ആദരായനം : പി. പുഷ്പലതയെ ജനശബ്ദം പ്രസിഡണ്ട് ചാലക്കര പുരുഷു ആദരിച്ചു

ആദരായനം : പി. പുഷ്പലതയെ ജനശബ്ദം പ്രസിഡണ്ട് ചാലക്കര പുരുഷു ആദരിച്ചു
ആദരായനം : പി. പുഷ്പലതയെ ജനശബ്ദം പ്രസിഡണ്ട് ചാലക്കര പുരുഷു ആദരിച്ചു
Share  
2025 May 30, 11:14 PM
MANNAN

മാഹി വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിച്ച 

ലൈബ്രേറിയനും, കലാകാരിയുമായ പി. പുഷ്പലതയെ ജനശബ്ദം പ്രസിഡണ്ട് ചാലക്കര പുരുഷു ആദരിക്കുന്നു. തലശ്ശേരി നഗരസഭാ ഹെൽത്ത് ഇൻസ്പക്ടർ അനിൽ കുമാർ വിലങ്ങിൽ സമീപം

adara

വിരമിച്ച സാനിറ്ററി വർക്കറെ സ്വന്തം സീറ്റിലിരുത്തി കമ്മീഷണർ ആദരിച്ചു.


മാഹി: സർവ്വീസ് ജീവിതത്തിൽ ഇന്നേവരെയും അന്ധനായ നഗരസഭാ കമ്മീഷണർ, താഴെ തട്ടിലുള്ള ജീവനക്കാരനെ കണ്ടിരുന്നില്ലെങ്കിലും, വിരമിക്കൽ ദിനത്തിൽ അകക്കണ്ണ് കൊണ്ട് മേലുദ്യോഗസ്ഥൻ കീഴുദ്യോഗസ്ഥനെ കണ്ടു.സാനിറ്ററി വർക്കറായ രാമനെസ്വന്തം ഔദ്യോഗിക സീറ്റിലിരുത്തി നഗരസഭാ കമ്മീഷണർ സതേന്തർസിങ്ങ് പൊന്നാട അണിയിച്ച് ആദരിച്ചു.

തുടർന്ന് സ്നേഹവിരുന്നും ഉപഹാര സമർപ്പണവും നടന്നു.

32വർഷത്തെ സ്തുത്യർഹമായ സേവനത്തിനൊടുവിൽ

മാഹി മുൻസിപ്പാലിറ്റിയിൽ നിന്നും വിരമിച്ചസാനിറ്ററി വർക്കർ

ടി. രാമനെയാണ് കമ്മീഷണർ ഉൾപ്പടെയുള്ള ജീവനക്കാർ ആദരിച്ചത്.

തുടർന്ന് അദ്ദേഹത്തേയുംഭാര്യയേയും കമ്മീഷണറുടെ ഔദ്യോഗിക കാറിലിരുത്തിപറക്കലിലെ വീട്ടിൽ കൊണ്ടുചെന്നാക്കുകയും ചെയ്തു.


ചിത്രവിവരണം: സാനിറ്ററി വർക്കർ രാമനെ കമ്മീഷണർ സ്വന്തം സീറ്റിലിരുത്തി ആദരിക്കുന്നു

ഇ.വത്സരാജിൻ്റെ

പുസ്തക പ്രകാശനം ഇന്ന്


മാഹി:പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രിയും എ.ഐ.സി.സി. മെമ്പറും സംസ്ഥാന വൈസ് പ്രസിഡണ്ടും, ചിത്രകാരനുമായ ഇ.വത്സരാജ് രചിച്ച എൻ്റെ മയ്യഴി എന്ന ആത്മകഥാ ഗ്രന്ഥത്തിൻ്റെ പ്രകാശനം മെയ് 31 ന് വൈകു. 4 മണിക്ക്

മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ നടക്കും. പുതുച്ചേരി മുൻ മുഖ്യമന്ത്രി വി.നാരായണസ്വാമി ചടങ്ങ് ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എൻ്റെ മയ്യഴി എന്ന പുസ്തകം വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദന് കൈമാറി പ്രകാശനം ചെയ്യും. രമേശ്‌ പറമ്പത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡി.സി.ബുക്സ് കോട്ടയം എഡിറ്റർ .സാന്ദ്ര ആർ കുമാർ പുസ്തക പരിചയം നടത്തും. വി.വൈദ്യലിംഗം എം.പി, ഷാഫി പറമ്പിൽ എം.പി, മുൻ ഡി.ജി.പി അഡ്വ.ടി.ആസഫലി, സി.എസ്.ഖൈർവാൾ

ഐ.എ.എസ്, ഡി.എസ്.നേഗി ഐ.എ.എസ്, ബി.വിജയൻഐ.എ.എസ്, ലളിതകലാ അക്കാദമി സിക്രട്ടറി എബി എൻ ജോസഫ്, സംബന്ധിക്കും.

വാർത്താ സമ്മേളനത്തിൽ ഡോ: വി.കെ.വിജയൻ, കെ.പി.അശോക്, ശ്രീജേഷ് പള്ളൂർ, പി.പി. ആശാലത ,കെ.കെ.ശ്രീജിത്ത്, അനില രമേശ് പങ്കെടുത്തു.


bnbnb

മഴമേളത്തോടെ മനീഷയുടെ

ചിത്രകലാ പ്രദർശനം

തലശ്ശേരി: അതി ശക്തമായി മഴ തിമർക്കുമ്പോഴും, ചിത്രകാരി മനീഷ മുറുവശ്ശേരി തന്റെ ഇഷ്ട രചനകളുമായി കാണികളോടൊപ്പമാണ്.

 പ്രകൃതിയും മനസ്സും ഒത്തുചേരുന്നിടം'

എന്ന് പേര് നൽകിയ പ്രദർശനം മനീഷ മുറുവശ്ശേരി യുടെ എട്ടാമത് സോളോ ആണ്.

കോഴിക്കോട് ഷോ സമയത്ത് നിപ്പയുടെ രംഗപ്രവേശം, തലശ്ശേരി യിലെ ഷോ നടക്കുമ്പോൾ നൂറ്റാണ്ടിന്റെ വെള്ളപ്പൊക്കം എന്നിങ്ങനെ നേരനുഭവങ്ങളുമായാണ് കതിരൂരിൽ എത്തിയത്.

വിവിധ മാധ്യമങ്ങളിലായി 47 രചനകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് പെയിന്റിംഗിൽ ബിരുദ, ബിരിദാനന്തര പഠനം പൂർത്തിയാക്കിയ മനീഷ തന്റെ സവിശേഷമായ രചനാ രീതി കൊണ്ടും നിറക്കൂട്ട് കൊണ്ടും മുന്നേ തന്നെ കലാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

നവീകരിച്ച കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറിയിലെ എൺപത്തിയൊന്നാമത് പ്രദർശനം വിഖ്യാത ശില്പി വത്സൻ കൂർമ കൊല്ലേരിയുടെ അധ്യക്ഷതയിൽ ആർട്ടിസ്റ്റ് ജോയ് ചാക്കോയാണ് ഉദ്ഘാടനം ചെയ്തത്. 

പ്രദർശനം ജൂൺ 2ന് സമാപിക്കും.


ചിത്രവിവരണം:മനീഷ മുറുവശ്ശേരിയുടെ പ്രദർശനത്തിൽ നിന്ന്


whatsapp-image-2025-05-30-at-22.36.43_08c37018

സഹോദര ഭാര്യ പണം അടച്ചില്ല: വികലാംഗയുവതിയെയും വൃദ്ധമാതാവിനെയും ഇറക്കി വിട്ടു


തലശേരി: ആത്മബന്ധം പുലർത്തിയിരുന്ന സഹോദരൻ്റെ ഭാര്യയ്ക്ക് പണയം വയ്ക്കാൻ കിടപ്പാടം നൽകിയ വികലാംഗ യുവതിയും വൃദ്ധമാതാവും ഫൈനാൻസ് കമ്പനിക്കാർ വീട് ജപ്തി ചെയ്തതിനെ തുടർന്ന് പെരുവഴിയിലായി. കൊളശ്ശേരി കാവുംഭാഗം സ്വദേശിനികളായ ശ്രീഭവനിൽ കെ.സി. പുഷ്പവല്ലിയും അമ്മ രോഹിണിയുമാണ് പെരുമഴയത്ത് പോകാൻ ഇടമില്ലാതെ ജപ്തി ചെയ്ത വീട്ടു വരാന്തയിൽ വിധിയെ പഴിച്ചു കഴിയുന്നത് ' പുഷ്പവല്ലിയുടെ സഹോദരൻ മനോജിന്റെ ഭാര്യ കോമത്ത് പാറാലിലെ കെ.ശ്രീജയാണ് ചതിച്ചതെന്ന് പുഷ്പവല്ലി പറയുന്നു. സഹോദരനും ശ്രീജയ്ക്കും വീട് പണിയാനായി കണ്ണൂരിലെ ചോളമണ്ഡലം ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പയെടുക്കാനെന്ന പേരിലാണ് പുഷ്പവല്ലി വീടും സ്ഥലവും ഈടായി നൽകിയിരുന്നത്. കിടപ്പാടം പണയത്തിന് നൽകുമ്പോൾ15 വർഷം കൊണ്ട് തിരിച്ചെടുത്ത് നൽകാമെന്ന് ശ്രീജ പുഷ്പവല്ലിയുമായി കരാർ ഉണ്ടാക്കിയിരുന്നു - 18 ലക്ഷം രൂപയാണ് ശ്രീജ വായ്പ എടുത്തിരുന്നത്. ഇവർ തിരിച്ചടവ് മുടക്കിയതാണ് ധനകാര്യ സ്ഥാപനക്കാർ കോടതി ഉത്തരവും പൊലീസുമായി വന്ന് വീട് പൂട്ടി ജപ്തി നടത്തിയത്.


ചിത്രവിവരണം:പുഷ്പവല്ലിയും അമ്മ രോഹിണിയും ഒഴിപ്പിക്കപ്പെട്ട വീട്ട് വരാന്തയിൽ


df

രണ്ടാം റെയിൽവേ ഗേറ്റി നടുത്ത് ഗണപതി ക്ഷേത്രത്തിനു പിറക് വശത്തു കനത്ത കാറ്റിലും മഴയിലും തെങ്ങ് പൊട്ടി കെ സ് ഇ ബി പോസ്റ്റിൽ തട്ടി പോസ്റ്റ്‌ മുറിഞ്ഞു ചെറീസ് വീട്ടിൽ ഷഹാനസിന്റ വീടിനു മുകളിൽ പതിച്ചു, വൈദ്യുതി നിലച്ചു


പീഡനം :ഒന്നാം പ്രതിക്ക് 11 വർഷം കഠിനതടവും 90,000 പിഴയും.

തലശ്ശേരി: വീട്ടിൽ അതിക്രമിച്ച് കടന്ന് വീട്ടമ്മയെയും മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന കേസിൽ മൂന്ന് പേർക്ക് പോക്സോ അതിവേഗ ജില്ലാ ജ് വി. ശ്രീജ ശിക്ഷ വിധിച്ചു.ഒന്നാം പി ഷഫീറിന് 11 വർഷം കഠിന തടവും 90,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.രണ്ടാം പ്രതി പ്രദീഷിനും, മുന്നാം പ്രതി ഫുഹൈദ് സെനിലിനും അമ്പതിനായിരം രൂപ ബോണ്ടിൽ ഒരു വർഷത്തേക്ക് നല്ലനടപ്പിനും ശിക്ഷിച്ചിട്ടുണ്ട്. ഈ കാലയളവിൽ സമാനമായ കുറ്റകൃത്യങ്ങളിലോ, മറ്റേതെങ്കിലും കുറ്റകൃത്യങ്ങളിലോ ഉൾപ്പെടാതിരിക്കാനും, മാസത്തിലെ അവസാന തിങ്കളാഴ്ച ജില്ലാ പ്രൊബേഷൻ ഓഫീസർ മുമ്പാകെ ഹാജരാകാനും, മാസത്തിൽ ഒരാഴ്ച സാമൂഹ്യ സേവനം നടത്തുന്നതിനും, ഈ വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വിധിച്ചു.

കേസിലെ ഒന്നാം പ്രതി മാഹി പാറക്കലിലെ പൂഴിയിൽ വീട്ടിൽ പി. ഷെഹീറിനെ (38) പീഡനം വീട്ടിൽ അതിക്രമിച്ച് കടക്കൽ, പോക്സോ വകുപ്പുകൾ പ്രകാരമാണ് കുറ്റക്കാരനായി കണ്ടെത്തിയത്. രണ്ടും മൂന്നു പ്രതികളായ മാഹി പറക്കലിലെ പൂഴിയിൽ വീട്ടിൽ പ്രതീഷ് പി.(35) തലശ്ശേരി പിലാക്കൂലിലെ തോട്ടത്തിൽ പുതിയ പുരയിൽ ഫൗഹാദ് സെനിൽ (28) നെ വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡനത്തിനാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

2020 ജനുവരി 26 നാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.പി.എം. ഭാസുരി ഹാജരായി


കോറോത്ത് റോഡിൽ വീട്ടുകിണർ താണു

മാഹി: കനത്ത മഴയിൽ വീട്ടുകിണർ ഇടിഞ്ഞുതാണു.

കോറോത്ത് റോഡിലെ

മീത്തലെ കൂടക്കൽ ബൈത്തുൽ ഖയറിൽ ആയിഷയുടെ വീട്ടു കിണറാണ് ഇടിഞ്ഞത് കിണർ വീടിനോട് ചേർന്നതല്ലാത്തതിനാൽ വീടിന് കേടുപാടുകളൊന്നുമുണ്ടായില്ല


വരപ്രത്ത് കാവ് ദേവീക്ഷേത്രം പ്രതിഷ്ഠാദിനം 

ന്യൂമാഹി: ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ജൂൺ 2, 3 തിയ്യതികളിൽ നടക്കും. രണ്ടിന് സർപ്പബലി, ഭഗവതിസേവ, അത്താഴപൂജ എന്നിവയും,

മൂന്നിന് പ്രതിഷ്ഠാദിനം, ഉപദേവതകൾക്ക് കലശാഭിഷേകം,

നാഗത്തിന് നൂറുംപാലും, ഉച്ചക്ക് അന്നദാനം, വൈകിട്ട് വിശേഷാൽ പൂജ, ചുറ്റുവിളക്ക്, അത്താഴപൂജ എന്നിവയുമുണ്ടാകും.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2