മ സമർപ്പണത്തിന്റെ മഹനീയ മാതൃക:ഫാദർ തോംസൺ കൊറ്റിയത്ത്
തലശ്ശേരി: ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവരെയും അഗതികളെയും അനാഥരെയും ചേർത്ത് പിടിച്ച് സി. എച്ച്. സെന്റർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ആത്മ സമർപ്പണത്തിന്റെ മഹനീയ മാതൃകയാണെന്ന് ചാലിൽ സെന്റ്. പീറ്റേഴ്സ് ചർച്ച് വികാരി ഫാദർ തോംസൺ കൊറ്റിയത്ത് പറഞ്ഞു. ബലി പെരുന്നാൾ ദിനത്തിൽ തലശ്ശേരി ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഉള്ള ഉച്ച ഭക്ഷണ വിതരണവും ഈദ് സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി അഡ്വ. കെ. എ. ലത്തീഫ് സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ഡോ. സി. പി. നാസിമുദ്ധീൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി. വി. റയീസ്, കെ. കുഞ്ഞി മൂസ, എൻ. പി. മുനീർ, കെ. പി. അബ്ദുൽ ഗഫൂർ,റഷീദ് കരിയാടൻ, എൻ. മൂസ, സി. കെ. പി. റയീസ്, പി. സി. റിസാൽ, ടി. കെ. ജമാൽ, എ. കെ. സകരിയ, വി. ജലീൽ, തസ്‌ലീം ചേറ്റംകുന്ന്, സി. ഒ. ടി. ഫസൽ, റഹീം എ. പി. എന്നിവർ ആശംസകൾ അർപ്പിച്ചു.വളണ്ടിയർ കമ്മിറ്റി കോ-ഓർഡിനേറ്റർ റഷീദ് തലായി
നന്ദി പറഞ്ഞു. പി. പി. സിറാജ്, തഫ്‌ലീം മാണിയാട്ട്, നൗഷാദ് പൊന്നകം, ആശിഖ് മട്ടാമ്പ്രം, യു. സി. മുസ്തഫ, വി. പി. റുഫൈസ്, ഉമ്മർ വടക്കുമ്പാട്, റയീസ് പിലാക്കുൽ ചേരിക്കൽ ഫസൽ, അഫ്സൽ മട്ടാമ്പ്രം, ഹനീഫ പിലാക്കൂൽ എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.
തലശ്ശേരി സി. എച്ച്. സെന്റർ ബലി പ്പെരുന്നാൾ സ്നേഹ വിരുന്ന് ഭക്ഷണ കിറ്റ് ഫാദർ തോംസൺ കൊറ്റിയത്ത് വളണ്ടിയർ കമ്മിറ്റി ചെയർമാൻ എൻ. മൂസ, കൺവീനർ ആഷിഖ് മട്ടാമ്പ്രം എന്നിവർക്ക് വിതരണത്തിന് ഏല്പിച്ച് ഉദ്ഘാടനം ചെയ്യുന്നു

ശശി നിര്യാതനായി.
ന്യൂമാഹി : കുറിച്ചിയിൽ ഈയ്യത്തുങ്കാട് ഈസ്റ്റിൽ ചാലക്കര മൈദക്കമ്പനി മണിയൂർ വയൽ റോഡിൽ പാറക്കണ്ടി ശശി (70) നിര്യാതനായി.
അച്ഛൻ: പരേതനായ കേളു.അമ്മ : നാരായണി.ഭാര്യ: പി. ഉഷ.
മകൻ : റിജീഷ്. മരുമകൾ: സുജിന.
സഹോദരങ്ങൾ: ലീല, രതി, പി. രാജേഷ്, വനിത, സവിത, സഹിജ, പരേതനായ രാജീവൻ

പെരുന്നാൾ ഭക്ഷണ വിതരണവും, സ്നേഹസംഗമവും
മാഹി :മാഹി സി എച്ച് സെന്ററിൻ്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ ഭക്ഷണ വിതരണവും, സ്നേഹ സംഗമവും സംഘടിപ്പിച്ചു.
മാഹി ഗവൺമെന്റ് ഹോസ്പിറ്റലിനു സമീപത്ത് നടന്ന ചടങ്ങ്
എ വി യൂസുഫിന്റെ അധ്യക്ഷതയിൽ മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു..
ഗവൺമെന്റ് ഹോസ്പിറ്റലിലെ രോഗികൾക്കും,, കൂട്ടിരിപ്പുകാർക്കും, തെരുവോരങ്ങളിലും ഭക്ഷണ വിതരണം നടത്തി.
ചടങ്ങിൽ മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗം ഇബ്രാഹിംകുട്ടി തൊണ്ടന്റവിട,
മുസ്ലീം ലീഗ് പുതുച്ചേരി സംസ്ഥാന സെക്രട്ടറി പി ടി കെ റഷീദ്..
മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ കെ മുഹമ്മദലി,
അഴിയൂർ പഞ്ചായത്ത് വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി,
കെ അലി ഹാജി സംസാരിച്ചു..
എ വി അൻസാർ സ്വാഗതവും,,
എ വി സലാം നന്ദിയും പറഞ്ഞു.
മുഹമ്മദ് താഹ,
സക്കീർ ,റസ്മിൽ റിഷാദ് കൂടാളി,
മുഹമ്മദ് റംസാൻ, റാഷിദ് നേതൃത്വം നൽകി.
ചിത്രവിവരണം: രമേശ് പറമ്പ

മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എംഎം തനൂജയെ രമേശ് പറമ്പത്ത് എംഎൽഎ ഉപഹാരം നൽകി ആദരിക്കുന്നു
മാഹിയിൽ പോലീസ് സബ് ഇൻസ്പെക്ടർ
മാർക്ക് സ്ഥലംമാറ്റം
പള്ളൂർ എസ് ഐ ആയ റിനിലിനെ മാഹി സ്റ്റേഷനിലേക്കും, മാഹി എസ് ഐ അജയകുമാറിനെ മാഹി കോസ്റ്റൽ സ്റ്റേഷനിലേക്കും, മാഹി കോസറ്റൽ എസ്.ഐ സുരേഷ് ബാബുവിനെ പള്ളൂർ സ്റ്റേഷനിലേക്കും പന്തക്കൽ എസ് ഐ ഹരിദാസിന് പോണ്ടിച്ചേരിയിലേക്കും ആണ് സ്ഥലംമാറ്റം

പള്ളൂർ ഇരട്ടപ്പിലാകൂലിൽ പിക് അപ്പ് വാനിന് തീപ്പിടിച്ചു.
മാഹി ഫയർ ഫോർസ് വന്നു തീ അണച്ചു.

അത്താണി"യിൽ എം.എസ് എസ്സിൻ്റെ സ്നേഹ" വിരുന്ന്
തലശ്ശേരി: ത്യാഗ സ്മരണകളുയർത്തുന്ന ബലിപെരുന്നാൾ വേളയിൽ മുസ്ലിം സർവീസ് സൊസൈറ്റി തലശ്ശേരി യൂനിറ്റ് അംഗങ്ങൾ കണ്ണൂർ ആയിക്കരയിലെ "അത്താണി" അന്തേവാസി കളോടൊപ്പം ഒത്തു കൂടി. സാമൂഹിക പ്രവർത്തകയും കണ്ണൂർ കോർപറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ ഷമീമ ഇസ്ലാഹിയയുടെ നേതൃത്വത്തിലുള്ള കെയർ ആൻ്റ് കെയറസ് എന്ന വനിതാ കൂട്ടായ്മ നടത്തിവരുന്ന "അത്താണി" 200 ഓളം നിരാശ്രയർക്കും മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും ആശ്രയവും, സ്നേഹവും കരുതലും നൽകി വരുന്ന സ്ഥാപനമാണ്. ഈ സാന്ത്വന പ്രവർത്തനത്തെ ആദരിച്ചു കൊണ്ടാണ് എം.എസ്.എസ് അംഗങ്ങൾ സ്നേഹസംഗമവും സ്നേഹ വിരുന്നും നടത്തിയത്. ഷമീമ ഇസ്ലാഹിയ അത്താണിയുടെ സേവന വൈപുല്യത്തെ വിശദീകരിച്ചു. എം.എസ്. എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.വി. സൈനുദ്ദീൻ, പ്രൊഫ. എ.പി.സുബൈർ, എഞ്ചി. പി. അബ്ദുറസാഖ് , പി. ഒ ജാബിർ, എം. സക്കറിയ, പി.എം. അബ്ദുൽ ബശീർ, സി.ഒ. ടി. ഹാഷിം, വി കെ. മുഹമ്മദ്, പി.എം.സി.മൊയ്തു, സി.ഒ. ടി. ഫസൽ, കാസിം മൂഴിക്കര കോർപറേഷൻ കൗൺസിലർ അഷറഫ് ചിറ്റുള്ളി , ഷാനവാസ് ബരയിൽ എന്നിവർ സംസാരിച്ചു. അത്താണി അന്തേവാസികൾക്ക് എംഎസ്എസ് യൂണിറ്റ് കമ്മിറ്റി വക ശയ്യോപകരണങ്ങൾ വിതരണം ചെയ്തു. അത്താണി ഭാരവാഹികൾ എംഎസ്എസ് ഭാരവാഹികളെ സ്വീകരിച്ചു. അന്തേവാസികളോടൊപ്പം എം. എസ്. എസ് അംഗങ്ങൾ പാട്ടുകൾ പാടി സന്തോഷം പങ്കു വെച്ചു.
ഫോട്ടോ : ബലി പെരുന്നാളിനോട് അനുബന്ധിച്ച് മുസ്ലിം സർവീസ് സൊസൈറ്റി തലശ്ശേരി യൂനിറ്റ് അംഗങ്ങൾ കണ്ണൂർ ആയിക്കരയിലെ അത്താണിയിൽ സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ എം എസ് എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ പിവി സൈനുദ്ദീൻ അത്താണി ഡയറക്ടർ ഷമീമ ഇസ്ലാഹിയക്ക് അന്തേവാസികൾക്കുള്ള ശയ്യോപകരണങ്ങൾ കൈമാറുന്നു

സാമൂഹ്യതിന്മകൾക്കെതിരെ
ടേബിൾ ടോക്ക്
തലശ്ശേരി : സമുദായത്തിൽ നടമാടി കൊണ്ടിരിക്കുന്ന തിൻമകൾക്കെതിരെ യോജിച്ചു പ്രവർത്തിക്കാൻ സമുദായ - സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് കണ്ണൂർ ജില്ല മുസ്ലീം സർവീസ് സൊസൈറ്റി ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ചെറുപ്പക്കാരെ ലഹരിക്കടിമയാകുന്നതിൽ നിന്നും മയക്കുമരുന്ന് വാഹകർ ആകുന്നതിൽ നിന്നും രക്ഷപ്പെടുത്തുക , ആർഭാട ആഭാസ വിവാഹങ്ങൾക്കെതിരെ പ്രചരണം നടത്തുക, വർദ്ധിച്ചു വരുന്ന വിവാഹമോചനങ്ങൾക്ക് പരിഹാരം കാണുക, വിദ്യാഭ്യാസ രംഗത്തെ കൊഴിഞ്ഞു പോക്ക് ഒഴിവാക്കാനുള്ള പ്രായോഗിക നടപടികൾ സ്വീകരിക്കുക എന്നീ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ജില്ല പ്രസിഡണ്ട് ബി.ടി.കുഞ്ഞു അദ്ധ്യക്ഷം വഹിച്ചു. പ്രൊഫ എ.പി. സുബൈർ വിഷയാവതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.വി. സൈനുദ്ദീൻ മോഡറേറ്ററായി. എം.ഇ.എസ്, ബൈത്തു സക്കാത്ത്, ബൈത്തുൽമാൽ , ഐ.എസ്.എം, തണൽ, കെ.എൻ.എം , സി.എച്ച് സെൻറർ, ടി. എം.എ എന്നീ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. പിപി മുസ്തഫ മാസ്റ്റർ, ടി അബ്ദു റഹീം, സി.എച് ഹാരിസ്, ഷംസീർ കൈതേരി, എം ആബൂട്ടി, പി ഒ ജാബിർ, പി പി സിറാജ്, പി.എം. അഷ്റഫ്, പി.എം. അബ്ദുൽ ബശീർ , എഞ്ച. പി അബ്ദുൽ റസാഖ്, എഞ്ച. കെ. മമ്മൂട്ടി , യുവി ഖാലിദ്, സി ഒ ടി ഹാഷിം, പി എം സി മൊയ്തു ഹാജി, അബ്ദുള്ള മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം.സക്കറിയ നന്ദി പ്രകാശിപ്പിച്ചു.
ഫോട്ടോ: മുസ്ലീം സർവീസ് സൊസൈറ്റി ജില്ല തല ടേബിൾ ടോക്കിൽ പ്രൊഫ എ.പി. സുബൈർ വിഷയാവതരണം നടത്തുന്നു
.jpg)

.jpg)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group