
അസീസ് ഹാജി
ക്ഷേത്രത്തിലേക്ക്
ഔഷധ സസ്യങ്ങൾ നൽകി
മാഹി:നെൽപ്പാടങ്ങൾക്കും, 'പുഴയ്ക്കും അഭിമുഖമായി സ്ഥിതി ചെയ്യുന്ന
വനാന്തരീക്ഷം നിലനിൽക്കുന്നപന്തക്കൽ അയ്യപ്പക്ഷേത്രത്തിലേക്ക് പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും, പ്രകൃതി സ്നേഹിയുമായ ഇടയിൽ പീടികയിലെ അസീസ് ഹാജി ഔഷധസസ്യങ്ങൾ നൽകി.
ക്ഷേത്രത്തിലെ നവീകരണ കലശത്തിൻ്റെ ഭാഗമായാണ് ഓഷധ സസ്യങ്ങൾ ക്ഷേത്രത്തിലേക്ക് നൽകി കാദിയാറവിട അസീസ് ഹാജിതൻ്റെഹൃദയാഭി മുഖ്യംപ്രകടമാക്കിയത്.ക്ഷേത്ര ഭാരവാഹികൾ വൃക്ഷത്തൈകൾ ഏറ്റുവാങ്ങി.ചന്ദനം, ചെമ്പകം, നെല്ലി, തുളസി, വേപ്പ് എന്നീ ഔഷധ സസ്യങ്ങളാണ് നൽകിയത്.ചെണ്ട് മല്ലി, ശംഖുപുഷ്പ്പം എന്നിവയുടെ തൈകളും നൽകി.ക്ഷേത്രത്തിലെ വനമേഖലയിൽ ഉടൻ ഈ തൈകൾ നട്ടു വളർത്തുമെന്ന് ചടങ്ങിൽ സംസാരിച്ച ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ട് വിനോദൻ പറഞ്ഞു. വരും തലമുറയ്ക്ക് ഈ മരങ്ങൾ ഉപകാരപ്രദമാവട്ടെ എന്ന് മതേതരത്വത്തിൻ്റെ മുഖം കൂടിയായ അസീസ് ഹാജി പറഞ്ഞു.നവീകരണ കലശക്കമ്മിറ്റി പ്രസിഡണ്ട് രവി നികുഞ്ചം, കെ.കെ.വിനോദ് ,കെ.മോഹനൻ സംസാരിച്ചു.
ചിത്രവിവരണം :: പ്രമുഖസാമൂഹിക പ്രവർത്തകൻ അസീസ് ഹാജി ഔഷധ സസ്യങ്ങൾ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറുന്നു

വിജയതിലകം
ശ്രേഷ്ഠാദരം പരിപാടി 7 ന്
മാഹി:ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിക്കാൻ വിജയതിലകം ശ്രേഷ്ടാദരം പരിപാടി
ജൂൺ 7 ന് വൈ: 3.30 ന്
മാഹി ശ്രീ നാരായണ ബി.എഡ്. കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.
സി.ബി.എസ്.ഇ. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും, വിജയതിലകമണിയിച്ച അദ്ധ്യാപകരേയും,
എസ്.എസ്.എൽ.സി.ക്ക് മുഴുവൻ വിഷയങ്ങളിലും എ -പ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കും.
മേഖലയിൽ പ്ലസ് ടു .വിന് ഏറ്റവും കൂടുതൽ മാർക്ക് നോടിയ വിദ്യാർത്ഥികൾക്ക് ലീന മനോഹരൻ
സ്മാരക സ്വർണ്ണ മെഡലുകൾ സമ്മാനിക്കും.
ചാലക്കര പുരുഷുവിൻ്റെ അദ്ധ്യക്ഷതയിൽ
രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യും.
ധീര ജവാൻ ശൗര്യ ചക്ര പി.വി. മനേഷ് (മുൻ എൻ എസ് ജി കമാൻഡോ) മോട്ടിവേഷൻ ക്ലാസ്സെടുക്കും.
ലഹരി വസ്തുക്കൾ
ഉപേക്ഷിക്കപ്പെട്ട നിലയിൽ
ന്യൂ മാഹി: പെരിങ്ങാടി മങ്ങാട് അണ്ടർപാസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ലഹരിമരുന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
മങ്ങാട് അണ്ടർപാസിനുള്ളിൽ ഉപേക്ഷിച്ച നിലയിലാണ് മാരക ലഹരിമരുന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
അണ്ടർപാസ്സിനുള്ളിൽ രണ്ട് സിപ് ലോക്ക് കവറിൽ നിറച്ച നിലയിൽ 2.920 ഗ്രാം എംഡിഎംഎ യും 4.190 ഗ്രാം ചരസ്സുമാണ് കണ്ടെടുത്തത്.
കുറ്റക്കരെ കണ്ടെത്തി തക്കതായ നിയമനടപടികൾ സ്വീകരിക്കണമെന്നും, രാത്രികാലങ്ങളിൽ പൊലീസ് നിരീക്ഷണം കർശനമാക്കണമെന്നും മങ്ങാട് ജാഗ്രതാസമിതി ആവശ്യപ്പെട്ടു.
ചിത്രവിവരണം: ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ലഹരിമരുന്ന്

യുവതിയുടെ നഗ്ന ഫോട്ടോകൾ
പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
തലശ്ശേരി : യുവതിയുടെ നഗ്നദൃശ്യങ്ങൾ ഫോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ കൂടി വ്യാപകമായി പ്രചരിപ്പിച്ച യുവാവിനെ തലശ്ശരി പൊലീസ് അറസ്റ്റ് ചെയ്തു.തലശ്ശേരി കായ്യത്ത് റോഡിലെ എ.കെ.ഹൗസിൽ റിസ്വാൻ(23) ആണ് പിടിയിലായത്.നഗരത്തിന്നടുത്ത യുവതിയുടെ നഗ്നചിത്രങ്ങൾ എന്ന് പറഞ്ഞ് ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.ഇത് ശ്രദ്ധയിൽ പെട്ട യുവതി പൊലീസിൽ പരാതി നല്കിയതോടെയാണ് പ്രതിയെ തലശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു പ്രകാശിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.ഇയാൾ ഇത്തരത്തിൽ നിരവധി സ്ത്രീകളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം കവർന്നതായും വിവരം ലഭിച്ചിട്ടുണ്ട്. .പ്രതിയെ കോടതി റിമാന്റ് ചെയ്തു.
-റിസ്വാൻ.-

കുടിലുകളിൽ വെള്ളം കയറി : അതിഥി തൊഴിലാളികൾ ദുരിതത്തിലായി
തലശ്ശേരി: കുയ്യാലിയിലെ റെയിൽവെ പുറമ്പോക്കിൽ സ്വകാര്യ വ്യക്തി കെട്ടിയ കുടിലുകളിൽ വാടകക്ക് താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് കാലവർഷം നരകതുല്യമായി . മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകേണ്ട സ്ഥലത്താണ്പതിനഞ്ചോളം കുടിലുകളുള്ളത്. ഇത് മൂലം മഴ വെള്ളം കുടിലുകൾക്ക് ചുറ്റും കെട്ടിക്കിടക്കുകയാണ്. കുടിലുകളും പരിസരവും കണ്ടാൽ ആർക്കും അറപ്പ് തോന്നും. അത്രക്ക് വൃത്തിഹീനമാണ് സ്ഥലം. തമിഴ്നാട്,ആന്ധ്രാ കർണാടക യു.പി. തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണിവിടെ കുടുംബത്തോടെ താമസിക്കുന്നത് മിക്ക കുടിലുകളുടെയും അകത്ത് മഴ വെള്ളം കയറുന്നുണ്ട്. പകർച്ച . വ്യാധികൾ പൊട്ടിപ്പുറപ്പെടുമെന്ന ആശങ്ക നാട്ടുകാർ പ്രകടിപ്പിച്ചതോടെ , നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസ് രഹസ്യാന്വേഷണവിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. വിഷയം ഗുരുതരമാണെന്ന് ഇവർ മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയതായി വിവരമുണ്ട്. അനധികൃത കുടിലുകൾ പൊളിച്ചു നീക്കി മഴ വെള്ളം ഒഴുകിപ്പോകാൻ സൌകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഡി..വൈ.എഫ്.ഐ. തലശ്ശേരി ടൌൺ മേഖലാ കമ്മിറ്റിയും മുഖ്യമന്ത്രി, സ്പീക്കർ, തദ്ദേശ ഭരണ മന്ദ്രി, സബ്ബ് കലക്ടർ, നഗരസഭാ ചെയർമാൻ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന നഗരസഭാ യോഗത്തിലും വിഷയം ഉയർന്നിരുന്നു. കായ്യത്ത് വാർഡ് കൗൺസിലർ സി.ഒ . ടി.ഷബീറാണ് പ്രശ്നം ഉന്നയിച്ചത് ' മഴക്കാലത്ത് കുയ്യാലി റോഡിൽ പതിവായുണ്ടാവുന്ന വെള്ളക്കെട്ടിന്റെ കാരണവും ഒഴുക്ക് തടസ്സപ്പെടുത്തികുടിലുകൾ കെട്ടിയതാണെന്ന് ഷബീർ ചൂണ്ടിക്കാട്ടിയിരുന്നു
ചിത്രവിവരണം: പുറമ്പോക്കിലെ കുടിലുകൾ

കെ എസ് ടി യു സ്കൂൾതല
പ്രതിഷേധ സംഗമം നടത്തി
തലശ്ശേരി : കെ എസ് ടി യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾതല പ്രതിഷേധ സംഗമം നടത്തി.
സർവ്വീസിൽ പ്രവേശിച്ച മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകുക, തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അനുവദിക്കുക, യു ഐ ഡിയുമായി ബന്ധപ്പെട്ട് തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുക എന്നീ ആവശ്യങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാകണമെന്ന് പ്രതിഷേധ സംഗമം സർക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ കുഞ്ഞബ്ദുള്ള, ജില്ലാ വൈസ് പ്രസിഡണ്ട് എൻ അബ്ദുൽ ഖാദർ, ഉപജില്ലാ പ്രസിഡണ്ട് റമീസ് പാറാൽ, യൂണിറ്റ് പ്രസിഡണ്ട് പി കെ അബ്ദുസമദ്, സെക്രട്ടറി വി പി മിസ്ഹബ് നേതൃത്വം നൽകി.
ചിത്രവിവരണം:കെ എസ് ടി യു സ്കൂൾതല പ്രതിഷേധ സമരം നടത്തുന്നു

അങ്കണവാടി പ്രവേശനോത്സവം
തലശ്ശേരി: പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് പൂങ്കാവനം അങ്കണവാടി പ്രവേശനോത്സവം വാർഡ് മെമ്പർ സുനിതാ ഷാജിയുടെ അധ്യക്ഷതയിൽ കെ ദിലീപൻ ഉദ്ഘാടനം ചെയ്തു. ബിന്ദു ടി കെ സി സരിത പി കെ അഷ്കർ സി എച്ച് ഹരിദാസൻ സി സുരേഷ് ബാബു കെ രജനി ഷജിന പവിത്രൻ എന്നിവർ പ്രസംഗിച്ചു പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചു.
ചിത്രവിവരണം: കെ. ദിലീപൻ ഉദ്ഘാടനം ചെയ്യുന്നു
അനുസ്മരണ സമ്മേളനം
തലശ്ശേരി. ജനത ദൾ ജില്ല വൈസ് പ്രസിഡന്റും തലശ്ശേരി നഗരസഭ മുൻ അംഗവുമായിരുന്ന വി. സദാനന്ദന്റെ പതിമൂന്നാം ചരമ വാർഷികം ജൂൺ 5ന് ആചരിക്കും. വൈകുന്നേരം 5 മണിക്ക് നെട്ടൂർ കുന്നോത്ത് ഗുംട്ടി ഗൗരിവിലാസം ജൂനിയർ ബേസിക് സ്കൂളിൽ സുഹൃദ് വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടക്കും.

അമ്മാളു അമ്മനിര്യാതയായി
തലശ്ശേരി:പൊന്ന്യം
കുണ്ടുചിറയിലെ പുത്തൻവീട്ടിൽഅമ്മാളു അമ്മ (96) നിര്യാതയായി. സഹോദരങ്ങൾ: പാർവതിക്കുട്ടി,പരേതരായപാറുഅമ്മ ,കുഞ്ഞിരാമൻ കൃഷ്ണൻ
സൗജന്യ പ്രമേഹ രോഗ ചികിത്സാ കേമ്പ്
തലശ്ശേരി:ബൈത്തുൽമാൽ ചാരിറ്റബ്ൾ ട്രസ്റ്റ് ജൂൺ 15 ന് പിലാക്കൂൽ ബൈത്തുൽമാൽ അങ്കണത്തിൽ സൗജന്യ പ്രമേഹ പരിശോധന, ചികിത്സാ കേമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത പ്രമേഹരോഗ വിദഗ്ദ്ധൻ ഡോ. അശോക് കൃഷ്ണൻ ബോധവൽക്കരണവും ചികിത്സാ നിർണയവും നടത്തുന്നു. രക്തപരിശോധന, രക്തസമ്മർദ്ദ പരിശോധന എന്നിവ സൗജന്യമായി നടത്തുന്നതാണ്. രാവിലെ 9.30 മുതൽ ഉച്ചക്ക്1.30 വരെയാണ് കേമ്പ്. താൽപര്യമുള്ളവർ ബൈത്തുൽ മാൽ ആഫീസിൽ നേരിട്ടു വന്നോ താഴെ കാണുന്ന ഫോണുകളിൽ വിളിച്ചോ പേര് രജിസ്ടർ ചെയ്യാവുന്നതാണ്.
0490 2083634
Mob. 8137975678

മാഹി പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും വിരമിച്ച പ്രധാനാധ്യാപിക സി.ലളിത

ലഹരി വസ്തുക്കൾ
ഉപേക്ഷിക്കപ്പെട്ട നിലയിൽ
ന്യൂ മാഹി: പെരിങ്ങാടി മങ്ങാട് അണ്ടർപാസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ലഹരിമരുന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
മങ്ങാട് അണ്ടർപാസിനുള്ളിൽ ഉപേക്ഷിച്ച നിലയിലാണ് മാരക ലഹരിമരുന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
അണ്ടർപാസ്സിനുള്ളിൽ രണ്ട് സിപ് ലോക്ക് കവറിൽ നിറച്ച നിലയിൽ 2.920 ഗ്രാം എംഡിഎംഎ യും 4.190 ഗ്രാം ചരസ്സുമാണ് കണ്ടെടുത്തത്.
കുറ്റക്കരെ കണ്ടെത്തി തക്കതായ നിയമനടപടികൾ സ്വീകരിക്കണമെന്നും, രാത്രികാലങ്ങളിൽ പൊലീസ് നിരീക്ഷണം കർശനമാക്കണമെന്നും മങ്ങാട് ജാഗ്രതാസമിതി ആവശ്യപ്പെട്ടു.
ചിത്രവിവരണം: ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ലഹരിമരുന്ന്

കോതമ്പത്ത് തറവാട്ട് സംഗമം
തലശ്ശേരി:ചമ്പാട്ടെ പുരാതനമായ കോതബത്ത് തറവാട്ട് കുടുംബ സംഗമം ശ്രദ്ധേയമായി കൊപ്പരക്കളത്തെ കരിമ്പിൽ റഹീമിന്റെ വീടായ -,മഹി ജബിൻ,, എന്ന വീട്ടിലാണ് സംഗമം നടന്നത്. കരിമ്പിൽ റഹീംഅദ്ധ്യക്ഷത വഹിച്ചു, റഹ് മത്ത് മൻസിൽ കുഞ്ഞിമ്മൂസ്സ സംഗമം ഉൽഘാടനം ചെയ്തു സംസാരിച്ചു. അൻപതിലധികം പേർ പങ്കെടുത്ത സംഗമത്തിൽ മമ്മൂട്ടി, അബ്ദുറഹ് മാൻ,ആബൂട്ടി, ജസീർ, റിജാസ്, റമീസ്, നസീമ ആശംസകൾ പറഞ്ഞു.
ഗൾഫിലുള്ള കുടുംബാഗങ്ങൾ ആശംസകൾ അറിയിച്ചു.
ജാഫർ സ്വാഗതവും,
ലബീബ് ഉമ്മൂസ് നന്ദിയും പറഞ്ഞു.
ചിത്രവിവരണം: സംഗമത്തിൽ പങ്കെടുത്ത കുടുംബാംഗങ്ങൾ

ദേശീയ കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെ ടുത്തവർക്ക്സ്വീകരണം നൽകി
മാഹി:തിരുവനന്തപുരത്ത് നടന്ന ദേശീയ കളരി പയറ്റ് ചാമ്പ്യൻഷിപ്പിൽ മിന്നുന്ന വിജയം കൈവരിച്ചു തിരിച്ചെത്തിയ മത്സരാർത്ഥിക്കൾക്ക് മാഹിയിൽ സ്വീകരണം നൽകി
മാഹി റെയിൽവേ സ്റ്റേഷനിൽ രക്ഷിതാക്കളും സുഹൃത്തുക്കളും ചേർന്നാണ് സ്വീകരണം നൽകിയത്.
പതിനേഴാമത് ദേശീയ കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് എം സ്നേഹ മെയ്യ് പയറ്റിലും,പാർവണ അജേഷ് കൈ പോരിലും വെങ്കല മെഡൽ കരസ്ഥമാക്കിയിരുന്നു.
പതിനാറ് സംസ്ഥാനങ്ങളിൽ നിന്നും മത്സരാർത്ഥിക്കൾ പങ്കെടുതിരുന്നു.
കഠിനമായ മത്സരമാണ് നേരിട്ടതെന്ന് മെഡൽ ജേതാക്കൾ പറഞ്ഞു.
കളരി ഗുരുക്കൾ കെ സി ശശികുമാർ,ഇൻസ്ട്രക്ടർ കെ എം സത്യൻ ,ടീം മാനേജർ എ വി അരവിന്ദക്ഷൻ, എന്നിവർക്കൊപ്പം 15 മത്സരാർഥികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ചിത്രവിവരണം: ജേതാക്കൾക്ക് മാഹി റെയിൽവെ സ്റ്റേഷനിൽ നൽകിയ സ്വീകരണം


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group