കല്ലേൻ പൊക്കുടന് ഒരു നേരവകാശി :ചാലക്കര പുരുഷു

കല്ലേൻ പൊക്കുടന് ഒരു നേരവകാശി :ചാലക്കര പുരുഷു
കല്ലേൻ പൊക്കുടന് ഒരു നേരവകാശി :ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Jun 02, 12:00 AM
MANNAN

കല്ലേൻ പൊക്കുടന്

ഒരു നേരവകാശി

:ചാലക്കര പുരുഷു


തലശ്ശേരി: വെയിലും മഴയിലുമെല്ലാം കണ്ടൽചെടികൾക്കിടയി ലാണ് ഈ മനുഷ്യൻ്റ ജീവിതം'

ജലാശയങ്ങൾക്കും, ജലജീവികൾക്കും ആവാസവ്യവസ്ഥയിൽ ഏറെ പ്രയോജനകരമായ കണ്ടലുകൾ സുരേന്ദ്രൻ ധർമ്മടത്തിന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി ജീവശ്വാസമാണ്. ഹൃദയധമനികളിലെ തുടിപ്പാണ്.'

കണ്ടലുകൾക്കിടയിൽ നിറയുന്ന മാലിന്യങ്ങളത്രയും സംഭരിച്ച് സംസ്ക്കരിക്കുന്നത് നിത്യേന മുറ്റതെറ്റാതെയുള്ള പ്രവർത്തനമായി സുരേന്ദ്രൻ കൊണ്ടു നടക്കുന്നു തീരങ്ങളെ ശുചീകരിക്കുകയെന്നത് നിത്യജീവിതത്തിൻ്റെ ഭാഗമാണ് ' സംഭരിക്കപ്പെട്ട ലോഡ് കണക്കിന് മാലിന്യങ്ങൾ നഗരസഭാധികൃതർ ഇതിനകം കൊണ്ടു പോയിട്ടുണ്ട്.

 കണ്ടലുകളില്ലാത്ത പുഴയോരങ്ങളിലും, അനുയോജ്യമായ ജലാശയ തീരങ്ങളിലും അവ വെച്ചുപിടിപ്പിക്കുകയും ചെയ്യുന്ന സുരേന്ദ്രൻ, കേരളത്തിലുടനീളം ഇതിനകം ലക്ഷക്കണക്കിന് കണ്ടൽ തൈകൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. വനം വകുപ്പിൻ്റെ കീഴിൽ സന്നദ്ധ സംഘടനകൾക്ക് വേണ്ടി കണ്ണൂർ ജില്ലയിൽ എരഞ്ഞോളി, ധർമ്മടം, വളപട്ടണം, പഴയങ്ങാടി എന്നിവിടങ്ങളിലും കാസർഗോഡ്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലുമെല്ലാം കണ്ടൽക്കാടുകൾ സൃഷ്ടിക്കുവാൻ ഈ മനുഷ്യന് സാധിച്ചു. കൊല്ലം പരവൂരിൽ ഇൻ്റർ ഗ്രേറ്റഡ് പാർക്ക് ഇക്കോ ഫാമും, റിസോർട്ടുമെല്ലാം ഈ മനുഷ്യൻ്റെ സേവന പരതയുടെ നിദർശനമാണ്.സംസ്ഥാനത്തിൻ്റെ ഇതരഭാഗങ്ങളിൽ സഞ്ചരിക്കേണ്ടി വരുന്ന സന്ദർഭങ്ങളൊഴിച്ചു നിർത്തിയാൽ എരഞ്ഞോളി, ധർമ്മടംപുഴയോരത്ത് ഈ മനുഷ്യനെ സ്ഥിരമായി കാണാനാവും.22 ഇനം കണ്ടലുകളാണ് കണ്ണൂർ ജില്ലയിൽ കണ്ടുവരുന്നത്. ഏത് സ്പീഷീസിലുള്ള കണ്ടലുകളും തൽക്ഷണം തിരിച്ചറിയാൻ ഈ പ്രകൃതി സ്നേഹിക്ക് സാധിക്കും. കണ്ടലുകൾ നശിപ്പിച്ച്, പുഴ കൈയ്യേറുന്നവർക്കെതിരെ ശക്തമായി പ്രതികരിക്കാനും, ഇത്തരക്കാരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരാനും സുരേന്ദ്രൻ മുന്നിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. കണ്ടലുകളുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും സർക്കാർ ആശ്രയിക്കുന്നത് ഇദ്ദേഹത്തേയാണ്. കല്ലേൻ പൊക്കുടനോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം കണ്ടലുകളുടെ കാവൽക്കാരനും, സംരക്ഷകനുമാണ്.

വിവിധ സർക്കാർ - സർക്കാരേതര സ്ഥാപനങ്ങൾ സുരേന്ദ്രൻ ധർമ്മടത്തെ ഇതിനകം പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.


ചിത്രവിവരണം: സുരേന്ദ്രൻ ധർമ്മടം പുഴയോരം ശുചീകരിക്കുന്നു.

remq

സർവ്വീസ് റോഡിലെ കുഴികൾ അടക്കണം: കെ കെ രമ എം എൽ എ


 മാഹി:.ദേശീയ പാതയിൽ സർവീസിലെ കുഴിയിൽ  വീണ് ശനിയഴ്ച ഓട്ടോ റിക്ഷ  ഡ്രൈവർ മരിച്ചI കുഞ്ഞിപ്പള്ളി ടൗൺ ഭാഗത്ത് കെ കെ രമ എം എൽ എ . സന്ദർശിച്ചു. ദേശീയ പാതയിൽ സർവ്വീസ് റോഡിലെ മുഴുവൻ കുഴികൾ അടക്കാനും , റോഡ്. അറ്റകുറ്റപണി നടത്താനും അധികൃതർ തയ്യാറണമെന്ന് കെ കെ രമ ആവശ്യപ്പെ.ട്ടു. അശാസ്ത്രീയ റോഡ് നിർമാണത്തിന്റെ ഇരയാണ് കുഴിയിൽ വീണ് മരിച്ച സി കെ റഫീക്ക് . നിയോജക മണ്ഡലത്തിലെ തകർന്ന റോഡുകൾ വാഹന യാത്ര ദു: സഹമാക്കിയതായി അവർ തുടർന്നു. എം എൽ എ യ്ക്ക് സാമൂഹിക രാഷ്ട്രീയ കക്ഷി നേതാക്കളായ കോട്ടയിൽ രാധ കൃഷ്ണൻ, പി ബാബുരാജ് , യു എ റഹീം, പ്രദീപ് ചോമ്പാല,വി പി പ്രകാശൻ ടി സി രാമചന്ദ്രൻ , മോനാച്ചി ഭാസ്ക്കരൻ, പി കെ കോയ , അഹമ്മദ് കൽപ്പകഎന്നിവർ ഒപ്പമുണ്ടായിരുന്നു . 



ചിത്രവിവരണം: ദേശീയ പാതയിൽ അപകടം നടന്ന കുഞ്ഞിപ്പള്ളി പ്രദേശം കെ കെ രമ എം എൽ എ സന്ദർശിക്കുന്നു


vbn

വഖഫ് നിയമ ഭേദഗതി കാലഘട്ടത്തിന്റെ ആവശ്യം: അഡ്വ: കെ.അശോകൻ


മാഹി:വഖഫ് നിയമ ഭേദഗതി കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു

വെന്നും വഖഫ് നിയമഭേദഗതിയിലൂടെ നീതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ പരിശ്രമിക്കുന്നുവെന്നും ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. കെ. അശോകൻ അഭിപ്രായപ്പെട്ടു. പല 

ഇസ്ലാമികരാജ്യങ്ങളിലും നിലവിലില്ലാത്ത വഖഫ് നിയമങ്ങൾ ഇവിടെ പാലിക്കുക വഴി മതേതര സങ്കല്പങ്ങൾ തകിടം മറിയുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയസമിതി സംഘടിപ്പിച്ച പ്രതിമാസ വൈചാരിക സദസ്സിൽ വഖഫിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനീയ സമിതി പ്രസിഡണ്ട് അഡ്വ. ബി. ഗോകുലൻ സ്വാഗതം പറഞ്ഞു.

കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ബി. വിജയൻ അധ്യക്ഷം വഹിച്ചു.

സോമൻ അനന്തൻ, മഗിനേഷ് മഠത്തിൽ ചർച്ചയിൽ പങ്കെടുത്തു.

സ്ഥാനീയ സമിതി പ്രസിഡണ്ട് അഡ്വ. ബി. ഗോകുലൻ സ്വാഗതവും, 

 കെ എം പ്രകാശൻ നന്ദിയും പറഞ്ഞു 


ചിത്രവിവരണം:ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. കെ. അശോകൻ വിഷയം അവതരിപ്പിക്കുന്നു.


whatsapp-image-2025-06-01-at-21.57.38_ded1c61d

ദേശീയ കളരിപയറ്റിൽ

പാർവ്വണക്ക് വെങ്കല മെഡൽ

മഹി:പുതുചേരി സംസ്ഥാനത്തെ പ്രതിനിധികരിച്ച് ദേശീയ കളരി പയറ്റ് മത്സരത്തിൽ പങ്കെടുത്ത മാഹി പള്ളൂർ സ്വദേശിനി പാർവ്വണ അജേഷ് വെങ്കല മെഡൽ കരസ്ഥമാക്കി. കൈ പോര് ഇനത്തിൽ മെഡൽ കരസ്ഥമാക്കിയ പാർവ്വണ

സി വി എൻ കേരള കളരി സംഘത്തിലെ അഭ്യാസിയും മാഹി എക്സൽ പബ്ലിക് സ്കൂൾ പത്താം തരം വിദ്യാർത്ഥിനിയുമാണ്. അജേഷിൻ്റെയും വിജിലയുടെയും മകളാണ്.


ബൈപ്പാസിലെ ട്രാഫിക്ക് ലൈറ്റ് പുന:സ്ഥാപിക്കണം


മാഹി: തലശ്ശേരി - മാഹി ബൈപ്പാസിൽ സ്പിന്നിങ്ങ് മിൽ കവലയിലെ ട്രാഫിക്ക് സിഗ്നനൽലൈറ്റ് രണ്ട് ദിവസമായ് കണ്ണടച്ചിട്ട് ഇതൊടെ പെരിങ്ങാടിയിൽ നിന്ന് ഇതുവഴി ചൊക്ലിയിലേക്ക് ബസ് ഉൾപെടെയുള്ള വാഹനങ്ങൾക്ക് കടന്നുപോവാൻ കഴിയാത്തത് യാത്രികർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ഇന്ന് വിദ്യാലയങ്ങൾ തുറക്കുന്നതോടെ യാത്ര ദുഷ്കരമാകും. ട്രാഫിക് ലൈറ്റ് പുന:സ്ഥാപിക്കാൻ അധികൃതർ കണ്ണ് തുറക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.


ചിത്രവിവരണം: കണ്ണടച്ച സിഗ്നൽ ലൈറ്റുകൾ


kunji

വി.കുഞ്ഞികണ്ണൻ മാസ്റ്റർ


മാഹി: പള്ളൂർ കുറ്റിപൊരിച്ചാങ്കണ്ടി 'തണലിൽ, വി.കുഞ്ഞികണ്ണൻ (75) നിര്യാതനായി.

 ചെറുകല്ലായി എൽ.പി.സ്കൂൾ പ്രധാന അദ്ധ്യാപകനായിരുന്നു. ഭാര്യ :രജനി, മക്കൾ: അമ്പിളി(അദ്ധ്യാപിക കെ.എച്ച്.എസ്.എസ് - തൊക്കിലങ്ങാടി) അനഘ(അദ്ധ്യാപിക - ചെറുകല്ലായി ഗവ: എൽ പി.സ്കൂൾ) മരുമക്കൾ: സിലീഷ്‌, ജിതിൻ. സഹോദരങ്ങൾ: പരേതരായ ബാലൻ ,ശ്രീധരൻ, ശാന്ത ,പാർവ്വതി.


kcsp

സഹകരണ പെൻഷൻകാരുടെ ജില്ലാ സമ്മേളനം

തലശ്ശേരി: കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം പിണറായി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു.കെ.സി എസ് പി എ സംസ്ഥാന പ്രസിഡൻറ് എം.സുകുമാരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻറ് മണ്ണയാട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കെ.കെ.രാജീവൻ,വി.മോഹനൻ,സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ, കെ.പി.പ്രഭാകരൻ, എ.പി.ജനാർദ്ദനൻ, എൻ.വി.അജയകുമാർ, കെ.വി.പ്രജീഷ്, കെ.അഗീഷ് കുമാർ, എം.വിനോദൻ, കെ.വി.മോഹനൻ, കെ.ശശിധരൻ,കെ.ലീല, സി.എൻ.ഗംഗാധരൻ, സി.കെ.ഗോപാലകൃഷ്ണൻ,വി.കുഞ്ഞികൃഷ്ണൻ സംസാരിച്ചു.


ചിത്രവിവരണം:കെ സി എസ് പി എ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് എം.സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

boys

മികവിൻ്റെ കേന്ദ്രങ്ങളായി

പൊതു വിദ്യാലയങ്ങൾ


തലശ്ശേരി:പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറി. സ്വകാര്യ വിദ്യാലയങ്ങളെക്കാൾ സർക്കാർ വിദ്യാലയങ്ങൾ വൻതോതിൽ മെച്ചപ്പെട്ടൂ. ഇന്ന്പ്രവേശനോത്സവത്തിന് വിദ്യാർത്ഥികളെ സ്വീകരിക്കാൻ തലശ്ശേരി നഗരസഭയിലെ വിദ്യാലയൺ ഉത്സവാഘോഷ പൊലിമയിൽ ഒരുങ്ങി നിൽക്കുകയാണ്. വിദ്യാലയങ്ങളും, ക്ലാസ്സ് മുറികളും കലകളുടേയും, കരവിരുതിൻ്റേയും കേന്ദ്രങ്ങളായി മാറി.



ചിത്രവിവരണം:തിരുവങ്ങാട് ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ ഒരു ക്ലാസ്സ് മുറി


മയ്യഴിയിലും ഇന്ന് പ്രവേശനോത്സവം


മാഹി: സർക്കാർ - സ്വകാര്യമേഖലകളിലുള്ള വിദ്യാലയങ്ങളിൽ ഇന്ന് പ്രവേശനാസവം.

 മധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കുന്നതിൻ്റെ ഭാഗമായാണ് വിദ്യാലയങ്ങളിൽ പ്രവേശനോത്സവം ഒരുക്കിയിരിക്കുന്നത്.

അക്ഷര വെളിച്ചത്തിലേക്ക് പിച്ചവെക്കുന്ന കുഞ്ഞുങ്ങളെ ആഹ്ളാദിപ്പിക്കാനും മറ്റുള്ള കുട്ടികൾക്ക് പ്രചോദനം നല്കി ഉത്സാഹശീലരാക്കാനും പ്രവേശനോത്സവം സഹായിക്കും.

സി. ബി എസ് ഇ പത്ത് , പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതു പരീക്ഷയിൽ അഭിമാന വിജയം നേടിയ ആഹ്ളാദവുമായാണ് മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ പ്രവേശനോത്സവമൊരുങ്ങുന്നത്. എല്ലാ വിദ്യാലയങ്ങളിലും എസ്.എം.സി. യോഗം ചേർന്ന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.

വിശിഷ്ടാതിഥികളെയും രക്ഷിതാക്കളെയും ഒപ്പം നാട്ടുകാരെയുംകുട്ടികളുടെ പ്രവേശനോത്സവ പരിപാടിയുടെഭാഗമാക്കും.

കുട്ടികളുടെ കലാപരിപാടികളും കളികളും അരങ്ങേറും.

സർക്കാർ സ്കൂളുകളിൽ സമഗ്രശിക്ഷ അഭിയാൻ മാഹിയുടെ സഹകരണവും ഉണ്ടാകും.

ചെമ്പ്ര ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂളിലെ പ്രവേശനോത്സവം രാവിലെ പത്തുമണിക്ക് സിനിമ പിന്നണി ഗായകനും റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ എം. മുസ്തഫമാസ്റ്റർ ഉദ്ഘാടനം ചെയ്യും.

വെസ്റ്റ് പളളൂർ ഗവ: എൽ.പി സ്കൂളിൽ കലൈമാമണി ചാലക്കര പുരുഷുവും ഉദ്ഘാടനം ചെയ്യും. 

സി ബി എസ്. ഇ. 12-ാം ക്ലാസ്സ് പരീക്ഷയിൽ പോണ്ടിച്ചേരി സംസ്ഥാന തലത്തിൽ ഹ്യൂമാനിറ്റീസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടിയസൽപ്രിയൻ, 

കോമോർസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടിയ അൻസിയ മുനവർ എന്നീ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിക്കും.

പ്രവേശനോത്സവത്തോടനുബന്ധിച്ച് കൊച്ചുകുട്ടികളുടെ കലാവതരണങ്ങളുമുണ്ടാകും.


vbn_1748835809

കായില്ലേരി കുമാരൻ നിര്യാതനായി


ചൊക്ലി: നോർത്ത് മേന പ്രത്തെ കായില്ലേരി കുമാ

രൻ (75) നിര്യാതനായി.

മാഹി സ്പിന്നിങ്ങ്മിൽ ജീവനക്കാരനായിരുന്നു..

ഭാര്യ:കെ.സരോജിനി

മക്കൾ:കെ.സുധീഷ്, കെ സുരേഖകെ.റിജേഷ് (ചൊക്ലി

ചുമട്ട് , സി.പിഎംവലിയാണ്ടിപീടിക ബ്രാഞ്ച് സെക്രട്ടറി)

മരുമക്കൾ:സിന്ധു (വളയം)സജീവൻ (കടവത്തൂർ)

സുപ്രിയ (കിഴക്കെ പാല

യാട്)സഹോദരങ്ങൾ:കുഞ്ഞിക്കണ്ണൻ,നാണു, പരേതരായ

കുഞ്ഞിമാത, മാധവി,സുശീല '


ahaly

അഹല്യ ഭായ് ഹോൾകർ

300ാം ജന്മദിനം ആഘോഷിച്ചു


മാഹി: ഭാരതീയ ജനതാ പാർട്ടി മഹിളാമോർച്ചയുടെ നേതൃത്വത്തിൽ പള്ളൂർ മാരാർജി മന്ദിരത്തിൽ അഹല്യ ഭായ് ഹോൾകർ 300ാം ജന്മദിനം ആഘോഷിച്ചു.

 സാമൂഹിക പരിഷ്കർത്താവായും രാജ്യഭരണത്തിൽ തന്റെ കഴിവ് തെളിയിച്ചവരുമായ റാണി അഹല്യ ഭായ് ഹോൾകർ സ്ത്രീ ശാക്തീകരണത്തിനുള്ള പ്രചോദനമാണെന്ന് മുഖ്യഭാഷണം നടത്തിയ അഡ്വ: എൻ.കെ. ഇന്ദ്രപ്രസാദ് അഭിപ്രായപെട്ടു.

മാഹി മണ്ഡലം ബിജെപി പ്രസിഡന്റ് പ്രഭീഷ്കുമാർ അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി  മഗിനേഷ് മഠത്തിൽ സംസാരിച്ചു.മഹിളാമോർച്ച വൈസ് പ്രസിഡന്റ് റെജില ചെമ്പ്ര സ്വാഗതവും

ജനറൽ സെക്രട്ടറി ബിന്ദു വിമൽ നന്ദിയും പറഞ്ഞു.

 ജീജ, രജിത ചെമ്പ്ര, സുനില പള്ളൂർ, പ്രീതി ജനാർദ്ദനൻ നേതൃത്വം നൽകി.


ചിത്രവിവരണം: അഡ്വ: എൻ.കെ. ഇന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു


ghj

സുധാകരൻ നിര്യാതനായി.

തലശ്ശേരി: ചാലിൽ പരീക്കടവത്ത്സുധാകരൻ (79)നിര്യാതനായി..പരേതരായ പരിക്കടവത്ത് കൗസു - ഗോപാലൻ ദമ്പതികളുടെ മകനാണ്. ഭാര്യ :കെ. വി. സീത മക്കൾ: സനിൽ ( ഗൾഫ്), സോന, സോജ മരുമക്കൾ: സജീവൻ (ഗൾഫ് ), മനോജ്‌ (ഗൾഫ്), ജിഷ സഹോദരങ്ങൾ. ദാസൻ, ഉത്തമൻ സുന്ദരൻ പ്രകാശൻ, അരുൾപ്രഭ സംസ്ക്കാരം ഗോപാലപ്പെട്ട അരയ സമുദായ സ്മാശനത്തിൽ തിങ്കളാഴ്ച കാലത്ത് 10മണിക്


കെ.എം.ബഷീർ നിര്യാതനായി

തലശ്ശേരി:വേറ്റുമ്മൽ ഫാത്തിമാസ് വീട്ടിൽ കെ എം ബഷീർ (68)  

ഭാര്യ :റഹ്മത്ത് 

മക്കൾ: റാഷിക്ക്, റിഹാൻ, റിസ്‌വാന 

സഹോദരങ്ങൾ: കരീം, അബൂബക്കർ പരേതരായ മമ്മൂട്ടി, ഹംസ, സഫിയ 

മരുമക്കൾ: റാഷിദ്, ഷബാന, ഷാദിയ

കബറടക്കം ഇന്ന് 11 മണിക്ക് മൈദാന പള്ളി ഖബർ സ്ഥാനിൽ


jkjk

വിജയൻ നിര്യാതനായി.


ചൊക്ലി : നോർത്ത് മേന പ്രത്ത് മുള്ളുള്ള കാട്ടിൽ

താമസിക്കുന്ന മീത്തലെരയരോത്ത് വിജയൻ ( 67)

നിര്യാതനായി.

മാതാപിതാക്കൾ:കുഞ്ഞിക്കണ്ണൻ -ലക്ഷ്മി

ഭാര്യ: പ്രേമ (അംഗനവാടിഹെൽപ്പർ)മക്കൾ:പ്രജില, മജിഷ , പ്രവിജ

മവിജ, വിപിന .

മരുമക്കൾ:

ദേവദാസ് , രാജീവൻ,ഷൈജു, ബബീഷ്,ധനേഷ് 

സഹോദരങ്ങൾ:സദാനന്ദൻ, സുരേഷ്,സുജാത, പ്രമീള

പരേതനായ പവിത്രൻ'


nishanth-thoppil-award-kochi-ichc
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2