ദിലീപൻ മാഷിൻ്റെ കണ്ണിലും കരളിലും നിറയുന്നത് ഹരിതകാന്തിയുടെ കുളിർമ :ചാലക്കര പുരുഷു

ദിലീപൻ മാഷിൻ്റെ കണ്ണിലും കരളിലും നിറയുന്നത് ഹരിതകാന്തിയുടെ കുളിർമ :ചാലക്കര പുരുഷു
ദിലീപൻ മാഷിൻ്റെ കണ്ണിലും കരളിലും നിറയുന്നത് ഹരിതകാന്തിയുടെ കുളിർമ :ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Jun 05, 12:44 AM
janashabdam

ദിലീപൻ മാഷിൻ്റെ കണ്ണിലും കരളിലും നിറയുന്നത് ഹരിതകാന്തിയുടെ കുളിർമ 

 :ചാലക്കര പുരുഷു


തലശ്ശേരി: പരിസ്ഥിതി ദിനങ്ങളിൽ കൊട്ടിഘോഷിക്കപ്പെട്ട്, ലക്ഷക്കണക്കിന് വൃക്ഷ തൈകൾ ആവേശത്തോടെ നടുകയും ,എന്നാൽ തുടർ പരിചരണമില്ലാതെ അടുത്ത വർഷം ഇതേ സ്ഥലങ്ങളിൽ വീണ്ടും തൈകൾ നടുന്നത് കണ്ട് മടുത്ത് മനംനൊന്ത ഒരു പ്രകൃതി സ്നേഹിയുടെ, ഇതാവർത്തിക്കപ്പെടരുതെന്ന ഉൽക്കടമായ മോഹത്തിൽ നിന്നാണ്

thanal

'ഒരു ചായ, ഒരു ചോല, എന്ന വനവൽക്കരണ പരിപാടിക്ക് വിത്ത് മുളച്ചത്.

എടച്ചേരി സ്വദേശിയും മൊകേരി ഹയർ സെക്കൻഡറി സ്കൂൾ സസ്യ ശാസ്ത്ര അദ്ധ്യാപകനുമായ ഡോ: പി. ദിലീപിൻ്റെ പരിസ്ഥിതി പ്രവർത്തനം നാടും ഭരണകൂടവും ഇന്ന് അംഗീകരിച്ചിരിക്കുന്നു.

നാട്ടിൻ പുറത്തെ ചായക്കടക്ക് മുന്നിൽ കൈ കഴുകുന്ന സ്ഥലത്തോട് ചേർന്ന് 2013 ലെ പരിസ്ഥിതി ദിനം മുതലാണ് ഇദ്ദേഹം അപൂർവ്വ സസ്യങ്ങളായ അശോകം,ബേഡ് ചെറി, ബദാം, പേരയ്ക്ക, ഇലഞ്ഞി തുടങ്ങിയവ വെച്ചുപിടിപ്പിക്കാൻ തുടങ്ങിയത്.ചായ കുടിക്കാൻ വരുന്നവർ കൈ കഴുകുന്ന വെള്ളമാണ് ചെടികൾക്ക് ഊർജമേകുന്നത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി ഇതിനകം 723 കടകൾക്ക് മുന്നിൽ ഇദ്ദേഹം നട്ട മരങ്ങൾ തലയുയർത്തി നിൽപ്പുണ്ട്.

മഹാത്മജിയുടെ 150-ാം ജയന്തി വാർഷിക നാളിൽ 2018ൽ ക്വാറികളിലും പൂ വിരിയും എന്ന പദ്ധതിയനുസരിച്ച് നികത്തപ്പെട്ട കരിങ്കൽ ക്വാറികളിൽ ഞാവൽ, ഇലഞ്ഞി, നാട്ടുമാവുകൾ എന്നിങ്ങനെ 150 മരങ്ങൾ വെച്ചുപിടിപ്പിച്ചു.151-ാം വർഷികത്തിൽ ,അശോകവനി, എന്ന പേരിൽ 151 ഔഷധ സസ്യങ്ങൾ പാനൂർ, പന്ന്യന്നൂർ മേഖലകളിൽ വെച്ചു പിടിപ്പിച്ചു.152-ാം ജയന്തി നാളിൽ പറവകളെ ആകർഷിക്കുന്ന, അത്രയും മരങ്ങൾ എടച്ചേരിയിൽ 'മധുര വനം, എന്ന പേരിൽ നട്ടുവളർത്തി. 153-ാം ജയന്തി നാളിൽ മലബാർ ആർട്സ് & സ്പോട്സ് ക്ലബ്ബിൻ്റെ സഹകരണത്തോടെ 'ശലഭ താര' എന്ന പേരിൽ ശലഭങ്ങളുടെ ലാർവകൾക്ക് ഭക്ഷണമാകുന്ന ഇലകളുള്ള ചെടികൾ വളർത്തി. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ പ്രത്യേകിച്ച് മ്യൂസിയത്തിന് ചുറ്റിലും മരക്കഷ്ണങ്ങൾ, മൺചട്ടി, കയർ എന്നിവ ഉപയോഗിച്ച് കമനീയമായ ഉദ്യാനം തീർത്തു.

സുഗതകുമാരി ടീച്ചറുടെ 90-ാം ജൻമദിനത്തിൽ ഇലവ് പദ്ധതിക്ക് തുടക്കമിട്ടു. 

വീടുകളിൽശാസ്ത്രീയമായ മഴക്കുഴികൾ നിർമ്മിച്ചു. ആയിരാമത്തെ മഴക്കുഴി നിർമ്മിച്ചത് ഐ.എം.വിജയൻ്റെ വീട്ടിലായിരുന്നു

,ദിശ,യുടെ ഹെൽപ്പ് നമ്പറായ 1056-മത്തെ മഴക്കുഴിയാകട്ടെ നിപ യുടെ രക്തസാക്ഷിയായ ലിനിയുടെ വീട്ടിലും '

ഏയ് ഓട്ടോ പദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് 'ഉഷ്ണ തരംഗത്തിൽ ഓട്ടോസ്റ്റാൻ റുകളിൽ നിർത്തിയിട്ട ഓട്ടോകളിൽ ഞെരിപിരി കൊള്ളുന്ന ഓട്ടോ ഡ്രൈവർമാർക്ക് തണലേകുന്നതാണ് ഈ പദ്ധതി' പ്രധാനമായും ബേർഡ് ചെറിയാണ് നട്ടുവളർത്തുന്നത്. എടച്ചേരി ഓട്ടോസ്റ്റാൻ്റിൽ വിജയിച്ച ഈ പദ്ധതി ഇപ്പോൾ വടകര അമൃത് റെയിൽവെ സ്റ്റേഷനിലും നടപ്പിലാക്കി.

ഈന്ത് മരങ്ങൾ കൂട്ടത്തോടെ അടുത്ത കാലത്തായി വ്യാപകമായി നശിച്ചു കൊണ്ടിരിക്കെ, കഴിഞ്ഞ രണ്ടര വർഷമായി അവയെ സംരക്ഷിക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ച്, സംസ്ഥാന കേന്ദ്ര സർക്കാറുകൾക്ക് മുന്നിൽ പ്രൊജക്ട് അവതരിപ്പിച്ചിട്ടുണ്ട്.

പശ്ചിമഘട്ടത്തിലെ പുൽച്ചെടികളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചിട്ടുള്ള പി. ദിലീപ് മാസ്റ്റർ, പ്രകൃതിയുടെ കാവൽക്കാരനായി ഇലയനക്കം പോലുമുണ്ടാക്കാതെ നമുക്കിടയിൽ നടന്നു നീങ്ങുന്നു.


ചിത്രവിവരണം:ചായക്കടയുടെ മുന്നിൽ താൻ നട്ടുവളർത്തിയ ബേഡ് ചില്ലി മരത്തിൻ്റെ തണൽ നുകർന്ന് സിമൻ്റ് ബെഞ്ചിലിരിക്കുന്ന ഗ്രാമീണരോട് ദിലീപ് മാസ്റ്റർ സൗഹൃദം പങ്ക് വെക്കുന്നു


aq

പരാതിക്ക് തൊട്ട് പിറകെ പരിഹാരവും.


തലശ്ശേരി: പരാതി ലഭിച്ച് 24 മണിക്കൂറിനകം റെയിൽവെ അധികൃതർ ഉണർന്ന് കാര്യക്ഷമത കാട്ടിയത് നാട്ടുകാരിൽ മതിപ്പുളവാക്കി.

തിരുവങ്ങാട്ടെ റെയിൽവെ അടിപ്പാലത്തിന് തുടക്കത്തിൽ ഓവ് ചാലിന് മുകളിലുള്ള ഇരുമ്പ് മേലാവരണം തകർന്ന് വാഹനങ്ങളുടെ ടയർ താഴ്ന്ന് പോകുന്ന അവസ്ഥയുണ്ടായി. വഴിയാത്രക്കാർക്കും ഇത് പ്രയാസമായി. വിവരമറിഞ്ഞ വാർഡ് കൗൺസിലറും, നഗരസഭാ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണുമായ എൻ. രേഷ്മ പാലക്കാട് ഡിവിഷൻ അധികൃതരോട് ഫോണിലൂടെ പരാതിപ്പെട്ടതിന് തൊട്ട് പിറ്റെ ദിവസം തന്നെ ജീവനക്കാരെത്തി ഇരുമ്പ് പാലത്തിൻ്റെ അറ്റകുറ്റപണികൾ തീർത്ത് ഗതാഗതയോഗ്യമാക്കുകയായിരുന്നു.


ചിത്രവിവരണം: തകർന്ന് പോയ ഇരുമ്പ് പാലം റിപ്പയർ ചെയ്യുന്നു


ദൃശ്യകല സാംസ്കാരിക

വേദി വീണ്ടും സജീവമാവുന്നു. 


തലശ്ശേരി :സർക്കാർ സ്ഥാപനങ്ങളിലും പരിസരങ്ങളിലും ഫലവൃക്ഷത്തൈകൾ നട്ടും വിദ്യാർത്ഥികൾക്ക് കുട, പുസ്തകങ്ങൾ, യൂണിഫോമുകൾ എന്നിവ എത്തിച്ചു നൽകിയും മയക്ക്മമരുമരുന്നുകളുടെ അതിപ്രസരത്തെ തടയാൻ ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ച് ബോധവൽക്കരണ ക്യാമ്പയിൻ നടത്തിയും തലശ്ശേരിയിലെ ദൃശ്യകലാ സാംസ്കാരിക വേദി വീണ്ടുംസജീവമാവുന്നു.- പരിസ്ഥിതി ദിനാചരണ ഭാഗമായി സർക്കാർ ഓഫീസുകൾ, പോലീസ് സ്റ്റേഷൻ, ഫയർഫോഴ്സ് സ്റ്റേഷൻ, മറ്റു പൊതു ഇടങ്ങളിലും ഇന്ന് (വ്യാഴം) ഫലവൃക്ഷത്തൈകൾ നടും.തൈകൾ വച്ചു പിടിപ്പിക്കൽ മാത്രമല്ല തുടർ പരിപാലനവും ദൃശ്യകല സാംസ്കാരിക വേദി പ്രവർത്തകർ ഏറ്റെടുത്ത് നടത്തുമെന്ന് സംഘടന സിക്രട്ടറി ഇ.എം. അഷ്റഫ് പത്രസമ്മേളനത്തിൽ പറഞ്ഞു.വെറുതെ ഏതെങ്കിലും ഒരു ചെടിയല്ല നടാൻ ഉദ്ദേശിക്കുന്നതെന്നും ഭാവി യിൽ എല്ലാവർക്കും ഉപകരിക്കുന്ന മാവ്, പ്ലാവ്, പുളി തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് നട്ടുവളർത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു - ഈ മാസം 10 നാണ് തലശേരി പ്രദേശത്തെ സ്കൂളുകളിൽ സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്.15ാം തീയ്യതി മുതൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരണവും ബോധവൽക്കരണ ക്യാമ്പയിനും നടത്തും. വേദിയുടെ മറ്റ് ഭാരവാഹികളായ പ്രശാന്ത് പരപ്പിൽ, വി.കെ. നഷാത്ത്, പി.വി.ഷാഹിർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.




sssd

നിടുമ്പ്രം നള്ളങ്കണ്ടി സങ്കേതത്തിൽ നെയ്യാമൃത് വ്രതക്കാർ നെയ്യ് കിണ്ടിക്ക് കയർ പിരിക്കാൻ വേണ്ടി ചികരി അടിക്കൽ ചടങ്ങ്


bnb

ഇന്നത്തെ പരിപാടി

കണ്ണൂർ.എസ്.എൻ വിദ്യാമന്ദിർ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം പ്രൊഫ: എസ്.ശിശുപാലൻ കാലത്ത് 10 മണി


whatsapp-image-2025-06-04-at-21.43.02_6c0cd2d1

മരം അപകടാവസ്ഥയിൽ


ന്യൂ മാഹി:മങ്ങാട് ദേശീയപാത ബൈപ്പാസിൽ അപകടാവസ്ഥയിലായ മങ്ങാട് തോടിൻ്റെ സമീപത്തെ മഴമരം. മഴ പെയ്തതോടെ തോട് നിറഞ്ഞിരിക്കുകയാണ്. തോടിൻ്റെ ഭിത്തി നിർമിക്കുന്നതിൻ്റെ ഭാഗമായി മരത്തിൻ്റെ ചുവട്ടിൽ നിന്ന് മണ്ണെടുത്ത് നീക്കിയിരുന്നു. ഒരു കാറ്റടിച്ചാൽ ഏത് സമയവും നിലംപൊത്താവുന്ന സഥിതിയിലാണ് മരം ഇപ്പോൾ. മരം കടപുഴകിയാൽ 11 KV ലൈൻ, ട്രാൻസ്ഫോമർ , നിരവധി വൈദ്യുതി തൂണുകൾ ഉൾപ്പെടെ അപകടത്തിലാവും. അതോടൊപ്പം ദേശീയ പാതയിലും ചൊക്ലി - മാഹി PWD റോഡിൽ ഗതാഗതം സ്തംഭിക്കുകയും ചെയ്യും.


അടിയന്തര പ്രാധാന്യത്തോടെ ഉത്തരവാദപ്പെട്ടവർ ഉണർന്ന് പ്രവർത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സമീപത്ത് ഒരു പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നത് നാട്ടുകാരുടെ ഭീതി വർധിപ്പിക്കുന്നു.


വിദ്യാർത്ഥി പ്രതിഭകൾക്ക് ആദരവ്: അപേക്ഷ ക്ഷണിച്ചു 


ന്യൂമാഹി: പുന്നോൽ സർവ്വീസ് സഹകരണ ബേങ്ക് വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയ ങ്ങളിലും എ പ്ലസ് വാങ്ങിയ ബാങ്കിൻ്റെ പ്രവർത്തന പരിധിക്കുള്ളിൽ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികളെയാണ് ബാങ്ക് ഉപഹാരവും ക്യാഷ് അവാർഡും നൽകി ആദരിക്കുന്നത്.

അർഹരായ വിദ്യാർഥികൾ രക്ഷിതാവിൻ്റെ ഫോൺ നമ്പർ സഹിതം 16നകം ബേങ്കിൻ്റെ കുറിച്ചിയിലെ ഹെഢാഫീസിൽ അപേക്ഷ നൽകണം.


MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan