
വത്സരാജ് മയ്യഴിക്ക് മായിക വികസനം സാധിതമാക്കി: രമേശ് ചെന്നിത്തല
മാഹി: ഇൻഡോ-ഫ്രഞ്ച് സംസ്കൃതിയുടെ വിശുദ്ധിയും, കാൽപ്പനിക ഭാവനകളും ഉൾച്ചേർന്ന മുകുന്ദൻ്റെ കൃതികളാണ് മയ്യഴിയെ ആകാശത്തോളമുയർത്തിയതെങ്കിൽ, സ്വാതന്ത്ര്യാനന്തര മയ്യഴിക്ക് മായികമായ വികസനം സാധിതമാക്കിയത് വഴി ഇ.വത്സരാജ് ആധുനീക മയ്യഴിയുടെ ഉപജ്ഞാതാവായി മാറുകയായിരുന്നുവെന്ന് എൻ്റെ മയ്യഴി എന്ന പുസ്തകം പ്രകാശനം ചെയ്ത് കേരള മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രിയും എ.ഐ.സി.സി. മെമ്പറും സംസ്ഥാന വൈസ് പ്രസിഡണ്ടും, ചിത്രകാരനുമായ ഇ.വത്സരാജ് രചിച്ച എൻ്റെ മയ്യഴി എന്ന ആത്മകഥാ ഗ്രന്ഥത്തിൻ്റെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാഹിയിലെ ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ രമേശ് ചെന്നിത്തല എൻ്റെ മയ്യഴി എന്ന പുസ്തകം വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദന് കൈമാറിയാണ് പ്രകാശനം നിർവ്വഹിച്ചത്.
രാഷ്ടീയത്തിനപ്പുറം സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആളാണ് താനെന്നും,
നോബൽ സമ്മാന ജേതാവ് മാർക്കേസ് മുതൽ.പുതുച്ചേരിയിലെ കരുത്തനായ നേതാവ് വത്സരാജ് വരെയുള്ള വർ സുഹൃത്ത് വലയത്തിലെ ശക്തമായ കണ്ണികളായിരുന്നുവെന്ന് പുസ്തകം ഏറ്റുവാങ്ങിയ എം മുകുന്ദൻ പറഞ്ഞു.
രാജ്യത്തിൻ്റെ വികസനത്തിന് അടിത്തറ പാകിയത്.നെഹ്റു വായിരുന്നുവെങ്കിൽ,
കൊച്ചുമയ്യഴിയുടെ വികസനത്തിൻ്റെ സൃഷ്ടാവ് ഇ.വത്സരാജാണെന്ന് പറയാൻ എനിക്ക് യാതൊരു മടിയുമില്ല.
സംഘർഷഭരിതമായ ജീവിതവും, വേദനയും,ലക്ഷ്യ ബോധവും പ്രതീക്ഷയുമെല്ലാം ഉൾച്ചേർന്ന നേതാവിൻ്റെ ജീവിതകഥ
എളുപ്പത്തിൽ വായിച്ചു പോകാവുന്നതാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹത്തിന് ഇപ്പോഴും ചെറുപ്പമാണ്. രാഷ്ടീയത്തിൽ നിന്ന് അദ്ദേഹംവിരമിക്കരുതെന്നാണ് തൻ്റെ ആഗ്രഹമെന്ന് മുകുന്ദൻ പറഞ്ഞു. നല്ല നേതാവ് എന്നും ആത്മവിമർശനം നടത്തുന്നവനായിരിക്കും. നാട് വികസിക്കണമെങ്കിൽ നേതാവ് ഒപ്പമുണ്ടാകണമെന്ന് മുകുന്ദൻ പറഞ്ഞു.
മയ്യഴിക്കാർക്ക് മാത്രമല്ല പുതുച്ചേരിക്കാർക്കാകെ പ്രിയങ്കരനാണ് ഇ 'വത്സരാജെന്നും,
പുതുച്ചേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രി, കാരിയ്ക്കാലിലെ തുറമുഖം, അമ്മയും കുഞ്ഞും ആശുപത്രി തുടങ്ങി ഒട്ടേറെ വൻകിട പദ്ധതികൾ യാഥാർത്ഥ്യമാക്കിയത് വത്സരാജാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത
മുൻ മുഖ്യമന്ത്രി വി.നാരായണസ്വാമി അഭിപ്രായപ്പെട്ടു
രമേശ് പറമ്പത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.ബുക്സ് കോട്ടയം എഡിറ്റർ .സാന്ദ്ര ആർ കുമാർ പുസ്തക പരിചയം നടത്തി. വി.വൈദ്യലിംഗം എം.പി, മുൻ ഡി.ജി.പി അഡ്വ.ടി.ആസഫലി, സി.എസ്.ഖൈർവാൾ
ഐ.എ.എസ്, ഡി.എസ്.നേഗി ഐ.എ.എസ്, ബി.വിജയൻഐ.എ.എസ്, ലളിതകലാ അക്കാദമി സിക്രട്ടറി എബി എൻ ജോസഫ്, സംസാരിച്ചു. സജിത് നാരായണൻ സ്വാഗതവും, അസീസ് മാഹി നന്ദിയും പറഞ്ഞു.
ചിത്രവിവരണം: രമേശ് ചെന്നിത്തല ആദ്യ പ്രതി എം.മുകുന്ദന് കൈമാറി പുസ്തക പ്രകാശനം നടത്തുന്നു ..

ഗിരീഷ് കർണാട് സംസ്ഥാന അവാർഡ് വേണു ദാസ് മൊകേരി ഏറ്റുവാങ്ങുന്നു.
കലാ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഗിരീഷ് കർണാട് സംസ്ഥാന അവാർഡ് പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ കവിയും, ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമയിൽ നിന്നും മാഹി എക്സൽ പബ്ലിക് സ്ക്കൂളിലെ മലയാള അധ്യാപകൻ വേണു ദാസ് മൊകേരി ഏറ്റുവാങ്ങുന്നു.

യാത്രയയപ്പ് നൽകി
ന്യൂമാഹി: പുന്നോൽ സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച മാനേജർ എം.ശോഭന, സീനിയർ ഗ്രേഡ് അറ്റൻഡർ പി.സുന്ദരൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.
ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്ത്തു അദ്ധ്യക്ഷത വഹിച്ചു. വിസ്മയ പാർക്ക് ചെയർമാൻ പി.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.കെ.ജയപ്രകാശൻ, എ.ശശി, ഇ.പ്രമോദ്, എൻ.കെ.രാമകൃഷ്ണൻ, കെ.പി. ശ്രീജിത്ത് കുമാർ, കെ.കെ.രാജേഷ്, കെ. രത്നകുമാർ, ബേബി റീജ, എ.ലീന സംസാരിച്ചു.കെ.എം.രഘുരാമൻ സ്വാഗതവും, കെ.വി.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: വിസ്മയ പാർക്ക് ചെയർമാൻ പി.വി.ഗോപിനാഥ് ഉപഹാരം നൽകുന്നു

പുരുഷോത്തമൻ നിര്യാതനായി
ചൊക്ലി:മേനപ്രം ശ്രീനാരായണ മഠത്തിന് സമീപം മാണിക്കോത്ത് പുരുഷോത്തമൻ (76) നിര്യാതനായി. മാഹി ഇന്ത്യൻ ബാങ്ക് റിട്ട. മാനേജരാണ്.
പരേതരായ മാണിക്കോത്ത് കുഞ്ഞാപ്പു വൈദ്യർ - മാധവി ദമ്പതികളുടെ മകനാണ്.
ഭാര്യ : രതി
മക്കൾ : അമിത് , പുരുഷോത്തമൻ , അനഘ പുരുഷോത്തമൻ
മരുമക്കൾ :
ഭവിഷ
ശിതിൻ, കണ്ണൂർ
സഹോദരങ്ങൾ :
ബാലകൃഷ്ണൻ, പത്മനാഭൻ, ലക്ഷ്മണൻ, ഭരതൻ, ചന്ദ്രി, പത്മജ, പരേതനായ ഡോക്ടർ കരുണാകരൻ
മാഹി ഹെൽത്ത് ഡി പാർട്ട്മെൻ്റിൽ നിന്ന് വിരമിച്ചവർ.

തലശ്ശേരി നഗരത്തെ ഇല്ലാതാക്കിയുള്ള നിർദിഷ്ട തീരദേശ ഹൈവേ പുന:പരിശോധിക്കണം
തലശ്ശേരി : നിർദിഷ്ട തീരദേശ ഹൈവേയിൽ നിലവിലുള്ള എൻ എച്ച് 66 പുതിയ മാഹി - മുഴപ്പിലങ്ങാട് ബൈപ്പാസ് വരികയും ,വീണ്ടും നഗരത്തെ കീറിമുറിച്ച് പുതിയ തീരദേശ ഹൈവേ നിർമ്മാണ പ്രവർത്തിയുമായി സർക്കാർ മുന്നോട്ടുപോകുന്നത് പുനരാലോചന നടത്തണമെന്ന് തലശ്ശേരി തീരദേശ ഹൈവേ ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പൈതൃക നഗരിയായ തലശ്ശേരിയിലെ പൈതൃക കെട്ടിടങ്ങളും വാണിജ്യ വ്യവസായ മേഖലയും അതുമായി ബന്ധപ്പെടുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെയും തൊഴിലുടമകളുടെയും നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടിയിൽ നിന്നും ബന്ധപ്പെട്ട അധികാരികൾ പിന്മാറണമെന്നും പുനർചിന്തനം നടത്തണമെന്നും ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ തീരുമാനം പുന:പരിശോധിക്കണമെന്നും അല്ലാത്ത പക്ഷം സമാന ചിന്താഗതിക്കാരുമായി യോജിച്ച് പ്രക്ഷോഭ- നിയമ നടപടികളിലേക്ക് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രംഗത്തിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ സി കെ പി മമ്മു അധ്യക്ഷത വഹിച്ചു.
എ കെ സക്കരിയ, റഷീദ് തലായി, മഹറൂഫ് ആലഞ്ചേരി, സി കെ പി റയീസ് സംസാരിച്ചു.

ഹിസ്റ്ററി ഓഫ് ഫ്രഞ്ച് കൊളോണിയൽ റൂൾ ഇൻ ഇന്ത്യ. പ്രകാശനം ചെയ്തു.
തലശ്ശേരി: മാഹി മുൻ നഗരസഭാ കമ്മീഷണറും, കവിയും, ചരിത്രകാരനുമായ അടിയേരി ഗംഗാധരൻ എഴുതിയഹിസ്റ്ററി ഓഫ് ഫ്രഞ്ച് കൊളോണിയൽ റൂൾ ഇൻ ഇന്ത്യ
എന്ന ആംഗലേയ ചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു.കോസ് മോ പൊളിറ്റൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ
നാരായണൻ പുതുക്കുടി അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ: എ.പി.സുബൈർ ഉദ്ഘാടനം ചെയ്തു .അജിത കൃഷ്ണ മുക്കാളിക്ക് ആദ്യ പ്രതി നൽകി ചൂര്യയിചന്ദ്രൻ മാസ്റ്റർ പ്രകാശനം ചെയ്തു.
പ്രൊഫ ഇ ഇസ്മയിൽ പുസ്തക പരിചയം നടത്തി.
അഡ്വ: പി.കെ രവിന്ദ്രൻ
ഡോ:എൻ.കെ.രാമകൃഷ്ണൻ, ഡോ: ആൻ്റണി ഫർണാണ്ടസ്, ഡോ: സി.ഒ.ടി മുസ്തഫ, ഡോ: സേതുമാധവൻ കോയിത്തട്ട, പ്രൊഫ: സദാനന്ദൻ,
പി.കെ.ജനാർദ്ദനൻ, സജിന വിനോദ് ,ചന്ദ്രിക സംസാരിച്ചു. അടിയേരി ഗംഗാധരൻ മറുഭാഷണം നടത്തി. ചാലക്കര പുരുഷു സ്വാഗതവും, സോമൻ മാഹി നന്ദിയും പറഞ്ഞു.

വാഹനാപകടത്തിൽ മരണപ്പെട്ടു.
മാഹി: വാഹനാപകടത്തിൽ മരണപ്പെട്ടു.
ഇന്നലെ രാത്രി 8.30 ന്കുഞ്ഞി പളളിയിലുണ്ടായ വാഹനാപകടത്തിൽ ചാലക്കരയിലെ ചാലിൽ സി.കെ.പി.റഫീഖ് (49) ആണ് മരണപ്പെട്ടത്.
വടകര ദേശീയ പാതയിലെ സർവ്വീസ് റോഡിലെ കുഴിയിൽ വീണ ഓട്ടോ റിക്ഷ മറിഞ്ഞാണ് ഡ്രൈവർ മരിച്ചത്. കുഞ്ഞിപ്പള്ളിയിലെ സർവ്വീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്നതിനിടയിൽ ഓട്ടോ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു.
പിതാവ്: പരേതനായ ചാലക്കരയിലെ സി.കെ.അഹമ്മദ്.
മാതാവ്: പാത്തൂട്ടി
ഭാര്യ : സെബീന (മാടപ്പീടിക)
മക്കൾ: അഫ്രീദ് (ദുബായ്), നേഹ (വിദ്യാർഥി (എറണാകുളം)
സഹോദരങ്ങൾ: ജസീല, നസീർ, ജുനൈദ്, സലീന
വടകര ദേശീയ പാതയിലെ സർവ്വീസ് റോഡിലെ കുഴിയിൽ വീണ ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.ന്യൂ മാഹി ചാലക്കര സ്വദേശി ചാലിൽ സി കെ പി റഫീഖ് ആണ് മരിച്ചത്. രാത്രി 8.30 ഓടെ കുഞ്ഞിപ്പള്ളിയിലെ സർവ്വീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്നതിനിടയിൽ ഓട്ടോ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group