ന്യൂ മാഹി എം.എം. സ്കൂളിൽ പൂർവ്വ വിദ്യാർഥികൾ ടൈൽ പതിച്ചു നൽകി

ന്യൂ മാഹി എം.എം. സ്കൂളിൽ പൂർവ്വ വിദ്യാർഥികൾ ടൈൽ പതിച്ചു നൽകി
ന്യൂ മാഹി എം.എം. സ്കൂളിൽ പൂർവ്വ വിദ്യാർഥികൾ ടൈൽ പതിച്ചു നൽകി
Share  
2025 Jun 02, 11:22 PM
aol

ന്യൂ മാഹി എം.എം. സ്കൂളിൽ

പൂർവ്വ വിദ്യാർഥികൾ ടൈൽ

പതിച്ചു നൽകി


ന്യൂമാഹി: ന്യൂമാഹി എം.എം യു.പി സ്കൂളിൽ മുഴുവൻ ക്ലാസ് റൂമും സ്കൂൾ ഹാളും വരാന്തയും ടൈൽ പതിച്ചു നൽകി പൂർവ വിദ്യാർഥി സംഘടന എം.എം. അലുംനി അസോസിയേഷൻ മാതൃകയായി. അധ്യാപക രക്ഷാകർത്തൃ സമിതിയുടെ അപേക്ഷയനുസരിച്ചാണ് രണ്ടു ലക്ഷത്തി അറുപതിനായിരം രൂപ ചെലവിൽ ടൈൽ പതിച്ചു നൽകിയത്.

സ്കൂൾ പ്രവേശനോത്സവത്തിൻ്റെയും ആദര സമർപ്പണത്തിൻ്റെയും ചടങ്ങിൽ അലുംനി പ്രസിഡൻ്റ് അസീസ് മാഹി, സെക്രട്ടറി ഫൈസൽ ബിണ്ടി എന്നിവരെ ആദരിച്ചു. പി.ടി.എ. പ്രസിഡൻ്റ്ന സ്രുൽ അസ്‌ലത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ അബു താഹിർ കൊമ്മോത്ത് ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക സബീന റിനീഷ് ഗാനാർച്ചന നടത്തി. പ്രഥമാധ്യാപകൻ വി. അബ്ദുൽ അസീസ്, മദർ പി. ടി.എ പ്രസിഡൻ്റ് അസീമ, കെ.കെ. സമീർ, വി.സുജിത്, എസ് ആർ.ജി കൺവീനർ ആർ. നശിഹ സംസാരിച്ചു.


ചിത്രവിവരണം:അബു താഹിർ കൊമ്മോത്ത് ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2025-06-02-at-22.06.15_95a4eb4d

സ്പീക്കർ എ.എൻ.ഷംസീർ

ദക്ഷിണ  കൊറിയ സന്ദർശിച്ചു


തലശ്ശേരി: 68-ാം മത് കോമൺവെൽത്ത് പാർലമെൻ്ററി കോൺഫറസിൻ്റെ ഭാഗമായ പ്രീ - കോൺഫെറൻസ് ടൂറിൽ നിയമസഭാ സ്പീക്കർ 

എ എൻ ഷംസീർ ദക്ഷിണ കൊറിയ സന്ദർശിച്ചു.

ദക്ഷിണ കൊറിയൻ സന്ദർശനത്തിന്റെ ഭാഗമായി സോളിലെ ഇന്ത്യൻ എംബസി അദ്ദേഹം സന്ദർശിക്കുകയുണ്ടായി. 

ഇന്ത്യൻ അംബാസഡർ അമിത് കുമാറിന്റെ ക്ഷണമനുസരിച്ചാണ് സ്പീക്കർ അവിടെയെത്തിയത്. 

ദക്ഷിണ കൊറിയയിൽ നിലവിൽ ഏതാണ്ട് 18,000 ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് അംബാസഡർ അറിയിച്ചു. ഇതിൽ ഏകദേശം 250 പേർ മലയാളികളാണെന്നത് ശ്രദ്ധേയമാണ്. 

കൊറിയൻ ഭാഷ പഠിക്കുന്നവർക്ക് അവിടെ ധാരാളം തൊഴിലവസരങ്ങളുണ്ടെന്നും അംബാസഡർ സ്പീക്കറോട് സൂചിപ്പിച്ചു. 

ഇത് പുതിയ തൊഴിൽ മേഖലകളിലേക്കുള്ള സാധ്യതകൾ തുറന്നു കൊടുക്കുന്ന ഒന്നാണ്.

കൊച്ചിൻ പോർട്ടുമായി ബന്ധപ്പെട്ട ചില സുപ്രധാന വിഷയങ്ങളും ഇവരുടെ ചർച്ചയിൽ വന്നു. 

കപ്പൽ നിർമ്മാണം പോലുള്ള മേഖലകളിൽ ദക്ഷിണ കൊറിയ ഇന്ത്യയുമായും പ്രത്യേകിച്ച് കേരളവുമായും സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. 

ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നീക്കങ്ങൾ നടന്നുവരികയാണ്. 

ഈ സഹകരണം കൊച്ചിൻ ഷിപ്പ്‌യാർഡിനും കൊച്ചിയുടെ മൊത്തത്തിലുള്ള വികസനത്തിനും വലിയൊരു മുതൽക്കൂട്ടാകുമെന്നത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.

മറൈൻ ടെക്നോളജി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉന്നത പഠനത്തിനായി ധാരാളം ഇന്ത്യൻ വിദ്യാർത്ഥികൾ ദക്ഷിണ കൊറിയ തിരഞ്ഞെടുക്കുന്നുണ്ടെന്നും അംബാസഡർ പങ്കുവെച്ചു. 

ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ വിദ്യാഭ്യാസ ബന്ധത്തിന് അടിവരയിടുന്നു.


ചിത്രവിവരണം: ഇന്ത്യൻ അംബാസഡർ അമിത് കുമാറിനൊപ്പം സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ

whatsapp-image-2025-06-02-at-21.17.37_1cc2e344

പ്രവേശനോത്സവം നാട്ടുത്സവമായി


മാഹി: ഒരു നാട്ടുത്സവത്തിൻ്റെ പ്രതീതിയിൽ വെസ്റ്റ് പളളൂർ ഗവ: എൽ.പി.സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. അലംകൃതമായ വിദ്യാലയത്തിൽ ആടിയും, പാടിയും നർമ്മങ്ങൾപറഞ്ഞും, മധുരം പകർന്നും, ഉപഹാരങ്ങൾ കൈമാറിയുമാണ് നവാഗതരെ വരവേറ്റത്.

പുലരി റസിഡൻസ് അസോസിയേഷൻ മെഡിക്കൽ കിറ്റ്, പ്രീ പ്രൈമറി കുട്ടികൾക്ക് പഠനകിറ്റ് എന്നിവയും, ഒരുമ റസിഡൻസ്അ സോസിയേഷൻ മധുരപലഹാരങ്ങളും വിതരണം ചെയ്തു.

സ്കൂളിന്റെ വകയായി പായസവും പഠനസാമഗ്രികളും എല്ലാ കുട്ടികൾക്കും നൽകി.

പഠനസാമഗ്രികളുടെ വിതരണം ചാലക്കര പുരുഷു, ഗംഗാധരൻ അച്ചമ്പത്ത്, . പ്രദീപ്‌ കുമാർ, ഹേമലത, പ്രവീണ, എസ്.എം.സി. ചെയർപേഴ്സൺ സുജിത് എന്നിവർ നിർവ്വഹിച്ചു.

ശ്രീകല, ബബിത, നിഖിത, അശ്വന, രാഖി, സുനിത, ജിൽറ്റിമോൾ ജോർജ് നേതൃത്വം നൽകി


ചിത്രവിവരണം: പ്രവേശനോത്സവം ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2025-06-02-at-21.44.01_0e602e66

ഓട്ടിസം സെന്ററിൽ

ആദ്യദിനം ഉത്സവമായി


ന്യൂ മാഹി:ഉത്തര മലബാറിലെ പ്രമുഖ ഓട്ടിസം സ്ഥാപനമായ പരിമഠത്തെ കെ.ഇ.സഫിയ ഓട്ടിസം സെൻ്ററിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളും രക്ഷിതാ

ക്കളുമെല്ലാം പങ്കെടുത്ത ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ ഷിനോജ് മനോളി മോട്ടിവേഷൻ ക്ലാസ്സെടുത്തു. കളിയും കാര്യവും ഇഴചേർന്ന ക്ലാസ്സ് കുട്ടികൾക്ക് നവ്യാനുഭവമായി. താജുദ്ദീൻ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കാസിനോ പി മുസ്തഫ ഹാജി വിശിഷ്ടാതിഥിയായിരുന്നു. ചാലക്കര പുരുഷു, ഷജിയുറഹ്മാൻ, എ.ടി.എ.പ്രസിഡണ്ട് സ ഫ്രീന സംസാരിച്ചു. പ്രിൻസിപ്പാൾ എൻ.ശശികല സ്വാഗതവും, കാവ്യ സി സന്തോഷ് നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികൾ അരങ്ങേറി.


ചിത്രവിവരണം:എൻ.ശശികല ടീച്ചർ സംസാരിക്കുന്നു


whatsapp-image-2025-06-02-at-22.06.33_2af5af65

അൻവാരിയ എൽ പി സ്കൂൾ പ്രവേശനോത്സവം 


തലശ്ശേരി: മദ്രസ അൻവാരിയ എൽ പി സ്കൂളിന്റെ പ്രവേശനോത്സവം ആഘോഷത്തോടെ സംഘടിപ്പിച്ചു. കുട്ടികൾക്ക് സമ്മാനങ്ങളുമായി എത്തിയ വിവിധ സന്നദ്ധ സംഘടനകൾ പരിപാടിക്ക് കൊഴുപ്പേകി.

പ്രവേശനനോത്സവം തലശ്ശേരി ഗവ. ജനറൽ ആശുപത്രി ആർ എം ഒ ഡോ. വി എസ് ജിതിൻ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡൻ്റ് ടി.എം. റുബ്സീന അദ്ധ്യക്ഷത വഹിച്ചു.  

എൽ എസ് എസ് വിജയി മുഹമ്മദ് ആത്തിഫ് അലിയെ ചടങ്ങിൽ അനുമോദിച്ചു. 

വാർഡ് കൗൺസിലർ ഫൈസൽ പുനത്തിൽ,മട്ടാമ്പ്രം പള്ളി കമ്മിറ്റി ജനറൽ സിക്രട്ടറി മുഹമ്മദലി പി പി, ബൈത്തുൽ മാൽ വൈസ് പ്രസിഡന്റ് പ്രൊഫ എ പി സുബൈർ മുഹമ്മദ് നിസാർ പടിപ്പുരക്കൽ, ടി എം ഡബ്ള്യു എ റിയാദ് പ്രതിനിധികളായ മുഹമ്മദ് റഫീഖ് ഒ വി , അഷ്റഫ് കോമത്ത്, ടി എം ഡബ്ള്യു എ അബുദാബി കോ ഓഡിനേറ്റർ സി.ഒ.ടി.ഫസൽ, ടി എം ഡബ്ള്യു എ ഫൗണ്ടേഷൻ ഭാരവാഹികളായ ഫാറൂഖ് പാലോട്ട്, മുനീസ് അറയിലകത്ത്, ടി എം ഡബ്ള്യു എ ബഹ്റൈൻ രക്ഷാധികാരി പി എം സി മൊയ്തു ഹാജി , അൻവാരിയ മദ്രസ സദർ അഹമ്മദ് മൗലവി, സാജിദ ലത്തീഫ്, സംസാരിച്ചു.. 

സ്കൂൾ ഹെഡ്മിസ്ട്രസ് ഇ.കെ. സോയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.വി.ആബിദ നന്ദിയും പറഞ്ഞു.

സിദ്ര ചാരിറ്റബിൾ ട്രസ്റ്റ് ടി എം ഡബ്ള്യു എ അബുദാബി, ബൈത്തുൽ മാൽ ചാരിറ്റബൾ ട്രസ്റ് എന്നീ കമ്മിറ്റികൾ നൽകിയ കുട്ടികൾക്കുള്ള  പഠനോപകരങ്ങൾ അദ്ധ്യാപകർ ഏറ്റു വാങ്ങി.


ചിത്രവിവരണം: നഗരസഭാംഗം ഫൈസൽ പുനത്തിൽ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയൂർ വൈശാഖ

മഹോത്സവം : നീരെഴുന്നള്ളത്ത്

ചടങ്ങ് നടത്തി


മാഹി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായി ഇന്നലെ നടന്ന നീരെഴുന്നള്ളത്തോടെ മഹോത്സവത്തിൻ്റെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ജൂൺ 8 ന് നടക്കുന്ന നെയ്യാട്ടത്തോടെയാണ് അക്കരെ കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുക.

അക്കരെ കൊട്ടിയൂരിലെ ആദ്യ ചടങ്ങായ നെയ്യാട്ടത്തിൽ പങ്കെടുക്കുന്ന നെയ്യാമൃത് വ്യതക്കാർ ഇന്നലെ സങ്കേതങ്ങളിൽ പ്രവേശിച്ചു. വിഷു പിറ്റേന്നു മുതലും പ്രക്കുഴം മുതലും വൃതം നോറ്റ നെയ്യാമൃത് വൃതക്കാർ വില്ലിപ്പാലൻ വലിയ കുറുപ്പിൻ്റെ സങ്കേതമായ നിടുമ്പ്രം നെള്ളങ്കണ്ടി സങ്കേതത്തിലും, ഇളന്തോടത്ത് സങ്കേതത്തിലുമായി വിവിധ മഠങ്ങളിൽ നിന്നെത്തിയ 120 ൽ പരം വ്രതകാരാണ് ഇന്നലെ കാലത്ത് കുളിച്ച് കൂടിയത്. ജൂൺ ആറിനാണ് കലശപാത്രവും നെയ്യ് കിണ്ടികളുമായി വ്രതക്കാർ നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും കൊട്ടിയൂരിലേക്ക് യാത്ര പുറപ്പെടുക.

ജൂൺ 8 നാണ് നെയ്യാട്ടം, 9 ന് ഭണ്ഡാരം എഴുന്നള്ളത്ത്, 15 ന് തിരുവോണം ആരാധന, ഇളനീർവയ്‌പ്, 18 ന് ഇളനീരാട്ടം, 20 ന് രേവതി ആരാധന, 24 ന് രോഹിണി ആരാധന, 26 ന് തിരുവാതിര ചതുശതം, 27 ന് പുണർതം ചതുശതം, 28 ന് ആയില്യം ചതുശതം. 30 ന് മകം കലം വരവും പൂജയും, ജൂലൈ 3 ന് അത്തം ചതുശതം, വാളാട്ടം, കലശപൂജ എന്നിവയാണ് മറ്റ് പ്രധാന ഉത്സവ ദിന ചടങ്ങുകൾ. ജൂലയ് 4 ന് തൃക്കലശാട്ടോടെയാണ് വൈശാഖ മഹോത്സവം സമാപിക്കുക.

ഇന്ദിരാ ഗാന്ധി ഗവ: പോളിടെക്നിക് കോളേജ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു


മാഹി : ഇന്ദിരാ ഗാന്ധി പോളിടെക്നിക് കോളേജ് മാഹിയിലെ 2025-26 അദ്ധ്യയനവര്ഷത്തേക്ക് താഴെ പറയുന്ന എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു:

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ,ഇൻസ്ട്രുമെന്റഷൻ ആൻഡ് കൺട്രോൾ  എഞ്ചിനീ

യറിംഗ് , കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളിലേക്ക് ദ്വിവത്സര (ലാറ്ററൽ എൻട്രി) കോഴ്സുകളിലേക്കുള്ള അപേക്ഷകളും ക്ഷണിച്ചു. കോഴ്സുകളുടെ വിശദ വിവരങ്ങളും അപേക്ഷ ഫോമും കോളേജ് വെബ് സൈറ്റായ www.igptc-mahe.in ൽ നിന്നും ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്. 

പുതുച്ചേരി സംസ്ഥാനത്തെ അപേക്ഷകരെ പരിഗണിച്ച ശേഷം ബാക്കി വരുന്ന സീറ്റുകളിലേക്ക് കേരളം ഉൾപ്പടെയുള്ള ഇതര സംസ്ഥാനക്കാർക്കും പ്രവേശനം നൽകുന്നതാണ്. 

പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, റജിസ്റ്റേഡ് പോസ്റ്റായോ, സ്പീഡ് പോസ്റ്റായോ, കൊറിയര്‍ ആയോ കോളേജ് വിലാസത്തിലേക്ക് അയക്കേണ്ടുന്നതാണ്. അപേക്ഷകൾ നേരിട്ടും സ്വീകരിക്കുന്നതാണ്

അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി

ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനുള്ള അപേക്ഷ :ജൂൺ 06 

ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷ : ജൂൺ 20

whatsapp-image-2025-06-02-at-22.05.57_a4b75ca9

എരഞ്ഞോളി പെരുന്താറ്റിൽ കോറോത്ത് പീടികക്ക് സമീപമുള്ള എരോത്ത് തറവാട് കുടുംബ സംഗമത്തിൽ പങ്കെടുത്തവർ

whatsapp-image-2025-06-02-at-22.05.12_28fbe5d6

പി.പ്രീത നിര്യാതയായി.

തലശ്ശേരി:എരുവട്ടി സുബേദാർ റോഡ് സൗപർണികയിൽ പി. പ്രീത. (49 ) നിര്യാതയായി.

ഭർത്താവ് :കെ.കെ ദിവാകരൻ

മാതാപിതാക്കൾ :പരേതനായ കുഞ്ഞി കണ്ണൻ , പെറേരി കമലാക്ഷി

സഹോദരങ്ങൾ :ഷിജിത്ത്, ഷൈമ

സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പന്തക്കപ്പാറ പ്രശാന്തിയിൽ

whatsapp-image-2025-06-02-at-21.45.04_27536ba9

വാസുദേവൻ നിര്യാതനായി

ന്യൂ മാഹി:ഒളവിലം കാട്ടികോട്ടയിൽ താമസിക്കും മാഹി പോതിക്കണ്ടി വാസുദേവൻ (82) നിര്യാതനായി. റിട്ടയേർഡ് മാഹി പൊതുമരാമത്ത് ജീവനക്കാരനാണ്.

ഭാര്യ : പരേതയായ ശ്രീമതി (പള്ളൂർ )

മക്കൾ : ഷീജ (അസിസ്റ്റൻ്റ് സൂ സൂപ്രണ്ട് ) ഗവണ്മെൻ്റ് ജനറൽ ഹോസ്പിറ്റൽ മാഹി, ഷൈജിത് (ബൈജു ) (സാംസങ് കണ്ണൂർ)

മരുമക്കൾ : രാജീവൻ (കൊമ്മൽ വയൽ ) , സീമ (ആച്ചുകുളങ്ങര ). സഹോദരങ്ങൾ: പരേതരായ നാണു , കൃഷ്ണൻ

സംസ്ക്കാരം: ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് മാഹി പൊതു ശ്മാശനത്തിൽ.

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan