ലഹരി മാഫിയകളുടെ വിളയാട്ടം കുറയുന്നു.

ലഹരി മാഫിയകളുടെ വിളയാട്ടം കുറയുന്നു.
ലഹരി മാഫിയകളുടെ വിളയാട്ടം കുറയുന്നു.
Share  
2025 Jun 06, 10:51 PM

ലഹരി മാഫിയകളുടെ

വിളയാട്ടം കുറയുന്നു.

 

തലശ്ശേരി: തലശ്ശേരി കടപ്പുറത്തും മറ്റും അഴിഞ്ഞാടുന്ന ലഹരി മാഫിയകളുടെ വിളയാട്ടങ്ങൾ എക്സൈസിൻ്റെയും പോലീസിൻ്റെയും അശ്രാന്ത പരിശ്രമങ്ങൾ മൂലം കുറഞ്ഞു വന്നതായി സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തകൻ മൻസൂർ മട്ടാമ്പ്രം പറയുന്നു. ഇപ്പോൾ സഞ്ചാരികൾക്ക് കടൽപ്പാലത്തിൻ്റെയും മറ്റിടങ്ങളിലെയും പരിസരങ്ങളിൽ നിർഭയം വന്നു ചേരാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിനോടും പോലീസ് ഉദ്യോഗസ്ഥരോടും നന്ദിയും കടപ്പാടുമുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും അധികൃതരിൽ നിന്നും ഉണ്ടാവണം. സ്കൂൾ കോളേജ് വിദ്യാർത്ഥികളിൽ കണ്ടുവരുന്ന ലഹരി ഉപയോഗത്തിനെതിരെയും പ്രവർത്തനങ്ങളിൽ അധികൃതരോടൊപ്പം ഈ നാട്ടിലെ സാമൂഹ്യ-സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകർ എന്നും ജാഗരൂഡരായിരിക്കും. പ്രദേശങ്ങളിലെ സംഘടനകളുടെയും പള്ളി കമ്മിറ്റികളുടെയും അജണ്ടകളിൽ കൺമുന്നിൽ കാണുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ പരിശ്രമങ്ങളൊന്നുമില്ലെന്നത് സങ്കടപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്. ഇപ്പോൾ കുറച്ചെങ്കിലും മാഫിയകളുടെ അഭാവം, പോലീസിൻ്റെയും എക്സൈസിൻ്റെയും പ്രവർത്തനങ്ങളിൽ നാട്ടുകാരായ ഞങ്ങളും പങ്കാളികളായതിൻ്റെ ഫലമാണിതെന്നും, തുടർന്നും ലഹരിക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കുമെന്നും മൻസൂർ മട്ടാമ്പ്രം പറഞ്ഞു.

whatsapp-image-2025-06-06-at-21.39.41_a10d348f

കൊട്ടിയൂർ വൈശാഖ മഹോത്സവം: നെയ്യാമൃത് വ്രതക്കാർ യാത്ര തിരിച്ചു


മാഹി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ആദ്യത്തെ പ്രധാന ചടങ്ങായ നെയ്യാട്ടത്തിനായി വില്ലിപ്പാലൻ വലിയ കുറുപ്പിൻ്റെ നേതൃത്വത്തിലുള്ള നെയ്യാമൃത് വ്രതക്കാർ നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളുമായി ഇന്നലെ നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും യാത്ര തിരിച്ചു. ഇരുവനാട് വില്ലിപാലൻ വലിയകുറുപ്പായ ഗോപി കുറുപ്പിൻ്റെ നേതൃത്വത്തിലുള്ള വിവിധ മഠങ്ങളിൽ നിന്നായി120 ഓളം വ്രതക്കാരാണ് ഇന്നലെ രാവിലെ നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളും തലയിലേന്തി ഓംകാര മന്ത്രം ഉരുവിട്ട് കാൽനടയായി കൊട്ടിയൂരിലേക്ക് യാത്ര പുറപ്പെട്ടത്. ആദ്യ ദിവസം എടയാറ്റിലും രണ്ടാം ദിവസം മണത്തണയിലും തങ്ങുന്ന നെയ്യാമ്രത് വ്രതക്കാർ ജൂൺ 8 ന് ഉച്ചയോടെ കൊട്ടിയൂരിലെത്തും. വൈകുന്നേരം ഇക്കര കൊട്ടിയൂരിലെത്തുന്ന വാൾ വരവിനു ശേഷമാണ് അക്കര കൊട്ടിയൂരിലേക്ക് പ്രവേശിക്കുക.



ചിത്രവിവരണം:നെയ്യാമൃത് വ്രതക്കാർ യാത്ര തിരിക്കുന്നു


pit

അപകടക്കുഴിയാത്രക്കാർക്ക് ഭീഷണിയായി


തലശ്ശേരി - മാഹി റോഡിൽ ചക്ക്യത്ത് മുക്കിൻ്റെയും തലായിയുടേയും ഇടയിലെ  റോഡിലാണ് അപകടാവസ്ഥയിലുള്ള ഈ കുഴിയുള്ളത്. മുമ്പിൽ നിന്ന് ഒരു വാഹനം വന്നാൽ സൈഡ് മാറി നിൽക്കാൻ പോലും പറ്റാത്ത സ്ഥലമാണിത്.

ഈ കുഴി കാരണം അത് വഴി കടന്നു പോകുന്ന നൂറു കണക്കിന് വാഹന യാത്രക്കാർ ദുരിതമനുഭവിച്ചു വരികയാണ്. ഇരു ചക്ര വാഹനങ്ങൾ കുഴിയിൽ വീഴുന്നത് സ്ഥിരംകാഴ്ചയാണ്.

മഴക്കാലത്ത് വെള്ളം കയറിയാൽ റോഡും കുഴിയും തിരിച്ചറിയാൻ കഴിയുന്നില്ല.

അധികാരികൾ എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാരും, യാത്രികരും' ആവശ്യപ്പെടുന്നു


 ചിത്രവിവരണം: ദേശീയപാതയിൽ ചക്യത്ത് മുക്കിൽ റോഡിൽ രൂപപ്പെട്ട അപകട ക്കുഴി


പ്രതിഷ്ഠാ മഹോത്സവം ഇന്നും നാളെയും


മാഹി: ചാലക്കര ശ്രീ കീഴന്തൂർ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ജൂൺ 7, 8 തിയ്യതികളിൽ നടക്കും. ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. 7 ന് ഭഗവതിസേവ, സർപ്പബലി, അത്താഴപൂജ മൃത്യുഞ്ജയഹോമം, മഹാഗണപതി ഹോമം, ഉദയാസ്തമന പൂജ

എന്നിവ നടക്കും.8 ന് കാലത്ത് അഭിഷേകം, മലർ നിവേദ്യം, മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം, ഉദയാസ്തമന പൂജ, നവകം, പഞ്ചഗവ്യ കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, അന്നദാനം ദീപാരാധന, നിറമാല, തായമ്പക എന്നിവയുണ്ടാകും.


whatsapp-image-2025-06-06-at-21.39.01_49b28078

പരിസ്ഥിതി ദിനം ആചരിച്ചു


മാഹി .അഖില ഭാരതിയ വിശ്വകർമ്മ മഹാസഭയുടെ ആഭി മുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ വിതരണം നടത്തി. പ്രസിഡണ്ട് അങ്ങാടിപ്പുറത്ത് അശോകൻ ഉദ്ഘാടനം ചെയ്തു സിക്രട്ടറി പി.വി പ്രജിത്ത്, കണ്ടിയിൽ മധു ., പ്രവീൺ കുമാർ ഡി കെ. നിഖിരാജേഷ്, ജിത്തു പറമ്പത്ത്, എ റിജിൻ സംസാരിച്ചു.


ചിത്രവിവരണം: അങ്ങാടിപ്പുറത്ത് അശോകൻ വൃക്ഷ തൈകൾ വിതരണം ചെയ്യുന്നു.


ddd

വൃക്കരോഗ നിർണ്ണയ കേമ്പ് 8 ന്


മാഹി . ലയൺസ് ക്ലബ്ബ് മാഹി, ചൊക്ലി മെഡിക്കൽ സെൻ്റർ, ചാലക്കര ദേശം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ 8 ന് കാലത്ത് 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ സൗജന്യ വൃക്ക രോഗനിർണ്ണയ കേമ്പും സെമിനാറും നടക്കും

ചാലക്കര പി.എം.ശ്രീ.യു.ജി. ഹൈസ്കൂളിൽ നടക്കുന്ന കേമ്പിൽ പ്രമുഖ 

നെഫ്രോളജിസ്റ്റ് ഡോ: എ.പി. സന്ദീപ്ശ്രീധരൻ, തലശ്ശേരി ഗവ: ആശുപത്രി സൂപ്രണ്ട് ഡോ: വി.കെ.രാജീവൻ, യൂറോളജിസ്റ്റ് ഡോ: രമേഷ് ബാബു മൊട്ടേമ്മൽ എന്നിവർ രോഗികളെ പരിശോധിക്കും

vbn

സുഭാണിഷി നിര്യാതയായി

മാഹി വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം പരേതരായ കേളു - പാറു ദമ്പതികളുടെ മകൾ കൊല്ലോരവിട സുഭാഷിണി (55) നിര്യാതയായി

സഹോദരങ്ങൾ: സുരേഷ്, ശൈലജ പരേതരായ സുരേന്ദ്രൻ, സുജാത

സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ.


whatsapp-image-2025-06-06-at-21.32.01_8f3ea19d

ആസ്ട്രേലിയയിൽ നിന്നുള്ള മന്ത്രിതല സംഘത്തിത്തിന് തലശ്ശേരി നഗരസഭാ കാര്യാലയത്തിൽ നൽകിയ സ്വീകരണം. സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ, നഗരസഭാ ചെയർപെഴ്സൺ കെ.എം.ജമുനാ റാണി ടീച്ചർ സമീപം

എം. എ അന്ത്രോപോളജിക്കും, FYIMP ആന്ത്രോപ്പോളജിക്കൽ സയൻസസ് പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു.


തലശ്ശേരി: കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകിയമ്മാൾ ക്യാമ്പസിലെ നരവംശ ശാസ്ത്ര വകുപ്പിൽ ആന്ത്രോപ്പോളജിക്കൽ സയൻസസിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സിന് അപേക്ഷകൾ ക്ഷണിച്ചു.. ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. കണ്ണൂർ സർവകലാശാല ഓൺലൈൻ റെജിസ്ട്രേഷൻ വഴി അപേക്ഷിക്കാം.

www.admission.kannuruniversity.ac.in വഴി ലോഗിൻ ചെയ്യാം. -പ്രവേശനം ലഭിച്ചവർക്ക് മൂന്നുവർഷം പഠിച്ചാൽ ബിഎ ആന്ത്രോപ്പോളജിക്കൽ സയൻസസ് ബിരുദവും നാലുവർഷം പൂർത്തീകരിച്ചാൽ ബിഎ ഹോണേർസ് ബിരുദവും അല്ലെങ്കിൽ ബിഎ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദവും അഞ്ചുവർഷം പൂർത്തീകരിക്കുന്നവർക്ക് ആന്ത്രോപ്പോളജിക്കൽ സയൻസ് പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദവും ലഭിക്കും. എത്നോ ഗ്രാഫിക് ഫീൽഡ് വർക്ക്, മീഡിയ ആന്ത്രോപോളജി, എത്നോഗ്രാഫിക് ഫിലിം നിർമ്മാണ പരിശീലനം, ഓഡിയോ വിഷ്വൽ ആന്ത്രോപോളജി, മ്യൂസിയോളജി, ബയോളജിക്കൽ ആന്ത്രോപോളജി, ആർക്കിയോളജിക്കൽ ആന്ത്രോപോളജി, ലിംഗ്വിസ്റ്റിക് ആന്ത്രോപ്പോളോജി, പങ്കാളിത്ത വികസനം, ദുർബല വിഭാഗങ്ങളും സാമൂഹ്യനീതിയും, ആന്ത്രോപ്പോളജി ഓഫ് ജൻഡർ, പബ്ലിക് ഹെൽത്ത് ആൻഡ് എപ്പിഡമിയോളജി, മെഡിക്കൽ അന്ത്രോപോളജി എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങൾ വിവിധ സെമസ്റ്ററുകളിലായി പഠന വിഷയങ്ങളാണ്.കൂടാതെ രണ്ടു വർഷ എം. എ അന്ത്രോപോളജി പ്രോഗ്രാമിനും അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. 

അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 12.


whatsapp-image-2025-06-06-at-21.31.23_454e73ad

പരിസ്ഥിതി ദിനാചരണം


തലശ്ശേരി:ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല തല പരിസ്ഥിതി ദിനാചരണം മേലേ ചമ്പാട് വായനശാലയിൽ നടന്നു.പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ടും പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ.കെ മണിലാൽ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡണ്ട് സി.കെ.സുരേഷ് ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജില്ല കമ്മിറ്റി അംഗം കെ.ഹരിദാസൻ സ്വാഗതം പറഞ്ഞു.

പ്ലാസ്റ്റിക്ക് മാലിന്യത്തെ ഇല്ലാതാക്കുക എന്ന വിഷയം എൻ.കെ.ജയപ്രസാദ് മാസ്റ്റർ അവതരിപ്പിച്ചു.മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഹരിദാസ്, ഗിരിജ ടീച്ചർ, ടി.സി.ദിലീപൻ മാസ്റ്റർ ,ജില്ല കമ്മിറ്റി അംഗം കെ.എം മനോജ് കുമാർ, ഷാജിന,സംസാരിച്ചു.


ചിത്രവിവരണം:കെ.കെ മണിലാൽ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കുന്നു


capture_1749231245

പരിസ്ഥിതി ദിനം ആചരിച്ചു 

പെരിങ്ങാടി : ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പള്ളിപ്രം എൽ. പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. സെയ്‌ത്തു സ്കൂൾ ലീഡർക്ക് വൃക്ഷതൈ കൈമാറികൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് പഞ്ചായത്ത് അധികൃതരും അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ അങ്കണത്തിൽ മാവിൻതൈ വച്ച് പിടിപ്പിച്ചു.


paristhithi

പരിസ്ഥിതിദിനം ആചരിച്ചു


ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചൊക്ലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം പെരിങ്ങാടി പള്ളിപ്രം എൽപി സ്‌കൂളിൽ മുളംതൈകൾ നട്ടുകൊണ്ട് സമുചിതമായി ആചരിച്ചു. പരിസ്ഥിതി പ്രവർത്തകനും മുളങ്കാടുകളുടെ പ്രചാരകനായ സുനിൽകുമാർ ചൊക്ലിയാണ് പ്രസ്തുത പരിപാടിക്ക് വേണ്ടി സൗജന്യമായി മുളംതൈകൾ വിതരണം ചെയ്തത്.


 പള്ളിപ്രം. എൽ. പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനധ്യാപികയായ ഷീബ ടീച്ചർ മുളംതൈകൾ സ്‌കൂൾ അങ്കണത്തിൽ നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചൊക്ലി യൂണിറ്റ് പ്രസിഡന്റ് പ്രദീഷ് പ്രാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് വർണ്ണന സ്വാഗതവും യൂണിറ്റ് ട്രഷറർ വിജേഷ് അവിജാസ് നന്ദിയും പറഞ്ഞു. AKPA മേഖലാ യൂണിറ്റ് ഭാരവാഹികളും  സ്കൂളിലെ അധ്യാപകരായ ആഷിൻലാൽ കെ. പി., രഷിന എം, ശ്രീഷ ശ്രീധർ, മിർസ എന്നിവരും വിദ്യാർഥികളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു.


ad2_mannan_new_14_21-(2)
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan