
ഇതാ ഇവിടെയുണ്ട് പ്രകൃതിയുടെ കൂട്ടുകാരൻ
ചാലക്കര പുരുഷു
തലശ്ശേരി: ഓരോ പുലരിയും ഈ മനുഷ്യന് പ്രകൃതിയിലേക്കുള്ള തീർത്ഥാടനമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര്യത്തിൻ്റെ നിദർശനമായി അസൈനാർ ഹാജി നമുക്കൊപ്പമുണ്ട്. കണ്ണിനും കരളിനും കുളിരേകുന്ന ഹരിതകാന്തിയിൽ കുളിച്ചു നിൽക്കുകയാണ് ഈ വീടും ഗൃഹനാഥനും.
ഒരു മരം മുറിച്ചാൽ അവിടെ ചുരുങ്ങിയത് പത്തെണ്ണമെങ്കിലും വെച്ച് പിടിപ്പിക്കണമെന്ന പിതാവിന്റെ നിർബന്ധത്തിൽ നിന്നാണ് കാഞ്ഞിരോട്ടെ ഡോ. പി.സി. അസൈനാർ ഹാജി പ്രകൃതിയോടൊത്ത് ജീവിതമാരംഭിച്ചത്.
കഞ്ഞിരോട് വീടിനടുത്ത് പാറ ഭൂമി വിലക്ക് വാങ്ങി മരങ്ങൾ വെച്ച് പിടിപ്പിച്ചു, കായ്ഫലങ്ങൾ ഉള്ള ആയിരക്കണക്കിന് മരങ്ങൾ. കാട് കാണാൻ മലയോരത്ത് പോകണ്ട, ഡോ. അസൈനാർ ഹാജിയുടെ വീട്ടിൽ പോയാൽ മതി. പ്ലാവ് മുതൽ വിദേശത്ത് വൻ ഡിമാൻഡുള്ള ഊദ്വരെയുണ്ട്.
എല്ലാം വെച്ച് പിടിപ്പിച്ചത്. സഞ്ചാരികൾ നിരവധിയെത്തുന്നുണ്ട്.
വിദ്യാർത്ഥികൾ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി കാട് കാണാൻ എത്താറുണ്ട്. മുൻകൂട്ടി അറിയിച്ചാൽഅസൈനാർ ഹാജിയുണ്ടാവും. മരങ്ങളെക്കുറിച്ച് കുട്ടികളുമായിസംവദിക്കാൻ പത്തേക്കറോളം പാറ ഭൂമിയാണ്വനവൽക്കരിച്ചത്
വർഷങ്ങൾക്ക് മുമ്പ് പിതാവിനോടൊപ്പം കൂർഗിലെ തോട്ട ഭൂമിയിൽ കച്ചവടാവശ്യത്തിന് പോയി തുടങ്ങിയത് മുതലാണ് വനങ്ങളോട് പ്രിയം തോന്നിതുടങ്ങിയത്. മരക്കച്ചവടക്കാരനായ പിതാവ് മരത്തിന്റെ പൈസ കൊടുക്കുമ്പോൾ കൂടെ നട്ട് പടിപ്പിക്കാൻ മരത്തൈകളും നൽകും. ഈ പ്രേരണയിൽ നിന്നാണ് മരങ്ങൾ നട്ടുപിടിപ്പിക്കാൻ തുടങ്ങിയത്.
ലക്ഷക്കണക്കിന് മരങ്ങൾ ഇക്കാലയളവിൽവിവിധയിടങ്ങളിൽ അദ്ദേഹം വെച്ച് പിടിപ്പിച്ചിട്ടുണ്ട്.
പരിഹാസങ്ങൾ ഒട്ടേറെ അനുഭവിച്ചു. പക്ഷേ നിശ്ചയദാർഡ്യം കൂടുതൽ കരുത്തേകി. ഭ്രാന്തനെന്ന് വിളിച്ചവർ ഇന്ന് വനം കാണാൻ വരുന്നു. മരത്തൈകൾ കൊണ്ട് പോയി അവരുടെപറമ്പിൽ വെച്ച് പിടിപ്പിക്കുന്നു.
മരങ്ങൾ ജീവനാണ് അടുത്ത തലമുറക്ക് മരങ്ങൾ ഇല്ലെങ്കിൽ ഭൂമിയുടെ ആവാസ വ്യവസ്ഥതന്നെനഷ്ടപ്പെടുമെന്ന് മനോവ്യഥയോടെ അസൈനാർ ഹാജി പറഞ്ഞ് വെക്കുന്നു.
എല്ലാവർഷവും പരിസ്ഥിതിദിനത്തിൽ ജില്ലയിലെവിദ്യാലയങ്ങളിലും, വായനശാലകളിലും പതിനായിരക്കണക്കിന് വൃക്ഷത്തെകൾ സൗജന്യമായി നൽകി വരാറുണ്ട്. ഈ വർഷം കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രവുമായി സഹകരിച്ച് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുന്നുണ്ട്.
ജീവിതം പ്രകൃതിക്കായി. നൽകിയ പച്ച മനുഷ്യൻ നടന്ന് നീങ്ങുകയാണ്, പ്രകൃതിയുടെ ഹൃദയഭൂമികയിലൂടെ .

പ്രകൃതിയെ അറിഞ്ഞും പ്രതിജ്ഞ ചെയ്തും വൃക്ഷ തൈകൾ നട്ടും പരിസ്ഥിതി ദിനം ആചരിച്ചു.
കണ്ണൂർ: പ്രകൃതിയോട് മനുഷ്യർ കാണിക്കുന്ന ക്രൂരതകളെ അനാവരണം ചെയ്തും, പ്രകൃതിസംരക്ഷണത്തിൻ്റെ പാഠങ്ങൾ ഉൾക്കൊണ്ടും ലോക പരിസ്ഥിതി ദിനം ആചരിച്ചു.
കേരള സർക്കാർ സാംസ്ക്കാരിക വകുപ്പ് ,ശ്രീ നാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രം, ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
തളാപ്പ്എസ്.എൻ.വിദ്യാമന്ദിറിൽശ്രീഭക്തിസoവർദ്ധിനിയോഗം വൈസ് പ്രസിഡണ്ട്
ടി.കെ.രാജേന്ദ്രൻ്റെ
അദ്ധ്യക്ഷതയിൽ പ്രൊഫ: എസ്.ശിശുപാലൻ (ചെമ്പഴന്തി) ഉദ്ഘാIടനം ചെയ്തു. ജൈവ കർഷകൻ പി.സി.അസൈനാർ ഹാജി മുഖ്യാതിഥിയായിരുന്നു പരിസ്ഥിതി പ്രവർത്തകൻ ഭാസ്ക്കരൻ വെള്ളൂർ മുഖ്യഭാഷണം നടത്തി. രാമദാസ് കതിരൂർ, ടി.കെ.അർമാൻ അക്തർ, ചാലക്കര പുരുഷു, കെ.പി.വിനോദ് കുമാർ, സഞ്ജന രാജീവൻ സംസാരിച്ചു. മീനാക്ഷി ജിതിൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ആയിരം വൃക്ഷതൈ വിതരണവും, ബോധവൽക്കരണ ക്ലാസ്സുമുണ്ടായി.
പ്രിൻസിപ്പാൾ സ്മിത ശ്രീനിവാസൻ സ്വാഗതവും, ഷിനി രൂപേഷ് നന്ദിയും പറഞ്ഞു.

കെ എസ് ടി യു പരിസ്ഥിതി
ദിനാചരണം നടത്തി
തലശ്ശേരി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കെ എസ് ടി യു തലശ്ശേരി സൗത്ത് ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ വൃക്ഷത്തൈ നടീൽ കർമ്മം ഹെഡ്മാസ്റ്റർ കെ പി നിസാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ കുഞ്ഞബ്ദുള്ള, ഉപജില്ല പ്രസിഡണ്ട് റമീസ് പാറാൽ, യൂണിറ്റ് സെക്രട്ടറി വി പി മിസ്ഹബ്, എം കെ കുഞ്ഞബ്ദുള്ള, ടി അബ്ദുസ്സലാം, സി പി മൂസ, വി അബ്ദുൽ ജലീൽ പങ്കെടുത്തു

അടുക്കളത്തോട്ട നിർമ്മാണം നടത്തി
മാഹി:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അടുക്കളത്തോട്ടം എന്ന 1 ആശയത്തെ അടിസ്ഥാനമാക്കി മാഹി ചൈൽഡ് ഹെൽപ് ലൈനിൻ്റെ ആഭിമുഖ്യത്തിൽ ചെമ്പ്ര ഗവണ്മെന്റ് എൽ. പി. സ്കൂളിൽ അടുക്കളതോട്ടത്തിനാവശ്യമായ ചെടികൾ നട്ടു..
ചൈൽഡ് ലൈൻ കോ-ഓർഡിനേറ്റർ കെ. ദീപ്തി പ്രധാന അദ്ധ്യാപിക സിന്ധുവിന് പച്ചക്കറിതൈകൾ കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. സൂപ്ര വൈസർ പി.സവിത, എ. റിതുപ്, ഗോപിക, വപിത, ദിവ്യ ;ആദിഷ്, ജസ്ന, രേഷ്മ നേതൃത്വം നൽകി.
കുട്ടികൾ പ്ലാസ്റ്റിക് മാലിന്യ വിരുദ്ധ പ്രതിജ്ഞയുമെടുത്തു
ചിത്രവിവരണം :ചൈൽഡ് ലൈൻ കോ-ഓർഡിനേറ്റർ
കെ.ദീപ്തി വൃക്ഷ തൈകൾ വിതരണം ചെയ്യുന്നു.

പരിസ്ഥിതി ദിനാഘോഷം
ന്യൂ മാഹി: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ എം ജി എൻ ആർ ഇ ജി എ എന്നിവയുടെ ആഭിമുഖ്യത്തിൽ ഫലവൃക്ഷ തൈകൾ നട്ടുകൊണ്ട് ആചരിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പരിസരത്തും പള്ളിപ്രം സ്കൂൾ പരിസരത്തും നാട്ടുകൊണ്ടാണ് ആചരിച്ചത്. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്തു ഉദ്ഘാടനം ചെയ്തു. മഗേഷ് മണിക്കോത്ത്, ശർമിള, ഷീബ, പഞ്ചായത്ത് സെക്രട്ടറി ലസിത, വെറ്റിനറി ഡോ: ചന്ദ്രശേഖരൻ, പള്ളിപ്രം എൽ പി സ്കൂൾ, പഞ്ചായത്ത് ജീവനക്കാർ, കുടുംശ്രീ, എം ജി എൻ ആർ ഇ ജി എ ജീവനക്കാരും തൊഴിലാളികൾ പങ്കെടുത്തു.
ചിത്രവിവരണം:പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്തു ഉദ്ഘാടനം ചെയ്യുന്നു

പരിസ്ഥിതി ദിനം ആചരിച്ചു
മാഹി : ജനിസിസ് ഇൻ്റർനാഷണൽ സ്കൂൾ പന്തക്കലിൽ പരിസ്ഥിതി ദിനം ആചരിച്ചു.
ഇതോടനുബന്ധിച്ച് പ്രകൃതിയും മനുഷ്യനും എന്ന വിഷയത്തിൽ കുട്ടികൾക്കായി ബോധവത്കരണ ക്ലാസും സമീപ പ്രദേശങ്ങളിലെ വീടുകളിൽ ഓരോ വീട്ടിലും ഒരു ചെടി എന്ന സന്ദേശത്തോടെ സ്കൂളിലെ കുട്ടികൾ ഔഷധ സസ്യങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിൽജാ ചന്ദ്രൻ നേതൃത്വം നൽകി. മറ്റു അധ്യാപികമാരും കുട്ടികളും ചേർന്ന് സ്കൂൾ പരിസരത്ത് ചെട്ടികൾ നട്ടു പിടിപ്പിച്ചു.
ചിത്രവിവരണം: കുട്ടികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കന്നു.

ലോക പരിസ്ഥിതി ദിനം ആചരിച്ചു.
മാഹി ..മയ്യഴിയിലെ സൈക്കിൾ സവാരി കൂട്ടായ്മയായ കെവലിയേർസ് ദേ മായേ ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കർഷകനെ ആദരിക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു.
കഴിഞ്ഞ വർഷത്തെ പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിച്ച വൃക്ഷതൈകളിൽ ഏറ്റവും മികച്ച രീതിയിൽ പരിപാലിച്ച കർഷകനായ കുന്നുമ്മക്കര നോർത്ത് ബസ്സ് സ്റ്റോപ്പിനടുത്ത കുന്നുമ്മക്കര നാണു ഏട്ടനെ അഡ്വ.ടി.അശോക് കുമാർ പൊന്നാടയണിയിച്ച് ആദരിച്ചു.
തുടർന്ന് കോവുക്കൽ കടവ് മഹാവിഷ്ണുേക്ഷേത്രം - ദാറുസ്സലാം ബദരിയ്യ മസ്ജിദ് കമാനത്തിനരികിൽ മയ്യഴി വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് അക്കൗണ്ട്സ് ഓഫീസർ എം.സദാനന്ദൻ, മാഹി കോളേജ് സ്മൃതി 83-85 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അംഗം വി.കെ. സിറാജുദ്ദീൻ എന്നിവർ കെവലിയേർസിന് വേണ്ടി വൃക്ഷ തൈകൾ നട്ടു.
കക്കാടൻ വിനയൻ, രാജേഷ് വി ശിവദാസ്, ആനന്ദ്.സി.എച്ച്.ഇ, ഹർഷാദ് ഇ പി, സൻജയ്, ശ്രീകുമാർ ഭാനു നേതൃത്വം നൽകി.
ചിത്രവിവരണം:മയ്യഴിയിലെ സൈക്കിൾ സവാരി കൂട്ടായ്മയായ കെവലിയേർസ് ദേ മായേ ലോക പരിസ്ഥിതി ദിനാചരണം നടത്തിയപ്പോൾ

പരിസ്ഥിതി ദിനം ആഘോഷിച്ചു
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം ഗംഗധാരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.
ക്ഷേത്ര ഓഡിറ്റോറിയത്തിൽ
പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതിസംരക്ഷണ ബോധവൽക്കരണ ക്ലാസ് സോഷ്യൽ വെൽഫെയർ
കമ്മിറ്റി മെമ്പർ OISCA International ഓർക്കാട്ടേരീ ചാപ്റ്റർ അംഗമായ
പി.കെ.രാജൻ നിർവഹിച്ചു.
വായനശാല പ്രസിഡന്റ് സി വി രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു.
ക്ഷേത്ര പ്രസിഡന്റ് ടി പി ബാലൻ വിശിഷ്ട വ്യക്തിയെ പൊന്നാട അണിയിച്ചു ആദരിച്ചു.
വൃക്ഷത്തൈ ക്ഷേത്ര ഔഷധ കാവിൽ നടുകയും ചെയ്തു.
ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ, oisca സ്റ്റേറ്റ് കമിറ്റി അംഗം പി പി കെ രാജൻ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
ന്യൂ മാഹി പഞ്ചായത്ത് കൃഷി വകുപ്പ് നൽകിയ വിത്തുകൾ വായനശാല വൈസ് പ്രസിഡന്റ് സുരേഷ് കണ്ണോത് ഏറ്റുവാങ്ങി.
വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും വായനശാല വൈസ് പ്രസിഡന്റ് എൻ കെ പത്മനാഭൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം:പി കെ രാജൻ വൃക്ഷത്തൈ ക്ഷേത്ര

ലോക പുകയില - ലഹരി വിരുദ്ധ മാസാചരണം തുടങ്ങി
.തലശ്ശേരി:മലബാർ കാൻസർ സെന്റർ, കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം, എക്സൈസ് ഡിപ്പാർട്ടുമെന്റ്, തലശ്ശേരി പ്രസ് ഫോറം, ഫ്ലാഷ് ബാക്ക്, കേയർ ആന്റ് ക്യൂർ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക പുകയില - ലഹരി വിരുദ്ധ മാസാചരണത്തിൻ്റെ ഉദ്ഘാടനം തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തി.
മുനിസിപ്പൽ ചേയർ പേഴ്സൺ കെ എം ജമുനാ റാണി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കെ സി സി സി പ്രസിഡണ്ട് മേജർ പി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.
. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ പി കെ സതീഷ് കുമാർ, സ്കൂൾ മാനേജർ ഫാദർ ബെന്നി മണപ്പാട്ട് മുഖ്യാതിഥികളായിരുന്നു.
. എം സി സി കമ്യൂണിറ്റി ഓങ്കോളജി മേധാവി ഡോ. എ പി നീതു ലഹരി വിരുദ്ധ സന്ദേശം നൽകി. ഡോ. ഫിൻസ് എം ഫിലിപ്പ് പുകയിലയും കാൻസറും എന്ന വിഷയത്തിൽ ക്ലാസെടുത്തു.
. പ്രിൻസിപ്പൽ ഷാജി ഫിലിപ്പ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ് മാസ്റ്റർ സി ആർ ജെൻസൺ, ഫ്ലാഷ് ബാക്ക് ട്രഷറർ എം പി നിസാമുദ്ദീൻ, ക്യൂർ ആന്റ് കേയർ ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് പി പി ഫാറൂഖ് സംസാരിച്ചു.
. കെ സി സി സി വൈസ് പ്രസിഡണ്ടുമാരായ പി കെ സുരേഷ് സ്വാഗതവും ഡോ. അബ്ദുറഹിമാൻ കൊളത്തായി നന്ദിയും പറഞ്ഞു
എക്സൈസ് ഡിപ്പാർട്ടുമെന്റ് കലാ വിഭാഗം 'വരല്ലേ ഈ വഴിയേ' എന്ന ലഹരിക്കെതിരായ ബോധവൽക്കരണ നാടകം അവതരിപ്പിച്ചു.
ചിത്രവിവരണം: നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാ റാണി ഉദ്ഘാടനം ചെയ്യുന്നു

കുമ്മായ മുകുന്ദൻ പ്രതിഭാപുരസ്കാര സമർപ്പണം എം.മുകുന്ദൻ ഉദ്ഘാടനം ചെയ്തു .
മയ്യഴി : മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി ആൻഡ് കലാസമിതി മാഹിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സേനാനി കുമ്മായ മുകുന്ദൻ്റെ സ്മരണക്കായി കുമ്മായ മുകുന്ദൻ പ്രതിഭാപുരസ്കാര സമർപ്പണവും ആദരവും വ്യാഴാഴ്ച വൈകിട്ട് നാലിന് ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ എഴുത്തുകാരൻ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്തു .

സിബിഎസ്ഇ പത്താംതരം, പ്ലസ് ടു പരീക്ഷകളിൽ മാഹി മേഖലയിൽനിന്ന് ഉന്നതവിജയം നേടിയവർക്കും എസ്എസ്എൽസിയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവർക്കുമാണ് നിറഞ്ഞ സദസ്സിൽ പ്രതിഭാപുരസ്കാരം നൽകിയത് .
തുടർന്ന് മാഹി കോളേജിലെ പൂർവാധ്യാപകരായ കെ.വി.ജനാർദനൻ, എൻ.യതീന്ദ്രൻ എന്നിവരെയും ആദരിക്കുച്ചു . മുൻ ഡിജിപി(ജയിൽ) ഋഷിരാജ് സിങ്ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിച്ചു .Kummaya Mukundan Memorial Lecture &
Felicitation of Meritorius Students of SSLC and PLUS TWO at Mahe

എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേമാന്തേർ മഹെയിൽ പരിസ്ഥിതി ദിനം ആചരിച്ചു
മാഹി : മാഹിയിലെ ഏക ഫ്രഞ്ച് വിദ്യാലയമായ എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെയിൽ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ആർട്ടിസ്റ്റ് കെ കെ സനിൽകുമാർ ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി ഇ സുമ അധ്യക്ഷയായിരുന്നു. ബിന്ദു ഭാസ്കർ, ശാന്തി ചിന്തരഞ്ചൻ, സുഗന്ധി, വിനോയ്, പോൾ ഷിബു സംസാരിച്ചു.
ചിത്രവിവരണം:ആർട്ടിസ്റ്റ് കെ കെ സനിൽകുമാർ ദിനാചരണം ഉദ്ഘാടനം ചെയ്യുന്നു

കുമാരൻ മാസ്റ്റർ നിര്യാതനായി
തലശ്ശേരി. എരഞ്ഞോളി പാലം-കണ്ടിക്കൽ റോഡ് പൗർണമിയിൽ മൂർക്കോത്ത് മമ്പള്ളി കുമാരൻ (80) നിര്യാതനായി.. സംസ്കാരം ഇന്ന് 10.30ന് കുണ്ടുചിറ ശ്മശാനത്തിൽ. ഊട്ടി ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂൾ, നിലമ്പൂർ പിവിഎസ്.സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനും തലശ്ശേരി ഗുണ്ടർട്ട് സ്കൂൾ വൈസ് പ്രിൻസിപ്പലുമായിരുന്നു. മൂർക്കോത്ത് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയായിരുന്നു. പരേതരായ മൂർക്കോത്ത് ശ്രീനിവാസന്റെയും മമ്പള്ളി ലീലയുടെയും മകനാണ്. ഭാര്യ. വസന്ത. മകൾ. വിദ്യ. മരുമകൻ.സമന്യു. സഹോദരങ്ങൾ.ചന്ദ്രലേഖ, പരേതരായ ഇന്ദുലേഖ, ഹേമൻ, എം. എം. ഗോപാൽ (മാർക്കറ്റിംഗ് ഡിവിഷൻ, മനോരമ )
കുമാരൻ മാസ്റ്ററുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ചുമർചിത്ര - കരകൗശല കേമ്പ് തുടങ്ങി
മാഹി:കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന് കീഴിൽ പുതുച്ചേരി ഓഫീസിൻ്റെ നിയന്ത്രണത്തിലുള്ള മാഹി ചുമർചിത്ര കരകൗശല കലാകാരൻമാർക്കുള്ള ഒരു മാസത്തെ സഹവാസ ക്യാമ്പിൻ്റെ ഉദ്ഘാടനം മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ.സത്യാനന്ദൻ നിർവ്വഹിച്ചു.
ചടങ്ങിൽ പോണ്ടിച്ചേരി ഡിപ്പാർട്ട്മെൻ്റ് എ.ഡി. എ.കെ. രൂപ് ചന്ദർ അദ്ധ്യക്ഷത വഹിച്ചു .ക്യാമ്പ് ഡിസൈനർ ശ്രീവാസ്തവ ക്യാമ്പ് ലക്ഷ്യം വിശദീകരിച്ചു.
കരകൗശല നിർമ്മാണവും വിപണനവും എന്ന വിഷയത്തിൽ എ.ഡി.രൂപ് ചന്ദ് നടത്തിയ സംവാദത്തിൽ യതീഷ് ചാലക്കര , വിജിഷ, ആർ.പിബിന്ദു, ഹസീന നാമത്ത്,സുമ ചാലക്കര പങ്കെടുത്തു.
ക്യാമ്പിൻ്റെ കോ- ഓർഡിനേറ്ററും മസ്ടർക്രാഫ്റ്റ് പേർസണുമായ സുലോചന മാഹി സ്വാഗതവും, തുഷാര സന്ദീപ് നന്ദിയും പറഞ്ഞു.
ജൂൺ 26്ന് ക്യാമ്പ് അവസാനിക്കും
കോഴിക്കോട് അതിരൂപതാ പ്രഥമ മെത്രാപ്പോലീത്ത വർഗ്ഗീസ് ചക്കാലക്കലിനെ വരവേൽക്കം
തലശ്ശേരി: കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്ത വർഗ്ഗീസ് ചക്കാലക്കലിന് നാളെ (ജൂൺ 7 - ശനി ) തലശ്ശേരിയിൽ പ്രൌഡോജ്വല സ്വീകരണം ഒരുക്കുന്നു. കണ്ണൂർ രൂപതയുടെ ആഭിമുഖ്യത്തിൽ നൽകുന്ന സ്വീകരണ പരിപാടി രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കും തല ഉദ്ഘാടനം ചെയ്യും. തലശേരി അതിരൂപത മെത്രാപ്പോലിത്ത ഡോ. മാർ ജോസഫ് പാംപ്ലാനി ഉപഹാരങ്ങൾ സമർപ്പിക്കും.. സ്വീകരണ പരിപാടികൾ അവിസ്മരണീയമാക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംഘടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച ഉച്ച 2.30 ന് മാഹി പാലത്തിന് സമീപത്തുനിന്നും മെത്രാപ്പൊലീത്തയെ വരവേൽക്കും.പരിമിതമായ വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരണ പരിപാടികൾ നടത്തുന്നചാലിൽ ദേവാലയത്തിനടുത്തേക്ക് ആനയിക്കും. പള്ളി പരിസരത്തു നിന്നും മുത്തുക്കുടകളും വാദ്യമേളങ്ങളും അണിചേരുന്ന ഘോഷയാത്ര പള്ളിയങ്കണത്തിലേക്ക് പ്രവേശിക്കും.. തുടർന്നാണ് സ്വീകരണ ചടങ്ങുകൾ ആരംഭിക്കുന്നത്.നവീകരിച്ച സിൽവർ ജൂബിലി ഹാളിന്റെ ഉത്ഘാടനവും, ദിവ്യബലി സമർപ്പണവും നടത്തും..റവ.ഫാദർ ബെന്നി മണപ്പാട്ട്, റവ.ഫാദർ തോംസൺ കൊറ്റിയത്ത്, പി.ജെ. ഹാരി, ഷിബു ഫർണാണ്ടസ്, ശ്രീജൻ ഫ്രാൻസിസ്, വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.-
സി.പി.ഐ. മണ്ഡലം
സമ്മേളനം 7 ന് തുടങ്ങും
തലശ്ശേരി :സി.പി.ഐ. തലശ്ശേരി മണ്ഡലം സമ്മേളനം 7, 8 ദിവസങ്ങളിലായി കതിരൂരിൽ നടക്കും.. സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സജ്ജീകരിക്കുന്ന കെ. ചാത്തുക്കുട്ടി നഗറിലാണ് രണ്ട് ദിവസങ്ങളിലായി സമ്മേളന നടപടികൾ നടത്തുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. ഒന്നാം ദിവസം ഉച്ച 2 ന് സമ്മേളന നഗരിയിൽ പൊന്ന്യം കൃഷ്ണൻ പതാക ഉയർത്തുന്നതോടെ പ്രഥമ പരിപാടിയായ ജന്മ ശതാബ്ദി സമ്മേളനം ആരംഭിക്കും. പാർട്ടി ദേശീയ എക്സിക്യൂട്ടിവ് അംഗം അഡ്വ.പി. സന്തോഷ് കുമാർ എം.പി. ഉത്ഘാടനം ചെയ്യും. മണ്ഡലം സിക്രട്ടറി അഡ്വ.എം, എസ്.നിഷാദ് അദ്ധ്യക്ഷത വഹിക്കും. 8 ന് ഞായറാഴ്ച രാവിലെ പ്രതിനിധി സമ്മേളനം ചേരും. പാർട്ടി സംസ്ഥാന കൌൺസിൽ അംഗം സി.എൻ. ചന്ദ്രൻ ഉത്ഘാടനം ചെയ്യും. നേതാക്കളായ സി.പി. സന്തോഷ് കുമാർ, സി.പി.ഷൈജൻ, എ.പ്രദീപൻ, എൻ. ഉഷ, വി.കെ.സുരേഷ് ബാബു, വെള്ളോറ രാജൻ എന്നിവർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ അഡ്വ.എം.എസ്. നിഷാദ്, മഹേഷ് കുമാർ മഠത്തിൽ, പൊന്ന്യം കൃഷ്ണൻ, കെ. ദിപിൻ പങ്കെടുത്തു.

ബ്ലഡ് സ്റ്റോറേജ് സെന്റർ ആരംഭിച്ചു
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ബ്ലഡ് സ്റ്റോറേജ് സെന്റർ ആരംഭിച്ചു. തലശ്ശേരി ജനറൽ ആശുപത്രി സുപ്രണ്ട് ഡോ.വി.കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. കണ്ടോത്ത് ഗോപി അദ്ധ്യക്ഷത വഹിച്ചു . കെ.പി.സാജു മുഖ്യപ്രഭാഷണം നടത്തി. ഡോ. രഞ്ജിത്ത് രാമകൃഷ്ണൻ, ഡോ.കെ.പി.എ സിദ്ധീഖ്, ഡോ. കാവ്യ. വി.നായർ, ദീപു മാവിലായി, എന്നിവർ പ്രസംഗിച്ചു. ബെന്നി ജോസഫ് സ്വാഗതവും സുശീൽ ചന്ദ്രോത്ത് നന്ദിയും പറഞ്ഞു.
ചിത്രവിവരണം:ഡോ.വി.കെ.രാജീവൻ ഉദ്ഘാടനം ചെയ്യുന്നു
പെരുന്നാൾ നിസ്കാര സമയം
മാഹി
1) മാഹി ജുമാ മസ്ജിദ്, മഞ്ചക്കൽ
8.30 ഹാഫിള് അബ്ദുൾ ഖാദിർ അസ്ഹരി
2) പൂഴിയിൽ ജുമാ മസ്ജിദ്
8.00 ശറഫുദ്ദീൻ അഷറഫിയ്യ
3) ന്യൂ മൊയ്ദ്ദീൻ പള്ളി, പാറക്കൽ
8.30 ഹാഫിള് സാബിത്ത് സഖാഫി
4) മുഹിയിദ്ദീൻ ജുമാഹത്ത് പള്ളി, പാറക്കൽ
8.00 നാഹിദ് അൽ അമാനി
5) വയില്ല പള്ളി
8.15 മുഹമ്മദ് ഷാക്കിർ സഖാഫി
6) ഗ്രാമത്തി ജുമാ മസ്ജിദ്
8.00 ഉസ്താദ് ശംസീർ അൽ അസ്ഹരി
7) മൂലക്കടവ് ജുമാ മസ്ജിദ്
8.00 ശറഫുദ്ദീൻ സഖാഫി
8) പള്ളൂർ ജുമാ മസ്ജിദ്
8.00 മുഹമ്മദ് അഷറഫി ഫൈസി
9) മാങ്ങാട് ജുമാ മസ്ജിദ്
8.30 സാലിം സഹദി
10) ചാലക്കര ജുമാ മസ്ജിദ്
8.00 അഷ്ക്കർ സഖാഫി, ഗുഡലൂർ
11) കൂലോത്ത് പള്ളി
7.30 ഫത്താഹ് സഖാഫി, പൂനൂർ
12) ചൊക്ലി ജുമാഹത്ത് പള്ളി
8.30 ഉസ്മാൻ ഉസ്താദ്
പെരുന്നാൾ നിസ്കാര സമയം
ന്യൂമാഹി
1) എടോൾ ജുമാ മസ്ജിദ്
8.30 am ഹാഫിസ് അൽത്താഫ് വാഷ
2) മാടോൾ ജുമാ മസ്ജിദ്
8.30 am സമീർ സഖാഫി
3) അഴീക്കൽ ജുമാ മസ്ജിദ്
8.30 a.m
4) ഹുസ്സൻ മസ്ജിദ്
8.20 a.m
8.15
5) കല്ലാ പള്ളി
6) അങ്ങാടി പള്ളി
8.00
7) ഉപ്പലത്ത് പള്ളി
8.00 അബൂബക്കർ സഖാഫി
8.00
7.30
8) പെരിങ്ങാടി ജുമാ മസ്ജിദ്
9) മിനാർ പള്ളി
10) കുനിയിൽ സ്രാമ്പി
9.00

വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു
മാഹി:മാഹി സ്പോട്സ ക്ലബ്ബ് സ്വാതന്ത്ര്യ സമര സേനാനി കുമ്മായ മുകുന്ദൻ്റെ സ്മരണക്കായി പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കായി ഏർപ്പെടുത്തിയ പുരസ്ക്കാര വിതരണം സംഘടിപ്പിച്ചു.
കെ.സി. നിഖിലേഷിൻ്റെ അദ്ധ്യക്ഷതയിൽ നോവലിസ്റ്റ് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്തു.ഹാരിഷ് മുകുന്ദൻ ആശംസ നേർന്നു.
ചടങ്ങിൽ ഋഷിരാജ് സിങ്ങ് സ്മാരക പ്രഭാഷണം നടത്തി..
മുതിർന്ന അദ്ധ്യാപകരായ കെ.വി.ജനാർദ്ദനൻ, എൻ. യതീന്ദ്രൻ എന്നിവരെ ആദരിച്ചു. അടിയേരി ജയരാജൻ സ്വാഗതവും, ശ്രീകുമാർ ഭാനു നന്ദിയും പറഞ്ഞു.

യാത്രയയപ്പ് നൽകി
തലശ്ശേരി:കതിരൂർ സർവീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ഇ.പുഷ്പജ, കെ.കുട്ടികൃഷ്ണൻ | എന്നിവർക്ക് യാത്രയയപ്പ് നൽകി. റെയിഡ് കോ ചെയർമാൻ എം.സുരേന്ദ്രൻ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി പുത്തലത്ത് സുരേഷ് ബാബു, അസി.സെക്രട്ടറി എം.രാജേഷ് ബാബു ,പി .ശ്രീധരൻ, എം.മോഹനൻ,സി.പി.പ്രമോദ് ,എ ൻ. ബിന്ദു, കെ.രാജകുറുപ്പ് ,ദിനേഷ്.പി.സി ,ഇ.കെ.ശൈലേഷ്, കെ.കെ.ലളിത സംസാരിച്ചു.
ചിത്രവിവരണം:എം. സുരേന്ദ്രൻ ഉപഹാരം നൽകുന്നു.

വിജയതിലകം ശ്രേഷ്ഠാദരം പരിപാടി 7 ന്
മാഹി:ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിക്കാൻ
വിജയതിലകം ശ്രേഷ്ടാദരം പരിപാടി
ജൂൺ 7 ന് വൈ: 3.30 ന്
മാഹി ശ്രീ നാരായണ ബി.എഡ്. കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.
സി.ബി.എസ്.ഇ. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും, വിജയതിലകമണിയിച്ച അദ്ധ്യാപകരേയും,
എസ്.എസ്.എൽ.സി.ക്ക് മുഴുവൻ വിഷയങ്ങളിലും എ -പ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കും.
മേഖലയിൽ പ്ലസ് ടു .വിന് ഏറ്റവും കൂടുതൽ മാർക്ക് നോടിയ വിദ്യാർത്ഥികൾക്ക് ലീന മനോഹരൻ
സ്മാരക സ്വർണ്ണ മെഡലുകൾ സമ്മാനിക്കും.
ചാലക്കര പുരുഷുവിൻ്റെ അദ്ധ്യക്ഷതയിൽ
രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യും.
ധീര ജവാൻ ശൗര്യ ചക്ര പി.വി. മനേഷ് (മുൻ എൻ എസ് ജി കമാൻഡോ) മോട്ടിവേഷൻ ക്ലാസ്സെടുക്കും.

ഗവ. എൽ പി സ്കൂൾ ചെറു കല്ലായി പരിസ്ഥിതി ദിനാചരണം
മാഹി : ഗവ. എൽ പി സ്കൂൾ ചെറു കല്ലായി പരിസ്ഥിതി ദിനാചരണം ടി.പി. സുരേഷ് ബാബു (റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസർ) ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ കെ.കെ മനീഷ് അധ്യക്ഷത വഹിച്ചു എസ് എം സി ചെയർപേഴ്സൻ ഷോഗിതാ വിനീത്, ഗംഗാസായി, റോജാഭായി സംസാരിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണവും സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടീലുമുണ്ടായി.
ചിത്രവിവരണം: ടി.പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ലോക പരിസ്ഥിതി ദിനം ആചരിച്ചു.
മാഹി ..മയ്യഴിയിലെ സൈക്കിൾ സവാരി കൂട്ടായ്മയായ കെവലിയേർസ് ദേ മായേ ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കർഷകനെ ആദരിക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു.
കഴിഞ്ഞ വർഷത്തെ പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിച്ച വൃക്ഷതൈകളിൽ ഏറ്റവും മികച്ച രീതിയിൽ പരിപാലിച്ച കർഷകനായ കുന്നുമ്മക്കര നോർത്ത് ബസ്സ് സ്റ്റോപ്പിനടുത്ത കുന്നുമ്മക്കര നാണു ഏട്ടനെ അഡ്വ.ടി.അശോക് കുമാർ പൊന്നാടയണിയിച്ച് ആദരിച്ചു.
തുടർന്ന് കോവുക്കൽ കടവ് മഹാവിഷ്ണുേക്ഷേത്രം - ദാറുസ്സലാം ബദരിയ്യ മസ്ജിദ് കമാനത്തിനരികിൽ മയ്യഴി വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് അക്കൗണ്ട്സ് ഓഫീസർ എം.സദാനന്ദൻ, മാഹി കോളേജ് സ്മൃതി 83-85 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അംഗം വി.കെ. സിറാജുദ്ദീൻ എന്നിവർ കെവലിയേർസിന് വേണ്ടി വൃക്ഷ തൈകൾ നട്ടു.
കക്കാടൻ വിനയൻ, രാജേഷ് വി ശിവദാസ്, ആനന്ദ്.സി.എച്ച്.ഇ, ഹർഷാദ് ഇ പി, സൻജയ്, ശ്രീകുമാർ ഭാനു നേതൃത്വം നൽകി.
ചിത്രവിവരണം:മയ്യഴിയിലെ സൈക്കിൾ സവാരി കൂട്ടായ്മയായ കെവലിയേർസ് ദേ മായേ ലോക പരിസ്ഥിതി ദിനാചരണം നടത്തിയപ്പോൾ

യാത്രയയപ്പ് നൽകി
തലശ്ശേരി:കതിരൂർ സർവീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ഇ.പുഷ്പജ, കെ.കുട്ടികൃഷ്ണൻ | എന്നിവർക്ക് യാത്രയയപ്പ് നൽകി. റെയിഡ് കോ ചെയർമാൻ എം.സുരേന്ദ്രൻ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി പുത്തലത്ത് സുരേഷ് ബാബു, അസി.സെക്രട്ടറി എം.രാജേഷ് ബാബു ,പി .ശ്രീധരൻ, എം.മോഹനൻ,സി.പി.പ്രമോദ് ,എ ൻ. ബിന്ദു, കെ.രാജകുറുപ്പ് ,ദിനേഷ്.പി.സി ,ഇ.കെ.ശൈലേഷ്, കെ.കെ.ലളിത സംസാരിച്ചു.
ചിത്രവിവരണം:എം. സുരേന്ദ്രൻ ഉപഹാരം നൽകുന്നു.
.jpg)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group